Sunday, December 22, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 18

നോവൽ
******
എഴുത്തുകാരി: അഫീന

താഴെ ചെന്ന് നോക്കിയപ്പോ അവിടെ വല്ലുപ്പാനെ കണ്ടില്ല. അപ്പോഴാ ഉമ്മിച്ചി പറഞ്ഞേ വല്ലുപ്പ മുറീലേക്ക് പോയീന്ന്. അവിടെ ചെന്നപ്പോ ആള് എന്തോ ആലോചിച്ച് ഇരിക്കേണ്.

“വല്ലുപ്പ എന്തേ വിളിച്ചേ ”

“ആ നീ വന്നോ. എല്ലാരേം വശത്താക്കില്ലേ. ഇപ്പോ ഞമ്മള് മാത്രം ഒറ്റ. വില്ലൻ ആയല്ലേ ഇപ്പൊ ഞമ്മള്. ന്റെ ബീവി ഇന്ന് ആദ്യമായി ന്നേ എതിർത്ത് പറഞ്ഞ്
ഇതോണ്ടൊന്നും ഞമ്മളെ തളർത്താൻ പറ്റൂല.

കുറച്ചു ദിവസത്തിനുള്ളിൽ റംലയും കുടുംബവും വരും ഇങ്ങട്ട് ഇതിനുള്ള തീർപ്പ് അന്ന് ഇണ്ടാവും.

അവരായിട്ട് ഒഴിയണേനെങ്ങി ഞമ്മള് എതിർക്കൂലാ. പക്ഷേങ്കി അവര് നിക്കാഹ് നടത്താൻ ആണ് പറയണെങ്ങി ഞമ്മളത്‌ നടത്തിയിരിക്കും. ”

“വല്ലുപ്പ എന്തൊക്കെയാ ഈ പറയണേ. ഞാൻ പറഞ്ഞതല്ലേ ഐഷു അല്ലാതെ വേറൊരു പെണ്ണ് എന്റെ ലൈഫിൽ ഇണ്ടാവൂലാന്ന്. അതിനും മാറ്റം ഒന്നും ഇല്ല. ”

വല്ലുപ്പനോട് സംസാരിച്ച് ഞാൻ നേരെ ഐഷുന്റെ അടുത്ത് പോയി എനിക്ക് അറിയാം പെണ്ണ് ടെൻഷൻ അടിച്ചു ഇരിപ്പണ്ടാവും.

” അജുക്ക വല്ലുപ്പ എന്താ പറഞ്ഞേ. ”

“അത് ഐഷു ഞാൻ ഇത് എങ്ങനെ നിന്നോട് പറയും. വല്ലുപ്പ പറയണത് നിന്നെ വീട്ടിൽ കൊണ്ടാക്കാനാ. ”

“വല്ലുപ്പ അങ്ങനെ പറഞ്ഞോ. എന്നോട് ദേഷ്യം ആയോ. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അടുക്കളയിൽ കേറണില്ലാന്ന്. ഇനി എന്നെ ഇവിടന്ന് പറഞ്ഞു വിടൂലെ. പിന്നെ ഞാൻ എങ്ങനെ അജുക്കാനേ കാണും. ”

“എന്നെ എന്തിനാ നീ കാണുന്നെ. കണ്ടിട്ടും വെല്യ കാര്യം ഒന്നും ഇല്ലല്ലോ. ഒരുമ്മ ചോദിച്ചിട്ട് മാസങ്ങളായി എവിടന്ന്.”

“അത് പിന്നെ ഞാൻ.. ”

അവള് പറഞ്ഞത് നിർത്തി ഒരു നിമിഷം എന്തോ ആലോചിച്ചു. എന്നിട്ട്

” എടാ ദുഷ്ട്ടാ എന്നെ വട്ടാക്കിതാല്ലേ. ഇങ്ങളെ ഞാൻ ഇന്ന് ഓടിക്കും. ഇനി എന്നോട് മിണ്ടാൻ വരണ്ട. പൊക്കോ ”

അവള് തലയണ എടുത്തു എനിക്കിട്ട് വീക്കി. ഹോ നല്ല രസം തലക്കിട്ടു കിട്ടിയപ്പോ

“എടി പെണ്ണെ കൊല്ലല്ലേഡി. ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതാ ”

“ആഹാ ഇനി എന്നോട് മിണ്ടാൻ വരണ്ട. പൊക്കോ”

“ഇതേ എന്റെ റൂമാ ”

“ഓ എന്നാ ഞാൻ പോയേക്കാം ”

ഓള് പോകാൻ പോയപ്പോഴേക്കും അവള്ടെ കൈ പിടിച്ചു വലിച്ചു ഞാൻ നെഞ്ചിലേക്കിട്ടു.
ആ നിമിഷം…

കണ്ണുകൾ തമ്മിൽ കൊരുത്തു പിൻവലിക്കാൻ കഴിയാത്ത വിധം
ഹൃദയങ്ങൾ തമ്മിൽ കഥ പറഞ്ഞു തുടങ്ങി
കഥയോ കവിതയോ ഇന്നേ വരേ കേൾക്കാത്ത ഒരീണം കേൾക്കാം
അവളുടെ ശ്വാസം ആദ്യമായ് എന്റെ നെഞ്ചിൽ പതിഞ്ഞു
കുളിർതെന്നൽ വീശും പോലെ
ശ്വാസഗതിക്ക് പോലും അപരിചിതമായ താളം…

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞങ്ങൾ അകന്ന് മാറിയത്. ഈ നേരം അവളിൽ മിന്നി മാഞ്ഞത് ഇത് വരേ കാണാത്തൊരു വികാരമായിരുന്നു…

@@@@@@@@@@@@@@@@@@@@@@@

ഫോൺ റിങ് ചെയ്തപ്പോഴാ ബോധം വന്നത്. പരിചയം ഇല്ലാത്ത നമ്പർ. ആരാണാവോ. എടുത്ത് നോക്കിയപ്പോ ഉപ്പയാ.

” അസ്സലാമുഅലൈക്കും ഐഷു ”

“വഅലൈകും സലാം. ഉപ്പ എന്താ ഇത്രേം ദിവസം വിളിക്കാഞ്ഞത്. ഞാൻ ഇപ്പൊ അജുക്കടെ വീട്ടിലാ”

” മോൾടെ നമ്പർ ഉപ്പാടെ കയ്യിന്ന് പോയി. ഇന്നലെ നാസർ വിളിച്ചപ്പോഴാ മോൾടെ നമ്പർ വാങ്ങിയത്. ഓൻ പറഞ്ഞു എല്ലാം. ”

“ഉപ്പ ഇവിടെ വല്ലുപ്പ അംഗീകരിച്ചിട്ടില്ല.”

“എല്ലാം ശരിയാകും. ഉപ്പാടെ മോള് പേടിക്കണ്ട. ഞങ്ങള് വരുന്നുണ്ട് ഉടനെ തന്നെ. ഏറിയാൽ ഒരു മാസം അതിനുള്ളിൽ ഞമ്മള് എത്തും ”

” ഹ്മ്മ് ഉമ്മാമ എന്ത്യേ ”

“ഇവിടുണ്ട് കൊടുക്കാം. ”

” ഐഷു മോളെ…..”

ഉമ്മാമ കരയാൻ തുടങ്ങി. ഈ ഉമ്മാമ്മടെ ഒരു കാര്യം

” ഒന്നും അറിഞ്ഞില്ല ഉമ്മാമ്മ നിന്റെ ഉപ്പ എന്നോട് മാത്രം ഒന്നും പറഞ്ഞില്ല ഒത്തിരി കണ്ണീരു കുടിച്ചില്ലേ എന്റെ മോള്.

അറിഞ്ഞിരുന്നെങ്കിൽ ഉമ്മാമ്മയും വന്നേനെ. അവിടെ മോള് ഒറ്റക്കല്ലേ. പേടിക്കണ്ടട്ടാ ഉമ്മാമ്മ വേഗം വരാം ”

“ഇവിടെ കുഴപ്പം ഒന്നും ഇല്ല ഉമ്മാമ. അജുക്ക ഉണ്ടല്ലോ കൂടെ ”

” ഓൻ അടുത്തുണ്ടോ. ഉണ്ടെകിൽ ഒന്ന് കൊടുത്തേ ”

ഇപ്പോഴാ ആൾടെ കാര്യം ഓർക്കണേ. എന്റെ വർത്താനം കേട്ട് തടിക്ക് കയ്യും കൊടുത്ത് ഇരിക്കേണ് കള്ള കണവൻ.

” ഞാൻ കൊടുക്കാം”

അജുക്കയും ഉമ്മാമയും എന്തൊക്കെയോ സംസാരിച്ചു. വല്ലാത്ത ചിരിയും കളിയും. ഫോൺ ചെയ്ത് പുറത്തേക് പോയേക്കണ കൊണ്ട് ഒന്നും കേൾക്കാൻ പറ്റണില്ല.

എനിക്കുള്ള പണി ആയിരിക്കും. കുറച്ച് കഴിഞ്ഞ് എനിക്ക് ഫോൺ കൊണ്ട് തന്നു.

” മോളെ ഐഷു നിന്റെ അജുനെ ഞമ്മക് പെരുത്ത് ഇഷ്ട്ടായി. ഓൻ നിന്നെ ഒത്തിരി സ്നേഹിക്കാണുണ്ട്. എല്ലാം ഓൻ ശരിയാക്കിക്കൊള്ളും ”

“അതെനിക്കറിയാം ഉമ്മാമ്മ. എനിക്ക് എന്നേക്കാൾ വിശ്വാസോ. മാമ, മാമി, പിള്ളേര് ഒക്കെ എവിടെ. കുഞ്ഞോനോട് പറഞ്ഞേക്ക് എനിക്ക് ഇവിടെ ഒരു കുഞ്ഞോൻ ഉണ്ടന്ന്. എല്ലാരോടും അന്നേഷണം പറയണേ. ”

“അവര് പുറത്തു പോയേക്കേ. വരുമ്പോ പറഞ്ഞേക്കാം ”

ഉമ്മാമ… മാമി.. മാമി ചോദിച്ചോ എന്റെ കാര്യം ”

മാമിയുടെ കാര്യം ഇപ്പോഴും ഒരു നോവായി എന്റെ നെഞ്ചിൽ ഉണ്ട്

“ഓള് നേരെ ചോദിക്കാറില്ല.

പക്ഷെ നിന്റെ പേര് കേട്ടാൽ എവടെ ആണേലും ഓടി വരും. നിന്നോട് സ്നേഹം ഒക്കെ ഉണ്ട് അവക്ക്.

ആ ഹിമാറ് ഓരോന്ന് പറഞ്ഞു കൊടുക്കണ കൊണ്ടാ അങ്ങനൊക്കെ പെരുമാറണെ ”

” ഹ്മ്മ് ശരി ഉമ്മാമ. വെക്കട്ടെ. പിന്നേം വിളിക്കാട്ടാ ”

ഫോൺ വെച്ച് കഴിഞ്ഞിട്ടും ഞാൻ മാമിയുടെ കാര്യം ഓർത്തോണ്ട് ഇരിക്കേ. അപ്പോഴാ അജുക്ക എന്റെ അടുത്ത് വന്ന് എന്നെ തോണ്ടി വിളിക്കണേ.

” എന്താ ഐഷു നിന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കണേ ”

” ഒന്നുല്ല അജുക്ക. തോന്നിയതാകും ”

ഞാൻ ആളുടെ മുമ്പിൽ നിന്ന് പോവാൻ പോയി. അജുക്ക എന്നെ തിരിച്ചു നിർതിയിട്ട് പറഞ്ഞു.

” എന്താ കാര്യം. എന്നോട് നിനക്ക് എന്തും പറയാലോ. അതോ അങ്ങനെ അല്ലേ ”

ഒരു നിമിഷം അജുക്കാനേ നോക്കിയിട്ട് ഞാൻ എല്ലാം പറഞ്ഞു. ഞാൻ പറയുമ്പോ അജുക്കടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് കണ്ടു.

” അവൻ എവിടെ ഉണ്ട് ഇപ്പൊ. കറക്ട് സ്ഥലം എവിടെ. ”

“എന്തിനാ അതൊക്കെ ”

” അവനെ പിടിച്ചു ഒരുമ്മ കൊടുക്കാൻ ”

” പ്രശ്നത്തിനൊന്നും പോവണ്ട. അവൻ പിന്നെ അങ്ങനൊന്നും ചെയ്തിട്ടോ പറഞ്ഞിട്ടോ ഇല്ല ”

“എന്റെ പെണ്ണിനെ കേറി പിടിച്ചവനെ ഞാൻ വെറുതെ വിടണോ ”

“എന്റെ അജുക്ക അതൊക്കെ കുറേ വർഷങ്ങൾ മുമ്പൊള്ള കാര്യം അല്ലേ ഇങ്ങനെ ദേഷ്യപ്പെടല്ലേ ”

ദേഷ്യം കടിച്ചമർത്താൻ കുറേ പാട്പെടുന്നുണ്ടായിരുന്നു. ആ മനസ്സ് എനിക്കിപ്പോ അറിയാം. അവനെ കയ്യില് കിട്ടിയാ മയ്യത്ത് കണ്ടേ അടങ്ങു.

ഈ കോലത്തിൽ ആദ്യായിട്ടാ ഞാൻ അജുക്കാനേ കാണുന്നത്.

ഒന്നും മിണ്ടാതെ ഞാനും ഇരുന്നു. അപ്പോഴാ ഇതെല്ലാം കേട്ട് ദേഷ്യം പിടിച്ച മറ്റൊരാളെ കാണുന്നത്. വേറെ ആര് നമ്മുടെ കുഞ്ഞോൻ

“എന്റെ കുഞ്ഞോനേ നിന്റെ ഇക്കാക്കനെ ഒരു കണക്കിനാ പിടിച്ചു നിർത്തിയെക്കണേ. നീയും കൂടെ ദേഷ്യം പിടിച്ചാ എനിക്ക് പിടിച്ചാ കിട്ടൂല ”

കുഞ്ഞോൻ ഒന്നും മിണ്ടാതെ ചവിട്ടി തുള്ളി പുറത്തേക്ക് പോയി. നടത്തം കണ്ടാൽ അറിയാം അവന്റെ ദേഷ്യം.

പടച്ചോൻ ഒരു സങ്കടം തരുമ്പോ സന്തോഷിക്കാൻ വേറെ കാരണങ്ങൾ തരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഷാനുക്ക എന്നെ ചതിച്ചപ്പോ ഒരുപാട് കരഞ്ഞു എന്നാലെന്താ കൂടെ പിറക്കാതെ തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ആങ്ങളയെ കിട്ടിയില്ലേ.

ഇത്രേം സ്നേഹം ഉള്ള ഒരു കുടുംബം പിന്നെ…. പിന്നേ .. എന്റെ അജുക്ക എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും മൂല്യമുള്ള സമ്മാനം. ഇതൊക്കെ മതി എനിക്കീ ജന്മം സന്തോഷിക്കാൻ.

വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു പോയി. വേറെ പ്രേത്യേകിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ പോയി കൊണ്ടിരുന്നു. ഇപ്പൊ ഞായറാഴ്ച അടുക്കള ഡ്യൂട്ടി എനിക്കാ.. പിന്നേ ഉമ്മിച്ചിടെ പൂന്തോട്ടം എനിക്ക് എഴുതി തന്നു ഹ ഹ.

എന്റെ കൂടെ എല്ലാരും വരാറുണ്ട് ചെടി നടാനും വെള്ളം ഒഴിക്കാനും ഒക്കെയായി. സിനാനും അലിയും എവിടന്നെങ്കിലും ഓരോ പുതിയ ചെടികൾ ഒപ്പിച്ചോണ്ട് വരും.

അങ്ങനെ നല്ല ജോളിയായി പൊയ്ക്കൊണ്ടിരുന്നു. കുഞ്ഞോൻ മാത്രം തിരിച്ചു പോയി. നമ്മടെ വീട്ടിലേക്ക് തന്നെ. ഉമ്മ ഫുടൊക്കെ കൊടുത്തോളാന്ന് പറഞ്ഞു. പിന്നേ നമ്മടെ ഷാന ഉണ്ടല്ലോ പിന്നെന്ത് വേണം.

ഇന്നലെ ഉപ്പ വിളിച്ചു പറഞ്ഞു ഇന്ന് അവര് എത്തും എന്ന് അപ്പൊ തൊട്ടുള്ള കാത്തിരിപ്പാണ്. രാവിലെ തന്നെ ഫുടൊക്കെ റെഡിആക്കി വെച്ചു.

സന്തോഷം കൊണ്ട് എന്തൊക്കേ ചെയ്യണം എന്ന് അറിയാൻ പാടില്ല. ഉച്ചയോടെ അവര് എത്തി. മാമിയും ഉണ്ടെന്നാണല്ലോ പറഞ്ഞേ. ഞാൻ നോക്കുന്ന കണ്ടിട്ട് ഉമ്മാമയാ പറഞ്ഞേ.

” അവള് വന്നില്ല. വീട്ടിൽ നിപ്പണ്ട്. മോള് സങ്കടപ്പെടല്ലേ ഓൾടെ കാര്യം നമുക്ക് ശരിയാക്കാം”

എല്ലാവരും വന്ന് ഉപ്പയെയും ഉമ്മാമ്മയേം സ്വീകരിച്ചു ഹാളിൽ ഇരുത്തി. അപ്പോഴാ വലുപ്പ അങ്ങട് വന്നത്. വല്ലുപ്പാനെ കണ്ടപ്പോ തന്നെ ഉപ്പ എണീറ്റ് നിന്നു. പിന്നെ നടന്നത് കണ്ട് എന്റെ മാത്രം അല്ല എല്ലാരുടേം കിളി പോയി.

“അബ്ദുക്ക ”

“ഡാ ഖാദറേ. നീയോ. എത്ര നാളായി കണ്ടിട്ട് ”

രണ്ട് പേരും എന്താ പ്രകടനം കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു. ഒന്നും പറയണ്ട. അവര് പണ്ട് തൊട്ടേ മുട്ടൻ ഫ്രണ്ട്സ് ആയിരുന്നെന്നു. ഗൾഫിൽ ഒക്കെ ഒരുമിച്ചായിരുന്നു.

” എന്താടാ പ്രേത്യേകിച്ചു ”

ആ അപ്പൊ എന്റെ ഉപ്പ ആണെന്ന് അറിഞ്ഞിട്ടില്ല. അതാണ്. അറിഞ്ഞു കഴിയുമ്പോ എന്താകുമോ എന്തോ

“അബ്ദുക്ക ഐഷു എന്റെ മോൾടെ മോളാ. ”

“ഹ്മ്മ് നീ വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ”

ഉപ്പനേം കൊണ്ട് വല്ലുപ്പ മുറിയിലേക്ക് പോയി. ഞമ്മള് ഉമ്മാമനെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു. കുറേ നേരം ആയി ഉമ്മിച്ചി ഉമ്മമാനെ കാര്യം ആയിട്ട് നോക്കണ്.

” ഫിദാടെ ഉമ്മയല്ലേ ”

“അതേ മോള് ഓൾടെ കൂടെ പഠിച്ചതാണോ ”

“അതേ ഉമ്മ ”

“അതാണ് എവടെയോ കണ്ട് പരിചയം പോലെ തോന്നിയത്. ”

“അപ്പൊ ഐഷു എന്റെ ഫിദാടെ മോളാണോ. ”

“അതേ ഫിദാടെ മോളാ ഐഷു. ”

ഉമ്മിച്ചി ഓടി വന്ന് എന്നെ കെട്ടിപിടിച്ചു. കുറേ ഉമ്മം ഒക്കെ തന്നു. ഉമ്മിച്ചിയും സാബി ഉമ്മിച്ചിയും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.

കല്യാണം കഴിയണ വരേ അവര് എന്നും സംസാരിക്കുമായിരുന്നു. പിന്നീട് എപ്പോഴോ ആ ബന്ധം അകന്ന് പോയി. എങ്കിലും മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു.

” ഫിദ പോയത് ഞാൻ പിന്നെയാ അറിഞ്ഞേ. ഞാൻ അന്ന് അജുന് പനിയായിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു.

അതാ മോളെ കണ്ടപ്പോ പരിചയം ഉള്ള മുഖം പോലെ തോന്നിയത്. എനിക്ക് പ്രിയപ്പെട്ട ആരുടെയോ മുഖം. ”

ഉമ്മിച്ചി പിന്നെ കുറേ സങ്കടം പറഞ്ഞു കരച്ചിലായി. കുറേ പാടുപെട്ട് സമാദാനപ്പെടുത്തി. അപ്പോഴേക്കും വല്ലുപ്പയും ഉപ്പയും വന്നു.

ഉപ്പയുടെ മുഖം വാടി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വല്ലുപ്പ എന്താവും പറഞ്ഞിട്ടുണ്ടാവുക. എന്റെ വെപ്രാളം കണ്ട് ഉപ്പ എന്റെ അടുത്തേക്ക് വന്നു.

“മോള് പേടിക്കണ്ടാട്ടാ എല്ലാം ശരിയാകും. ഉപ്പാക്ക് അറിയാം അബ്ദുക്കാനെ ഓര് മോളെ സങ്കടപ്പെടുത്തൂലാ ”

ഉച്ചക്ക് ഊണൊക്കെ കഴിഞ്ഞ് ഞങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴേക്കും അജുക്ക വന്നു. ഓഫീസിൽ ഒഴിയാൻ പറ്റാത്ത കാര്യം ഉണ്ടാരുന്നു അത് കൊണ്ടാ പോയത്.

പിന്നെ അജുക്ക ആയിട്ടായി സംസാരം. ഉമ്മാമ്മക്ക് ഭയങ്കര ഇഷ്ട്ടായി അജുക്കാനേ. എന്നെ വെല്യ മൈൻഡ് ഇല്ല രണ്ടാക്കും. ഹ്മ്മ് ഇങ്ങട് വരട്ടെ വച്ചിട്ടുണ്ട്.

അങ്ങനെ സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല. വൈകുന്നേരം ചായ ഒക്കെ കുടിച്ച് ഓര് പോകാനുള്ള തയ്യാറെടുപ്പായി.

” അബ്ദുക്ക ഞങ്ങള് എന്ന ഇറങ്ങാൻ നോക്കട്ടെ. പിന്നെ ഐഷുനെ ഞങ്ങൾ പോവുമ്പോ കൊണ്ട് പോവാന്ന് വിചാരിച്ചു ”

ഞാൻ ഒന്ന് ഞെട്ടി. കൊണ്ട് പോണുണ് പറയുമ്പോ ഇനി എന്നെ ഇങ്ങട് വിടില്ലേ.. അജുക്കാനേ നോക്കുമ്പോ പുള്ളിയും ഞെട്ടി നിക്കേ.

“അതെന്ത് വാപ്പ ഇവിടെ എന്തെങ്കിലും കൊഴപ്പം ഉണ്ടായോ. ഐഷുനെ ഞങ്ങള് നന്നായിട്ട് നോക്കണില്ലേ. ഒരു കുറവും അവക്ക് ഇവിടെ ഉണ്ടാവൂല. ” ഉമ്മിച്ചി

” അള്ളോഹ് മോളെ ഞമ്മള് അതല്ല ഉദേശിച്ചേ. കുറേ ദിവസം ആയില്ലേ ഐഷുനെ പിരിഞ്ഞു നിന്നിട്ട്. അപ്പൊ രണ്ട് ദിവസം അവളെ അവിടെ നിർത്താൻ ആണ്.

അജു മോനേം കൊണ്ട് പോണോന്ന് ഉണ്ട്. പക്ഷേങ്കിൽ അവിടെ ആർക്കും അറിയൂല്ലല്ലോ കാര്യങ്ങൾ ഒന്നും. നൂറു ചോദ്യങ്ങൾ ആവും. ”

അത് കേട്ടപ്പോഴാ സമാദാനം ആയത്. എനിക്കും ആഗ്രഹം ഉണ്ട് ഉപ്പാടേം ഉമ്മാമ്മടേം കൂടെ പഴയ ഐഷു ആയി നിക്കാൻ.

പക്ഷെ അജുക്കാനേ പിരിഞ്ഞു ഇരിക്കണം എന്ന് ആലോചിക്കുമ്പോൾ എന്തോ സങ്കടം. ന്റെ ചെക്കന്റെ മുഖത്തിന് മാത്രം തെളിച്ചം ഇല്ല. പുള്ളിക്കാരൻ വേഗം മുകളിലേക്ക് കേറി പോയി.

” എന്ന മോളെ പോകാൻ റെഡി ആയിക്കോ. എന്തെങ്കിലും ഡ്രസ്സ്‌ എടുക്കണോ. അവിടെ ഉണ്ടാവൂലെ. എല്ലാം കൂടി കൊണ്ട് പോവണ്ടല്ലോ. രണ്ട് ദിവസം കഴിഞ്ഞ് ഇങ്ങട് വരാൻ ഉള്ളതല്ലേ. ”

ഉമ്മിച്ചീടേം അമ്മായീടേം പറച്ചില് കേട്ടിട്ട് എനിക്ക് ചിരി വന്നു. ഞാൻ ഇനി തിരിച്ചു വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാ.

ഞാൻ വേഗം റെഡി ആയി അജുക്കടെ അടുത്തേക്ക് പോയി. വിദൂരതയിലേക്ക് നോക്കി നിക്കണുണ്ട്. എന്ത് തിരയുവാണാവോ.

“അജുക്കാ ” എവിടെ ഒരു മൈൻഡ് ഇല്ല.

“അജുക്കാ …… ”

ഞാൻ പിടിച്ച് തിരിച്ചു നിർത്തി. എന്റെ മുഖത്തു നോക്കാതെ പിന്നേം വേറെ എങ്ങോട്ടോ നോക്കി നിക്കേണ്.

“ഉമ്മമ്മേം ഉപ്പേം അങ്ങനെ പറഞ്ഞപ്പോ എതിർക്കാൻ തോന്നിയില്ല. പിന്നെ കുറേ നാളായില്ലേ അവരുടെ കൂടെ നിന്നിട്ട്. ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരില്ലേ ”

എവിടന്ന് ഒരാനക്കോം ഇല്ലാ…

“പിണങ്ങിയാ… ഇക്കാക്കാ…. നോക്ക്ന്നേ.. ”

“നിനക്കെന്താ.. ഇപ്പൊ രണ്ട് ദിവസംന്നല്ല രണ്ട് കൊല്ലം വേണേലും നീ എന്നെ കാണാതെ ഇരുന്നോളും. എന്നോട് മിണ്ടണ്ട. ”

“എന്റെ പൊന്ന് അജുക്കയല്ലേ.. പിണങ്ങല്ലേ. ഇക്കാക്കനെ കാണാതെ ഇരിക്കണേന് എനിക്കും ഉണ്ട് സങ്കടം. പക്ഷെ അവരേം വിശമിപ്പിക്കാൻ പറ്റില്ലല്ലോ. ”

“ഹ്മ്മ് എന്നാ പൊക്കോ ”

“അജുക്ക കൂടി വാ ”

അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു. വീടെത്തിയപ്പോഴേക്കും സന്ധ്യ ആയി. നേരെ ഓടി റൂമിൽ ചെന്ന് അജുക്കാനേ വിളിച്ചു.

അധികം സംസാരിച്ചില്ല. ഇപ്പോഴും പിണക്കം മാറിയിട്ടില്ലന്ന് തോന്നണു. ഒന്ന് ഫ്രഷ് ആയി താഴേക്ക് പോയി. പിന്നെ ഞാൻ പഴയ ഐഷു ആയി അവിടെ ഒക്കെ ഓടി നടന്നു.

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല.അജുക്കാനേ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഫോൺ ചെയ്ത് നോക്കാം. ആ ഇങ്ങട് വിളിച്ചല്ലോ..

“എന്താ മനുഷ്യാ ഇങ്ങക്ക് ഉറക്കോം ഇല്ലേ. സമയം പന്ത്രണ്ട് മണിയായി ”

“എന്നിട്ടെന്താ എന്റെ ഐഷുകുട്ടി ഉറങ്ങാതെ ഇരുന്നേ ”

“അത്… അതൊന്നും ഇല്ല. ”

“മിസ്സ്‌ ചെയ്യണുണ്ടോ എന്നെ ”

” ഹ്മ്മ് അജുക്ക ഇങ്ങളെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലന്നേ… ഇക്കാക്ക എന്താ ഉറങ്ങാത്തെ ”

” നിന്നെ കാണാൻ തോന്നണു പെണ്ണെ. നീ ഒരു പണി ചെയ്യ് വീഡിയോ കാൾ ചെയ്യ് ”

“ശെരി ”

ആ മുഖം തെളിഞ്ഞപ്പോ ഒന്നും സംസാരിക്കാൻ തോന്നിയില്ല അങ്ങനെ നോക്കി കിടന്നു.

“എന്താടി പെണ്ണെ ഇങ്ങനെ നോക്കണേ നോക്കണേ ”

അപ്പോഴാ ഒരു കാര്യം ശ്രദ്ധിക്കണേ. എന്റെ ഷാളും കെട്ടിപിടിച്ചാ അജുക്ക കിടക്കണത്.

” എന്തിനാ ചെക്കാ എന്റെ ഷാളും കെട്ടിപിടിച്ചു കിടക്കണേ. അല്ല ഇത് ഞാൻ കിടന്ന റൂമല്ലേ. ആരും കാണണ്ട. ഓടിക്കും ഇങ്ങളെ ”

“നിന്നേ കാണാഞ്ഞിട്ട് പറ്റണില്ലഡി. അതാ ഇവിടെ വന്ന് കിടക്കാന്ന് വെച്ചത്. അപ്പൊ നിന്റെ ഷാൾ ഇവിടെ കിടക്കണ്. ഇതിങ്ങനെ നെഞ്ചോട് ചേർത്ത് വെക്കുമ്പോ നിന്നെ കെട്ടിപിടിച്ചു കിടക്കണ പോലൊരു ഫീൽ. ”

വീണ്ടും മൗനം മാത്രം. ഈ ചെക്കന്റെ കണ്ണ് കാണുമ്പോ അതിലേക്ക് തന്നെ നോക്കി നിന്ന് പോവും.

“ഉറങ്ങുന്നില്ലേ ചെക്കാ. നാളെ ജോലിക്ക് പോവണ്ടേ ”

“ഉറങ്ങാം. ”

“നാളെ വരോ ”

“എന്നോട് വരണ്ടന്നല്ലേ പറഞ്ഞേ ”

“അതൊന്നും കുഴപ്പം ഇല്ല ”

“നാളെ തിരക്കാണല്ലോടാ. ”

“ഹ്മ്മ് ”

“ഐഷു ”

“ഹ്മ്മ് ”

“ഐ ലവ് യു… ഉമ്മാ……. ”

“ശരി ഇക്കാക്ക ഞാൻ വെക്കട്ടെ. മിസ്സ്‌ യു ”

അങ്ങനെ ഫോണും വെച്ച് ഉറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് ദിവ്യെടെ അടുത്ത് പോയി. അവിടെ പരാതിയും പരിഭവവും പറഞ്ഞു കുറേ നേരം ഇല്ല ഇരുന്നു.

പിന്നെ നാട്ടിലൊക്കെ ചുറ്റി പറ്റി നടന്നു. ഉച്ചക്ക് ഊണൊക്കെ അമ്മേടെ വക ആയിരുന്നു.
വീട്ടില് എത്തിയപ്പോ എല്ലാരും പോകാൻ റെഡി ആയേക്കാണ്.

” എവിടെക്കാ ഉമ്മാമ ”

“ആ ഐഷു മോളെ ഞങ്ങള് ഒരിടം വരേ പോവേണ്. മോള് ദിവ്യെടെ വീട്ടില് പൊക്കോ ”

“അവര് അമ്മേടെ വീട്ടില് പോയേക്കണേ ”

“മോള് അപ്പൊ എന്ത് ചെയ്യും ”

“ഞാൻ ഇവിടെ നിന്നോളാ. ഇങ്ങൾ പോയിട്ട് വാ ”

അവര് പോയി കഴിഞ്ഞ് ഞാൻ കുറച്ച് നേരം ടീവി കണ്ടോണ്ട് ഇരുന്നു. മുകളിലേക്കു പോവാന്ന് വിചാരിച്ചു എണീക്കുമ്പോഴാ കാളിങ് ബെൽ അടിക്കണേ .. ഇവര് ഇത്ര പെട്ടന്ന് വന്നോ..
വാതിൽ തുറന്ന് നോക്കിയപ്പോ മുമ്പിൽ നിക്കുന്ന ആളെ കണ്ട് ഞാൻ അടിമുടി വിറച്ചു

‘ ഹാഷിം ‘

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17