അനു : ഭാഗം 41

Spread the love

എഴുത്തുകാരി: അപർണ രാജൻ

“നമ്മുക്കൊന്ന് നടന്നിട്ട് വരാം ……. ” അനുവിന്റെ ഒപ്പം നടന്നെത്തിക്കൊണ്ട് വിശ്വ ചോദിച്ചത് കേട്ട് അവൾ തിരിഞ്ഞു വിശ്വയെ നോക്കി . “നമ്മുക്ക് അവിടേം വരെ ഒക്കെ ഒന്ന് കണ്ടിട്ട് വരാമെന്ന് …… ” മനസ്സിലായില്ല എന്ന ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന അനുവിന് നേരെ ഉഴുതു മറിച്ചിട്ടിരിക്കുന്ന പാടം ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞു .

“ഏയ് ഞാൻ ഇല്ല ,,,, പ്രഭാകർ സാർ പോയി കഴിഞ്ഞു എനിക്ക് ചേച്ചിയുടെ കാര്യം നോക്കാനുള്ളതാ ……. ” തീരെ താല്പര്യമില്ലാത്ത രീതിയിൽ അനു പറഞ്ഞതും വിശ്വ അവളെ നോക്കി . “തനിക്ക് എപ്പോഴും ജോലി ജോലി എന്ന വിചാരം മാത്രം ഉള്ളോ ???? ” നിനക്ക് ഇങ്ങനെ ഒരു സ്വഭാവം കൂടി ഉണ്ടല്ലേ ???? വിശ്വയുടെ അത്ഭുതം നിറഞ്ഞ മുഖം കണ്ടതും അനു അവനെ കണ്ണും മിഴിച്ചു നോക്കി . “ശ്ശെടാ !!!! വാങ്ങുന്ന കാശിന്റെ ജോലി ചെയ്യണ്ടേ ???? ” മുഖം കൂർപ്പിച്ചു കൊണ്ട് അനു ചോദിച്ചതും വിശ്വ ചിരിച്ചു .

“ഏയ് ,,, വേറെ ഒന്നും അല്ല …… ജോലിയിൽ ഒക്കെ ആത്മാർത്ഥ ഉള്ള ആളാണെന്നു വിചാരിച്ചില്ല ……. ” അനുവിന്റെ തൊട്ടു പുറകിലായി നടന്നുക്കൊണ്ട് വിശ്വ പറഞ്ഞതും അനു തല പതിയെ ചെരിച്ചു അവന്റെ നേരെ നോക്കി . “തന്ന പൈസയ്ക്കുള്ള ജോലി ചെയ്യുന്നു അത്രേ ഉള്ളു , അല്ലാതെ ആത്മാർത്ഥ ഒന്നുമില്ല …… ” റോഡിൽ കിടക്കുന്ന കല്ല് പതിയെ തട്ടി നടക്കുന്നതിനിടയിൽ അനു പറഞ്ഞതും വിശ്വ പെട്ടെന്ന് നിന്നു .

“തന്നെപ്പോലെ സംസാരിക്കുന്ന ഒരാളെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല …….. ” വിശ്വ പറഞ്ഞത് കേട്ടതും അനു ചിരിച്ചു . “എങ്ങനെ കാണാനാ ????? എന്നെപ്പോലെ ഞാൻ മാത്രേ ഈ ലോകത്തുള്ളൂ …….. ” കണ്ണിറുക്കിയുള്ള അനുവിന്റെ മറുപടി കേട്ടതും വിശ്വ ഒന്നും മിണ്ടാതെ അവളെ നോക്കി . ഇളം കാപ്പി നിറത്തിലുള്ള ചെറിയ കണ്ണ് …… ചുണ്ടുകൾ ചിരിക്കുന്നതിന് മുന്നേ തന്നെ അവളുടെ കണ്ണുകൾ ചിരിക്കാൻ തുടങ്ങും . എന്നാ താൻ അത് ശ്രദ്ധിച്ചത് ???? അറിയില്ല ……. മുഖത്ത് എപ്പോഴും ഗൗരവമാണെങ്കിലും കണ്ണുകളിൽ മാത്രം ഒരു ചിരിയുണ്ടാകും .

ഇടയ്ക്ക് പുച്ഛം നിറഞ്ഞ , ഇടയ്ക്ക് പരിഹാസം നിറഞ്ഞ ….. എന്നാൽ ഇതുവരെ , നാണം കലർന്ന ഒരു പുഞ്ചിരി , അല്ലെങ്കിൽ അങ്ങനെയൊരു ഭാവം ഇന്നേ വരെ താനാ മുഖത്ത് കണ്ടിട്ടില്ല . എപ്പോഴും ഗൗരവം , അല്ലെങ്കിൽ പുച്ഛം , അതുമല്ലെങ്കിൽ എല്ലാം ഒരു തമാശയെന്ന ഭാവം ….. ഈ മൂന്നെണ്ണമാണ് സ്ഥായി ഭാവം … ഭദ്രകാളിയുടെ മുഖത്ത് പോലും ഉണ്ടാകും ഇതിലും കൂടുതൽ ഭാവം … കുറച്ചു ദൂരം നടന്നതും അനു ചുറ്റും നോക്കി . അടുത്ത കൃഷിക്കായി ഉഴുതു കിടക്കുന്ന പാടമാണ് .

ഒന്ന് നടന്നിട്ട് വന്നാലോ ???? കാക്കി പറഞ്ഞതല്ലേ ???? മ്മ് ….. നടക്കാം ….. ഇനി ചിലപ്പോൾ നടന്നു നടന്നു തന്റെ വീടിന്റെ പുറകു വശത്തുള്ള പാടത്തെത്തിയാലോ ???? ആലോചിച്ചു കഴിഞ്ഞതും , താൻ എന്താണ് ആലോചിച്ചതെന്നോർത്തു സ്വയം തലയ്ക്കിട്ടൊന്ന് കൊട്ടി കൊണ്ട് അനു വരമ്പിലേക്കിറങ്ങി . കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് , തന്റെ പുറകിൽ നിന്നും ശബ്ദം ഒന്നും തന്നെയില്ലയെന്ന കാര്യം അവൾ ശ്രദ്ധിച്ചത് . “കാക്കി ….. !!!!!!!” എവിടെ നിന്നോ അനുവിന്റെ അലർച്ച കേട്ടതും വിശ്വ ഞെട്ടി തിരിഞ്ഞു നോക്കി .

ഇത്രയും നേരം തന്റെ അടുത്തു നിന്നവൾ , ഇപ്പോൾ കാണാനില്ലയെന്നറിഞ്ഞതും വിശ്വയുടെ നെഞ്ച് കത്തി . “എടൊ കാക്കി ……!!!!! ” രണ്ടു മൂന്ന് കണ്ടം അപ്പുറമായി നിന്ന് തന്നെ കൈ കാട്ടി വിളിക്കുന്ന അനുവിനെ കണ്ടപ്പോഴാണ് വിശ്വയുടെ ശ്വാസം നേരെ വീണത് . കുരുത്തം കെട്ടത് ….. മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ .. “നിന്നോട് ആരാ ഇവിടെ വന്നു നിൽക്കാൻ പറഞ്ഞത് …… മനുഷ്യനെ വെറുതെ പേടിപ്പിച്ചു കൊല്ലാനായിട്ട് ……. ” തന്റെ നേരെ ചാടി കടിക്കാൻ വരുന്ന വിശ്വയെ കണ്ടതും അനു വിശ്വയുടെ നേരെ നോക്കി .

അത് ശരി ….. ഇപ്പോൾ ഞാൻ ആയോ കുറ്റക്കാരി ????? താൻ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് . എന്ന ഭാവത്തിൽ ഇടുപ്പിൽ കൈ കുത്തി നിൽക്കുന്ന അനുവിനെ കണ്ടതും വിശ്വ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല . ഇനിയും എന്തെങ്കിലും പറഞ്ഞാൽ ഇനി ചിലപ്പോൾ അവളെന്നെ എടുത്തു കണ്ടത്തിലേക്കെറിയും …… എന്തിന് വെറുതെ എന്റെ വെളുത്ത ഷർട്ട് വെറുതെ കാപ്പി നിറം ആക്കണം ???? “അല്ലാ താൻ അവിടെ എന്ത് സ്വപ്നം കണ്ടോണ്ട് നിൽക്കുകയായിരുന്നു ???? ”

പ്രതീക്ഷിക്കാത്ത രീതിയിൽ അനുവിന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടതും വിശ്വ , വിശ്വാസം വരാത്ത പോലെ അവളെ നോക്കി . ഇതുവരെയുള്ള അനുഭവം വച്ചു , അനു മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും അങ്ങനെ ഇടപ്പെടുന്ന സ്വഭാവമുള്ളവളല്ല … അങ്ങനെയുള്ള ഒരാൾ പെട്ടെന്ന് തന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുക എന്നൊക്കെ പറഞ്ഞാൽ ???? “തന്റെ മുഖത്ത് ഇതുവരെ ഞാൻ കാണാത്ത ഒരു ഭാവത്തെ പറ്റി ഓർത്തതാ …… ”

“അതേത് ഭാവം ????? ” വരമ്പിനിരുവശവുമായി നിൽക്കുന്ന ചെറിയ കമ്മൽ പൂക്കളെ കാൽ കൊണ്ട് തട്ടി തട്ടി നടക്കുന്നതിനിടയിൽ അനു ചോദിച്ചു . “നാണം …….!!!! ” വിശ്വയുടെ മറുപടി കേട്ടതും , പ്രതീക്ഷിച്ച ഉത്തരമെന്നപ്പോലെ അനു പുഞ്ചിരിച്ചു . “ഇപ്പോൾ അത് എന്റെ മുഖത്ത് കാണണം ….. ശരി ഒരു എക്സ്ക്ലൂസ്സിവ്വ് ഡീൽ തരാം ……. ചേട്ടൻ ഒന്ന് റൊമാന്റിക് ആയി എന്നെ നോക്ക് ……. എനിക്ക് നാണം വരുകയാണെങ്കിൽ ഞാൻ കാണിക്കാം ……. എങ്ങനെ ???? ” വിശ്വയുടെ നേരെ തിരിഞ്ഞു , കൈ രണ്ടും നെഞ്ചിൽ പിണച്ചു വച്ചു കൊണ്ട് അനു ചോദിച്ചതും , അവൻ കണ്ണും മിഴിച്ചു അവളെ നോക്കി .

“എന്ത്യേ റൊമാൻസെന്ന് കേട്ടിട്ടില്ലേ ???? കണ്ണും മിഴിച്ചു നിൽക്കുന്ന വിശ്വയെ നോക്കി കളിയായി അനു ചോദിച്ചതും , വിശ്വ പെട്ടെന്ന് അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു . ആദ്യം ഒന്ന് ഞെട്ടിയെങ്കിലും , താൻ തന്നെ അവന്റെ മുന്നിൽ വച്ച ഡീലിനെ പറ്റി ഓർത്തതും അനു ഒന്നും മിണ്ടിയില്ല . ബുദ്ധി എന്റെയായി പോയി . സ്വന്തം ബുദ്ധിയെ പറ്റി മുറുമുറുക്കുന്നതിനിടയിലാണ് അനു തന്റെ ഇടുപ്പിൽ ചുറ്റുന്ന വിശ്വയുടെ കൈകൾ ശ്രദ്ധിച്ചത് . ഒരു കൈയകലം നിന്ന താനിപ്പോൾ വിശ്വയുടെ നെഞ്ചിൽ തട്ടിയാണ് നിൽക്കുന്നതെന്നറിഞ്ഞതും അനു ചെയ്തായി ഒന്ന് വിറച്ചു .

ഇതുവരെ അച്ഛനല്ലാതെ വേറെ ഒരാളും തന്നെ കെട്ടി പിടിച്ചിട്ടില്ല , എന്തിനേറെ പറയുന്നു കൈ വച്ചിട്ട് കൂടിയില്ല …… അങ്ങനെ വച്ചിട്ടുള്ളവരൊക്കെ കോളേജിലെ പിള്ളേരാണ് … അത് പിന്നെ കൈ മാത്രമല്ല , കാലും വച്ചിട്ടുണ്ട് . ആ കാലൊക്കെ താൻ ഓടിച്ചിട്ടുമുണ്ട് . പക്ഷേ ഇത് ……. താൻ എന്താണ് ചെയ്യുന്നതെന്ന് വിശ്വയ്ക്കും അറിയില്ലായിരുന്നു . അവളുടെ പരിഹാസം നിറഞ്ഞ ചിരി കണ്ടപ്പോൾ വന്ന ഒരാവേശത്തിൽ പെട്ടെന്ന് കയറി പിടിച്ചതാണ് . എന്നാൽ ഇപ്പോൾ , തന്റെ കൈക്കുള്ളിൽ …… ഇത്രയും അടുത്ത് …… വിശ്വയ്ക്ക് എന്തോ അനുവിന്റെ മുഖം കാണണമെന്ന് തോന്നി .

ഇപ്പോൾ അവളുടെ കണ്ണിൽ കാണുന്ന ഭാവം ഏതെന്നറിയണം …. തന്റെ കവിളിലിരിക്കുന്ന വിശ്വയുടെ കൈ കണ്ടതും അനു , അവന്റെ മുഖത്തേക്ക് നോക്കി . അനുവിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന ഭാവം ഏതെന്നവന് മനസ്സിലായില്ലെങ്കിലും , അവളുടെ കണ്ണുകൾ തന്നെ കൊളുത്തി വലിക്കുന്ന പോലെ അവനു തോന്നി . അനുവും ആദ്യമായിട്ടായിരുന്നു അത്രയും അടുത്തു വിശ്വയെ കാണുന്നത് .

നീണ്ട മൂക്കും , നിറയെ കൺപ്പീലിയുള്ള നീളൻ ഞാവൽ കറുപ്പ് മിഴികളും , നെറ്റിയിലേക്ക് ചാടി കിടക്കുന്ന കറുത്ത മുടിയിഴകളും , ചെറിയ കുറ്റി താടിയും ……. ങഹാ …… കാക്കിയെ കാണാൻ കൊള്ളാമല്ലോ ???? “എടൊ …… ” അത്രയും നേരം വിശ്വയുടെ മുഖ ഭംഗിയും ആസ്വദിച്ചു നിന്ന അനു , അവന്റെ വിളി കേട്ടതും വിശ്വയുടെ നേരെ നോക്കി . “നിന്നെ പോലെ ഒരഹങ്കാരിയെ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല ……. ” തന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് വിശ്വ പറഞ്ഞതും അനു പതിയെ ചിരിച്ചു .

“പാതിരാത്രി കള്ളും കുടിച്ചു വണ്ടി ഓടിച്ചിട്ട് പിടിച്ചുക്കൊണ്ട് വന്ന എസ് ഐയോട് തന്നെ കാണാൻ സുന്ദരനാണെന്ന് പറയുന്ന , മറ്റുള്ളവരുടെ കൈയിൽ നിന്ന് അടിയും കൊണ്ട് ഹോസ്പിറ്റലിൽ കിടക്കുന്ന , എന്നിട്ട് ഇറങ്ങിയ അന്ന് തന്നെ അവന്മാരെ തല്ലി കൂട്ടി ഹോസ്പിറ്റലിലാക്കുന്ന , എന്നിട്ട് പോലീസ് അറസ്റ്റ് ചെയ്യാൻ വന്നാലും ഇതൊന്നും ഒരു ചുക്കുമല്ല എന്ന ഭാവത്തിൽ നിൽക്കുന്ന , എന്ത് പറഞ്ഞാലും തർക്കുത്തരം പറയുന്ന , ഒട്ടും പേടിയില്ലാത്ത , ഏത് നേരവും മലയ്ക്ക് പോകാൻ മാലയിട്ടെക്കുന്ന സ്വാമിയെ പോലെ കറുത്ത ഡ്രസ്സ്‌ മാത്രം ഇടുന്ന , എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു പെണ്ണിനെ …….

ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ലാടോ ……… ” വിശ്വ പറയുന്നത് കേട്ടതും അനു ഒന്നും മിണ്ടാതെ അവനെ നോക്കി . “എന്തായാലും നീ നന്നാവാൻ പോകുന്നില്ല …… ഇനിയും ഇങ്ങനെ തന്നെ നടക്കും ….. എങ്കിൽ പിന്നെ നിനക്ക് എന്നെ സ്നേഹിച്ചു കൂടെടോ ????? ” അവളുടെ നെറ്റിയിലേക്ക് ചാടി കിടക്കുന്ന മുടിയിഴകൾ ചെവിയുടെ മടക്കിലേക്ക് ഒതുക്കി വച്ചു കൊണ്ട് വിശ്വ അനുവിന്റെ കണ്ണിലേക്ക് നോക്കി .

“നമ്മുക്ക് ഒരു മ്യുച്ചൽ അണ്ടർസ്റ്റാൻഡിങിൽ അങ്ങ് പോകാം ……… ഇത്രയും നാളും തന്നെ ജാമ്യത്തിൽ ഒക്കെ ഇറക്കാൻ ഓടി നടന്നത് അങ്കിൾ അല്ലെ ???? പാവത്തിന് വയസ്സായി വരുകയല്ലേ ???? ഇനിയും തന്റെ പുറകെ ഓടി വരാൻ പറ്റോ ???? ഇനി തൊട്ട് ജാമ്യത്തിലെടുക്കാൻ ഞാൻ വരാമെന്നെ …….. എങ്ങനെ സമ്മതമാണോ ?????? ” അനുവിന്റെ കവിളിൽ പിടിച്ചു തന്റെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് വിശ്വ ചോദിച്ചതും അനു ചിരിച്ചു കൊണ്ട് വിശ്വയെ പുറകിലേക്ക് പതിയെ തള്ളി മാറ്റി . “പ്രൊപോസ് കൊള്ളാം ഇഷ്ടമായി …… ” വിശ്വയുടെ കൈയിൽ നിന്നടർന്നു മാറി കൊണ്ട് അനു പറഞ്ഞതും വിശ്വ ചിരിച്ചു കൊണ്ട് അവളെ നോക്കി .

“റൊമാൻസും കൊള്ളാം …… ” “മ്മ്മ് പിന്നെ എന്തൊക്കെ കൊള്ളാം ???? ” അനുവിന്റെ നേരെ കൈ കെട്ടി നിന്നു കൊണ്ട് വിശ്വ ചോദിച്ചതും അനു ആലോചിക്കുന്ന പോലെ കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു . “ആളും കൊള്ളാം …….. ബട്ട്‌ നാണം മാത്രം വന്നില്ല ……. അതുകൊണ്ട് ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം …….. ” വിശ്വയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അനു തിരികെ റോഡിലേക്ക് നടന്നതും എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയാ അനു ചെളിയിൽ പുതഞ്ഞു കിടക്കുന്ന വിശ്വയെ കണ്ടു ചിരി തുടങ്ങി .

“മീശ മാധവനിൽ ചാണക്കുഴിയിൽ നിന്ന് എഴുന്നേറ്റു വരുന്ന സലിം കുമാറിനെപ്പോലെയുണ്ട് ഇപ്പോൾ കാണാൻ …….. ” ചെളിയിൽ നിന്നും എഴുന്നേറ്റു വരുന്ന വിശ്വയെ കണ്ടു റോഡിൽ ഇരുന്നു ചിരിച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ പല്ല് കടിച്ചു കൊണ്ട് അനുവിനെ നോക്കി . “ഇങ്ങനെ ദേഷ്യപ്പെടോന്നും വേണ്ട …… ആരെങ്കിലും ചോദിക്കാണെങ്കിൽ ഞാൻ പറഞ്ഞോളാം ……. വെളുക്കാൻ വേണ്ടി മുൾട്ടാണി മിട്ടി ഇട്ടതാണെന്ന് …….. ” അവൾ പറയുന്നത് ഗൗനിക്കാതെ വിശ്വ റോഡിലേക്ക് കയറി . ഗുരുവായൂരപ്പാ ….. ആരും വരാതെയിരുന്നാൽ മതിയായിരുന്നു .

ഇപ്പോൾ തന്നെ താൻ അവളുടെ മുന്നിൽ നാണം കെട്ടു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വീട്ടിൽ ചെന്നതും വിശ്വ നേരെ പോയത് പുറത്തുള്ള ബാത്‌റൂമിലേക്കാണ് . ഈ കോലത്തിൽ ഇപ്പോൾ അകത്തേക്ക് കയറിയാൽ അകം മുഴുവൻ ചെളിയാകും . പിന്നെ അത് മാധവിയമ്മായിക്ക് പണിയാകും …. ബാത്‌റൂമിലേക്ക് ഓടുന്ന വിശ്വയെ കണ്ടു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിയപ്പോഴാണ് ഹാളിലിരിക്കുന്ന മാധവിയെ അനു കണ്ടത് .

(തുടരും …….)

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34

അനു : ഭാഗം 35

അനു : ഭാഗം 36

അനു : ഭാഗം 37

അനു : ഭാഗം 38

അനു : ഭാഗം 39

അനു : ഭാഗം 40

-

-

-

-

-