Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 10

നോവൽ
എഴുത്തുകാരി: ചിലങ്ക


മുഖം ഉയർത്തി….. അവളുടെ കാതിൽ പതുക്കെ….. അവൻ പറഞ്ഞു…. സോറി….
അത് കേട്ട പോലെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു………
പിന്നെ അവൻ അവിടെ നിൽക്കാതെ വീട്ടിലേക്ക് പോയി………
##############################
എന്ത് പറ്റി ദേവി നിന്റെ മുഖത്ത് ഒരു വല്ലായ്മ……. ചിഞ്ചു ചോദിച്ചു…
കോളേജ് മരച്ചുവട്ടിൽഇരിക്കുകയായിരുന്നു മൂവരും…….

ഒന്നും ഇല്ലടി ……. ദേവി പറഞ്ഞു ……

ഒന്നും ഇല്ലെന്ന് പറയണ്ട ദേവി…. നിന്റെ മുഖം കണ്ടാൽ ഞങ്ങൾക്ക് മനസ്സിലാകും…….. ( അനു )

ശേ….. നിങ്ങൾക് ഒക്കെ എന്താ ഒന്നും ഇല്ലെന്നു പറഞ്ഞില്ലേ……

ശെടാ…. ഇവൾക്ക് ഇത് എന്താ…..??? (ചിഞ്ചു )

ആ ….. (അനു )

ദേവി അവരോട് ദേഷ്യപ്പെട്ട് ലൈബ്രറിയിലേക്ക് പോയി…..
ചില സമയങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കാൻ തോന്നുമ്പോൾ അവൾ ഇവിടെ ആണ് ഇരിക്കാർ…….
. അങ്ങനെ ഓരോ ബുക്കുകൾ ഉള്ള നിരകളിൽ വിരൽ ഓടിച്ചു നടക്കുമ്പോൾ ആണ് ആരോ അവളെ പുറകിലേക്ക് വലിച്ചു ആർക്കും കാണാൻ പറ്റാത്ത ഒരു മൂലയിലേക്ക് കൊണ്ട് നിർത്തിയത്………..
ദേവിക്ക് അത് ആരാണ് എന്ന് അറിയാൻ മുഖം ഉയർത്തി നോക്കണം എന്നില്ലായിരുന്നു……

കാരണം ഇപ്പോൾ അവന്റെ ഗന്ധം പോലും അവൾക്ക് തിരിച്ചറിയാൻ പറ്റുമായിരുന്നു…….

എന്നെ വിട് എനിക്ക് പോണം….. അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു…
ദത്തൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…….. വേറെ ഏതോ ലോകത്ത്……..

പെട്ടന്ന് അവൾ പോകാനായി തുടങ്ങിയതും ദത്തൻ രണ്ട് കയ്യികളും സൈഡിൽ വെച്ച് അവളെ തടഞ്ഞു…….

വർദ്ധിച്ചു വന്ന ദേഷ്യത്തിൽ അവൾ അവനെ നോക്കി…..
ദേഷ്യത്തിൽ ചുമന്ന അവളുടെ കവിളിൽ അവന്റെ കണ്ണുകൾ പതിഞ്ഞു……..

എടോ……. എന്നെ വീണ്ടും ഉപദ്രവിക്കാൻ വന്നതാണോ….????
അവളുടെ ചോദ്യം കേട്ടതും ദത്തൻ അവന്റെ മുഖം അവളുടെ കാതിലേക്ക് അടുപ്പിച്ചു .. ….. ദേവി അവിടെ തറഞ്ഞു നിന്ന് പോയി…. അവന്റെ ശ്വാസം അവളുടെ കവിളിൽ പതിഞ്ഞു….. ദേവി വിയർക്കാൻ തുടങ്ങി ….

സോറി………അവൻ മെല്ലേ പറഞ്ഞിട്ട് അവളെ നോക്കി…….

കേട്ടത് വിശ്വസിക്കാൻ ആകാതെ അവൾ അവനെ നോക്കിക്കൊണ്ട് നിന്നു…….

എന്ത് കേട്ടില്ല………

സോറി ദേവി……. അവൻ വിണ്ടുo പറഞ്ഞു……

കൊള്ളാം മേലേടത്തെ ദത്തന് സോറി പറയാൻ ഒക്കെ അറിയാമോ…. അടിപൊളി…… അവൾ പരിഹാസത്തോടെ പറഞ്ഞു …….

ഇന്നലെ നിന്നെ അങ്ങനെ കണ്ടപ്പോൾ….. എനിക്ക് അറിയില്ല എന്താ എനിക്ക് പറ്റിയത് എന്ന്….. നിന്നേ ആരും തെറ്റായ രീതിയിൽ നോക്കുന്നപോലും എനിക്ക് ഇഷ്ട്ടം അല്ലാ…… അതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ ചെയ്തത്…….

അവൻ ദേവിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു……
അവന്റെ പറച്ചിൽ കേട്ട് ദേവിയുടെ കിളികൾ ഫുള്ളും പോയി…..
അവൾ അവന്റെ മുമ്പിൽ വന്ന് ഇടുപ്പിൽ കൈ കൊടുത്തു നിന്നും……

അതിന് തനിക്ക് എന്താ… ഏഹ്….എന്നെ ആരെക്കിലും എങ്ങനെ നോക്കിയാലും മേലേടത്തേ ദത്തനെ അത് ഒരു വിധത്തിലും ബാധിക്കില്ല….

പിന്നെ ഞാൻ എങ്ങനെ നടക്കണം എന്ന് ഞാൻ തീരുമാനിക്കും അത് ചോദിക്കാൻ താൻ ആരാ…..???? പറയടോ താൻ ആരാണ് എന്ന് ?????

കൈ ചൂണ്ടി ക്കൊണ്ട് ദേവി അങ്ങനെ പറഞ്ഞതും ദത്തൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവന്റെ നെഞ്ചിലേക്ക് ഇട്ടു ….

എന്തെക്കിലും പറയുന്നതിന് മുമ്പ് തന്നെ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ ചേർത്തു…… 👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👩‍❤️‍💋‍👩

അവൾ അവനിൽ നിന്നും മാറാൻ ശ്രെമിക്കുംതോറും അവൻ അവളിൽ നിന്നും മാറാൻ

തയ്യാറായില്ല…….. ദേവിയുടെ ചുണ്ടുകളിൽ ഭ്രാന്തമായി അസുരൻ ചുംബിച്ചു കൊണ്ടേ ഇരുന്നു…..

ദേവിയുടെ കണ്ണുകളിൽ കണ്ണീർ വന്നു …. അവളുടെ നഖങ്ങൾ അവന്റെ നെഞ്ചിൽ അമർന്നു…. എന്നാൽ ദത്തൻ അതൊന്നുo ശ്രെദ്ധിച്ചതേ ഇല്ലാ….

അവൻ അവളുടെ ചുണ്ടുകൾ മതിയാകാതേ നുകർന്നുകൊണ്ടേ ഇരുന്നു…. ചുണ്ടിൽ ചോരയുടെ ചവർപ്പ് തിരിച്ചറിഞ്ഞപ്പോൾ ആണ് ദത്തൻ ദേവിയെ സ്വാതന്ത്ര്യയാക്കിയത്………..

ദേവി ശ്വാസം കിട്ടാതെ അവിടെ നിലത്ത് ഇരുന്നു…..
ദത്തൻ അവളുടെ കൂടെ താഴെ ഇരുന്നു…

അവളുടെ കുഞ്ഞിഞ്ഞു ഇരുന്ന മുഖം കൈ കൊണ്ട് ഉയർത്തി അവളുടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു : ഇപ്പോൾ നിനക്ക് മനസ്സിലായോ ദേവി … ഞാൻ ആരാണ് .. നിന്റെ എന്ന്????

കരഞ്ഞ് ചുവന്ന കണ്ണുകളോടെ അവൾ അവനെ നോക്കിയതും ചിരിച്ചു കൊണ്ട് തന്നെ നോക്കി ഇരിക്കുന്ന ദത്തനെ ആണ് ദേവി കണ്ടത്… അത് കണ്ടപ്പോൾ അവളുടെ സകല ദേഷ്യവും പുറത്ത് വന്നു…

അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു……. അടി കൊടുത്ത് കഴിഞ്ഞപ്പോൾ ആണ് അവൾ എന്താ ചെയ്തത് എന്ന് ഓർമ്മ വന്നത് …

പെട്ടെന്ന് അവൾ അവിടെ നിന്നും എഴുനേറ്റു അവനെ നോക്കാതെ തിരിഞ്ഞു നടക്കാൻ പോയതും

ദത്തൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ചു………

എന്ത് എന്ന രീതിയിൽ അവൾ അവനെ നോക്കി….

ദേവി ഈ അടി എനിക്ക് വേദനിച്ചില്ലാ… കാരണം എന്താ എന്ന് അറിയോ ഇത് എനിക്ക് കിട്ടേണ്ടത് തന്നെയാ….. പിന്നെ ഞാൻ ഇതിൽ കൂടുതൽ നിന്റെ ആരാണ് എന്ന് പറഞ്ഞു തരണ്ടല്ലോ…????
And ♥️ I LOVE YOU♥️എന്നും പറഞ്ഞ് അവൻ അവിടെ നിന്നും പോയി…….

കേട്ടത് ഒന്നും വിശ്വസിക്കാൻ ആകാതെ അവൾ അവിടെ തന്നെ നിന്നു……..

മേലേടത്തെ ദത്തന് ഇഷ്ട്ടം ആണ് പോലും….. കഷ്ട്ടം പണത്തിന്റെ അഹങ്കാരം കൊണ്ട് മത്ത് പിടിച്ചു പിടിച്ചു നിൽക്കുന്ന നിനക്ക് സ്നേഹം എന്താണ് എന്ന് പോലും അറിയില്ല ദത്ത….

എന്തിന് സ്വന്തം അമ്മേ പോലും സ്നേഹിക്കാൻ അറിയാത്ത നീയാണോ എന്നെ പ്രേമിക്കുന്നേ………. അവൾ മനസ്സിൽ ഓർത്തു…………..

########################

എന്റെ ദേവി നിന്നെ എവിടെ ഒക്കെ നോക്കി എന്നിട്ട് ഇവിടെ വന്നു ഇരിക്കുവാണോ…???? ( അനു )

ചിഞ്ചുവും അനുവും അവളുടെ അടുത്തേക്ക് വന്നു……….

നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നേ….. എന്നെ കുറച്ചു സമയം വെറുതെ ഇരിക്കാൻ സമ്മതിക്കുവോ….????

ദേവി ദേഷ്യത്തോടെ പറഞ്ഞു……

അല്ലേ നിനക്ക് എന്ത് പറ്റി ദേവി….. നീ എന്തിനാ ഞങ്ങളോട് ദേശിക്കണേ…. ( ചിഞ്ചു )

അത് മാത്രം അല്ലാ…. ഇവള് എന്തൊക്കെയോ നമ്മളോട് മറയ്ക്കുന്നുണ്ട്…… ( അനു )

അപ്പോൾ നീ ഞങ്ങളിൽ നിന്നും ഒന്നും മറയ്ക്കുന്നില്ലെന്നാണോ????
ദേവി ദേഷ്യത്തോടെ ചോദിച്ചു….

നീ എന്താ ദേവി പറയുന്നേ… എനിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല…..
അനു പാട് പെട്ടു പറഞ്ഞു……

ഓഹ് നിനക്ക് ഒന്നും അറിയില്ല അല്ലേ…..
നീയും ദേവനും ആയിട്ട് ഇഷ്ടത്തിൽ ആണെന്ന് എനിക്കറിയാം അനു….. ദേവി പറഞ്ഞു……

നീ എന്തൊക്കെയാ പറയുന്ന ദേവി….. നിന്നെ ആരോ പറഞ്ഞു പറ്റിച്ചേക്കുവാ……
( അനു )

ഇതൊക്കെ എപ്പോൾ ??? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ചിഞ്ചു താടിക്ക് കൈ കൊടുത്തി ചോദിച്ചു….

അതൊക്കെ നടന്നു എന്റെ മോളേ…… അല്ലേ അനു…??? ദേവി ആക്കി പറഞ്ഞു….

അത് പിന്നെ…… നിങ്ങളോട് പറയാൻ ഇരുന്നതാ….. നിങ്ങൾ എന്ത് വിചാരിക്കും എന്ന് വെച്ചിട്ട……… ( അനു )

ഓഹ്…….

അല്ല ദേവി നീ എങ്ങനെ അറിഞ്ഞു…???

നിന്റെ കാമുകൻ പറഞ്ഞു… മുഖത്ത് ഭാവമാറ്റം ഇല്ലാതെ അവൾ പറഞ്ഞു…..

എടാ ദുഷ്ട്ടാ…….. അനു തലയിൽ കൈ വെച്ച് ഇരുന്ന് പോയി…. അവളുടെ ഇരുത്ത കണ്ട് രണ്ട് പേരും ചിരിച്ചു… 🤣🤣

അല്ലാ ദേവി നിന്റെ ചുണ്ടിൽ എന്താ….???

(ചിഞ്ചു )

അവൾ പറയുന്ന കേട്ട് ദേവി ചുണ്ടിൽ നോക്കിയപ്പോൾ ദത്തന്റെ പല്ല് കൊണ്ട
മുറിവ് ….. അവിടം ചുമന്നു ഇരിക്കുന്നു…..

അത് പിന്നെ ഉറുമ്പ് കടിച്ചതാടി…….
ദേവി പറഞ്ഞു……

ആ ഉറുമ്പിന്റെ പേര് ദത്തൻ എന്നാണോ..??? ( അനു )

നീ എന്തൊക്കെയാ പറയണേ….. അനു….
(ദേവി )

മോളേ ഞങ്ങൾ മണ്ടിമാരല്ലേ…. അല്ലേ ചിഞ്ചു …??? ( അനു )

പിന്നല്ല…… ( ചിഞ്ചു )

അവൾ അവർക്ക് മുഖം കൊടുക്കാതെ ഇരുന്നു…. ചിഞ്ചു ദേവിയുടെ മുഖം നേരെ തിരിച്ചു….

പറയടി സത്യം ആല്ലേ????? ( അനു )

മ്മ്…. ദേവി മൂളി ……..

എന്റെ ദേവി നിനക്ക് ലോട്ടറി അല്ലേ അടിച്ചേക്കുന്നേ….. ദത്തൻ സാർ…. ഹോ… എന്നാ ലുക്ക്‌ ആ അയാൾക്ക് . നമ്മളുടെ കോളേജിലെ പിള്ളേർ മൊത്തം അയാളുടെ പുറകേല ഇപ്പോൾ… അപ്പോഴാ അയാൾ നിന്റെ പുറകെ വരുന്നത്….. ഭാഗ്യവതി……… ചിഞ്ചു പറയുന്നത് കേട്ട് ദേവി ഇരുന്നയിടത്ത് നിന്നും എഴുനേറ്റു….

നോക്ക് രണ്ട് പേരോടും ഒരു കാര്യം പറയാം…. അങ്ങനെ ഉള്ള ഒരു ഭാഗ്യം ഈ മേലേടത്തെ കാര്യസ്ഥന്റെ മോൾക്ക് വേണ്ട…. എനിക്ക് എവിടെ നിൽക്കണം എന്ന് നന്നായിട്ട് അറിയാം ….. ചുരുക്കിപറഞ്ഞാൽ എനിക്ക് പുളികൊമ്പേ പിടിക്കേണ്ട കാര്യം ഇല്ലെന്ന്….. എന്നും പറഞ്ഞ് ദേവി അവിടെ നിന്നും ഇറങ്ങി പോയി …..

അനുവും ചിഞ്ചുവും വാ പൊളച്ചു ഇരുന്നു…….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പിന്നെ ഒരു ഭാഗ്യം …… അവൻ ആരും മോഹൻലാലോ….. അതോ അംബാനിയുടെ മോനോ…??? ഒരു ദത്തൻ ശേ…….. എന്നൊക്കെ പറഞ്ഞ് കോളേജ് വരാന്തയിലുടെ നടന്നതും കാല് തെറ്റി അവൾ അവിടെ വീഴാനായി പോയി…..

എന്റെ അമ്മച്ചി ….. രക്ഷിക്ക് എന്നും പറഞ്ഞ് താഴെ വീഴാനായി പോയതും …. അവളെ ആരോ വയറ്റിൽ പിടിച്ചു നിർത്തി……

ഇത് വരെ താഴെ വീഴാത്തെ എന്താണ് എന്നറിയാതെ കണ്ണുതുറന്ന് നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന നീലക്കണ്ണുള്ള ഒരു ആളെ ആണ് അവൾ കണ്ടത്……. അവൻ അവളെ പിടിച്ചു കൊണ്ട് നിൽക്കുകയാണ്……… അവനും അവളെ കണ്ണിമ വെട്ടാതെ നോക്കുന്നു….. പെട്ടെന്ന് അവൾ അവനിൽ നിന്നും മാറി…….

താങ്ക്സ്…….. ദേവി ചിരിച്ചു കൊണ്ട് പറഞ്ഞു……..

വെൽക്കം….. കിരൺ അവൻ കൈ നീട്ടി കൊണ്ട് പറഞ്ഞു……

ദേവ പ്രിയ…. അവളും കൈനീട്ടി…. അവന് ഒരു ചിരി സമ്മാനിച്ചു……..

താൻ ഇവിടെ ആണോ പടിക്കണേ…??

ആഹ്ഹ് അതേ…. ഡിഗ്രി ലാസ്റ്റ് ഇയർ . 🙂

ഓഹ് …. ഞാനും ഇവിടെ പിജി ചെയ്യുന്നു… തന്നെ ഇന്നാ കാണുന്നേ…….

ഞാനും…….. ഓക്കെ പോവാ…. വീണ്ടും കാണാം …. ദേവി പറഞ്ഞു…..

ഓക്കെ കാണണം… എന്തോ അർത്ഥം വെച്ച് അവൻ പറഞ്ഞു……..

ഒന്ന് ചിരിച്ചിട്ട് ദേവി ക്ലാസ്സിലേക്ക് ഓടി…. കിരൺ പുഞ്ചിരിയോടെ അത് കണ്ടുകൊണ്ട് നിന്നും……..

എന്നാൽ ഇതെല്ലാം മാറി നിന്ന് ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു…. ദത്തൻ…… വർദ്ധിച്ചു വന്ന ദേഷ്യത്തിൽ അവന്റെ കൈ ഭിത്തിയിൽ അടിച്ചു …

 

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9