അനു : ഭാഗം 30

Spread the love

എഴുത്തുകാരി: അപർണ രാജൻ

(ഹോസ്പിറ്റലിൽ നിന്നാണ് തുടങ്ങുന്നത് കേട്ടോ ….. ) ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “എപ്പോഴാ വീട്ടിലേക്ക് പോകുന്നത് ???? ” കസേരയിൽ ഇരുന്നു കൊണ്ടു ഫോണിൽ നോക്കുന്ന ശങ്കറിനെ നോക്കി അനു ചോദിച്ചു . “എനിക്ക് എങ്ങനെ അറിയാൻ ആണ് .??? . നീ നിന്നെ ഇങ്ങോട്ട് കൊണ്ടു വന്ന ആളിനോട്‌ പോയി ചോദിക്ക് ……. എപ്പോഴാ ഡിസ്ചാർജ് ആകുന്നതെന്ന് …… ” നിന്നെ ഞാൻ വിശ്വക്ക് തീറെഴുതി കൊടുത്തു എന്ന രീതിയിലുള്ള ശങ്കറിന്റെ സംസാരം കേട്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു . “ആര് കൊണ്ടു വന്നാലും എനിക്ക് ഒരു ചുക്കും ഇല്ല ,,,, എനിക്ക് ഇപ്പോൾ ഡിസ്ചാർജ് വേണം …….. ” അനുവിന്റെ ഒച്ചപ്പാട് കേട്ടു കൊണ്ടാണ് വിശ്വ അകത്തേക്ക് വന്നത് . “എനിക്ക് ഡിസ്ചാർജ് വേണം ……. ” റൂമിലേക്ക് കയറി വരുന്ന വിശ്വയെ കണ്ടതും അനു പറഞ്ഞു . “നാളെ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത് …….. ” തന്റെ നേരെ സമ്മതിക്കരുത് സമ്മതിക്കരുതെന്ന രീതിയിൽ കണ്ണ് ചിമ്മി കാണിക്കുന്ന ശങ്കറിനെ കണ്ടു വിശ്വ അനുവിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു .

“അതിന് എനിക്ക് ഒരു പ്രശ്നവും ഇല്ല ……… പിന്നെ എന്തിനാ ഞാൻ ഇവിടെ കിടക്കുന്നത് ???? ” വാങ്ങി കൊണ്ടു വന്ന ഓയ്ന്റ് മെന്റും മറ്റും മേശ പുറത്തു അടക്കി വച്ചു കൊണ്ടിരുന്ന വിശ്വ , അനു പറയുന്നത് കേട്ടതും വിശ്വ തലയുയർത്തി അവളെ നോക്കി . അവന്റെ നോട്ടം നേരെ ചെന്നത് ബാൻഡേജ് ചുറ്റിയ അവളുടെ കാലിലേക്കും തലയിലെയും കൈയിലെയും വലിയ കെട്ടിലേക്കുമാണ് . ശരിയാ …… നീലിക്ക് ചിലപ്പോൾ ഇതൊക്കെ വളരെ കുറവായിരിക്കും …. ഇതെങ്ങാനും എന്റെ പെങ്ങളെന്ന് പറഞ്ഞവൾക്കാണ് പറ്റുന്നതെങ്കിൽ , ഒരാഴ്ച അവൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കില്ല ….. “ഞാൻ ഡോക്ടറിനോട്‌ ചോദിച്ചിട്ട് പറയാം ……. ” എനിക്കിതല്ലാതെ വേറെ ഒന്നും അറിയില്ല എന്റെ അങ്കിളെ എന്ന രീതിയിൽ ശങ്കറിനെ ഒന്ന് നോക്കി കൊണ്ടു വിശ്വ പുറത്തേക്ക് നടന്നു .

വിശ്വ മുറിക്ക് വെളിയിൽ കടന്നതും ശങ്കർ ചിറഞ്ഞു കൊണ്ടു അനുവിനെ നോക്കി . നിനക്ക് ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഇറങ്ങണം അല്ലെടി ???? എന്ന ഭാവത്തിലുള്ള ശങ്കറിന്റെ നിൽപ്പ് കണ്ടതും അനു അയാളെ നോക്കി ഒന്ന് ചിരിച്ചു . ഇങ്ങനെ ഒന്നും എന്നെ പേടിപ്പിക്കാമെന്ന് വിചാരിക്കണ്ട മിസ്റ്റർ അച്ഛൻ ….. ഞാൻ അങ്ങനെ ഒന്നും പേടിക്കില്ല … എന്ന രീതിയിൽ തിരിച്ചൊന്ന് ആക്കി ചിരിച്ചു കൊണ്ടു അനു കണ്ണടച്ച് കിടന്നു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “നിങ്ങൾ എങ്ങനെയാണ് വന്നത് ,, വണ്ടിക്ക് ആണോ ???? ” ബില്ലടിച്ചു കഴിഞ്ഞു , ഒരു വീൽ ചെയറും ഉന്തി കൊണ്ടു വന്ന വിശ്വയെ കണ്ടു ശങ്കർ ചോദിച്ചു . “അഹ് ,, കാറിൽ ……. ” വീൽ ചെയർ അനുവിന്റെ അരികിൽ വച്ചു കൊണ്ടു , വിശ്വ അവളുടെ നേരെ കൈ നീട്ടി . കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്ന അനു , തന്റെ നേരെ നീണ്ടു വരുന്ന വിശ്വയുടെ കൈ കണ്ടതും , അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടു തിരിഞ്ഞു ശങ്കറിനെ നോക്കി .

അത്രയും നേരം വിശ്വയെയും അനുവിനെയും തന്നെ നോക്കി കൊണ്ടിരുന്ന ശങ്കർ അനുവിന്റെ നോട്ടം കണ്ടതും , ചെറു ചിരിയോടെ വന്നു അനുവിനെ കിടക്കയിൽ നിന്നും കോരി എടുത്തു . ഒരു കുഞ്ഞിനെ എടുക്കുന്ന അതെ ലാഘവത്തിൽ അനുവിനെ എടുത്തു വീൽ ചെയറിലിരുത്തുന്ന ശങ്കറിനെ കണ്ടു വിശ്വ പിന്നെ ഒന്നും ചെയ്യാൻ പോയില്ല . ഇതൊക്കെ കൊണ്ടാവും ലെ പെൺകുട്ടികൾക്ക് എപ്പോഴും അച്ഛന്മാരെ ആയിരിക്കും കൂടുതൽ ഇഷ്ടമെന്ന് പറയുന്നത് . “അല്ല , ഞാൻ ഇട്ടോണ്ട് വന്ന ഷർട്ട് എന്ത്യേ ??? ” റൂമിൽ നിന്നിറങ്ങാൻ നേരമാണ് , അനു തന്റെ സന്തത സഹചാരിയായ കറുപ്പിനെ പറ്റി ഓർത്തത് . “അതിൽ നിറയെ ചോരയായിരുന്നു ……. അത് കൊണ്ടു അവർ അത് കളഞ്ഞു ” റൂമിന്റെ വാതിൽ അടച്ചു കൊണ്ടു വിശ്വ പറഞ്ഞത് കേട്ട് അനു ദേഷ്യത്തിൽ വിശ്വയെ നോക്കി . അതിന് നീ എന്നെ എന്തിനാ ഇങ്ങനെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് ???

ഞാൻ അല്ല അതിൽ ചോര ആക്കി വച്ചത് . അല്ല കറുത്ത ഷർട്ട് ഇല്ലെങ്കിൽ എന്താ മോളിപ്പോൾ തുണി ഇല്ലാതെ ഒന്നും അല്ലല്ലോ പോകുന്നത് . നല്ല അടിപൊളി ചുരിദാർ ഇട്ടോണ്ട് അല്ലെ ???? അതിന് ഒരു താങ്ക്സ് പോലും ഈ ശവി പറഞ്ഞില്ല . എന്നിട്ടിപ്പോ അവളുടെ കറുത്ത ഷർട്ട് ഞാൻ കളഞ്ഞു പോലും …. പിറുപ്പിറുത്തു കൊണ്ടു വിശ്വ നേരെ നോക്കിയത് , തങ്ങളെ രണ്ടു പേരെയും നോക്കി ചിരി അടക്കാൻ പാട് പെടുന്ന ശങ്കറിനെയാണ് . “എങ്കിൽ പിന്നെ തനിക്ക് ഒരു ബനിയനോ ഷർട്ടോ വാങ്ങിയാൽ പോരായിരുന്നോ ??? ഇതൊരു വക പൂന്തോട്ടത്തിൽ നിന്നിറങ്ങി വന്നപ്പോലെ ……… ” പൂക്കൾ നിറഞ്ഞു നിൽക്കുന്ന തന്റെ ചുരിദാറിലേക്ക് നോക്കി നെറ്റി ചുളിച്ചു അനു പറഞ്ഞതും , വിശ്വ ശങ്കറിനെ നോക്കി . “എന്റെ പൊന്നനു ……. നിനക്ക് വേണമെങ്കിൽ ഷർട്ട് ഞാൻ വാങ്ങി തരാം ഇപ്പോൾ എന്റെ മോളു ഒന്ന് മിണ്ടാതെ ഇരി ……. ” ദയനീയമായ വിശ്വയുടെ നോട്ടം കണ്ടതും ശങ്കർ , അനുവിനെ നോക്കി കൊണ്ടു പറഞ്ഞു .

ശങ്കർ തന്നെയാണ് അനുവിനെ തിരികെ കാറിനടുത്തേക്ക് കൊണ്ടു പോയതും സീറ്റിലേക്ക് എടുത്തിരുത്തിയതും . “മരുന്ന് ഒക്കെ മര്യാദക്ക് കഴിക്കണം കേട്ടല്ലോ ????? ” “ആ അച്ഛേ …… ” അനുവിന്റെ തലയിൽ പതിയെ കൊട്ടി കൊണ്ടു ശങ്കർ പറഞ്ഞതും അനു ചിരിച്ചു കൊണ്ടു തലയാട്ടി . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “അപ്പോൾ ടാറ്റൂ കണ്ടിട്ട് അച്ഛൻ ഒന്നും പറഞ്ഞില്ലേ ???? ” അനുവിന്റെ കൈയിലെ പേരുകളിലേക്ക് നോക്കി കൊണ്ടു വിശ്വ ചോദിച്ചതും അനു ചിരിച്ചു . “എന്തിന് ???? അച്ഛൻ തന്നെയാണ് ബെറ്റ് വച്ചത് ……. ” അനുവിന്റെ മറുപടി കേട്ടതും വിശ്വ തല തിരിച്ചു അവളെ നോക്കി . ഇത് ഞാൻ വിശ്വസിക്കണോ എന്ന ഭാവത്തിലുള്ള വിശ്വയുടെ നോട്ടം കണ്ടതും , വേണെങ്കിൽ വേണ്ട എന്ന രീതിയിൽ അനു തന്റെ ചുമൽ അനക്കി കാണിച്ചു . 🎇🎇🎇🎇🎇🎇🎇🎇 പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റു ചെയ്യുന്നപ്പോലെ തോന്നിയത് കൊണ്ടാണ് വിശ്വ ഫോണെടുത്തു നോക്കിയത് .

നോക്കിയപ്പോൾ അനുവിന്റെ ഫോൺ ആണ് . “എടൊ , തന്റെ ഫോൺ ആണ് .. ഹോസ്പിറ്റലിൽ വച്ചു തരാൻ പറ്റിയില്ല ……. ” ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ടു വിശ്വ റിങ് ചെയ്തു കട്ടായ ഫോൺ അനുവിന് നേരെ നീട്ടി . അപ്പോൾ മാത്രമാണ് ശങ്കർ എങ്ങനെ ഹോസ്പിറ്റലിലെത്തിയെന്ന കാര്യം അനുവിന് മനസ്സിലായത് . അത്രയും നേരം അനു വിചാരിച്ചിരുന്നത് ഗൗരി വിളിച്ചു പറഞ്ഞുവെന്നായിരുന്നു . ഫോൺ എടുത്തു കൊണ്ടു അനു എന്തോ പറയാൻ വാ തുറന്നതും ഫോൺ വീണ്ടും റിങ് ചെയ്തതും ഒപ്പമായിരുന്നു . സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടതും അനുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു . “ഇത്രയും നാളുണ്ടായിട്ടും നിനക്ക് ഇപ്പോൾ ആണല്ലേ എന്നെ വിളിക്കാൻ തോന്നിയത് ????? കൊള്ളാം കേട്ടോ ……. ” പരാതി നിറഞ്ഞ അനുവിന്റെ സംസാരം കേട്ടതും അക്ഷയ്ക്ക് ചിരി വന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നോക്കുന്നവർക്ക് വിശ്വ വണ്ടി ഓടിക്കുകയാണെന്ന് തോന്നുമെങ്കിലും , അവന്റെ ശ്രദ്ധ മുഴുവനും ഫോണിൽ ആരോ ആയി സംസാരിക്കുന്ന അനുവിൽ ആയിരുന്നു . അനു സംസാരിക്കാൻ എടുക്കുന്ന നേരത്തെക്കാൾ ഒക്കെ വിശ്വയ്ക്കു അത്ഭുതം തോന്നിയത് അവളുടെ സംസാര രീതിയിലായിരുന്നു . സാധാരണ അനു എല്ലാവരോടും ഒരേ ചള്ള് രീതിയിലുള്ള സംസാര ശൈലിയാണ് ഉപയോഗിക്കാറുള്ളത് . എന്നാൽ ഇതിപ്പോൾ വളരെ സോഫ്റ്റായി ,,,,,, പതിയെ …….. ഇനി കാമുകൻ എങ്ങാനും ആകുവോ ???? ആണെങ്കിൽ തന്നെ നിനക്ക് എന്താ ന്റെ വിശ്വാ ?????? “ആരായിരുന്നു അത് ???? ” എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു ഫോൺ വയ്ക്കുന്ന അനുവിനെ കണ്ടതും വിശ്വ മുഖം തിരിക്കാതെ ചോദിച്ചു . ചോദിച്ചതും വിശ്വ പെട്ടെന്ന് നാവ് കടിച്ചു . ചോദിക്കണമെന്ന് വിചാരിച്ചതല്ല …. ചോദിച്ചു പോയതാണ് …. “അത് ഒരു വല്യ കഥയാണ് മിസ്റ്റർ കാക്കി …….. “

അനുവിന്റെ മറുപടി കേട്ടതും വിശ്വ അവളെ നോക്കി . വിച്ചു തന്നെ കളിയാക്കി വിളിക്കുന്ന അതെ പേര് … കാക്കി …… “കുഴപ്പമില്ല ……… എന്തായാലും അവിടെ എത്താൻ ഒന്ന് രണ്ടു മണിക്കൂർ ആവുല്ലോ ???? അപ്പോൾ ഞാൻ ഇതിരുന്നു കേട്ടോളാം ……. ” വിശ്വയുടെ മറുപടി കേട്ടതും അത്രയും നേരം പുറത്തേക്ക് നോക്കി കൊണ്ടിരുന്ന അനു തല ചെരിച്ചു അവനെ നോക്കി . പോലീസിന് ഇതെന്ത് പറ്റി ??? സാധാരണ ഇങ്ങനെ അല്ലല്ലോ ???? അഹ് ……. ചിലപ്പോൾ ബോറടിച്ചു കാണും ….. അതാവും ഇത്രയും നാളും കാണാത്ത താല്പര്യം ഇപ്പോൾ വന്നത് …… “പറയാൻ കൊള്ളില്ലാത്ത കാര്യം വല്ലോം ആണെങ്കിൽ പറയണ്ട കേട്ടോ …….. ” അനുവിനെ ഒന്ന് പാളി നോക്കി കൊണ്ടു വിശ്വ പറഞ്ഞതും അനു ചിരിച്ചു .

🎇🎇🎇🎇🎇🎇🎇🎇🎇 “ഞാൻ സെക്കന്റ്‌ ഇയറിൽ പഠിച്ചു കൊണ്ടിരുന്ന ടൈമിൽ ആണ് കരൺ എന്നോട് റെഡ് സ്ട്രീറ്റിനെ പറ്റി പറഞ്ഞത് …….. ” റെഡ് സ്ട്രീറ്റ് എന്ന് കേട്ടതും വിശ്വയുടെ കിളി മുഴുവനും ഇറങ്ങി പോകാൻ തുടങ്ങി . ദൈവമേ ….. ഇതൊക്കെ ഇജ്ജാതി ഐറ്റങ്ങൾ ആയിരുന്നോ ???? ” ഇതിന് മുൻപ് അതിനെ പറ്റി ഒക്കെ കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും അങ്ങോട്ടേക്ക് പോകുന്നതിനെ പറ്റി ഇതുവരെ വിചാരിച്ചിട്ടില്ലായിരുന്നു ……… അവൾ വന്നു അതിനെ പറ്റി പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി …… ” അനു പോയിയെന്ന് കേട്ടതും , വിശ്വ വേഗം തന്നെ തന്റെ കാർ റോഡരുകിലേക്ക് ഒതുക്കി നിർത്തി . “താൻ ശരിക്കും പോയോ ??? ” “ആ പോയി ….. ” വിശ്വയുടെ കണ്ണും മിഴിച്ചുള്ള ചോദ്യം കേട്ടതും അനു ചിരിച്ചു കൊണ്ടു പറഞ്ഞു . നീ ഒക്കെ ഒരു പെണ്ണാണോടി എന്ന മട്ടിൽ അമർഷം നിറഞ്ഞ വിശ്വയുടെ നോട്ടം കണ്ടതും അനു അവനെ നോക്കി പുച്ഛത്തിൽ തന്റെ ചുണ്ട് കോട്ടി . “എന്തിനാ പോയത് ???? ഒരു പെൺകുട്ടി ഒക്കെ പോകേണ്ട സ്ഥലം ആണോ അത് ??? ” മുഖ മയച്ചു , ശബ്ദം താഴ്ത്തി കൊണ്ടു വിശ്വ ചോദിച്ചതും അനു തിരിഞ്ഞു നോക്കി .

“ഞാൻ അവിടെ പോയത് സെക്സിനാണെന്ന് കരുതിയോ ???? ” വിശ്വയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടു അനു ചോദിച്ചതും , വിശ്വ അവളുടെ കണ്ണിലേക്ക് നോക്കി . കാറിനുള്ളിനെ ഇരുണ്ട വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ചെറിയ മിഴികൾ ….. ആദ്യമായാണ് ഇത്ര അടുത്ത് …. റോഡിലൂടെ പാഞ്ഞു പോകുന്ന കാറുകളുടെയും ലോറിയുടെയും വെട്ടം ഇടയ്ക്ക് കാറിലേക്ക് ഇരച്ചു കയറുന്നത് ഒഴിച്ചാൽ അകത്തു അധികം വെട്ടമൊന്നും തന്നെയില്ല . അനുവിന്റെ ശ്വാസം തന്റെ മുഖത്ത് തട്ടാൻ തുടങ്ങിയതും വിശ്വയ്ക്കു തന്റെ കൈ വിറയ്ക്കുന്നപ്പോലെ തോന്നി . സീറ്റിലേക്ക് ഒന്നു കൂടി ഒതുങ്ങി കൂടിയിരിക്കാൻ ശ്രമിക്കുന്ന വിശ്വയെ കണ്ടതും അനു അവന്റെ ചുണ്ടിലേക്ക് നോക്കി .

“എന്ത്യേ തന്റെ കണ്ട്രോൾ പോകുന്നുണ്ടോ ???? ” അവന്റെ കണ്ണിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടു അനു ചോദിച്ചതും വിശ്വ അറിയാതെ തലയാട്ടി പോയി . വിശ്വയുടെ തലയാട്ടൽ കണ്ടതും അനു ചിരിക്കാൻ തുടങ്ങി . അവളുടെ ചിരി കണ്ടപ്പോൾ മാത്രമാണ് താൻ എന്ത് മന്ദബുദ്ധിത്തരമാണ് ചെയ്തു കൂട്ടിയതെന്ന് വിശ്വക്ക് മനസ്സിലായത് . “അത് …… ഞാൻ ……. ശരിക്കും …… അല്ല …….. കുട്ടി തെറ്റിദ്ധരിച്ചു …….. ഞാൻ …….. അല്ലയെന്ന രീതിയിൽ ……… ” തെറ്റിദ്ധാരണ മാറ്റാനെന്ന രീതിയിൽ വിശ്വ പറയാൻ ഒരുങ്ങിയതും അനുവിന്റെ ചിരി കൂടി . എന്റെ വിശ്വേ …… നീ ഇനി തൂങ്ങി ചത്താൽ മാത്രം മതി ……. 🎇🎇🎇🎇🎇🎇🎇🎇🎇

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

-

-

-

-

-