അനു : ഭാഗം 40

Spread the love

എഴുത്തുകാരി: അപർണ രാജൻ

വല്യമ്മ വന്നാൽ അല്ലെ ശരിക്കും അവിടെ എന്താ നടന്നതെന്ന് അറിയാൻ പറ്റൂ ….. ” വിശ്വ പറഞ്ഞത് കേട്ടതും അനുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു . വിശ്വയും താൻ പറയുന്നത് വിശ്വാസിക്കുന്നില്ല എന്നറിഞ്ഞതും മാധവിക്ക് അനുവിനോട്‌ വല്ലാത്ത അമർഷം തോന്നി . ഇത്രയും നാളും താനൊരു കുടുംബമെന്നപ്പോലെ കൊണ്ട് നടന്നവർക്കും മറ്റും തന്നെക്കാൾ വലുത് ഒന്ന് രണ്ടു മാസം മുൻപ് വന്നു കയറിയ ഒരുത്തിയാണെന്ന് അറിയുമ്പോഴുള്ള ഒരു ദേഷ്യം , സങ്കടം ……

അനുവിന്റെ ചിരി കൂടി കണ്ടതും മാധവിയുടെ മനോനില തെറ്റി . “അല്ലേലും നിങ്ങൾ ആരും ഞാൻ പറയുന്നത് കേൾക്കണ്ട ……. ഈ വലിഞ്ഞു കയറി വന്നവൾ പറയുന്നത് കേട്ടു അങ്ങ് നിന്നാൽ മതി …… എങ്ങനെ ഉണ്ടായ ജന്മമാണോ എന്തോ ???? എന്തായാലും നന്നായി ജനിച്ചതോന്നും ആയിരിക്കില്ല ……. നല്ലവർക്ക് ജനിച്ചതായിരുന്നെങ്കിൽ ചെക്കന്മാരെ ഒക്കെ ഇങ്ങനെ വശീകരിച്ചെടുക്കുവോ ?????? ” മാധവിയുടെ വായിൽ നിന്നു വീഴുന്ന വാക്കുകൾ കേട്ടതും അനു കസേരയിൽ നിന്നും എഴുന്നേറ്റു .

അത്രയും നേരം അനുവിന്റെ ചുണ്ടിൽ തങ്ങി നിന്ന പുഞ്ചിരി മാഞ്ഞത് കണ്ടതും വിശ്വയ്ക്ക് പന്തികേട് മണത്തു . “മാധവി !!!!! ” തന്റെ പേര് കേട്ടു മാധവി തിരിഞ്ഞു നോക്കിയതും തന്റെ മുന്നിൽ കത്തിയുമായി നിൽക്കുന്ന അനുവിനെ കണ്ടു അവരൊന്നു ഞെട്ടിയെങ്കിലും , തങ്ങളുടെ ഇടയിൽ കയറി നിൽക്കുന്ന വിശ്വയെ കണ്ട് അവർക്ക് ചെറിയൊരു ആശ്വാസം തോന്നി . “അങ്ങ്ട് മാറി നിൽക്കടോ ,,,, കൊല്ലാൻ ഒന്നും അല്ല …… ” തന്റെ മുന്നിൽ നിൽക്കുന്ന വിശ്വായെ നോക്കി പറഞ്ഞു കൊണ്ട് അനു മാധവിയുടെ അടുത്തേക്ക് ചെന്നു .

“ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് നീ എന്നെ ചൊറിയാൻ തുടങ്ങിയതാ …… അല്ലെ ????? ” അനുവിന്റെ ‘ നീ ‘ എന്ന പ്രയോഗം കേട്ടതും മാധവിയും വിശ്വയും ഒരുപോലെ ഞെട്ടി . വന്ന അന്ന് തൊട്ട് അനു മാധവിയോട് സംസാരിക്കുന്നതായിരുന്നുവെങ്കിലും ഒരിക്കൽ പോലും അനു അവരെ അമ്മയെന്നോ ചേച്ചിയെന്നോ അമ്മായിയെന്നോ വല്യമ്മയെന്നോ ഒന്നും വിളിച്ചിരുന്നില്ല . എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പറയുമെന്നല്ലാതെ അവൾ വേറെ ഒന്നും മാധവിയെ വിളിച്ചിരുന്നില്ല .

അങ്ങനെയുള്ള ഒരാൾ പെട്ടെന്ന് തന്നെ നീ എന്നൊക്കെ വിളിച്ചപ്പോൾ മാധവി ശരിക്കും ഞെട്ടി . അനുവിന്റെ അപ്പോഴത്തെ ഭാവം കൂടി കണ്ടപ്പോൾ മാധവി വല്ലാതെ പേടിച്ചു . “അന്നേരം ഒക്കെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത് ഞാൻ നിങ്ങളെ പേടിച്ചിട്ടൊ , അല്ലെങ്കിൽ പ്രായം കൊണ്ടോ , ബഹുമാനം കൊണ്ടോ ഒന്നും അല്ല ……. വേണ്ടയെന്ന് വച്ചിട്ടാണ് …….. അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇനി മേലാൽ എന്റെ നേരെ നിങ്ങളുടെ നാവോ കൈയോ പൊങ്ങിയാൽ ……. ഇപ്പോൾ ഈ പടാ പടാന്ന് മിടിച്ചുക്കൊണ്ടിരിക്കുന്ന ഈ സാധനം രണ്ടാറ്റാക്ക് കഴിഞ്ഞതായെന്ന കാര്യം ഓർമ വേണം …….. ”

മാധവിയുടെ നെഞ്ചിലേക്ക് കത്തിയുടെ മുന പതിയെ ആഴ്ത്തിക്കൊണ്ട് അനു പറഞ്ഞതും മാധവിയുടെ നെറ്റിയിൽ നിന്ന് വിയർപ്പൊഴുകാൻ തുടങ്ങി . അനുവിന്റെ ഭാവം കണ്ടതും വിശ്വാ ആദ്യമൊന്നു അന്ധാളിച്ചു പോയെങ്കിലും , മാധവിയുടെ മുഖ ഭാവം കണ്ടു അവനു അറിയാതെ ചിരി വന്നു പോയി . ആദ്യം കണ്ട ചൂടൊന്നും ആൾക്കിപ്പോൾ ഇല്ല . “ഹാർട്ട് അറ്റാക്കിന്റെ പേര് പറഞ്ഞു കേസൊന്നും എടുക്കാൻ പറ്റില്ല …….. അതുക്കൊണ്ട് ഇനി എന്റെ നേരെ എന്തെങ്കിലും പറയാൻ വേണ്ടി നാവിങ്ങനെ ചൊറിയുമ്പോൾ ഞാൻ പറഞ്ഞ കാര്യം ഒന്ന് ഓർക്കണം കേട്ടോ …….. ”

കൈയിലിരുന്ന കത്തി മാധവിയുടെ കൈയിലേക്ക് വച്ചു കൊടുത്തു കൊണ്ട് അനു പുറത്തേക്ക് വിശ്വയെ പാളി നോക്കി കൊണ്ട് പുറത്തേക്ക് നടന്നു . മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയതും വരാന്തയിലേക്ക് കയറാൻ തുടങ്ങുന്ന ഗൗരിയെയും പ്രഭാകറിനെയും കണ്ടു അനു ചിരിച്ചു . “അനു ഞാൻ തന്ന മാലയും മോതിരവും എടുത്തു പെട്ടിയിൽ വച്ചോ ????? ” പ്രഭാകറിന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറുന്നതിനിടയിൽ ഗൗരി അനുവിനെ നോക്കി ചോദിച്ചു . ഗൗരിയുടെ ചോദ്യം കേട്ടുക്കൊണ്ടാണ് വിശ്വ പുറത്തേക്ക് വന്നത് .

“അഹ് വച്ചിട്ടുണ്ട് …… ” മറുപടി പറഞ്ഞു കൊണ്ട് അനു തന്റെ ഷൂ ഇട്ടുക്കൊണ്ട് പുറത്തേക്ക് നടന്നു . “നീ എങ്ങോട്ടാ ഈ പോകുന്നത് ???? ” അനു ഇറങ്ങിയതിന് പുറകെ തന്റെ ചെരിപ്പിട്ടുക്കൊണ്ട് ഇറങ്ങുന്ന വിശ്വയെ കണ്ടു പ്രഭാകർ ചോദിച്ചു . “ഒരു കാൾ വിളിക്കാൻ ……. ” അത്ര മാത്രം കഷ്ടപ്പെട്ട് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുന്ന വിശ്വയെ കണ്ടതും പ്രഭാകർ തിരിഞ്ഞു ഗൗരിയെ നോക്കി . ഇതെത്ര നാളായി തുടങ്ങിയിട്ട് എന്ന രീതിയിൽ തന്നെ നോക്കുന്ന പ്രഭാകറിനെ കണ്ടു ഗൗരി ചിരിച്ചു . “മുറിയിൽ ചെന്നിട്ട് സംസാരിക്കാം ……. ”

“എടൊ ……. ” പുറകിൽ നിന്ന് വിശ്വയുടെ വിളി കേട്ടതും അനു തിരിഞ്ഞു നോക്കി . “എനിക്ക് സംസാരിക്കാനുണ്ട് ……… ” 🌼🌼🌼🌼 “ഞാൻ ഇന്ന് അവരോട് സംസാരിക്കുന്നത് താൻ കേട്ടതല്ലേ ???? ” കനാലിന്റെ തിട്ടയിൽ കയറിയിരുന്നുക്കൊണ്ട് അനു ചോദിച്ചതും വിശ്വ കേട്ടുവെന്ന രീതിയിൽ തലയനക്കി . “മുതിർന്ന വരെ ബഹുമാനിക്കാത്ത ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ ആണോ തനിക്ക് താല്പര്യം ???? ”

(തുടരും ……… Romance ഇല്ലന്ന് കംപ്ലയിന്റ് കിട്ടി . വേറെ ഒന്നും അല്ല എന്റെ romance വായിച്ചു എനിക്ക് തന്നെ എന്നെ കൊല്ലാൻ തോന്നും . 😩😩 എന്തായാലും ഞാൻ കുറച്ചു മരവും ആണിയും ഒക്കെ കൊണ്ട് വന്നിട്ടുണ്ട് ഒരു ഷിപ്പ് പണിയാമെന്ന് വിചാരിച്ചു . 🙂 പിന്നെ 3 ദിവസം കൂടുമ്പോഴായിരിക്കും ഇനി പോസ്റ്റുക. തീരെ ഇല്ല എന്ന പരാതിയുണ്ട്. അത് തീർക്കാം. കൂടുതൽ എഴുതാട്ടോ…

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34

അനു : ഭാഗം 35

അനു : ഭാഗം 36

അനു : ഭാഗം 37

അനു : ഭാഗം 38

അനു : ഭാഗം 39

-

-

-

-

-