Saturday, April 20, 2024
Novel

അഖിലൻ : ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ഞാൻ കുറച്ചു മുൻപ് ആ കണ്ണുകളിൽ കണ്ടത് ഒരു സ്റ്റുഡന്റിനോടുള്ള സ്നേഹം ആയിരുന്നോ.. ആ ശബ്ദത്തിലെ ഇടർച്ച കള്ളമായിരുന്നോ…സാർ എന്റെ മുന്നിൽ ഒളിച്ചു കളിക്കുന്നുണ്ടോ? ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എനിക്ക് മുന്നിൽ ബാക്കി ആയി.

എന്തുകൊണ്ടാണ് എന്നോട് ഇങ്ങനെ.. ഇടക്ക് ഒരുപാട് സ്നേഹം കാണിക്കും.. അടുത്ത നിമിഷം അതെല്ലാം കളവ് ആണെന്ന് തോന്നും വിധം മനസ് വിഷമിപ്പിക്കും.. ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്നു. എങ്ങനെയും ശാരിയെ കണ്ടാൽ മതി എന്നായി… അവളെ ഉള്ളു എനിക്ക് സങ്കടം പറയാൻ.. മനസ് അറിഞ്ഞു എന്നെ സ്നേഹിക്കുന്നു എന്ന് പറയാൻ..

വിപിൻ… ഹോസ്റ്റലിലേക്ക് പോയാൽ മതി.

അപ്പോൾ ഹോസ്പിറ്റലിൽ പോകണ്ടേ..

വേണ്ട.. താൻ ഞാൻ പറയുന്നത് കേട്ടാൽ മതി.

പക്ഷേ വിപിൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല.
സോറി കൃഷ്‌ണേന്ദു… ഇക്കാര്യത്തിൽ എനിക്ക് സാറിനെ അനുസരിച്ചേ പറ്റു .. ആദ്യം ഹോസ്പിറ്റലിൽ..എന്നിട്ട് നമ്മൾ ഹോസ്റ്റലിലേക്ക് അല്ലേ പോണേ.

വേണ്ടന്ന് പറഞ്ഞില്ലേ… മര്യാദക്ക് അല്ലേ ഞാനിപ്പോ ചാടും.
കാറിന്റെ ഡോർ ഹാൻഡിൽ പിടിച്ചു തിരിച്ചു നോക്കി എങ്കിലും അത് ലോക്ക്ട് ആയിരുന്നു.

താൻ ചാടുംന്നു സാർ പറഞ്ഞായിരുന്നു.. അതുകൊണ്ട് ഞാൻ അപ്പോഴേ ഡോർ ലോക് ചെയ്തു.വിപിൻ പുറത്തേക് നോക്കി ചിരിയടക്കുന്നതു കൂടി കണ്ടപ്പോൾ ഒട്ടും സഹിച്ചില്ല. ഡോർ വലിച്ചു പറിക്കാൻ ആണ് തോന്നിയ്തു.

എടോ… താൻ എന്താ ഈ കാണിക്കുന്നത്… ഇപ്പോ എന്താ തന്റെ പ്രശ്നം. ഹോസ്പിറ്റലിൽ പോകണ്ട.. അത്രേ അല്ലേ ഉള്ളു.

അതെ.. അത്രേ ഉള്ളു.

ശെരി പോകുന്നില്ല… പക്ഷേ നമ്മൾ പോകുന്നത് ഹോസ്റ്റലിലേക്ക് ആയിരിക്കില്ല.. നേരെ സാറിന്റെ അടുത്തേക് ആയിരിക്കും.പോകാത്തതിന്റെ കാരണം നേരിട്ട് പറഞ്ഞിട്ട് എവിടെയാന്നു വച്ചു പൊക്കോ. എനിക്ക് വയ്യ ചീത്ത കേൾക്കാൻ.

എനിക്ക് ഇപ്പോൾ ശാരിമോളെ കാണണം…
എന്റെ കരച്ചിൽ കണ്ടതും വിപിൻ വണ്ടി നിർത്തി.

എന്താന്ന്…?

എനിക്ക് ശാരിയെ കാണണം. ഇപ്പോൾ തന്നെ..

അയ്യേ… താൻ എന്താടോ ഇങ്ങനെ.. ആദ്യം കണ്ണൊക്കെ തുടക്ക്.. നമ്മൾ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ശാരി അവിടെ എത്തും. അത് പോരേ തനിക്കു.

ഹ്മ്മ്..

അയ്യേ… എന്തൊരു വാശിയാഡോ… അവളെങ്ങനെ തന്നെ സഹിക്കുന്നു. ഒരു കാര്യത്തിൽ സന്തോഷമുണ്ട്… സാർ തന്നെ തന്നെ കെട്ടണം.. അയാൾക് ഇതിലും വലുത് ഇനി ഒന്നും വരാനില്ല..കാർ മുന്നോട്ടു എടുക്കുന്നതിനിടയിൽ വിപിൻ അടക്കം പറയുന്നത് ഞാൻ കേട്ടു.

നാശം പിടിക്കാൻ… ഇനി ഈ കുടുംബത്തിന് ഇതിലും വലുത് എന്ത് വരാനാ..
ആ വാക്കുകൾ ഞാൻ മുൻപും കേട്ടിട്ടുണ്ട്. എപ്പോഴായിരുന്നു അത്…

ഓർമ്മയിൽ വന്നത് നിറമില്ലാത്ത അവ്യക്തമായ ചില ശബ്ദങ്ങൾ ആണ്..
ചേർത്തു പിടിച്ചു അന്ന് കരഞ്ഞത് മുത്തശ്ശി യായിരുന്നിരിക്കണം..എന്നെ ചൂണ്ടി ആരൊക്കെയോ എന്തൊക്കെയോ പറയുന്നു.. ആരെയും കണ്ടു പരിചയം പോലുമില്ലായിരുന്നു എനിക്ക്…

ഇപ്പോൾ ആ മുഖങ്ങൾ പോലും ഓർമ്മയില്ല. എന്നെ ഉപേക്ഷിക്കാൻ ആയിരുന്നു അവരുടെ ബഹളങ്ങൾ എല്ലാം എന്നറിയുന്നത് അന്ന് തനിച്ചു ആ അമ്പലനടയിൽ നിൽക്കുമ്പോൾ ആണ്. ഇനി തനിച്ചു ആണ്… അത് മാത്രം മനസിലായി അന്ന്.

അമ്മയുടെ മുഖം മാത്രം ഓർമ്മയുണ്ട്… ഇന്നത് ഒരുപാട് മാറിയിരിക്കും. അച്ഛൻ…. അച്ഛൻ ഉണ്ടായിരുന്നോ… അതോ മരിച്ചു പോയോ… ആരോട് ചോദിക്കാൻ ആണ്. പിന്നീട് എപ്പോഴോ അവിടെ തൊഴാൻ വന്നൊരാൾ തനിച്ചു നിന്ന എന്റെ നേരെ കൈ നീട്ടി… സ്നേഹത്തോടെ മോളെ എന്നുള്ള വിളി
കാലുകൾ അറിയാതെ മുന്നോട്ടു ചലിച്ചു.

എന്റെ അച്ഛനാണോ..?

കുറേ നേരം എന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നിട്ട് അതേഎന്ന് പറഞ്ഞു വീട്ടിലേക്കു കൂട്ടി. പക്ഷേ അവിടെ ചെന്നപ്പോൾ അറിഞ്ഞു അത് എന്റെ അച്ഛൻ അല്ലെന്ന്. പക്ഷേ അദ്ദേഹതെ അച്ഛാന്നെ വിളിച്ചിട്ടുള്ളൂ ഇത് വരെ.. ആ സ്നേഹം എനിക്ക് കിട്ടുന്നുമുണ്ട്. സ്വന്തം രക്തമല്ലെങ്കിലും എനിക്ക് ഒരു സഹോദരിയെ കിട്ടി… ശാരി. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. എല്ലാവർക്കും അവളെ എന്റെ സുഹൃത്തു ആയി മാത്രേ അറിയൂ.

ഹോസ്പിറ്റൽ എത്തി.. വാടോ… ഇറങ്ങുന്നില്ലേ..?

ഓർമ്മകളുടെ കുമിളകൾ ഉടഞ്ഞു. ഇറങ്ങാൻ വിപിനും ഹെല്പ് ചെയ്തു.

ഹാവൂ.. ഞാൻ കരുതി ഇനി അതിനും ശാരി വരട്ടെ എന്ന് പറയുമെന്നു.

ഒന്നും പറയാൻ തോന്നിയില്ല.. ശരീരത്തിന്റെ ഭാരം ഇല്ലാണ്ട് ആവുന്നത് പോലെ… കണ്ണുകളിൽ മൂടൽ മഞ്ഞു നിറയുന്നു..
വീഴും മുൻപേ ആരോ താങ്ങിയത് മാത്രം അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ കണ്ടത് സാറിനെയാണ്.

എന്തിനാണാവോ വന്നത്…കാണണ്ട എനിക്ക്. ഭിത്തിയിലേക്ക് നോക്കി കിടന്നു. എന്തെങ്കിലും ചോദിക്കുമെന്നു കരുതി.. ചോദിക്കട്ടെ… എന്നിട്ട് മിണ്ടാം.കൂടെ കൊണ്ട് വരാൻ മടി ആയിരുന്നല്ലോ… പിന്നെ ഇപ്പോൾ എന്തിനാ വന്നു കൂട്ടിരിക്കുന്നത്..

“കുശുമ്പ് ആലോചിച്ചു കഴിഞ്ഞെങ്കിൽ വാ ഹോസ്റ്റലിൽ ആക്കാം. ”

എന്താ പറഞ്ഞെ… ഞാൻ കുശുമ്പ് ആലോചിക്കുവാന്നോ..?

ഹാ… അല്ലാതെ പിന്നെ നീ വേറെന്ത് ആലോചിച്ചു ഇരിക്കാനാ. നോക്കി പേടിപ്പിക്കാതെ എഴുന്നേറ്റു വാ പെണ്ണെ..
ചിരിച്ചു കൊണ്ട് കൈ നീട്ടിയപ്പോൾ അറിയാതെ കൈ നീട്ടി, പിന്നെ വേണ്ടന്ന് തോന്നി.

ഞാൻ തന്നെ എഴുന്നേറ്റോളാം.. ശാരി എവിടെ.. വന്നില്ലേ.

വരണ്ടാന്നു ഞാനാ പറഞ്ഞത്.. നീ അങ്ങോട്ട്‌ അല്ലേ പോകുന്നത്.

എന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ താൻ ആരാടോ… അവളോട്‌ വരാൻ പറഞ്ഞത് ഞാനാ.. എനിക്ക് കാണാൻ ആ. അത് വേണ്ടന് പറയാൻ തനിക്കു ആരാ അധികാരം തന്നതു.

ഓഹ്… ഞാൻ ഒന്നും പറഞ്ഞില്ലേ… വാ പോകാം.

സാറിന്റെ ഒപ്പം കാറിൽ കയറാൻ പറഞ്ഞെങ്കിലും വിപിനു ഒപ്പമാണ് ഞാൻ കയറിയതു. സാറിന്റെ മുഖം കടന്നൽ കുത്തേറ്റതു പോലെ വീർത്തിരുന്നു. ഹോസ്റ്റലിൽ എത്തിയപ്പോൾ ശാരി ഓടി വന്നു. അവളെ കണ്ടതും സങ്കടം മലവെള്ളം പോലെ കുതിചെത്തി. അവളും കരയുകയായിരുന്നു.

പേടിക്കണ്ട…. പ്രവീൺ പോലീസ് കസ്റ്റടിയിൽ ആണ്. ഇനി അയാളെ കൊണ്ട് ശല്യം ഉണ്ടാകില്ല. പക്ഷേ അയാൾ കുറച്ചു പേരുടെ പേര് പറഞ്ഞല്ലോ.. അവരൊക്കെ ആരാ?

എല്ലാവരും എന്റെ മുഖത്തെക്ക് നോക്കി ഇരിക്കുകയാണ്.

എനിക്കറിയില്ല അവരെ .. പക്ഷേ… ആ പേര്.. ശിവ… അത് ഞാൻ കേട്ടിട്ടുണ്ട്.

എവിടെ.?

അറിയില്ല… ഞാൻ ഓർക്കുന്നില്ല.

ഇതാണ് ശിവ… ഇപ്പോൾ നോക്ക്.. അറിയുമോന്നു. സാർ എന്നെ ഒരു ഫോട്ടോ എടുത്തു കാണിച്ചു.

ഇവനോ… ഇവന്റെ ശല്യം സഹിക്കാതെയാണ് ഞങ്ങൾ ഇങ്ങോട്ട് പഠിക്കാൻ വന്നത്. അവൻ നന്ദുനെ വഴി നടക്കാൻ സമ്മതിക്കില്ലയിരുന്നു. ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ പോലീസിൽ പരാതി കൊടുത്തു. പിന്നെ ഞങ്ങൾ രണ്ടാളും ഇങ്ങോട്ട് പോന്നു, ഞാൻ ഇവിടെ കോളേജിലും ഇവൾ പ്ലസ്ടുവിനും ചേർന്നു.പിന്നെ അയാളെ കുറിച്ച് അറിവൊന്നും ഇല്ല . അല്ലാതെ ഞങ്ങള്ക് വേറെ ഒന്നും അറിയില്ല.

ഹ്മ്മ്.. ശിവ പ്രണയനൈരാശ്യതാൽ ആത്മഹത്യാ ചെയ്തന്ന് ആണ് അറിയാൻ കഴിഞ്ഞത്.. അതിന്റെ പ്രതികാരം തീർക്കാൻ വന്നതാ അയാൾ. എന്തായാലും എല്ലാം ഓക്കേ ആയല്ലോ. ഇനി പേടിക്കണ്ട.

ശാരിമോളെ… എനിക്ക് ഒന്ന് കിടക്കണം.പോവാ..

സാർ എന്തോ പറയാൻ എനിക്ക് നേരെ തിരിയുന്നതു കണ്ടത് കൊണ്ടു തന്നെയാണ് അങ്ങനെ പറഞ്ഞത്. എന്നെ കുറേ ഒഴിവാക്കിയത് അല്ലേ… ആ വേദന എന്താന്ന് അറിയട്ടെ. പക്ഷേ ഞാൻ പോകും മുന്നേ ആളിറങ്ങി പോയപ്പോൾ പ്ലിങ് ആയത് ഞാൻ ആണ്.ശാരിയുടെ മുഖത്തു ഒരു കള്ളചിരി ഉണ്ടായിരുന്നു.

ചീറ്റിപോയല്ലേ..

ഹ്മ്മ്… സാരമില്ല.. ഇനിയും കിട്ടും അവസരം. ഞാനും ചിരിച്ചു കൊണ്ടു പറഞ്ഞു. അവളെന്നെ മുകളിലേക്ക് കൊണ്ടു വന്നു. നീ കിടന്നോ കുറച്ചു നേരം. അവളുടെ മടിയിൽ തല വച്ചാണ് കിടന്നത്.

ഡാ… ഞാനിന്ന് അമ്മയെ ഓർത്തു… അവർ എന്തിനായിരിക്കും എന്നെ ഇട്ടിട്ട് പോയത്

തുടങ്ങി…. എന്റെ നന്ദുട്ടാ ഞങ്ങൾ ഇത്രയും സ്നേഹിച്ചിട്ടും നീ പഴയത് തന്നെ പറഞ്ഞോണ്ട് ഇരിക്കുവാ അല്ലേ.. അപ്പോൾ ഞങ്ങൾ ഇല്ലേ നിന്റെ മനസിൽ.

പിന്നേ… നീ ഇങ്ങനെ എന്റെ ഉള്ളു നിറയെ ഒഴുകി പടർന്നു കിടക്കുവല്ലേ ശാരി മോളെ… നീ കാണുന്നില്ലേ..

ഉവ്വാ… അതിപ്പോ എനിക്ക് മാത്രം അല്ല എല്ലാവർക്കും മനസിലായി.എന്നെ കാണണംന്ന് പറഞ്ഞു കരഞ്ഞോ നീ.

ഞാനോ… കരയാനോ… ഹേ.. ഇല്ലല്ലോ.

ഉവ്വാ… എന്നെ വിപിൻ വിളിച്ചു പറഞ്ഞു എല്ലാം. പിന്നെ ഡാ ഇതൊക്കെ നമുക്ക് വീട്ടിൽ അറിയിക്കേണ്ടേ.?

വേണ്ടെടാ.. അച്ഛൻ അറിഞ്ഞാൽ സങ്കടം ആവും. പിന്നെ തിരിച്ചു ചെല്ലാൻ പറയും. ഇനി ഞാൻ പോകുന്നെങ്കിൽ അത് സാറിനെയും കൊണ്ട് ആകും.. മടുത്തു ഈ ഒളിച്ചു കളി.
അയാളെ കറക്കി കുപ്പിയിൽ ആക്കിയിട്ടേ ഈ നന്ദു ഇനി റസ്റ്റ്‌ എടുക്കു.

ആദ്യം കാല് നേരെ ആകട്ടെ… എന്നിട്ട് നോക്കാം. എണ്ണീറ്റു നിക്കാൻ വയ്യ ന്നിട്ട കുപ്പിയിൽ ആക്കാൻ പോണേ.

അവളെന്നെ കളിയാക്കി. ഹാ… നേരാം വണ്ണം നടക്കാറാകട്ടെ… എന്നിട്ട് ഞാൻ കാണിച്ചു തരാം.

പിന്നീടുള്ള ദിവസങ്ങൾ വളരെ ബോറായിരുന്നു.എല്ലാവരും വർക്നും ക്ലാസ്സിലുമൊക്കെ പോയതു കൊണ്ട് ഞാൻ ഒറ്റക് ആയി. ഉച്ചകഴിഞ്ഞു എനിക്കൊരു വിസിറ്റെർ ഉണ്ടെന്നു വാർഡൻ വന്നു പറഞ്ഞു

ഇതിപ്പോ ആരാ എന്നെ കാണാൻ എന്നാലോചിച്ചു ആണ് താഴേക്കു ചെന്നത്. ചെന്നപ്പോൾ പ്രവീൺ.

ഇതെപ്പോ ഹോസ്പിറ്റലിൽ നിന്ന് വന്നു.. ട്രീറ്റ്മെന്റ് കംപ്ലീറ്റ് ആയോ.

യെസ്.. അവിടുന്ന് നേരെ ഇങ്ങോട്ടാ വന്നത്.. തന്നെ കാണാൻ. പിന്നെ.. പറ എന്താ തന്റെ വിശേഷങ്ങൾ

ഇവിടുത്തെ വിശേഷങ്ങൾ ഒന്നും സാർ പറഞ്ഞില്ലേ..

അറിഞ്ഞു.. അയാളെ പിടിച്ചു അല്ലേ. നന്നായി. ഇനി ശല്യങ്ങൾ ഒന്നുമില്ലല്ലോ..സൊ അടുത്തത് കല്യാണം.

കേൾക്കാൻ ഒക്കെ നല്ല രസമുണ്ട് ഏട്ടാ… പക്ഷേ സാറിന് ഞാൻ വെറുമൊരു സ്റ്റുഡന്റ് മാത്രമാണ്.
എന്റെ വാക്കുകളിലെ നിരാശ പ്രവീണിനും മനസിലായി കാണണം. ആളെന്തോ വലിയ ആലോചനയിൽ ആണ്.

എന്നെ ഏട്ടനായി സ്വീകരിച്ച സ്ഥിതിക്ക് അവനെകൊണ്ടു നിന്നെ കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു. അതിനു മുൻപ് അവനു നിന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടോന്ന് അറിയണം.

അതൊക്കെ ഉണ്ട്.. എനിക്കറിയാം.. സാർ പുറത്തു കാണിക്കാത്തതാ.

എന്നാ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു.. നാളെ മുതൽ ക്ലാസ്സിൽ പോകാൻ തയ്യാർ ആയിക്കോ.

ഹേ… ഈ കാലും വച്ചിട്ട് ക്ലാസിൽ പോകാനോ… ന്റെ വേദന കുറഞ്ഞില്ല..

ദിവസം മൂന്നു നാലായില്ലേ… ഇനി ക്ലാസ്സിൽ ഒക്കെ പോകാം.. ചെറിയ ചതവല്ലേ ഉള്ളു.. അത് ഒക്കെ ഓക്കേ ആയിക്കോളും. അപ്പോൾ നാളെ.. എന്താ വേണ്ടത് എന്ന് ഞാൻ വിളിച്ചു പറയാം.

പ്രവീൺ യാത്ര പറഞ്ഞു ഇറങ്ങി. നാളെ കോളേജിൽ പോകാനോ.. എന്ത് ചെയ്യാനായിരിക്കും പ്രവീൺന്റെ ഉദ്ദേശം.?
എന്തായാലും നാളെ വരെ കാത്തിരിക്കുകയെ വഴി ഉള്ളു. ശാരി വന്നപ്പോൾ എല്ലാം അവളോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പ്രവീൺന്റെ കാൾ വന്നു.

താൻ റെഡി ആയോ..

ഹ്മ്മ്.. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.

ശാരി പൊക്കോട്ടെ.. താൻ പിന്നെ പോയാൽ മതി.ശരിയുടെ കൂടെ പോകാത്തത് എന്താന്ന് ആരെങ്കിലും ചോദിച്ചാൽ താൻ കോളേജിൽ പോകുന്ന വിവരം അവളറിഞ്ഞിട്ടില്ലാന്ന് പറഞാൽ മതി. ഓക്കേ. ഫോൺ കട്ട് ആയി.

എനിക്ക് ഒന്നും മനസിലായില്ല. എന്നിട്ട് ഞാൻ എങ്ങനെ പോകാനാ..ഒറ്റക്.

എന്തായാലും അയാൾ പറഞ്ഞത് പോലെ ഞാൻ ആദ്യം പോകാം. എന്താ ഉദ്ദേശിച്ചത് എന്ന് നോക്കാലോ. പോവാം നന്ദൂട്ടാ..

അവൾ ധൈര്യം തന്നതോടെ എനിക്കും ധൈര്യമായി. ശാരി പോയി കുറച്ചു കഴിഞ്ഞു ആണ് ഞാൻ ഇറങ്ങിയത്. പ്രതീക്ഷിച്ച പോലെ അല്ലാട്ടോ കുറച്ചു നടന്നപ്പോഴേ കാല് വേദനിക്കാൻ തുടങ്ങി. ആ വഴിയാണെൽ ഒറ്റ മനുഷ്യരും ഇല്ല. പതിയെ ഏന്തിവലിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ ആണ് പുറകിൽ നിന്ന് ഒരു ഹോൺ കേൾക്കുന്നത്. സാറിന്റെ കാർ.. ഞാൻ പ്രതീക്ഷയോടെ നോക്കി
അവിടെ വരെ ഒരു ലിഫ്റ്റ് തരുമോ ആവോ.?

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13