Sunday, October 6, 2024
Novel

ആദ്രിക : ഭാഗം 9

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

രാവിലെ തന്നെ എഴുനേറ്റ് രാഖിയെയും എണീപ്പിച്ചു ഞങ്ങൾ അമ്പലത്തിലേക്ക് പോയി…..ഞങ്ങൾ ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല….. ഞങ്ങൾ അമ്പലത്തിൽ കയറി തൊഴുതു ഇറങ്ങിയപ്പോഴേക്കും പുറത്തു സനൂപേട്ടൻ നിൽക്കുന്നുണ്ടായിരുന്നു….

“കുറെ ആയോ ആദു വന്നിട്ട്…. ”

ഞാൻ ഒന്നും മിണ്ടാതെ സനൂപിനെ തന്നെ നോക്കി നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആള് തന്നെ പറഞ്ഞു….

“താൻ എന്താടോ ഇങ്ങനെ നോക്കുന്നത്… തന്റെ വീട്ടിൽ വിളിക്കുന്ന പേര് ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും അല്ലെ…. അഭി പറഞ്ഞതാടോ തന്നെ അങ്ങനെ വിളിച്ചാൽ മതിയെന്ന് ….. ”

അഭിയേട്ടന്റെ പേര് കേട്ടതും മനസ്സ് പിന്നെയും അസ്വസ്ഥം ആവാൻ തുടങ്ങി… അത്‌ മനസിലാക്കിയ രാഖി വേഗം തന്നെ വിഷയം മാറ്റി….

രാഖി :-അല്ല സനൂപേട്ട അമ്മ എവിടെ….

“അമ്മ…… അമ്മ ”

“എന്താ സനൂപേട്ട അമ്മയെ കാണാൻ അല്ലെ ഇവളോട് വരാൻ പറഞ്ഞത്… ”

“അതുപിന്നെ അമ്മയെ കാണാം അതിനു മുന്നെ വേറെ ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. നമുക്കൊരു ഇടം വരെ പോവാം… ”

“ഏയ് അതൊന്നും പറ്റില്ല… അമ്മ ഇവിടെ വരുമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്… ”

ആദു പ്ലീസ് വരില്ല എന്ന് പറയല്ലേ… ഒറ്റയ്ക്ക് വേണ്ടടോ താൻ രാഖിയെയും കൂട്ടിക്കോ….

രാഖിയെ നോക്കിയപ്പോൾ അവൾ പോവാം എന്ന രീതിയിൽ തലയാട്ടി… പിന്നെ മനസില്ലാമനസോടെ ഞാൻ സനൂപേട്ടന്റെ വണ്ടിയിൽ കയറി…

വണ്ടിയിൽ കയറിയപ്പോ തൊട്ട് രാഖി കലപില ഓരോന്ന് പറയുന്നുണ്ട് സനൂപ് അവൾക്ക് അതിനു മറുപടിയും കൊടുക്കുന്നുണ്ട്…

ഇവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ… സംസാരം കേട്ടിട്ട് നേരത്തെ അറിയാവുന്നത് പോലെയാണ്… ഹ്മ്മ് ഞാൻ പിന്നെ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.. ബീച്ചിൽ കൊണ്ടു പോയാണ് വണ്ടി നിർത്തിയത്…

*******************************************
കാറിൽ നിന്നും ഇറങ്ങിയപ്പോഴെ കണ്ടു ഞങ്ങളെ പ്രതീക്ഷിച്ചു എന്നപോലെ നിൽക്കുന്ന അഭിയേട്ടനും ചേച്ചിയും വാവയും.

“””സനൂപേട്ടാ…… നമ്മൾ എന്താ ഇവിടെ അമ്മ??? “”””

“”ഒക്കെ പറയാം അമ്മയെ കാണുകയും ചെയ്യാം അതിനു മുൻപേ കുറച്ചു പണി ഉണ്ട് താൻ ഇങ്ങു വാ “”

(അതും പറഞ്ഞു എന്റെ കൈയിൽ കയറി പിടിച്ചു സനൂപേട്ടൻ നടന്നു. പുറകെ രാഖിയും. )

അഭിയേട്ടന്റെയും ചേച്ചിയുടെയും മുൻപിൽ നിൽക്കുമ്പോഴും എന്റെ തല താഴുന്നു തന്നെ നിന്നു. ഞാൻ പറയുന്നതിന് മുൻപേ എല്ലാ കാര്യവും സനൂപേട്ടനോട് അഭിയേട്ടൻ പറഞ്ഞിട്ടുണ്ടാവുമോ എന്നതായിരുന്നു മനസിൽ……

ആദു നിനക്ക് അഭിയെ ഇഷ്ടമായിരുന്നോ?? (സനൂപേട്ടൻ ആണ് )

അത്‌ പിന്നെ ഞാൻ അത്‌ പറയാനും കൂടിയാണ് സനൂപ് വിളിച്ചപ്പോൾ കൂടെ വന്നത്..

ഇപ്പോഴും ഇഷ്ടാണോ???

അത്‌ പിന്നെ…

എന്താ നിന്ന് പരുങ്ങുന്നത് ചോദിച്ചത് കേട്ടില്ലേ ഇവനെ ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുവാണോ എന്ന്……(അല്പം ദേഷ്യത്തിൽ ആണ് സനൂപേട്ടൻ അത് ചോദിച്ചത്. )

(സനൂപ് ചോദിക്കുന്നതിനു ഒന്നും എനിക്ക് ഉത്തരം കൊടുക്കാൻ ഇല്ലായിരുന്നു അഭിയേട്ടന്റെ ഭാര്യ ഗീതു ചേച്ചിയുടെ മുന്നിൽ വെച്ചു ഞാൻ എങ്ങനെ പറയും.. ഞാൻ ഈ മനുഷ്യനെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു എന്ന് അല്ല സ്നേഹിക്കുന്നു എന്ന് )

പെട്ടെന്ന് സനൂപേട്ടൻ എന്റെ കൈ വിട്ടു കൊണ്ടു ഗീതു ചേച്ചിയുടെ അടുത്തേക്ക് നടന്നു.. എന്നിട്ട് ഗീതു ചേച്ചിയുടെയും വാവയുടെയും അടുത്തുപോയി നിന്നു അവരെ ചേർത്തു പിടിച്ചു നിന്നു….

എന്താ നടക്കുന്നെ എന്ന് അറിയാതെ ഞാൻ എല്ലാരേയും മാറി മാറി നോക്കി നിന്നു എല്ലാവരുടെയും മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പിന്നീട് അത് ഒരു പൊട്ടി ചിരി ആയി മാറി എന്താ കാര്യം എന്ന് അറിയാതെ ഞാൻ മാത്രം മിഴിച്ചു നിന്നു.

“””എന്റെ പൊന്നു പെങ്ങളെ എന്നോട് ക്ഷമിക്കണം… എല്ലാം ദേ ഈ പോലീസ് അളിയന്റെ പണിയാണ് പിന്നെ ഇവന്റെ ദേ ഈ പുന്നാര പെങ്ങളും അതായത് എന്റെ ഭാര്യയും ആയ ഇവളുടെയും പരിപാടി ആണ് ഇതൊക്കെ “””””

ഒരു വാക്ക് മാത്രം ഞാൻ വ്യക്തമായി കേട്ടു അഭിയേട്ടന്റെ “പെങ്ങൾ”.. പക്ഷേ അഭിയേട്ടൻ ഒറ്റമകൻ അല്ലെ അപ്പൊ പിന്നെ പെങ്ങൾ…… സംശയത്തോടെ ഞാൻ അവരെ നോക്കി നിന്നു.

“””അനിയത്തി എന്ന് പറഞ്ഞാൽ അമ്മാവന്റെ മോൾ ആണുട്ടോ….. “””എന്റെ നോട്ടം കണ്ടു അതിന്റെ അർത്ഥം മനസിലാക്കി എന്ന പോലെ ചേച്ചി പറഞ്ഞു.

അപ്പോൾ എല്ലാരും കൂടെ എന്നെ പറ്റിക്കുകയായിരുന്നല്ലേ…… ദേഷ്യമോ സങ്കടമോ എന്തൊക്കെയോ ഒരു വികാരം ആയിരുന്നു എനിക്ക് അപ്പോൾ….

“”ആദു…… “”

അഭിയേട്ടൻ എന്തോ പറയാൻ വന്നതും കൈകൊണ്ട് ഞാൻ തടഞ്ഞു…. മനസിൽ നിറയെ ദേഷ്യം ആയിരുന്നു……

“””കൂടുതൽ ഒന്നും പറയണമെന്നില്ല. നാല് വർഷം നിങ്ങൾക്കായി കാത്തിരുന്ന എന്നെ നിങ്ങൾ എല്ലാരും ചേർന്നു പൊട്ടൻ കളിപ്പിക്കുകയായിരുന്നല്ലേ…… എന്തിനാ അഭിയെട്ടാ…….എന്നോട് ഇങ്ങനെ “”””

അതും പറഞ്ഞു അഭിയേട്ടൻ പറയാൻ വന്നത് ഒന്ന് കേൾക്കാൻ കൂടി നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.

“”അതെ…. ഒന്ന് നിന്നെ…. “””അഭിയേട്ടൻ ആയിരുന്നു.അത് കേട്ടതും തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ അവിടെ നിന്നു.

“””നീ പറഞ്ഞല്ലോ കാത്തിരുന്ന നാല് വർഷത്തിന്റെ കണക്ക്. ഈ ഒൻപത് വർഷം നിന്നെ മാത്രം മനസിൽ കണ്ടു നടന്ന എന്റെ കണക്ക് ഒക്കെ ഞാൻ ആരോടാ പറയേണ്ടത്‌ …. “”””

അതും പറഞ്ഞതും ഞാൻ തിരിഞ്ഞു അഭിയേട്ടനെ നോക്കി. ഞാനും അഭിയേട്ടനും തമ്മിൽ ആദ്യമായി കണ്ടിട്ട് പോലും ഏഴു വർഷം ആവുന്നതെ ഉള്ളൂ പക്ഷേ ഈ ഒൻപത് വർഷത്തിന്റെ കണക്ക്……

ഞാൻ നോക്കുമ്പോ എന്നെ തന്നെ നോക്കി ഒരു കള്ള ചിരിയോടെ മാറിൽ കൈകെട്ടി നിൽക്കുന്ന അഭിയേട്ടനെ ആണ് കണ്ടത്….

ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആവണം അഭിയേട്ടൻ പതിയെ എന്റെ അടുത്തേക്ക് നടന്നു അടുത്തു…. എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അവരിൽ നിന്നും മാറി കുറച്ചു അകലെ ആയി കൊണ്ട് വന്നു നിർത്തി.

“”””എന്താ ആദു നിനക്ക് ഒന്നും പറയാൻ ഇല്ലേ…എന്റെ കണക്ക് ഞാൻ ആരോടാ പറയണ്ടേ പറ……. അല്ലെങ്കിലും നിന്നെ ഒക്കെ ഇത്രയും നാൾ കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…. “”””

ഒന്നും മിണ്ടാതെ തന്നെ ആ മുഖത്തേക്ക് നോക്കി ഞാൻ നിന്നു പെട്ടന്നു തന്നെ എന്നെ വലിച്ചു ആ നെഞ്ചിലേക്ക് ചേർത്തു….

“””ആദു……. നീ എന്നെ കാണുന്നതിന് മുൻപേ എന്നെ അറിയുന്നതിന് മുൻപേ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാ പെണ്ണേ…… “””

അത് പറഞ്ഞതും ആ മുഖത്തേക്ക് തന്നെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു. എന്നേക്കാൾ മുൻപേ അഭിയേട്ടൻ എന്നെ സ്നേഹിച്ചു തുടങ്ങി എന്നോ…..പിന്നെയും ആള് തന്നെ പറഞ്ഞു തുടങ്ങി….

“”””മനസിൽ പതിഞ്ഞു പോയ ആ പതിനാലു വയസുകാരി ദേ ഇന്നും അതേപടി ഈ നെഞ്ചിൽ ഉണ്ടെടി…..അത്രക്ക് ഇഷ്ടാ പെണ്ണേ എനിക്ക് നിന്നെ………. “”””

കേട്ടപ്പോ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു…..

“”ഇത്രയൊക്കെ എന്നെ ഇഷ്ടം ഉണ്ടായിട്ടാണോ അഭിയെട്ടാ എന്നിൽ നിന്നും അകന്നു നിന്നത് “”

അത് പറഞ്ഞു തീർന്നതും ആള് എന്നെ നോക്കി ചിരിക്കാൻ തുടങ്ങി.

“”എടി പൊട്ടികാളി നിന്നോട് ആരാ ഞാൻ നിന്നിൽ നിന്നും അകന്നു എന്ന് പറഞ്ഞത്. ഈ നാല് വർഷവും പുറകെ ഒരു നിഴലുപോലെ ഞാൻ ഉണ്ടായിരുന്നു നീ പോലും അറിയാതെ “””

അപ്പോഴാണ് ആരോ പിന്തുടരുന്നപോലെ തോന്നിയത് ഒക്കെ അഭിയേട്ടൻ ആയിരുന്നു എന്നത് ഞാൻ മനസിലാക്കിയത്. അത് പറഞ്ഞു തീർന്നതും ഞാൻ അഭിയേട്ടനെ അടിക്കാനും ഇടിക്കാനും പിച്ചാനും മാന്താനും തുടങ്ങി…. ആള് തടയാൻ ഒക്കെ നോക്കുന്നുണ്ടെങ്കിലും നമ്മള് വിടോ ഇത്രയും നാൾ കളിപ്പിച്ചതിനു കണക്കിന് കൊടുത്തു.

“”””എന്റെ പെണ്ണെ ഇങ്ങനെ പിടിച്ചു ഇടിക്കാതെ ഒന്നുലെങ്കിലും ഒരു പോലീസ്ക്കാരൻ അല്ലേടി ഞാൻ……. എന്റെ വില കളയല്ലേ പെണ്ണെ “”””

അന്ന് അമ്പലത്തിൽ വെച്ചു നീ എന്നെ കണ്ടുവെന്ന് എനിക്കറിയാം… ഗീതുവിന്‌ നിന്നെ കാണണം എന്ന് എന്നോട് പറഞ്ഞിരുന്നു… അപ്പോഴാണ് നീ അമ്പലത്തിൽ പോവ്വുന്ന കാര്യം ഒരാൾ എന്നോട് പറഞ്ഞത് … അങ്ങനെ ഞങ്ങൾ അവിടെ എത്തി.. ഇവൾ എന്റെ ഭാര്യ ആണെന്ന് തെറ്റിദ്ധരിച്ചു അല്ലെ… അതിനു വേണ്ടി തന്നെയാണ് അന്ന് അങ്ങനെ ഒരു നാടകം നടത്തിയത്..

ദുഷ്ടൻ എത്ര എളുപ്പത്തിൽ ആണ് പറയുന്നേ ഞങ്ങൾ നാടകം കാളിച്ചതാണെന്ന്… ദേഷ്യം സഹിക്ക വയ്യാതെ വീണ്ടും കണക്കിന് അഭിയേട്ടനിട്ടു കൊടുത്തു…

“”നിങ്ങളുടെ അടിപിടി ഇതുവരെ കഴിഞ്ഞില്ലേ “”
അവിടേക്ക് വന്ന രാഖി അവരുടെ അടിപിടി കണ്ടു ഒരു ചിരിയോടെ പറഞ്ഞു.

“””ദേ ആദു എനിക്ക് തന്ന ഇടിയുടെ പാതി അവൾക്ക് കൊടുത്തേക്ക് എല്ലാത്തിലും എനിക്ക് ആദ്യം മുതൽ ഈ നിമിഷം വരെ കൂട്ട് നിന്നത് ദേ ഇവളാ……അമ്പലം കേസ് ഉൾപ്പടെ “”””
(അതും പറഞ്ഞു അഭി രാഖിയെ നോക്കി നല്ല വൃത്തിയായി ഒന്ന് ചിരിച്ചു കാണിച്ചു. )

(രാഖി ദയനീമായി ആദുവിനെ ഒന്ന് നോക്കി എല്ലാത്തിനും ഞാനാ കൂട്ട് എന്ന് അവൾ അറിഞ്ഞാൽ എന്നെ കൊല്ലും…)

അതുപിന്നെ ആദു മോളെ എനിക്ക് മാത്രം അല്ല പെണ്ണുകാണൽ മുതൽ ഉള്ളതിൽ അപ്പുവേട്ടനും ഉണ്ട് പങ്ക് പിന്നെ നിന്റെ അച്ഛനും…

എന്നിട്ട് അവരൊക്കെ എവിടെ…

ഞങ്ങൾ ഇവിടെ ഉണ്ട് മോളെ….

അച്ഛാ അച്ഛനും ഇവരുടെ കൂടെ കൂടി എന്നെ പറ്റിച്ചു അല്ലെ…..

പറ്റിച്ചുവെന്നോ നീ ഒരുപാട് ആഗ്രഹിച്ച ആളെ നിനക്ക് മുന്നിൽ വരുത്തുന്നതിന് മുന്നെ ഒരു ചെറിയ തമാശ…. അതും ഞാൻ സമ്മതിച്ചില്ലായിരുന്നു… രാഖി മോളും അപ്പുവും കൂടി നിർബന്ധിച്ചപ്പോൾ….

ആഹ് ഞാൻ മാത്രം മണ്ടി…

എന്റെ ആദുക്കുട്ടി ഇങ്ങനെ പിണങ്ങാതെ നിന്നോട് നിന്റെ അപ്പുവേട്ടൻ വാക്ക് തന്നിരുന്നതല്ലേ നിന്റെ കൂടെ എന്തിനും ഞാൻ ഉണ്ടാവും എന്ന്… അന്ന് നീ എല്ലാം എന്നോട് പറഞ്ഞില്ലേ അതിനു മുന്നെ തന്നെ ചെറിയച്ഛൻ എന്നോടെല്ലാം പറഞ്ഞിരുന്നു…. ഞാൻ നിന്റെ അഭിയേട്ടനോട് സംസാരിക്കുകയും ചെയ്തു…
എങ്ങനെ ആയാലും ഇപ്പൊ എന്റെ ആദു ആഗ്രഹിച്ച ചെക്കനെ തന്നെ കിട്ടിയില്ലേ…

എല്ലാവരോടും ദേഷ്യം തോന്നി എങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയ എന്റെ അഭിയേട്ടനെ എനിക്ക് കിട്ടിയപ്പോ ദേഷ്യം ഒക്കെ മാറി സന്തോഷം ആയി….അല്ലെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടു എന്ന് കരുതിയിരിക്കുന്ന നിമിഷം അത്‌ നമുക്ക് തിരികെ കിട്ടിയാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ്….

അഭിയേട്ടൻ ഒന്ന് കൂടെ എന്നെ അടുത്തേക്ക് ചേർത്തു പിടിച്ചു ….അഭി അവളെ തന്നോട് ചേർത്തു പിടിച്ചപ്പോൾ അഭിയോടായി അവൾ തന്റെ സംശയം ചോദിച്ചു..

അല്ല അഭിയേട്ടാ ഞാൻ കാണുന്നതിന് മുൻപേ അഭിയേട്ടൻ എന്നാ എന്നെ കണ്ടത് ?? എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയത്?? പിന്നെ ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ എന്തുകൊണ്ടാ വേണ്ടായെന്ന് പറഞ്ഞത്..??

“എന്റെ ആദു നീ നിർത്തി നിർത്തി ചോദിക്കെന്റെ പെണ്ണെ.. നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം… അതെല്ലാം നമ്മൾ മാത്രമായ ഒരു നിമിഷത്തിൽ ഞാൻ പറഞ്ഞു തരാട്ടോ… ഇപ്പൊ ഇവിടെ എല്ലാവരും ഇല്ലെ.. കണ്ടില്ലേ എല്ലാത്തിന്റെയും നോട്ടം നമ്മുടെ നേർക്കാണ്…. ”

എന്താണ് എന്റെ ഏട്ടനും ഏടത്തിയും കൂടി ഒരു സ്വകാര്യം പറച്ചിൽ…

അതൊന്നുമില്ല ഗീതു.. ഇവൾക്കെ കുറെ സംശയങ്ങൾ അതൊക്കെ വഴിയെ പറഞ്ഞു തരാമെന്നു പറഞ്ഞതാണ്…

“””അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ വാ നമുക്ക് വല്ല്യമ്മയുടെ അടുത്തേക്ക് പോവാം…
മകന്റെ പെണ്ണിനെ കാണാൻ വല്ല്യമ്മ അവിടെ കാത്തിരിക്കുന്നുണ്ടാവും “”

അത് പറഞ്ഞതും ഞങ്ങൾ എല്ലാരും കൂടി സനൂപേട്ടന്റെ വീട്ടിലേക്ക് യാത്രയായി. അവിടെയാണ് അമ്മയുള്ളത്….

സനൂപേട്ടനും ചേച്ചിയും വാവയും ആദ്യമേ പോയി….. അവരുടെ കൂടെ പോവാൻ നിന്ന എന്നെ അഭിയേട്ടൻ പിടിച്ചു വെച്ചു രാഖിയെ ഞാനും കൂടെ നിർത്തി…… അച്ഛനു കുറച്ചു തിരക്കുണ്ടെന്ന് പറഞ്ഞു നേരത്തെ പോയിരുന്നു…. എല്ലാവരും പോയപ്പോൾ ഞാനും അഭിയേട്ടനും അപ്പുവേട്ടനും രാഖിയും ബാക്കിയായി…

അഭിയേട്ടൻ എന്നോട് ബൈക്കിൽ കേറാൻ പറഞ്ഞതും രാഖി ദയനീയമായി എന്നെയൊന്നു നോക്കി……..

അഭിയേട്ടാ നമ്മൾ പോയാൽ രാഖി എങ്ങനെ വരും….. അതിനല്ലേ ആദു അപ്പു…. എന്റെ അളിയൻ കൊണ്ടു വന്നോളും അവളെ…. അല്ലെ അളിയാ……..

എന്റെ അളിയൻ ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ കേട്ടില്ല എന്ന് വേണ്ട… ഡി തീപ്പെട്ടിക്കൊള്ളി കേറടി വണ്ടിയിൽ……

(രാഖി വേറെ വഴിയില്ലാതെ അപ്പുവേട്ടന്റെ വണ്ടിയിൽ കയറി )

അപ്പൊ എങ്ങനാ നമുക്ക് പോവാലോ അല്ലെ….

(അങ്ങനെ ഞങ്ങൾ രണ്ടു ബൈക്കിൽ ആയി വീട്ടിലേക്ക് പുറപ്പെട്ടു… )

അഭിയേട്ടാ പയ്യേ പോവൂ…. ഇതെന്തൊരു സ്പീഡ് ആണ് ദേ അപ്പുവേട്ടനെ കാണുന്നില്ല അവർക്ക് വഴി അറിയില്ലല്ലോ…..

“അപ്പുവിനു അറിയാം ആദു…അവൻ എന്നെ അവിടെ വന്നാണ് കണ്ടത്……. ”

(അഭിയേട്ടന്റെ സ്പീഡിൽ ഉള്ള പോക്ക് കണ്ടിട്ട് ഞാൻ കണ്ണടച്ചു ഏട്ടനെയും ചേർത്തുപിടിച്ചിരുന്നു….. )

“”അതേ വീട് എത്തിയിട്ടോ….. “””(സനൂപേട്ടൻ ആണ്)

(വീട്ടിൽ എത്തിയിട്ടും അനങ്ങാതെ അങ്ങനെ തന്നെ ഇരുന്ന ഞങ്ങളെ നോക്കിയായിരുന്നു സനൂപേട്ടൻ പറഞ്ഞത് )

അപ്പോഴാണ് ഞങ്ങൾ രണ്ടുപേർക്കും ബോധം വന്നത്. അഭിയേട്ടൻ ഒരു ചമ്മലോടെ സനൂപേട്ടനെ നോക്കി ഒരു ചിരി ചിരിച്ചു…

“””നീ വല്ലാത്ത ചിരിച്ചു കഷ്ടപെടേണ്ട….. വാ ഇറങ്ങു “”””.

പുറത്ത് ഞങ്ങളെ നോക്കി എല്ലാരും ഉണ്ടായിരുന്നു……അമ്പലത്തിൽ വെച്ചു ഞാൻ കാണാറുള്ള ആ അമ്മ എന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു. അത് കണ്ടതും ഞാൻ അഭിയേട്ടനെ നോക്കി.

എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിട്ട്. എന്റെ തോളിൽ കൂടെ കൈ ഇട്ടുകൊണ്ട് എന്നെ ചേർത്തു പിടിച്ചു.

“”മരുമകളെ അമ്മായിഅമ്മ നേരത്തെ തന്നെ കണ്ടു ബോധിച്ചതാ…… കേട്ടോടി “”

അത് പറഞ്ഞതും ഞാൻ അഭിയേട്ടനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു. എന്നെ നോക്കി ഒന്നുകൂടെ കണ്ണിറുക്കി കാണിച്ചു ആ മനുഷ്യൻ ചിരിച്ചു കൊണ്ട് നിന്നു.

“”ദേ അത് എന്റെ അമ്മാവനും അമ്മായിയും അതായത് ഗീതുവിന്റെ അച്ഛനും അമ്മയും മറ്റേത് സനൂപിന്റെ അച്ഛനും അമ്മയും.”””

അമ്മയുടെ അടുത്തു നിന്ന അച്ഛനമ്മമാരെ കാണിച്ചു കൊണ്ട് അഭിയേട്ടൻ പറഞ്ഞു.

അപ്പോഴേക്കും എന്നെ കൊണ്ട് അവരുടെ അടുത്തേക്ക് അഭിയേട്ടൻ നടന്നിരുന്നു.

“”ദേ അമ്മേ അമ്മയുടെ മരുമോളുടെ വഴക്ക് ഒക്കെ തീർത്തു കൊണ്ട് വന്നിട്ടുണ്ട്…… നിന്നെ കളിപ്പിച്ചതിനു എനിക്ക് അമ്മയുടെ കൈയിൽ നിന്നും കേൾക്കാൻ ഇനി ബാക്കി ഒന്നും ഇല്ല “”””(അമ്മയുടെ മുൻപിൽ നിന്നു കൊണ്ട് എന്നെ നോക്കി അഭിയേട്ടൻ പറഞ്ഞു.. )

“”ഈ അമ്മ കാരണമാ അല്ലെങ്കിൽ കല്യാണത്തിന്റെ അന്ന് സസ്പെൻസ് പൊട്ടിക്കാൻ ഇരുന്നതാ ഞാൻ…..””
അമ്മയെ ഒന്ന് ഏറു കണ്ണിട്ടു നോക്കികൊണ്ട് അഭിയേട്ടൻ പറഞ്ഞു.

അത് പറഞ്ഞു തീർന്നതും അമ്മയുടെ കൈ അഭിയേട്ടന്റെ ചെവിയിൽ പിടുത്തം ഇട്ടിരുന്നു…

“”””ഇനിയും എന്റെ മോളെ ഇങ്ങനെ കളിപ്പിച്ചാൽ വളർന്നു വലിയ പോലീസ്ക്കാരൻ ആയി എന്ന് ഒന്നും ഞാൻ വിചാരിക്കില്ല നല്ല പെട വെച്ചു തരും “”

“”ആഹ് എന്റെ ചെവി……. ഇപ്പൊ അമ്മയും മരുമോളും ഒറ്റകെട്ടായോ… നമ്മൾ പുറംപോക്കും……. കൊള്ളാം “””

“ആഹ് ഇനി എനിക്ക് നിന്നെക്കാൾ കാര്യം എന്റെ മോളോട് തന്നെയാ “”അതും പറഞ്ഞു അമ്മ എന്നെ ചേർത്തു പിടിച്ചു.. ”

“””ഒരുപാട് വിഷമിച്ചു അല്ലെ എന്റെ മോള്…. എല്ലാം ദേ ഈ കുരുത്തം കെട്ടവന്റെ കുരുട്ടുബുദ്ധിയാ “””

“”ഈ…… “”

എല്ലാരേയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് അഭിയേട്ടൻ നിന്നു അത് കണ്ടതും എല്ലാവരിലും ഒരു ചിരി പടർന്നു….

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5

ആദ്രിക : ഭാഗം 6

ആദ്രിക : ഭാഗം 7

ആദ്രിക : ഭാഗം 8