Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 22

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

രുദ്ര് തറവാട്ടിലേക്ക് ഓടി കയറി.. ഉമ്മറത്തു നിൽക്കുന്ന രുഗ്മിണിയെയും സൂര്യനെയും ഒന്നും ഗൗനിക്കാതെ അവൻ അകത്തേക്ക് പാഞ്ഞു.. കാർത്തിയെ തട്ടി രുദ്ര് വീഴാൻ പോയി.. എന്താ ഏട്ട.. ഗൗരി.. ഏടത്തി അടുക്കളയിൽ ഉണ്ടല്ലോ.. എവിടെ.. രുദ്ര് വിശ്വാസം വരാതെ കാർത്തിയെ നോക്കി.. അവൻ രുദ്രിന്റെ കൈ പിടിച്ചു കൊണ്ടു അടുക്കളയുടെ വാതിൽക്കൽ പോയി നിന്നു.. ദാ നിൽക്കുന്നു.. അടുക്കളയിൽ ഗൗരിയും ഭാമയും എന്തോ കളി പറഞ്ഞു ചിരിക്കുന്നു.. ഒപ്പം പാചകവും ഉണ്ട്.. രുദ്രിന് അത് കണ്ടതും ദേഷ്യം ഇരച്ചു കയറി.. ഭാര്യയെ ഒരു ദിവസം പോലും പിരിഞ്ഞു നിൽക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.. വെറുതെകാണാൻ വേണ്ടി ഇങ്ങനെ ഓടി വരണോ.. കാർത്തി ആകെ ദേഷ്യത്തിൽ നിൽക്കുവാ ഞാൻ.. അവളെ ഞാൻ ഇന്ന് കാണിച്ചു കൊടുക്കുന്നുണ്ട്..

രുദ്ര് അടുക്കളയിൽ കയറി അവർക്ക് പിറകിൽ പോയി നിന്നു.. ഭാമ എന്തോ സംസാരിച്ചു തിരിഞ്ഞു നോക്കിയതും അവൾ രുദ്രിനെ കണ്ടു.. ഭാമ പേടിയോടെ നിന്നു.. അവൾ ചിരിക്കാൻ ഒരു ശ്രമം നടത്തി.. എന്നാൽ രുദ്രിന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടു അവൾക്ക് തൊണ്ടയിലെ വെള്ളം വറ്റി.. ദേ.. ദേവേട്ടൻ എപ്പോ വന്നു.. നീ എന്താ പറയുന്നേ ഭാമേ.. അങ്ങേര് എന്നെ കാണാഞ്ഞില്ല അറിഞ്ഞു നാട് മുഴുവൻ തിരിഞ്ഞു വരാൻ ഒരു സമയം ആകും.. ഏടത്തി എന്തൊക്കെയാ പറയുന്നേ.. ഭാമയുടെ വാക്കുകളിലെ വിറയൽ കണ്ടു അവൾ ഭാമയെ നോക്കി.. ഭാമ പേടിച്ചു നോക്കി നിൽക്കുന്നത് കണ്ടു ഗൗരി ആ ഭാഗത്തേക്ക് നോക്കുമ്പോൾ ചുവന്നു തുടുത്ത മുഖവുമായി രുദ്ര് ദേവ്..

ഗൗരി ഞെട്ടി തിരിഞ്ഞു.. അവൾക് പേടിയും വിറയലും തോന്നി.. സത്യം ആയിട്ടും ഏടത്തി പറഞ്ഞിട്ട ഞാൻ വിളിച്ചത്.. അത് പറഞ്ഞു കൊണ്ടു ഭാമ ഓടി പുറത്തു പോയി.. അവളുടെ പുറകിൽ ഓടാൻ നിന്ന ഗൗരിയുടെ മുന്നിലേക്ക് രുദ്ര് കയറി നിന്നു.. അവളെ ഓടാൻ കഴിയാത്ത വിധം അവൻ പൂട്ടി.. ഗൗരി എന്ത് ചെയ്യും എന്ന് അറിയാതെ അവനെ നോക്കി.. അടുത്ത നിമിഷം കവിളുകൾ പുകയുന്നത് പോലെ തോന്നി അവൾക്.. കൈ കൊണ്ടു കവിളിൽ തടവി അവൾ രുദ്രിനെ നോക്കി.. ആ മുഖത്തു ദേഷ്യം തെളിഞ്ഞു കണ്ടിരുന്നു.. വേദനകൊണ്ടും അവൻ തല്ലിയ സങ്കടം കൊണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.. നീ എന്താ എന്നെ കുറിച്ച് കരുതിയെ.. നിന്റെ എല്ലാ കളിക്കും നിന്നു തരും എന്നോ..

അവള്ടെ ഒരു.. ഇനി മേലാൽ എന്റെ മുന്നിൽ ഇങ്ങനതെ എന്തെങ്കിലും കൊണ്ടു വന്നാൽ ഉണ്ടല്ലോ.. ഇഷ്ടം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഓടി വന്നേ.. ഡി പുല്ലേ ഇടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും.. അവൾക്ക് നേരെ കൈ മുട്ട് കൊണ്ടു അടിക്കാൻ ഓങ്ങി രുദ്ര് പറഞ്ഞു.. ഗൗരി ഒന്നു പതറി എങ്കിലും പിടിച്ചു നിന്നു.. മര്യാദക്ക് എന്റെ കൂടെ പൊന്നോ.. നീ ഇങ്ങോട്ട് പോരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി.. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാൻ ആവും എന്ന്.. മതി.. വേഗം റെഡി ആയിക്കോ.. അവിടെ കൊണ്ടോയി എന്നെ തല്ലാൻ അല്ലെ.. എനിക്ക് അറിയാം.. തല്ലാൻ അല്ല കൊല്ലാൻ ആണ്..നിനക്ക് രണ്ടെണ്ണം കുറവ് ഉണ്ട്.. അത് തീർത്തു തരാൻ ആണ്..ഇപ്പൊ തന്നെ പോണം..

ഞാൻ വരില്ല.. നീ വരും.. ഇല്ലെങ്കിൽ കൊണ്ടു പോകാൻ എനിക്ക് അറിയാം.. അപ്പൊ ആണ് അവിടേക്ക് രുഗ്മിണി വന്നത്.. പുറകിൽ ഭാമയും കാർത്തിയും സൂര്യനും ഉണ്ട്.. എല്ലാവരും മുഖത്തു കൈകൾ വച്ചു നിൽക്കുന്ന ഗൗരിയെ കണ്ടു കാര്യം തിരക്കി.. എന്താ മോളെ.. എന്ത് പറ്റി.. ഞാൻ പറഞ്ഞില്ലേ അമ്മ.. ഇങ്ങേരു എന്നെ തല്ലി.. ഞാനും ഭാമയും ജോലി ചെയ്യുമ്പോൾ അവളെ വിരട്ടി പറഞ്ഞയച്ചു എന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ താ തല്ലിയെക്കുന്നു.. ഗൗരി കരഞ്ഞു കൊണ്ടു പറഞ്ഞു.. അവളുടെ അഭിനയം കണ്ടു രുദ്രയും ഒപ്പം ഭാമയും ഒരുപോലെ അമ്പരന്നു.. രുഗ്മിണി രുദ്രിനെ ദേഷ്യത്തിൽ നോക്കി ഗൗരിയെ കൊണ്ടു പുറത്തു പോയി.. അവളുടെ പുറകിൽ ഭാമയും സൂര്യനും പോയി.. കാർത്തി രുദ്രിന്റെ അടുത്ത് വന്നു.. എന്താ ഏട്ടാ ശരിക്കും പ്രശ്നം.. ഡാ ആ കുരിപ്പിനെ കാണാൻ ഇല്ല എന്ന് പറഞ്ഞു നിന്റെ കെട്ട്യോള് വിളിച്ചു പറഞ്ഞു ഓടി വന്നത് ആണ് ഞാൻ..

ദേഷ്യം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒന്നു കൊടുത്തു.. അതിനാണ് ആ പന്നി അമ്മയോട് ഇങ്ങനെ ഒക്കെ പറഞ്ഞത്.. രുദ്ര് പറയുന്നത് കേട്ട് കാർത്തി ചിരിച്ചു.. രുദ്രന് അത് കൂടെ കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു.. കാർത്തിക്ക് അത് മനസ്സിലായതും അവൻ ചിരി നിർത്തി.. എന്തായാലും ഏട്ടന് പറ്റിയ ആളെ തന്നെ ദൈവം തന്നില്ലേ.. എന്താ അഭിനയം.. ഭാമയും ഏടത്തിയും കൂടെ വന്നപ്പോൾ തുടങ്ങിയ പ്ലാനിങ് ആണ്.. സംഭവം ഇതാണെന്നു ഞാൻ അറിഞ്ഞില്ല.. അവൾക്ക് എന്നെ ശരിക്കും അറിയില്ല.. കാർത്തി ഒരു വിധം രുദ്രിനെ ഒന്നു സമദനിപ്പിച്ചു.. രുദ്ര് ഗൗരിയെ കാണാൻ വേണ്ടി മുറിയിലേക്ക് ചെല്ലുമ്പോൾ അവിടെ രുഗ്മിണിയും ഭാമയും സൂര്യനും ഉണ്ടായിരുന്നു..

അവർ എല്ലാം അവളെ മാറി മാറി സമാദാനിപ്പിക്കുന്നു.. രുദ്രിന് എല്ലാം കണ്ടു കലി കയറി.. രുദ്രിനെ കണ്ടതും സൂര്യൻ അവനെ വഴക്ക് പറഞ്ഞു.. എന്തിനാ നീ മോളെ തല്ലിയത്.. അതിന്റെ കവിള് വീർത്തു.. ദേ അച്ഛാ അമ്മ.. അവള് പറയുന്നത് കേട്ട് എല്ലാവരും കൂടെ എന്റെ നേർക്ക് എടുക്കേണ്ട.. എന്താ സത്യം എന്ന് ഭാമ പറയും.. രുദ്ര് ഭാമയുടെ അടുത്ത് വന്നു പറയാൻ വേണ്ടി ആഗ്യം കാണിച്ചു.. അവൾ പേടിച്ചു കൊണ്ടു വേഗം തന്നെ എല്ലാം പറഞ്ഞു. ഗൗരി വേഗം തല താഴ്ത്തി ഇരുന്നു.. എല്ലാം കേട്ട് കഴിഞ്ഞു സൂര്യനും രുഗ്മിണിയും ചിരിച്ചു.. അത്ര അല്ലെ ഉള്ളു.. അവള് നിന്നെ ഒന്നു പറ്റിക്കാൻ വേണ്ടി.. ഇങ്ങനെ ആണോ പറ്റിക്കുനെ..നല്ല രണ്ടു അടിയുടെ കുറവ് ഉണ്ട് അവൾക്ക്.. അതാണ് കൊടുത്തത്.. ഒന്നു കൂടെ കൊടുക്കണമായിരുന്നു.. കൊടുക്കുന്നുണ്ട് ഞാൻ..

ദേവ മതി.. ഇനി ഇത് ഒരു വിഷയ ആക്കണ്ട..ഗൗരി മോള് കിടന്നോ.. രുഗ്മിണി എഴുനേറ്റു കൊണ്ടു പറഞ്ഞു.. എല്ലാവരും പോകുന്നത് ദൈനതയോടെ ഗൗരി നോക്കി.. രുദ്ര് മാത്രം അവളെ തന്നെ നോക്കി അവിടെ നിന്നു.. അവർ എല്ലാം പോയാൽ രുദ്ര് തനിക്കു വീണ്ടും പണി തരും എന്ന് അറിയുന്നത് കൊണ്ടു തന്നെ ഗൗരി എഴുനേറ്റു അവരുടെ കൂടെ പോകാൻ നിന്നതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി.. എവിടെ പോക നീ.. റസ്റ്റ്‌ എടുക്ക്.. നല്ല ക്ഷീണം അല്ലെ മോൾക്ക്‌.. എനിക്ക് ക്ഷീണം ഇല്ല.. ഞാൻ പോകട്ടെ.. നിക്ക് ഏട്ടൻ ചോദിക്കട്ടെ.. രുദ്ര് അവളെ ചുമരിനോട് ചേർത്ത് നിർത്തി.. ചുവന്ന കവിളുകളിൽ പതിയെ തലോടി.. അവൾ വേദന തോന്നി മുഖം ചുളിച്ചു..

എന്തിനാ ഇങ്ങനെ ഒരു നാടകം.. അത്.. അത് പിന്നെ.. ഒന്നുല്ല വെറുതെ.. കള്ളം പറഞ്ഞാൽ മറ്റേ കവിൾ കൂടെ അടിച്ചു ചുവപ്പിക്കും ഞാൻ.. പറയെടി.. ഗൗരി പേടിച്ചു രണ്ടു കവിളിലും കൈകൾ വച്ചു.. കളിപ്പിക്കാൻ വേണ്ടി ചെയ്‍തത് ആണ്.. ഗൗരി.. ഇനിയും വെറുതെ എന്റെ കയ്യിനു പണി ഉണ്ടാക്കണോ.. വേണ്ട.. തല്ലല്ലേ.. എന്നോട് ഇഷ്ടം ഉണ്ടോ എന്ന് നോക്കാൻ വേണ്ടി ചെയ്‍തത് ആണ്.. അതെന്തിനാ ഇഷ്ടം ഉണ്ടോ എന്ന് നോക്കുനെ.. രുദ്ര് അങ്ങനെ പറഞ്ഞപ്പോൾ ഗൗരിക്ക് ദേഷ്യം വന്നു.. അവൾ അവന്റെ കൈകൾ തട്ടി മാറ്റി.. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്.. ഇഷ്ടം എന്ന് പറഞ്ഞാൽ ഒടുക്കത്തെ ഇഷ്ടം..അപ്പൊ നിങ്ങൾക്ക് തിരിച്ചു ഉണ്ടോ നോക്കാൻ വേണ്ടി ചെയ്‍തത് ആണ്..

ഇഷ്ടം ഇല്ലെങ്കിൽ വിട്ടേക്ക്.. അല്ല ഇനിയും തല്ലിയാലെ സമാധാനം ഉണ്ടാവു എങ്കിൽ തല്ലിക്കൊ.. ഗൗരി താഴെ നോക്കി നിന്നു.. രുദ്ര് തല്ലും എന്ന് തന്നെ ആണ് അവൾ പ്രതീക്ഷച്ചത്.. എന്നാൽ അവളുടെ പ്രതീക്ഷികളെ മാറ്റി കൊണ്ടു രുദ്ര് അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം പൂഴ്ത്തി.. ഗൗരി പിടഞ്ഞു കൊണ്ടു അവന്റെ ഷർട്ടിൽ പിടിച്ചു.. അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടുമ്പോൾ അവന്റെ കൈകൾ അവളുടെ ദേഹത്തൂടെ ഇഴഞ്ഞു………..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.