GULF

യു.എ.ഇയിൽ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകും

Pinterest LinkedIn Tumblr
Spread the love

യു.എ.ഇ: യു.എ.ഇയിൽ ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന. ദിർഹം ശക്തിപ്പെടുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഭക്ഷ്യവില കുറയാൻ കാരണമാകുന്നത്. വിലയിൽ 20 ശതമാനമെങ്കിലും കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിനിമയ നിരക്കിൽ ഇന്ന് ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തിയിരുന്നു. ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 22.21 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണപ്പോൾ യു.കെ പൗണ്ട് 3.85 ആയാണ് കുറഞ്ഞത്. പാകിസ്ഥാൻ രൂപയും ഇന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 65ന് അടുത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും യു.എ.ഇയുടെ ഭക്ഷ്യ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളായതിനാൽ, ദിർഹം കരുത്താർജ്ജിച്ചത് യു.എ.ഇയിലെ പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, പച്ചക്കറികൾ, മറ്റ് നിരവധി ഭക്ഷ്യവസ്തുക്കളും യു.എ.ഇ ഇറക്കുമതി ചെയ്യുന്നതിൽ വലിയ പങ്കും ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നുമാണ്. ഇതാണ് ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കളുടെ വില കുറഞ്ഞത് 20 ശതമാനമെങ്കിലും കുറയാൻ കാരണമാകുന്നത്.

Comments are closed.