Novel

നിന്നെയും കാത്ത്: ഭാഗം 20

Pinterest LinkedIn Tumblr
Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

മിഴികൾ രണ്ടും ഇറുക്കി അടച്ചു കൊണ്ട് തന്റെ മുന്നിൽ കിടക്കുന്നവളെ മഹി സൂക്ഷിച്ചു നോക്കി.. “എന്താടി…. കാണിക്കുന്നില്ലേ ഒന്നും ” തന്റെ കാത്തോരം അവന്റ ശബ്ദം കേട്ടതും ഗൗരി ഒന്ന് പിടഞ്ഞു. “ടി…….” മഹി വീണ്ടും വിളിച്ചപ്പോൾ ഗൗരി പാതി ചിമ്മിയ മിഴികൾ അല്പം തുറന്നു. “നിന്റെ ഷോ കഴിഞ്ഞോ ഇത്രയും പെട്ടന്ന് ” അവൻ ഗൗരി യെ നോക്കി. ചുണ്ട് കൂർപ്പിച്ചു തന്നെ നോക്കുന്നവളെ മഹി യും അതുപോലെ നോക്കി. “ഇങ്ങനെ വയറും കാണിച്ചു കൊണ്ട് നീ കുട്ടികളുടെ മുന്നിൽ പോയി നിന്നു അവരെ വഴി തെറ്റിച്ചേക്കരുത് ”

എന്നും പറഞ്ഞു കൊണ്ട് അവൻ അവളുടെ വയറിൽ ഒന്ന് പിച്ചി. “ആഹ് … അമ്മേ…….” ശരിക്കും വേദന കൊണ്ട് ഗൗരി ഉറക്കെ കരഞ്ഞു പോയി. “ഇതു എന്നും ഓർമ ഉണ്ടാവണം…. കേട്ടല്ലോ ” എന്ന് പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി.. “എന്റെ അമ്മേ… ശരിക്കും വേദന എടുത്തു….” അവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. ചെറുതായി രക്തം കിനീഞ്ഞു വരുന്നത് കണ്ടു അവൾക്ക് കണ്ണ് നിറഞ്ഞു. സാരീ മാറിയിട്ട് അവൾ ഒരു ചുരിദാർ എടുത്തു ഇട്ടു.. ബാഗും പുസ്തകവും ഒക്കെ ആയിട്ട് ഗൗരി ഇറങ്ങി വന്നപ്പോൾ മഹി ന്യൂസ്‌ പേപ്പർ വായിക്കുക ആണ്.

വേഷം മാറി വരുന്നവളെ അവൻ സൂക്ഷിച്ചു നോക്കി. മഹിയെ കണ്ടതും അവന്നിട്ട് രണ്ടെണ്ണം കൊടുക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ഗൗരിക്ക്. പല്ല് കടിച്ചു പിടിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. ലീലെടത്തി ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്. ഗൗരി രണ്ടെണ്ണം എടുത്തു മേശമേൽ വെച്ചു. എന്നിട്ട് ടീച്ചർ ന്റെ അടുത്തേക്ക് പോയി. “ടീച്ചറമ്മേ….” “എന്താ മോളെ ” “ഞാൻ ഇന്ന് മുതൽ സ്കൂളിൽ പോകുവാ… ഇപ്പോൾ ഒരാഴ്ച മേലെ ആയില്ലേ ലീവ് എടുക്കാൻ തുടങ്ങിട്ട് ” “മ്മ്…. ഇവിടെ നിന്നു 20മിനിറ്റ് ഒള്ളു…. മഹി അതിലൂടെ ആണ് ഓഫീസിൽ പോകുന്നത്.. അവന്റ ഒപ്പം ഇറങ്ങിക്കോ…”

“ശരി ടീച്ചറമ്മേ ” “ഹമ്… എന്നാൽ മോള് പോയി കാപ്പി ഒക്കെ കുടിക്ക്.. ഊണൊക്കെ കാലം ആയൊ ആവോ ” എന്ന് പറഞ്ഞു കൊണ്ട് അവരും ഗൗരിടെ ഒപ്പം അടുക്കളയിലേക്ക് വന്നു. ഗൗരി വേഗന്നു രണ്ട് ദോശ കഴിച്ചു. മഹി റെഡി ആയി ഇറങ്ങി വന്നപ്പോൾ അവളും ഉമ്മറത്ത് ഉണ്ട്.. “മോനേ….. നീ പോകുമ്പോൾ ഗൗരി മോളെ യുംകൂടി ഒന്ന് നമ്മുടെ സ്കൂളിന്റെ പടിക്കൽ ഇറക്കണേ ” “മ്മ്…..” അലക്ഷ്യമായി മൂളി കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. ഗൗരി കാറിൽ കയറിയിട്ട് ലീലേടത്തി യെ കൈ വീശി കാണിച്ചു..

“നീ എന്താ സാരീ മാറിയത് “പടിപ്പുര കടന്നതും മഹി അവളെ നോക്കി ചോദിച്ചു. ഗൗരി മറുപടി ഒന്നും പറയാതെ മുഖം വീർപ്പിച്ചു ഇരുന്നു. “ടി… നിന്റെ നാവിറങ്ങി പോയോ ” അവനും ദേഷ്യം വന്നു. “നിങ്ങൾക്ക് അറിഞ്ഞൂടെ കാരണം ” “ഞാൻ എങ്ങനെ അറിയാനാ ” “എന്റെ വയറിൽ നിങ്ങള് പിച്ചിയത് എന്തിനാണ്…. അവിടുന്ന് ബ്ലഡ്‌ കൂടി വന്നു.. ” അത് പറഞ്ഞപ്പോൾ ഗൗരിക്ക് സങ്കടം വന്നു. “പിന്നേ .. ഒരു ബോട്ടിൽ എടുത്തു പിടിച്ചു വെയ്ക്കാൻ മേലാരുന്നോ നീയ് ” മഹി അവളെ കളിയാക്കി.. “അതിന്റ ആവശ്യം ഇല്ല… നിങ്ങൾ നേരിട്ട് അങ്ങ് എന്റെ ചോര ഊറ്റി കുടിച്ചോളൂ… സന്തോഷം ആകട്ടെ ”

“എന്തൊക്ക ആണേലും നിന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല അല്ലെ…..” “എങ്ങനെ അഹങ്കരിക്കാതിരിക്കും.. അത്രയ്ക്ക് വലിയൊരു പദവിയല്ലേ കിട്ടിയിരിക്കുന്നത്… ദി ഗ്രേറ്റ്‌ ദേവ് മഹേശ്വർ ന്റെ ഭാര്യ ” അതു കേട്ടതും മഹിക്ക് കലി കയറി.. “ആറു മാസം….. അതിൽ നിന്നും ഒറ്റ ദിവസം….. ഒറ്റ ദിവസം നിന്നെ എന്റെ വിട്ടിൽ കണ്ടു പോയേക്കരുത്…. പറഞ്ഞത് മനസിലായോടി ” അവൻ ഗൗരി യെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. “എനിക്ക് സൗകര്യം ഇല്ലെങ്കിലോ പോകാന് ” തന്നോട് കൂസാതെ പറയുന്നവളെ കാണും തോറും അവനു ദേഷ്യം കൂടി കൂടി വന്നു. “നിങ്ങൾ പോകാൻ പറയുമ്പോൾ പോകാനും നിൽക്കാൻ പറയുമ്പോൾ നിൽക്കാനും എനിക്ക് മനസില്ല……

എന്റെ അവസാന ശ്വാസം വരെയും ഞാൻ നിങ്ങളുടെ കൂടെ കാണും….” “ഗൗരി … മിണ്ടാതെ ഇരിക്കുന്നുണ്ടോ നീയ് ” “ഞാൻ മിണ്ടും…. ഇനിയും… നിങ്ങള് കൊണ്ട് പോയി കേസ് കൊടുക്കി… അല്ല പിന്നേ ” അവനെ വാശി കേറ്റാനായി ഗൗരി പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേ ഇരുന്നു. സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞു വണ്ടി പോയതും അവൾ അന്തളിച്ചു കൊണ്ട് അവനെ നോക്കി. “അയ്യോ… വണ്ടി നിറുത്തു… സ്കൂൾ കഴിഞ്ഞു പോയല്ലോ ” പുറത്തേക്ക് നോക്കി പറയുന്നവളെ മഹി സൂക്ഷിച്ചു നോക്കി. “മഹിയേട്ടാ… വണ്ടി നിർത്തു ” “സൗകര്യം ഇല്ല… നീ എന്നാ ചെയ്യും ” “ശോ… ഇതു എന്താണ് ഈ പറയുന്നത്… വണ്ടി നിർത്തുന്നുണ്ടോ നിങ്ങള് ” “ആദ്യം നിന്റെ അഹങ്കാരം കുറയ്ക്കു..

എന്നിട്ട് ഇനി പഠിപ്പിക്കാൻ പോയാൽ മതി ” അവന്റ വണ്ടി nere ചെന്നു നിന്നത് ഓഫീസിന്റെ മുന്നിൽ ആയിരുന്നു. മഹിയുടെ പിന്നാലെ ഗൗരി യും കാറിൽ നിന്ന് ഇറങ്ങി. രണ്ടാളും കൂടി ഒരുമിച്ചു വരുന്നത് കണ്ടതും ഓഫീസിലെ കുറച്ചു സ്റ്റാഫ്‌സ് ഒക്കെ എഴുനേറ്റ് അവരുടെ അടുത്തേക്ക് വന്നു. വളരെ മോഡേൺ ആയ രീതിയിൽ ഡ്രസ്സ്‌ ഒക്കെ ധരിച്ച പെൺകുട്ടികളെ കണ്ടപ്പോൾ ഗൗരി യുടെ നെറ്റി ചുളിഞ്ഞു. “ഇതെന്താ… ഇവിടെ ഫാഷൻ ഷോ വെല്ലോം ഉണ്ടോ ” അവൾ പിറു പിറുത്തു. “നീ എന്തെങ്കിലും പറഞ്ഞൊ ” . അവൻ ചോദിച്ചു. “ഹമ് … നല്ല സൗകര്യം ആണല്ലോ ഇവിടെ എന്ന് പറയ്ക ആയിരുന്നു ” .. “എന്താ ” “അല്ലാ…. എല്ലാം കൊണ്ടും കണ്ണിനു സുഖം പകരുന്ന കാഴ്ചകൾ ആണല്ലോ ഇവിടെ ”

“അതേ…. അതിനു നിനക്ക് എന്താ… നീ നിന്റെ ജോലി ചെയ്താൽ മതി…” “എന്റെ ജോലി ടീച്ചിങ് ആണ്. എന്നെ അവിടെ കൊണ്ട് പോയി വിട് ” “ഇല്ലെങ്കിലോ ” “ഞാൻ ടീച്ചറമ്മ യോടെ പറഞ്ഞു കൊടുത്തോളം…….” “വേഗം പറയെടി…..” അവൻ ഫോൺ നീട്ടി. അപ്പോളേക്കും സ്റ്റാഫ്‌സ് എല്ലാവരും ഗൗരി യെ പരിചയപ്പെടാൻ എത്തിയിരുന്നു. അവൾക്ക് ആണെങ്കിൽ ആകെ ഒരു ബുദ്ധിമുട്ട് ആയിരുന്നു.. മഹിക്ക് അത് മനസിലാകുകയും ചെയ്തു. പിന്നീട് എല്ലാവരും ജോലിയിൽ മുഴുകി. മഹി ആണെങ്കിൽ ഓരോരോ ക്ലയന്റനെ ഫോണിൽ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നടന്നു. ഗൗരി വെറുതെ ബോർ അടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു.

ഉച്ച ആയപ്പോൾ അവൾ അവനോട് തന്നെ വിട്ടിൽ കൊണ്ട് പോയി വിടാമോ എന്നു ചോദിച്ചു എങ്കിലും അവൻ സമ്മതിച്ചില്ല. വൈകുന്നേരം ഇവിടെ ചെറിയൊരു പാർട്ടി ഉണ്ടന്ന് പറഞ്ഞു അവൻ തന്റെ ജോലികൾ തുടർന്ന്. ചെറിയൊരു കേക്ക് കട്ടിങ് പ്രോഗ്രാം ആയിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. വെളിയിൽ നിന്നും ഫുഡ്‌ ഒക്കെ എത്തിച്ചിരുന്നു.. എല്ലാം കഴിഞ്ഞു തിരികെ വിട്ടിൽ എത്തിയപ്പോൾ ഒൻപതു മണി കഴിഞ്ഞിരുന്നു ടീച്ചറും ലീലേടത്തി യും അത്താഴം ഒക്കെ കഴിഞ്ഞു ടീവി യിൽ സീരിയൽ കാണുക ആണ്.. വരാൻ ലേറ്റ് ആകും എന്ന് മഹി അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.

ഭക്ഷണം ഒക്കെ പുറത്തു നിന്നും കഴിച്ചിട്ട് വന്നത് കൊണ്ട് രണ്ടാളും നേരെ മുറിയുലേക്ക് പോയി. ഗൗരി ആണെങ്കിൽ കുത്തി വീർപ്പിച്ചു മുഖം ആയിട്ട് മഹിയെ ദേഷ്യത്തിൽ നോക്കി ഇരുന്നു. “എന്താടി… കുറെ നേരം ആയല്ലോ…. എന്തെങ്കിലും ഉണ്ടങ്കിൽ വാ തുറന്ന് പറഞ്ഞോണം…”കാര്യം മനസിലായി എങ്കിലും മഹി ഗൗരിയെ നോക്കി പറഞ്ഞു. “ആ സാന്ദ്ര ജോൺ എന്ന് പറയുന്ന പെണ്ണിന് എന്താ നിങ്ങളോട് ഇത്രയും ഇളക്കം… ഏത് സമയവും നിങ്ങളുടെ പിന്നാലെ ഉണ്ടല്ലോ ” “അതിനു നിനക്ക് എന്താ…. എന്റെ സ്റ്റാഫ്‌ ആണ് അവർ . എന്നോട് പല രീതിയിൽ ഇടപഴകും… അതിനു നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ” “ഉണ്ട്….. എനിക്ക് അതു ഇഷ്ടം അല്ല… ”

“അത് പറയാൻ നീ ആരാടി.. നിനക്ക് എന്ത് അധികാരം ആണ് ഉള്ളത് ” “നിങ്ങളുട ഭാര്യ ആണ് ഞാൻ… ആറു മാസം ആണെങ്കിൽ പോലും ഈ താലി നിങ്ങള് കെട്ടി തന്നപ്പോൾ മുതൽ ഞാൻ നിങ്ങളുടെ ഭാര്യ ആണ്.. ആ അധികാരം ഉണ്ടന്ന് വെച്ചോ ” “നിന്റെ കൈയിൽ ഇരിക്കും ആ അധികാരം.. എന്റെ അടുത്ത് ചിലവാകില്ല ഗൗരി…. പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, എന്റെ സ്റ്റാഫ്… ഞാൻ സാലറി കൊടുത്തു ജോലി ചെയ്യിക്കുന്നവർ ആണ്.. അവർ എന്നോട് എങ്ങനെ ആണ്, ഞാൻ തിരിച്ചു എങ്ങനെ ആണ്… ഇതൊന്നും നിന്നേ ബാധിക്കില്ല… നീ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു കൊട്ടി ആഘോഷിച്ചു നടന്നോ.. എനിക്ക് അത് ഒന്നും ഒരു പ്രശ്നമേ ഇല്ല… എന്റെ മനസിൽ പോലും നീ ഇല്ല… എനിക്ക് ഇഷ്ടവും അല്ല…..” തന്നെ നോക്കി അത്രമേൽ വെറുപ്പോടെ പറയുന്നവനെ നോക്കി ഗൗരി തറഞ്ഞു നിന്നു.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.