Friday, April 19, 2024
Novel

തൈരും ബീഫും: ഭാഗം 31

Spread the love

നോവൽ: ഇസ സാം

Thank you for reading this post, don't forget to subscribe!

“ഇനി പുതിയ ജീവിതമാണ്….വൈദവ് ദേവ്….കെട്ടവനോ…നല്ലവനോ ….അപ്പാവുക്കു പോലും തെരിയാത്……ഹി ഈസ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, പ്രോഗ്രാമർ……കുറച്ചു കൂടെ വ്യെക്തമായി പറഞ്ഞാൽ ഹാക്കർ…….പ്രൊഫഷണൽ ഹാക്കർ…….” അവൻ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടു……..പ്രത്യേകിച്ചും അവസാനത്തേത്……ഹാക്കർ…… വേഗം കിച്ചൂനെ തള്ളി മാറ്റി എൻ്റെ മുറിയിലേക്ക് ഓടി……പക്ഷേ ഞാൻ താമസിച്ചു പോയിരുന്നു….. മുറിക്കുള്ളിൽ മൊബൈലും നോക്കി സോഫയിൽ കിടക്കുന്ന വൈദവ്….

കുറച്ചു മാറി എൻ്റെ മൊബൈൽ കിടക്കുന്നു…….ഞാൻ വേഗം എൻ്റെ മൊബൈൽ എടുത്തു….സംശയത്തോടെ അവനെ നോക്കി…….എന്നിട്ടു ഞാൻ പുറത്തേക്കു നടന്നു….. “അവിടെ നിക്ക് ശ്വേതാ അയ്യരെ ……… ” ഞാൻ നിന്നു… “വാ…… ഇവിടെ ഇരിക്ക്…..” ഞാൻ തിരിഞ്ഞു നിന്നു …അയാളെ പുച്ഛത്തോടെ നോക്കി…… അയാൾ കാലിന്മേൽ കാലിട്ടു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു………… “ഞാൻ എന്തിനു നിങ്ങളെടുത്തു ഇരിക്കണം…… ഇവിടെ നിന്ന് പറയാൻ പറ്റുന്നത് പറഞ്ഞാൽ മതി…….” ഞാൻ പുച്ചത്തോടെ പറഞ്ഞു……അപ്പൊ അയാൾ വീണ്ടും ചിരിച്ചു…എന്നിട്ടു എന്നെ ആകെ ഒന്ന് നോക്കി…… “

ആ മൊബൈൽ എടുത്തു എവിടെ പോവുന്നു……..ജിമെയിൽ ആൻഡ് എഫ്.ബി പാസ്വേർഡ്‌സ് ഇപ്പോഴും മാറ്റിട്ടില്ല…അല്ലേ …….” ഞാൻ മിഴിച്ചു പോയി…ആയാൾ എണീറ്റു എൻ്റെ അടുത്തേക്ക് വന്നു…… “നിൻ്റെ എഫ്.ബി അക്കൗണ്ടും ജിമെയിലും എല്ലാം മൂന്നു കൊല്ലം മുൻപേ ഹാക്ക് പണ്ണിയാച്ചു….. പാസ്സ്‌വേഡ്സ് അച്ചായൻ, എബിച്ചാക്കോ, സൊ ആൻഡ് സൊ…………” അയാൾ എന്നെ നോക്കി വീണ്ടും ചിരിച്ചു…… എനിക്ക് ദേഷ്യം വന്നു…..മൂന്ന് വര്ഷം മുന്നേ അയാൾ നാട്ടിൽ വന്നിരുന്നു….ഞാനും ആയാളും സംസാരിച്ചിട്ടു പോലുമില്ല….അന്നും അയാളുടെ ഭാവം പുച്ഛമായിരുന്നു……

എന്നിട്ടും എൻ്റെ മൊബൈൽ ചോർത്തിയിരിക്കുന്നു…… “യൂ ബ്ലഡി ഇഡിയറ്റ്‌ ……തനിക്കു നാണമില്ലേ…….” അയാൾ പൊട്ടി ചിരിച്ചു….. നടന്നു ചെന്ന് മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു…. “നോട് അറ്റ് ആൾ………എന്തിനു….അമ്മാവുക്ക് നമ്മ ഊര് പൊണ്ണു താൻ വേണം…മരുമകളായിട്ടു….. ഒരേ ഒരു ആഗ്രഹം… ബട്ട് ഐ ആം നോട് ഇന്ററസ്റ്റഡ് ഇൻ ഗെൾസ്…മെൻറ്റലി…… ഫിസിക്കലി ഐ ആം ഒബ്‌സെസ്സ്ഡ് …………ഹഹ………. അത് എൻ്റെ ശാരീരികമായ ആവശ്യമല്ലേ…….. ” ഞാൻ അയാളെ തന്നെ നോക്കി ……. ” മൂന്നു വര്ഷം മുന്നേ പെണ്ണ് നോക്കി വന്നു…… നിന്നെ കെട്ടാൻ എല്ലാരും പറഞ്ഞു……നിന്നെ കണ്ടപ്പോ എല്ലാരും പറഞ്ഞപോലെ മഹ്‌ലെക്ഷ്മി ആയി ഒന്നും എനിക്ക് തോന്നിയില്ല….

നിന്നിൽ ഒരു കള്ളി ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നി…… കള്ളി ആണെങ്കിൽ നിന്നെ തന്നെ കെട്ടാം എന്ന് വെച്ചു….. അല്ലാതെ അഗ്രഹാരത്തിൽ ജനിച്ചു വളർന്ന കനകാംബരത്തിൻ്റെയും മുല്ലയുടെയും നൈർമല്യവും നിഷ്കളങ്കയും ഉള്ളവളെ കെട്ടിയാൽ ശെരിയാവില്ല….ഒന്നുകിൽ അവൾ കരഞ്ഞു കരഞ്ഞു ഒരു വഴിയാകും…….അല്ല എങ്കിൽ അവൾ എന്നെ നന്നാക്കിയാലോ……അത് രണ്ടും എനിക്കിഷ്ടല്ല…… അതുകൊണ്ടു തന്നെ നിന്നിലെ കള്ളിയെ ഒന്ന് ചികഞ്ഞതാ…പക്ഷേ അന്ന് കിട്ടിയില്ല……അത്യാവശ്യം ചുറ്റികളിയൊക്കെ ഉണ്ടെങ്കിലും ഒരു കള്ളിയാണ് എന്ന് തോന്നിയില്ല…..

സോ നിന്നെ വേണ്ടാന്നു വെച്ചു…… പിന്നെ കുറെ പെൺപിള്ളേരെ നോക്കി…. ..എല്ലാരും സാധുക്കളായിരുന്നു……..അതുകൊണ്ടു തിരിച്ചു പോയി……..” “പിന്നെ എന്തിനാ താൻ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തത്…….പുറമ്പോക്കു…….” ഞാൻ പറഞ്ഞു അവസാനിപ്പിച്ചോ…..ആവോ ….എൻ്റെ ചെവിയിലൂടെ പൊന്നീച്ച പറന്നു……കണ്ണു മിഴിച്ചു ആ അസുരനെ ഒന്ന് നോക്കാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ അവൻ അടുത്ത ചെവിയിലും കൂടെ പൊന്നീച്ച പറപ്പിച്ചു…….. ഞാൻ എൻ്റെ രണ്ടു ചെവിയും പൊത്തിപിടിച്ചു താഴേക്കിരുന്നു……. ഇരു ചെവിയിലും ഒരു മൂളൽ മാത്രം….

കവിളും തലയും ചേർന്ന് തരിച്ചിറങ്ങുന്ന വേദന…ഏതാനം നിമിഷങ്ങൾക്ക് ശേഷം ഞാൻ തലപൊക്കി ചുറ്റും നോക്കി….ആ അസുരൻ എൻ്റെ അടുത്ത് ഇരിപ്പുണ്ട്…….മൊബൈലും കുത്തി……ഞാൻ പിടഞ്ഞു നീങ്ങി ഇരുന്നു….. പൊടുന്നനെ തല പൊക്കി അസുരൻ എന്നെ നോക്കി…… ചെറു ചിരിയോടെ അടുത്തേക്ക് നീങ്ങി ഇരുന്നു…… “ആണുങ്ങളെ ചീത്ത വിളിക്കുമ്പോ കുറഞ്ഞപക്ഷം രണ്ടു അടി താങ്ങാനുള്ള ആരോഗ്യം എങ്കിലും വേണ്ടേ……… ഡോക്‌ടറേ ……. ” ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു ………. എനിക്ക് രക്ഷപ്പെടണം……

ആ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു….. “ഇന്ന് അടിക്കണം എന്ന് എനിക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല……പക്ഷേ നീ മേടിച്ചേ അടങ്ങുള്ളൂ എന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യും………” ഞാൻ ഒന്നും മിണ്ടിയില്ല…….ആദ്യമായി ആണ് എന്നെ ഒരാൾ അടിക്കുന്നത്……എനിക്കതിയായ വെറുപ്പ് തോന്നി അയാളോട്…..ഞാൻ മുഖം വെട്ടി തിരിച്ചു…… അയാൾ എന്നെ നോക്കി വീണ്ടും ചിരിച്ചു….. “ഒന്ന് നിർത്തുന്നുണ്ടോ നിങ്ങളുടെ ചിരി….എന്തിനാ….എന്നെ കല്യാണം കഴിച്ചത്….അപ്പ കാലു പിടിച്ചോ…അതോ….അപ്പയുടെ സ്വത്തു മോഹിച്ചോ…………..മാമിയും പാട്ടിയും നിർബന്ധിച്ചോ………….എന്തിനു.?”

“ഇല്ലല്ലോ……. ഇത് ഒന്നുമല്ല….. നീ ഒരു തേപ്പുകാരി ആയതു കൊണ്ട്…..കള്ളി ആയതു കൊണ്ട്…….നൊന്തു പ്രസവിച്ച കുഞ്ഞിനെ പോലും വേണ്ടാന്നു വെച്ച് മുങ്ങിയത് കൊണ്ട്…… നിന്നെക്കാളും എനിക്ക് ചേർന്ന ഒരു പെണ്ണിനെ എനിക്ക് കിട്ടാനില്ല…….നമ്മൾ പെർഫെക്റ്റ് കപ്പിൾ ആണ്…… നിൻ്റെ തേപ്പു കഥ അറിഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു എല്ലാരേയും കൺവിൻസ്‌ ചെയ്‌തു നിന്നെ കെട്ടി…….” എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…… ഞാൻ ഒരിക്കൽപോലും ശ്രദ്ധിക്കാത്തെ ഒരുവൻ എനിക്കിത്രയും വല്യ പണി തന്നിരിക്കുന്നു…….ഞാൻ പെട്ടുവോ…… അപ്പോഴേക്കും വാതിലിൽ മുട്ട് കേൾക്കാൻ തുടങ്ങി……

ഇത് എൻ്റെ മുറിയാണ്……വൈദവ് എൻ്റെ മൊബൈൽ എടുക്കാതിരിക്കാൻ ഞാൻ ഓടി എൻ്റെ വീട്ടിലെ മുറിയിലേക്കാണ് വന്നത്…… ഇന്ന് ഞങ്ങൾ വൈദവിൻ്റെ വീട്ടിലാണ് നിൽക്കാൻ…… എനിക്കെങ്ങും തുറക്കാൻ വയ്യ…..ഒരു തിരുട്ടു കല്യാണവും അസുരനും…..വേണമെങ്കിൽ അവൻ തുറക്കട്ടെ…ഞാൻ അവനെ നോക്കി…… എവിടെ എന്നെയും വാതലിലോട്ടും നോക്കിയിട്ടു മൊബൈൽ നോക്കി ഇരിക്കുന്നു… തുടരെ തുടരെ മുട്ട് കേൾക്കുന്നു…..മാമിയുടെയും അമ്മയുടെയും ശബ്ദം…… കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ തന്നെ എണീറ്റ് വാതിൽ തുറന്നു…… എൻ്റെ കവിളും മുഖവും കണ്ടിട്ടാവണം അവർ രണ്ടും ഞെട്ടി…… പുറകിൽ അപ്പായും യും ഉണ്ട്….. “

വൈദൂ എന്നാ ഇത്….. പൊണ്ടാട്ടി മേൽ കൈവെക്കുന്നതു അസിംഗമാന വേലെ….” മാമിയാണ് …പിന്നെ ഞാൻ ഒന്നും നോക്കിയില്ല…. “.പൊണ്ടാട്ടിയോ…… ഞാനോ……..ഇത് തിരിട്ടു കല്യാണം താൻ…… ” “ശ്വേതാ…വാ മൂട്…….” അമ്മയാണ്‌ . “വൈദവ്……… വാട്ട് ഈസ് ഹാപ്പനിംഗ് ഹിയർ…….” അപ്പയാണ്. “സോറി അങ്കിൾ….. ആക്ച്വലി ശ്വേതാ എന്നെയും ഉങ്കളെയും തപ്പിച്ചു ഏമ്മാത്തി ഇങ്കേന്നു പോവറ്തുക്ക് പ്ലാൻ പണ്ണിയാച്ചു….. ദിസ് ഈസ് ഹെർ ടിക്കറ്റ്……ഓസ്ട്രലിയയിൽ മെൽബൺ യൂണിവേഴ്സിറ്റി യിൽ എല്ലാം ശരിയായിട്ടുണ്ട് എന്നും…..ഇതാണ് ഡീറ്റെയിൽസ്…ഞാൻ അങ്കിളിനു ഇപ്പൊ വാട്സാപ്പ് ചെയ്തു…..”

മൊബൈൽ നോക്കി വളരെ ലളിതമായി അപ്പയോടു പറഞ്ഞ അസുരനെ ഞാൻ അത്യധികം ക്രോധത്തോടെ നോക്കി……. അവൻ എന്നെയും നോക്കി ഗൗരവത്തിൽ തന്നെ ഇടതു കണ്ണ് ചിമ്മി…………….അപ്പവും അമ്മാ വും ദഹിപ്പിക്കുന്ന രീതിയിൽ എന്നെ നോക്കി നിൽക്കുന്നു…. “ഞാൻ എന്തിനാ ഇങ്ങനെ അപ്പാവോടും അമ്മയോടും ചെയ്യുന്നേ എന്ന് ചോദിച്ചപ്പോൾ എന്നെ ചീത്ത വിളിച്ചു….. അതും തമിഴിൽ…..പലതും എനിക്ക് മനസ്സിലായില്ല…..എന്നെ അടിക്കാനും കൂടെ വന്നപ്പോൾ……. സോറി ‘അമ്മ….സോറി ആന്റി ……….” ഞാൻ ഞെട്ടി പോയി…..ഞാൻ എപ്പോഴാ ഇവനെ അടിക്കാൻ പോയത്……. “അമ്മ….. ഇവൻ താൻ തിരുട്ടു……. ഡോ…..ഞാൻ എപ്പോഴാ തന്നെ അടിച്ചതു…..”

ഞാൻ അവനു നേരെ കൈ ചൂണ്ടി ശബ്ദം ഉയർത്തിയതും ‘അമ്മ മുന്നോട്ടു വന്നു എനിക്ക് ഒറ്റ അടി…..അതിലും വലിയ വെടിക്കെട്ട് മുന്നേ കഴിഞ്ഞത് കൊണ്ട് ….ഒരു മരവിപ്പ്‌ മാത്രം…….’അമ്മ അടിച്ചപ്പോൾ മനസ്സു ഒരുപാട് വേദനിച്ചു…… “ഉൻ പുരുഷൻ താൻ……. വൈദൂ….. ന്യായപാകം വെച്ചുക്കൊ…..” “എൻ പുരുഷൻ …….. ഇത് തിരുട്ടു കല്യാണം താൻ……. ഞാൻ ഒരിക്കലും ഇത്…………” എന്നെ പൂർത്തിയാക്കൻ സമ്മതിച്ചില്ല വൈദൂ…… “ലീവ് ഹേർ ആന്റ്റി…… ലെറ്റസ്‌ ഗിവ് ഹേർ സം മോർ ടൈം……..” ‘അമ്മ എന്നെയും വൈദൂനെയും നോക്കി …. “ഗംഗ…..വാങ്കോ ….” അപ്പയും മാമിയും അമ്മയെ വിളിച്ചു പുറത്തിറങ്ങി….. “അങ്കിൾ ഞങ്ങൾ ഇന്ന് ഇവിടെ കൂടാം” വൈദൂ വാതിൽക്കൽ നിന്ന് പറഞ്ഞു……

വാതില അടച്ചു അവൻ വന്നു സോഫയിൽ ഇരുന്നു……. ചിരിയും ആരംഭിച്ചു…… എനിക്ക് ദേഷ്യം വന്നിട്ട് അവിടെ ഇരുന്ന ജഗ് കയ്യിലെടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു…… അപ്പോഴേക്കും അവൻ്റെ ചിരിയും തീർന്നു……. എണീറ്റ് എന്റടുത്തേക്കു ചുവടുകൾ വെച്ചു…ആ കണ്ണുകൾ എരിഞ്ഞു.. ഞാൻ പോലുമറിയാതെ എന്റെ ചുവടുകൾ പുറകോട്ടുമായി…. ഒടുവിൽ ചുവരിൽ വന്നടിച്ചു നിന്നു…… “”ശ്വേതാ പത്തു നിമിഷം……അതിനുള്ളിൽ വൃത്തി ആക്കിയിരിക്കണം…….” അസുരൻ മൊബൈലിലേക്ക് നോക്കി…… “ടൈം സ്റ്റാർട്സ് നൗ” അതും പറഞ്ഞു ചാരി നിന്നു.

ഞെട്ടി ഞെട്ടി എനിക്ക് വയ്യ……ഞാൻ ദേഷ്യത്തിൽ നിലത്തു ചവിട്ടി….വെട്ടി തിരിഞ്ഞു….ഞാൻ പത്തു മിനിട്ടിലല്ല….ഒരു അര മണിക്കൂർ എടുത്തു…… പതുക്കെ ചെയ്തു..അവൻ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാൻ എനിക്ക് മനസ്സില്ലായിരുന്നു…. അത്രയെങ്കിലും ചെയ്യേണ്ടേ………. അസുരൻ കട്ടിലിൽ കയറി കിടന്നു…….ലൈറ്റും അണച്ചു….ഞാൻ ദേഷ്യത്തിൽ സോഫയിൽ കിടന്നു…… എൻ്റെ ഇരു കവിളിലും വേദന കൊണ്ട് എനിക്കുറങ്ങാൻ കഴിഞ്ഞില്ല…. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങൾ എൻ്റെ ജീവിതം മാറി മറഞ്ഞത്…… ഒപ്പം എൻ്റെ അച്ചായനെയും ഞാൻ ഓർത്തു…എനിക്ക് നഷ്ടപ്പെട്ട ആ പ്രണയം ഞാനോർത്തു…..ഇനി എനിക്ക് ഒരു തിരിച്ചു പോക്കുണ്ടാവില്ല…

ഓസ്ട്രേലിയയിൽ പോകാൻ പറ്റില്ല… എനിക്ക് ഇനി ഒന്നും പ്ലാൻ ചെയ്യാനും പറ്റില്ല….. ഹാക്കർ ജന്തു എല്ലാം കണ്ടു പിടിക്കും…. കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചു…. രാവിലെ പല്ലു തേയ്‌ക്കാൻ പോലും പറ്റിയില്ല…..കുളിച്ചു പുറത്തിറങ്ങിയപ്പോൾ അസുരനെ കണ്ടില്ല…… രാവിലെ ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല…ഞാൻ വേദനസംഹാരി കഴിച്ചു…. അസുരന്റെ അടുത്തോട്ടു പോയില്ല….. അയാൾ മൊബൈൽ കുത്തലും വീഡിയോ കോണ്ഫറന്സും മറ്റുമായിരുന്നു……രാത്രി ആണെങ്കിലോ….ഹാക്കർ ചന്തുവിന് ഉറക്കമില്ല…..ലാപ്ടോപ്പും തുറന്നു വെച്ച് ഇരുപ്പാ……

എങ്ങേനെയും രക്ഷപ്പെടണം…… എൻ്റെ കയ്യിൽ .കാശില്ല….ആരോടും ചോദിക്കാനും പറ്റില്ല….. അച്ചായൻ്റെ അക്കൗണ്ട് തന്നെ ശരണം. ഞാൻ അന്ന് എടുത്ത കാശ് ട്രാവൽ ഏജൻസിക്കാർ കൊണ്ട് പോയി…..എനിക്ക് പോവാനും പറ്റിയില്ല……എന്തായാലും എങ്ങേനെയും എയർപോർട്ട് എത്തണം……ഓൺ അറൈവൽ വിസയുള്ള എങ്ങോട്ടെങ്കിലും അപ്പൊ ടിക്കറ്റ് എടുക്കുക പറക്കുക…. ഒരു ഓൺലൈൻ പരിപാടിയും വേണ്ടാ…. മോനെ ഹാക്കറേ…… നിന്നെ വിറ്റ കാശ് എൻ്റെ കയ്യിൽ ഉണ്ട്… ദിവസങ്ങൾ കടന്നു പോയി…… ഒരു ദിവസം എനിക്ക് അവസരം കിട്ടി…വൈദൂ അവൻ്റെ അപ്പയുടെ വീട്ടിലേക്കു പോയ സമയം…….ഞാൻ വേഗം മുറിയിൽ വന്നു….എൻ്റെ പാസ്സ്പോര്ട് നോക്കി……

ഇന്നലെ കൂടി ഞാൻ നോക്കിയ പാസ്സ്പോര്ട് …ഇന്ന് ഇല്ലാ….. എയർപോർട്ടിൻ്റെ തൊട്ടടുത്ത് ഏതെങ്കിലും അടുത്ത എ.ടി.എം നിന്ന് അവസാന നിമിഷം പൈസ എടുക്കാനായിരുന്നു പ്ലാൻ…… അതിനായി ഞാൻ എടുത്തു വെച്ച എബിയുടെ കാർഡുകളും കാണുന്നില്ല….. എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തൊന്നി…ഞാൻ അലമാര മുഴുവൻ നോക്കി…കണ്ടില്ല……ഞാൻ വൈദുവിൻ്റെ പെട്ടിയും അൽമാരായും മൊത്തം അരിച്ചു പെറുക്കി….. ഒന്നും കിട്ടിയില്ല……കുറച്ചു കോണ്ടം അല്ലാതെ……എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി……. എന്റെ സെര്ടിഫിക്കറ്റ്സ് പോലും ഇല്ലാ….. എനിക്ക് ഒന്ന് പൊട്ടി കരയാൻ തോന്നി……ഞാൻ ചുവരോട് ചേർന്ന് താഴെ ഇരുന്നു….. ഞാൻ തിരിച്ചറിയുകയായിരുന്നു……. “ഐ ആം ടോട്ടാലി ട്രാപ്പ്ഡ് ബൈ ദാറ്റ് ഹാക്കർ……. വൈദവ് ദേവ്……”

(കാത്തിരിക്കണംട്ടോ) എബിയെയും ഈവ്സിനേയും സാൻട്രയെയും എനിക്ക് ഇന്ന് കൊണ്ട് വരാൻ കഴിഞ്ഞില്ല…….അടുത്ത ഭാഗം …എന്തായാലും ഞാൻ കൊണ്ട് വരാട്ടോ….. സ്നേഹം എൻ്റെ ചങ്കുകളോട്.

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

തൈരും ബീഫും: ഭാഗം 15

തൈരും ബീഫും: ഭാഗം 16

തൈരും ബീഫും: ഭാഗം 17

തൈരും ബീഫും: ഭാഗം 18

തൈരും ബീഫും: ഭാഗം 19

തൈരും ബീഫും: ഭാഗം 20

തൈരും ബീഫും: ഭാഗം 21

തൈരും ബീഫും: ഭാഗം 22

തൈരും ബീഫും: ഭാഗം 23

തൈരും ബീഫും: ഭാഗം 24

തൈരും ബീഫും: ഭാഗം 25

തൈരും ബീഫും: ഭാഗം 26

തൈരും ബീഫും: ഭാഗം 27

തൈരും ബീഫും: ഭാഗം 28

തൈരും ബീഫും: ഭാഗം 29

തൈരും ബീഫും: ഭാഗം 30