Friday, April 26, 2024
Novel

അനു : ഭാഗം 35

Spread the love

എഴുത്തുകാരി: അപർണ രാജൻ

Thank you for reading this post, don't forget to subscribe!

ഒന്ന് അമ്പലത്തിൽ പോയിട്ട് വന്നാലോ ???? ഓഫീസിലേക്ക് പോകാൻ തയാറാകുന്ന കൂട്ടത്തിൽ കണ്ണാടിയിലേക്ക് നോക്കി കൊണ്ട് വിശ്വ സ്വയം ചോദിച്ചു . ഒരു നല്ല കാര്യത്തിന് മുൻപ് അമ്പലത്തിൽ പോകുന്നത് എന്തു കൊണ്ടും നല്ലതാണ് . വൈകുന്നേരം പോകാമെന്നു വച്ചാൽ …. ഞാൻ സ്റ്റേഷനിൽ നിന്ന് വരുമ്പോഴേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാകും . രാവിലെ ആകുമ്പോൾ പോകുന്ന വഴി അങ്ങ് കയറിയാൽ മതിയല്ലോ ???

എങ്കിൽ പിന്നെ രാവിലെ തന്നെ പോകാം . ഇന്നാണ് ശബരി പറഞ്ഞ ദിവസം . ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ താൻ ഇനി ജീവനോടെ ഇരുന്നിട്ട് കാര്യമില്ലന്ന് വിശ്വക്ക് നന്നായി അറിയാം . പറയാനുള്ള ധൈര്യം ഒക്കെ തനിക്കുണ്ട് , എന്നാൽ എന്തോ ഒരു ഭയം . ഇനിയിപ്പോ ഇത് എനിക്ക് മാത്രം തോന്നുന്നതാണോ , അതോ ഇങ്ങനെയുള്ള അവസ്ഥയിൽ എല്ലാവർക്കും തോന്നുന്നതാണോ , അതോ ഇവിടെ അനു ആയതു കൊണ്ടാണോ എന്തോ????? ഇതിപ്പോ എത്ര നാളായി …. മൂന്നാഴ്ചയായി …

എന്തൊക്കെയായാലും എങ്ങിനെ ഒക്കെ വന്നാലും ഇന്ന് പറയണം … പറഞ്ഞിരിക്കണം .. !!!! അങ്ങനെ എല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ട് വിശ്വ മുറി അടച്ചു താഴേക്ക് നടന്നു . “ഇന്ന് നീ നേരത്തെയാണല്ലോ വിശു …? ” പതിവിലും നേരത്തെ എഴുന്നേറ്റു റെഡിയായി വരുന്ന വിശ്വയെ കണ്ടു ഗൗരി ക്ലോക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു . “ഇന്നൊന്നു അമ്പലത്തിൽ കയറിയിട്ട് പോകാമെന്നു വിചാരിച്ചു വല്യമ്മേ ….. ” “ആണോ ??? എന്ത്യേ വിശേഷിച്ചു ??? വല്ല നല്ല ദിവസം മറ്റോ ആണോ കൊച്ചേ ???? ” ഗൗരിയുടെയും വിശ്വയുടെയും സംസാരം കേട്ടു കൊണ്ട് വന്ന മാധവി ചോദിച്ചു .

“അഹ് …… എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവട് ഞാൻ ഇന്ന് വയ്ക്കാൻ പോകുവാ …….. ” ഗൗരിയുടെ അടുത്തായി , അവളുടെ പൾസ് നോക്കി കൊണ്ടിരിക്കുന്ന അനുവിനെ പാളി നോക്കി കൊണ്ട് വിശ്വ പറഞ്ഞു . “അല്ലേലും ഈശ്വര വിശ്വാസം നല്ലതാ മോനെ ….. ” കൈയിലിരുന്ന പ്ലേറ്റ് മേശ പുറത്തു വച്ചു കൊണ്ട് മാധവി പറഞ്ഞതും , മറുപടിയായി വിശ്വ ഒന്ന് പുഞ്ചിരിച്ചു . “എങ്കിൽ ശരി ……. ഞാൻ ഇറങ്ങുവാ …… ഇനിയും നിന്നാലേ വൈകി പോകും …… ” “നീ ഒന്നും കഴിക്കുന്നില്ലേ ???? ”

പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന വിശ്വയെ കണ്ടു ഗൗരി മേശ പുറത്തായി അവനു വേണ്ടി വിളമ്പി വച്ചിരിക്കുന്ന ഭക്ഷണത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചു . “ഞാൻ പുറത്തു നിന്ന് കഴിച്ചു കൊള്ളാം …. ” ജീപ്പിന്റെ കീ എടുത്തു കൊണ്ട് ധൃതിയിൽ പുറത്തേക്ക് നടക്കുന്ന കൂട്ടത്തിൽ വിശ്വ പറഞ്ഞു . ഈ ചെക്കൻ … ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി പതിവിലും വൈകിയാണ് വിശ്വ വീട്ടിലെത്തിയത് .

നേരത്തെ ഇറങ്ങാൻ തുടങ്ങിയതാണെങ്കിലും കുറച്ചു പ്രശ്നങ്ങൾ കാരണം അവനു കുറച്ചു നേരം കൂടി സ്റ്റേഷനിൽ ഇരിക്കേണ്ടതായി വന്നു . ഫോണിന്റെ ബീപ്പ് ബീപ്പ് ശബ്ദം കേട്ടാണ് വിശ്വ ഡ്രൈവിങിൽ നിന്നും നോട്ടം തിരിച്ചത് . നോക്കിയപ്പോൾ ശബരിയുടെ മെസ്സേജാണ് . ””’എന്താടാ നാറി നീ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് ??? ””’ ശബരിയുടെ മെസ്സേജ് വന്നതിന്റെ തൊട്ട് പുറകെ തന്നെ മഹിയുടെ മെസ്സേജും വന്നു . ””നീ പറഞ്ഞോടാ ??? ”” മഹിയുടെ മെസ്സേജും കൂടി കണ്ടതും വിശ്വ ഒന്നും ചെയ്യാതെ നേരെ ഫോൺ എടുത്തു സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിലേക്കിട്ടു .

രാവിലെ തൊട്ട് തുടങ്ങിയതാണ് രണ്ടും കൂടി ഇട തടവില്ലാതെ മനുഷ്യന് മെസ്സേജ് അയക്കാനും കാൾ ചെയ്യാനും . ഇവന്മാർക്കൊന്നും വേറെ പണിയില്ലേ ആകോ ???? മഹിയുടെയും ശബരിയുടെയും സുശ്കാന്തിയെ പറ്റി ആലോചിച്ചു കൊണ്ടാണ് വിശ്വ വീട്ടിലെത്തിയത് . ജീപ്പ് പാർക്ക് ചെയ്തു വന്നപ്പോഴെ കണ്ടു , തൊടിയിൽ ഒരു ലാപ്പും പിടിച്ചു കൊണ്ട് മാവിന്റെ ചോട്ടിൽ ഇരിക്കുന്ന അനുവിനെ .

അനുവിനെ കണ്ടതും വിശ്വ ചുറ്റിലും ഒന്ന് നോക്കി . രാത്രി ഒരു എട്ടു മണി ആയിട്ടുണ്ടാകും … ഇതിന് ഒന്നും ഒരു പേടിയുമില്ലേ ആവോ ???? ഈ ഇരുട്ടത് ചെന്ന് ഇങ്ങനെ ഒറ്റയ്ക്കിരിക്കാൻ ..?? ഒറ്റയ്ക്കിരിക്കുന്ന അനുവിനെ ഒന്നുകൂടി നോക്കി കൊണ്ട് അകത്തേക്ക് കയറിയപ്പോഴാണ് ഹാളിൽ ടിവിയുടെ മുന്നിലിരിക്കുന്ന മാധവിയെയും ഗൗരിയെയും വിശ്വ കണ്ടത് . ഓ ,,,,, രണ്ടും കൂടി ഇരുന്നു സീരിയൽ കാണുകയാണ് . അപ്പോൾ ഇനി ഭൂമി ഇടിഞ്ഞു വീണാലും രണ്ടാളും അറിയാൻ പോകുന്നില്ല …

അപ്പോഴാണ് വിശ്വ പുറത്തിരിക്കുന്ന അനുവിനെ പറ്റി ഓർത്തത് . അതായത് , അവളെന്റെ കരണം തല്ലി പൊളിച്ചാലും ഇവരൊന്നും അറിയില്ലന്ന് . വേഗം തന്നെ വിശ്വ പുറത്തേക്ക് നടന്നു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വാതിൽ പതിയെ ചാരി കൊണ്ട് വിശ്വ മുറ്റത്തേക്കിറങ്ങി . ഒരു തവണ കൂടി തിരിഞ്ഞു നോക്കി അവരാരും താൻ വന്നത് അറിഞ്ഞിട്ടില്ലയെന്ന് ഉറപ്പാക്കിക്കൊണ്ട് വിശ്വ അനു ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു .

പൂന്തോട്ടത്തിന്റെ അറ്റത്തായി തൊടിയുടെയും പൂന്തോട്ടത്തിന്റെയും അതിര് പോലെ നിൽക്കുന്ന മാവിന്റെ ചുവട്ടിലാണ് അനു ഇരിക്കുന്നത് . ഒറ്റയ്ക്കിരിക്കണമെന്ന് തോന്നുന്ന സമയങ്ങളിൽ ഒക്കെയും അനു അവിടെയാണ് ചെന്നിരിക്കാറുള്ളത് . ലാപ്ടോപ്പിന്റെ സ്ക്രീനിൽ നിന്നുമുള്ള വെളിച്ചമല്ലാതെ വേറെ വെളിച്ചമൊന്നും പരിസരത്തില്ല . കുളത്തിന്റെ അടുത്തെത്തിയതും വിശ്വയ്ക്ക് അനുവിന്റെ മുഖം വ്യക്തമായി തുടങ്ങി . ചുറ്റിലും ഇരുട്ടായത് കൊണ്ടും , സ്ക്രീനിലെ അരണ്ട വെളിച്ചം കാരണവും , അനുവിന്റെ മുഖ ഭാവം ഒന്നും വ്യക്തമായില്ലങ്കിലും , ആളെന്തോ ഭയങ്കര ഗൗരവത്തിലാണെന്ന് വിശ്വയ്ക്ക് മനസ്സിലായി .

ആദ്യമായാണ് ആളെ ഇത്ര ഗൗരവത്തിൽ കാണുന്നത് . അല്ലെങ്കിൽ എപ്പോഴും പൊട്ടി തെറിച്ചാണല്ലോ നടപ്പ് … ഇനി ജോലി വല്ലതും ചെയ്യുകയാണോ ??? ഞാൻ ഇനി ശല്യം ചെയ്‌തെന്ന് പറയോ ???? പോകണോ വേണ്ടയോ എന്നാലോചിച്ചു നിന്നപ്പോഴാണ് , വിശ്വയുടെ മുന്നിൽ ജന്മനാ കള്ള ലക്ഷണത്തോടെ ജനിച്ച ശബരിയുടെ രൂപം പ്രത്യക്ഷപ്പെട്ടത് .. അവന്റെ കൊനിഷ്ട് നിറഞ്ഞ നോട്ടവും ചിരിയും കണ്ടപ്പോഴെ വിശ്വയ്ക്ക് എന്തോ ഒരു പന്തികേട് തോന്നി .

“നീ എന്താ ഇവിടെ ???? ” ””അളിയാ നിക്കി ……. ””’ ശബരിയുടെ വിളി തലയ്ക്ക് ചുറ്റും മുഴങ്ങുന്ന പോലെ . നാളെ തൊട്ട് ശബരിയുടെ വായിൽ നിന്ന് തന്റെ പുതിയ പേര് വീഴുന്ന കാര്യം ഓർത്തതും വിശ്വ തല കുടഞ്ഞു . മുന്നോട്ട് വച്ച കാൽ മുന്നോട്ടു തന്നെ ……. ഈ ഒരു ചെറിയ കാര്യം തന്നെ കൊണ്ട് പറ്റിയില്ലയെങ്കിൽ പിന്നെ നീ ഒക്കെ പോലിസ് ആണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം എന്റെ വിശ്വാ ????? തന്നോട് തന്നെ ചോദിച്ചു കൊണ്ട് വിശ്വാ ദീർഘമായി ഒന്ന് നിശ്വസിച്ചു . മുന്നിലേക്ക് ചാഞ്ഞു നിൽക്കുന്ന മുളകു ചെമ്പരത്തി വകഞ്ഞു മാറ്റി ചെന്നപ്പോഴാണ് വിശ്വ അനുവിന്റെ മുഖം ശ്രദ്ധിച്ചത് .

കവിളും മൂക്കും ഒക്കെ ചുവന്നു തുടുത്തു …. കണ്ണൊക്കെ നിറഞ്ഞു , കവിഞ്ഞു … അനുവിന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീര് കണ്ടതും വിശ്വ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു . അങ്കിളായി വീണ്ടും ഉടക്കിയോ ആകോ ????? ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അടുത്തു വന്നു ആരോ ഇരിക്കുന്ന പോലെ തോന്നിയതും അനു വേഗം തിരിഞ്ഞു നോക്കി . തന്നെ തന്നെ വളരെ ദയനീയമായി നോക്കി ഇരിക്കുന്ന വിശ്വയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു .

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34