Saturday, April 20, 2024
Novel

കൗസ്തുഭം : ഭാഗം 7

Spread the love

എഴുത്തുകാരി: അഞ്ജു ശബരി

Thank you for reading this post, don't forget to subscribe!

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ ഇരുന്നപ്പോൾ അനുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു…

നാദിയ കാളിങ്…

അനു വേഗം ഫോണെടുത്തു ചെവിയിൽ വെച്ചു..

“നാദി.. മോളെ സുഖമാണോ?? ”

“അനുവേച്ചി… ”

“എന്താ മോളെ എന്ത് പറ്റി നിന്റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ… ”

“അനുവേച്ചി… ഇക്കാ.. ”

“ഇക്കാന് എന്ത് പറ്റി.. ”

” ഇന്നലെ ഏട്ടനും വേറാരൊക്കെയൊ ആളുകളും ചേർന്ന് ഇക്കയെ റോഡിൽ ഇട്ട് അടിച്ചു വീഴ്ത്തി … ”

നാദിയ പറയുന്നത് കേട്ട് വിശ്വാസം വരാതെ അനു ഇരുന്നു..

“എന്നിട്ട്.. എന്നിട്ടെന്താ ഉണ്ടായേ.. നീ കരയാതെ പറയ്‌ നാദി.. ”

“പുറകെ ഒരു വണ്ടി വന്നപ്പോൾ അവർ ഇക്കാനെ ഇട്ടിട്ടോടി… ആ വണ്ടിയിൽ ഉള്ളവർ വണ്ടി നിർത്തി വേഗം പോലീസിനെ വിളിച്ചു… അപ്പത്തന്നെ എല്ലാവരും കൂടി ചേർന്ന് ഇക്കയെ ഹോസ്പിറ്റലിൽ എത്തിച്ചു… ”

” ഭാഗ്യത്തിന് കൂടുതൽ കുഴപ്പമൊന്നുമില്ല കൈക്ക് ചെറിയ പൊട്ടലുണ്ട് ശരീരത്തിൽ അവിടെയും ഇവിടെയുമൊക്കെ ചെറിയ ചതവുകൾ ഉണ്ട് വേറെ ഒന്നും സംഭവിച്ചില്ല.. ”

നാദി പറയുന്നത് കേട്ട് വിശ്വാസം വരാതെ അനു നിന്നു…

“മോളെ ഞാൻ.. ഞാനിപ്പോ എന്താ ചെയ്യേണ്ടത്… ഞാനുടനെ അങ്ങോട്ട്‌ വരാം.. ”

“വേണ്ട ചേച്ചി.. എനിക്ക് ഇക്കാടെ കിടപ്പ് കണ്ടു സഹിക്കാൻ പറ്റാത്തതുകൊണ്ട് ചേച്ചിയേ വിളിച്ച് പറഞ്ഞു എന്നെ ഉള്ളൂ ചേച്ചി ഓടിപിടിച്ചു വരേണ്ട ചേച്ചിയോട് വിളിച്ചു പറയരുതെന്ന് ഇക്കാ പറഞ്ഞതാണ് അത് അനുസരിക്കാതെ ഞാൻ പറഞ്ഞതാ.. ”

“നാദി.. പെട്ടെന്ന് എന്താ ഇങ്ങനൊക്കെ സംഭവിക്കാൻ കാരണം.. ”

“പെട്ടെന്നൊന്നും അല്ല ചേച്ചി.. അക്ഷയ് ഏട്ടൻ രണ്ടുമൂന്നു തവണ ഇവിടേക്ക് വന്നു.. ചേച്ചിയെവിടെ എന്ന് ചോദിച്ചു സുമിത്രാമ്മയുടെ നേരെ ചെന്നു.. ഞാൻ ഫോൺ ചെയ്തു ഇക്കയെ വിളിച്ചു വരുത്തി.. അന്നിവിടെ അവർ രണ്ടും കൂടെ വാക്ക് തർക്കമായി.. ”

“എന്നിട്ട്.. ”

“ഇനി ഈ വീട്ടിൽ അക്ഷയ് ഏട്ടനെ കയറ്റില്ല എന്ന് ഇക്കാ പറഞ്ഞു… പിന്നെയും രണ്ടുമൂന്നു തവണ ഏട്ടൻ ഇങ്ങോട്ട് വരാൻ നോക്കി ഇക്കാ അകത്തേക്ക് കയറാൻ സമ്മതിക്കാതെ തടഞ്ഞു.. അവസാനം വന്നപ്പോൾ കൂടെ ഏട്ടന്റെ ഭാര്യയില്ലെ ആ സന.. അവളും ഉണ്ടായിരുന്നു.. ”

“രണ്ടുപേരും കൂടെ വെല്ലുവിളിച്ചിട്ടാ പോയത്.. ഏട്ടൻ എന്ത് പാവമായിരുന്നു ചേച്ചി.. ആ സന കൂടെ കൂടിയതിനു ശേഷമാണ് ഇങ്ങനൊക്കെ കാണിക്കാൻ തുടങ്ങിയത്.. ”

“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ നാദി… പിന്നെ.. മോളെ…ഇക്കാ കേസ്… കൊടുത്തോ?? ”

“ഇല്ല ചേച്ചി.. ”

“അതെന്താ !!”

“ചേച്ചിയെയും സുമിത്രാമ്മയെയും ഓർത്താണ്.. ”

“വേണ്ട നാദി… ഈ ഒരു കാര്യത്തിൽ ആരോടും ഒരു ദയയും കാണിക്കേണ്ട.. എന്റെ കൂടപ്പിറപ്പ് ആണെന്നുള്ള കാരണം കൊണ്ട് അക്ഷയ് ചെയ്തത് തെറ്റല്ലാതാവുന്നില്ല മനസ്സിലായോ.. നീ ഫോൺ ഇക്കയ്ക്ക് കൊടുക്ക്‌.. ഞാൻ പറയാം.. ”

നാദി ഫോൺ കൊണ്ട് നൗഫലിന് കൊടുത്തു..

“ഇക്കാ.. എന്താ പറ്റിയത്.. ”
“അനു.. മോളെ നീ വിഷമിക്കണ്ട ഇക്കാക്ക് ഒന്നുമില്ല.. ഈ പൊട്ടിപ്പെണ്ണ്.. ഇവളോട് ഞാൻ പറഞ്ഞതാ നിന്നോട് വിളിച്ചു പറയേണ്ടന്ന്.. അവളുടനെ അത് നിന്നെ അറിയിച്ചു.. ”

അതും പറഞ്ഞുകൊണ്ട് നൗഫൽ നാദിയെ നോക്കി കണ്ണുരുട്ടി..

“അവളെ വഴക്ക് പറയേണ്ട ഇക്കാ.. അവളോട് ഞാൻ പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ് അവിടെ എന്തുണ്ടായാലും എന്നെ അറിയിക്കാൻ.. എന്നിട്ട് ഇതുവരെ നിങ്ങളാരും എന്നോട് അവിടെ നടന്നതൊന്നും പറഞ്ഞില്ല.. ഇത്‌ ചെറിയ കാര്യമല്ലല്ലോ ഒളിച്ചു വെക്കാൻ അതാണ് അവൾ വിളിച്ചു പറഞ്ഞത്.. ‘

“ഇക്കാക്ക് ഇപ്പൊ എങ്ങനുണ്ട്?? ”
“ഇപ്പൊ കുറവുണ്ട് മോളെ.. കൈയിൽ പ്ലാസ്റ്റർ ഇട്ടേക്കുവാ.. രണ്ടുമൂന്നു ദിവസം കിടക്കേണ്ടി വരും ”

“ഇക്കാ.. കേസ് കൊടുത്തോ?? ”
“ഇല്ല.. ”

“അതെന്താ?? ”

“അത് വേണ്ട അനു.. ഇപ്പൊ അവൻ ഈ കാട്ടികൂട്ടുന്നതൊക്കെ അവന്റെ ഭാര്യയും അവളുടെ അച്ഛനും പറയുന്നതനുസരിച്ചാണ്… അവന് ഇന്നല്ലെങ്കിൽ നാളെ ഒക്കെയും മനസ്സിലാകും അന്നവൻ നമ്മുടെ അടുത്തേക്ക് തിരിച്ചു വരും.. ”

“ആ ഒരു പ്രതീക്ഷ ഒക്കെ പോയി ഇക്കാ.. ഏട്ടത്തി പറയുന്നതിനപ്പുറം ഏട്ടൻ പോകില്ല.. ഇപ്പൊ ഏട്ടൻ ചെയ്തത് തെറ്റാണ്… ഇക്കാ പോലീസ് കംപ്ലയിന്റ് കൊടുക്കണം.. ”

“അനു നീയെന്നെ നിര്ബന്ധിക്കേണ്ട ഞാനത് ചെയ്യില്ല… ”

“ഞാനങ്ങോട്ടു വരാം ഇക്കാ..

വേണ്ട.. നീയിപ്പോ ഇങ്ങോട്ട് വരേണ്ട…അവൻ നിന്നെയാണ് അന്വേഷിക്കുന്നത്..

എന്നാലും ഇക്കാ..

എനിക്കൊന്നുമില്ല.. പിന്നെ എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്

എന്താ.. ഇക്കാ..

സുമിത്രാമ്മയുടെ കാര്യമാണ്..

അമ്മക്കെന്താ??

അമ്മയിവിടെ സേഫ് അല്ല.. അവന് ഇപ്പൊ സ്വന്തവും ബന്ധവും ഒന്നുമില്ല.. നിന്നോടുള്ള പകയാണ് അവനെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യിക്കുന്നത്.. അതുകൊണ്ട് നീ അമ്മയെയും കൂടെ കൂട്ടികൊണ്ട് പോകണം..

ഒരുതവണ അവൻ അമ്മയുടെ നേരെ ചെന്നതാണ്.. ഇപ്പോഴത്തെ ഈയൊരവസ്ഥയിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല ഏകദേശം ഒരു മാസമെങ്കിലും റസ്റ്റ്‌ എടുക്കാൻ ആണ് ഡോക്ടർ പറഞ്ഞത്..

എനിക്ക് മനസ്സിലായി ഇക്കാ.. ഞാൻ വരാം എത്രയും വേഗം..

വേണ്ട വീട് ശരിയാവുമ്പോൾ എന്നെയറിയിച്ചാൽ മതി ഞാൻ ഒരു വണ്ടി വിളിച്ചു അമ്മയെ അങ്ങോട്ട് കൊണ്ട് വരാം..

ഇക്കാ കയ്യിൽ പൈസ ഉണ്ടോ??

അതൊക്കെ ഉണ്ട് മോളെ..

എങ്കിലും ഞാൻ കുറച്ചു പൈസ ഇടും ഇനി കുറച്ചു നാൾ ജോലിക്ക് പോകാൻ പറ്റില്ലല്ലോ.. വേണ്ടെന്ന് പറയരുത്.. എനിക്ക് ഇപ്പൊ സ്വന്തം ഏട്ടൻ എന്ന് പറയാൻ ഇക്കാ മാത്രേയുള്ളു…

അനു ഇത് പറഞ്ഞപ്പോൾ നൗഫൽ മൗനമായി..

ഇക്കാ.. എന്താ മിണ്ടാതെ ഇരിക്കുന്നത്..

ശരി മോളെ.. നീ സമാധാനമായി ഇരിക്കണം..

നൗഫൽ ഫോൺ വെച്ചപ്പോൾ അനു കണ്ണടച്ചു കസേരയിലേക്ക് കിടന്നു…

അവളുടെ മനസ്സ് കുറച്ച് കാലം പിന്നിലേക്ക് പോയി..

“അനു..മോളെ… എവിടെയാ?? ”

ഏട്ടൻ വിളിക്കുന്നത് കേട്ട് അനു കുറച്ച് കൂടെ മരത്തിന്റെ മുകളിലേക്ക് പതുങ്ങി ഇരുന്നു..

നൗഫലെ… എവിടെയാ..

രണ്ടും കൂടെ എവിടെ പോയേക്കുവാ.. അച്ഛൻ വിളിക്കുന്നുണ്ട് ഒന്ന് വരുന്നുണ്ടോ??

അക്ഷയ് കുറച്ച് നേരം മിണ്ടാതെ നിന്നു..

അനു.. അവൻ പോയെന്ന് തോനുന്നു ബാ ഇറങ്ങാം..

വേണ്ട ഇക്കു.. മരത്തിൽ കയറിയത് ഏട്ടൻ കണ്ടാൽ അച്ഛനോട് പറഞ്ഞ് കൊടുക്കും ഇച്ചിരി കഴിഞ്ഞ് ഇറങ്ങാം..

ഞാനൊന്നു നോക്കട്ടെ അവൻ പോയൊന്നു..

അതും പറഞ്ഞു നൗഫൽ ശബ്ദമുണ്ടാക്കാതെ പേരയുടെ മുകളിൽ നിന്ന് ഇറങ്ങി…

താഴേക്ക് ചാടിയതും തൊട്ട് മുന്നിൽ അക്ഷയ് നിൽക്കുന്നത് കണ്ടതും അവനൊരു ചമ്മിയ ചിരി ചിരിച്ചു..

എനിക്കറിയാം കൊരങ്ങൻ മരത്തിൽ ഉണ്ടാവുമെന്ന് ഏത് മരത്തിൽ ആണെന്നാണ് സംശയം അതാണ് മിണ്ടാതെ നിന്നത്.. എവിടെ കുരങ്ങത്തി.. ടീ കുരങ്ങി ഇറങ്ങി വാടി..

താഴെ അക്ഷയ് നിൽക്കുന്നത് കണ്ടപ്പോൾ വേറെ നിവർത്തി ഇല്ലാത്തതിനാൽ അനു താഴേക്ക് ചാടി.. അപ്പോഴും രണ്ടു കയ്യിലും പഴുത്ത പേരക്ക അടുക്കി പിടിച്ചിട്ടുണ്ടായിരുന്നു അവൾ..

ഏട്ടാ.. ദാ കഴിച്ചോ.. നല്ല രുചിയാ..

ഒരു പേരക്ക അക്ഷയ്ക്ക് നീട്ടികൊടുത്തിട്ട് അനു പറഞ്ഞു..

അക്ഷയ് അത് വാങ്ങാനായി കൈ നീട്ടി .. അപ്പൊ അനു കൈ പിന്നിലേക്ക് വലിച്ചു..

പേരക്ക തരാം.. പക്ഷേ ഞാൻ മരത്തിൽ കയറിയ കാര്യം അച്ഛനോട് പറയല്ലേ.. അച്ഛനെന്നെ അടിക്കും..

പെമ്പിള്ളേർ മരത്തിൽ കയറരുത് എന്നല്ലേ അച്ഛൻ പറയുന്നത് നീ കേൾക്കാത്തതല്ലേ ഞാൻ പറയും..

“ടാ അക്ഷയ് നീ ഒരു പുസ്തകപ്പുഴു ആയത് കൊണ്ട് അവൾ അതുപോലെ ആകണമെന്ന് ഉണ്ടോ.. അല്ലെ അനു.. ”
നൗഫൽ അനുവിനെ സപ്പോർട്ട് ചെയ്തു..

ഏട്ടാ പ്ലീസ്..

അനു വീണ്ടും പേരക്ക മുന്നിലേക്ക് നീട്ടി..

പേരക്ക കാണുമ്പോൾ കൊതിയുണ്ട് എന്നാലും അനുവിന് അടി കിട്ടണമല്ലോ എന്നോർത്തപ്പോൾ അത് വാങ്ങാനും അക്ഷയ്‌ക്ക് തോന്നുന്നില്ല..

എന്നാ ഇത്തവണ പറയില്ല ഇനി കേറിയാൽ പറയും സമ്മതിച്ചോ??

മ്മ്.. സമ്മതിച്ചു ഇനി കേറില്ല..

എന്നാ പേരക്ക താ..

അവർ മൂന്നുപേരും കൂടെ തൊട്ടടുത്തുള്ള അമ്പല കുളത്തിന്റെ കരയിലിരുന്നു പേരക്ക കടിച്ചു തിന്നു..

എന്തോ അതൊക്കെ ഓർത്തപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വീണു..

എന്താ ഡോട്ടറെ സ്വപ്നലോകത്താണോ.. ഞാൻ കട്ടുറുമ്പാവുമോ??

ശബ്ദം കേട്ട് അനു കണ്ണു തുറന്നു..

“ശ്രീനിയൊ.. വാ ഇരിക്ക്.. ”

“എന്താടോ തന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്.. എന്തെങ്കിലും പ്രശ്നമുണ്ടോ? ”

“ഏയ്‌ ഇല്ല.. ഞാൻ ചുമ്മാ വീട്ടിലത്തെ കാര്യങ്ങൾ ഓർത്തിരിക്കുവാരുന്നു.. ”

“താനിവിടെ വന്നിട്ട് മാസം രണ്ടുമൂന്നായില്ലേ.. ഇടക്ക് ഒന്ന് വീട്ടിൽ പോയിട്ട് വരരുതോ.. ”

“ഏയ്‌ അങ്ങനങ്ങു പോകാൻ പറ്റുന്ന സാഹചര്യമല്ല എനിക്ക് ശ്രീനി.. ഇവിടൊരു വീട് ശരിയാക്കി തരാൻ തനിക് പറ്റുമോ.. എനിക്കെന്റെ അമ്മയെ കൂടെ കൊണ്ട് താമസിപ്പിക്കണം അതിനാ.. ”

“അതിനെന്തിനാ വേറെ വീട് കൌസ്തുഭം ഇല്ലേ.. ”

“ഏയ്‌ അത് വേണ്ട.. അവിടെ സ്ഥിരമായി നിൽക്കുന്നത് ശരിയല്ലല്ലോ.. ശ്രീനിക്ക് കുഴപ്പമില്ലായിരിക്കും പക്ഷേ നവി.. അവന്‌ എന്നെകാണുമ്പോഴേ ദേഷ്യം വരും അത്‌ കൊണ്ടത്‌ വേണ്ട ശ്രീനി.. ”

“ഓക്കേ അനുവിന്റെ ഇഷ്ടം… ഞാൻ വീട് അന്വേഷിക്കാം.. “.

“അല്ല ശ്രീനിയെന്താ ഇങ്ങോട്ട്.. ”

“അനു റെഡിയാണോ എന്നോടൊപ്പം ഒരു യാത്ര പോകാൻ.. ”

“യാത്രയോ?? എവിടേക്ക്?? ”

“എറണാകുളത്തിന്… നവിയുടെ വീട്ടിലേക്ക് ”

ഏഹ്.. എന്താ ശ്രീനി പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല നവിയുടെ അഡ്രെസ്സ് എങ്ങനെ കിട്ടി..

ഇന്ന് രാവിലെ എന്നെ നവിയുടെ അമ്മ വിളിച്ചിരുന്നു…

ആണോ എന്നിട്ട്..

ഇന്നലെ ഫോണെടുത്തത് അച്ഛനാണ്.. അച്ഛൻ അറിയാതെ ആണ് അമ്മ ഫോൺ വിളിക്കുന്നത്…

അമ്മയെന്നെ ഒന്ന് നേരിട്ട് കാണണം എന്ന് പറഞ്ഞ്.. അനു വരുന്നുണ്ടെങ്കിൽ കൂടെ കൂട്ടാം എന്ന് കരുതി..

എപ്പോഴാ ശ്രീനി പോകുന്നത്..

അനു വരുമെങ്കിൽ ഞായറാഴ്ച പോകാം.. അല്ലെങ്കിൽ ഞാൻ നാളെ പോകും..

ഞാൻ വരാം ശ്രീനി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അക്ഷയ് നിനക്കിത്തിരി എടുത്തുചാട്ടം കൂടുതലാണ്.. അവനെ കേറി അടിക്കാൻ ആരാ പറഞ്ഞത്.. അവരെങ്ങാനും കേസ് കൊടുത്താലുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ??

സന അക്ഷയുടെ നേരെ പൊട്ടിത്തെറിക്കുവായിരുന്നു..

ഞാൻ പിന്നെ എന്ത് ചെയ്യണം.. നീ പറഞ്ഞതൊക്കെ അനുസരിച്ചല്ലേ ഒരു വളർത്തുനായയെ പോലെ ഞാനിവിടെ ജീവിക്കുന്നത്..

അങ്ങനെ നിങ്ങൾ ജീവിക്കേണ്ടി വരും അക്ഷയ്.. കാരണം നിങ്ങൾ എന്നെ വിവാഹം കഴിച്ച സമയത്ത് നിങ്ങൾ എന്തൊക്കെയോ ആയിരുന്നു.. അതാരുന്നല്ലോ എന്നെ നിങ്ങളിലേക്കടുപ്പിച്ചത്..

ഇപ്പൊ നിങ്ങളൊരു വട്ടപ്പൂജ്യം ആണ് ഒരു ബിഗ് സീറോ… ജീവിക്കുന്നത് എന്റെ ഡാഡിയുടെ ചിലവിൽ ആ ഒരവസ്ഥയിൽ ചിലപ്പോൾ ഒരു വളർത്തു നായയെ പോലെ അനുസരിക്കേണ്ടി വരും അക്ഷയ്..

അക്ഷയ് ദേഷ്യം കൊണ്ട് തല കുടഞ്ഞു..

എന്നിട്ട് ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങി പോയി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ശനിയാഴ്ച വൈകുന്നേരം കൗസ്തുഭത്തിൽ..

അനു.. ഇതാ എറണാകുളത്തിനുള്ള ബസ് ടിക്കറ്റ് നീ സൂക്ഷിച്ചു വെച്ചോ എന്റെൽ ഇരിക്കുമ്പോൾ അവനെങ്ങാനും കണ്ടാൽ.. നമ്മുടെ എല്ലാ പ്ലാനും മുടങ്ങും..

നീയെന്തിനാ റിസർവേഷൻ എടുത്തത്.. രാവിലെ നേരിട്ട് എടുത്താൽ പോരാരുന്നോ..

അതൊന്നും സാരമില്ല.. രാവിലെ ടിക്കറ്റ് കിട്ടിയില്ലെങ്കിലോ നമ്മൾക്ക് നാളെ തന്നെ തിരിച്ചു വരാൻ പറ്റില്ല.. പിന്നെ അത് പ്രശ്നമാകും..

എങ്കിൽ ഇങ്ങു താ ശ്രീനി ഞാൻ വെച്ചേക്കാം..

അനു രാവിലെ അഞ്ചു മണിക്ക് ഇറങ്ങണം.. അവൻ എഴുന്നേൽക്കുന്നതിനു മുൻപ് പോകണം..

അതൊക്കെ ഞാൻ ഇറങ്ങിക്കോളാം..

എങ്ങോട്ടാ രണ്ടും കൂടെ.. ഒളിച്ചോടാൻ ആണോ ഉദ്ദേശം..

പുറകിൽ നിന്ന് നവിയുടെ ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞ് നോക്കി..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6