ആദ്രിക : ഭാഗം 10
നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ
“””ഒരുപാട് വിഷമിച്ചു അല്ലെ എന്റെ മോള്…. എല്ലാം ദേ ഈ കുരുത്തം കെട്ടവന്റെ കുരുട്ടുബുദ്ധിയാ “””
“”ഈ…… “”
എല്ലാരേയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് അഭിയേട്ടൻ നിന്നു അത് കണ്ടതും എല്ലാവരിലും ഒരു ചിരി പടർന്നു…..
അമ്മ എന്നെ വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു എല്ലാരുടെയും ഇടയിൽ എന്നെ ഇരുത്തി അമ്മയും അമ്മായിമാരും ഓരോരോ വിശേഷങ്ങൾ ചോദിച്ചു ചുറ്റും ഉണ്ടായിരുന്നു…
എല്ലാം മാറി നിന്നു നോക്കി കൊണ്ട് അഭിയേട്ടനും നിന്നു…
കുറച്ചു കഴിഞ്ഞപ്പോൾ ആണ് രാഖിയും അപ്പുവേട്ടനും ഇതുവരെ വന്നില്ലാലോ എന്ന് ഓർത്തത്. അമ്മായിമാരുടെയും അമ്മയുടെയും സ്നേഹപ്രകടനം ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ അഭിയേട്ടനെ അടുത്തേക്ക് സ്കൂട്ടായി….
“”അഭിയേട്ടാ രാഖിയെ ഇതുവരെ കണ്ടില്ലല്ലോ…. “”
“”അതു ശരിയാണല്ലോ ഇവരിത് എവിടെ പോയി… “”
********************************************
“”തന്റെ കൂടെ ഇറങ്ങിയപ്പോഴേ ഞാൻ ഓർത്തതാണ് എനിക്ക് പാരയാവും എന്ന്…. അഭിയേട്ടൻ സ്പീഡിൽ പോയപ്പോഴേ ഞാൻ തന്നോട് പറഞ്ഞതല്ലെടോ അവരുടെ പുറകെ വിട് എന്ന്… അപ്പൊ താൻ എന്താ പറഞ്ഞത് തനിക്കു വഴി അറിയാം കൂടുതൽ പഠിപ്പിക്കാൻ വരണ്ട എന്ന്… എന്ത്യേഡോ ഇപ്പൊ വഴി പാതി വഴിയിൽ വെച്ച് തീർന്നു പോയോ… “””
“””ഡി തീപ്പെട്ടികൊള്ളി ഒന്ന് മിണ്ടാതെ ഇരിക്കോ എന്റെ കോൺസെൻട്രേഷൻ പോണ്…. “””
“””ഓഹ് പിന്നെ താൻ ഇവിടെ ഇരുന്നു പരീക്ഷ ഒന്നും എഴുതുന്നില്ലല്ലോ…. “”
“””ഒന്ന് മിണ്ടാതെ ഇരിക്കടി ഞാൻ ആദുനെ ഒന്ന് വിളിക്കട്ടെ….. “””
“””അവളെ വിളിച്ചിട്ടും കാര്യമില്ല ഫോൺ എന്റെ അടുത്താണ്… “”
“”ഓഹ് നന്നായി….. “””
“”ഒരു കാര്യം ചെയ്യാം നമുക്ക് തിരികെ വീട്ടിലേക്കു പോവാം… ഇപ്പൊ സമയം ഒരുപാട് ആയില്ലേ…. ആദു അഭിയേട്ടന്റെ കൂടെ വന്നോളും….. “””
“””ആഹ് എങ്കിൽ അഭിയെ വിളിച്ചു പറ…. “””
“”അതെ… “”
“”ഓഹ് ഇനി എന്താ…”””
“””ആ ഫോൺ ഒന്ന് തരോ എന്റേതിൽ ബാലൻസ് ഇല്ല… “””
“””എന്റെ ദൈവമേ ഏത് നേരത്താണാവോ ഈ ദരിദ്രവാസിയെ കൂടെ കേറ്റാൻ തോന്നിയത്…. “””
“”ദരിദ്രവാസി തന്റെ കെട്ടിയോൾ…… “”
“”എന്തോന്നാ…””
“”ഓഹ് ഒന്നൂല്യെ ആ ഫോൺ ഒന്ന് തരോ…””
“”കൈയിലും ഫോണിലും പത്തിന്റെ പൈസ ഇല്ലാതെ ഇറങ്ങിയേക്കുവാ ദരിദ്രവാസി…. “””
“”ഡോ ഞാൻ ഇയാളെ പോലെ ജോലിക്കാരി ഒന്നും അല്ല ഞാനെ സ്റ്റുഡന്റ് ആണ് അതുകൊണ്ട് കയ്യിലും ഫോണിലും പൈസ ഉണ്ടാവണം എന്നില്ല “””
“””എന്തോന്ന് സ്റ്റുഡന്റോ … ഹി ഹി എത്ര വർഷം മുൻപ്…??? നിന്നെ കണ്ടാൽ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അമ്മൂമ്മയുടെ പ്രായം ഉണ്ടല്ലോ… എന്നിട്ട് സ്റ്റുഡന്റ് ആണ് പോലും സ്റ്റുഡന്റ്….. “”
“””ഡോ മനുഷ്യാ വണ്ടിയിൽ നിന്നും ഉരുണ്ടു വീഴണ്ടാ എങ്കിൽ തന്റെ വാ അടച്ചു വെച്ചിട്ട് ആ മൊബൈൽ ഇങ്ങു താ അല്ലെങ്കിൽ ഞാൻ തന്നെ ഇയാളെ തള്ളി ഇടും പറഞ്ഞേക്കാം “”””
“”പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ഇനം ആണ് വെറുതെ എന്തിനാ റിസ്ക് എടുക്കണേ “””(അതും മനസിൽ പറഞ്ഞുകൊണ്ട് പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ അവൾക്കായി എടുത്തു കൊടുത്തു.)
ഫോൺ വിളിച്ചു എന്തൊക്കെയോ അവൾ പറയുന്നുണ്ട് ചീവീട് മൂളുന്നത് പോലെ എന്തൊക്കെയോ കേൾക്കാം…..
“””അതേ അഭിയേട്ടനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട് അഭിയേട്ടൻ ആദുനെ കൊണ്ടു വന്നു ആക്കിക്കൊള്ളാം എന്ന് പറഞ്ഞു…ഇന്നാ നിങ്ങളുടെ ഒരു ഉണക്ക ഫോൺ “”
(അതും പറഞ്ഞു അവൾ ഫോൺ അവനു തന്നെ കൈ മാറി. അവർ രണ്ടുപേരും കൂടി വീട്ടിലേക്ക് തിരിച്ചു യാത്രയിൽ ഉടനീളം രാഖി മൗനമായി തന്നെ ഇരുന്നു. ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ അവനും. )
********************************************
ആദു വാ നമുക്കിറങ്ങാം…
അല്ല അഭിയേട്ടാ രാഖി…
അപ്പുവിന് ഇടക്ക് വഴി തെറ്റിയെന്ന്… രണ്ടും കൂടെ കലിപ്പായെന്ന് തോന്നുന്നു… തിരിച്ചു വീട്ടിലേക്കു പോയിട്ടുണ്ട്….
എങ്കിൽ വാ നമുക്ക് പോവാം…
(എല്ലാവരോടും യാത്രയും പറഞ്ഞു ഞാൻ അഭിയേട്ടന്റെ കൂടെ വീട്ടിലേക്കു പൊന്നു )
വീട്ടിൽ ആക്കി എല്ലാരോടും യാത്ര പറഞ്ഞിട്ടാണ് അഭിയേട്ടൻ പോയത് അപ്പോഴും രാഖിയുടെ മുഖം വീർത്തു കെട്ടി ഇരിക്കുന്നുണ്ടായിരുന്നു… ഇവൾക്ക് ഇത് എന്ത് പറ്റി എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ഫ്രഷ് ആവനായി പോയി…
“”ടി…… ആദു “””രാഖിയാണ് ഞാൻ വന്നതിന്റെ പുറകെ വേച്ചു വന്നതാ.
“”ഹ്മ്മ് എന്താണ് കുട്ടി ഒരു സങ്കടം…… “”
ആദു….. എന്നെ കണ്ടാൽ ഒരുപാട് പ്രായം തോന്നിക്കോ??? (പറയുന്നതിനോട് ഒപ്പം കണ്ണാടിയിൽ പോയി സ്വന്തം മുഖത്തേക്ക് ഒന്ന് തടവി ഒക്കെ നോക്കുന്നുണ്ട്. )
“”അതിനു നിന്നോട് ആരാ പറഞ്ഞെ നിന്നെ കണ്ടാൽ പ്രായം തോന്നിക്കും എന്ന് നീ നമ്മുടെ മുത്ത് അല്ലെ സുന്ദരി കണ്ടാൽ ഒരു പതിനെട്ടു അതിൽ കൂടുതൽ തോന്നില്ല…… “””
“””സത്യം……?? “”(ഇപ്പൊ മുഖത്ത് നൂറു വോൾടേജ് ഉണ്ട്.)
“”ആഹ് പെണ്ണേ നീ ഒന്ന് പോയെ ഞാൻ പോയി എന്ന് ഫ്രഷ് ആവട്ടെ ഓരോ മണ്ടൻ ചോദ്യങ്ങൾ ആയി വന്നോളും “”””
അതും പറഞ്ഞു ആദു ഫ്രഷ് ആവാനായി പോയി. രാഖി കണ്ണാടിയിൽ നിന്നുകൊണ്ട് തന്റെ സൗന്ദര്യം നോക്കി കാണുന്ന തിരക്കിലാണ് .ഇത് എല്ലാം കേട്ടുകൊണ്ടും കണ്ടുകൊണ്ടും പുറത്ത് നിന്ന സുദേവിൽ ഒരു ചിരി വിരിഞ്ഞു.
*****************************************
(പിന്നീട് ഉള്ള ദിവസങ്ങൾ സന്തോഷത്തിന്റെ ആയിരുന്നു . ഫോൺ വിളിയും കുഞ്ഞു കുഞ്ഞു പരിഭവങ്ങളും മായി കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി.അതിന്റെ ഇടയിൽ ഒരു ദിവസം അഭിയേട്ടനും വീട്ടുകാരും വന്നു . കല്യാണ ചർച്ചകൾ തകർത്തിയായി നടക്കുമ്പോഴും ഞങ്ങൾ മറ്റൊരു ലോകത്ത് ആയിരുന്നു…. )
“””അപ്പൊ അടുത്ത മാസം കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു നടത്താം കെട്ടു… അങ്ങനെ തീരുമാനിക്കാം…. എന്താ അഭിയുടെ അഭിപ്രായം “””(വല്യച്ഛൻ ആയിരുന്നു… )
“”””കല്യാണം ആഡംബരമായി നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല പിന്നെ കല്യാണം നമ്മുക്ക് മറ്റൊരിടത്തു വെച്ചു നടത്താം. പക്ഷേ സ്ഥലം ഇപ്പൊ ആരും അറിയണ്ട അന്നത്തെ ദിവസം അറിഞ്ഞാൽ മതി “”””
അഭിയേട്ടന്റെ ഇഷ്ടത്തിന് എല്ലാവരും വിട്ടുകൊടുത്തു കാര്യങ്ങൾ……. അല്ലെങ്കിലും ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അങ്ങേര് എന്റെ വീട്ടുക്കാരെ ചാക്കിലാക്കി……
********************************************
ഇന്നാണ് കല്യാണത്തിന് വേണ്ടിയുള്ള ഡ്രസ്സ് എടുക്കാൻ പോകാൻ തീരുമാനിച്ചത്. ലീവ് ഇല്ലാത്തതു കൊണ്ട് അഭിയേട്ടൻ ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പോവാൻ എനിക്കും വലിയ താല്പര്യം തോന്നിയില്ല….
വീട്ടിൽ നിന്നു ഞങ്ങൾ എല്ലാരും വല്യച്ഛനും വല്ല്യമ്മയും അപ്പുവേട്ടനും കൂടി ആണ് ഷോപ്പിലേക്ക് പോയത് രാഖിയെ വഴിക്കു വെച്ചു കൂട്ടി.
ഷോപ്പിൽ എത്തി കുറച്ചു കഴിഞ്ഞതും അഭിയേട്ടന്റെ വീട്ടുകാർ വന്നിരുന്നു. അമ്മയും ഗീതു ചേച്ചിയും കൊച്ചും സനൂപേട്ടനും അവരുടെ വീട്ടുകാരും ആയിരുന്നു വന്നിരുന്നത്.
ചെന്നപ്പോഴേ സാരി സെക്ഷനിലേക്ക് പോയി. പെണ്ണുങ്ങൾ എല്ലാവരും കൂടി എല്ലാ സാരിയും വലിച്ചു വാരി ഇട്ടു നോക്കുന്നുണ്ട്. ഞാൻ ഇതിൽ ഒന്നും പെടാതെ മാറി നിന്നു.. രാഖി ആണെകിൽ അത് എടുക്ക് ഇത് എടുക്ക് എന്നൊക്കെ പറഞ്ഞു അലറി കൊണ്ട് ഇരിക്കുന്നുണ്ട്.. ഇനി ഇവളുടെ വല്ലതും ആണോ കല്യാണം എന്ന് വരെ ചിന്തിച്ചു പോയി…..
“””ഡി…….. തീപ്പെട്ടികൊള്ളി ഇത് നിന്റെ കല്യാണം അല്ല ദേ അവളുടെയാ……””””(മാറി നിൽക്കുന്ന ആദുവിനെ നോക്കിയിട്ടായിരുന്നു സുദേവ് രാഖിയോട് പറഞ്ഞത്. )
“”നിനക്ക് വേണമെങ്കിൽ ഞാൻ ഒരു അവസരം തരാം…. “”(അവൾ കേൾക്കാത്ത പാകത്തിൽ അവൻ പറഞ്ഞു )
“”എടോ മനുഷ്യാ തനിക്കു ഇത് എന്തിന്റെ കേടാ ഞാൻ പോണ വഴിയിൽ ഒക്കെ താൻ എന്തിനാ വരുന്നേ “”(മുഖത്തു പരമാവധി പുച്ഛം വാരി വിതറി കൊണ്ട് അവൾ അവനോട് ആയി പറഞ്ഞു… )
“””അയ്യടാ പുറകെ നടക്കാൻ പറ്റിയ ഒരു മുതൽ ….. കണ്ടാലും മതി ഉണക്കകമ്പിൽ തുണി ചുറ്റിയ പോലെ ഉണ്ട് “”””
(അതും പറഞ്ഞു അവളെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു അവൻ സ്ലോമോഷനിൽ നടന്നു പോയി.. )
“ഇയ്യോ ഇയാളെ ഞാൻ ഇന്ന് കൊല്ലും… അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ രാഖി കാണുന്നത് കൈ കെട്ടി അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആദുവിനെയാണ്. ”
“””എന്താണ് മോളെ രാഖി എന്റെ ചേട്ടനുമായി ഒരു ചുറ്റിക്കളി “””
“”ഏയ്….. എന്ത്.. ചുറ്റിക്കളി നിനക്ക് വട്ടാ പെണ്ണേ “””(അതും പറഞ്ഞു അവൾ അവിടെ നിന്നും തടിതപ്പി )
********************************************
അവിടെ സാരി എടുപ്പ് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല….. അപ്പോഴാണ് കുറച്ചു മാറി കിടക്കുന്ന ഒരു സെറ്റ് സാരി കണ്ണിൽ പെട്ടത്. ഗോൾഡ് കസവിന്റെ ഒരു സെറ്റ് സാരി അതിന്റെ ബോഡറിൽ ആയി മയിൽപീലി കൊണ്ടുള്ള ഡിസൈനും ചെയിതിട്ടുണ്ട്.. എന്തോ കണ്ടപ്പോൾ വല്ലാതെ ഇഷ്ടം ആയി അത് കൈയിൽ എടുത്തു കണ്ണാടിയുടെ മുൻപിൽ ചെന്നു വെച്ചു നോക്കി…..
അപ്പോഴാണ് പുറകിൽ എന്നെ നോക്കി നിൽക്കുന്ന അഭിയേട്ടനെ കണ്ടത്.. പോലീസ് വേഷത്തിൽ തന്നെ ആയിരുന്നു. ഞാൻ സാരി പിടിച്ചു നിൽക്കുന്നത് കണ്ടിട്ട് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു…. കണ്ടപ്പോൾ ചിരി വന്നെകിലും പരിഭവം നടിച്ചു ഞാൻ നിന്നു..
“”എന്താ ഭാര്യേ വഴക്കണോ “”
മറുപടി ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴേക്കും കൈയിൽ പിടിച്ചു വലിച്ചു ആ നെഞ്ചോടു ചേർത്തു…
“””വിട് എനിക്ക് പോണം……. “””
“””ആഹാ അങ്ങനെ അങ്ങുപോയാൽ എങ്ങനെയാ….. ഈ തിരക്കിന്റെ ഇടക്ക് ഓടി വന്നതല്ലേ എന്നിട്ട് ഒരു മൈൻറ്റും ചെയ്യാതെ പോകുന്നത് ശരിയല്ലല്ലോ “””””
“”അത്ര തിരക്ക് ആണെകിൽ പിന്നെ എന്തിനാ വന്നേ “””
“””ഓ അതോ… അത് എന്റെ പെണ്ണ് പാവം ഞാൻ ഇല്ലാതെ സങ്കടപെട്ടു ഇരിക്കുവായിരിക്കും എന്ന് വിചാരിച്ചു വന്നതല്ലേ നിനക്ക് വേണ്ടെകിൽ ഞാൻ പോയേക്കാം “””
‘””അയ്യടാ ഇങ്ങു വാ…..ഇനി ഞാൻ വിട്ടത് തന്നെ “””
അഭിയേട്ടനെ വലിച്ചു കൊണ്ട് എല്ലാരുടെയും അടുത്തേക്ക് ചെന്നു.. എനിക്ക് ചില്ലി റെഡ് കളറിൽ ഉള്ള കാഞ്ചിപുരം സാരി ആണ് എടുത്തത് കൂടാതെ എനിക്ക് ഇഷ്ടപെട്ട ആ സെറ്റ് സാരിയും അല്ലാതെ കുറെ ഡ്രെസ്സുകളും എടുത്തു. അഭിയേട്ടന് വെള്ള കളർ ഷർട്ടും മുണ്ടും എടുത്തു വീട്ടുകാർക്കും എല്ലാർക്കും ഉള്ളത് എടുത്തു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി…..
*******************************************
ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്… നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നത് ഇപ്പോൾ എന്റേത് മാത്രം ആയിരിക്കുന്നു… ആത്മാർഥമായി എന്ത് ആഗ്രഹിച്ചാലും ഇത്തിരി വൈകി ആണെങ്കിലും അത് നമ്മളിലേക്ക് തന്നെ വന്നു ചേരും………..
(ഞാൻ ഇവിടെ കാര്യമായിട്ട് ഓരോന്ന് ആലോചിക്കുമ്പോൾ ഇവിടെ ഒരുത്തി കണ്ണാടിയുടെ മുന്നിൽ ഇരുന്നു ഫാഷൻ പരേഡ് ആണ് )
ഡി രാഖി നിനക്ക് ഈ രാത്രി ഇത് എന്താ പറ്റിയത്…….
ആദു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ…
ഓഹ് തുടങ്ങി അവളുടെ സത്യം ഇടീക്കൽ……
ആദു………….
ആഹ് നീ എന്താണെന്ന് വെച്ചാൽ പറയ്……..
അതെ എന്നെ കാണാൻ ഉണക്കകമ്പിൽ തുണി ചുറ്റിയ പോലെയുണ്ടോ……..
ഹഹഹ…….. നിന്നോട് ആരാടി ഇപ്പൊ ഇങ്ങനെ പറഞ്ഞത്……
അതുപിന്നെ…..
ഏത് പിന്നെ… അങ്ങനെ ചുമ്മാ ഒരാൾ പറഞ്ഞാൽ അതും ആലോചിച്ചു നടക്കുന്ന ആള് അല്ലല്ലോ നീ….. ഇതിപ്പോ എന്ത് പറ്റി…….
എന്തുപറ്റാൻ…. ഞാൻ ചുമ്മാ ചോദിച്ചതാ….
ഓഹ് പിന്നെ ചുമ്മാ….എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്……. അപ്പുവേട്ടൻ അല്ലേടി ആള്….
“”ഏയ് അപ്പുവേട്ടൻ ഒന്നും അല്ല എനിക്ക് അങ്ങനെ തോന്നി.. അതാ നിന്നോട് ചോദിച്ചേ.. ഇനി നീ പറ അങ്ങനെ ഉണ്ടോ “”””
(അപ്പോഴാണ് സുദേവ് അത് വഴി വരുന്നത് ആദു കാണുന്നത്. )
“”അപ്പുവേട്ടാ….. ദേ ഇവളെ കണ്ടാൽ ഒണക്ക കമ്പിൽ തുണി ചുറ്റിയ പോലെ ഉണ്ടോ?? “””
ഞാൻ നിന്നോട് അല്ലെ ചോദിച്ചേ അതിനു നീ എന്തിനാ ഇയാളോട് ചോദിക്കുന്നെ… എനിക്ക് അറിയണ്ട ഞാൻ ഒന്നും ചോദിച്ചില്ല… പറഞ്ഞുമില്ല എല്ലാം മായിച്ചു കളഞ്ഞേക്ക് “”””
അതും പറഞ്ഞു ചാടി തുള്ളി അവള് പോയി… അവള് പോയ വഴിയേ ഞാനും അപ്പുവേട്ടനും നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു………
തുടരും….
©ശ്രീലക്ഷ്മി ©ശ്രുതി
(ഒരേ മനസുള്ള രണ്ടു കൂട്ടുകാർക്ക് ഒരേപോലെ മടിയും പിടിച്ചു 😬അതുകൊണ്ടാണ് സ്റ്റോറി ലേറ്റ് ആയത് 😁😇😇🚶♀️🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️)