Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 16

നോവൽ
എഴുത്തുകാരി: ചിലങ്ക


നീ എന്താടി ഈ കാണിച്ചേ……

പിന്നെ ആവിശ്യം ഇല്ലാത്തത് പറഞ്ഞാൽ ഇത് അല്ല ഇതിന് അപ്പുറം ചെയ്യും…… അവൾ ദേഷ്യത്തിൽ പറഞ്ഞു…

അതിന് ഞാൻ എന്ത് പറഞ്ഞു എന്നാടി…… കല്യാണത്തിന് മുമ്പ് നമ്മൾക്ക് പരസ്പരം മനസ്സിലാക്കണം എന്നാ ഞാൻ ഉദേശിച്ചത്‌…….. അവൻ മുഖം തുടച്ചു കൊണ്ട് പറഞ്ഞു……

ഓ അങ്ങനെ ആയിരുന്നോ ?? മനുഷ്യന് മനസ്സിൽ ആകുന്ന രീതിയിൽ പറയണം അല്ലെകിൽ ദ ഇത് പോലെ ഇരിക്കും….. ചമ്മൽ മുഖത്ത് കാണിക്കാതെ അവൾ പറഞ്ഞു…..

ഇതിനൊക്കെ ഞാൻ പകരo വീട്ടുo…..കല്യാണം ഒന്ന് കഴിഞ്ഞോട്ടെ കണ്ടോ… ദേവൻ മനസ്സിൽ പറഞ്ഞു….

♦️♦️♦️♦️♦️♦️♦️♦️

ദത്തൻ വണ്ടി സൈഡിലോട്ട് ആക്കി….

എന്തിനാ വണ്ടി നിർത്തിയെ ഞാൻ നിർത്താ ൻ പറഞ്ഞില്ലല്ലോ???? ദേവി മുഖം കൂർപ്പിച്ചു പറഞ്ഞു…….

നിന്റെ പ്രോബ്ലം എന്താ????

എന്ത്?????

അതാ ചോദിച്ചത് എന്ത് ആണെന്ന്??

പ്രോബ്ലം എന്നെ കൊണ്ട് ഒന്നുo പറയിപ്പിക്കരുത്… അമ്പലo ആണെന്ന് ഉള്ള ഒരു ബോധവും ഇല്ലാ… കെട്ടിപ്പിടിത്തവും പഞ്ചാരയടിയും…. ദേവി പറഞ്ഞു കൊണ്ട് മുഖം തിരിച്ചതും ദത്തന് ചിരി വന്നു…..
അതും കൂടി കണ്ടപ്പോൾ ദേവി ശെരിക്കും ഭദ്രകാളി ആയി……..

എന്തിനാ ചിരിക്കണേ????

പിന്നെ അവൾ എന്റെ ഫ്രണ്ട്‌ ആണ്… അപ്പോൾ കെട്ടിപ്പിടിക്കയും വേണ്ടി വന്നാൽ ഉമ്മ കൊടുക്കയും ചെയ്യും നിനക്ക് എന്ത് വേണം നിനക്ക് എന്നെ ഇഷ്ട്ടം അല്ലല്ലോ????

സ്വന്തം ഭാര്യയുടെ മുമ്പിൽ വെച്ച് കണ്ട പെണ്ണുങ്ങളെ കെട്ടി പ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും ഒന്നുo ഒരു പെണ്ണിനും ഇഷ്ട്ടപ്പെടില്ല……..

ഓഹോ അപ്പോൾ കെട്ടിപ്പിടിച്ചതാണ് കുഴപ്പം…. എന്നാൽ നിന്നെ കെട്ടിപ്പിടിക്കാം എന്നും പറഞ്ഞ് ദത്തന്റ് കൈകൾ അവളെ വലയം ചെയ്തു…. ദേവിക്ക് ശ്വാസം മുട്ടി …അത്രയ്ക്ക് മുറുക്കെ ആണ് അവൻ പിടിച്ചത്…….

എന്നെ വിട് ശ്വാസം മുട്ടുന്നു എന്നൊക്കെ പറയുന്നുണ്ടെക്കിലും അവൻ അതൊന്നും കേട്ടില്ല….. അവന്റെ ചുണ്ടുകൾ ദേവിയുടെ കഴുത്തിൽ അമർന്നു…. അവൾ ഒന്ന് ചൂളി…….. ദത്തന്റെ കുറ്റി താടി അവളുടെ തോളിൽ ഉരസി……

എന്താ ഇത് റോഡ് ആ എന്നെ വിട്….. അവൾ കുതറി മാറാൻ നോക്കി… എന്നാൽ ദത്തൻ ദേവിയോട് ഉള്ള പ്രണയത്തിൽ അന്ധൻ ആയിരുന്നു…..

അവൻ അവളുടെ തോളിൽ ബ്ലവുസ്സ് സൈഡിലേക്ക് നീക്കിക്കൊണ്ട് അവിടെ ചെറിയ നോവോടെ കടിച്ചു…..

സ്സ് ദേവി എരിവ് വലിച്ചു എടുത്ത് കൊണ്ട് മുകളിലേക്ക് ഉയർന്നു ….. ദത്തൻ പിന്നെ അവിടെ ഒരു മുത്തം കൊടുത്ത് കൊണ്ട് അവളിൽ നിന്നും മാറി…..

അവളെ നോക്കിയപ്പോൾ കണ്ണും നിറച്ചു ഇരിക്കാ….. പാവം….

ഇപ്പോൾ ഹാപ്പി ആയില്ലേ ഭാര്യേ……എന്നും പറഞ്ഞ് ദത്തൻ സൈറ്റ് അടിച്ചു കാണിച്ചിട്ട് വണ്ടി മുമ്പോട്ട് പോയി…..

വണ്ടി മുന്നോട്ട് പോയപോലെ ദിവസങ്ങളും മുമ്പോട്ട് പോയി കൊണ്ട് ഇരുന്നു….. ദേവിയുടെയും ദത്തന്റെയും കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് 2 ആഴ്ച ആയി……..

ഈ ദിവസങ്ങളിൽ എല്ലാം തന്നെ ദത്തൻ ദേവിയെ തന്റെ വലയിൽ ആക്കാൻ വേണ്ടി പരിശ്രമിച്ചു കൊണ്ടേ ഇരുന്നു…..പക്ഷേ അതൊന്നും ദേവിയിൽ മാറ്റം ഉണ്ടാക്കാൻ പറ്റിയില്ല എന്ന് പറയുന്നത് ശെരിയല്ല….. കുറച്ച് ഓക്കെ അവൾ അവനെ മനസ്സിലാക്കാൻ തുടങ്ങി……

മേലേടത്ത് എല്ലാവരുടെയും കിലുക്കാംപെട്ടി ആയി ദേവി ഒന്നുo കൂടി സ്ഥാനം ഉറപ്പിച്ചു….
ദക്ഷൻ ദേവിയെ ചേട്ടത്തി ആയി പൂർണമായി കണ്ടു…..

ചിഞ്ചു ഇപ്പോഴും ദക്ഷന്റെ പുറകിൽ തന്നെ നടന്നുകൊണ്ട് ഇരിക്കാ….. അതിനു എന്നെക്കിലും ഒരു അവസാനം കാണു….

പക്ഷേ ദത്തന് സുമിത്രയോട് ഉള്ള സമിപനം അവൾക്ക് ഒട്ടും മനസ്സിലായില്ല…….. ഒരുപാട് വെട്ടം ദേവി അത് അറിയാൻ ശ്രമിച്ചക്കിലും അതിന് ഫലം ഉണ്ടായില്ല…..
——-/////—-
രാത്രിയിൽ ഫുഡ്‌ കഴിച്ചിട്ട് കിടക്കാൻ വേണ്ടി ബെഡിൽ ഷിറ്റ് വിരിക്കുകയായിരുന്നു ദേവി അപ്പോഴാണ് ദത്തൻ റൂമിലേക്ക് വന്നത് .

അവനെ കണ്ടതും ദേവി കാണാത്തത് പോലെ നിന്നും…..

ദത്തൻ അവളുടെ അടുത്തേക്ക് വന്ന് ഷിറ്റിൽ പിടിത്തം ഇട്ടു…..

എന്താണ് എന്ന് പുരികം ചുളിച്ചു കാണിച്ചതും ദത്തൻ അത് പിടിച്ചു വലിച്ചു
അവൾ അവന്റെ നെഞ്ചിലേക്ക് വീണു…..

അവന്റെ കൈകൾ അവളുടെ വയറ്റിൽ പിടിച്ചു അവളെ ഒന്നുo കൂടി അവനിലേക്ക് ചേർത്ത് നിർത്തി…….

ദേവിപേടിച്ചു….
അവളുടെ കൈയിൽ ഉണ്ടായിരുന്ന ഷീറ്റ് നിലത്തേക്ക് വീണു……

ദത്തന്റെ മുഖം അവളുടെ അടുത്തേക്ക് കൊണ്ട് വന്നതും ദേവി കണ്ണുകൾ മുറുക്കെ അടച്ചു……

അവളുടെ കണ്ണുകളിൽ അവന്റെ ചുണ്ടുകൾ അമർന്നു…….
ദേവി കണ്ണടച്ച് അത് സ്വികരിച്ചു…….

പിന്നെ കവിളിലും കഴുത്തിലും അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നടന്നു….

ദേവി അങ്ങനെ തന്നെ നിന്നു കൊടുത്തു…

ഒരു പക്ഷേ അവളിൽ അവനോട് ഉള്ള പ്രണയം തുടങ്ങിയത് കൊണ്ട് ആകാം…..

ദത്തൻ ചുണ്ടുകൾ അവളിൽ നിന്നും മാറ്റിയതും ദേവി കണ്ണുകൾ പതുക്കെ തുറന്നു .. …

നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന ദത്തനെ ആണ് കണ്ടത്…..

ദേവി അവന്റെ കാപ്പി കണ്ണുകളിൽ നിന്നും നോട്ടം മാറ്റി…. എന്തോ അവൾക്ക് അത് നേരിടാൻ പറ്റാതായി പോയി…..
ദത്തൻ അവന്റെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി……

ഒരു കൈ ഇടുപ്പിൽ പിടിച്ചു കൊണ്ട് മറ്റേ കൈ കൊണ്ട് അവളുടെ മാക്സിയുടെ ബട്ടൺസ്സ് അവൻ ഊരാൻ തുടങ്ങി….

ദേവി അവന്റെ കൈകൾ തടഞ്ഞു….
എന്നാൽ ദത്തൻ അവളുടെ കൈകൾ മാറ്റി …….

രണ്ട് ബട്ടൻസ്സ് അഴിച്ച് അവളുടെ മാറിൽ ഉള്ള കാക്കപുള്ളിയിൽ അവന്റെ ചുണ്ടുകൾ അമർന്നു….. ദേവിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ നെറ്റിയിൽ വീണു…..

ദത്തൻ അവളുടെ മാറിൽ നിന്നും മുഖം എടുത്ത് അവളെ ഒന്നുo കൂടി അവനിലേക്ക് ചേർത്ത് നിർത്തി……

ഇപ്പോഴും അവൾ തല കുഞ്ഞിച്ചു നിൽക്കുകയാണ്….. ദത്തൻ മുഖം കുഞ്ഞിച്ച് അവളുടെ കാതിൽ പറഞ്ഞു : നിനക്ക് എന്നോട് പ്രണയം ആണ് ദേവി …… അല്ലായിരുന്നു എക്കിൽ നിന്റെ കൈ എന്റെ കവിളിൽ പതിഞ്ഞെനെ ….

പക്ഷേ നീ അത് ചെയ്തില്ല എന്താ കാരണം becuse നീ എന്നെ പ്രണയിക്കുന്നു എന്നും പറഞ്ഞ് ദത്തൻ അവളിൽ നിന്നും മാറി …….

ദേവി ഒന്നുo മനസ്സിലാക്കാൻ പറ്റാതെ ബെഡിൽ തന്നെ ഇരുന്നു…

ദേവിക്ക് ഒന്നും തന്നെ മനസ്സിലായില്ല…..

അവൾ കട്ടിലിൽ തന്നെ ഇരുന്നു … കാതുകളിൽ ദത്തൻ പറഞ്ഞത് മാത്രം ആണ് വരുന്നത്
നീ എന്നെ പ്രണയിക്കുന്നു……

ദേവി ചെവി പൊത്തി പിടിച്ചു …കണ്ണുകളും അവൾ പൊത്തി….മുന്നിൽ വരുന്നത് ഒരു മുഖം മാത്രം ആണ്.. ദത്തന്റെ .. പെട്ടെന്ന് അവൾ ഞെട്ടി എഴുനേറ്റു
അതേ ഞാൻ പ്രണയിക്കുന്നു ദത്തനെ.. എന്ന് മുതൽ അറിയില്ല
ആദ്യമായി കുളത്തിൽ ഓർമിച്ചു വീണ ദിവസം….

കോളേജിൽ വെച്ച് അടി ഇടുമ്പോൾ
അതോ ലൈബ്രറിയിൽ തന്നെ ചുംബിച്ചപ്പോൾ . അതോ കിരണിൽ നിന്നും തന്നെ രക്ഷിച്ചപ്പോൾ എപ്പോൾ തൊട്ട് …?? അറിയില്ല…….. അവളിൽ ഒരു ചിരി വിടർന്നു

—–////—–

ദത്തനും ഇതേ സമയം ബാൽക്കണിയിൽ ആയിരുന്നു. അവന്റെ മനസ്സിലും സന്തോഷം തന്നെയായിരുന്നു…

എനിക്ക് അറിയാം ദേവി നീ എന്നെ പ്രണയിക്കുന്നു എന്ന്…. നിന്റെ നോട്ടത്തിലൂടെ ഞാൻ അത് എന്നെ മനസ്സിലാക്കിയതാ….

കുഞ്ഞിലേ നമ്മളുടെ സ്നേഹം … ആ നിനക്ക് അതൊന്നും ഓർമ്മ കാണില്ല പെണ്ണേ… ഞാൻ ഇവിടെ വന്നപ്പോഴും നീയും ആയി അടി ഇട്ടപ്പോഴും എനിക്ക് അറിയില്ലയിരുന്നു നീ ആണ് എന്റെ കുഞ്ഞു ദേവി എന്ന്..

അത് മനസ്സിലാക്കാൻ എനിക്ക് കുറച്ച് ദിവസം എടുക്കേണ്ടി വന്നു …….അപ്പോഴൊക്കെ നിന്റെ കൂടെ ഉള്ള ഓരോ നിമിഷവും എന്റെ മനസ്സിൽ ഒരു… എന്താ ആവോ എനിക്കറിയില്ല …

ദേവി അത്രമാത്രം നീ എനിക്ക് സ്പെഷ്യൽ തന്നെയാ…. ഈ ദത്തന്റെ പാതിയാണ് നീ….. എല്ലാം കൊണ്ടും നിന്നിൽ അടിമ പെട്ടവൻ ആണ് ഞാൻ ……

നീ ഇതൊക്കെ അറിയുന്നുണ്ടോ പെണ്ണേ..???
ദത്തൻ മുകളിൽ നക്ഷത്രങ്ങളെ നോക്കി കൊണ്ട് പറഞ്ഞു……..

///——-

ഇയാളെ ഇങ്ങനെ വിട്ടാൽ പറ്റില്ല…

എത്ര നാളായി പുറകെ നടക്കുന്നു… ഇങ്ങനെ ആണെകിൽ ഞാൻ മൂക്കിൽ പല്ലും കിളിച്ചു ഇങ്ങനെ നിൽക്കത്തെ ഉള്ളു….. ചിഞ്ചു കട്ടിലിൽ തിരിഞ്ഞു മറിഞ്ഞു ഇരുന്ന് ആലോചിച്ചു…… എനിക്ക് ഇപ്പോൾ തന്നെ രണ്ടിൽ ഒന്ന് തന്നെ അറിയണം…….

മിസ്റ്റർ ദക്ഷൻ ഞാൻ ഇതാ വരുന്നു നിന്റെ മാളികയിൽ …..

ചിഞ്ചു ആരും കാണാതെ രാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങി മേലേടത്തെക്ക് വണ്ടിയിൽ വിട്ടു….
പാതിരാത്രി ഒരു പെണ്ണ് അതും ഒറ്റയ്ക്ക് ചിഞ്ചു നിന്നെ കൊണ്ടേ പറ്റു……

അവൾ അങ്ങനെ ഓക്കെ സമാധാനിച്ച് അവൾ വണ്ടി പറത്തി വിട്ടു…….

സമയം 12മണി….. ചിഞ്ചു മേലേടത്തെ മതിലും ചാടി മെല്ലേ അവിടേക്ക് വന്നു…

ശെ…ഏറ്റ പട്ടിയും വാച്ച്മാനും കിടക്കുന്ന കിടത്ത കണ്ടില്ലേ സബാഷ്…ചിഞ്ചു അവരെ നോക്കി പറഞ്ഞു.

കണ്ണുകൾ ചുറ്റും പരതി ഇനി എന്ത് …. എങ്ങനെ കണ്ട്പിടിക്കും അങ്ങനെ ഒക്കെ ആലോചിച്ച് മുകളിലോട്ട് നോക്കിയതും അവിടെ ആരോ ഇരിക്കുന്നത് കണ്ടു.

മുഖം നന്നായി കാണാൻ പറ്റുന്നില്ല…. ദക്ഷന്റെ അതേ ബോഡി….
ദക്ഷേട്ട….. ഞാൻ ഇതാ വരുന്നു…….

എന്നും പറഞ്ഞ് ചിഞ്ചു താഴെ കിടന്ന കല്ല് എടുത്ത് അവന്റെ നേർക്ക് എറിഞ്ഞതും ആരോ വലിച്ചു അവളെ അവിടെ നിന്നും മാറ്റി….
ആഹ്ഹ് ആരാ ഇത്…..

മനസ്സിലായില്ലേ ഏറു കിട്ടിയത് നമ്മളുടെ ദത്തന് ആണ്….. ഏറ് കിട്ടിയ ഭാഗത്ത് തടകി അവൻ ചുറ്റും നോക്കി … ആരെയും കണ്ടില്ല….
എന്നാലും ആരാ…….

പിന്നെ അവൻ അവിടെ നിൽക്കാൻ നിന്നില്ല ബെഡ് റൂമിൽ കേറി കതക് അടച്ചു..
പേടി കൊണ്ടല്ലാട്ടോ…… ദത്തൻ നോക്കിയപ്പോൾ ദേവി ബെഡിൽ ഒരു സൈഡിൽ കിടന്ന് കിടക്കുവായിരുന്നു. ദത്തൻ അവളുടെ ഷിറ്റ് നേരെയാക്കി അവളുടെ മുടി മുഖത്ത് നിന്നും മാറ്റി വെച്ചു…..

അവനിൽ ഒരു ചിരി വിടർന്നു..

ദത്തന്റെ നോട്ടം അവളുടെ ചുണ്ടിനു മുകളിലേക്ക് ആയി അവൻ പെതുക്കെ അവന്റെ ചുണ്ടുകൾ അവിടെ അമർത്തി….
——///////——–

ആരോ വലിച്ചു ചിഞ്ചുവിനെ ഒരു മരത്തിന്റെ മറവിൽ കൊണ്ട് നിർത്തി….ശെ…വിടടാ….. എന്നും പറഞ്ഞ് മുഖം ഉയർത്തി നോക്കിയതും ദേഷ്യത്തിൽ നിൽക്കുന്ന ദക്ഷനെ ആണ് അവൾ കണ്ടത്…. അവൾ ഒരു ഇളി കാണിച്ചു കൊടുത്തു….

ആരിത് ദക്ഷൻ ചേട്ടനോ??? ചേട്ടൻ എന്താ ഇവിടെ??

എന്ത്???

അല്ല ഞാൻ എന്താ ഇവിടെ???

അത് തന്നെയാ നീ എന്താ ഇവിടെ ?? എന്നും പറഞ്ഞ് ദക്ഷൻ അവളുടെ കയിൽ പിടിച്ചു വീണ്ടും അമർത്തി….

ആഹ്ഹ് അയ്യോ എന്റെ കൈ എന്നും പറഞ്ഞ് അവൾ കരഞ്ഞതും ദക്ഷൻ അവളുടെ വായിൽ കൈ അമർത്തി…..

മിണ്ടരുത്??

ചിഞ്ചു പിന്നെ ഒരു ഒന്നും നോക്കിയില്ല അവന്റെ കയിൽ കേറി കടിച്ചു… അല്ല പിന്നെ…. ഞാൻ വേറെ ലെവൽ ആണെന്ന് നിങ്ങൾ ഒന്നു പറഞ്ഞു മനസ്സിലാക്കിപ്പിക്കു പിള്ളേരെ 🤣🤣

എടി……

അലറണ്ട… ഞാൻ തന്റെ തീരുമാനം അറിയാൻ വേണ്ടി വന്നതാ… എന്നെ കേട്ടുവോ?? ഇല്ലയോ??? ഇപ്പോൾ ഈ നിമിഷം പറയണം……

എന്നാൽ കേട്ടോ ഇല്ലാ??? വീട്ടിൽ പോടീ…….

ഓഹ് അങ്ങനെ ആണല്ലേ എന്നാലും ഇങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചില്ല …. ബൈ…. ഞാൻ ഇനി ഒന്നിനും വരില്ല…. എന്നും പറഞ്ഞ് ചിഞ്ചു തിരിഞ്ഞു നടന്നു….. ദക്ഷൻ അത് കണ്ടപ്പോൾ എന്തോ വിഷമം വന്നു…..

പെട്ടെന്ന് അവൾ തിരഞ്ഞ് അവനെ നോക്കി…

അവൻ എന്ത് എന്ന ഭാവത്തിലും ….. ചിഞ്ചു ഓടി അവന്റെ ചുണ്ടിൽ നല്ല അടാർ കിസ്സ് വെച്ച് കൊടുത്തു .. ദക്ഷൻ മാറാൻ ശ്രമിക്കുന്നുണ്ടെക്കിലും ചിഞ്ചു അവനിൽ നിന്നും ഉള്ള പിടിത്തം വിട്ടില്ല..

അവളുടെ കൈകൾ കൊണ്ട് അവന്റെ മുഖം ഒന്നും കൂടി അവളിലേക്ക് അടുപ്പിച്ചു…. നീളം എത്താത്തത് കൊണ്ട് അവൾ അവന്റെ കാലിൽ കേറി ഉന്തി നിന്നും….. ദക്ഷന്റെ എതിർപ്പുകൾ താനേ കുറഞ്ഞു വന്നു….

അവനും അവളുടെ ചുണ്ടുകളിൽ നിന്നും അവന്റെ അധരങ്ങൽ മാറ്റാൻ തയ്യാർ ആയില്ല….. രണ്ട് പേരും മത്സരിച്ചുകൊണ്ട് ഇരുന്നു…. അവസാനം ചിഞ്ചുവിന് ശ്വാസം എടുക്കാൻ പറ്റാതെ അവനിൽ നിന്നും കുതറി മാറാൻ നോക്കി
.

എന്നാൽ ദക്ഷൻ അവളെ വിട്ട് പോകാൻ തയ്യാർ ആകാതെ അവളുടെ ചുണ്ടിൽ അടിമ പെട്ടുകൊണ്ട് ഇരുന്നു…….. ചിഞ്ചു ശ്വാസം കിട്ടാതെ അവന്റെ നെഞ്ചിൽ നഖങ്ങൾ കൊണ്ട് മുറിവ് ഉണ്ടാക്കിയപ്പോൾ ആണ് അവൻ അവളെ വിട്ടത്….

ചിഞ്ചു ശ്വാസം വലിച്ചു നിലത്ത് ഇരുന്നു….
എനിക്ക് എന്തിന്റെ കേടായിരുന്നു…..

ഒന്നും വേണ്ടായിരുന്നു. കാലൻ.. അവളുടെ പിറു പിറുപ്പ് കേട്ട് ദക്ഷൻ പൊട്ടി ചിരിച്ചു…… അവൾ അവനെ വാ തുറന്നു നോക്കി…

ഓഹ് അപ്പോൾ ചിരിക്കാൻ അറിയാം ല്ലേ….. അവളുടെ പറച്ചിൽ കേട്ടതും ദക്ഷൻ പെട്ടെന്ന് ചിരി നിർത്തി തിരിഞ്ഞു നടന്നു….

oii…… ഇപ്പോൾ എനിക്ക് ഉറപ്പായി എന്നെ ഇഷ്ട്ടം ആണെന്ന് കേട്ടോ…. i love u മുത്തേ………എന്ന് വിളിച്ചു കൂവി അവൾ അവിടെ നിന്നും പോയി…..
——–/////———
രാവിലെ ഹാളിൽ എല്ലാരും ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു…….

ദത്താ….. ( പ്രഭകരൻ )

എന്താ അച്ഛാ……….

നീ ഇന്ന് മോളേ കൂട്ടി കൊണ്ട് അവളുടെ വീട് വരെ പോയിട്ട് വാ കല്യാണം കഴിഞ്ഞിട്ട് നിങ്ങൾ അവിടെ പോയില്ലല്ലോ???

ശെരി അച്ഛാ…. പോകാം……

ദത്തൻ റൂമിൽ വന്നപ്പോൾ ദേവി അവിടെ കണ്ണാടിയിൽ നോക്കി നിൽക്കുവായിരുന്നു………….

ദേവി………….

അവൾ അവനെ നോക്കി എന്നാൽ ഇന്നലത്തെ കാര്യം ഓർത്തപ്പോൾ അവൾക്ക് അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി….

എന്താ…???

നീ റെഡി ആകു നിന്റെ വീട്ടിൽ പോകാം….

സത്യം……. അവൾ അത്ഭുതത്തോടെ നോക്കി …….

അല്ല കള്ളം വരുന്നെകിൽ റെഡി ആക്……

ആഹ്ഹ് ദ വരുന്നു…..

പിന്നീട് അങ്ങോട്ട് വെപ്രാളം ആയിരുന്നു……. അവളുടെ കോലാഹലം കണ്ട് ദത്തന്റെ കിളികൾ എല്ലാം പറന്നു പോയി…………

എന്തോന്ന് ഇത് നീ ഇത്രയും വർഷം അവിടെ തന്നെ അല്ലേ താമസിച്ചേ?? പിന്നെ എന്താ ഇമ്മാതിരി കാണിച്ചു കൂട്ടുന്നെ???

ദത്തന്റ് പറച്ചിൽ കേട്ടതും ദേവി അവിടെ സ്റ്റോപ്പ്‌ ആയി അവനെ ദഹിപ്പിച്ചു നോക്കി……. മേലേടത്തെ ഉമ്മച്ചനോട്‌ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു പറഞ്ഞ് അവൾ മുഖം വീർപ്പിച്ചു പോയി …….

ദത്തൻ പിന്നെ ഒന്നും മിണ്ടാതെ റെഡി ആയി….

സുമിത്ര അമ്മയോടും മല്ലികാമ്മയോടും ഒക്കെ യാത്ര പറഞ്ഞ് അവർ വണ്ടിയിൽ കേറി…

——–//////———
ദത്തന്റെ വണ്ടി മുറ്റത്ത് വന്നു നിന്നതും ദേവൻ വെളിയിലേക്ക് വന്നു നിന്നു….

ദേവി വണ്ടിയിൽ നിന്നും ഇറങ്ങി അവനെ ഓടി കെട്ടിപിടിച്ചു ……

ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി… അവരുടെ അടുത്തേക്ക് വന്നു…..

അല്ല നീ എന്തിനാ ഇവിടെ വന്നേ ???? കെട്ടിച് വിട്ട പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിലാ താമസിക്കണ്ടത്.. ദേവൻ ദത്തനെ കണ്ണിറുക്കി പറഞ്ഞു …..

ദേവി അവനിൽ നിന്നും പിടിത്തം വിട്ടിട്ട് അവനെ നോക്കിയതും ഒരു കൈ കൊണ്ട് അവന്റെ കവിളിൽ ഒരു ഇടി വെച്ച് കൊടുത്തു…..
ദേവൻ നക്ഷത്രം എണ്ണാൻ തുടങ്ങി…..

1, 2, 3, ഹാവു കുറെ ഉണ്ട്….. ദത്തൻ അത് കണ്ട് വയർ പൊത്തി ചിരിച്ചു….
ദേവി അവനെ തെള്ളി നീക്കി അകത്ത് കയറി ഗിരിജയെ കെട്ടി പിടിച്ചു…പിന്നെ അവർ രണ്ടും അകത്ത് കേറി

പിന്നെ അമ്മയും മോളും അടയും ചക്കരയും ആയി എന്നാ ഒലിപ്പിക്കല്ല….ദേവന് അത് കണ്ടപ്പോൾ കുശുമ്പ് കേറി…………

പിന്നെ എല്ലാരും കാര്യം പറച്ചിലും, ആഹാരo കഴിപ്പും , അവിടുത്തെ വിശേഷം പറച്ചിലും ആയി എല്ലാരും കൂടി…….

ദേവി നമ്മൾക്ക് പോകാം എന്ന് പറഞ്ഞതും പെണ്ണ് മുഖം ഇപ്പോൾ പൊട്ടും എന്ന രീതിയിൽ ആയി…..

ഞാൻ നാളെ വരാം…….

പറ്റില്ല….. ഇന്ന് വന്നേ പറ്റു…… ദത്തന് ദേഷ്യം വന്നു…….

പ്ലീസ് ഒത്തിരി ദിവസം ആയില്ലേ…. ഞാൻ ഇന്ന് ഇവിടെ നിന്നോട്ടെ ……

വേണ്ടെന്ന് പറഞ്ഞില്ലേ……

അപ്പോഴാണ് അമ്മ റൂമിലേക്ക് കേറി വന്നത്….

മോനേ ഇന്ന് അവൾ ഇവിടെ നിന്നോട്ടെ ……… എന്ന് ഗിരിജ പറഞ്ഞതും ദത്തൻ പിന്നെ ഒന്നും പറയാൻ തോന്നിയില്ല …

ശെരി…… എന്നാൽ….. എന്നും പറഞ്ഞ് ദത്തൻ എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി …. തിരിച്ച് മേലേടത്ത് പോകുമ്പോൾ എന്തോ വിലപെട്ടത് ഇട്ടിട്ട് പോകുന്ന പോലെ ആയിരുന്നു ദത്തന്….. അവന് വല്ലാതെ ശ്വാസം മുട്ടി… എന്നാൽ ദേവിക്ക് ലോട്ടറി അടിച്ച പോലെ ആയിരുന്നു….

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ദേവിയെ കാണാത്തത് കൊണ്ട് എല്ലാരും തിരക്കി . അവരോട് ഒക്കെ യാത്ര പറഞ്ഞ് ദത്തൻ റൂമിലേക്ക് പോയി……

അവിടെ ബെഡിലേ ക്ക് കിടന്നു… അവിടo മുഴുവനും അവളുടെ ഗന്ധം ആയിരുന്നു….
ദത്തൻ അവളുടെ ചിന്തകളിൽ മുഴുകി ഉറക്കത്തിലെക്ക് വീണു….

—–//////—===

രാത്രി……

ദേവിക്ക് ഉറക്കമേ വന്നില്ല…. ദത്തനെ കാണാൻ അവൾ വല്ലാതെ കൊതിച്ചു….
ശെ…….കൂടെ പോയാൽ മതിയായിരുന്നു……. പറ്റണില്ല……..

അവൾ ബെഡിൽ കിടന്നു കൊണ്ട് അവന്റെ ഫോട്ടോ ഗാലറിയിൽ നിന്നും എടുത്ത് അതിൽ വിരൽ ഓടിച്ചു… അസുരൻ….. അവൾ അതിൽ ചുംബിച്ചു. അപ്പോഴാണ് അവൾ ജന്നലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്….

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14

അസുര പ്രണയം : ഭാഗം 15