Thursday, December 12, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 7

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


ദേവീസന്നിധിയിൽ വച്ചായിരുന്നു സായുവിന്റെ കഴുത്തിൽ ദ്രുവ് താലി ചാർത്തിയത്. ദ്രുവിന്റെ പേര് കൊത്തിയ താലി ചുണ്ടിൽ മന്ത്രോച്ഛാരങ്ങളോടെ അവളേറ്റു വാങ്ങി.
പരസ്പരം തുളസീഹാരമാണ് ഇരുവരും ചാർത്തിയത്.

ദീപപ്രഭയിൽ വിളങ്ങി നിൽക്കുന്ന ദേവീ സ്വരൂപത്തെ ഇരുവരും വണങ്ങി.
സായുവിന്റെ അച്ഛൻ കന്യാദാനം നടത്തി.

ഇരുവീട്ടുകാരും അടുത്ത ചില ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
സായുവിന്റെ ബന്ധുക്കളുടെ മുഖം തെളിച്ചമുണ്ടായിരുന്നില്ല. അവർ ഒളിഞ്ഞും തെളിഞ്ഞും സായുവിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു.

എത്ര വലിയ ആലോചന വന്നതാ. പ്രഭാകരന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പിടിച്ചു വല്ല മുറിയിലും പൂട്ടിയിട്ടേനെ.

പിന്നെ കല്യാണത്തിന്റെ അന്നേ പുറംലോകം കാണൂ. പഠിക്കാൻ വിട്ടപ്പോൾ അവിടുന്ന് സ്നേഹിച്ചതാ.

കുടുംബമൊക്കെ തരക്കേടില്ല. ചെറുക്കനും കാണാൻ കൊള്ളാം. പെണ്ണ് സുന്ദരിയല്ലേ.. അങ്ങനെ നീണ്ടുപോയി.

പലതും കേൾക്കുന്നുണ്ടെങ്കിലും പ്രഭാകരൻ (സായുവിന്റെ അച്ഛൻ) അത് കേട്ടില്ലെന്ന് നടിച്ചു.

വരുണിന്റെ വീട്ടിലേക്ക് ഇന്നലെ പ്രഭാകരൻ വിളിച്ചു പറയുകയാണ് ചെയ്തത്. അതറിഞ്ഞ് വരുൺ വന്ന് പ്രശ്നമുണ്ടാക്കുകയും ചെയ്തു. എന്നാൽ നിസ്സഹായനായി കേട്ട് നിൽക്കാനേ അയാൾക്കായുള്ളു.

“കൊടുത്ത വാക്കിന് വിലയില്ലാത്തവർ. പറഞ്ഞ വാക്ക് പാലിക്കാൻ പറ്റിയില്ലെങ്കിൽ പോയി ചത്തൂടെടോ.. “വരുണിന്റെ വാക്കുകൾ അയാളിൽ മുഴങ്ങി കേട്ടു.

ദ്രുവിന്റെ വീട്ടിൽ അച്ഛൻ മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടിക്കാലത്തേ അമ്മ നഷ്ടമായിരുന്നു അവന്.

സായുവിന്റെ വീട്ടിലാണ് സദ്യ ഒരുക്കിയിരുന്നത്.

പെട്ടെന്നുള്ള വിവാഹമായതിനാൽ സഹോദരന് വരാൻ കഴിഞ്ഞിരുന്നില്ല.
സദ്യക്കുശേഷം വരന്റെ ഗൃഹത്തിലേക്ക് പോകാനായി അവരിറങ്ങി.

അച്ഛന്റെ കാലിൽ തൊട്ടനുഗ്രഹം വാങ്ങുമ്പോൾ അവളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ അയാളുടെ പാദങ്ങളിൽ വീണുടഞ്ഞു.

അച്ഛന്റെ കണ്ണുകളിലെ വേദന തിരിച്ചറിഞ്ഞ് അവൾ മനസ്സുകൊണ്ട് മാപ്പ് പറഞ്ഞു.
അമ്മയെ ആലിംഗനം ചെയ്ത് കണ്ണുനീരോടെ അവൾ യാത്ര തിരിച്ചു.

കാറിൽ കയറിയതും ദ്രുവ് അവളെ ചേർത്തു പിടിച്ചു. അവളുടെ സങ്കടങ്ങൾ അവൾ അവന്റെ നെഞ്ചിൽ പെയ്തിറക്കി.

അല്പനേരത്തെ യാത്രയ്ക്കുശേഷം ഇരുനില വീടിന്റെ മുൻപിൽ കാർ നിന്നു.
നീണ്ട മുറ്റമുള്ള മനോഹരമായൊരു വീടായിരുന്നു അത്.

ദ്രുവിന്റെ വല്യമ്മയാണ് ആരതിയുഴിഞ്ഞ് നിലവിളക്ക് നൽകി അവളെ വരവേറ്റത്.

വല്യമ്മയുടെ മകളെന്ന് പരിചയപ്പെട്ട യുവതിയാണ് അവളെ ദ്രുവിന്റെ റൂമിൽ കൊണ്ടാക്കിയത്.

മേശപ്പുറത്ത് നിയമപുസ്തകങ്ങളും ഫയലുകളും സ്ഥാനം പിടിച്ചിരുന്നു.

സാരി മാറ്റി ദേഹം കഴുകി ചുരിദാറുമിട്ട് അവൾ താഴേക്കിറങ്ങി വന്നു.

വൈകുന്നേരത്തോടെ ബന്ധുക്കൾ യാത്ര പറഞ്ഞിറങ്ങി.

ദ്രുവിന്റെ അച്ഛനുമായി അടുക്കാൻ സായുവിന് അധികനേരം വേണ്ടിവന്നില്ല.
ശാന്തനായ മനുഷ്യനായിരുന്നു അദ്ദേഹം.

രാത്രിയിലത്തേക്കുള്ള ഭക്ഷണം പുറത്തുനിന്നും വാങ്ങാമെന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല.

രാത്രിയിലെ ഭക്ഷണത്തിനുശേഷം അച്ഛൻ കിടക്കാനായി പോയി.
ദ്രുവ് ആദ്യമേ പോയിരുന്നു.

ആദ്യരാത്രിയാണിന്ന്. കൈയിലൊരു ഗ്ലാസ്സ് പാലോ..

സെറ്റുസാരിയോ മുല്ലപ്പൂവോ മണിയറയിലേക്ക് കൊണ്ടുപോകാൻ സഹോദരങ്ങളോ ആരുമില്ല.
അവൾ പതിയെ റൂമിലേക്ക് നടന്നു.

അകത്തേക്ക് കയറിയപ്പോൾ കണ്ടു ഫോൺ വിളിച്ചുകൊണ്ട് ഏതോ നോക്കുന്ന ദ്രുവിനെ.

അവൾ മെല്ലെ ബെഡിലേക്കിരുന്നു. കൈകൊണ്ട് ഇപ്പോൾ വരാമെന്ന് ആംഗ്യം കാണിച്ചുകൊണ്ടവൻ വിളി തുടർന്നു.

അല്പസമയം കഴിഞ്ഞ് കാൾ അവസാനിപ്പിച്ചശേഷം അവൻ അവൾക്കരികിലേക്ക് വന്നു.

സീമന്തരേഖയിൽ തെളിഞ്ഞ സിന്ദൂരവും കഴുത്തിൽ പിണഞ്ഞുകിടക്കുന്ന താലിമാലയും. അവളൊന്നുകൂടി സുന്ദരിയായതുപോലെ അവന് തോന്നി.

എനിക്കറിയാം നിന്റെ അച്ഛന്റെ വിഷമം അതാണ് നിന്നെ അലട്ടുന്ന ഏക പ്രശ്‌നമെന്ന്.. അവൻ പറഞ്ഞതും അവളവനെ നോക്കി.
എല്ലാം ശരിയാകുമെടീ.

പരസ്പരം പ്രണയിക്കുന്നത് തെറ്റല്ല. പക്ഷേ നിന്റെ അച്ഛന്റെ ചിന്താഗതി തെറ്റായിരുന്നു.
വരുൺ അവൻ പകപോക്കാനായിരുന്നു നിന്നെ തേടി വന്നത്.

അത് മനസ്സിലാക്കാൻ അച്ഛൻ ശ്രമിച്ചില്ല. തന്റെ മകളെ നല്ലൊരു കുടുംബത്തിലേക്ക് വിവാഹo ചെയ്തയക്കണമെന്നേ ഏതൊരു അച്ഛനും ആഗ്രഹിക്കുള്ളൂ.

നമ്മൾ നല്ല രീതിയിൽ ജീവിക്കുമ്പോൾ അച്ഛന്റെ പരിഭവം മാറാവുന്നതേയുള്ളൂ.

ഇപ്പോൾ നീയെന്റെ കാമുകി മാത്രമല്ല ഭാര്യയാണ്.. സുഹൃത്താണ്.
എന്നെ വിവാഹം ചെയ്തു എന്ന കാരണത്താൽ പഠനം മുടക്കരുത്.

നിന്റെ ആഗ്രഹo പോലെ തന്നെ അഡ്വക്കേറ്റ് ആകണം. പൂർണ്ണപിന്തുണയുമായി ഞാനുണ്ട് നിന്റെ കൂടെ…

സന്തോഷം കൊണ്ട് മിഴികൾ നിറഞ്ഞു. ഇത്ര പെട്ടെന്ന് വിവാഹം നടന്നതിനാൽ പഠനം അവസാനിപ്പിക്കേണ്ടി വരുമോയെന്ന തന്റെ സംശയത്തിനാണ് ഇവിടെ തിരശീല വീണത്.
അവളവനെ നോക്കി മന്ദഹസിച്ചു.

മിഴികൾ മിഴികളുമായി ഇടഞ്ഞു. മേലാകെ തരിപ്പ് പടരുന്നതുപോലെ.
അവന്റെ കൈകൾ അവളുടെ ചുമലിലമർന്നു.

ഒത്തിരി ആഗ്രഹിച്ച നിമിഷമാണിത്. എന്റെ പേരിലുള്ള താലിയും സിന്ദൂരവുമണിഞ്ഞ് നീ പൂർണ്ണമായും ദ്രുവിൽ അലിയുന്ന നാൾ.

അവന്റെ വാക്കുകളിൽ വെമ്പിനിന്ന പ്രണയത്തെ അവൾ ഏറ്റുവാങ്ങി.

തന്റെ അധരത്തിൽ നിറഞ്ഞ അവളുടെ കണ്ണുകൾ അവൻ ഒപ്പിയെടുത്തു.

മൂക്കിൽതുമ്പിൽ മൂക്കുരസിക്കൊണ്ട് അവന്റെ അധരം അവളുടെ അധരവുമായി പ്രണയം പങ്കുവച്ചു.

അവന്റെ വികാരങ്ങൾ അവളിലേക്ക് തെന്നൽപോലെ തഴുകിയെത്തി.
അനുസരണയില്ലാതെ ചലിക്കുന്ന അധരങ്ങളും കൈവിരലുകളും അവൾ പിടഞ്ഞു.

പുതിയൊരു രാഗം കണ്ടെത്തിയതുപോലെ അവന്റെ വിരലുകൾ അവളെന്ന തന്ത്രിയെ മീട്ടി.
ശ്വാസനിശ്വാസങ്ങൾ ചുവരുകൾക്കുള്ളിൽ അലയടിച്ചു.

ഒടുവിലെപ്പോഴോ അവൾക്ക് വേദന പകർന്നുകൊണ്ട് അവനവളിലേക്ക് ആഴ്ന്നിറങ്ങി.

അവളുടെ നഖങ്ങൾ ചുമലിലുണ്ടാക്കിയ മുറിവുകളുടെ നീറ്റലുകൾ പോലും അവന് ആസ്വാദ്യകരമായി.

ഒടുവിലെപ്പോഴോ അവന്റെ കരവലയത്തിനുള്ളിൽ മാറോട് ചേർന്ന് പൂർണ്ണസംതൃപ്തിയിൽ അവൾ മയങ്ങിക്കിടന്നു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6