Saturday, April 27, 2024
Novel

അഖിലൻ : ഭാഗം 16

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

ഐ ലവ് യൂന്ന്..

ദേഷ്യം കൊണ്ട് ചുവന്ന മുഖതു പെട്ടന്ന് ഒരു പുഞ്ചിരി മിന്നിമാഞ്ഞു. പെട്ടന്ന് തന്നെ ഇല്ലാതാവുകയും ചെയ്തു

വായി നോക്കി നിൽക്കാതെ കൈ താ.. ഞാൻ സഹായിക്കാം.. ഇല്ലേ പിന്നെ താഴെന്നു വാരി എടുക്കേണ്ടി വരും.

വേണ്ട… എനിക്ക് തനിയെ കേറാൻ അറിയാം… ല്ലേ എന്റെ ഏട്ടനും ശാരിയും ഉണ്ട്. ഞാൻ അവരുടെ കൈ പിടിച്ചോളാം.

ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് ആണ്. അപ്പോൾ ആ മുഖത്തെ ദേഷ്യം കാണാൻ നല്ല രസമുണ്ടായിരുന്നു. മുകളിൽ വ്യൂ പോയിന്റിനരികെ എത്തിയപോഴേക്കും നന്നായി കിതച്ചു. പക്ഷേ കണ്ട കാഴ്ച്ചകൾ അതെല്ലാം പറത്തികളഞ്ഞുവെന്ന് പറയാം. തിരികെ ഇറങ്ങുമ്പോൾ ഏറ്റവും പിന്നിലായിരുന്നു ഞാൻ. സാർ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പിന്നാലെ കുറേ പയ്യന്മാർ ഇറങ്ങി വരുന്നത് കണ്ടിട്ടാവണം അനുവാദം ചോദിക്കാതെ എന്റെ കൈയിൽ പിടിച്ചാണ് നടന്നത്.

തനിക്കു എല്ലാം ഒരു കുട്ടിക്കളി ആണ്.. പക്ഷേ എനിക്ക് അങ്ങനെ അല്ല.ഞാൻ പറയുന്നത് മനസിലാകുന്നുണ്ടോ തനിക്കു.

ഹ്മ്മ്… എന്നെ സ്നേഹിക്കരുത്… എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയില്ല എന്നൊക്കെ അല്ലേ

അതേ.

പ്രതീക്ഷിച്ച മറുപടി ആയിരുന്നു എങ്കിലും വിഷമം തോന്നി.
തിരിച്ചു സ്നേഹിക്കണ്ട.. പക്ഷേ സ്നേഹിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ലല്ലോ. ഈ ജന്മം ഈ നന്ദുന്റെ മനസിൽ സാർ മാത്രേ ഉള്ളു…അതിന് ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷേ ഒന്നറിയണം… വേറെ ആരെങ്കിലും ഉണ്ടോ മാഷിന്റെ മനസിൽ..?

ഹ.. ഹ.. കൊള്ളാം… സ്ഥിരം കേട്ട് മടുത്ത പഴഞ്ചൻ ഡയലോഗ്.. ഒന്ന് മാറ്റിപിടിച്ചൂടേ തനിക്കു.

ദേ.. ചുമ്മാ കളിക്കല്ലേ…സത്യം പറ…. തനിക്കു എന്നോട് പ്രേമം അല്ലേ…അത് മുഖത്തു നോക്കി പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ട് അല്ലേ ഈ ദേഷ്യം. അല്ലേ…അതല്ലേ സത്യം.

എന്റെ നിൽപ്പും ഭാവവും കണ്ടു ആളൊന്നു പകച്ചു.

ഇങ്ങനെ ഒരു പിശാച്… വരുന്നുണ്ടോ നീ

എന്റെ നേരെ കൈ നീട്ടി കൊണ്ടായിരുന്നു ആ പറച്ചിൽ. പിന്നെ ഒന്നും നോക്കിയില്ല… കൈ ചേർത്തു പിടിച്ചു. താഴെ കാറിന്റെ അടുത്ത് എത്തിയപ്പോൾ സാർ പെട്ടന്ന് കൈ വലിച്ചു.

“ഹാ… ഞങ്ങൾ ആരും ഒന്നും കണ്ടില്ലേ.. ”
മാനത്തെക്ക് നോക്കി ഏട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.
സാറിന്റെ മുഖത്തു ഒരു കള്ളചിരി ഉണ്ടായിരുന്നു.. ഇടംപല്ല് കാണിച്ചുള്ള ആ ചിരിയിൽ ആരും മയങ്ങും. ഇത്രനന്നായി ചിരിക്കാൻ അറിയാമായിരുന്നിട്ട് ആണോ ഈ മനുഷ്യൻ മസിലു പിടിച്ചു നടന്നത് ഈശ്വരാ..

“മതി നന്ദുട്ടാ… . അങ്ങേരു ഉരുകി പോവും ഇങ്ങനെ നോക്കിയാൽ. ”
ശാരി എന്റെ കാതിൽ പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ചമ്മി. സാറിന്റെ ഒപ്പം മുൻ സീറ്റിൽ ആണ് ഞാൻ കയറിയത്.ഹോസ്റ്റലിൽ എത്തും വരെ ഞാൻ ഏതോ സ്വപ്‌നലോകത്തു ആയിരുന്നു. പെട്ടന്ന് ഹോസ്റ്റലിൽ എത്തിയത് പോലെ.. സാറിന്റെ ഒപ്പം കുറച്ചു നേരം കൂടി
ഇരിക്കണം എന്ന് തോന്നി.

നമുക്ക് ഒന്ന് കൂടി കറങ്ങിയാലോ..?

ഞാൻ പ്രതീക്ഷയോടെ സാറിനെ നോക്കി. സാറും അത് ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി.

പോവാലോ..
പെട്ടന്ന് ആയിരുന്നു മറുപടി.

“എന്നാ നമുക്ക് അക്വാടെക്കിൽ പോവാം. സന്ധ്യ ആയില്ലേ.. ഇപ്പോൾ നല്ല രസമായിരിക്കും.. പോവാം ”

“നിങ്ങൾ പൊക്കോ… ഞങ്ങൾ ഇല്ലാ..നല്ല ക്ഷീണം ”
ശാരിയും ഏട്ടനും അവിടെ ഇറങ്ങി.ഞങ്ങൾ മുന്നോട്ടു നടന്നു.കണ്ടു മടുത്ത വഴിയായിട്ടും സാറിന്റെ ഒപ്പം നടന്നപ്പോൾ പലതും കൂടുതൽ ഭംഗിയുള്ളതായി തോന്നി.
കനാലിനു മുകളിൽ പാടത്തെക്ക് നോക്കി ഞങ്ങൾ കുറേ നേരം നിന്നു.

“എന്താടോ ഒന്നും മിണ്ടാത്തെ..? ”

“അറിയില്ല… പറയാൻ.. പറയാൻ ഒന്നും ഇല്ലാത്തതു പോലെ..”
ആദ്യമായി ഞാൻ വാക്കുകൾക്കായി പരതി.

“എന്തെങ്കിലും പറയെടോ… താൻ ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ട് എന്തോ പോലെ.. ”

“എപ്പോ മുതലാ എന്നോട് ഇഷ്ടം തോന്നിയത്..?
ശെരിക്കും എന്നെ ഇഷ്ടം അല്ലെ.? ”

“ശെരിക്കും ഇഷ്ടം ആണോന്ന് ചോദിച്ചാൽ അല്ല.. ഇത് ഒരു നേരം പോക്ക് അത്രേ ഉള്ളു”.

ഗൗരവത്തോടെ ആയിരുന്നു പറഞ്ഞത് .

പിന്നെ എന്തിനാ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് .. എന്റെ കൈ പിടിച്ചതു.. ഇപ്പോൾ ഇവിടെ വരെ വന്നത്..?

സങ്കടം കൊണ്ട് ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞു വന്നുവെങ്കിലും പാടു പെട്ടു നിയന്ത്രിച്ചു.

“അതിനു ഞാൻ എപ്പോഴാഡോ തന്നോട് എനിക്ക് പ്രേമമാണ് എന്ന് പറഞ്ഞത്.. വീഴാതെ ഇരിക്കാൻ കൈ പിടിച്ചു.. തന്നെ പോലെ കുറച്ചു നടന്നാൽ കൊള്ളാം എന്ന് എനിക്കും തോന്നി അതുകൊണ്ട് ഇവിടെ വരെ വന്നു.. അതിനു എനിക്ക് തന്നോട് പ്രേമം ആണെന്ന് ഒക്കെ പറഞ്ഞാൽ ദൈവം പൊറുക്കുല കേട്ടോ ”

അപ്പോഴേക്കും എന്റെ നിയന്ത്രണം വിട്ടിരുന്നു. കണ്ണു നീര് കവിളുകളെ നനച്ചു തുടങ്ങി.

അല്ലെങ്കിലും എന്നെ പോലെ ഒരു പൊട്ടി പെണ്ണിനെ സാറിന് ഇഷ്ടാവില്ല…ഞാൻ വെറുതെ.. സാരല്യ.. ഞാൻ മറന്നോളാം..

പറഞ്ഞിട്ട് തിരിഞ്ഞതും സാർ എന്റെ കൈ പിടിച്ചു.
അങ്ങനെ അങ്ങ് പോയാലോ.. എന്റെ അനുവാദം കൂടാതെ എന്റെ ലൈഫിൽ ഇടിച്ചു കേറിയിട്ടു പെട്ടന്ന് അങ്ങ് പോകാംന്ന് കരുതിയോ.. ഇനി ഞാൻ നിന്നെ വിട്ടാൽ അല്ലെ.

പെട്ടന്ന് വലിച്ചെന്നെ നെഞ്ചോട് ചേർത്തപ്പോൾ ഞാൻ പകച്ചു പോയി. കുതറിമാറാൻ തുടങ്ങിയപ്പോൾ ഒന്നു കൂടി ചേർത്ത് പിടിച്ചു.

പേടിയായിരുന്നെഡോ.. എന്നോട് അടുക്കുന്നവർ എല്ലാവരും എന്നെ വിട്ടു പോകാറാ പതിവ്.. താനും അതുപോലെ പോയാലോ എന്ന് പേടി.. അതുകൊണ്ടാണ് തന്നെ പലപ്പോഴും അകറ്റി നിർത്തിയത്..

ആണോ ?
നെഞ്ചിൽ നിന്ന് തല ഉയർത്തി ഞാൻ ചോദിച്ചു

ഹ്മ്മ്.. ഇനിപ്പോ എന്ത് പറയാനാ… വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലന്ന് അല്ലെ.. ഒടുക്കം ഈ കുട്ടി പിശാച് എന്റെ തലയിൽ ആയി. എനിക്ക് ഇതിലും വലുത് ഇനി എന്ത് വരാനാ.

പോടാ ഡ്രാക്കു…
നെഞ്ചിൽ ആഞ്ഞു ഒരിടി കൊടുത്തു.. പാവം നന്നായി വേദനിച്ചുന്ന് തോന്നുന്നു.
അമ്മേ.. എന്നൊരു കരച്ചിൽ.

“വേദനിച്ചോ.. സാരല്യട്ടോ… ഇടക്ക് ഇടക്ക് ഇങ്ങനെ തരാം… അപ്പോൾ അതൊരു ശീലാവും.. പിന്നെ പ്രശ്നം ഇല്ലല്ലോ ”

“ഇല്ലാ… ഒരു പ്രശ്നവും ഇല്ല.. അപ്പോൾ ഇങ്ങനെ ചേർന്നു നിന്ന് ഓരോ ഉമ്മ തന്നാൽ മതി. ”

സാർ എന്നെ വലിച്ചു നെഞ്ചോടു ചേർത്ത് കവിളിൽ ചുണ്ടമർത്തി.
“അടുത്തതു ദാ ഇവിടെ”
ചുണ്ടിൽ വിരൽ തൊട്ട് പറഞ്ഞപ്പോൾ നാണം വന്നു.

“അയ്യടാ.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ”
സാറിനെ തള്ളി മാറ്റി ഞാൻ നീങ്ങി നിന്നു.
അപ്പോഴും അതേ കള്ളച്ചിരി ആ മുഖത്തു ഉണ്ടായിരുന്നു.

എന്താടോ ഇങ്ങനെ നോക്കുന്നെ..?

ചിരിക്കുമ്പോൾ സാറിനെ കാണാൻ നല്ല ഭംഗി ഉണ്ട്.

ഹ്മ്മ്… ശെരിക്കും.
സാർ എന്നോട് കുറച്ചു കൂടി അടുത്ത് നിന്നു.

ഈ സാർ വിളി ഭയങ്കര ബോർ ആണ് കെട്ടോ.ആ വിളിയിൽ വല്ലാത്തൊരു ഡിസ്റ്റൻസ്.

ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു. പക്ഷേ ഞാൻ എന്ത് വിളിക്കും. ഏട്ടൻ വിളിക്കും പോലെ അഖി എന്ന് വിളിക്കട്ടെ..?
അല്ലെ വേണ്ട..അക്കിന്ന് വിളിക്കാം.

ഹ്മ്മ്.. ഓക്കെ. പക്ഷേ കോളേജിൽ വച്ചോന്നും അങ്ങനെ വിളിക്കരുത്.. വിളിച്ചാൽ കൊല്ലും ഞാൻ പറഞ്ഞേക്കാം.

വിളിക്കില്ല… ഉറപ്പ്. കൈയിൽ അടിച്ചു സത്യം ചെയ്തു ഞാൻ. കനാലിന്റെ കൈ വരിയിൽ കയറി തോളോട് തല ചായ്ച് ഞങ്ങൾ കുറേ നേരം ഇരുന്നു. ഒരുപാട് ഉണ്ടായിരുന്നു എനിക്ക് പറയാൻ.. ആദ്യം പറയാൻ ഒന്നുമില്ലയിരുന്നു എങ്കിൽ പിന്നീട് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ലയിരുന്നു.

പോകണ്ടേ..

വേണോ.. പിന്നെ പോവാ.. കുറച്ചു നേരം കൂടി കഴിയട്ടെ.

അതൊന്നും പറ്റില്ല.. സമയം കുറച്ചുആയിഎന്റെ പൊന്നു മോളു പോകാൻ നോക്ക്.
കുറേ കെഞ്ചി നോക്കിയേങ്കിലും സാർ സമ്മതിച്ചില്ല. ഒടുവിൽ ഞാൻ തോൽവി സമ്മതിച്ചു. ഹോസ്റ്റലിൽ എത്തിയപ്പോൾ ഓടി ചെന്നു ശാരിയെ കെട്ടിപിടിച്ചു.

“ഞാൻ കരുതി ഇന്ന് വരുന്നില്ല എന്ന്..അല്ല നന്ദുട്ടാ.. എന്താ ഇങ്ങു പോന്നത്. അവിടെ തന്നെ കൂടിക്കോളാൻ പാടില്ലായിരുന്നോ. ”

“ഞാൻ കുറേ പറഞ്ഞതാ… പക്ഷേ അക്കി സമ്മതിചില്ല..”

“ആര്…. ആരു സമ്മതിച്ചില്ല…. അക്കിയോ..? ഹേ… ഹേ. പറ… പറ. ”
അവളെന്നെ കളിയാക്കി കൊണ്ട് ചോദിച്ചു.

പതുക്കെ…! ഞാൻ അവളുടെ വാ തപ്പി പിടിച്ചു. എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞു.

പിന്നെ… പിന്നെ എന്തൊക്കെ പറഞ്ഞു നിന്റെ അക്കി.?

കുറേ… എന്തൊക്കെയോ പറഞ്ഞു. ഉമ്മ തന്ന കാര്യം മാത്രം പറഞ്ഞില്ല. ആദ്യമായി ഞാൻ അവളുടെ അടുത്ത് ഒളിക്കുന്ന കാര്യം ഇതായിരിക്കും. അറിഞ്ഞാൽ അവളെന്തു പറയുംന്ന് ഉള്ള ഭയം ആയിരുന്നു ഉള്ളു നിറയെ. കിടക്കാൻ നേരം സാറിനെ ഒന്നു കൂടെ വിളിക്കാൻ തോന്നി.. ചുമ്മാ ആ ശബ്ദം ഒന്നു കേൾക്കാൻ. പക്ഷേ അവളോട്‌ പറയാൻ ഉള്ള മടി കാരണം ഞാൻ തിരിഞ്ഞു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെൽ അടിക്കുന്നതു കേട്ടു.

നിന്റെ അക്കിയാ… ഇന്ന് ഉറക്കം ഇല്ലെന്ന് തോന്നുന്നു.
അവൾ ഫോൺ എനിക്ക് നീട്ടി

നന്ദു ഉറങ്ങിയായിരുന്നോ..?

ഇല്ലാ… ഞാൻ ഇങ്ങനെ .. സാർ എന്താ വിളിച്ചത്.
അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല.

സാർ..

ഹ്മ്മ്.

എന്താ ഒന്നും മിണ്ടാതെ.?

പിന്നേയും മൗനം മാത്രം.

അക്കി … ഉറങ്ങുന്നില്ലേ.?

ഉണ്ട്. അതിന് മുൻപ് നിന്നോട് സംസാരിക്കാൻ തോന്നി.. അതാ വിളിച്ചത്.എന്നാൽ വെക്കട്ടെ.. നാളെ കാണാം.

ശെരി ഗുഡ് ന്യ്റ്റ്..
ഗുഡ്‌നെറ് പറഞ്ഞിട്ടും മറുതലക്കൽ ഫോൺ കട്ടാകാതെ ഇരുന്നു.

വയ്ക്കുന്നില്ലേ..?

ഹ്മ്മ്.. ഒരു മൂളൽ മാത്രം.

എന്നാൽ വച്ചോ… ഉറങ്ങിക്കോട്ടോ.. ഉമ്മ.

ഉം.. ഉമ്മ.. ഒരു ചിരിയോടെ ഫോൺ കട്ടായി.
തിരിഞ്ഞു നോക്കുമ്പോൾ ശാരി അന്തം വിട്ട് ഇരിക്കുകയാണ്. ഒന്നും പറയാതെ അവളെ നോക്കുക പോലും ചെയ്യാതെ പോയി പുതപ് എടുത്തു തല വഴി മൂടി കിടന്നു.

പിറ്റേന്ന് ഞായർ ആയത് കൊണ്ട് വല്ലാത്ത ബോർ ആയിരുന്നു. എത്രയും പെട്ടന്ന് തിങ്കൾ ആവാൻ ഞാൻ കാത്തിരുന്നു. സാറിന്റെ കാർ വരുന്ന സമയത്തു ആണ് ഇറങ്ങിയത് എങ്കിലും പതിവ് സമയത്തു കാർ കണ്ടില്ല. ഞാൻ കോളേജിൽ ചെല്ലുമ്പോൾ മുറ്റത്തു കാർ കിടക്കുന്നത് കണ്ടു.
ഓഹോ… ഇന്ന് നേരത്തെ വന്നോ..
ഞാൻ ഓടി മുകളിൽ ചെന്നു. ശാരി എന്റെ ഒപ്പം എത്താൻ കഷ്ടപെട്ടു.ഡിപ്പാർട്മെന്റ്ൽ സാറിന്റെ കസേര കാലി ആയിരുന്നു
ഇതെവിടെ പോയി എന്നാലോചിച്ചു നിൽക്കുമ്പോൾ ആണ് എതിരെ നിന്ന് സാർ വരുന്നത് കണ്ടത്. സ്വർണ കരയുള്ള മുണ്ടും ഇളം പച്ച കളർ ഷർട്ടും ആയിരുന്നു വേഷം.നെറ്റിയിൽ ചുവന്ന കുറി.. ഞാൻ ആദ്യമായി കണ്ടപ്പോൾ ഉള്ള രൂപം. എന്നെ കണ്ടതും ചിരിയോടെ എന്റെ നേരെ അടുത്ത് വന്നു.

എന്താടി കൊള്ളാമോ.? ആരും കേൾക്കാതെ പതുക്കെ ചോദിച്ചു.

സൂപ്പർ ആയിട്ടുണ്ട്..
ഞാൻ മറുപടിയും പറഞ്ഞു. സാർ പോയി കഴിഞ്ഞു ക്ലാസ്സിലേക്ക് കയറാൻ നേരം ആണ് ഞാൻ ജ്യോതിയെ കാണുന്നത്. സാറിനെ തന്നേ നോക്കി നിൽക്കുകയാണ് അവൾ.

എന്നാ ഒരു ഗ്ലാമർ ആ..

ഞാൻ കേൾക്കാൻ വേണ്ടി ഉറക്കെ ആണ് പറഞ്ഞത്. ആ കണ്ണ് കുത്തി പൊട്ടിക്കാൻ ആണ് ആദ്യം തോന്നിയത്. പാവം..അവൾക് അറിയില്ലല്ലോ സാർ എന്റെ മാത്രം ആയെന്ന്.. ഒക്കെ അറിയുമ്പോൾ പാവം നെഞ്ച് പൊട്ടി ചാവും. ഓർത്തപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.സാർ ക്ലാസ് എടുക്കാൻ വന്നപ്പോഴും അവൾ അതേ നോട്ടംആയിരുന്നു. എനിക്കാകെ കലി കയറി. ഇനി മേലാൽ ഈ വേഷത്തിൽ വരരുത്ന്ന് പറയണം.അങ്ങനെ ഇപ്പോൾ അവള് കാണണ്ട.. അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോൾ ആണ് സാർ എന്റെ പേര് വിളിക്കുന്നതു.

താൻ ഏതു ലോകത്തഡോ.. സ്വപ്നം കണ്ടിരിക്കാതെ ഇത് വായിച്ചു കൊടുക്ക്.

സാർ തയാർ ആക്കിയ നോട്ട് വായിച്ചു കൊടുക്കാൻ എന്നെ ഏല്പിച്ചിട്ട് സാർ ഏറ്റവും പിന്നിലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. വായിച്ചു കൊടുക്കുന്നത്തിന്റെ ഇടയിൽ ഞാൻ കണ്ടു ആ കണ്ണുകൾ എന്റെ നേരെ തന്നെ ആണ്. അതെന്നെ കൊത്തി വലിക്കുന്ന പോലെ. സാറിന്റെ നോട്ടം എന്റെ നേരെ ആണെന്ന ബോധം… ഞാൻ വല്ലാതെ അസ്വസ്ഥതയാവാൻ തുടങ്ങി.. കൈ കാലുകൾ വിറക്കുന്നതു പോലെ.. വാക്കുകൾ ഇടമുറിഞ്ഞു.
ഞാൻ തപ്പി തടയുന്നതു കണ്ടു സാർ എഴുന്നേറ്റു വന്നു.

ഇപ്പോൾ മനസിലായോ… അവിടെ ഇരുന്നു നോക്കുമ്പോൾ ഇവിടെ ഇങ്ങനെ നിന്നാൽ ഉള്ള അവസ്ഥ..?

ഹ്മ്മ്..

എന്നാ പോയി ഇരുന്നോ.

ശ്വാസം നേരെ വീണത് അപ്പോൾ ആണ്. എന്നെ വഴക്ക് പറയാതെ വിട്ടത് കണ്ടു ജ്യോതിയുടെ മുഖം ഇരുണ്ടു കൂടുന്നത് ഞാൻ കണ്ടു.

ജ്യോതി…

സാർ അവളെ വിളിച്ചു വായിക്കാൻ ഏല്പിച്ചു. ഒപ്പം എന്തോ പതുക്കെ പറയുന്നതും അവളുടെ മുഖം വല്ലാതാവുന്നതും കണ്ടു

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15