Thursday, April 25, 2024
Novel

അഖിലൻ : ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

സാർ അവളെ വിളിച്ചു വായിക്കാൻ ഏല്പിച്ചു. ഒപ്പം എന്തോ പതുക്കെ പറയുന്നതും അവളുടെ മുഖം വല്ലാതാവുന്നതും കണ്ടു.

ഞാൻ നോക്കുന്നത് കണ്ടതും സാറിന്റെ മുഖത്തു ഒരു നാണം, ഒരു ചെറിയ ചിരിയോടെ പുറത്തേക്കു കണ്ണ് പായിച്ചു താടക്ക് കയ്യും കൊടുത്തു ഇരിക്കുന്നു. എനിക്കാകെ ദേഷ്യം വന്നു.

അവളോട്‌ എന്താ പറഞ്ഞത്ന്നു അറിയാൻ വല്ലാത്ത ആകാംഷ തോന്നി.. പക്ഷേ എന്തു ചെയ്യാനാ ഇപ്പോൾ പോയി ചോദിക്കാൻ പറ്റില്ലല്ലോ. ക്ലാസ് തീരും വരെ എങ്ങനെയാ അടങ്ങി ഇരുന്നതു ന്ന് എനിക്കെ അറിയൂ.

ബെൽ അടിച്ച ഉടനെ സാറിന് ഒപ്പം ഇറങ്ങി ചെല്ലാൻ ഒരുങ്ങിയത് ആണ്.. പക്ഷേ ജ്യോതി കൂടെ പോകുന്നത് കണ്ടപ്പോൾ അവിടെ തന്നെ നിന്നു. ഇവളിതു എന്തിനാ സാറിന്റെ ഒപ്പം പോകുന്നെ…അവളെയും നോക്കി നിന്നപ്പോൾ ആണ് ശാരി ഇറങ്ങി വന്നത്.

“കുശുമ്പി… മതി നോക്കി നിന്നത്. അത് നിന്റെ അക്കി മാത്രം അല്ല.. ഈ കോളേജിലെ സാർ കൂടി ആണ്. അതുകൊണ്ട് എന്റെ പൊന്നു മോള് ഈ സി ഐ ഡി പണി നിർത്തി പോയി ക്ലാസിൽ ഇരിക്ക് ”

“ഞാൻ അതൊന്നും നോക്കാൻ വന്നത് അല്ല. ”

“ആണോ… ശെരിക്കും.? ”

അല്ലെങ്കിലും എന്റെ ഉള്ളിൽ എന്താണെന്ന് അവൾക് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. ഉച്ചക്ക് ഡിപ്പാർട്മെന്റ്ന് മുന്നിലൂടെ ചുമ്മാ ഒന്ന് കറങ്ങി.. വെറുതെ… വെറുതെ ഒന്ന് കാണാൻ .

പക്ഷേ ആൾടെ നോട്ടം കണ്ടപ്പോഴേ കറക്കം മതിയാക്കി തിരിച്ചു പോന്നു. കുറച്ചു കഴിഞ്ഞപ്പോൾ എസ് എഫ് ഐ യിലെ കുറച്ചു ചേട്ടൻമാർ കയറി വന്നു.. ചെറിയൊരു പ്രകടനം ഉണ്ട് എല്ലാവരും ഇറങ്ങാൻ പറഞ്ഞു.

ആദ്യം ചാടി ഇറങ്ങിയത് ഞാൻ തന്നെയാണ്.. ആവേശത്തിൽ മുദ്രാവാക്യം ഒക്കെ വിളിച്ചു എല്ലാ ക്ലാസിനും മുൻപിലുടെ കറങ്ങി ഡിപ്പാർട്മെന്റന് മുന്നിൽ എത്തിയപ്പോൾ ആദ്യം കണ്ടത് സാറിനെയാണ്.

പ്രകടനവും കണ്ടു വാതിൽക്കൽ ഇറങ്ങി നിൽക്കുന്നു ഭാഗ്യം ഏറ്റവും മുന്നിൽ നിലക്കാത്തതു. .കൊടി അടുത്ത് നിന്ന ചേട്ടനെ ഏല്പിച്ചു പതുക്കെ പുറകോട്ടു ഓടി. കണ്മുന്നിൽ പെടരുത്, അതായിരുന്നു ലക്ഷ്യം.എന്തായാലും കണ്ടു കാണില്ല… അതിന് മുൻപേ ഇറങ്ങി ഓടിയല്ലോ.

പിന്നെ ഇനി തമ്മിൽ കാണണമെങ്കിൽ വൈകിട്ട് ആവണം, എങ്ങാനും കണ്ടിട്ടുണ്ട് എങ്കിൽ അപ്പോൾ എന്തെങ്കിലും പറഞ്ഞു സോൾവ് ആക്കാം എന്നൊക്കെ വിചാരിച്ചു ആണ് ഇരുന്നത്. പക്ഷേ ദൈവം എപ്പോഴും കള്ളകളി കളിക്കും.പ്രകടനത്തിന്റെ ഇടക്ക് പാർട്ടിക്കാർ തമ്മിൽ അടി, പോലീസും ബഹളവും, കോളേജ് നേരത്തെ വിട്ടു.

ഇറങ്ങിയതും ചെന്നു പെട്ടന്ന് സാറിന്റെ മുന്നിൽ.

വാ… രണ്ടാളെയും അവിടെ ഇറക്കാം

ഞാൻ ശാരിയുടെ കയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു.

വേണ്ട… നടന്നു പോവാം

എന്തേ.. കേറുന്നില്ലേ

ഹ്മ്മ്. പെട്ടന്ന് ചാടി വണ്ടിയിൽ കയറി. ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോൾ ശാരിയോട് അവിടെ ഇറങ്ങിക്കോളാൻ പറഞ്ഞു.

ഞാനും ഇറങ്ങുവാ..

എങ്ങോട്ടാ… മര്യാദക്ക് ഇവിടെ മുന്നിൽ വന്നു ഇരിക്ക്.

വേണ്ടന്ന് പറഞ്ഞു എങ്കിലും ശബ്ദത്തിൽ വ്യത്യാസം വന്നു തുടങ്ങിയപ്പോൾ പെട്ടന്ന് മുന്നിൽ ചെന്നിരുന്നു.എങ്ങോട്ടാണ്ന്ന് പറഞ്ഞില്ല..കാർ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു

എന്താ ഉദ്ദേശം..?

എന്ത് ഉദ്ദേശം..

ഒന്നുമില്ലേ..

ഇല്ലേന്ന് ചോദിച്ചാൽ ….
ഹ്മ്മ്… ഉണ്ട്. പക്ഷേ ആദ്യം ഇത് പറ.. എന്തിനാ ഉച്ചക്ക് അതിലെ കിടന്നു കറങ്ങിയത്.

അത് ചുമ്മാ ഒന്ന് കാണാൻ..

ന്താ നീയെന്നേ മുൻപ് കണ്ടിട്ടില്ലേ..

കണ്ടിട്ടുണ്ട്. പക്ഷേ പിന്നേം കാണാൻ തോന്നി.

അയ്യടാ.. അതല്ല.. സത്യം പറ.. നീ ഞാൻ ആ ജ്യോതിയോട് എന്താ പറഞ്ഞത് എന്നറിയാതെ ടെൻഷൻ അടിച്ചു കറങ്ങി തിരിഞ്ഞു വന്നത് അല്ലേ.

“ഹേയ് . അല്ല. ”

“പോടീ കള്ളി.. സത്യം പറ. ന്നിട്ട് ആണോ ഞങ്ങൾക്ക് പിന്നാലെ വന്നത്. ”

“അത് പിന്നെ… ശെരിക്കും ന്താ പറഞ്ഞെ അവളോട്.?”

“ചുമ്മാ.. ഒരു ഐ ലവ് യൂ പറയണംന്ന് കരുതി.. പക്ഷേ അതല്ല പറഞ്ഞത് കെട്ടോ
ആ കൊച്ചിന് എന്നോട് എന്തോ ഉണ്ട്.. അതിന്റെ നോട്ടം കണ്ടാൽ അറിയാം.
അതൊന്നു ടെസ്റ്റ്‌ ചെയ്തതാ. ”

ഓഹോ.. അപ്പോൾ അവൾ നോക്കുന്നത് ഒക്കെ കാണുന്നുണ്ട്.. മാസം ഒന്നായി ഞാൻ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് .

എന്നിട്ട് എന്നെ എപ്പോഴെങ്കിലും മൈൻഡ് ചെയ്തിട്ടുണ്ടോ.. കണ്ടഭാവം പോലും ഇല്ലായിരുന്നു. എന്നിട്ട് പറയുന്നത് കേട്ടോ.. അവളെ ശ്രെദ്ധിക്കാറുണ്ട് എന്ന്. എങ്ങനെ ദേഷ്യം വരാതെ ഇരിക്കും.ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടായിരിക്കും കാർ ഒരു അരികിലേക്ക് ഒതുക്കി സാർ ഇറങ്ങി.

വാടോ…

ഞാനില്ല.. ക്ക് തിരിച്ചു പോണം.

ന്നാ പോ എവിടേക്കാന്നു വച്ചാൽ.
പറഞ്ഞിട്ട് ഒറ്റ പോക്ക് ആയിരുന്നു. കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി ചെന്നു കുറച്ചു മുന്നോട്ടു ചെന്നപ്പോൾ കണ്ടു തൂക്കുപാലത്തിനു മുകളിൽ കയറി നിൽക്കുന്നു.

പുഴയിൽ നല്ല വെള്ളമുള്ള സമയം.. പാലത്തിൽ കയറാൻ നല്ല ഭയം തോന്നി. കുറച്ചു മുന്നോട്ടു ചെന്നതെ ഉള്ളു പാലം കുലുങ്ങാൻ തുടങ്ങി.

അക്കി എനിക്ക് പേടിയാവുന്നു…. ഇങ്ങു വാ.

ഇല്ല.. നീ വേണേൽ ഇങ്ങു വാ

ദുഷ്ടൻ…ഇങ്ങനെ ഉണ്ടോ വാശി.
കൈ വരിയിൽ ഒക്കെ പിടിച്ചു പതുക്കെ പതുക്കെ അടുത്ത് ചെന്നപ്പോൾ ആള് ഭയങ്കര ചിരി.
“അപ്പോൾ ഇത്രേം ധൈര്യമേ ഉള്ളു അല്ലേ.. ”

“അതിപ്പോ വെള്ളം ഉള്ള സമയം അല്ലേ. അതുകൊണ്ടാ.. ”

ഞാൻ താഴേക്കു ഒന്ന് നോക്കി.കലങ്ങി മറിഞ്ഞു കുത്തിയൊഴുകുകയാണ് പുഴ. പെട്ടന്ന് പാലം വല്ലാതെ ആടാൻ തുടങ്ങി. ഇപ്പോൾ താഴെ വീഴുമെന്നു ഞാൻ ഭയന്നു.

എന്റെ കൈ പിടിച്ചോ.
ഞാൻ സാറിന്റെ കൈയിൽ മുറുകെ പിടിച്ചു.

ആ ജ്യോതിക്ക് എന്നോട് ഇഷ്ടം ആണല്ലേ..
അവളെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ തന്നോട്..

ആഹ്… എനിക്ക് അറിയില്ല. കൈ വിടുവിച്ചു ഞാൻ കമ്പിയിൽ പിടിച്ചു നിന്നു.

ഉണ്ടെങ്കിലും നീ പറയില്ലല്ലോ.. കുശുമ്പി. നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ… ചേ കഷ്ടമായി പോയി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

അല്ലേ ഞാൻ നിന്നെ അങ്ങ് ഇട്ടിട്ട് പോയാലോ.. ഇതിപ്പോ കുറച്ചു ആയല്ലേ ഉള്ളു.. അവൾ ആണേൽ ഞാൻ ഒന്ന് മൂളാൻ കാത്തിരിക്കുകയാ . നിന്നെക്കാൾ സുന്ദരി.. നല്ല റിച്ച് ഫാമിലിയും. ലൈഫ് അടിപൊളി ആയിരിക്കും.എന്ത് പറയുന്നു.

പൊക്കോ..

പോകാം അല്ലേ.. നീ സമ്മതിച്ച സ്ഥിതിക്ക് ഇനി താമസിപ്പിക്കണ്ട.

ഇയാളെ തള്ളി പുഴയിൽ ഇട്ടാലോ എന്നായിരുന്നു എന്റെ ആലോചന. ജ്യോതിയെ വേണം പോലും, ഒരു സുന്ദരി വന്നിരിക്കുന്നു . എന്റെ സ്നേഹത്തിനു ഒരു വിലയും ഇല്ലേ.

എന്താടി എന്നെ തള്ളി താഴെ ഇടാൻ തോന്നുന്നുണ്ടോ നിനക്ക്.?
ഈശ്വരാ അത് തന്നെയാ ചിന്തിച്ചത് അല്ലേ..

എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടപ്പോഴേ
അക്കി ചോദിച്ചു.

ഹ്മ്മ്… വേറെ പെണ്ണുങ്ങളുടെ പിന്നാലെ പോയാൽ കൊന്നു കളയും ഞാൻ..

വാ… പോവാം. ഇല്ലേ ചിലപ്പോൾ നീ എന്നെ തള്ളി താഴെ ഇടും.

ഇല്ല.. പേടിക്കണ്ട. എനിക്ക് അറിയാം എന്നെയാ ഇഷ്ടംന്നു.

ഹ്മ്മ്.. അത് മറക്കാതെ ഇരുന്നാൽ മതി.

തിരിച്ചു കാറിൽ കയറിയപ്പോൾ അക്കി എനിക്കൊരു കവർ എടുത്തു തന്നു

എന്താ ഇത്.

തുറന്നു നോക്ക്..

ഒരു സാരി ആയിരുന്നു അത്. അന്ന് ടെറസിൽ കണ്ട ചുവന്ന സാരി.

ഇത്… ഇതാരുടെയാ.

അത് എന്റെ പെണ്ണിന് കൊടുക്കാൻ ‘അമ്മ തന്നതാ .. അമ്മയുടെ കല്യാണസാരി. ഞാൻ നിധി പോലെ സൂക്ഷിച്ചു വച്ചിരുന്നതു. ഇനി അത് തന്റെ കയ്യിൽ ഇരിക്കട്ടെ.

വേണ്ട. ഹോസ്റ്റലിൽ കൊണ്ട് പോയാൽ ശെരിയാവില്ല.ഇത് അവിടെ തന്നെ കൊണ്ട് വച്ചോ… പിന്നെ തന്നാൽ മതി.

കവർ പൊതിഞ്ഞു തിരികെ കാറിൽ തന്നെ വച്ചു. ഇറങ്ങാൻ നേരം ഒന്ന് അത് കൂടി എനിക്ക് നേരെ നീട്ടിയെങ്കിലും ഞാൻ വേണ്ടന്നു പറഞ്ഞു.

എന്താ കാരണം

ഞാൻ വീട്ടിൽ പോകുമ്പോൾ തന്നാൽ മതി. ഹോസ്റ്റലിൽ എല്ലാവരും ഡ്രസ്സ്‌ മാറി മാറി എടുക്കുന്നത് ആണ്. ഇത്..ഇത് മറ്റാരും എടുക്കണ്ട.ഇതെന്റെ മാത്രം സ്വന്തം

സത്യം പറയാലോ അപ്പോഴാണ് ആ മുഖത്തു ഒരു സന്തോഷം വന്നത്.പിന്നീടുള്ള ദിവസങ്ങൾ ഞാൻ ശെരിക്കും സ്വർഗത്തിൽ എത്തിയത് പോലെ ആയിരുന്നു. കോളേജിൽ വച്ചു വല്യ അടുപ്പം കാണിക്കില്ല എങ്കിലും ആരും കാണാതെ എനിക്കായ് ഒരു ചിരി തരാൻ സാർ മറക്കാറില്ല.

വൈകുന്നേരങ്ങളെ ഞാൻ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങി. ശനിയും ഞായറും ഏട്ടനും വിപിനും ഞങ്ങളുടെ ഒപ്പം കൂടി. ആഘോഷത്തിന്റെ ദിവസങ്ങൾ എന്ന് തന്നെ പറയാം.എത്ര പെട്ടന്ന് ആണ് ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നത്.

കോളേജ് ഓണ സെലിബ്രേഷനുള്ള ഒരുക്കങ്ങളിൽ ആയിരുന്നു. പൂക്കളതെപറ്റിയും സ്റ്റാൾ ഇടുന്നതിനെ പറ്റിയുമുള്ള വലിയ ചർച്ച നടക്കുന്നതിനു ഇടയിൽ ജ്യോതി ഇറങ്ങി പോകുന്നത് ഞാൻ കണ്ടു.

നേരം കുറെ കഴിഞ്ഞു ആണ് അവൾ തിരിച്ചു വന്നത്. വന്നപ്പോൾ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അവൾക് പിന്നാലെ സാറും ക്ലാസിലേക്ക് കയറി വന്നു.

എന്തായി ചർച്ച..

ഒരുക്കങ്ങളുടെ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തതു ഞാൻ ആണ് .പക്ഷേ സാറിന് കേൾക്കാൻ താല്പര്യമില്ലാത്തതു പോലെ.. വേറെ എവിടെക്കോ നോക്കി ഇരിക്കുന്നു. ബാക്കി വിവരങ്ങൾ പറയാൻ ഞാൻ മറ്റൊരാളെ ഏല്പിച്ചു.

ഇനി ഞാൻ പറഞ്ഞിട്ട് ആണേലോ. എന്നോട് വഴക്ക് ആയിരിക്കോ.. കാരണം അറിയില്ലല്ലോ.. വൈകിട്ട് ചോദിക്കാം എന്ന് കരുതി. ഇറങ്ങി പോകാൻ നേരം വല്ലാത്തൊരു നോട്ടം .. എന്തിനാ ഇപ്പോൾ ഇത്രേം ദേഷ്യം.. രാവിലെ താമസിച്ചു ആണ് വന്നത്.. ഇനി അതുകൊണ്ട് ആയിരിക്കോ…
ആകെ മൊത്തം ടെൻഷൻ ആയി.

നേരിട്ട് പോയി ചോദിച്ചാലോ..
പക്ഷേ അതിനുള്ള ധൈര്യം ഇല്ലായിരുന്നു. അപ്പോഴാണ് ശാരി വന്നു സാർ വിളിക്കുന്നു എന്ന് പറഞ്ഞത്. ഓഫീസിൽ പക്ഷേ സാർ ഇല്ലായിരുന്നു. നോക്കിയപ്പോൾ താഴെ കാറിന്റെ അടുത്ത് നിൽക്കുന്നതു കണ്ടു.
ഞങ്ങൾ ചെല്ലുമ്പോഴേക്കും സാർ കാറും എടുത്തു പോയിരുന്നു.

സാർ പോയല്ലോ…ഇനി ന്താ ചെയ്യാ..

നീ വിളിച്ചു നോക്ക്.. ശാരി എനിക്ക് ഫോൺ നീട്ടി.പക്ഷേ വിളിച്ചപ്പോൾ കാൾ എടുത്തത് ഏട്ടൻ ആണ്. ഏട്ടനോട് ഞാൻ കാര്യം പറഞ്ഞു.

ഹാ.. അഖി ഇവിടെ വന്നിട്ടുണ്ട്.. മോള് ഒരു കാര്യം ചെയ്യും… ഇങ്ങോട്ട് വാ എന്താണേലും പറഞ്ഞു തീർക്കാം.

ശെരി. ഞാൻ ഫോൺ കട്ട് ചെയ്തു.
ടാ ഏട്ടൻ വീട്ടിൽ ചെല്ലാൻ പറഞ്ഞു.

നീ പൊക്കോ.. ഞാൻ വന്നാൽ ചിലപ്പോൾ സാറിന് ഇഷ്ടം ആവില്ല .

ഞാൻ സാറിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഏട്ടൻ എന്നെയും കാത്തു വരാന്തയിൽ ഉണ്ടായിരുന്നു.

ക്ലാസ് കട്ട് ചെയ്തു ആണോ വന്നത്..

ഹ്മ്മ്.. സാർ എവിടെ..? അകത്തേക്ക് നോക്കിയാണ് ചോദിച്ചത്.

അകത്തു ഉണ്ട്.. എന്താ പ്രശ്നം. അവൻ ആകെ ദേഷ്യത്തിൽ ആണ്. മോളുടെ കാര്യം ചോദിച്ചപ്പോൾ ഭയങ്കര ദേഷ്യം.. നിങ്ങൾ തമ്മിൽ പിണങ്ങിയൊ

ഇല്ലാ… രാവിലെ ഞാൻ കണ്ടില്ല.. പിന്നെ കണ്ടപ്പോൾ മുതൽ ദേഷ്യ… എനിക്ക് അറിയില്ല എന്താന്ന്. എന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു.

ന്തായാലും കയറി വാ..
ഏട്ടൻ എന്നെ അകത്തേക്കു ക്ഷണിച്ചു.
അവൻ ദേ ആ മുറിയിൽ ഉണ്ട്.. മോളു ചെല്ല്.
ഏട്ടൻ സാറിന്റെ മുറി കാണിച്ചു തന്നു. ഞാൻ അകത്തേക്ക് കയറിയതും പുറകിൽ വാതിൽ അടഞ്ഞു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ വാതിൽ കുറ്റി ഇടുന്ന ഏട്ടനെയാണ് ഞാൻ കണ്ടത്

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16