Saturday, April 27, 2024
Novel

ദേവതാരകം : ഭാഗം 17

Spread the love

എഴുത്തുകാരി: പാർവതി പാറു

Thank you for reading this post, don't forget to subscribe!

ആദ്യം കണ്ട മാത്രയിൽ ഹൃദയത്തിൽ കയറിയതാണ് അവൾ… അവൾ വരച്ച ഒരു മയിൽ‌പീലി മാത്രം ആയിരുന്നു എന്നെയും അവളെയും ബന്ധിപ്പിച്ച ആകെ ഉള്ള കണ്ണി… ആ ചിത്രംഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു…. പ്രണയം എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി…. ഒറ്റക്കിരുന്നു ചിരിക്കാനും… ഉണർന്നിരുന്ന് സ്വപ്നം കാണാനും തുടങ്ങി… അവൾ വരച്ച മയിൽ‌പീലിക്ക് എന്റെ ജീവിതത്തിന്റെ നിറവും ശോഭയും ആണെന്ന് തോന്നി…. അവൻ ആ പഴയ കലാലയ ഓർമ്മകളിലേക്ക് പോയി…..

എത്രയും വേഗം അവളെ പറ്റി അറിയണം എന്ന് സംഗീതിന് തോന്നി… തന്റെ സ്വപ്‌നങ്ങൾ ചിറകുകൾ വെച്ച് പാറി നടക്കാൻ അവൻ കാത്തിരുന്നു…. പിറ്റേന്ന് സംഗീത് കോളേജിൽ നേരത്തെ എത്തി… ദേവദാരുവിന്റ താഴെ ഇരിന്നു… അവളെ കാണാൻ കഴിഞ്ഞെങ്കിലോ എന്ന പ്രദീക്ഷയോടെ…. അവൻ ഒറ്റക്കിരിക്കുന്നത് കണ്ടാണ് ക്ഷമ അവനരികിലേക്ക് ചെന്നത്… അവളും അവനോടപ്പം അവിടെ ഇരുന്നു… പക്ഷെ സംഗീത് അത് ശ്രദ്ധിച്ചില്ല… അവൻ അവൾ വരുന്നതും നോക്കി മറ്റേതോ ലോകത്ത് ആയിരുന്നു…

എന്താ മോനേ ഭയങ്കര ചിന്തയിൽ ആണല്ലോ… ക്ഷമ യുടെ സംസാരം കേട്ടപ്പോൾ അവൻ അവളെ നോക്കി ചിരിച്ചു… ക്ഷമേ… നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…. അവന്റെ ചോദ്യം അവളിൽ ഒരു ഞെട്ടലുണ്ടാക്കി…. ഉണ്ട് ഇപ്പോഴും എപ്പോഴും…. നീ ആണ്‌ എന്റെ പ്രണയം… അവൾക് അങ്ങനെ മറുപടി നൽകണം എന്നുണ്ടായിരുന്നു… പക്ഷെ മറുപടിയായി അവൾ ചിരിച്ചു.. ഈ പ്രണയം തോന്നി കഴിഞ്ഞാൽ നാം നമ്മളല്ലാതെ ആവും എന്ന് പറയുന്നത് ശെരി ആണല്ലേ… നീ എന്താ അങ്ങനെ പറഞ്ഞേ… രണ്ട് ദിവസമായി ഞാൻ എന്നെ തിരയുകയാണ് ക്ഷമേ… എനിക്കെന്നെ എവിടെയോ നഷ്ടമായി…

എന്റെ വിചാരങ്ങൾ… സ്വപ്‌നങ്ങൾ എല്ലാം ഇപ്പോൾ മറ്റു പലതും ആയി… അതിലെല്ലാം ഒരു മുഖമേ ഉള്ളൂ… വെള്ളക്കൽ മൂക്കൂത്തിയിൽ തിളങ്ങുന്ന ഒരു മുഖം… അവന്റെ വാക്കുകൾ കൂരമ്പ് പോലെ ക്ഷമയിലേക്ക് ഇറങ്ങി… അവൻ മറ്റൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു… അവൾക്കത് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു… അവൾക്കു നാവുകൾ ചാലിക്കാത്ത പോലെ തോന്നി… ക്ഷമേ.. താനെന്താ ഒന്നും പറയാത്തത്… അത് ഒന്നുമില്ല സംഗീത് എനിക്ക് കുറച്ചു തിരക്കുണ്ട്… അവനെ നോക്കുക പോലും ചെയ്യാതെ അവൾ തിരിഞ്ഞു നടന്നു…

അവന്റെ മനസ് നിറയെ മായ ആയിരുന്നു.. അത്കൊണ്ട് തന്നെ ക്ഷമയുടെ ഭാവമാറ്റം അവൻ ശ്രദ്ധിച്ചില്ല.. കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ അവൾ നടന്ന് വരുന്നത് അവൻ കണ്ടു.. ഒപ്പം ഉള്ള കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരികയാണ്… അവളെ പോയി പരിചയപ്പെട്ടാലോ… അവന് തോന്നി… പക്ഷെ പിന്നെ വേണ്ടെന്ന് വെച്ചു… അപ്പോഴേക്കും അവന്റെ കൂട്ടുകാരും എത്തി… അവർക്ക് സംശയം തോന്നാതിരിക്കാൻ അവൻ പിന്നെ അവൾക്ക് പുറകെ പോവാൻ നിന്നില്ല… കോളേജിൽ ഇലക്ഷന് തിരക്കുകൾ കാരണം സംഗീതിന് ഒരൊഴിവും ഉണ്ടായിരുന്നില്ല…

പക്ഷെ ഇടക്ക് ലൈബ്രറിയിൽ വെച്ചും ദേവതാരുവിന്റെ ചുവട്ടിലും അവളറിയാതെ അവൻ അവളെ കാണുന്നുണ്ടായിരുന്നു… പക്ഷെ അപ്പോഴൊക്കെ അവളുടെ കൂട്ടുകാരി കൂടെ ഉള്ളതിനാൽ അവന് അവളുടെ അടുത്തേക്ക് ചെല്ലാൻ തോന്നിയില്ല… അവർ രണ്ടുപേരും എപ്പോഴും എന്തൊക്കെയോ പറയുന്നത് കാണാം… ഒരു നിമിഷം പോലും രണ്ടുപേരും മിണ്ടാതിരിക്കുന്നത് കാണില്ലായിരുന്നു… ചിരിച്ചും കളിച്ചും അവർ രണ്ട് പേരും അവരുടെ മാത്രം ലോകത്ത് ആയിരുന്നു… അവളെ കൂട്ടുകാരി ഇല്ലാതെ ഒറ്റക്ക് കാണാനേ കിട്ടില്ലായിരുന്നു… എന്നാലും സംഗീത് അവന്റെ പ്രാണനെ പോലെ നോക്കി ഇരിക്കും…

ആ കൂട്ടുകാരിക്കൊപ്പം അവൾ എത്ര സന്തോഷവതിയാണോ അതുപോലെ തന്നോടൊപ്പവും അവൾ സന്തോഷിക്കണം എന്ന് അവൻ ആഗ്രഹിച്ചു. എന്നും രാത്രി അവൾ വരച്ച ആ മയില്പീലിയും മാറോട് ചേർത്ത് അവളെ സ്വപ്നം കണ്ട് അവൻ ഉറങ്ങും… അവൾ പോലും അറിയാതെ അവൻ അവളെ തീക്ഷ്ണമായി പ്രണയിച്ചു… ഇലക്ഷന് നോമിനേഷൻ കൊടുക്കാനുള്ള അവസാന ദിവസം ആയിരുന്നു അന്ന്… ഇന്ന് വൈകുന്നേരത്തോട് കൂടി അവന്റെ തിരക്കുകൾ ഓക്കെ ഒരു വിധം കഴിയും… ഇന്ന് എന്ത് വന്നാലും അവളെ പോയി പരിചയപ്പെടണം എന്ന് അവൻ തീരുമാനിച്ചിരുന്നു… അതിനെ കുറിച്ച് ഓർത്തു നിൽക്കുമ്പോൾ ആണ്‌ യൂണിയനിലെ ഒരു പയ്യൻ അവന്റെ അടുത്ത് വന്നത്..

സംഗീതേ ഫസ്റ്റ് ഇയർ b.com ലെ ലേഡി റെപ്ന്റെ നോമിനേഷൻ തള്ളി പോയി… നോമിനേഷനിലും നെയിം റോളിലും ഉള്ള പേരിലും എന്തോ മിസ്റ്റേക്… നീ ആ കുട്ടിയേയും കൂട്ടി നോഡൽ ഓഫീസറെ ചെന്ന് കാണ്… നീ പറഞ്ഞാൽ അയാൾ സമ്മതിക്കും… ശെരി എന്നിട്ട് എവിടെ കുട്ടി…. അതാ ആ നിൽക്കുന്ന കുട്ടിയാ… അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് സംഗീത് നോക്കി… കോറിഡോറിന്റെ അറ്റത്ത് തൂണിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുകയാണ് അവൾ… അവനവളുടെ അടുത്തേക്ക് നടന്നു.. അടുത്തെത്തിയപ്പോളേക്കും അവൾ തിരിഞ്ഞു നോക്കി… അതവൾ ആയിരുന്നു തന്റെ പെണ്ണിനൊപ്പം വാലുപോലെ സാദാ സമയം ഉണ്ടാകുന്ന ആ വായാടി…

അവൾ അവനെ നോക്കി ചിരിച്ചു… തിരിച്ചും ചിരിച്ച് അവൻ ചോദിച്ചു എന്താ തന്റെ പേര്… സിതാര… …….. വളരെ യാദൃശ്ചികമായാണ് ഞാനവളെ പരിചയപ്പെട്ടത്.. അന്ന് അവളുടെ നോമിനേഷനിലെ പ്രശ്നം തീർക്കാൻ അവളോടൊപ്പം ചിലവഴിച്ച കുറച്ച് സമയം കൊണ്ട് തന്നെ അവൾ ഞാനുമായി കൂട്ടായി… പിന്നീട് അങ്ങോട്ട് ഇലക്ഷന് പ്രചാരണത്തിന്റെ തിരക്കുകൾ ആയിരുന്നു… ഫസ്റ്റ് ഇയർ ആയിട്ട് പോലും സിത്തു എല്ലാത്തിനും മുന്നിൽ തന്നെ ആയിരുന്നു… പാർട്ടിയോട് അവൾക്ക് അടങ്ങാത്ത ഒരു ആവേശം ആയിരുന്നു… അവൾക്കൊപ്പം പക്ഷെ ഒരിക്കലും മായ അതിലേക്ക് വന്നില്ല… പാർട്ടിയുടെ കാര്യങ്ങൾക്ക് ഒപ്പം നിന്ന് ഞാനും സിത്തുവും പെട്ടന്ന് കൂട്ടായി… ഏകദേശം ഒരേ സ്വഭാവം ആയിരുന്നു ഞങ്ങളുടേത്…

ഇഷ്ടങ്ങളും ഒരു പോലെ തന്നെ… അവൾക്ക് വായനയിൽ നല്ല താല്പര്യം ആയിരുന്നു… അതുകൊണ്ട് ഞാൻ അവൾക് പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു… അവളോടൊപ്പം ലൈബ്രറിയിൽ പോവാൻ തുടങ്ങി…. ഇതിനിടക്കൊക്കെ എന്റെ കണ്ണുകൾ മായയിൽ തന്നെ ആയിരുന്നു… പക്ഷെ അതാരും അറിഞ്ഞില്ല… ഒരു ദിവസം ഞാനും സിത്തുവും ലൈബ്രറിയിൽ നിന്ന് വരുമ്പോൾ ഞങ്ങളുടെ കോളേജിലെ ഒരു തല്ലിപ്പൊളി ഗ്യാങ്ങുമായി ഒന്ന്‌ മുട്ടി… എന്നെയും അവളെയും ചേർത്ത് അവർ മോശമായി സംസാരിച്ചു… എന്റെ ക്ഷമ നശിച്ചു… ഞാൻ അവരെ അവിടെ ഇട്ട് അടിച്ചു..

പിറ്റേന്ന് ഞാൻ കോളേജിൽ വരുമ്പോൾ കാണുന്നത് എന്നെയും അവളെയും ചേർത്ത് വരച്ചിട്ടുള്ള മോശമായ ചിത്രങ്ങളും കമെന്റ്കളും കൊണ്ട് നിറഞ്ഞ ചുമരുകൾ ആണ്‌… സത്യത്തിൽ ഞാൻ തളർന്നു പോയി… ഇനി എങ്ങനെ സിത്തുവിനെ ഫേസ് ചെയ്യും എന്നായിരുന്നു എന്റെ പേടി… അന്ന് ഉച്ചക്ക് അവൾ എന്നെ കാണാൻ വന്നു… അവളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു… അവളുടെ അവസ്ഥയും അങ്ങനെ തന്നെ ആകും എന്ന് ഞാൻ ഊഹിച്ചു… ഒരു പെൺകുട്ടിക്കും അവളെ മോശമായി പറഞ്ഞാൽ സഹിക്കാൻ ആവില്ലല്ലോ… പക്ഷെ അന്നവൾ എന്നെ ഞെട്ടിച്ചു…. സംഗീതേട്ടാ…. എല്ലാം കണ്ടില്ലേ.. ഇപ്പൊ കോളേജ് മുഴുവൻ നമ്മൾ ആണ്‌ സംസാരം…. ഞാൻ കണ്ടു…

എനിക്ക് എന്ത് പറയണം എന്ന് അറിയില്ല…. ഒന്നും പറയണ്ട… എനിക്കറിയാം ആ മനസ്…. ആ മനസ്സിൽ എനിക്ക് ഒരു സുഹൃത്തിന്റെ സ്ഥാനം ആണ്‌ തന്നിരിക്കുന്നതെങ്കിൽ അത് ഇനി വേണ്ട.. അവളുടെ സംസാരത്തിൽ സംഗീത് ഒന്ന്‌ പകച്ചു… എന്റെ ഉള്ളിൽ സംഗീതേട്ടൻ എനിക്കില്ലാതെ പോയ ഒരു ഏട്ടന്റെ സ്ഥാനത്ത് ആണ്‌… സംഗീതേട്ടന്റെ ഉള്ളിൽ എനിക്കൊരു പെങ്ങളുടെ സ്ഥാനം തരില്ലേ…. അവൾ അലിവോടെ ചോദിച്ചു… അവളെ ചേർത്ത്പിടിച്ച് അവൻ പറഞ്ഞു… തീർച്ചയായും… നീ എന്റെ പെങ്ങൾ തന്നെ ആണ്‌… എന്റെ വായാടി… അന്ന് ചേർത്ത് പിടിച്ചതാണ് ഞാൻ അവളെ…

ഇതുവരെ അവളുടെ കണ്ണ് നിറയാൻ ഞാൻ അനുവദിച്ചിട്ടില്ല… അവളുടെ സങ്കടങ്ങൾ ഒക്കെ ഇറക്കി വെക്കാൻ ഉള്ള താങ്ങായിരുന്നു ഞാൻ… ഇനി മുതൽ അത് നീ ആവണം… എന്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരുവനെ എനിക്ക് കണ്ടെത്താൻ ആവില്ല…. സംഗീത് പറഞ്ഞു നിർത്തി… ദേവക്ക് എന്ത് മറുപടി നൽകണം എന്ന് അറിയില്ലായിരുന്നു…. സംഗീത് നീ മായയെ കുറിച്ച് പറഞ്ഞു തീർന്നില്ലല്ലോ. .. ദേlവ ചോദിച്ചു… സംഗീത് ചിരിച്ചു… എന്നിട്ട് പറയാൻ തുടങ്ങി… മായ അവളുടെ പേരുപോലും അറിയും മുന്നേ പ്രണയിച്ചിതുടങ്ങിയതാണവളെ.. അവൾ പോലും അറിയാതെ… അവളുടെ സമ്മതം ചോദിക്കാതെ….

ആരോടും പറയാതെ… എന്റെ ഉള്ളിൽ മാത്രം വെച്ചു പൂജിച്ച പ്രണയം… സിത്തുവുമായുള്ള സൗഹൃദം എനിക്കവളിലേക്ക് എത്താൻ ഉള്ള വഴി ആക്കാമായിരുന്നു… പക്ഷെ ഞങ്ങളുടെ ബന്ധത്തെ അതിന് ഉപയോഗിക്കാൻ ഞാൻ ശ്രമിച്ചില്ല… ഒരു പക്ഷെ ഞാൻ അവളെ പ്രണയിക്കുന്നു എന്ന് അറിഞ്ഞാൽ അതിനോട് അവൾ എങ്ങനെ പ്രതികരിക്കും എന്ന ഭയം ആയിരിക്കാം എന്നിൽ നിന്ന് അതിനെ പിന്തിരിപ്പിച്ചത്… സിത്തുവും അവളും ഒരുമിച്ചിരിക്കുന്ന സമയങ്ങളിൽ ഒന്നും തന്നെ ഞാൻ അവർക്കിടയിലേക്ക് ചെന്നിരുന്നില്ല… പക്ഷെ അവൾ പറഞ്ഞാണ് ഞാൻ മായയെ കുറിച്ച് കൂടുതൽ അറിയുന്നത്….

മയൂരിക…. അവൾ സിത്തുവിന്റെ ക്ലാസ്സിൽ അല്ലായിരുന്നു… ഹോസ്റ്റലിൽ അവർ രണ്ട് പേരും ഒരുമിച്ചായിരുന്നു….. ആ സൗഹൃദം ആണ്‌ അവരിൽ വേരുറച്ചത്…. യാമി അങ്ങനെ ആണ്‌ സിത്തു അവളെ വിളിച്ചിരുന്നത്… പക്ഷെ എനിക്കവളെ മായ എന്ന് വിളിക്കാൻ ആയിരുന്നു ഇഷ്ടം… യാമിയെ കുറിച്ച് പറയുമ്പോൾ അവൾക്ക് നൂറു നാവായിരുന്നു…. അവളിൽ നിന്നാണ് ഞാൻ അറിഞ്ഞത് മായ ഒരു വലിയ കോടീശ്വര പുത്രി ആണെന്ന്… അവൾക്ക് ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടു… അച്ഛൻ ആയിരുന്നു അവളുടെ ലോകം… അച്ഛന്റെ തണലിൽ ഒതുങ്ങി കൂടി ജീവിക്കുന്ന ഒരു പാവം…

ജീവിതത്തിൽ അച്ഛന്റെ സ്നേഹം മാത്രം അനുഭവിച്ചു വളർന്നവൾ… തന്റെ സ്നേഹം കൊണ്ട് അവളെ വീർപ്പുമുട്ടിക്കണം എന്ന് എനിക്ക് എപ്പോഴും തോന്നുമായിരുന്നു… പക്ഷെ എന്നിലെ അപകർഷതാ ബോധം അതിന് അനുവദിച്ചില്ല…. അവളുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെക്കാളും താഴ്ന്ന ജീവിതനിലവാരം ഉള്ള എന്നിലേക്ക് അവളെ കൊണ്ട് വരാൻ എനിക്ക് തോന്നിയില്ല… പിന്നെ ഒരു തരം വാശി ആയിരുന്നു… അവളുടെ മുന്നിൽ ചെന്ന് അഭിമാനത്തോടെ ഞാൻ നിന്നെ വർഷങ്ങൾക്ക് മുന്നേ പ്രണയിച്ചിരുന്നു എന്ന് പറയാൻ ഉള്ള വാശി… അവളുടെ അച്ഛന് ഒരിക്കലും തള്ളി പറയാൻ കഴിയാത്തത്ര ഉയരത്തിൽ വളരാനുള്ള വാശി…

അതിന്റെ ആദ്യത്തെ ചവിട്ടുപടിയിൽ ആണ്‌ ഞാനിപ്പോൾ… എനിക്ക് ഉറപ്പുണ്ട്… ഇനി അധികം കാലതാമസം ഇല്ല… ഞാൻ അവളിലേക്ക് എത്താൻ…. എന്റെ പ്രണയം സ്വന്തമാക്കാൻ…. അവൾ എന്റേത് മാത്രം ആവാൻ….. ദേവക്ക് അവനോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…. അവനോട് താനെങ്ങനെ പറയും അവൾ സ്നേഹിക്കുന്നത് തന്നെ ആണെന്ന്… അവളും അവനെപ്പോലെ വർഷങ്ങളായി പ്രണയം സാക്ഷാത്കരിക്കാൻ കാത്തിരിക്കുക ആണെന്ന്…. ദേവ വല്ലാത്ത ഒരു അവസ്ഥയിൽ ആയി… പിന്നീട് എന്തോ ഓർത്ത് അവൻ ചോദിച്ചു… സംഗീത് നീ അന്നെന്നോട് പറഞ്ഞില്ലേ…

മായക്കും നിന്നെ ഇഷ്ടമാവും എന്ന് ഉറപ്പുണ്ടെന്ന്… അതെങ്ങനെ….. നീ ഒരിക്കൽ പോലും അവളുടെ അടുത്തേക്ക് ചെന്നിട്ടില്ലല്ലോ…. ഇല്ല… പക്ഷെ ഒരിക്കൽ അവൾ എന്നെ തേടി വന്നിരുന്നു…. ഫാസ്റ്റ് ഇയർൽ പഠിക്കുന്ന സമയത്ത് തന്നെ… അന്ന് താര എന്തോ ക്യാമ്പ് ന് പോയ സമയം ആയിരുന്നു… അന്ന് അവളെ ഞാൻ ലൈബ്രറിയിൽ വെച്ച് കണ്ടു… എന്നെ കണ്ടപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു… സംഗീതേട്ടാ… അവൾ വിളിച്ചു… ആദ്യമായി അവളിൽ നിന്ന് അത് കേട്ടപ്പോൾ സ്വർഗം കിട്ടിയ പോലെ ആയിരുന്നു അവന്…. അല്ല ഇതാര് മായായോ… ഉള്ളിലെ വികാരങ്ങൾ അടക്കി അവൻ ചോദിച്ചു..

മായായോ… യാമി അങ്ങനെ ആണ്‌ എന്നെ സിത്തു വിളിക്കാറ്… അവളെങ്ങനെ വേണേലും വിളിച്ചോട്ടെ… പക്ഷെ തന്നെ ഞാൻ മായ എന്നേ വിളിക്കൂ… ശെരി…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… സിത്തു ഇല്ലാഞ്ഞിട്ട് ബോറടി ആണോ.. അവൻ ചോദിച്ചു… അതിന് അവളെ എപ്പോളാ ഇവിടന്ന് എനിക്ക് കിട്ടാറുള്ളത്.. ഫുൾ ടൈം നിങ്ങളല്ലേ ഒരുമിച്ച്… ഹഹഹ.. എന്നാ താനും ഞങ്ങളുടെ കൂടെ കൂടിക്കോ… ഓ അങ്ങനെ ആരുടേം ഔദാര്യം ഒന്നും എനിക്ക് വേണ്ട…. എന്നെ വേണം എന്ന് തോന്നുമ്പോൾ വന്ന് വിളിച്ചാൽ മതി… അപ്പോളേ ഞാൻ വരൂ… അതും പറഞ്ഞു അവൾ നടന്നു…. നിന്നെ എനിക്ക് വേണം പെണ്ണേ… നാലാൾ അറിയേണ്ട പോലെ അറിഞ്ഞു വിളിക്കും… അവൻ മനസിൽ പറഞ്ഞു…

ഹേലോ ഒന്നവിടെ നിന്നെ…. തന്റെ നമ്പർ ഒന്ന്‌ തന്നെ…. അവൻ പറഞ്ഞു. എന്തിനാ… അവൾ ചോദിച്ചു… ചുമ്മാ… വേണം എന്ന് തോന്നുമ്പോൾ വിളിക്കാലോ… അവൻ കള്ള ചിരിയോടെ പറഞ്ഞു… അവളും ചിരിച്ചു കൊണ്ട് നമ്പർ കൊടുത്തു. പിന്നെ അങ്ങോട്ട് ഞങ്ങൾ ഇടക്ക് ചാറ്റ് ചെയ്യാനും വിളിക്കാനും ഒക്കെ തുടങ്ങി… അവളുടെ സംസാരത്തിൽ പലപ്പോഴും ഞാൻ പ്രണയം കണ്ടിട്ടുണ്ട്… പ്രണയത്തിന്റെ ഭാഷ അവളുടെ വാക്കുകളിൽ കണ്ടിട്ടുണ്ട്… പ്രണയത്തിന്റെ ഭാവം അവളുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്….

എനിക്ക് ഉറപ്പാണ് ദേവ അവൾ പ്രണയിക്കുന്നത് എന്നെ ആവും എന്ന്….. അവൾ എനിക്കുള്ളത് ആണെന്ന്… സംഗീത് പറഞ്ഞു നിർത്തി… അതേ… ആ പ്രണയം മുഴുവൻ എനിക്ക് ഉള്ളത് ആയിരുന്നു സംഗീത്.. നീ അതിനെ തെറ്റ് ധരിച്ചു പോയതാണ്.. പക്ഷെ അവൾ പ്രണയിക്കുന്നത് എന്നെ ആണെങ്കിലും അവൾ നിനക്കുള്ളതാണ്… നിന്നോളം അവളെ പ്രണയിക്കാൻ എനിക്കിനി ആവില്ല…. നിന്റെ പ്രണയം അറിഞ്ഞു കൊണ്ട് എനിക്ക് അവളെ സ്വീകരിക്കാൻ ആവില്ല.. ദേവ മനസ്സിൽ പറഞ്ഞു…

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16