Friday, April 26, 2024
Novel

ആഇശ: ഭാഗം 14

Spread the love

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

Thank you for reading this post, don't forget to subscribe!

നജീബിനോട് എന്റെ കഥകൾ പറയുമ്പോൾ എന്റെ അവസ്ഥകൾ പറയുമ്പോൾ വലിയ ആശ്വാസമാണ് എനിക്ക് കിട്ടുന്നത് .

എന്റെ സങ്കടങ്ങൾ കേൾക്കാൻ അല്ല കേൾക്കുന്ന ഒരാൾ .പിന്നെ അവന്റെ തമാശകൾ കൂടി ആകുമ്പോൾ ഊഹിക്കാമല്ലോ എനിക്കുണ്ടാകുന്ന ആശ്വാസം എത്രത്തോളമെന്ന് .

മോളെ നാട്ടിൽ നിർത്തുന്നത് ശരിയല്ലായെന്ന് അവൻ ഇടക്കിടക്ക് പറയുമ്പോൾ ഞാൻ എന്താ ചെയ്യുക .

ആമിയുടെയും ആസിയയുടെയും കല്യാണത്തിന്റെ ഇടപാടുകൾ കിടക്കുകയല്ലേ .മുമ്പുണ്ടായിരുന്ന കച്ചോടത്തിൽ ഇടിവുണ്ടായിട്ടുണ്ട് .

കൂടാതെ ഈ സാമ്പത്തിക മാന്ദ്യവും അതിനിടയിൽ കുറേ പുതിയ ഷോപ്പിങ്ങ് സെന്റെറുകളുടെ വരവും .ഇടപാടുകൾ ഒന്ന് തീർന്ന് കിട്ടിയാ മതിയാർന്നു .

മാസം ബാങ്കിലടക്കാൻ തികയാതെ വരുമ്പോൾ… അപ്പോൾ നജീബിനോട് പറഞ്ഞാൽ എങ്ങനെയും അവൻ അത് ഒപ്പിച്ച് ബാങ്കിലിട്ടു തരും .

ഒരാൾ കൂടെ ഇല്ലാ എന്ന തോന്നൽ അവനിലൂടെയാ എനിക്ക് ചില സമയങ്ങളിലെങ്കിലും മാറി കിട്ടുന്നത് .

അങ്ങിനെ മുമ്പോട്ട് നാളുകൾ തള്ളി നീക്കി ഉള്ള പോക്ക് .അങ്ങിനെ മൂന്ന് വർഷങ്ങൾ ലോണടച്ചും പണയങ്ങൾ എടുത്തും നീണ്ടു പോയി .

ഇടക്ക് നാട്ടിൽ പോകും ഷാഹിനായെ കാണും .ഷാഹിനക്ക് പത്ത് വയസ്സ് .ഇനി ഇവിടെ നിന്നാൽ ഒരു രക്ഷയുമില്ല നേരത്തെ പറഞ്ഞ പോലെ സൂപ്പർ മാർക്കറ്റുകളിൽ പഴയ കച്ചവടം ഇല്ല .സ്റ്റാഫുകളുടെ എണ്ണം നേരെ പകുതിയായി .

ആകെ ടെൻഷനുകൾ ,കടം ഒന്നുമില്ലേലും ടെൻഷൻ ഉണ്ട് ഇനി മുന്നോട്ട് എങ്ങിനെ എന്നുള്ളതാണ് .നജീബ് പറയും പോലെ മോൾ വലുതായി .ഇനി സമ്പാദിക്കാം എന്ന് കരുതി നടന്നാൽ അവളുടെ ഭാവി എന്താകും .

നജീബുമായി ഇതേ പറ്റി ആയിരുന്നു ചർച്ച .

ഇതെല്ലാം വിറ്റ് നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങിയാൽ ഒരു വീടും സ്ഥലവും എന്ന് വാങ്ങും ? അങ്ങനെ ആശങ്കകൾ .

നജീബുമായി അന്ന് സംസാരിച്ചു പാതിരാത്രി രണ്ട് മണി കഴിഞ്ഞിരുന്നു .ടാ നിനക്ക് ഞാൻ ആരാ …… നീ എന്റെ സുഹൃത്ത് …എന്ന് വച്ചാൽ ? …. അത്ക്കും മേലേയാടീ …. അത്ക്കും മേലെ എന്നാൽ ..നിന്റെ തല ഒത്തിരി ഇഷ്ടമാന്ന് ….സംഭാഷണം തുടരുമ്പോൾ … ചരിഞ്ഞു കിടന്നു അവനുമായി സംസാരിക്കുമ്പോൾ എന്റെ കൈകൾ തന്നെ എന്റെ മാറിലും എന്റെ ഇടുപ്പിലും മടക്കി വെച്ച കാലിന്റെ മുട്ടിനു താഴെയും ഒരു കൈ നീങ്ങി കൊണ്ടിരുന്നു .

ഞാൻ അവൻ ഫോൺ കട്ടാക്കി കഴിഞ്ഞപ്പോൾ ആലോചിച്ചത് ഞാൻ ഒരാണിനെ കൊതിക്കുന്നുണ്ടോ എന്ന് തന്നെയാണ് .

ഒരു തലയിണയെ അടുത്ത് കിടത്തി കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു ഞാനന്നുറങ്ങി ഉണർന്നത് .ഞാൻ നജീബുമായി സംഭാഷണങ്ങൾ നീണ്ടു .

അവൻ സൗഹൃദങ്ങൾക്കപ്പുറം തന്നെയായിരുന്നു .
അവനിങ്ങോട്ട് പറഞ്ഞില്ലേലും ചില ദ്വയാർത്ഥങ്ങൾ എന്റെ നാവിലും വന്നു തുടങ്ങി .

അതിനിടയിൽ അവൻ പറഞ്ഞത് ” ആയിശാ നിന്നെ സ്നേഹിച്ചിട്ടുള്ളത്രയും ഞാൻ ഒരു പെണ്ണിനയും സ്നേഹിച്ചിട്ടില്ല ” ശരിയാണ് ഇന്ന് എനിക്ക് 31 വയസ്സ് അവൻ എന്റെ കൂടെ സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയത് ,ഇത്രയും നാൾ അവൻ എന്നെ സ്നേഹിച്ചു അതും സത്യമായിട്ടുള്ളതും എനിക്ക് ബോധ്യമുള്ളതും”

ടാ നിനക്കുള്ള ഭാര്യയും കുട്ടിയും പോരെ … അതിന് നിന്നെ കല്യാണം കഴിക്കണ്ടി വന്നാൽ ഞാൻ കഴിക്കും … അത് എന്ന്
നജീബേ ? ….എന്നാണേലും … എനിക്ക് ചതിക്കാൻ അറിയൂല ആയിശാ .

ടാ അപ്പോൾ അഫ്സലോ നജീബേ? അവനും ഞാൻ പഠിക്കും കാലത്ത് എന്നെ സ്നേഹിച്ചു തുടങ്ങിയതല്ലേ ?

അതും ശരിയാണ് ആയിശാ ….
അപ്പോൾ അവനെ ഒഴുവാക്കിയാലും ചതിയാകില്ലേ ? ….
നജീബ് ഉത്തരം പറഞ്ഞില്ല .

ഞാൻ കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോഴും അഫ്സലിനെ കാണാൻ നിന്നില്ല എന്ന് മാത്രമല്ല ഞാൻ മുഖം കൊടുക്കാൻ നിന്നില്ല എന്ന് പറയുന്നതാകും ശരി .

അഫ്സൽ ഒരിക്കൽ എന്റെ എല്ലാമെല്ലാമാണെന്ന് കരുതി ഒരു മണ്ടിയെ പോലെ അവനെയും മാത്രം സ്വപ്നം കണ്ട് ഞാൻ അന്ന് നടന്നത് .

അവന് വേണ്ടി മണിക്കൂറോളം കാത്ത് നിന്നിട്ടുണ്ട് .അന്നവൻ അതിനൊന്നും വില കണ്ടില്ല .

അവന് വേണ്ടി ഉറപ്പിച്ച പെണ്ണായിരുന്നു ഞാൻ.അവന്റെ വീട്ടിൽ ഒരിക്കൽ പോയി അവരുടെ അടുക്കളയിൽ അവനെറുമ്മക്കൊപ്പം അധികാരത്തോടെ തന്നെ നല്ല തോരനും ഉപ്പേരിയും പാചകം ചെയ്തിട്ടുണ്ട്.

എന്നിട്ടും അവൻ പിൻമാറുന്നു എന്ന് പറയുന്നതിന് പകരം സംശയങ്ങൾ കൊണ്ട് അത് തന്നെ പറയാതെ പറഞ്ഞു കൊണ്ടന്ന് അവൻ എന്നെ അവഗണിച്ചു .

ആ അവൻ എനിക്കായി കാത്തിരിക്കുന്നു പോലും .എനിക്കത് വിശ്വസിക്കാൻ അൽപം പ്രയാസമുണ്ട് എങ്കിലും എന്റെ ആദ്യ പ്രണയ നായകൻ തോറ്റ് മടങ്ങി വന്നതു പോലെയും ചുരുക്കി പറഞ്ഞാൽ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാത്ത പോലെ .

അത് കൊണ്ടാ നാട്ടിൽ എത്തിയപ്പോൾ അന്നവനെ ഗൗനിക്കാതെ വന്നതും …….

എന്തായാലും ഷാഹിനാക്ക് പത്ത് വയസ്സായില്ലേ .ഇനി ദുബായിൽ റിസ്ക് എടുത്ത് അധികം മുമ്പോട്ട് പോകാൻ എനിക്ക് കഴിയില്ലായിരുന്നു .

നാട്ടിൽ ബിസിനസ്സിടാം അല്ലെങ്കിൽ വീടും പറമ്പും വാങ്ങാം .ഇപ്പോഴാണേൽ ഇതിൽ ഏതെങ്കിലുമൊന്ന് നടക്കും .

പിന്നെ ഈ ദുബായിലെ പരിതസ്ഥിതി വെച്ച് മുന്നോട്ട് പോയാൽ യുസുഫിന് സംഭവിച്ച പോലെ ഉള്ളതും പോയി കടം കേറിയാലോ ?

ഞാൻ വിൽക്കാൻ തീരുമാനിച്ചു രണ്ട് സൂപ്പർ മാർക്കറ്റുകളും .എന്തായാലും ധൃതിയിൽ നഷ്ടത്തിൽ കൊടുക്കാൻ ഉദ്ദേശമില്ല .ഉപ്പാനോട് ഒക്കെ ഒന്ന് ചോദിക്കാം .

ആകെ ആമിയോടേ പറഞ്ഞിട്ടുള്ളു .മോളുടെ പത്താം പിറന്നാൾ ആഘോഷം പെൻഡിങ്ങിലാ എന്തായാലും നാട്ടിൽ പോകാം നേരിൽ പറഞ്ഞ് തീരുമാനിക്കാം .

ഞാനങ്ങിനെ നാട്ടിൽ വന്നു .ഉപ്പാനോട് തിരികെ ദുബായിക്ക് പോരുമ്പോൾ കാര്യങ്ങൾ പറയാം എന്ന് കരുതി .അതു കൊണ്ട് വരവിനെ പറ്റി പറഞ്ഞില്ല .

വണ്ടി പോയത് ഉപ്പ പുതിയതായി തുടങ്ങിയ ബേക്കറിക്കട വിശാലമാക്കിയത് കാണാനാണ് .അഫ്സൽ ഓടി വന്നു .അയിശ കുറച്ച് സംസാരിച്ചോട്ടെ എന്നും പറഞ്ഞു .

ഞാൻ എതിർത്തില്ല ഉപ്പ ഞങ്ങൾക്ക് കോഫി തന്ന് കൗണ്ടറിലേക്ക് പോയി.അഫ്സൽ ഞാൻ ഒരു വിവാഹം കഴിക്കുവാൻ പോകുന്നുവെന്ന് ഉപ്പായോട് പോലും ആഗ്രഹം പറഞ്ഞിട്ടില്ല .

ഞാനിപ്പോൾ നിന്നോട് സംസാരിക്കാൻ വന്നത് തന്നെ നമ്മുടെ പഴയ ബന്ധം ഓർത്തിട്ട് തന്നാ എന്നത് വാസ്തവം പക്ഷെ ജീവിക്കാൻ പൊരുതുകയാണ് ഞാൻ .

അതിനിടയിൽ ഇനി ഒരു വിവാഹം ഒന്നും എനിക്ക് ആലോചിക്കുവാനേ കഴിയില്ല .പിന്നെന്തിനാ അഫ്സൽ ഇങ്ങനെ ഇതും പറഞ്ഞ് .

നീ ശരിക്കും ആലോചിക്ക് ആയിശാ ,നിനക്ക് വേണ്ടി കാത്തിരിക്കുന്ന ജീവിക്കുന്ന ഒരാളല്ലേ ഞാൻ .

നിനക്ക് കൂടെ പൊരുതാൻ നിന്നെ മനസ്സിലാക്കിയ ഒരാൾ .നീ എന്ത് മനസ്സിലാക്കിയെന്നാ അഫ്സൽ ? അയിശാ നിന്റെ കൂടെ ഞാനും ഉണ്ടേൽ നിന്നെയും മോളെയും പൊന്ന് പോലെ നോക്കും ഞാൻ .

നിന്റെ ദുബായിലെ കച്ചവടങ്ങളിൽ പോലും എനിക്ക് സഹായിക്കുവാൻ കഴിയും .നീയും മിടുക്കിയല്ലേ അവിടെ രണ്ട് സൂപ്പർമാർക്കറ്റുകൾ ആക്കിയില്ലേ ഞാനും കൂടെ ഉണ്ടേൽ ഇനിയും മുന്നേറാം നമുക്ക് .

എനിക്കും ഒരു ജീവിതം നിനക്കും ഒരു ജീവിതം നമുക്ക് പഴയ അഫ്സലും ആയിശയും ആകാം … പഴയ എന്റെ ഐഷൂട്ടി ആയി …. ഓഹോ അപ്പോൾ നിനക്ക് ഐഷൂട്ടി എന്ന വിളിയൊക്കെ ഓർമ്മയുണ്ട് … എനിക്ക് രണ്ട് സൂപ്പർ മാർക്കറ്റ് ഉള്ള കഥയും അറിയാം .

എങ്കിൽ ഒന്നൂടെ ഉണ്ട് എന്നെ ഒരറബി കൊണ്ട് നടന്നതാന്ന് അതാരും പറഞ്ഞു തന്നില്ലേ ? പണ്ട് സംശയം രോഗം കൊണ്ടാണല്ലോ വാക്ക് പറഞ്ഞ കല്യാണത്തിൽ നിന്ന് പിൻമാറിയത് ശരിക്കും ആലോചിച്ച് നോക്ക് എന്നിട്ട് മറുപടി പറ ആയിശായെ വേണോന്ന് .

തൽക്കാലം ഞാനിറങ്ങുകയാ …. പിന്നെ കല്യാണം കഴിഞ്ഞിട്ട് വീണ്ടും സംശയിക്കണ്ടല്ലോ കിടന്ന് ആലോചിക്ക് എന്നിട്ട് പറഞ്ഞാൽ മതി ……..

അഫ്സൽ അതും കേട്ട് കോഫി കപ്പ് രണ്ട് കൈകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി ഇരുന്നു പോയി .

സംശയ രോഗിയായിരുന്ന അഫ്സൽ കുഴങ്ങി കാണും എന്നെനിക്കറിയാമായിരുന്നെങ്കിലും പിറ്റേന്ന് ഉപ്പാനെ കാണാൻ വന്നപ്പോൾ അഫ്സലിന്റെ ചിരികണ്ട് ഞാൻ ശരിക്കൊന്ന് ഞെട്ടി .

അവനോട് ആലോചിച്ച് മറുപടി പറയാൻ പറഞ്ഞപ്പോൾ അവന് ഞാൻ പ്രതീക്ഷ കൊടുത്ത പോലായി എന്ന് തോന്നുന്നു .

അവൻ പറഞ്ഞു ആയിശാ ഇന്നലെ ആലോചിക്കാൻ പറഞ്ഞില്ലേ എനിക്ക് ഓക്കെയാണ് കേട്ടോ ,ഉപ്പാനോട് ഇനി ഞാൻ സംസാരിക്കട്ടെ .

വേണ്ട അഫ്സൽ അത് വേണ്ട .നീ ഇനി ഒന്നും പറയണ്ട ആയിശൂ .ഞാൻ ഉപ്പാനോട് പറയും .ഞാൻ എന്ത് മറുപടി പറയാൻ .

നീ എന്തേലും ചെയ്യ് എന്നും പറഞ്ഞ് ഞാനത്തേക്ക് പോയി .രാത്രിയിൽ ഉപ്പ അഫ്സൽ വിഷയം എടുത്തിട്ടു .

അഫ്സൽ നല്ലവനാ ആയിശാ ഓൻ മിടുക്കനാ …ഉപ്പാക്ക് ബേക്കറി ഇടാൻ സഹായിച്ചത് കൊണ്ടാകും ,എന്റെ
പൊന്നുപ്പാ അവൻ നമ്മുടെ അങ്ങാടിയിൽ കച്ചോടം തുടങ്ങാനും ആയിശ ജീവിതത്തിൽ ഒറ്റപ്പെട്ടു എന്നറിഞ്ഞപ്പോൾ ഉപ്പായെ സഹായിക്കലും എല്ലാം കൊള്ളാം യൂസുഫ് മരിച്ചു പോയില്ലായിരുന്നെങ്കിലോ ? .

ആയിശാ അതൊക്കെ ഒരു നിമിത്തവും വിധിയുമല്ലേ ?
ഉപ്പാടെ നിമിത്തങ്ങൾ ..പക്ഷെ ഇപ്പോൾ ഒരു വിവാഹത്തിന് എന്തായാലും ഞാൻ തയ്യാറല്ല .കുറച്ചു കഴിയട്ടെ ഷാഹിനയുടെ ഇഷ്ടങ്ങളും രീതികളുമറിയട്ടെ .

എങ്കിൽ ഞാൻ അഫ്സലിനോട് എതിർപ്പ് പറയില്ലാട്ടോ … നീ സമയമാകുമ്പോൾ പറ .ആയിക്കോട്ടെ ഉപ്പാ സമയമാകുമ്പോൾ ഞാൻ പറയാം .

യൂസുഫിന്റെ ഉപ്പായെ പള്ളിയിൽ പോകുന്ന വഴിയിൽ വെച്ച് കണ്ടു .ഞാൻ വിളിച്ച് അൽപം മാറി നിന്ന് എന്റെ ജീവിതം മുഴുവൻ കേൾക്കാൻ കനിയണം എന്നപേക്ഷയോടെ …..അദ്ദേഹം സമ്മതമെന്നോണം മിണ്ടാതെ തന്നെ നിന്നു .

ഞാൻ കഥ പറഞ്ഞു എന്ത് സംഭവിച്ചാലും മറയില്ലാതെ .പക്ഷെ ഞാൻ പലതും മറച്ചു പിടിച്ചു കൊണ്ടാണ് തുടർന്നത് അത് ഞാനും സാലയുമായുള്ള പ്രണയം പറഞ്ഞു പക്ഷെ മറ്റ് ശാരീരിക ബന്ധങ്ങളെ കുറിച്ച് ,അത് മാത്രം എനിക്ക് പറയാൻ കഴിഞ്ഞില്ല .

ആ ചെറിയ കള്ളത്തരത്തോടെയാണ് കഥ പറഞ്ഞത് .പിന്നെ ഷാഹിനാടെ ബർത്ത് ഡേക്ക് ക്ഷണിക്കുകയും ചെയ്തു .

ഞാൻ ഷാഹിനായയും കൂട്ടിൽ എന്റെ വീട്ടിൽ തന്നെ ബർത്ത് ഡേ ആഘോഷങ്ങൾ ഒരുക്കി .ആസിയ വന്നു പങ്കെടുത്ത് പോയി .

ആമി ദുബൈലല്ലേ .യൂസുഫിന്റെ ഉപ്പയും ഉമ്മയും വന്നു .പിറ്റേന്നാണ് സാമിന്റെ ഫോൺ വന്നത് .

രണ്ട് സൂപ്പർ മാർക്കറ്റുകൾക്കും ഒരു പാർട്ടി വന്നിട്ടുണ്ട് രണ്ടും കൂടി തരക്കേടില്ലാത്ത വിലക്ക് വാങ്ങാൻ തയ്യാറാണന്ന് .ഞാൻ ഉപ്പയോട് കാര്യങ്ങൾ പറഞ്ഞു .

യൂസുഫിന്റെ ഉപ്പാനോടും.യൂസുഫിന്റെ ഉപ്പാക്ക് എന്നോട് ഒന്നും അഭിപ്രായം പറയാൻ ഉണ്ടായിരുന്നില്ല .ഞാൻ അങ്ങിനെ ദുബായിലെത്തി .

ആദ്യ കടയിലെ സ്പോൺസറുടെ മുതൽമുടക്ക് കണക്കിട്ട് കൊടുത്ത് .ബാക്കി കണക്കുകൾ ക്ലിയറാക്കി കൊടുത്തു .

സാല എനിക്ക് തുടങ്ങി തന്ന സൂപ്പർ മാർക്കറ്റ് എനിക്ക് സ്വന്തമായിരുന്നു. അത് കണക്കുകൾ കാണിച്ച് വാങ്ങാൻ വന്നവർക്ക് താക്കോലും കൈമാറി .സാലയെ വിളിച്ചു സാലക്ക് ഒരു തുക കൊടുക്കുവാനുണ്ടല്ലോ .

സാല വന്നു ആ തുക എന്നേ വീട്ടിയതായി കണക്കാക്കിയിരിക്കുന്നു എന്നും പറഞ്ഞു കൊണ്ട്.

സാലക്ക് ഞാൻ എന്നന്നേക്കുമായി ദുബായി വിട്ടു പോകുന്നു എന്നറിഞ്ഞിട്ടും ആ പണം അവന് വേണ്ടായിരുന്നു മറിച്ച് എനിക്ക് വേണ്ടിയുള്ള അവന്റെ കണ്ണുനീരുകൾ ഞാൻ കണ്ടറിഞ്ഞു അപ്പോഴും .എന്നെ എയർപ്പോട്ടിൽ കൊണ്ട് വിടാൻ സാലയും വന്നു .റംലക്ക് വേറെ വീട്ടിൽ ജോലിയാക്കി കൊടുത്തു .

സുധീർ നാട്ടിൽ പോകുന്നു വേറെ വിസയുമായി. സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾ പുതിയ മുതലാളിയുടെ കീഴിൽ .
അങ്ങിനെ പ്രവാസം അവസാനിപ്പിച്ച് ഞാൻ നാട്ടിൽ എത്തി .

വീട്ടിൽ ആസിയയുണ്ട് .ചെന്ന് കയറി ഒന്ന് കുളിച്ച് വരുമ്പോഴേക്കും … അവൾ അടുക്കളയിൽ നിന്ന് ഒച്ചയിടുന്നത് കേൾക്കാം .പ്രശ്നം നമ്മുടെ വീടിന്റെ അവകാശത്തെ ചൊല്ലിയാണ് .

മൂന്ന് മക്കളുണ്ടെന്നും അത് ആരും ത്യാഗപ്പെട്ടതല്ലെന്നും അത് പണ്ട് ഉപ്പ കഷ്ടപ്പെട്ടതാണന്നും ,ഉപ്പാക്ക് മക്കൾ മൂന്നാണന്നും ആമിയും വരുന്നത്രെ ഇങ്ങോട്ട് …. എന്ന് തുടങ്ങിയ വർത്തമാനങ്ങൾ .

ഈ ബഹളം ഒന്നും ഞാൻ കേൾക്കാത്ത മട്ടിൽ അടുക്കളയിൽ നിന്ന് ചോറും ഇട്ട് കറികളും എടുത്ത് ഭക്ഷണം കഴിക്കുന്ന ടേബിളിൽ പോയി ഇരുന്നു .

വെളളം കുടിക്കാനുള്ള ഗ്ലാസ്സെടുക്കാൻ മറന്നിരുന്നു എണീറ്റു പോയി അതും അടുക്കളയിൽ നിന്ന് എടുത്ത് കൊണ്ട് വന്ന് വെച്ചു ..

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11

ആഇശ: ഭാഗം 12

ആഇശ: ഭാഗം 13