Novel

അഷ്ടപദി: ഭാഗം 11

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

കാർത്തു പതിവുപോലെ കാലത്തെ കുളത്തിലേക്ക് നടന്നു. കുളിച്ചു കയറിയ ശേഷം ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു ഒരു തൂക്കു മൊന്തയും ആയി വാതിൽ ക്കടന്നു വരുന്ന അമ്മയെ. “ഇതാ… ഇതു കൊണ്ട് പോയി അവർക്ക് കൊടുത്തിട്ട് വരൂ മോളെ…..” അവർ അത് അവൾക്ക് നേരെ നീട്ടി. കാർത്തു ദേഷ്യത്തിൽ അമ്മയെ ഒന്ന് നോക്കി. എന്തെങ്കിലും പറഞ്ഞാൽ പിന്നെ തർക്കുത്തരം ആകും.. മിണ്ടാതിയരുന്നാൽ ആർക്കും പ്രശ്നം ഇല്ലാലോ.. എന്നിട്ട് അത് മേടിച്ചു കൊണ്ട് നടന്നു പോയി.

“ലക്ഷ്മിയാന്റി ” അവൾ അവരുടെ വീടിന്റെ വാതിൽക്കൽ ചെന്നു വിളിച്ചു. ആരും ഉണർന്നിട്ട് പോലും ഇല്ലേ… പിന്നീട് അവൾ കാളിംഗ് ബെൽ അടിച്ചപ്പോൾ അമ്മൂമ്മ ആണ് ഇറങ്ങി വന്നത്. “ആഹാ . ഇതാരാ കാർത്തുമോളോ… കയറി വരൂ കുട്ടി ” “കയറുന്നില്ല അമ്മൂമ്മേ… ലേശം ദൃതി ഉണ്ട്…..” അവൾ പാലിന്റെ മൊന്ത അവരുടെ നേർക്ക് നീട്ടി. അതു മേടിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ലക്ഷ്മിയാന്റി കുളി ഒക്കെ കഴിഞ്ഞു ഒരു ഇളം റോസ് നിറം ഉള്ള നൈറ്റി ഒക്കെ ഇട്ടു കൊണ്ട് ഇറങ്ങി വന്നത്. മോളെ…..

ഗുഡ്മോർണിംഗ്. ഗുഡ് മോണിങ് ആന്റി… അവൾ അവരെ നോക്കി ചിരിച്ചു. “മോൾക്ക് ബുദ്ധിമുട്ട് ആയോ കാലത്തെ ഇവിടെക്ക് ഉള്ള ഈ വരവ് …” അമ്മൂമ്മ ആണ്…. “കുഴപ്പമില്ല അമ്മൂമ്മേ… ഇത്രടം വരെ വന്നാൽ പോരേ…” അവൾ ചിരിച്ചു. “എന്നാൽ ഞാൻ പോട്ടെ… നാളെ കാണാം…” അവൾ ഗേറ്റ് കടന്നു പോകുന്നതും നോക്കി ലക്ഷ്മി വാതിൽക്കൽ നിന്നു. ഇതേ സമയം മുകളിലെ മുറിയിൽ രണ്ട് കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു.. ധരന്റെ മനസിലെ സ്ഥായി ഭാവം ഒന്നും മാത്രം ആയിരുന്നു….

ആ കുളത്തിൽ തന്റെ കാർത്തു വും ഒത്തു ഒന്ന് നീന്തി തുടിയ്ക്കണം….. മോനേ ദേവാ….. അമ്മ വിളിച്ചപ്പോൾ അവൻ പെട്ടന്ന് പിന്തിരിഞ്ഞു. കാർത്തു തിരികെ എത്തിയപ്പോൾ അച്ചു പുസ്തകവും വായിച്ചു കൊണ്ട് ഉമ്മറത്ത് ഇരിക്കുന്നു.. കാത്തുമ്പി ….. എന്താടി അച്ചു.. “ധരൻ സാർ ന്റെ വീട് ആയിരുന്നു എന്ന് നിനക്ക് അറിയാരുന്നോ ” ആരും കേൾക്കാതെ പതിയെ ആണ് അച്ചു ചോദിക്കുന്നത് “എനിക്ക് ഒന്നും അറിയില്ലാരുന്നു… ഇന്നലെ അവിടെ ചെന്നപ്പോൾ അല്ലേ ആയാളെ കണ്ടത്…

“ശോ… കഷ്ടം അല്ലേ ” “എന്തോന്നു കഷ്ടം..ഈ കാർത്തൂന്റെ അടുത്ത് അവന്റ ഒരു കളിയും നടക്കില്ല മോളെ… അതു അയാളോട് ഞാൻ നേരെ പറഞ്ഞു കഴിഞ്ഞു ” “ങ്ങേ… എപ്പോൾ ” “അതൊക്ക ഉണ്ട്… എല്ലാം നിനക്ക് വഴിയേ മനസിലാകും ” കാർത്തൂ അകത്തേക്ക് കേറി പോയി. “ഇന്നെന്താ ദേവമ്മേ കഴിക്കാൻ ഉള്ളത് ” “നൂൽപ്പുട്ടും ഗ്രീൻ പീസ് കറി യും….” “മ്മ്… അടിപൊളി ” അവൾ അവരുടെ കവിളിൽ ഒന്ന് പിച്ചി…. “ഹാവൂ.. ഈ കുട്ടി….നിക്ക് വേദനിച്ചു ട്ടോ ” “കണക്കായി പോയി… ഇതൊരു ശിക്ഷ ആണ് എന്ന് കൂട്ടിക്കോ ”

“ശിക്ഷേ…. എന്തിനു…” ദേവമ്മയ്ക്ക് അതിശയം ആയി “ഇന്നലെ എന്തിനാ ആ ലക്ഷ്മി ആന്റി യോട് ഒക്കെ എന്റെ ചുണ്ട് മുറിഞ്ഞ കാര്യം പറഞ്ഞെ…. ഞാൻ ഇവിടെ വെച്ചു ദേവമ്മയോട് സൂചിപ്പിച്ചത് അല്ലേ ആരോടും മിണ്ടരുത് എന്ന് ” “ഓഹ്… ഞാൻ അതു അങ്ങട് മറന്നു മോളെ…. എന്റെ കുട്ടിക്ക് സങ്കടം ആയോ ” .. “ഓഹ്.. അങ്ങനെ ഒന്നും ഇല്ല്യാ….. എന്നാലും വേണ്ടായിരുന്നു ” “ശോ….. ” ദേവമ്മയ്ക്ക് സങ്കടം ആയി. അപ്പോളേക്കും ദേവമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുത്തു കഴിഞ്ഞരുന്നു കാർത്തു…. “ഇതെന്താ ഇവിടെ….”

മുത്തശ്ശി ടേ ശബ്ദം കേട്ടതും കാർത്തു തിരിഞ്ഞു. അമ്പലത്തിൽ പോയിട്ട് വന്നത് ആണ് മുത്തശ്ശി… ചിറ്റയും ഉണ്ട് ഒപ്പം. “പാല് കൊണ്ട് പോയി കൊടുത്തോ മോളെ…” “മ്മ്… കൊടുത്തു ചിറ്റേ ” “കാർത്തു.. കുട്ടിയ്ക്ക് ഇന്ന് ഓഫീസ് ഇല്ല്യേ….” “ഉണ്ടല്ലോ മുത്തശ്ശി…. എന്തെ…” “നേരം വൈകിയിരിക്കുന്നു…. പോയി ഒരുങ്ങാൻ നോക്കൂ ” അവർ ദൃതി കാണിച്ചു. “മ്മ്… ചിറ്റേ കഴിക്കാൻ എടുത്തോളൂ ട്ടോ…” അവൾ ഉച്ചത്തിൽ പറഞ്ഞു. അപ്പോളേക്കും അച്ചുവും വന്നു. രണ്ടാളും കൂടി വേഗത്തിൽ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. അച്ഛനും അമ്മയും കൂടി ടൗണിൽ വരെ പോകുവാൻ റെഡി ആയി ഇറങ്ങി…

ബാങ്കിലേക്കോ മറ്റൊ ആണ്. മുത്തശ്ശനോട് യാത്ര പറയുന്നത് കേട്ട് കൊണ്ട് ആണ് കാർത്തു തന്റെ മുറിയിലേക്ക്പോയത്. റെഡി ആയി ഇറങ്ങി വന്നപ്പോളേക്കും ദേവമ്മ രണ്ടാൾക്കും ഉള്ള ചോറും പൊതി നേര്യത്തിന്റെ തുമ്പാലെ തുടച്ചു കൊണ്ട് ചിറ്റ വരുന്നുണ്ടായിരുന്നു. ബാഗിലെക്ക് ഇട്ടു കൊണ്ട് കാർത്തു ഉമ്മറത്തേക്ക് വന്നു … പെട്ടന്ന് ദേവമ്മ വെണ്ണ എടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു… “ഇതു പുരട്ടിയിട്ട് പൊയ്ക്കോ കുട്ടി… ഇന്നലെ ഒറ്റ ദിവസം കൊണ്ട് വേദന ഒക്കെ കുറഞ്ഞില്ലേ…. ” മ്മ്… ശരിയാണ് …അവൾ ദേവമ്മ പറഞ്ഞത് പോലെ ചെയ്തു.

എന്നിട്ട് അവരുടെ കവിളിൽ ഒരു ഉമ്മയും കൂടി കൊടുത്തിട്ട് മുറ്റത്തേക്ക് ഇറങ്ങി. കിഴക്ക് വശത്തായി പടർന്നു നിൽക്കുന്ന കൃഷ്ണ തുളസിയിൽ നിന്നും കതിരോട് കൂടി അല്പം ഞ്ഞുള്ളി എടുത്തു കൊണ്ട് അവൾ ചുരുണ്ടു കിടക്കുന്ന തന്റെ ഈറൻ മുടിയിൽ തിരുകി. അവൾ പടിപ്പുര കടന്നപ്പോൾ ആണ് അച്ചു പാഞ്ഞു എത്തിയത്. “ഓഹ് ദീപിക പദുക്കോൺ ഈയിടെ ആയിട്ട് ഇ ത്തിരി മേക്കപ്പ് ഒക്കെ കൂട്ടിയിട്ടുണ്ടല്ലലോ… എന്താടി കൊച്ചു ഗള്ളി…. ആരെങ്കിലും വീഴിച്ചോ ” അച്ചുവിനെ അടിമുടി നോക്കികൊണ്ട് കാർത്തു ചോദിച്ചു. “ഒന്ന് പോടീ തുമ്പി… അങ്ങനെ ആരേലും വീഴിച്ചാൽ ആദ്യം ഞാൻ പറയുന്നത് നിന്നോട് ആവും ”

പോക്കറ്റ് റോഡ് കടന്നപ്പോൾ കണ്ടു ധരന്റെ വണ്ടി തങ്ങളെ കടന്നു പോകുന്നത്. ഇന്നുംകൂടെ ഇങ്ങനെ പോയാൽ മതീല്ലോ എന്നോർത്തപ്പോൾ കാർത്തു സമാധാനപ്പെട്ടു. ** . ഓഫീസിൽ എത്തിയപ്പോൾ അവൾക്ക് മറ്റുള്ളവരെ ഫേസ് ചെയ്യുവാൻ അല്പം ബുദ്ധിമുട്ട് തോന്നി. തലദിവസത്തെ സംഭവവികാസങ്ങൾ അത്തരത്തിൽ ആയിരുന്നുല്ലോ. എല്ലാവരെയും നോക്കി ഒരു പുഞ്ചിരി ഒക്കെ വരുത്തി കൊണ്ട് അവൾ നേരെ തന്റെ റൂമിലേക്ക് പോയി. അവിടെ ചെന്നതും കണ്ടു തന്റെ അടുത്തേക്ക് വേഗത്തിൽ നടന്ന വരുന്ന ഗിരിയെ. “ടി… ഇന്നലെ നിന്നേ എത്ര തവണ ഞാൻ വിളിച്ചു….

എന്നിട്ട് എന്താ ഫോൺ എടുക്കാഞ്ഞത്…” “കുറച്ചു ബിസി ആയിരുന്നു ട….” “എന്ന് കരുതി കാൾ കാണുമ്പോൾ എങ്കിലും ജസ്റ്റ്‌ ഒന്ന് തിരിച്ചു വിളിക്കണ്ടേ….” “ഞാൻ ഇപ്പോൾ ആണ് എന്റെ ഫോൺ എടുത്തു നോക്കിയത്…..” “ഇതെന്താ കാർത്തു നീ ഇങ്ങനെ… നിനക്ക് എന്താ പറ്റിയേ… ഇന്നലെ നീ എന്തിനാ സാറിനെ കുറിച്ചു വേണ്ടാത്ത വർത്തമാനം ഒക്കെ പറഞ്ഞത് ” “നിനക്ക് വേറെന്തെങ്കിലും പറയാൻ ഉണ്ടോ….” അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ ഗിരിയെ നോക്കി. “സാർ ഒരു പാവം ആയത് കൊണ്ട്… ഇല്ലെങ്കിൽ കാണാമായിരുന്നു ” അതും പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി.

കാർത്തു ആണെങ്കിൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്റെ റൂമിന്റെ പിന്നിലൂടെ ഇറങ്ങി ധരന്റെ റൂമിലേക്ക് ചെന്നു. ജാനി ഒക്കെ വന്നിട്ടുണ്ടെങ്കിൽ തന്നെ ആരും കാണേണ്ട എന്ന് കരുതി ആയിരുന്നു അവളുടെ ആ നീക്കം.. എത്രയും പെട്ടന്ന് ഇവിടെ നിന്നും മടങ്ങുകയും വേണം.. കാർത്തു അവന്റെ ഡോറിൽ നോക്ക് ചെയ്ത്. “കമിങ് ” അവന്റെ അനുവാദം വന്നതും അവൾ അകത്തേക്ക് കയറി. ധരൻ ആരെയോ ഫോൺ ചെയ്യുക ആയിരുന്നു… മേനോൻ അങ്കിൾനേ ആണെന്ന് പെട്ടന്ന് അവൾക്ക് മനസിലായി.. അവിടക്ക്ക് കയറിയപ്പോൾ ശരീരത്തിൽ ഒക്കെ ഒരു വിറയൽ പടരുന്ന പോലെ കാർത്തുവിന് തോന്നി.

ധരൻ അവളോട് ഇരിക്ക് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. . അവന്റെ ഓപ്പോസിറ്റ് ആയി കിടന്ന കസേരയിൽ കാർത്തു ഇരുന്നു.. ധരൻ ഇരിപ്പിടത്തിൽ നിന്നും മെല്ലെ എഴുനേറ്റു. എന്നിട്ട് തന്റെ ഫോൺ സംഭാഷണം തുടർന്ന് കൊണ്ട് റൂമിലൂടെ നടന്നു.. എഴുനേറ്റ് പോകണോ വേണ്ടയോ എന്ന ചിന്തയിൽ ഇരുന്ന കർത്തൂന്റെ അടുത്തേക്ക് ധരൻ പെട്ടന്ന് വന്നു നിന്നു. അവളുടെ മുടിയിൽ തിരുകിയ തുളസിക്കതിർ നിലത്തു വീണു കിടപ്പുണ്ടായിരുന്നു. കുനിഞ്ഞു അത് എടുത്തു ഒന്ന് മണത്തിട്ട് അവൻ അതു അവളുടെ മുടിയിലേക്ക് തിരുകി വെച്ചു..

അവന്റെ ശ്വാസം തട്ടിയതും കാർത്തുവിനെ വിയർക്കാൻ തുടങ്ങി.. കൈലേസ് കൊണ്ട് തന്റെ മേൽചുണ്ടും കഴുത്തും തുടച്ചു കൊണ്ട് അവൾ എഴുനേൽക്കാൻ തുടങ്ങിയതും ധരൻ ഫോൺ എടുത്തു അവന്റെ കാതോട് ചേർത്തു വെച്ചിട്ട് ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ വളഞ്ഞു അവളെ പിടിച്ചു ഇരുത്തി. ശരീരത്തിലൂടെ ഒരു മിന്നൽ പിണർ അരിക്കും പോലെ അവൾ പിടഞ്ഞു. ഒച്ച വെയ്ക്കാനോ ഒന്നും പറയാനോ കഴിയുന്നില്ല.. കാരണം മറു വശത്തു അങ്കിൾ ആണ്..

എന്തെങ്കിലും കേട്ടാൽ പിന്നെ… അതോടെ തീരും. ശ്വാസം പിടിച്ചു വെച്ചു കാർത്തു അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞതും ധരൻ വന്നു തന്റെ ചെയറിൽ ഇരുന്ന്. “എന്താണ് മിസ് കാർത്തിക നാരായൺ…. എന്നേ തല്ലാൻ വേണ്ടി എങ്ങാനും ഇറങ്ങിയത് ആണോ….” അവളുടേ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ധരൻ ചോദിച്ചു. “സാർ…. ഞാൻ ഇന്നലെ ഒരു മെയിൽ അയച്ചിരുന്നു….” .. “ഏത്….. ഞാൻ ഓർക്കുന്നില്ലലോ” “സാർ…. എന്റെ…..” “ഓഹ് . ശരി ശരി… ഇപ്പോൾ ഓർമ വന്നു… തന്റെ രാജിക്കത്തു… അല്ലേ ”

“അതേ….” “ഓക്കേ ഓക്കേ… വൺ മിനിറ്റ് ഡാർലിംഗ് ” . അവൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു.. എന്നിട്ട് അവളുടെ കസേരയൂടെ അടുത്തായി വന്നു കുനിഞ്ഞു നിന്നു…. മുന്നിൽ ഇരിക്കുന്ന സിസ്റ്റത്തിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. “ഈ ഡോക്യുമെന്റ്സ് ഒക്കെ കാർത്തിക വായിച്ചിട്ടു അല്ലേ സൈൻ ചെയ്തത്…”… കാർത്തിക ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. “ത്രീ ഇയേർസ് താൻ ഇവിടെ ജോലി ചെയ്തു കൊള്ളാം എന്നുള്ള കരാർ ആണ് ഈ കാണുന്നത്… എന്തെങ്കിലും കാരണത്താൽ ഈ കാലയളവിന് ഉള്ളിൽ ജോലി രാജി വെച്ചു പോകുക ആണെങ്കിൽ കമ്പനി പറയുന്ന നഷ്ടപരിഹാരം തരണം…

അതാണ് ഇവിടുത്തെ റൂൾ….. എനിവേ ….. ഞാൻ കമ്പനി യും ആയിട്ട് ഡിസ്‌കസ് ചെയ്തിട്ട് പറയാം… പോരേ ” ധരൻ തന്റെ കസേരയിൽ പോയി ഇരുന്നു.. കാർത്തു അവനെ ദേഷ്യത്തിൽ നോക്കി.. ഇവനെ ഞാൻ കൊല്ലട്ടെ എന്റെ കാവിലമ്മേ……. എന്നിട്ട് ഞാൻ ജയിലിൽ പോയി കിടന്നോളാം.. അവൾ മനസ്സിൽ മന്ത്രിച്ചു. “ദേ.. ഇങ്ങനെ നോക്കല്ലേടി പെണ്ണേ… എന്റെ കണ്ട്രോൾ പോകും കേട്ടോ ” “തനിക്ക് കണ്ട്രോൾ പോകുമെങ്കിൽ പോയി….. ദേ എന്നേ കൊണ്ട് ഒന്നും പറയിക്കല്ലേ ” പല്ല് കടിച്ചു പിടിച്ചു കൊണ്ട് അവൾ എഴുനേറ്റു.

“ജയിച്ചെന്നു കരുതേണ്ട… ഈ കാർത്തിക ആരാണെന്നു നിങ്ങൾ അറിയാൻ പോകുന്നെ ഒള്ളു ” അവന്റെ അടുത്തേക്ക് വന്നു കടുപ്പിച്ചു പറഞ്ഞു കൊണ്ട് കാർത്തു അവിടെ നിന്നും ഇറങ്ങി. “ടി…..” ഡോർ ഓപ്പൺ ചെയ്യാൻ തുടങ്ങിയതും ധരന്റെ വിളിയോച്ച അവൾ കേട്ട്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ അടുത്തേക്ക് വരുന്നവനെ. ദേഷ്യം നിയന്ത്രിച്ചു കൊണ്ട് കാർത്തു അവിടെ ത്തന്നെ നിന്നു. ധരൻ വന്നു കാർത്തുവിന്റെ കീഴ്ച്ചുണ്ട് ഒന്ന് മലർത്തി… “ചെ… വിടെടോ ” അവൾ അവന്റെ കൈ തട്ടി മാറ്റി.. “ഓഹ് മുറിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഒരുപാട് ഉണ്ടെന്ന്..

ഇതു എന്തുവാ….. അവൻ അവളെ ചുഴിഞ്ഞു ഒന്ന് നോക്കി. “ദേ….. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… ഇമ്മാതിരി പരിപാടിയും ആയി എന്റെ അടുത്ത് വന്നാൽ ഉണ്ടല്ലോ.. വിവരം അറിയും… എനിക്ക് ഇഷ്ടം അല്ല ഇതൊന്നും.. താൻ ഉദ്ദേശിക്കുന്ന ടൈപ്പ് പെണ്ണും അല്ല കാർത്തു…. അതുകൊണ്ട് തറ വേല കാണിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വരരുത് മിസ്റ്റർ ധരൻ ദേവ്..” വന്നാൽ നീ എന്ത് ചെയ്യും “? ധരനും വിട്ട് കൊടുത്തില്ല.. “ഈ കവിളിൽ തന്നത് പോലെ ഇപ്പുറത്തും പാട് വീഴും…” “അതിനു മുന്നേ ഈ വെണ്ണ ഞാൻ രുചിച്ചു കളയും….” ഒരു കള്ള ചിരിയോടെ ധരൻ പറഞ്ഞു..…തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.