Friday, April 26, 2024
Novel

അഖിലൻ : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ന്തായാലും കയറി വാ..
ഏട്ടൻ എന്നെ അകത്തേക്കു ക്ഷണിച്ചു.
അവൻ ദേ ആ മുറിയിൽ ഉണ്ട്.. മോളു ചെല്ല്.
ഏട്ടൻ സാറിന്റെ മുറി കാണിച്ചു തന്നു. ഞാൻ അകത്തേക്ക് കയറിയതും പുറകിൽ വാതിൽ അടഞ്ഞു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ വാതിൽ കുറ്റി ഇടുന്ന ഏട്ടനെയാണ് ഞാൻ കണ്ടത്

എന്തിനാ കുറ്റി ഇടുന്നെ… ഏട്ടാ.. അക്കി എവിടെ.

അവൻ വരും.. മോള് ചെല്ല്.

വേണ്ട.. ഞാൻ പോവാ.. സാറിനെ ഞാൻ പിന്നെ കണ്ടോളാം..

പോകാൻ തുടങ്ങിയ എന്റെ കൈയിൽ ഏട്ടൻ പിടുത്തമിട്ടു.

അങ്ങനെ അങ്ങ് പോയാലോ.. ഇതുവരെ വന്നത് അല്ലേ.. കുറച്ചു കഴിഞ്ഞു പോകാംന്നേ..

ബലമായി പിടിച്ചിരിക്കുകയാണ്.. കുറേ കുടഞ്ഞു നോക്കിയിട്ടും പിടുത്തം വിടുവിക്കാൻ കഴിയുന്നില്ല. ഏട്ടൻ എന്നോട് ഇങ്ങനെ… സങ്കടം കൊണ്ട് കണ്ണു നിറയാൻ തുടങ്ങി .

വിട് ഏട്ടാ…

പിന്നെ പോകാം.. വാ.. വാ മോളെ..
കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേ മുറിയിലെക്ക് ഒറ്റ തള്ളായിരുന്നു. ഭാഗ്യത്തിനാണു തല കട്ടിൽകാലിൽ ഇടിക്കാത്തത്.

എന്തെങ്കിലും പറ്റിയോ..

ഏട്ടൻ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു.

മാറി നിൽക്കു..

ഏട്ടനെ തള്ളി മാറ്റി ഓടാൻ ഒരു ശ്രെമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

വാ… വന്നിവിടെ ഇരിക്ക്.
കട്ടിലിൽ ഏട്ടന്റെ അരികിൽ ആയി എന്നെ പിടിച്ചു ഇരുത്തി.

ഞാൻ പറയുന്നത് മര്യാദക്ക് അനുസരിച്ചോണം. കേട്ടല്ലോ..

പറ്റില്ലാന്ന് പറയാൻ പേടിയായിരുന്നു.ഇനി പഴയ അസുഖം വീണ്ടും തലപൊക്കിയത് ആണെങ്കിലോ… തല കുലുക്കി സമ്മതിച്ചു.

നല്ല കുട്ടി..
ഏട്ടൻ അലമാരയിൽ നിന്ന് ഒരു കവർ എടുത്തു.

മോള് ഇത് ഉടുത്തു റെഡി ആയി വാ.. ഏട്ടൻ പുറത്തു കാണും.

കവറിനു ഉള്ളിൽ അക്കി തന്ന സാരി ആയിരുന്നു. അതിനൊപ്പം ഒരു കുഞ്ഞു മാലയും ഒരു മോതിരവും. ഒന്നും മനസ്സിലാകാതെ കുറേ നേരം ഇരുന്നു. ഏട്ടൻ ഇത് എന്തിനുള്ള പുറപ്പാടാ.. സാറിനെയോ ശാരിയെയോ വിളിക്കാൻ ഒരു മാർഗവും ഇല്ലായിരുന്നു.

കഴിഞ്ഞില്ലേ..

കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു. പെട്ടന്ന് തന്നെ ഒരുങ്ങി. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഏട്ടൻ വന്നു ഞാൻ മാറ്റി ഇട്ടിരുന്ന ഡ്രസ്സ്‌ എടുത്തു കൊണ്ടു പോയി . പുറത്തു മറ്റാരുടെയൊക്കെയോ ചിരി കേൾക്കാം..വളരെ നേർത്ത ശബ്ദത്തിൽ എന്തോ പറഞ്ഞു ചിരിക്കുകയാണ്. പരിചയമുള്ള ശബ്ദം… ഞാൻ ഒന്ന് കൂടി കാതോർത്തു. ശാരി ….ശാരിയല്ലേ അത്.

ശാരിമോളെ… തുറക്ക്ടാ… ഞാൻ ഇതിന് അകത്തു ആണ്.. തുറക്ക്ടാ.

കതകിൽ ആഞ്ഞു തട്ടി കുറെ വിളിച്ചു. എത്ര കരഞ്ഞു വിളിച്ചിട്ടും പക്ഷേ അവരുടെ സംഭാഷണം നിലച്ചതു അല്ലാതെ ആരും വന്നു തുറന്നില്ല. പിന്നെയും കുറേ നേരം കഴിഞ്ഞു ആണ് ആരുടെയോ കാൽപെരുമാറ്റം കേട്ടതു. വാതിലിന്റെ കൊളുതു എടുക്കുന്ന ശബ്ദം കേട്ടതോടെ എന്നെ വിറക്കാൻ തുടങ്ങി. ധൈര്യതിന്നു ടേബിളിനു പുറത്തു ഇരുന്ന ടോർച് കൈയിൽ എടുത്തു പിടിച്ചു. കതക് മെല്ലെ തുറന്നു വരുന്നു. ഞാൻ ടോർച്ചിൽ പിടുത്തം മുറുക്കി.
ആദ്യത്തെ അടിയിൽ തന്നെ വീഴണം. അതായിരുന്നു ലക്ഷ്യം.
പക്ഷേ കയറി വന്നത് അക്കി ആയിരുന്നു. കണ്ടപാടെ ഓടി ചെന്നു കെട്ടിപിടിച്ചു. പെട്ടന്ന് എന്നെ മുറിയിൽ കണ്ടതിന്റെ അമ്പരപ്പിൽ ആയിരുന്നു സാറും.

എന്താടോ… താൻ എങ്ങനെയാ ഇവിടെ.. എന്തിനാ കരയുന്നെ..

അത് ഏട്ടൻ…

ഞാൻ പറഞ്ഞു തീരും മുൻപ്
ഹാപ്പി ബർത്തഡേ അഖി എന്നു പാട്ടു പടി ഏട്ടനും ശാരിയും വിപിനും മുറിയിലേക്ക് കയറി വന്നു.

എങ്ങനെ ഉണ്ട് അഖി എന്റെ പിറന്നാൾ സമ്മാനം.. നീ കാണാൻ കൊതിച്ച വേഷത്തിൽ നിന്റെ പെണ്ണിനെ കണ്ടില്ലേ.. ഇതാണ് ഇത്തവണതെ എന്റെ പിറന്നാൾ സമ്മാനം.. ഇഷ്ടായോ..

എന്താ നടക്കുന്നത് എന്ന് എനിക്ക് അപ്പോഴാണ് ബോധ്യം വന്നത്. എന്തോ വല്യ മഹാകാര്യം ചെയ്ത പോലെ ആണ് ഏട്ടന്റെ നിൽപ്. ഇതിനാണോ എന്നെ ഇങ്ങനെ പേടിപ്പിച്ചതു.

എല്ലാവരും കൂടി ഉള്ള പരിപാടി ആയിരുന്നു അല്ലേ.. ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ കരഞ്ഞു നിലവിളിച്ചു നടക്കുമായിരുന്നോ ഏട്ടാ..

ഹ.. ഹ… എല്ലാവർക്കും പണി കൊടുക്കുന്ന നിനക്ക് ഒരു പണി തരാൻ കിട്ടിയ അവസരമല്ലെ… അതങ്ങനെ ചുമ്മാ കളയാൻ പറ്റോ മോളെ.

ദുഷ്ടൻ ഏട്ടാ .. കൊല്ലും നിന്നെ ഞാൻ.
ഏട്ടൻ എനിക്ക് പിടി തരാതെ വട്ടം ചുറ്റി ഓടാൻ തുടങ്ങി. എല്ലാം കണ്ടു നിന്ന് ചിരിച്ചു കൊണ്ടിരുന്ന ശാരിക്കും വിപിനും ഓരോ കിഴുക്ക് കൊടുത്തു.

രാവിലെ മുതൽ കൂടെ നിന്നിട്ട് എന്നെ പറ്റിച്ചതിന്… ബാക്കി പിന്നെ തരാംട്ടോ..

ഞങളുടെ ബഹളങ്ങൾക്കിടയിൽ സാർ മാത്രം ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. സാർ ഒന്നും പറയാതതു കൊണ്ട് ഏട്ടനു നല്ല വിഷമം ഉണ്ടെന്നു മുഖം കണ്ടാൽ അറിയാം.

എന്താടാ അഖി… നിനക്ക് ഇഷ്ടം ആയില്ലേ.

സാർ ഏട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
സാർ കരയുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു.

അയ്യേ… എന്താടാ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ.. നമ്മൾ ഒരുമിച്ചു നിന്റെ പിറന്നാൾ ആഘോഷിചിട്ട് ഒരുപാട് ആയില്ലേ.. അതുകൊണ്ട് ഇത്തവണ കളർ ആക്കാംന്ന് കരുതി. എന്റെ ഗിഫ്റ്റ് ഇഷ്ടം ആയോന്ന് പറഞ്ഞില്ല..

ഹ്മ്മ്.. കുഴപ്പമില്ല.. അഡ്ജസ്റ്റ് ചെയ്യാം. അല്ലാതെ വേറെ വഴി ഇല്ലല്ലോ.
സാർ എന്നെ നോക്കി പറഞ്ഞു.

ഡോ… ഡ്രാക്കു… എന്താ നീ പറഞ്ഞെ.

നീ പോടീ..
സാർ എന്നെ കൊഞ്ഞനം കുത്തി. അപ്പോഴും ആ മുഖത്തു ചെറിയ പരിഭവം ബാക്കി നിൽപ്പുണ്ടായിരുന്നു.

ഏട്ടന്റെ വക പിറന്നാൾ സ്പെഷ്യൽ
വിഭവങ്ങൾ ഒക്കെ നേരത്തെ റെഡി ആയിരുന്നു. ഊണ് ഒക്കെ കഴിഞ്ഞു എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും സാർ എന്നോട് മാത്രം ഒന്നും മിണ്ടിയില്ല.

സാരമില്ല.. മോള് ചെല്ല്.. അവന്റെ പിണക്കം ഒക്കെ മാറും.

ഏട്ടൻ തന്നു വിട്ട മോതിരവുമായി ഞാൻ ചെല്ലുമ്പോൾ സാർ ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.

അഴി എണ്ണി കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് ഒന്ന് നോക്കിക്കൂടെ .

പറഞ്ഞപ്പോൾ നോക്കുവോക്കെ ചെയ്തു.. പക്ഷേ ആ നോട്ടം.

ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ടാ ഇങ്ങനെ ദേഷ്യം പിടിച്ചു ഇരിക്കുന്നെ.. രാവിലെ കുറച്ചു ലേറ്റ് ആയി.. പറയാൻ പറ്റിയില്ല. അതിന് ആണോ ഇത്ര ദേഷ്യം.പിന്നെ പിറന്നാൾ വിഷ് ചെയ്യാത്തത് കൊണ്ട് ആണേൽ എന്നോട് പറയാഞ്ഞിട്ട് അല്ലേ.. സോറി.. ഇങ്ങു നോക്ക്.

താടയിൽ പിടിച്ചത് മാത്രേ ഓർമ്മയുള്ളൂ. പിന്നെ നോക്കുമ്പോ എന്റെ കൈ പപുറകോട്ടു തിരിച്ചു പിടിച്ചു എന്നെ ജനലോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. എല്ലാം കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ കഴിഞ്ഞു.

രാവിലെ നിന്നേം നോക്കി എത്ര നേരം നിന്നെടി.. പത്തു മണി ആയിട്ടും അവൾക എഴുന്നേൽക്കാറായില്ല.

കൈ വിട് അക്കി.. വേദനിക്കുന്നു . ഞാൻ എണീക്കാൻ ലേറ്റ് ആയി. അതാ

ദേഷ്യത്തോടെ പിടി വിട്ട് ബെഡിലേക്ക് ഇരുന്നു പിന്നെയും നോക്കി പേടിപ്പിക്കുകയാണ്.

ഒരുപാട് നേരം നോക്കി ഇരുന്നോ..

മത്തക്കണ്ണു രണ്ടും ഇപ്പോൾ താഴെ വീഴുമെന്നു തോന്നി.

സോറി… ഉമ്മാ… നെറ്റിയിൽ ഒരുമ്മ കൊടുത്തു ഒരു ഹാപ്പി ബർത്ത് ഡേയും പറഞ്ഞു കഴിഞ്ഞപ്പോൾ ആളൊന്നു കൂൾ ആയി.

അപ്പോൾ ഇത്രേ ഉണ്ടായിരുന്നുള്ളൂ അല്ലേ..

പോടീ.. രാവിലെ നിന്നെയും കൊണ്ട് അമ്പലത്തിൽ പോകാംന്ന് കരുതിയാ നേരത്തെ വന്നത് . അപ്പോൾ അവള്ടെ ഒരു ഉറക്കം.

ഈ.. ഇന്നലെ ഞങ്ങൾ ഒരുപാട് ലേറ്റ് ആയി കിടന്നപ്പോൾ.. ശാരിക്ക് ഒരു അസ്സൈന്മെന്റ് ഉണ്ടായിരുന്നു.. അതാ.. അവളുടെ ഫോണിൽ ചാർജും ഇല്ലായിരുന്നു വിളിക്കാൻ.. സോറി..
അതിനാണോ ഇത്രേം ദേഷ്യം..

പിന്നെ ദേഷ്യപ്പെടാതെ… പ്രവിയും രാവിലെ വിഷ് ചെയ്തില്ല.. എന്നാ നിന്നോട് പറഞ്ഞു നിന്നെ കൊണ്ട് ആദ്യം വിഷ് ചെയ്യിക്കാം എന്ന് കരുതിയപ്പോൾ… എല്ലാം നശിപ്പിചിട്ട് ഇളിച്ചോണ്ട് വന്നാൽ ഞാൻ ഓടി വന്നു മിണ്ടണോ.

ഇപ്പോ എല്ലാം ഓക്കേ ആയില്ലേ.. ഇനി പറ… എങ്ങനെ ഉണ്ട് എന്നെ കാണാൻ.

അയ്യേ… ഇങ്ങനെ ആണോ സാരി ഉടുക്കുന്നെ.. ഒരു ഭംഗി ആയില്ല..അവിടെ ഇവിടെ ഒക്കെ വലിച്ചു കുത്തി.. എന്തോ ഒരു കോലം.
സാർ എന്നെ കളിയാക്കാൻ തുടങ്ങി.

ഹേ.. കൊള്ളില്ലേ..
ഞാൻ കണ്ണാടിയിൽ പോയി നോക്കി.
ശെരിയാ… പേടിച്ചു ഉടുത്തതു കൊണ്ട് ആകും വലിച്ചു വാരി ചുറ്റിയത് പോലെ ഉണ്ട്.
അയ്യേ… ഇങ്ങനെ ആയിരുന്നോ എന്റെ കോലം.

ഞാൻ ഉടുപ്പിച്ചു തരണോ..
ഒരു കള്ള ചിരിയോടെ സാർ എന്റെ അടുത്തേക്ക് വന്നു. വേണോ..
വലിച്ചു നെഞ്ചോട് ചേർത്തിട്ട് ആയിരുന്നു ചോദ്യം.

അയ്യടാ… വേണ്ട മോനെ… എനിക്ക് തന്നെ ഉടുക്കാൻ അറിയാം.

ന്നാലും.. ഞാൻ ഉടുപ്പിക്കാംന്നേ.. വാടി..

അകന്ന് മാറി നിന്ന എന്റെ സാരി തുമ്പിൽ പിടിച്ചു കറക്കി കൊണ്ട് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.

ദേ. അക്കി വേണ്ടാട്ടോ…
ഞാൻ ഏട്ടനോട് പറയുമെ..

ആണോ.. എന്നാൽ വിളിച്ചു പറ. പറയെടോ .

സാരി തുമ്പിൽ പിടിച്ചു എന്നെ വലിച്ചു ദേഹത്തോട് ചേർത്തു. അക്കിയുടെ ശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ടായിരുന്നു. വലം കൈ എന്റെ ഇടുപ്പിൽ വച്ചതോടെ എന്റെ നെഞ്ചിടിപ്പു വല്ലാതെ കൂടാൻ തുടങ്ങി. ആകെ മരവിച്ച ഒരവസ്ഥ.. ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.

കണ്ണ് തുറക്കെടി… ഹ്മ്മ്.. ഇനി എന്റെ നേരെ നോക്ക്.

ഞാൻ കണ്ണുകൾ തുറന്നു.. എന്റെ മുന്നിലെ നിറയെ പീലികൾ ഉള്ള കാപ്പി നിറത്തിലുള്ള കണ്ണുകളിലേക്ക് ഞാൻ അലിഞ്ഞു ചേരുന്നത് പോലെ തോന്നി. അതെന്നെ കൊത്തി വലിക്കുന്നത് പോലെ.. വെട്ടിയൊതുക്കിയ മീശകൾക്ക് കീഴിലെ ചുണ്ടുകൾ എന്തോ ചോദിക്കും പോലെ.. കവിളുകളിലെ നുണക്കുഴികൾ എന്തോ കള്ളത്തരം ചെയ്യാൻ പോകുന്നതു പോലെ ഒളിച്ചു കളിക്കുന്നു.

എന്താ ഏട്ടനെ വിളിക്കുന്നില്ലേ .. വിളിക്ക്… കേൾക്കട്ടെ.

അത് പറയുമ്പോൾ അക്കിയുടെ കൈകൾ എന്നെ ഒന്നു കൂടി ചേർത്ത് പിടിച്ചിരുന്നു.

എട്ടാ ………..

എന്റെ ഉറക്കെ ഉള്ള വിളിയിൽ അക്കി പെട്ടന്ന് കൈ എടുത്തു മാറി കട്ടിലിന് അപ്പുറതെക്ക് ചാടി. ആ ഓട്ടം കണ്ടു എനിക്ക് ചിരി പൊട്ടി..
“ഹ.. ഹ… എന്തൊരു പേടിയാ”.

അപ്പോൾ തന്നെ ഏട്ടൻ ഓടി വന്നു.

“എന്താ മോളെ.. എന്താ അഖി? ”
ഏട്ടൻ രണ്ടു പേരോടും മാറി മാറി ചോദിക്കുന്നുണ്ട്. എന്റെ വിളി കേട്ട് ഏട്ടനും ഭയന്നു കാണണം. പറയട്ടെ എന്ന് ഞാൻ കണ്ണുകൊണ്ടു ചോദിച്ചു. പാവം… വേണ്ടന്ന് തലയാട്ടി.

എന്നെ പേടിപ്പിക്കുന്നു ഏട്ടാ..

എന്താടാ… പിണക്കം മാറ്റാൻ പറഞ്ഞിട്ട് പിന്നേം വഴക്ക് ഇടുവാണോ രണ്ടും… ഇങ്ങു വാ.. ഏട്ടൻ സാറിന്റെ ചെവിയിൽ പിടിച്ചു എന്റെ മുന്നിൽ കൊണ്ട് വന്നു.

ഹ്മ്മ്.. കൈ കൊടുക്ക്..

അത് വല്ലാത്ത ചതി ആയി പോയി. കിട്ടിയ അവസരത്തിൽ ദുഷ്ടൻ എന്റെ കൈ പിടിച്ചു
ഞെരുക്കി.

രണ്ടാളും താഴേക്കു വാ.. നമുക്ക് കുറച്ചു ഫോട്ടോ ഒക്കെ എടുക്കാം.. ഇവർക്കു പോകണ്ടേ.
ഞങ്ങളോട് ഇനി പിണങ്ങരുത് എന്ന് പറഞ്ഞു ഏട്ടൻ പോയി.

ഹ്മ്മ്.. ന്നാ സാരി ഒക്കെ ഉടുത്തിട്ട് വേഗം വാ.
ഞാൻ ഹെല്പ് ചെയ്യണ്ടല്ലോ ല്ലേ..

നിന്ന് താളം ചവിട്ടാതെ പോ മോനെ ദിനേശാ… ഞാൻ വന്നോളാം.

എല്ലാവരും കൂടി ഉള്ളതും ഞങ്ങൾ രണ്ടാളും മാത്രം ഉള്ളതും അങ്ങനെ കുറേ ഫോട്ടോ എടുത്തു ഏട്ടൻ.

ഇനി മോള് തന്നെ നിൽക്കു…

എന്തിനാ ഏട്ടാ… ഇനി ഫോട്ടോ..ഇപ്പോൾ തന്നെ ഒരുപാട് ആയില്ലേ.

ഇത് എനിക്ക് അല്ല . അവനാ… മോൾടെ തന്നെയുള്ള ഫോട്ടോ വേണംന്ന് അവനു കാണും.. മടി കാരണം പറയാത്തത് അല്ലെ

ഏട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ സാർ എഴുനേറ്റു വന്നു ക്യാമറ പിടിച്ചു വാങ്ങി.

ഞാൻ പറയാൻ വന്നതാ.. അപ്പോഴേക്കും നീ കേറി സ്‌കോർ ചെയ്തുന്നേ ഉള്ളു.. കേട്ടോ.
ഞാൻ എടുക്കാം.

തിരിഞ്ഞും മറിഞ്ഞും ഇരുന്നു കുറേ പോസ്… എനിക്ക് മടുത്തു തുടങ്ങി.. പക്ഷേ ഏട്ടനും അക്കിയും വിടുന്ന ഭാവം ഇല്ല. അവരുടെ ഫോട്ടോ ഗ്രാഫിയിൽ ഉള്ള പ്രാവീണ്യം തെളിയിക്കാൻ കിട്ടിയ ചാൻസ് പരമാവധി പ്രയോജനപെടുത്തുകയാണ്. ഒടുവിൽ ശാരിയെ കൊണ്ട് സമയം ആയെന്നു പറഞ്ഞു ആണ് അതിൽ നിന്ന് തല ഊരിയത് .
ഞാൻ പോയി ഡ്രസ്സ്‌ മാറി വന്നപ്പോഴേക്കും ഏട്ടൻ ഉച്ചക്കത്തെ സ്പെഷ്യൽ പാർസൽ ആക്കിയിരുന്നു. ഇറങ്ങാൻ നേരം ചെറിയ മഴ ചാറ്റൽ ഉണ്ടായിരുന്നു

മഴ ആണല്ലോ.. കൂട ഉണ്ടോ കൈയിൽ.

ഇല്ല ഏട്ടാ…. ചെറിയ ചാറ്റൽ മഴ അല്ലെ.. കുഴപ്പമില്ല.

ന്നാ കാറിൽ കൊണ്ട് വിടാം.. സാർ കീയുമായി ഞങ്ങൾക്ക് ഒപ്പം ഇറങ്ങി.

അത് ശെരിയാ.. ഇങ്ങു താ.. ഞാൻ കൊണ്ട് വിട്ടിട്ട് വരാം.
ഏട്ടൻ സാറിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി വണ്ടിയിൽ കയറി.

പോയിട്ട് വരാം.
ഞാൻ കൈ വീശി കാട്ടി.
ഹ്മ്മ്.. ശെരി
അവിടെ വരെ കൂടെ വരാൻ ഉള്ള ചാൻസ് നഷ്ടപെട്ടതിന്റെ നിരാശയുണ്ടായിരുന്നു സാറിന്റെ മുഖത്തു.ഗേറ്റ്ന് മുന്നിൽ എത്തിയപ്പോൾ ഇപ്പോൾ ഒരു സൂത്രം കാണിച്ചു തരാം..നോക്കിക്കോന്ന് പറഞ്ഞു ഏട്ടൻ വണ്ടി നിർത്തി

അല്ലെ നീയും പോരേ അഖി.. തിരിച്ചു ഞാൻ ഒറ്റക് ആവണ്ടല്ലോ..

പറഞ്ഞു തീരേണ്ട നിമിഷം സാർ ഓടി വന്നു വണ്ടിയിൽ കയറുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിചതു.

എനിക്കെങ്ങും വയ്യ.. .. തന്നെ പോയിട്ട് വന്നാൽ മതി.
സാർ അകത്തേക് കയറി പോകുന്നത് കണ്ടാണ് ഏട്ടൻ വണ്ടി എടുത്തതു.

എന്താ വിളിച്ചിട്ട് വരാത്തെ?

റൂമിൽ എത്തിയപ്പോൾ ഞാൻ ഫോൺ ചെയ്തു ചോദിച്ചു.
ചുമ്മാ… കുറച്ചു നേരം ഒറ്റക് ഇരിക്കാൻ തോന്നി.. അതാ.കണ്ണടച്ച് ഇവിടെ ഇങ്ങനെ കിടന്നപ്പോൾ നീ അടുത്ത് ഉള്ളത് പോലെ.. ദാ ഇപ്പോഴും നിന്റെ ഗന്ധമുണ്ട് ഇവിടെ.. നീ അടുതുള്ളതു പോലെ.

ഹ്മ്മ്.. ശെരി.. ശാരി വരുന്നുണ്ട്.. ഞാൻ വെക്കട്ടെ.

വേണ്ട..

വേണം.. അവളെന്റെ അടുത്താ കിടക്കുന്നത്… നമ്മൾ സംസാരിച്ചുകൊണ്ടിരുന്നാൽ അവൾക് ഉറങ്ങാൻ പറ്റുമോ.

മിണ്ടണ്ടാ .. മിണ്ടാതെ ഇങ്ങനെ കിടന്നാൽ മതി. നിന്റെ ശ്വാസത്തിന്റെ താളം കേട്ട് കിടന്നു ഉറങ്ങണം എനിക്ക്. ഓരോ ശ്വാസത്തിലും നീയുള്ള പോലെ

ശെരി…
ഞാൻ ഫോൺ കട്ട് ചെയ്യാതെ കാതോട് ചേർത്ത് വച്ചു കണ്ണടച്ച് കിടന്നു.

 

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17