Wednesday, April 24, 2024
Novel

അഖിലൻ : ഭാഗം 26 – അവസാനിച്ചു

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ഉള്ളിൽ ഒട്ടും സ്നേഹമില്ലെങ്കിൽ
പിന്നെ എന്തിനാണ് ഈ കണ്ണുനീർ..

മനസ് പിന്നെയും പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു.

ഇല്ല… ഇനി കരയില്ല.. കണ്ണൊക്കെ തുടച്ചു മുഖം കഴുകി വന്നു. അനുസരണയില്ലാത്ത മനസ് പക്ഷേ എപ്പോഴും സാറിന്റെ പിന്നാലെ തന്നെ ആയിരുന്നു. അതിൽ നിന്ന് ഒളിച്ചോടാനായിരുന്നു പിന്നീട് എന്റെ ശ്രമം. അതിന് ശ്രെമിക്കുമ്പോഴെല്ലാം സാർ എന്നെ കയ്യോടെ പൊക്കി

“തന്റെ ഉള്ളിൽ ഇപ്പോഴും ഞാനുണ്ട് നന്ദു.. അത് തന്റെ മുഖത്തു ഞാൻ കാണുന്നുണ്ട്”.

“സാർ ഈ പറയുന്നതൊക്കെ സാറിന്റെ വെറും ആഗ്രഹം മാത്രമാണ്.. ഒരിക്കലും നടക്കാത്ത ആഗ്രഹം”.

വിട്ടു കൊടുക്കാൻ മനസില്ലായിരുന്നു എനിക്ക്.
ഒഴിവ് കിട്ടുമ്പോൾ എല്ലാം എന്നോടു സംസാരിക്കാൻ വരുന്ന സാറിനെ ഓരോ തവണയും വേദനിപ്പിച്ചു വിടുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്. പക്ഷേ അതെല്ലാം മാറി മറിയുന്നൊരു ദിവസം വരുമെന്ന് ആര് കണ്ടു.

പതിവ് പോലെ ആ സ്ത്രീയെ കാണാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് അവർ ഡിസ്ചാർജ് ആയി പോയെന്ന് അറിഞ്ഞത്. ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ അഡ്രെസ്സ് തേടി പിടിച്ചു ആ വീട്ടിലേക്കു പോകുമ്പോൾ അറിയില്ലായിരുന്നു അതെന്തിനെന്ന്. പക്ഷേ അവിടെ എത്തിയപ്പോൾ, എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു കണ്ട സന്തോഷം,

“ഞാൻ അമ്മയോട് പറഞ്ഞതെ ഉള്ളു ചേച്ചി വരുമെന്ന്.. ”
മുത്തോളുട്ടി സന്തോഷത്തോടെ കൈ പിടിച്ചു അകത്തേക്കു കൂട്ടി.

അമ്മ എവിടെ മോളെ…?

അമ്മ ചേച്ചിയുടെ അടുത്താ… വാ.

നിറം മങ്ങിയ ചുവരുകളും പാതിഅടർന്ന വാതിലുകളുമുള്ള ആ കുഞ്ഞു വീട്ടിലേക്കു കയറുമ്പോൾ അവരുടെ അവസ്ഥ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. അവൾക് പിന്നാലെ വെളിച്ചം കുറഞ്ഞ ആ മുറിയിലേക്കു കയറി ചെല്ലുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവളെ, ജ്യോതിയെ.

ചാണകം മെഴുകിയ തറയിൽ വെറും നിലത്തു പടിഞ്ഞിരുന്നു വൈകിട്ടതേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മയും അവളും. തറയിൽ ചുടു ഇഷ്ടിക അടുക്കി വച്ചു ഉണ്ടാക്കിയ അടുപ്പിൽ ഇടക്ക് ഇടക്ക് ഊതി കൊണ്ട് ഇരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

വർഷങ്ങൾക്ക് ശേഷം അവളെ ഇങ്ങനെ ഒരവസ്ഥയിൽ.. എന്നെ കണ്ടതും അവൾ മുഖം പൊത്തി കരയാൻ തുടങ്ങി.

ജ്യോതി… നീ ഇവിടെ .. എന്ത് പറ്റി നിനക്ക്.

അവളെന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.
ഞങ്ങൾക്ക് സംസാരിക്കാൻ വേണ്ടിയാവണം അവളുടെ അമ്മ മുത്തോളുട്ടിയെയും കൂട്ടി മാറി നിന്നു.

എന്താടാ ഇതൊക്കെ..? നിന്നെ ഇങ്ങനെ ഒരവസ്ഥയിൽ കാണുമെന്നു ഞാൻ കരുതിയതെ ഇല്ല.

ഒക്കെ ഞാൻ ചെയ്ത പാപങ്ങളുടെ ശിക്ഷയാ നന്ദു.. ദൈവം പൊറുക്കില്ല എന്നോട്. കണ്ടില്ലേ… എല്ലാം പോയി..

എന്തിന്റെ പേരിൽ അഹങ്കരിചോ അതെല്ലാം ഇല്ലാണ്ട് ആയി. ആരെയൊക്കെ ദ്രോഹിചോ ഒടുവിൽ അവരുടെ സഹായം കൊണ്ട് ജീവിക്കേണ്ട അവസ്ഥയായി എനിക്ക്.
എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.

ഇവളെന്തൊക്കെയാ ഈ പറയുന്നേന്നു അല്ലെ.. എല്ലാം പറയാം ഞാൻ. ആദ്യമായ് വന്നത് അല്ലെ.. ചായ എടുക്കട്ടേ നിനക്ക്.

അനുവാദത്തിനു കാത്തു നിൽക്കാതെ അവൾ ചായക്കലം കഴുകി വെള്ളം അടുപ്പിൽ വച്ചു. നിമിഷ നേരം കൊണ്ട് ചായ റെഡിയാക്കി തന്നു.

“എനിക്ക് വീട്ടു പണി ഒന്നും അറിയില്ല.. പഠിക്കാൻ നോക്കിയിട്ടുമില്ല… വേലക്കാരുള്ളപ്പോൾ നമുക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ. ”

മുൻപ് എപ്പോഴോ അവൾ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു. അന്ന് അങ്ങനെ പറഞ്ഞവൾ ഇന്ന് ഒരു സൗകര്യവുമില്ലാഞ്ഞിട്ടും എല്ലാം അറിയുന്നവളെ പോലെ നിമിഷ നേരം കൊണ്ട് പണികൾ ഒതുക്കുന്നത് എനിക്ക് അത്ഭുതമായിരുന്നു.

അത്ഭുതം തോന്നുന്നുണ്ട് അല്ലെ.. എന്റെ ഈ അവസ്ഥ കണ്ടിട്ട്. എല്ലാം പെട്ടന്ന് ആയിരുന്നു.. പപ്പായുടെ മരണ ശേഷം പപ്പയുടെ വീട്ടുകാർ മമ്മിയെ പറ്റിച്ചു സ്വത്ത്‌ എല്ലാം എഴുതി വാങ്ങി. ഒടുക്കം ഒന്നുമില്ലത ഞങ്ങളെ ചവിട്ടി പുറത്തുമാക്കി . തെരുവിൽ വീണു പോയ് ഞങ്ങളെ സഹായിച്ചതും ഇപ്പോൾ സഹായിക്കുന്നതും ഒക്കെ പ്രവീൺ ആണ്.
സാറിനെ കണ്ടോ നീ..?

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. എല്ലാം ഞാൻ അറിയുന്നുണ്ട്. സാർ വന്നിരുന്നു എന്നെ കാണാൻ.

അപ്പോൾ കഥകൾ ഒക്കെ പറഞ്ഞു കാണുമല്ലോ..?

എന്റെ മുഖത്തു ദേഷ്യം കണ്ടത് കൊണ്ടാവും അവൾ എന്റെ അടുത്ത് വന്നിരുന്നു.

സാറിനോട് എന്തിനാ ദേഷ്യം… നീ ദേഷ്യപെടേണ്ടതും വെറുക്കേണ്ടതും എന്നെ ആണ്.

ഒന്നും മനസിലാകാതെ അവളെ നോക്കുമ്പോൾ അവൾ എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു.

ഞാനാ.. നിങ്ങളെ തമ്മിൽ പിരിച്ചതു . നിന്റെ ജീവിതം ഇങ്ങനെയാവാൻ ഞാനാ കാരണം.അതിന്റെ ഒക്കെ ശിക്ഷയാ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്നത്.

വിശ്വസിക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു.
സാറിന്റെ സഹായം വാങ്ങുന്നുണ്ടെങ്കിൽ അതിനുള്ള പ്രത്യുപകാരമായി എന്റെ ഉള്ളിലെ വെറുപ് മാറ്റാൻ ശ്രെമിക്കണ്ട നീ.

ഞാൻ പറയുന്നത് സത്യം ആണ് നന്ദു.. സാറും ഞാനും തമ്മിൽ ഒന്നും ഇല്ലായിരുന്നു. ഒക്കെ.. ഞാൻ ഉണ്ടാക്കിയ കള്ളങ്ങൾ ആണ്.

വേണ്ട..ഒന്നും പറയണ്ട. കേൾക്കണ്ട എനിക്ക് .

കേൾക്കണം..

കള്ളങ്ങൾ ആണ് പോലും.നീയും സാറും ഒരുമിച്ചുള്ള വരവും പൊക്കും കള്ളമായിരുന്നോ.? സാറിന്റെ ഫോണിലേക്ക് വരുന്ന നിന്റെ കോളുകളും മെസേജുകളും നുണയായിരുന്നോ..? പറ..

ഉള്ളിൽ അത് വരെ ഒതുങ്ങി കിടന്ന ദേഷ്യവും അമർഷവുമെല്ലാം തള്ളി പുറത്തു വന്നു.

ഒക്കെ നുണയായിരുന്നു നന്ദു.. ഞാനും അവനും കൂടി നിന്നെ ചതിക്കുവായിരുന്നു.

അവനോ…

അതേ.. വിപിൻ. എന്നെ എല്ലാത്തിനും സഹായിച്ചത് വിപിൻ ആണ്.

വിപിനോ… എപ്പോഴും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു അവൻ. പക്ഷേ ഇങ്ങനെ ഒരു ചതി.. എന്തിനായിരുന്നു എല്ലാം.

ദേഷ്യം ആയിരുന്നു നന്ദു എനിക്ക് നിന്നോട്.. ഒരുപാട് പിന്നാലെ നടന്നിട്ടും സാർ എന്നെ ഒഴിവാക്കി വിട്ടതിന്റെ സങ്കടത്തിൽ നടക്കുമ്പോഴാണ് നീ സാറിന്റെ പിന്നാലെ ആണെന്ന് ഞാൻ അറിയുന്നത്. അപ്പോൾ മുതൽ നിങ്ങൾ തമ്മിൽ അടുക്കാതിരിക്കാൻ ഞാൻ പലതും ചെയ്തു.

പ്രവീൺ ആണെന്ന് പറഞ്ഞു നിങ്ങൾക്കിടയിലേക്ക് ഒരാളെ ഞാൻ ഇറക്കി. സാറിനെക്കുറിച്ച് ഒരുപാട് അപവാദം പറഞ്ഞു, പക്ഷേ അതിനൊക്കെ വിപരീത ഫലം ആണ് ഉണ്ടായത്. നിങ്ങൾ തമ്മിൽ അടു ക്കുന്നു എന്ന് തോന്നിയപ്പോൾ നിന്നെ തട്ടി കൊണ്ട് പോകാൻ ഞാൻ പറഞ്ഞു .

അങ്ങനെയാ അന്ന് അയാൾ നിന്നെ… രണ്ടു മൂന്നു ദിവസം ഒരാളുടെ ഒപ്പം കഴിഞ്ഞ നിന്നെ സാർ സ്വീകരിക്കില്ലാന്ന് തോന്നി.. അതിനു വേണ്ടി ഒരുപാട് ആണുങ്ങളുമായി നിനക്ക് അടുപ്പമുണ്ടെന്ന് അയാളെ കൊണ്ട് പറയിപ്പിച്ചു..

പക്ഷേ അവിടെയും എനിക്ക് തെറ്റി. നിങ്ങൾ അടുക്കും തോറും എന്റെ ഉള്ളിലെ പക കൂടുകയായിരുന്നു. അപ്പോഴാണ് വിപിനു നിന്നോട് ഒരിഷ്ടം ഉള്ളത് ഞാൻ അറിയുന്നത്. നീയും സാറുമായുള്ള അടുപ്പം അറിഞ്ഞപ്പോൾ ഒഴിഞ്ഞു മാറിയ അവനെ ഓരോന്ന് പറഞ്ഞു ഞാനാണ് ശാരിയുമായി അടുപ്പിച്ചത്.

അവന്റെ ഉള്ളിൽ നിന്നോട് വെറുപ് ജനിപ്പിച്ചതു. നിങ്ങളെ കുറിച്ച് എല്ലാം അവനാണ് എന്നോടു പറഞ്ഞു തന്നിരുന്നതു. അന്നത്തെ ആ സാരി പോലും. ഞങ്ങളുടെ പ്ലാൻ പ്രകാരം സാറിനെ ആ ഷോപ്പിൽ കൊണ്ട് വന്നതും അതേ കളർ സാരി എടുത്തതും എല്ലാം ആ പ്ലാൻ പ്രകാരം ആയിരുന്നു.

കഴിഞ്ഞോ നിന്റെ നുണകഥ.. കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ.. നേരം ഒരുപാട് ആയി.
എഴുന്നേറ്റു പുറത്തേക്കു ഇറങ്ങാൻ നേരം അവളുടെ അമ്മ എന്റെ അടുത്തേക്ക് വന്നു.

എന്റെ മോള് പറഞ്ഞത് ഒക്കെ സത്യമാ.. മോള് വിശ്വസിക്കണം.

അവളുടെ ‘അമ്മ കൂടെ പറഞ്ഞപ്പോൾ ഞാൻ എല്ലാം കേട്ടിരുന്നു. പിന്നെ കേട്ടത് എല്ലാം എന്റെ ഹൃദയം തകർക്കുന്ന കാര്യങ്ങൾ ആയിരുന്നു. എനിക്ക് ഒപ്പം ഉണ്ടായിയുന്ന വലിയൊരു ചതിയുടെ വലയം ഞാൻ തിരിച്ചറിയുകയായിരുന്നു.

അതേ നന്ദു.. വിപിൻ നിങ്ങളുടെ കൂടെ നിന്ന് ഓരോ വിവരവും എന്നെ അറിയിക്കുമായിരുന്നു. നിങ്ങളെ തമ്മിൽ പിരിക്കാൻ വേണ്ടി അവൻ പറഞ്ഞു തന്ന ഐഡിയ ആണ് അതെല്ലാം. അതിൽ നിങ്ങൾ വീഴുകയും ചെയ്തു.

അതിന് ആദ്യം എനിക്ക് നിന്റെ വിശ്വാസം നേടണമായിരുന്നു. അതിനാ ഞാൻ നിന്നോട് അടുത്തത്. നിന്നെ അശ്വിനിൽ നിന്നും ശാരിയിൽ നിന്നും അകറ്റി നിർത്തെണ്ടത് എന്റെ ആവശ്യം ആയിരുന്നു.

അപ്പോഴും സാർ നിന്നെ വിളിക്കുന്നുണ്ടായിരുന്നു എന്നത് അല്ലെ സത്യം..?
ഞാൻ പുച്ഛത്തോടെ പറഞ്ഞു.

സാറിന്റെ ഫോണിൽ നിന്ന് എനിക്ക് കോള് വരാറുണ്ട്ന്നത് സത്യം ആണ്. പക്ഷേ ആ ടൈമിൽ ഒക്കെ എന്നെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്തതു സാറല്ല. പ്രവീൺ ആണ്. ആരോടും ഒന്നും പറയണ്ടന്ന് ഞാനാണ് അയാളോട് പറഞ്ഞത്.

സാറിനെതിരെ തെളിവുകൾ ഉണ്ടാക്കാൻ ഞാൻ പ്രവീൺനോട്‌ ഇഷ്ടം കൂടുകയായിരുന്നു . സാറിന് പോലും അറിയില്ലായിരുന്നു അതൊന്നും. ഇടക്ക് എപ്പോഴോ എന്റെ മെസേജ് കണ്ടപ്പോൾ സാർ എന്നെ ഒരുപാട് വഴക് പറഞ്ഞു.

ജ്യോതി അയച്ച മെസേജ് സാർ എന്നെ കൊണ്ട് വന്നു കാണിചതു ഞാൻ ഓർത്തു.അന്ന് അതിന്റെ പേരിൽ ഒരുപാട് വഴക് ഇട്ടതാണ് ഞാനും സാറും.

ആ മെസേജ്ന്റെ പേരിൽ നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എനിക്ക് സന്തോഷമായി. എല്ലാം തുറന്നു പറയാൻ ശ്രെമിച്ച പ്രവീണിനെ പിണക്കം നടിച്ചു ഞാൻ പിന്തിരിപ്പിച്ചു. ഞാനും പ്രവീണു തമ്മിലുള്ള ചാറ്റ് ആണ് ഞാൻ നിന്നെ കാണിച്ചത്.

അത് കണ്ടപ്പോൾ നീ എല്ലാം വിശ്വസിച്ചു. പക്ഷേ നീ കൈ മുറിക്കുമെന്നു ഞാൻ കരുതിയില്ല. എല്ലാം അറിഞ്ഞപ്പോൾ പ്രവീൺ എന്റെ അടുത്തേക്ക് വന്നു.

അയാളുടെ മുഖതു നോക്കി ഞാൻ പറഞ്ഞു നിങ്ങളെ പിരിക്കാൻ അയാളെ വെറും വിഡ്ഢി വേഷം കെട്ടിക്കുകയായിരുന്നു ഞാൻ എന്ന്. അത് താങ്ങാൻ കഴിയാതെ പ്രവീണിന് പിന്നേയും… ഒക്കെ ഞാൻ കാരണമാ.. നിന്നെ മാത്രമല്ല ഒരുപാട് പേരെ ഞാൻ വേദനിപ്പിച്ചു..

അതിനുള്ള ശിക്ഷ എനിക്ക് കിട്ടി.. റോഡ് അരികിൽ രക്തം വാർന്നു ഒരിറ്റ് വെള്ളം കിട്ടാതെ പിടഞ്ഞു ആണ് എന്റെ പപ്പ… ഞാൻ ചെയ്തതിന്റെ എല്ലാം ഫലം അനുഭവിക്കേണ്ടി വന്നത് എന്റെ കുടുംബം മൊത്തമായിട്ടാ… എന്നോട് ക്ഷമിക്ക് നന്ദു… ഒക്കെത്തിനും ഞാനാ കാരണം.

ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ ഒരു മരവിപ്പ് ആയിരുന്നു മനസിൽ. ഒന്നും മിണ്ടാതെ ഇരുന്ന എന്റെ കാൽചുവട്ടിൽ കുനിഞ്ഞിരുന്നു അവൾ കരയുകയായിരുന്നു, എല്ലാത്തിനും മാപ്പ് പറയുകയായിരുന്നു.

അപ്പോൾ എന്റെ ഉള്ളു നിറയെ ഞാൻ സാറിനോട് പറഞ്ഞു വാക്കുകളായിരുന്നു. എത്രമാത്രം കളിയാക്കി… അവഗണിച്ചു.. ഒരുപാട് വേദനിപ്പിച്ചു.. ഈശ്വരാ… എങ്ങനെ അതെല്ലാം ഞാൻ തിരുത്തും. കരഞ്ഞു കൊണ്ട് അവിടുന്നു ഇറങ്ങി പോകുമ്പോൾ എത്രയും പെട്ടന്ന് സാറിനെ കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ സാർ എവിടെയാണ് താമസം എന്ന് പോലും അറിയാതെ നടുറോഡിൽ എവിടേക് പോണമെന്നു അറിയാതെ നിന്ന് പോയി ഞാൻ.കോളേജ്ന് മുന്നിൽ വെളുക്കും വരെ കാത്തു നിന്നു.. സാറ് വരുമ്പോൾ ഓടി ചെന്നു ആ കാലിൽ വീഴണം.

വേദനിപ്പിചതിന് മാപ്പ് പറയണം. പക്ഷേ പതിനൊന്നു മണിയായിട്ടും സാറിനെ കാണാതെ ആയപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാണ്ട് ആയി. തിരിച്ചു വീട്ടിലേക്കു പോകാൻ നേരമാണ് പ്രവീണേട്ടനെ കാണുന്നത്.

എവിടെയായിരുന്നു മോളെ നീ .. നിന്നെ ഇനി തിരക്കാത്ത സ്ഥലം ഇല്ല. നീ കരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത് എന്ന് ജ്യോതി പറഞ്ഞു. അപ്പോൾ മുതൽ നിന്നെ തിരക്കുന്നതാ ഞാൻ.

ഏട്ടാ… എനിക്ക് സാറിനെ കാണണം.

ഏട്ടൻ എന്നെ വീട്ടിലേക്കു കൂട്ടി. പക്ഷേ സാറിന്റെ മുഖത്തു നോക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു എനിക്ക്. എന്തൊക്കെയോ പറയണമെന്നു തോന്നി.. കരച്ചിൽ കാരണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുകയായിരുന്നു.

വാടോ… കയറി ഇരിക്ക്.

പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും കാണിക്കാതെ സാർ എന്നെ ക്ഷണിച്ചു. എനിക്ക് മുന്നിൽ ചായയും പലഹാരങ്ങളും നിരത്തി വച്ചു. .

കഴിക്ക്… ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ.

എനിക്ക് …
ഞാൻ പറയാൻ തുടങ്ങും മുൻപേ സാർ എഴുന്നേറ്റു അകത്തേക്കു പോയി. കരയാതിരിക്കാനായില്ല. ഞാൻ ചെയ്തതിന്റെ ഒരംശം പോലുമയില്ല അതെന്ന് എനിക്ക് അറിയാം. പക്ഷേ.

താൻ പല്ല് പോലും തേച്ചിട്ടില്ലാന്നു ഞാൻ മറന്നു.. ഇതാ പേസ്റ്റ്. ഇനി പല്ല് തേക്കാതെ ചായ കുടിക്കാറുണ്ടേങ്കിൽ കുടിച്ചോട്ടോ. അല്ലെങ്കിൽ ഒന്ന് ഫ്രഷ് ഒക്കെ ആയിട്ട് വാ.. ബാത്‌റൂം ദാ അവിടെ.

വളരെ സാധാരണ രീതിയിൽ ആയിരുന്നു പെരുമാറ്റം. എനിക്ക് അത്ഭുതം തോന്നി. “ഒരേ കോളേജിൽ വർക് ചെയ്യുന്നവർ എന്ന പരിചയം മാത്രമേ നമ്മൾ തമ്മിൽ ഉള്ളു.. അതുകൊണ്ട് ആ ലിമിറ്റിൽ ഉള്ള സംസാരം മതി നമുക്ക് ഇടയിൽ.. അതും വളരെ അത്യാവശ്യം ആണെങ്കിൽ മാത്രം ‘” സാറിനോട് ഞാൻ അന്ന് പറഞ്ഞതിന്റെ ഫലമാണ് ഇപ്പോൾ ഈ കാണിക്കുന്നത് എന്ന് എനിക്ക് മനസിലായി.

ഇവിടെ ഇപ്പോൾ മാറി ഇടാൻ ദാ ഇത് മാത്രമേ ഉള്ളു.. തനിക്കു തല്ക്കാലം ഇത് ഉപയോഗിക്കാം.

സാർ ആ ചുവന്ന സാരി എനിക്ക് നേരെ നീട്ടി.
എന്റെ പെണ്ണിന് വേണ്ടി കാത്തു വച്ചിരുന്നതാ അത്. സാരമില്ല.. താൻ ഉടുത്തോ.

ആ സാരി ഞാൻ നെഞ്ചോട് ചേർത്തു. അർഹതയില്ലാത്തതു എന്തോ ചേർത്തു പിടിച്ചത് പോലെ തോന്നി. കുളി കഴിഞ്ഞു ഇട്ടിരുന്ന ചുരിദാർ തന്നെയാണ് ഇട്ടത്. ഇറങ്ങി ചെന്നപ്പോൾ സാർ ഒന്ന് നോക്കി.

വാടോ…
കസേര പുറകോട്ടു വലിച്ചു ഇരിക്കാൻ ക്ഷണിച്ചു.

കഴിക്ക് കൃഷ്ണേന്ദു.. ഇങ്ങനെ നോക്കി ഇരിക്കാതെ.

സാറിനെ തന്നെ നോക്കി ഇരുന്ന എന്റെ മുന്നിലേക്ക് ഭക്ഷണം നീക്കി വച്ചു. സാറിന്റെ കൃഷ്ണേന്ദു എന്നുള്ള വിളിയിൽ വല്ലാത്തൊരു അകലം തോന്നി . ഒരു വിധം കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു.

സാർ… എനിക്ക് അറിയില്ലായിരുന്നു ഒന്നും.

ഓഹ്.. അത് സാരമില്ല. തന്നെ വീട്ടിൽ വിടണോ.. അതോ തന്നെ പൊക്കൊളുമോ.

ഇറങ്ങി പോകാൻ പറഞ്ഞില്ലല്ലോ.. അതോർത്തു സന്തോഷം തോന്നി. ഇത്രയൊക്കെ വേദനിപ്പിച്ച എന്നോട് നന്നായിട്ട് തന്നെ അല്ലെ പെരുമാറിയത്. തനിയെ പൊക്കോളാം എന്ന് പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ മനസ് ശൂന്യമായിരുന്നു.
വീടെത്തിയത് പോലും അറിഞ്ഞില്ല.

നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി. ഏട്ടൻ പോലും ഒന്നും ചോദിച്ചില്ലല്ലോ.. സാരമില്ല.. ഇനി ആ മനസിൽ ഒരിടം ഉണ്ടാവില്ലന്ന് ഉറപ്പായി.
ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ പുറത്തു ആരോ വന്നത് പോലെ തോന്നി. അകത്തേക്കു കയറി വന്ന അമ്മയെയും അച്ഛനെയും അത്ഭുതം തോന്നി.
എന്താ പെട്ടന്ന്… ഒന്ന് പറയ കൂടി ചെയാണ്ട്.

കല്യാണം ഒക്കെ ആകുമ്പോൾ അച്ഛനും അമ്മയും വേണ്ടേ.. അതോ തന്നെ കെട്ടാൻ ആണോ പൊന്നു മോളുടെ ഉദ്ദേശം.

കണ്ണ് മിഴിച്ചു നിന്ന എന്റെ മുന്നിലേക്ക് ഒരു കള്ള ചിരിയുമായി സാർ കയറി വന്നു.

പോയി സാരി ഉടുത്തോണ്ട് വാടി.. ഇപ്പോൾ തന്നെ ലേറ്റ് ആയി.. മര്യാദക്ക് വീട്ടിൽ വച്ചു സാരി ഉടുക്കാൻ കൊടുത്തതാ.. അപ്പോൾ വാശി.. ഇനി മുഹൂർത്തം എങ്ങാനും തെറ്റിയാൽ എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം..

മീശ രണ്ടു വശത്തേക്കും പിരിച്ചു വച്ചു വല്യ ഗൗരവത്തിൽ ആയിരുന്നു പറച്ചിൽ. കണ്മുന്നിൽ നടക്കുന്നത് സത്യമാണോ സ്വപ്‌നമാണോ എന്ന് തിരിച്ചറിയാത്ത അവസ്ഥയായിരുന്നു എനിക്ക്. സാറെന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും നെറ്റിയിൽ സിന്ദൂരം തൊടുമ്പോഴും ആ അവസ്ഥയിൽ നിന്ന് മാറിയിട്ടില്ലായിരുന്നു ഞാൻ.

എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.. ഇത്ര പെട്ടന്ന് എങ്ങനെ എന്നല്ലേ. ജ്യോതി അപ്പോൾ തന്നെ എന്നെ വിളിച്ചു പറഞ്ഞിരുന്നു.

പിന്നെ വൈകിയില്ല. എല്ലാവരെയും വിളിച്ചു അപ്പോൾ തന്നെ ക്ക് നിന്നെ കല്യാണം കഴിക്കണംന്ന് പറഞ്ഞു. നിന്റെ വീട്ടുകാർ സമ്മതിച്ചു.

എന്നിട്ട് ആണോ ദുഷ്ടാ.. ഞാൻ വീട്ടിൽ വന്നപ്പോൾ എന്നോട് അങ്ങനെ പെരുമാറിയത്.

പിന്നെ… എന്നെ കുറെ വേദനിപ്പിചില്ലേ..അപ്പൊ ഞാനും എന്തെങ്കിലും ചെയ്യണ്ടേ.

വീടെത്തിയിട്ട് പോരേ പുന്നാരം എന്ന് ചോദിച്ചു അവരൊക്കെ കളിയാക്കാൻ തുടങ്ങിയപ്പോൾ ആണ് ഞങ്ങൾ കെട്ടിപിടിച്ചു ആണ് നിൽക്കുന്നത് എന്ന് ബോധം വന്നത്.

അവർക്ക് ഒരുപാട് പറയാൻ കാണും.
വീട്ടിൽ വന്നപ്പോൾ എല്ലാവരും ഞങളെ തനിച്ചു ആക്കി പുറത്തേക് പോയി. സാർ എന്റെ മുറിയിലൂടെ ആകെ ഒന്ന് കണ്ണോടിച്ചു. ടേബിളിൽ സാറിന്റെ ഫോട്ടോ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് അതെടുത്തു കയ്യിൽ പിടിച്ചു.

വെറുക്കപ്പെട്ടവന്റെ ഫോട്ടോ എന്തിനാവോ സൂക്ഷിച്ചു വച്ചത്..

അത്… എനിക്ക് ഇഷ്ടം ഉണ്ടായിട്ട്.
ഞാൻ അത് വാങ്ങി അലമാരക്കുള്ളിൽ വച്ചു.
അടുത്തത് എന്റെ ഡയറിയിലേക്ക് ആണ് കണ്ണ് എന്നറിഞ്ഞപ്പോൾ ഞാൻ അത് ബലമായി പിടിച്ചു വാങ്ങി. അങ്ങനെ ഇപ്പോൾ വായിക്കേണ്ട.. പക്ഷേ തട്ടി പറിക്കാൻ ആൾ മിടുക്കൻ ആണല്ലോ.
മൊത്തം വായിച്ചു കഴിഞ്ഞപ്പോൾ സാർ എന്നെ അത്ഭുതത്തോടെ നോക്കി.

താൻ കൊള്ളാലോടോ.. നമ്മുടെ ലൈഫ് കഥയാക്കി എഴുതിയല്ലോ.. പക്ഷേ എനിക്ക് എന്താടി വില്ലന്റെ റോളോ.. മര്യാദക്ക് മാറ്റി എഴുതിക്കോ.. എന്നിട്ട് നമുക്ക് പബ്ലിഷ് ചെയ്യാം.

ചുമ്മാ വട്ട് പറയാതെ അക്കി.. ഞാൻ ചുമ്മാ എല്ലാം എഴുതി വച്ചൂന്നെ ഉള്ളു.

ചുമ്മാ മതി.. നിന്റെ ആദ്യത്തെ എഴുത്തു അല്ലെ. അതൊന്ന് വെളിച്ചം കാണട്ടെടോ.. പക്ഷേ പേരെന്തിടും.

എന്റെ കഥക്കും ജീവിതത്തിനും ഒരേ ഒരു പേരെ ഉള്ളു.. അത് നീ മാത്രമാണ്.
ഡയറിയുടെ ആദ്യത്തെ പേജിൽ വടിവൊത്ത അക്ഷരത്തിൽ വലുതാക്കി ഞാൻ എഴുതി

“അഖിലൻ ”

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19

അഖിലൻ : ഭാഗം 20

അഖിലൻ : ഭാഗം 21

അഖിലൻ : ഭാഗം 22

അഖിലൻ : ഭാഗം 23

അഖിലൻ : ഭാഗം 24

അഖിലൻ : ഭാഗം 25