Wednesday, May 22, 2024
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4

Spread the love

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

Thank you for reading this post, don't forget to subscribe!

ഇന്ന് അവളുടെ വീട്ടിലേക്ക് വിരുന്ന് പോകുവാ.. അതിന്റെ സന്തോഷം ആണ് ഏട്ടനും ഗീതുവിനും ഓഹ് അല്ല ഏട്ടത്തിക്കും… ആഹ് ഏട്ടനും ഏട്ടത്തിയും കാറിൽ ഫ്രണ്ടിൽ ഇരുന്നു.. ഞാനും എന്റെ താടകയും പുറകിലും..

അവളെന്നെ തുറിച്ചു നോക്കുന്നുണ്ട്.. അത് കണ്ട് അവളോട് ചേർന്നു ഇരുന്നു അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..

അല്ലെടി യക്ഷിക്കുട്ടി നീ എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ..

ചെയ്തില്ല ചെയ്യാതെ ഇരിക്കാനാ..

ഇങ്ങനെ നീ നോക്കിയാൽ.. എന്റെ കണ്ട്രോൾ പോയി ഞാൻ വല്ലതും ചെയ്യത്തേ ഉള്ളു..

അത് പറഞ്ഞിട്ട് ഞാൻ ഒന്ന് ഊറി ചിരിച്ചുകൊണ്ട് അവളെ നോക്കി.. ഫ്യൂസ് പോയ ബൾബ് പോലെ എന്നെ നോക്കി വാ പൊളിച്ചു ഇരിക്കുന്നുണ്ട്..

തിളങ്ങുന്ന അവളുടെ വെള്ളാരം കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് ഒളി കണ്ണിട്ട് നോക്കി ഇരിക്കാൻ നല്ല രസം തോന്നി..

അവളുടെ വീട്ടിൽ എത്തിയതും കാറിൽ നിന്ന് ഇറങ്ങി ചാടി തുള്ളി പോകുന്നുണ്ട്.. ഏട്ടത്തിയും അവളും വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ ഞാനും ഏട്ടനും എടുത്തു പുറകെ നടന്നു..

അച്ഛനും അമ്മയും അടിപൊളി ആണ് നല്ല സംസാരം തമാശ.. ഏട്ടനും ഏട്ടത്തിയും ഞാനും അത് കേട്ട് ഇരുന്നു.. ഏട്ടത്തി പെട്ടന്ന് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു… പുറകെ ഏട്ടനും..

ഗീതു…..

അവൾ തിരിഞ്ഞു നോക്കി.അക്കു അവൾക്ക് പുറകിലായി നിൽക്കുന്നുണ്ട്.. അവൾ ബുക്കുകൾ എല്ലാം എടുത്തു ബാഗിൽ വെക്കുന്ന തിരക്കിൽ ആണ്.. അവനും അവളെ സഹായിച്ചു..

ഏട്ടൻ ഏട്ടത്തിയുടെ പുറകെ പോയപ്പോൾ എനിക്കും എന്റെ യക്ഷിക്കുട്ടിയുടെ അടുത്തേക്ക് പോണം എന്ന് തോന്നി.പക്ഷെ മനപ്പൂർവം അച്ഛന്റെ അരികിൽ തന്നെ ഇരുന്നു..

പെണ്ണ് പോയിട്ട് പിന്നെ ഇങ്ങോട്ട് കണ്ടില്ല മുറിയിൽ എന്തോന്ന് ഉണ്ടാക്കുവാണോ എന്തോ..

മോനെ നാളെ അല്ലെ പോകുന്നുള്ളൂ..

ആഹ്.. അച്ഛാ..

മോൻ ഏട്ടനോട് പറയണം ഗീതു മോളെ ഒരിക്കലും കരയിക്കരുത് എന്ന്..

അപ്പൊ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞാൽ കുഴപ്പം ഇല്ലേ.. മനസ്സിൽ ചിന്തിച്ചു കൊണ്ട് അച്ഛനെ നോക്കിയതും ഒന്ന് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

ചിന്നു മോൾക്ക് രണ്ട് അടി കിട്ടിയാലേ അവൾ നന്നാകു…പക്ഷെ ഗീതു അങ്ങനെ അല്ല അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി ആണ്.. മാത്രല്ല കുരുത്തക്കേട് ഒന്നുല്ല.. അതാ അങ്ങനെ പറഞ്ഞത്..

അച്ഛൻ പറഞ്ഞത് നേരാ..

എന്തെ മോനെ അവൾ വല്ലതും..

ഹേയ്യ് ഇല്ല.. ഞാൻ വെറുതെ പറഞ്ഞതാ..

പരസ്പരം നോക്കി ഞാനും അച്ഛനും ഒന്ന് ചിരിച്ചു.. അടുക്കളയിലേക്ക് അവൾ പോകുന്നത് ഒരു മിന്നായം പോലെ കണ്ടു.. ഡ്രസ്സ്‌ ഒക്കെ മാറിയിട്ടുണ്ട്..

മോൻ മുറിയിൽ ചെന്നു ഡ്രസ്സ്‌ ഒക്കെ മാറി വാ ഊണ് കഴിക്കാലോ..

അച്ഛനോട് ഒന്ന് ചിരിച്ചിട്ട് മുറിയിലേക്ക് കയറി.. മുറി വലിച്ചു വാരി ഇട്ടിട്ടുണ്ട് ആ ഭൂതന…

മുറിയിൽ ചുറ്റും ഒന്ന് കണ്ണോടിച്ചു.. വലിയൊരു ബാഗ് അടുത്ത് ഉണ്ട്..

കൊണ്ടു പോകാനുള്ള സാധനങ്ങൾ എടുത്തു വെക്കുന്ന തിരക്കിൽ ആയിരുന്നോ എന്റെ ധർമപത്നി..

കിടക്കയിൽ അവൾ വലിച്ചിട്ട തുണികൾ ഒന്ന് ഒതുക്കി മാറ്റി അവിടെ മലർന്നു കിടന്നു..

ഒന്ന് ഫ്രഷ് ആയി വരാം എന്ന് വിചാരിച്ചാൽ മാറാൻ ഉള്ള വസ്ത്രം ഈ കുട്ടത്തിൽ ഉണ്ടോ എന്നൊന്നും മനസിലാവുന്നില്ല..

അവൾ ആണെങ്കിൽ മുഖത്തു കൂടി നോക്കുന്നില്ല.. എന്തോ വീട്ടിലേക്ക് പോയി അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കാൻ തോന്നി..

പെട്ടന്ന് വാതിൽ തുറന്ന് അകത്തേക്ക് വന്ന അവളെ കണ്ടതും കുറച്ചു ആശ്വാസം തോന്നി..

അവൾ ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്തിങ് ടവലും കൈയിൽ തന്നു വീണ്ടും മുറിയിൽ നിന്ന് ഇറങ്ങി..

അത് കണ്ടപ്പോൾ പെണ്ണിനോട് കുറച്ചു കൂടി ഇഷ്ടം കൂടി..

അപ്പൊ എന്റെ കാര്യത്തിൽ ശ്രെദ്ധ ഒക്കെ ഉണ്ടല്ലേ യക്ഷിക്കുട്ടി..

കുളിച്ചു വന്നു ഊണ് കഴിഞ്ഞു.. അച്ഛനോട് വർത്താനം ഒക്കെയായി ഒരു വിധം രാത്രിയായി.. ഏട്ടത്തിക്ക് നാളെ കോളേജിൽ ജോയിൻ ചെയ്യണം എന്നുള്ളത് കൊണ്ട് ഏട്ടനും ഏട്ടത്തിയും നേരത്തെ പോയിരുന്നു..

അവളുടെ മുറിയിൽ അങ്ങനെ കുറച്ചു നേരം ഇരുന്നു.. പിന്നെ അവൾ വലിച്ചു വാരി ഇട്ട ഡ്രസ്സ്‌ ഒക്കെ മടക്കി ബാഗിൽ വെച്ചു.. കിടക്കയിൽ കിടന്നു.. എപ്പോഴോ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ കുളിച്ചു സീമന്തരേഖയിൽ സിന്ദൂരം ചാർത്തുന്ന അവളെയാണ് കണ്ടത്..

ടീ യക്ഷിക്കുട്ടി.. ഇന്നലെ എപ്പഴാ നീ വന്നു കിടന്നത്..

നിങ്ങള് ഉറങ്ങിയപ്പോ.. ഞാൻ വന്നു കിടന്നു..

അവൾ മുഖത്തു നോക്കാതെ പുച്ഛം കലർത്തി പറഞ്ഞു.. കുറച്ചു ദേഷ്യത്തിൽ ഞാനും മറുപടി കൊടുത്തു..

ഞാൻ അടുത്ത വീട്ടിലെ ചേച്ചിടെ കെട്ട്യോൻ അല്ല നിന്റെ കെട്ട്യോൻ ആണ്..

അതുകൊണ്ട് തന്നെയാ ഞാൻ വൈകി വന്നത്..

അവളുടെ അഹങ്കാരം പിടിച്ചുള്ള സംസാരം ഇഷ്ടം ആവാതെ ഞാൻ എഴുന്നേറ്റ് അവളുടെ അരികിൽ ചെന്നു… പെണ്ണ് ഒന്ന് ഭയന്നു കൊണ്ട് പിന്നിലേക്ക് മാറി എന്നെ നോക്കി..

ചുവരിൽ തട്ടി നിന്ന അവളുടെ അരികിൽ ചെന്നു കൈ രണ്ടും ചുമരിൽ വെച്ചു അവളോട് ചേർന്നു നിന്ന്.. അവളുടെ വെള്ളാരം കണ്ണിലേക്കു നോക്കി.. ആ വെള്ളാരം കണ്ണുകൾക്ക് ഇന്ന് എന്തോ തിളക്കം കൂടിയത് പോലെ..

അവൾ മുഖം കുനിച്ചു കൊണ്ട് എന്നോടായി പറഞ്ഞു..

അതെ പല്ല് തേച്ചിട്ട് വാ.. നല്ല നാറ്റം..

ഒന്ന് ഇളിച്ചു കാണിച്ചു അവളുടെ അടുത്ത് നിന്ന് ബാത്‌റൂമിലേക്ക് ഓടി. പല്ല് തേപ്പും കുളിയും കഴിഞ്ഞു മുറിയിൽ വന്നതും പെണ്ണ് അടുക്കളയിലേക്ക് പോയി എന്ന് തോന്നി..

പോകുമ്പോൾ എടുക്കാൻ ഉള്ളത് ഒക്കെ ബാഗിൽ ഒരുക്കി വെച്ചിട്ടുണ്ട്.. ഇപ്പൊ അവളുടെ മുറിയ്ക്ക് അല്ല ഞങ്ങളുടെ മുറിയ്ക്ക് നല്ല ഒതുക്കവും വൃത്തിയും വന്നിട്ടുണ്ട്..

വിശപ്പ് നന്നായി തോന്നിയത് കൊണ്ട് ആരും വിളിക്കാൻ കാത്തു നിക്കാതെ ഡൈനിങ് ടേബിളിന് മുമ്പിൽ ഇരുന്നു.. നല്ല ചൂട് അപ്പവും മുട്ട കറിയും കൊണ്ടു വെച്ചിട്ട് അമ്മ അച്ഛനെ വിളിച്ചു..

അച്ഛനും ഞാനും ഒരുമിച്ച് ഇരുന്ന് ഓരോന്ന് പറഞ്ഞു നന്നായി തട്ടി.. അവളും അമ്മയും പിന്നെ ഇരുന്നോളാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി എന്തൊക്കെയോ പറയുന്ന നേർത്ത ശബ്‌ദം കേൾക്കാം..

മോനെ നാളെ പോയികൂടെ.. ഇന്ന് തന്നെ പോണോ..

അച്ഛാ അത് പിന്നെ.. നാളെ ഞങ്ങൾ വയനാട് പോകുവാ.. എന്റെ ഫ്രണ്ട്ന്റെ വീട്ടിലേക്ക്..വൺ വീക്ക് അവിടെ അത് കഴിഞ്ഞു കോഴിക്കോട് പിന്നെ ഹണിമൂൺ.. ഒക്കെ പ്ലാൻ ചെയ്തു പോയി..

മക്കൾ ഒന്നും ഇല്ലാതെ എങ്ങനെയാ അറിയില്ല.. അതാ മോനെ..

ഞാൻ എന്നാ അവനോട് വിളിച്ചു പറയാം.. രണ്ട് ദിവസം കൂടി ഇവിടെ നിക്കാം..

വേണ്ട മോനെ.. ഒരു കണക്കിന് നിങ്ങൾ നിക്കാതെ പോകുന്നതാ നല്ലത്.. മക്കൾ ഇല്ലാതെയും നിക്കാൻ പഠിക്കണ്ടേ..

അച്ഛൻ അത് പറഞ്ഞിട്ട് എന്നെ നോക്കി നേരിയ പുഞ്ചിരി നൽകി പാത്രത്തിലേക്ക് നോക്കി.. കൈ കഴുകാൻ എഴുന്നേറ്റു..

അത് കണ്ടപ്പോൾ എന്തോ വല്ലാതെ വിഷമം തോന്നി.. പക്ഷെ പിന്നീട് എത്ര തന്നെ അച്ഛനോട് പറഞ്ഞിട്ടും നിക്കാൻ സമ്മതിച്ചില്ല..

അവിടെ നിന്ന് ഇറങ്ങുമ്പോൾ പെണ്ണ് അമ്മയെയും അച്ഛനെയും കെട്ടിപിടിച്ചു ഒരേ കരച്ചിൽ ആണ്.. കണ്ണ് തുടച്ചു മൂക്ക് പിഴിഞ്ഞു അവൾ എന്നെയും ബാഗും മാറി മാറി നോക്കി..

അതെ കാർ ഏട്ടൻ കൊണ്ടു പോയി.. ഞാൻ ടാക്സി വിളിച്ചിട്ടുണ്ട്..

കുറച്ചു നേരം വെയിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ കാർ വന്നു അതിൽ അവളുടെ ബാഗ് ഒക്കെ വെച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി..

ടാക്സിയിൽ പുറകിൽ സീറ്റിൽ അവൾക്ക് അരികിൽ ഇരിക്കുമ്പോൾ എന്തോ അവളെ ചേർത്തു പിടിക്കാൻ തോന്നി.. അവളുടെ തോളിൽ പിടിച്ചു എന്നോട് ചേർത്തു ഇരുത്തി..

നിനക്ക് എപ്പോ വീണെങ്കിലും വീട്ടിൽ പോകാം ആഗ്രഹം തോന്നുമ്പോൾ ഒരു വാക്ക് പറഞ്ഞാൽ മതി..

മ്മ്..

അവൾ കണ്ണ് തുടച്ചിട്ട് ചിരിച്ചു കൊണ്ട് ഒന്ന് മൂളി.. പെട്ടന്ന് എന്തോ ഓർത്തു എന്ന പോലെ അവൾ എന്റെ കൈ തട്ടി മാറ്റി എന്നെ നോക്കി..

അതെ ദേഹത്ത് തൊട്ടുള്ള സമാധാനിപ്പിക്കൽ ഒന്നും വേണ്ട ട്ടൊ..

അവൾ പറഞ്ഞത് എനിക്ക് അത്ര പിടിച്ചില്ല.. കുരിപ്പ്..

ഓഹ് തൊടാൻ പറ്റിയ ചളുക്ക്.. പോടീ..

നീ പോടാ..

ഞങ്ങളുടെ സംസാരം കേട്ട് ഡ്രൈവർ ഒന്ന് തിരിഞ്ഞു നോക്കി.. എന്താണോ എന്തോ എന്ന മട്ടിൽ അയാൾ വീണ്ടും ഡ്രൈവിംഗ്ൽ ശ്രെദ്ധ തിരിച്ചു..

വീട്ടിൽ എത്തിയതും അവൾ നല്ല പിള്ള ചമഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങി.. ഓടി വീട്ടിലേക്ക് കയറവേ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.

അതെ ഏട്ടാ.. ആ ബാഗും പെട്ടിയും ചട്ടിയും കൊട്ടയും ഒക്കെ എടുക്കണേ..

ടാക്സി പറഞ്ഞു വിട്ട്. അവളുടെ പെട്ടിയും ബാഗും ഒക്കെ എടുത്തു മുറിയിൽ കൊണ്ടു വെച്ചു..

ഇവള് കണ്ട കല്ലും കട്ടയും ഒക്കെ എടുത്തു വെച്ചോ എന്തോ എന്തൊരു വെയിറ്റ്..

കട്ടിലിൽ കുറച്ചു നേരം ഇരുന്നു.. അവളെ നോക്കി അടുക്കളയിലേക്ക് നടന്നു.. കാരണം ഇന്ന് വൈകിട്ട് വേണം വയനാട് പോകാൻ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട് നിരഞ്ജൻ.

അവൻ ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്ത ചെറിയൊരു ഹണിമൂൺ ട്രിപ്പ്‌.. അത് കഴിഞ്ഞു വേണം ഏട്ടൻ ഒരുക്കിയ ഹണിമൂൺ പോകാൻ..

അവൾ അടുക്കളയിൽ അമ്മയോട് നല്ല കത്തി ആണ്.. അവൾ കേൾക്കാൻ എന്നോണം കൃത്രിമമായി ഒന്ന് ചുമച്ചു..

അവൾ എന്നെ തുറിച്ചു നോക്കി കൊണ്ട് എന്തെ എന്ന് പുരികം ഉയർത്തി ചോദിച്ചു..

വയനാട് പോകണ്ടേ… ബാഗ് പാക്ക് ചെയ്യണം വാ..

ഞാൻ എങ്ങും ഇല്ല..

അമ്മ അത് കേട്ട് അവളെ നോക്കി പറഞ്ഞു..

മോളെ ഇപ്പോഴേ ഇതൊക്കെ പറ്റു.. കുറച്ചു കഴിഞ്ഞു കുഞ്ഞുങ്ങൾ ആയാൽ.. തിരക്ക് ആവും.. മോള് ചെല്ല്..

അവൾ അമ്മ പറഞ്ഞത് അനുസരിച്ചു മുറിയിലേക്ക് നടന്നു.. എന്തൊക്കെയോ ബാഗിൽ കുത്തി നിറക്കുന്നുണ്ട്..

അതെ ഇയാളുടെ ബാഗ് ഞാൻ എടുത്തു വെക്കില്ല.. വേണെങ്കിൽ എടുത്തു വെച്ചോ..

അവൾ ഗൗരവത്തിൽ പറഞ്ഞതും ഒന്ന് ചിരിച്ചു കൊണ്ട് ഡോറിന് അടുത്തേക്ക് നോക്കാൻ പറഞ്ഞു..

ഞാൻ പാക്ക് ചെയ്തു വെച്ച ബാഗ് കണ്ടതും അവൾ പുച്ഛം നിറച്ചു കൊണ്ട് മുഖം ചുളിച്ചു കൊണ്ട് അലമാര തുറന്ന് എന്തൊക്കെയോ എടുത്തു വീണ്ടും ബാഗ് നിറയ്ക്കുകയാണ്..

എന്നെകൊണ്ട് ബാഗ് ചുമക്കാൻ ആണ് ഇവൾ കണ്ടതൊക്കെ ബാഗിൽ കുത്തി നിറക്കുന്നത് എന്ന് ഉറപ്പാണ്.. ജന്തു..

ഒരുക്കം എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അമ്മയോട് പറഞ്ഞു കെട്ടിപിടിച്ചു യാത്ര പറഞ്ഞിട്ട് പോർച്ചിൽ നിന്ന് കാർ എടുത്തു ഇറങ്ങി..

കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കി.. നിറഞ്ഞ മൗനം മുറിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു..

ഗീതു അവൾ ഇനി പഠിക്കില്ലെ..

മ്മ്.. അവളുടെ മെഡിക്കൽ കോളേജിന് അടുത്ത് കമ്പനിയുടെ പുതിയ ബ്രാഞ്ച് തുടങ്ങാൻ പോകുവാ..

അതുകൊണ്ട് ഏട്ടനും ഏട്ടത്തിയും അവിടെ ഒരു ഫ്ലാറ്റ് എടുത്തു ഇന്ന് അങ്ങോട്ട് മാറി.. ഇനി ഏട്ടത്തിയുടെ എക്സാം കഴിഞ്ഞു രണ്ടാളും ഒരുമിച്ച് വരും.. അങ്ങനെയാ പ്ലാൻ ചെയ്തത്..

മ്മ്…

അവളുടെ മുഖത്തു നല്ല സന്തോഷം ഉണ്ടെന്ന് തോന്നി.. വയനാട് ഒരുപാട് ദൂരം ഉണ്ട്.. അവന്റെ വീട് കാടിനും മലകൾക്കും പുൽമേടുകൾക്കും ഇടയിൽ ആണ്..

അവിടെ ഞാനും എന്റെ പെണ്ണും മാത്രമായി കുറച്ചു നാളുകൾ അതാണ് പ്ലാൻ ചെയ്തത്..

ഓരോന്ന് ഓർമിച്ചു കൊണ്ട് അവളെ നോക്കിയതും വാ പൊത്തി പിടിച്ചു എന്നെ നോക്കുന്നുണ്ട്..

എന്താടി..

അവൾ കണ്ണു ഇടക്ക് തുറിച്ചും ഇടക്ക് ദയനീയമായും എന്നെ നോക്കി..

എന്താ കോപ്രായം കാണിക്കുന്നത്..

എന്നെ നോക്കി പെട്ടന്ന് ശബ്‌ദം ഉണ്ടാക്കി കൊണ്ട് അവൾ എന്റെ നേരെ ഛർദിച്ചു..

എടി കുരിപ്പേ.. പറഞ്ഞൂടെ..

വണ്ടി റോഡ് അരികിൽ നിർത്തി ഞാൻ അവളെ നോക്കി…അവൾ വാ പൊത്തി കാറിൽ നിന്ന് ഇറങ്ങി.. കൂടെ ഇറങ്ങി അവളുടെ പുറത്ത് മെല്ലെ തടവി കൊടുത്തു..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3