അനു : ഭാഗം 27

Spread the love

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“നീ തിരിച്ചു വന്നൂവെന്ന് കേട്ടു …… അത് കൊണ്ട് ഒന്ന് കണ്ടേച്ച് പോകാമെന്നു കരുതി വന്നതാ …… ”

മതിലിൽ നിന്ന് പതിയെ നിലത്തേക്ക് ഇറങ്ങി കൊണ്ട് രാഗ പറഞ്ഞത് കേട്ട് അനു ചെറുതായി ഒന്ന് ചിരിച്ചു .

അയ്യോടാ …….

ചേച്ചിയോട് സ്നേഹമുള്ള ഒരു അനിയത്തി …

“കണ്ടല്ലോ , ഇനി ഒന്നങ്ങു മാറി നിന്നാൽ എനിക്ക് പോകാമായിരുന്നു …….. ”

ഇനിയും രാഗയുടെ സംസാരം കേട്ടു കൊണ്ട് നിന്നാൽ , അത് അവസാനം ഒരു കയ്യാങ്കളിയിൽ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അനു , അധികം ഒന്നും മിണ്ടാൻ നിൽക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി .

“അഹ് …….. നീ എന്തിനാ ഇങ്ങനെ ധൃതി പിടിക്കുന്നത് …… ഒന്നുല്ലേലും നമ്മൾ സഹോദരിമാരല്ലേ ????? ഇത്രേം നാളും കാണാതെ ഇരുന്നു കണ്ടിട്ട് , ഒന്നും മിണ്ടാതെ അങ്ങ് പോകുന്നത് ശരിയാണോ ????? ”

അനുവിന്റെ വണ്ടിയിൽ നിന്ന് കീ ഊരി എടുത്തു കൊണ്ട് രാഗ പറഞ്ഞു .

“ആ കീ ഇങ്ങു താ രാഗേ …… എനിക്ക് പോയിട്ട് ഒരുപാട് പണിയുള്ളതാ ……. ”

നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ച മർത്തി കൊണ്ട് അനു പറഞ്ഞതും രാഗ അനുവിനെ നോക്കി ഇല്ലയെന്ന രീതിയിൽ കണ്ണ് രണ്ടും ചിമ്മി കാണിച്ചു .

“നീ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട് ഇവിടെ നടന്ന ചില വിശേഷപ്പെട്ട സംഭവങ്ങൾ ഒന്നും തന്നെ അറിഞ്ഞില്ലയെന്ന് ഞാൻ ഊഹിക്കുന്നു …….. അറിയാത്ത സ്ഥിതിക്ക് ഞാൻ തന്നെ പറഞ്ഞു കേൾപ്പിച്ചേക്കാമെന്ന് വിചാരിച്ചാണ് നിന്നെ കണ്ടതും ഞാൻ ഇങ്ങോട്ട് ഓടി വന്നത് …….. ”

ബുള്ളറ്റിന്റെ കീ വിരലിലിട്ടു കറക്കി കൊണ്ട് രാഗ പറഞ്ഞതും അനു എന്തെന്ന രീതിയിൽ രാഗയെ നോക്കി .

“ഈ വരുന്ന ഡിസംബർ എന്റെ കല്യാണം …….. വിത്ത്‌ നിന്റെ അനിയേട്ടൻ …….. ”

പുച്ഛം നിറഞ്ഞ രാഗയുടെ സംസാരം കേട്ടതും അനു ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി ഇരുന്നു .

“ദേ ഇത് എന്താണെന്നു നിനക്ക് മനസ്സിലായോ ????? ”

താഴ്ന്നു നിന്ന അനുവിന്റെ മുഖം തന്റെ നേരെ തിരിച്ചു കൊണ്ട് രാഗ , തന്റെ കൈയിൽ കിടന്ന തടവള അനുവിന് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു .

രാഗയുടെ കൈയിൽ കിടക്കുന്ന തടവള കണ്ടതും അനുവിന്റെ നെഞ്ചൊന്ന് നീറി .

അഞ്ചാറു മാസങ്ങൾ മുൻപ് വരെ , തന്റെ കൈയിൽ നിന്ന് അപ്പച്ചി അത് ഊരി എടുത്തു കൊണ്ട് പോകുന്നത് വരെ അത് തന്റെ സ്വന്തമായിരുന്നു .

“ഓ നീ ഇത് എങ്ങനെ മറക്കാൻ ആണ് ലെ ???? ഇതിന്റെ ആദ്യത്തെ ഉടമസ്ഥ നീ ആയിരുന്നുവെന്ന കാര്യം ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി …… ശോ …….. ”

സ്വയം തലയിൽ കിഴുക്കി കൊണ്ട് രാഗ അനുവിനെ നോക്കി .

ഉണങ്ങി തുടങ്ങിയ മുറിവിലേക്ക് വീണ്ടും വീണ്ടും കുത്തി കീറാനെന്ന പോലെയുള്ള രാഗയുടെ സംസാരം കേട്ടതും , അനു ദീർഘമായി ഒന്ന് നിശ്വസിച്ചു .

അനു ……

വിട്ടേക്ക് വിവരമില്ലാത്തവർ പലതും പറയും ….

അത് കേട്ട് എന്റെ മോൾ സെന്റിയായാൽ ……

“അഹ് ടി ,,,,, മോളെ , ആ വള പോയതിൽ പിന്നെ എനിക്ക് ഭയങ്കര വിഷമമായിരുന്നു ……. ആ വള വിറ്റു ഒരു കിട്ടിയ ക്യാശിന് ഒരു ടൂർ ……. അങ്ങനെ എന്തൊക്കെ പ്ലാൻ ഉണ്ടായിരുന്നതാണെന്ന് അറിയോ ??? അതെങ്ങനെയാ , അപ്പോഴേക്കും ആ മറുത (അപ്പച്ചി ) വന്നു അത് ഊരി കൊണ്ട് പോയില്ലേ ……. ഹ്മ്മ് …. ഭയങ്കര ബെസമായി പോയി ………. ”

ഇല്ലാത്ത കണ്ണു നീർ കണ്ണിൽ നിന്ന് തുടച്ചു കളഞ്ഞു കൊണ്ട് അനു രാഗയെ നോക്കി പറഞ്ഞു .

നീ എന്തൊക്കെ പറഞ്ഞാലും ശരി , അതൊന്നും എന്റെ രോമത്തിൽ പോലും തൊടില്ലയെന്ന് രീതിയിൽ തന്നെ നോക്കി ഇളിച്ചു കൊണ്ടിരിക്കുന്ന അനുവിനെ കണ്ടു , രാഗ പല്ലിറുമി .

” അമ്മ പറഞ്ഞത് എത്ര ശരിയാ …….. നീ നിന്റെ തള്ളയെ പോലെ തന്നെയാണ് ……. അല്ലേലും പെഴച്ചുണ്ടായതിനൊക്കെ …….. ”

പറഞ്ഞു തീരുന്നതിന് മുൻപേ എന്തോ തന്റെ വയറിലേക്ക് വന്നു കൊണ്ടതും രാഗ പുറകിലേക്ക് വേച്ചു വീണു .

കൈ കുത്തി വീണത് കൊണ്ട് തന്നെ കൈ മുട്ട് ചെറുതായി ഒന്ന് ഉരഞ്ഞതല്ലാതെ വേറെ ഒന്നും തന്നെ അവൾക്ക് കാര്യമായി പറ്റിയില്ല .

തന്റെ അടുത്തേക്ക് നടന്നു വരുന്ന അനുവിനെ കണ്ടതും , അവൾ ചാടി എഴുന്നേറ്റു .

“നീ എന്നെ ചവിട്ടി അല്ലെ ????? ”

ദേഷ്യം കൊണ്ട് ചുവന്നു കുറുകിയ മുഖവുമായി തന്റെ നേരെ ചീറി കൊണ്ട് വരുന്ന രാഗയെ കണ്ടു , അനു ചിരിച്ചു കൊണ്ട് താഴെ കിടന്ന കീ എടുത്തു .

😈😈😈😈😈😈😈😈😈😈😈😈😈😈😈😈

പുറത്തു നിന്ന് രാഗയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നിർമല പുറത്തേക്ക് വന്നത് .

റോഡിൽ നിന്നും രാഗയുടെ ശബ്ദം വീണ്ടും കേട്ടതും നിർമല റോഡിലേക്ക് ഓടി .

ഒന്ന് രണ്ടു ആൾക്കാർ അവിടെയും ഇവിടെയുമായി കൂടി നിൽക്കുന്നത് കണ്ടതും , നിർമലയുടെ നെഞ്ചിടിപ്പ് കൂടി .

ദൈവമേ എന്റെ മോൾക്കെന്തെങ്കിലും ????

🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

“ശങ്കരൻ ചേട്ടോ …. !!!!!!! ”

പുറത്തു നിന്ന് തുടരെ തുടരെയുള്ള കാളിംഗ് ബെല്ലും ഉച്ചത്തിലുള്ള വിളിയും കേട്ടു കൊണ്ടാണ് ശങ്കർ വാതിൽ തുറന്നത് .

“എന്റെ പൊന്ന് ചേട്ടാ …… ഒന്ന് വേഗം വാ ……. ഇല്ലെങ്കിൽ അവളാ കൊച്ചിനെ കൊല്ലും ……. ”

കൂട്ടത്തിൽ നിന്ന ആരോ പറയുന്നത് കേട്ടതും ശങ്കർ നെഞ്ചത് കൈ വച്ചു പോയി .

റോഡിലേക്ക് കടന്നതും രാഗയുടെ നിലവിളിയാണ് ശങ്കറിന്റെ കാതിൽ ആദ്യം എത്തിയത് .

ഇടയിൽ നിർമലയുടെ അലർച്ചയും കേൾക്കുന്നുണ്ട് .

അവളുടെ അലർച്ച കേട്ടതും ശങ്കറിന്റെ വേഗം കൂടി .

ആളുകളെ വകഞ്ഞു മാറ്റി കൊണ്ട് ചെന്നതും ശങ്കർ കണ്ടത് , നിലത്തു കിടന്നു അലറുന്ന രാഗയും അവളുടെ തൊട്ടടുത്തായി നിൽക്കുന്ന അനുവിനെയുമാണ് .

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മാത്രമാണ് , രാഗയുടെ കൈ ബുള്ളറ്റിന്റെ സൈലെൻസറിലാണെന്നു ശങ്കർ കണ്ടത് .

വണ്ടി റൈസ് ആവുന്നതിനനുസരിച്ചു , രാഗയുടെ അലർച്ചയുടെ ആക്കം കൂടി കൂടി വന്നു .

അനുവിന്റെ കാലു രാഗയുടെ കൈയ്ക്കു മുകളിൽ ചവിട്ടി പിടിച്ചേക്കുന്ന കണ്ടതും ശങ്കർ അനുവിന്റെ അടുത്തേക്ക് ഓടി .

“അനു …….. !!!!!!!!!! ”

ശങ്കറിനെ കണ്ടതും നിർമലയുടെ അലർച്ച കൂടി .

ശങ്കറിന്റെ അലർച്ച കേട്ട് അനു തിരിഞ്ഞു നോക്കിയതും , ശങ്കറിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു .

പെട്ടെന്നുള്ള അടിയിൽ അനുവിന്റെ ബാലൻസ് പോയി , നേരെ വീണത് ബുള്ളറ്റിന്റെ മുകളിലേക്കാണ് .

ആ ……..

കാർന്നോരിന്റെ ആരോഗ്യത്തിനു ഒരു കുറവുമില്ല ……

%&%%$#@&&!!!!!!

തന്റെ പൊട്ടിയ ചുണ്ടും , നെറ്റിയും മിററിൽ കണ്ടു അനു ദേഷ്യത്തിൽ എഴുന്നേറ്റു തിരിഞ്ഞു നോക്കിയതും കണ്ടത് , രാഗയെ പിടിച്ചെഴുന്നേൽപ്പിക്കുന്ന ശങ്കറിനെയും നിർമലയെയുമാണ് .

തന്റെ അച്ഛന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന രാഗ ……

എന്തോ , അപ്പോൾ മാത്രം അനുവിന് ചെറിയ ഒരു വേദന തോന്നി .

ഏങ്ങലടിച്ചു കരയുന്ന രാഗയെ കണ്ടതും ശങ്കർ വേഗം തന്നെ അവളുടെ കൈയിലേക്ക് നോക്കി .

പൊള്ളിയടർന്ന തൊലിയിൽ നിന്ന് ചോര ഇറ്റിറങ്ങുന്നത് കണ്ടതും ശങ്കർ അനുവിനെ നോക്കി .

“നിർമലെ , നീ അനുവിനെയും കൊണ്ട് വീട്ടിലേക്ക് ചെല്ല് ……….. ഞാൻ ഇപ്പോൾ വരാം ”

ശങ്കർ പറഞ്ഞത് കേട്ടതും നിർമല രാഗയെയും കൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു .

“ഇന്നത്തെ പരുപാടി ഒക്കെ കഴിഞ്ഞു ……… ഇനി ഒന്നും ഇല്ല …….. എല്ലാരും അവരോരുടെ വീട്ടിലേക്ക് പൊക്കോ …… മം ……. ചെല്ല് ,, ചെല്ല് …….. ”

കൂടി നിൽക്കുന്ന ആളുകളോടായി പറഞ്ഞു കൊണ്ട് അനു തിരിഞ്ഞതും കണ്ടത് , കത്തുന്ന കണ്ണുകളോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ശങ്കറിനെയാണ് .

“നീ എന്തിനാ അവളെ തല്ലിയത് ???? ”

“ദേഷ്യം വന്നിട്ട് ……… ”

യാതൊരു കൂസലുമില്ലാതെയുള്ള അനുവിന്റെ മറുപടി കേട്ടതും ശങ്കറിന് ദേഷ്യം ഇരച്ചു കയറി .

കവിളത്ത് കൈ പിടിച്ചു കൊണ്ട് തന്നെ നോക്കുന്ന അനുവിനെ കണ്ടപ്പോഴാണ് താൻ എന്താണ് ചെയ്തതെന്ന വിചാരം ശങ്കറിന് ഉണ്ടായത് .

“എന്ത്യേ ,,,,, അവള് അച്ഛന്റെ ചേട്ടന്റെ മകളായത് കൊണ്ടാണോ ????? ”

പുച്ഛം നിറഞ്ഞ അനുവിന്റെ ചോദ്യം കേട്ടതും , ശങ്കർ ഒന്നും മിണ്ടാതെ അനുവിനെ നോക്കി .

ആ ചോദ്യത്തിലൂടെ അവളെന്താണ് ഉദേശിച്ചതെന്ന് ശങ്കറിന് നന്നായി അറിയാം .

അല്ല , നീ എന്റെ മകളായത് കൊണ്ടാണ് ഞാൻ നിന്നെ തല്ലിയതെന്ന് പറയാൻ എന്തോ അയാളുടെ നാവ് പൊങ്ങിയില്ല .

“നീ എങ്ങോട്ട് പോകുവാ ????? ”

മറിഞ്ഞു കിടക്കുന്ന ബുള്ളറ്റ് നേരെ എടുത്തു വച്ചു കൊണ്ട് അനു അതിൽ കയറി ഇരിക്കുന്നത് കണ്ടതും ശങ്കർ ചോദിച്ചതും അനു ചെറുതായി ഒന്ന് പുഞ്ചിരിച്ചു .

“നീ ഇപ്പോൾ പോകണ്ട …….. അത് ശരിയാവില്ല ……… ഇല്ലെങ്കിൽ ഞാൻ നിന്നെ കൊണ്ടാക്കാം ”

ഇങ്ങനെ ഒരു അവസ്ഥയിൽ അനു വണ്ടിയും കൊണ്ട് പോയാൽ എന്തെങ്കിലും ഒന്ന് പറ്റുമെന്ന് ശങ്കറിന് നന്നായി അറിയാം .

ആവലാതി നിറഞ്ഞ ശങ്കറിന്റെ ശബ്ദം കേട്ടതും അനു തല തിരിച്ചു ശങ്കറിനെ നോക്കി .

“അച്ഛൻ ഇപ്പോൾ അകത്തേക്ക് ചെല്ല് അവിടെ അച്ഛന്റെ ‘ അനു ‘ ഡോക്ടറിനെ കാണാൻ കാത്തു നിൽക്കുന്നുണ്ട് …….. ”

ചിരിച്ചു കൊണ്ടാണ് അനു അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടതും , ശങ്കറിന്റെ നെഞ്ച് കത്തി .

മനഃപൂർവമല്ല രാഗയെ അങ്ങനെ വിളിച്ചത് .

അറിയാതെ പറ്റി പോയതാണ് .

എന്നാൽ അത് അനു കേൾക്കുമെന്ന് താൻ കരുതിയില്ല ….

“അപ്പോൾ ശരി ഞാൻ പോകാണ് ……. പിന്നെ എപ്പോഴെങ്കിലും കാണാം …… Mr.ശങ്കർ ……. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അനുവെന്ന അല്ലെ കാർന്നോര് അവളെ കയറി വിളിച്ചത് ……

അപ്പോൾ പിന്നെ ഞാൻ ആരാ ?????

എന്നെ എന്താ വഴിയിൽ നിന്ന് കിട്ടിയതാണോ ???????

കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കുന്തോറും അനുവിന് ദേഷ്യവും സങ്കടവും കൂടാൻ തുടങ്ങി , അതിനനുസരിച്ചു ബുള്ളറ്റിന്റെ വേഗവും …..

നീട്ടി പിടിച്ചുള്ള ഹോണടി കേട്ട് അനു നേരെ നോക്കിയതും കണ്ടത് , തന്റെ നേരെ ചീറി പാഞ്ഞു വരുന്ന ലോറിയാണ് .

പെട്ടന്ന് തോന്നിയ ഒരു വിചാരത്തിൽ അനു വണ്ടി വെട്ടിച്ചതും അടുത്തുള്ള കരിങ്കൽ കൂട്ടത്തിലേക്ക് വണ്ടി ഇടിച്ചു കയറി .

കണ്ണ് തുറന്നു നോക്കിയതും ആദ്യം കണ്ടത് , പടർന്നു കിടക്കുന്ന നീല ആകാശമാണ് .

വെളുത്ത പഞ്ഞി കെട്ടു പോലെയുള്ള മേഘവും അതിന് ഇടയിലായി പടർന്നു കിടക്കുന്ന നീല നിറവും .

ആഹാ ആകാശത്തിനു ഇത്ര ഗ്ലാമറോ ?????

കുറച്ചു നേരം കൂടി അവിടെ അങ്ങനെ കിടന്നതിന് ശേഷമാണ് അനു എഴുന്നേൽക്കാൻ ശ്രമിച്ചത് .

അതുവരെ അവൾ ആകാശത്തേക്ക് തന്നെ നോക്കി ഒരു കിടപ്പായിരുന്നു .

എഴുന്നേറ്റതും അനു ഹെൽമെറ്റ്‌ ഊരി മാറ്റി .

ആദ്യം വീണു പൊട്ടിയ മുറിവിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര കട്ട പിടിച്ചു ഇരിക്കുന്നുണ്ട് .

ചുണ്ടിൽ നിന്ന് ഇപ്പോഴും ചെറുതായി ചോര കിനിയുന്നുണ്ട് .

കൈ മുട്ട് നീറുന്ന പോലെ തോന്നിയതും അനു കൈയിലേക്ക് നോക്കി .

കൈയിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നത് കണ്ടതും അനു കൈ ഒന്ന് കുടഞ്ഞു നോക്കി .

ഭാഗ്യം ഒടിവൊന്നും ഇല്ല .

ചിലപ്പോൾ ഈ കല്ലിൽ എവിടെ എങ്കിലും കൊണ്ടതാവും ……

$$%@*%%%&$$!!!!!!!!!

എന്റെ ജീൻസ് കീറി ……

Shit!!!!!!!!!

അഹ് സാരമില്ല ……

പുതിയ ഡിസൈൻ ആണെന്ന് പറഞ്ഞാൽ മതി …….

അല്ല ബുള്ളറ്റിന് എന്തെങ്കിലും പറ്റിയോ ?????

“കടുവയുടെ ബുള്ളറ്റേ ……. ”

ചുറ്റും നോക്കി കൊണ്ട് വിളിച്ചു കൂവിയപ്പോഴാണ് , കുറച്ചപ്പുറമായി ഒരു കുറ്റിക്കാട്ടിൽ കിടക്കുന്ന ബുള്ളറ്റിനെ അനു കണ്ടത് .

അഹ് അവിടെ കിടക്കുവാണോ ????

ഞാൻ കരുതി അങ്ങ് പോയെന്ന് .

എന്നാലും നിനക്ക് ഭയങ്കര ഐശ്വര്യമാണ് ട്ടോ …..

പറയാതെയിരിക്കാൻ വയ്യ …….

ഒരു മിനിറ്റ് വൈകി പോയെങ്കിൽ ഞാൻ ഇപ്പോൾ ആ ലോറിക്ക് അട വച്ചേനെ …….

നിന്റെ ഈ ഐശ്വര്യo കാരണമാകും കടുവ ഇപ്പോൾ തിരിഞ്ഞു പോലും നോക്കാത്തത് …..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“പുറത്തു ആരോ വന്നിട്ടുണ്ടെന്ന് തോന്നണു ഗൗരി കൊച്ചേ …… ഏതോ ഒരു വണ്ടിയുടെ ശബ്ദം …… ”

മാധവി പറഞ്ഞത് കേട്ടതും ഗൗരി പുറത്തേക്ക് ശ്രദ്ധിച്ചു .

“ചിലപ്പോൾ ആ കുട്ടി ആകും ……. ”

ഗൗരി പറഞ്ഞത് കേട്ടപ്പോഴാണ് മാധവി അനുവിനെ പറ്റി ഓർത്തത് .

അനുവിനെ ഓർമ വന്നതും , മാധവിയുടെ നെറ്റി ചുളിഞ്ഞു .

“ഓ അങ്ങനെ ഒരു തല തെറിച്ചത് ഇവിടെ ഉണ്ടെന്ന കാര്യം ഞാൻ മറന്നു പോയി എന്റെ ഗൗരി കൊച്ചേ ….. ”

മാധവിയുടെ സംസാരം കേട്ടതും ഗൗരി ചിരിച്ചു .

“മാധവി ചേച്ചിക്ക് എന്താ ആ കുട്ടിയെ ഇഷ്ടം അല്ലാത്തത് …… അതൊരു പാവമല്ലെ ????? ”

“പിന്നെ……. എനിക്ക് അതിനെ പോലെയുള്ള പെൺകുട്ട്യോളെ തീരെ ഇഷ്ടല്ല …… ആർക്കറിയാം , ഇതൊക്കെ എങ്ങനെ ഉള്ളതാണെന്ന് ????? മാത്രമല്ല അതിന്റെ വേഷം തന്നെ കണ്ടില്ലേ ??? ഏത് നേരവും ഒരേ കറുപ്പ് ……… ”

“അത് കൊണ്ടാണോ മാധവി അമ്മായിക്ക് വന്ന കുട്ടിയെ ഇഷ്ടം അല്ലാത്തത് ???? ”

മാധവിയുടെയും ഗൗരിയുടെയും സംസാരം കേട്ട് കൊണ്ട് താഴേക്ക് വന്ന വിശ്വ ചോദിച്ചത് കേട്ട് ഗൗരി ചിരിച്ചു .

വിശ്വ മാധവിയെ കളിയാക്കാൻ വേണ്ടിയാണ് അങ്ങനെ ചോദിച്ചതെന്ന് ഗൗരിക്ക് പെട്ടന്ന് തന്നെ മനസ്സിലായി .

“പിന്നെ കറുപ്പ് ഒക്കെ മരണത്തിന്റെ നിറാ …….. കൊച്ചിന് അറിയില്ലേ ????? ”

വിശ്വയുടെ നേരെ കണ്ണ് രണ്ടും ഉന്തി കൊണ്ട് മാധവി ചോദിച്ചതും , വിശ്വ ചിരിച്ചു കൊണ്ട് അറിയാമെന്ന രീതിയിൽ തലയാട്ടി .

“വിശു ,,,,, ആ വാതിൽ ഒന്ന് തുറന്നു കൊടുത്തേക്ക് …… ആ കുട്ടിയാ ……. ”

പുറത്തു നിന്ന് കാളിംഗ് ബെൽ കേട്ടതും ഗൗരി വിശ്വയെ നോക്കി പറഞ്ഞു .

“ആ വെല്യമ്മേ ….. ”

ഗൗരി പറഞ്ഞത് പ്രകാരം വാതിൽ തുറക്കാൻ ചെന്ന വിശ്വ തന്റെ മുന്നിൽ നിൽക്കുന്ന അനുവിനെ കണ്ടു ഞെട്ടി .

ഈ കള്യാങ്കാട്ട് നീലിയെ പറ്റിയാണോ ഇത്രയും നേരം വെല്യമ്മ പൊക്കി പറഞ്ഞത് ??????

അനുവിനെ അവിടെ കണ്ടതിനേക്കാൾ കൂടുതൽ അവനെ ഞെട്ടിച്ചത് , തന്നെ കണ്ടിട്ടും യാതൊരു വിധ ഭാവഭേദവും ഇല്ലാതെ അകത്തേക്ക് വേച്ചു വേച്ചു നടന്നു കൊണ്ട് പോകുന്ന അനുവിനെ കണ്ടപ്പോഴാണ് .

അല്ല ഇവളെന്താ ഈ ഞൊണ്ടി ഞൊണ്ടി നടക്കുന്നത് ?????

ഇനി ആരെങ്കിലും വല്ല എട്ടിന്റെ പണിയും കൊടുത്തതാണോ ?????

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

-

-

-

-

-