Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 33

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


“മോളേ നീ ഇതേതു ലോകത്താണ്”രാധ അനുവിനെ തട്ടി ചോദിച്ചു അവൾ അഭിയെ പാളി നോക്കി അവൻ മിണ്ടരുതെന്നു കൈ കൊണ്ട് കാട്ടി

“ഏയ് ഒന്നുല്ല രാധമ്മേ”അത്രയും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയി

അവരെല്ലാരും വീണ്ടും ആഘോഷങ്ങളിലേക്കു തിരിഞ്ഞു അവർ ഗായുവിനെയും കൊണ്ട് അകത്തേക്ക് കയറി

“മോളേ ലെച്ചു ഇങ്ങൊന്നു വന്നേ”രാധ വിളിച്ചതിനനുസരിച്ചു അവൾ താഴേക്ക് ചെന്നു

“ഇന്ന് മോളും ഗായും കൂടെ അമ്പലം വരേ പോയിട്ട് വട്ടോ”

“ശെരി അമ്മേ”

♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️

ഹോസ്പിറ്റലിൽ ഉണ്ണിയുടെ അടുത്തു പേടിച്ചു പ്രെവീണ നിൽപ്പുണ്ട് അപ്പോഴേക്കും ഉണ്ണിയെ ചികില്സിക്കുന്ന ഡോക്ടർ അവിടേക്കു എത്തിയിരുന്നു

“എന്താ ഉണ്ടായേ”പ്രെവീണയോടായി ഡോക്ടർ ചോദിച്ചു അവൾ സംഭവിച്ച കാര്യം ഡോക്ടറോട് വിശദികരിച്ചു

ഉണ്ണിയുടെ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടറുടെ മുഖം വാടി പ്രെവീണ ആധിയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ഉണ്ണിയും കണ്ണു തുറന്നിരുന്നു

“എന്താ ഡോക്ടർ എന്താ കുഴപ്പം”പ്രെവീണ ആധിയോടു കൂടെ ഡോക്ടറോട് ചോദിച്ചു

“ഇയാൾ അശ്വിന്റെ ആരാ”

“ഞാൻ ഉണ്ണിയേട്ടന്റെ കസിൻ സിസ്റ്റർ ആണു”

“ഒക്കെ ഇനി അശ്വിനോട് പറഞ്ഞിട്ട് കാര്യമില്ല ഇയാളോട് പറയാം അശ്വിന്റെ അവസ്ഥ വളരെ മോശം ആണു എത്രയും പെട്ടെന്നു ഒരു ഓപ്പറേഷൻ നടത്തണം അല്ലെകിൽ ദെയിവത്തിനു പോലും ഒരു പക്ഷേ രക്ഷിക്കാൻ കഴിയില്ല”ഡോക്ടർ പറയുന്നതെല്ലാം കേട്ട് പ്രെവീണ ഞെട്ടി നിന്നു

“ഇപ്പോൾ എനിക്ക് വീട്ടിൽ പോവമോ ഡോക്ടർ”

“ഒക്കെ ഇപ്പോൾ വിടാം മൂന്നു ദിവസത്തിനുള്ളിൽ ഇയാൾ ഇവിടെ അഡ്മിറ്റ്‌ ആവണം സമ്മതമെങ്കിൽ പൊക്കോ”

“ഡോക്ടർ രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം ആണു അതു കഴിഞ്ഞു ഞാൻ അഡ്മിറ്റ്‌ ആവും ഉറപ്പ് അതു വരേ എനിക്ക് ടൈം തരണം”ഉണ്ണി കെഞ്ചി

“ഒക്കെ അതു കഴിഞ്ഞാൽ ഉടനെ തന്നെ താൻ അഡ്മിറ്റ്‌ ആവണം സമ്മതമാണോ”
അവൻ സമ്മതം എന്നു തലയാട്ടി പുറത്തേക്കു നടന്നു കൂടെ പ്രെവീണയും

“ഉണ്ണിയേട്ടനെന്താ”അവൾ ഉണ്ണിയോടായി ചോദിച്ചു

“അതു നിന്നോട് പറയേണ്ട കാര്യമില്ല”

“”ഒക്കെ എങ്കിൽ ഞാൻ ഇപ്പോൾ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം അനുവിനെയും ബാക്കി ഉള്ളവരെയും വിളിച്ചു പറഞ്ഞേക്കാം”അതും പറഞ്ഞു പ്രെവീണ ഫോണിൽ അനു എന്ന നെയിംമിൽ വിരൽ അമർത്തി ഉണ്ണി ഫോൺ തട്ടി എറിഞ്ഞു

“വിളിക്കേണ്ടെകിൽ പറ എന്താ ഉണ്ടായെന്നു, ”

“നീ വരൂ ഞാൻ പറയാം”അവൻ അവന്റെ ബുള്ളറ്റിനടുത്തേക്ക് നടന്നു കൂടെ പ്രെവീണയും അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി അവൾ ഒന്ന് ഉണ്ണിയെ നോക്കി അവൻ കേറിക്കോളാൻ ആംഗ്യം കാട്ടി അവൾ ഒന്ന് പകച്ചു പതിയെ വണ്ടിയുടെ പുറകിൽ കയറി

!!ഞാൻ എത്രത്തോളം ആഗ്രെഹിച്ചതാണ് ഏട്ടന്റെ ഒപ്പം ഇങ്ങനെ പക്ഷേ!!അവളുടെ മനസ്സിൽ പറഞ്ഞു

“ഇറങ്ങു”ഉണ്ണിയുടെ ശബ്ദം ആണു പ്രെവീണയെ ഓർമയിൽ നിന്നും ഉണർത്തിയത് അവൾ താഴേക്കിറങ്ങി

“നിനക്കെന്താ അറിയേണ്ടത്”

“ഉണ്ണിയേട്ടനെന്താ കുഴപ്പം അവരെന്താ ഓപ്പറേഷൻ എന്നൊക്കെ പറഞ്ഞത്”അവൾ നിർത്താതെ ചോദിച്ചു

“എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായി നല്ല മഴയായിരുന്നു മുൻപിൽ ഉള്ളതൊന്നും കാണാൻ പറ്റിയില്ല വണ്ടി ഒന്ന് പാളി ബാലൻസ് കിട്ടിയില്ല മറിഞ്ഞു പുറമെ പരിക്കുകൾ ഒന്നുമില്ലായിരുന്നു പക്ഷേ ആദ്യം ആദ്യം ചെറിയ രീതിയിൽ തല വേദന വരുമായിരുന്നു പിന്നീടത് സഹിക്കാൻ വയ്യാത്ത വേദന ആയപ്പോഴാണ് ഡോക്ടറെ കാട്ടുന്നത് അപ്പോഴാണറിയുന്നതു വീണപ്പോൾ തല ഇടിച്ചിരുന്നു അതുമൂലം ബ്രൈനുള്ളിലേക്കുള്ള പ്രേവര്തനം പതിയെ കുറഞ്ഞു കൊണ്ടിരിക്കുക ആണു ഓപ്പറേഷൻ സാധ്യതയും കുറവാണു തുടക്കത്തിലേ അറിഞ്ഞിരുന്നെകിൽ ഒരു പക്ഷേ ഭേദം ആയേനെ ബട്ട്‌ ഒരുപാടു താമസിച്ചു പോയി ഓപ്പറേഷൻ ചെയ്താൽ ഒരുപക്ഷെ തിരിച്ചു വരുമായിരിക്കും ചിലപ്പോൾ ജീവിതം കാലം മുതൽ ഒരൊറ്റ കിടപ്പു ജീവ ശവമായി മരണം വരേ ചിലപ്പോൾ ഓപറേഷൻ ചെയ്യുമ്പോൾ തന്നെ”അവൻ അതു പറഞ്ഞു മുഴുവനാക്കിയിരുന്നില്ല പ്രെവീണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ അവന്റെ പുറത്തു പിടിച്ചു അവൻ തിരിഞ്ഞവളെ നോക്കി ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

“മരിക്കാൻ എനിക്ക് പേടിയില്ല എന്റെ അനു അവൾ എങ്ങിനെ ഇതു സഹിക്കും എന്നെ ഒരു മകനെ പോലെ സ്നേഹിക്കുന്ന എന്റെ ഏട്ടൻ.അമ്മമാർ അച്ഛൻമാർ അവരോടു ഞാൻ എന്താ പറയേണ്ടത് ഞാൻ ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുക ആണെന്നോ”ഉണ്ണിയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ പ്രെവീണ നിന്നു അവൻ പെട്ടെന്നു സ്വബോധം വീണ്ടെടുത്ത പോലെ പ്രെവീയുടെ നേരെ തിരിഞ്ഞു

“വാ നിന്നെ വീട്ടിൽ കൊണ്ടേ വിടാം”

“വേണ്ട ഉണ്ണിയേട്ടാ ഏട്ടൻ ഓട്ടോ സ്റ്റാൻഡ് വരേ കൊണ്ടേ വിട്ടാൽ മതി ഞാൻ പൊക്കോളാം”

“മ്മ് കേറൂ”അവൾ ബൈക്കിൽ കയറി ബൈക്ക് മുന്പോട്ടെടുത്തു

അവർ ബൈക്കിൽ ഒന്നിച്ചിരുന്നു പോകുന്നത് സുഭദ്ര കണ്ടു അവരുടെ മുഖത്തു ക്രൂരമായ ചിരി വിടർന്നു

“നീ ഈൗ അമ്മയുടെ മോളു തന്നേടി”അവർ പതിയെ പറഞ്ഞു

♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️♠️

വയ്യ്കുന്നേരം അനുവും ഗായുവും അമ്പലത്തിൽ പോവാൻ റെഡി ആയി കൂടെ അച്ചുവും

“അമ്മേ ഞങ്ങൾ പോയിട്ട് വരാട്ടോ”അവർ അത്രയും പറഞ്ഞു പുറത്തേക്കിറങ്ങി അവർ നടന്നാണ് പോയത് അച്ചു ഗായുനോട് ഓടരുത് ചാടരുത് പതിയെ നടക്കു എന്നൊക്കെ പറഞ്ഞു എന്ധോക്കെയോ നിർദ്ദേശം കൊടുക്കുന്നുണ്ട് ഗായു പാവത്തെ പോലെ എല്ലാം ഏറ്റു വാങ്ങികൊണ്ടിരുന്നു അനുവിന്റെ മനസ് അവിടെങ്ങും ഇല്ലായിരുന്നു അവൾ ഒരു കുങ്കുമ പൊട്ടു പോലെ നിക്കുന്ന സായാഹ്നം സന്ധ്യയിലെ സൂര്യനെയും ചേക്കേറാൻ കലപില കൂട്ടി പറന്നു പോകുന്ന കിളികളെ നോക്കിയും അമ്പലത്തിൽ നിന്നും കേൾക്കുന്ന നാദങ്ങളെ ചെവിയോർത്തു കേട്ടു കൊണ്ടും നടന്നു അമ്പലത്തിൽ ചെന്നപ്പോൾ ദീപാരാധനക്കുള്ള സമയം ആകുന്നതേ ഉള്ളു എല്ലാരും ചുറ്റുവിളക്കും മറ്റും തെളിയിക്കുന്നുണ്ടാരുന്നു അനുവും വിളക്കുകൾ തെളിയിക്കാൻ കൂടി

, “ഡി തീപ്പെട്ടി കൊള്ളി”അനു വിളികെട്ടിടത്തേക്കു തിരിഞ്ഞു നോക്കി നിറഞ്ഞ പുഞ്ചിരിയുമായി അവളെ തന്നെ നോക്കിക്കൊണ്ട് വരുൺ നിന്നു വരുണിനു അതി സുന്ദരിയും ചെറുപ്പവും ഓക്കെ തോന്നിക്കുന്ന ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു അനു കറുപ്പ് കരയുള്ള മുണ്ടും നേരിതും ആണു വേഷം നീണ്ട ഇടതൂർന്ന മുടി കുളിപ്പിന്നൽ പിന്നി ഒരു തുളസി കതിർ വെച്ചിട്ടുണ്ട് നെറ്റിയിൽ ഒരു കറുത്ത പൊട്ടും കാതിൽ ഒരു ജിമിക്കി കമ്മലും നീണ്ടുവിടർന്ന കണ്ണുകൾ വാലിട്ടെഴുതിയിരുന്നു കൈയിൽ കറുത്ത കുപ്പിവളയും ഉണ്ട് വരുൺ കറുപ്പ് നിറത്തിൽ ഉള്ള ഷർട്ടും അതേ കരയുള്ള മുണ്ടും ആയിരുന്നു മുകളിലത്തെ ബട്ടൺസ് ഊരി ഇട്ടിരുന്നു കട്ടി മീശ അല്പം പിരിച്ചു വെച്ചിരുന്നു

അനു ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു

“ആഹാ വരുണേട്ടനോ ഇപ്പൊ കാണാറേ ഇല്ലാലോ”

“തിരക്കല്ലെടോ അല്ല താൻ ഒറ്റക്കെ ഉള്ളോ”

“അല്ല ഏട്ടനും ഏടത്തിയും ഉണ്ട്”

“ആഹാ”

അപ്പോഴും വരുണിന്റെ അമ്മ ഗായുവിനെ തന്നെ നോക്കിക്കൊണ്ട് നിൽക്കുക ആയിരുന്നു

“ഡോ ഇതെന്റെ അമ്മ പേര് ശ്രീദേവി”

“പേര് പോലെ തന്നെ ഉണ്ട് അമ്മയെ കാണാനും”അനു ചിരിച്ചു കൊണ്ട് പറഞ്ഞു

“അമ്മയോട് ഞാൻ പറഞ്ഞിട്ടില്ലേ അനുവിനെ പറ്റി”

“ഓഹ് ചന്ദ്രട്ടന്റെ പെങ്ങടെ മോളല്ലേ”

“ആഹ് അതു തന്നെ”

“ഇവൻ പറഞ്ഞിട്ടുണ്ട്”അമ്മേ ഞാൻ എണ്ണയൊക്കെ മേടിച്ചിട്ട് വരാട്ടോ”അതും പറഞ്ഞു വരുൺ നടന്നു

അനു ശ്രീദേവിയെ നോക്കുമ്പോഴൊക്കെ അവർക്ക് തന്നോടെന്ദോ പറയാൻ ഉണ്ടെന്നു അനുവിന്റെ മനസ് പറഞ്ഞു മൗനത്തിനു വിരാമം ഇറ്റു കൊണ്ട് ശ്രീദേവി പറഞ്ഞു തുടങ്ങി

“മോളേ ആദ്യം കണ്ടപ്പോൾ എനിക്ക് വല്ലാത്ത അതിശയം തോന്നി”

“എന്തിനു”അവൾ മനസിലാവാതെ ചോദിച്ചു

“വരുൺ മോനു പഠിച്ചു കൊണ്ടിരുന്ന കാലത്തു ഒരു പെൺകുട്ടിയുമായി വല്ലാത്ത സ്നേഹത്തിൽ ആയിരുന്നു ഞങ്ങൾ ഇരു വീട്ടുകാർക്കും സമ്മതം ആയിരുന്നു കല്യാണം അടുക്കാറായപ്പോൾ ഒരു ആക്‌സിഡന്റിൽ അവൾ ഞങ്ങളെ എല്ലാവരേം വീട്ടു പോയി അതിൽ പിന്നെ എന്റെ മോൻ വല്ലാതെ ഒരു അവസ്ഥയിൽ ആയി അച്ചുമോനും ഓക്കെ ഒരുപാടു ശ്രെമിചിട്ടാണ് എന്റെ മോനെ തിരിച്ചു കൊണ്ട് വന്നത് പക്ഷേ ആ സംഭവത്തിനു ശേഷം അവൻ ഒന്ന് നേരെ ഒന്ന് ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല അപ്പോഴാണ് അവൻ ഐപിഎസിനു പഠിക്കാൻ ചേർന്നത് അവൻ പോസ്റ്റിങ്ങ്‌ ആയെകിലും ആ സംഭവം അവന്റെ മനസ്സിൽ നിന്നും പോയില്ല അപ്പോഴാണ് ഇങ്ങോട്ട് അവനും ട്രാൻസ്ഫെർ കിട്ടുന്നത് ഇവിടെവന്നു മോളേ കണ്ടതിനു ശേഷം അവന്റെ പഴയ ഊർജവും ചിരിയും കളിയും ഓക്കെ തിരിച്ചു വന്നത് അവനെ തെറ്റുപറയാൻ പറ്റില്ല ഒറ്റനോട്ടത്തിൽ വേണി മോളാണെന്നേ പറയു ചോദിക്കുന്നത് കൊണ്ടൊന്നും എന്റെ മോളു കരുതരുത് മോൾക്ക് എന്റെ മരുമകളായി വരാമോ”അവർ അതു പറഞ്ഞതും അവൾ ഞെട്ടി അവരെ നോക്കി

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29

അസുരന്റെ മാത്രം: ഭാഗം 30

അസുരന്റെ മാത്രം: ഭാഗം 31

അസുരന്റെ മാത്രം: ഭാഗം 32