Saturday, April 27, 2024
Novel

നിന്നെയും കാത്ത്: ഭാഗം 39

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

. ഷോപ്പിൽ നിന്നും ഇറങ്ങുമ്പോൾ ഫുഡ്‌ പുറത്തു നിന്നും കഴിക്കാം എന്ന് മഹി ഒരുപാട് പറഞ്ഞു എങ്കിലും ഗൗരി സമ്മതിച്ചു കൊടുത്തില്ല ചോറും കറി കളും വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു ഗൗരി ഒരു പ്രകാരത്തിൽ അവനെ ഉന്തി തള്ളി വണ്ടിയിൽ കയറ്റി.. “നമ്മൾക്ക് എന്തെങ്കിലും കഴിക്കമായിരുന്നു ഗൗരി… ഡ്രൈവ് ചെയ്യുമ്പോൾ മഹി അവളെ നോക്കി. “വീട്ടിലെ ഫുഡ്‌ എല്ലാം ഇരിപ്പുണ്ട് ഏട്ടാ… അതുകൊണ്ട് അല്ലേ ” . “എന്നാലും ഇടയ്ക് ഒരു ചേഞ്ച്‌ ആവാം…” . “കാലത്തെ ബ്രേക്ക് ഫാസ്റ്റ് മുതൽ ചേഞ്ച്‌ ആണ്… ഇനി അതൊന്നും വേണ്ട…” “ഓഹ്… പിന്നെ വല്യ കാര്യം ആയി പോയി ” .. “മ്മ്… അതേ… എനിക്ക് അതു വലിയ കാര്യം ആണ്…. അതുകൊണ്ട് അല്ലേ ഏട്ടനോട്‌ ഇപ്പോൾ പറഞ്ഞത് പോലും.. —–**

വൈകുന്നേരം വീട്ടിൽ എത്തിയ ശേഷം ഗൗരി ഓരോരോ ചെറിയ ജോലികൾ ആയിരുന്നു… അന്ന് ആകെ ഒരു ഉന്മേഷം പോലെ.. മഹിയേട്ടൻ തന്നെയും കൂട്ടി പുറത്തുപോയതും എസ്‌കേലറ്ററിൽ കയറിയപ്പോൾ തന്റെ കൈകളിൽ കോർത്തു പിടിച്ചതും ഒക്കെ ഓർത്തു കൊണ്ട് അവൾ അങ്ങനെ ജോലികൾ തുടർന്ന്. മഹി ആണെങ്കിൽ ലാപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ടു അവൻ മുകളിലെ മുറിയിൽ ആയിരുന്നു. ഗൗരി തന്റെ ജോലികൾ എല്ലാം ഒതുക്കി തീർത്തിട്ട് കുളിക്കാനായി മുറിയിലേക്ക് വന്നു. അവളെ കണ്ടതും മഹി ലാപ് ക്ലോസ് ചെയ്ത് കഴിഞ്ഞു. “ഞാൻ ഒന്നു പോയി കുളിച്ചു ഫ്രഷ് ആയി ട്ടു വരാം..എന്നിട്ട് കഴിക്കാൻ എടുത്താൽ മതിയോ ഏട്ടാ.. ”

മ്മ് മതിയെടോ… എനിക്ക് ദൃതി ഒന്നും ഇല്ല… താൻ മെല്ലെ കുളിച്ചിട്ട് വന്നാൽ മതി…” അവൾ മാറി ഇടാനുള്ള ചുരിദാർ എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് കയറി . ഏകദേശം ഒരു 20എടുത്തു കാണും ഗൗരി ഇറങ്ങി വരുവാനായി… ഈറൻ മുടി മുഴുവനും മേൽപ്പോട്ട് ഉയർത്തി വട്ടത്തിൽ ചുറ്റി വെച്ചു കൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ അണിഞ്ഞു.. അങ്ങനെ നിന്നപ്പോൾ ആണ് പിന്നിൽ നിന്നും മഹി അവളുടെ അടുത്തേക്ക് വന്നത്.. അവന്റ കൈയിൽ ഒരു കവർ ഉണ്ടയിരുന്നു. മഹി ഗൗരിക്ക് വേണ്ടി വാങ്ങിയ പിസ്ത ഗ്രീൻ നിറം ഉള്ള കാഞ്ചിപുരം സാരീയുടെ കവർ എടുത്തു ഗൗരിയുടെ നേർക്ക് നീട്ടി.

“ഇതു എന്താണ് ഏട്ടാ ” “തുറന്ന് നോക്ക്.” ഗൗരി അത് മേടിച്ചു പൊട്ടിച്ചു നോക്കി.. “ദൈവമേ… ഈ സാരീ..ഇതു ഞാൻ വേണ്ടാന്ന് പറഞ്ഞിട്ട്…. “🦼🦼മ്മ് ഇരിക്കട്ടെ ഗൗരി..” “എന്നാലും…….. ഇത്രയും വില കൂടിയ സാരീ എനിക്ക് വേണ്ടായിരുന്നു മഹിയേട്ടാ… ഞാൻ അഹങ്കാരി ആണെന്ന് ഈശ്വരൻ പോലും ഓർത്തു പോകും .” “ഇരിക്കട്ടെടോ..എന്റെ അഹങ്കാരി പെണ്ണിന് വേറെ ആരും അല്ലാലോ മേടിച്ചു തന്നത്… സ്വന്തം കെട്ടിയോൻ അല്ലേ…. ” അവൻ അതു മേടിച്ചു അവളുടെ തോളിലേക്ക് വെച്ചു. എന്നിട്ട് അവളെ മിററിനു അഭിമുഖം ആയി നിറുത്തി. “എങ്ങനെ ഉണ്ട്… ഇഷ്ടം ആയോ ” അവളുടെ കാതോരം മെല്ലെ മഹി ചോദിച്ചു. “മ്മ്…..” അവൾ ചിരിച്ചു.

“ഈ സാരീ എനിക്ക് ഒരുപാട് ഇഷ്ടം ആയി…. നിനക്ക് ഇതു നന്നായി ഇണങ്ങുമെന്നു എനിക്ക് തോന്നി….” “ചേരുന്നുണ്ടോ…..” “പിന്നേ…. സൂപ്പർ അല്ലേ ” . “എന്നാലും ഇത്ര വില ഉള്ള സാരീ….. ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല ഏട്ടാ.. എനിക്ക് ആറ് വയസ് ഉള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചത് ആണ്… അന്ന് മുതൽ ഈ നിമിഷം വരെ, ഒരു പുത്തൻ ഉടുപ്പ് പോലും എനിക്ക് കിട്ടിയിട്ടില്ല…ഓണം ഒക്കെ വരുമ്പോൾ ചെറിയമ്മ ലെച്ചു നും സേതുനും ഉടുപ്പ് എടുത്തു കൊണ്ട് വരും…. അത് ഒന്നു കാണാൻ പോലും ഉള്ള അവകാശം എനിക്ക് ഇല്ലായിരുന്നു….ഒരു ഓണക്കോടി കിട്ടാനായി കൊതിച്ച നാളുകൾ……

അവളുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുക ആണ് എന്ന് അവനു തോന്നി. അന്ന് വായിച്ച മുത്തശ്ശി കഥകളിൽ ഒക്കെഉള്ളത് പോലെ ആരോരും ഇല്ലാത്ത എനിക്കായി നിറയെ പുതിയ ഉടുപ്പുകളും ചോക്ലറ്റുകളും ഒക്കെ ആയിട്ട് ആരെങ്കിലും ഒക്കെ വരുന്നതായി ഞാൻ ഒരുപാട് തവണ സ്വപ്നം കാണാറുണ്ടയിരുന്നു.. അതും പറഞ്ഞു കൊണ്ട് ഗൗരി ഒന്നു മന്ദഹസിച്ചു ആദ്യമായി ഋതു ആയ ദിവസം…… അടുത്ത വീട്ടിലെ അംബിക ചേച്ചി ആണ് എനിക്ക് ഒരു പട്ടു പാവാടയും ബ്ലൗസും കൊണ്ട് തന്നത് .. അവരുടെ മകൾ രണ്ട് മൂന്ന് വട്ടം ഇട്ടത് ആണന്നെ ഒള്ളു… എന്നാലും എനിക്ക് ചേരും എന്ന് പറഞ്ഞു അവർ തന്നിട്ട് പോയി.

അവര് പോയി കഴിഞ്ഞതും ചെറിയമ്മ അത് എന്റെ കൈയിൽ നിന്നും തട്ടി പറിച്ചു മേടിച്ചു സേതു വിനു കൊടുത്തു.. പിന്നെ ഇന്നോളം എനിക്ക് ആരും ഒരു ഡ്രസ്സ്‌ മേടിച്ചു തന്നില്ല…….. ഒരു മിടായി പോലും ചെറിയമ്മ എനിക്ക് തന്നിട്ടില്ല…. എന്റെ നാരായണിഅമ്മൂമ്മ ആയിരുന്നു എനിക്ക് എന്തെങ്കിലും ഒക്കെ കഴിക്കാൻ തരുന്നത്. അതു പറയുകയും അവളുടെ വാക്കുകൾ ഇടറി… തുലാവർഷ രാത്രികളിൽ കോരി ചൊരിയുന്ന മഴയും ഇടിയും ഒക്കെ ഉള്ളപ്പോൾ ചെറിയമ്മ അവരെ രണ്ടാളെയും പുതപ്പ് ഒക്കെ പുതപ്പിച്ചു കട്ടിലിൽ കിടത്തും.. ഞാൻ വെറും നിലത്തു കൊച്ചച്ചന്റെ ഏതെങ്കിലും പഴയ കൈലി മുണ്ട് വിരിച്ചു കിടക്കും.. ഇടി മിന്നൽ ആണെങ്കിൽ ജനാലയിൽ കൂടി വീടിന്റെ ഉള്ളിലേക്ക് പ്രകാശിക്കും.. ഞാൻ ആണെങ്കിൽ പേടിച്ചു വിറച്ചു കിടക്കും.

ഉറക്കo ഇല്ലാത്ത എത്ര എത്ര രാത്രികൾ… അന്നൊക്കെ ഒരുപാട് കൊതിച്ചിട്ടുണ്ട്, എന്റെ അച്ഛനോ അമ്മയോ…. ആരെ എങ്കിലും ഒരാളെ എനിക്ക് തന്നൂടയിരുന്നോ എന്നു… എന്റെ സങ്കടവും സന്തോഷവും, പരിഭവവും, പരാതിയും, സ്വപ്നങ്ങളും എല്ലാം പറയാൻ എനിക്ക് എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ കടന്ന് പോയിട്ടില്ലയിരുന്നു. പലപ്പോളും ഞാൻ ദൈവത്തോട് പിണങ്ങി ഇരുന്നിട്ടുണ്ട്.എന്റെ കണ്ണീരൊപ്പാൻ ആയി സ്വപ്നത്തിൽ എങ്കിലും ആരെങ്കിലും ഒന്നു കടന്നു വന്നിരുന്നു എങ്കിൽ എന്നോർത്ത് ഉറങ്ങാതെ കിടക്കും.. ചെറിയമ്മ യുടെ ഓരോ പ്രഹരവും ഏറ്റു വാങ്ങുമ്പോൾ എനിക്ക് ഈശ്വരനോട് പോലും വെറുപ്പ് ആയിരുന്നു. എന്തിനാണ് എന്നെ ഇങ്ങനെ ഒരു ജന്മം തന്നു ഈ ഭൂമിയിലേക്ക് അയച്ചത് എന്നോർക്കുo..

പിന്നെ പിന്നെ ആയപ്പോൾ ഒക്കെ ശീലം ആയി തുടങ്ങി.ജീവിയ്ക്കാതെ പറ്റില്ലാലോ… ആരോരും ഇല്ലാത്തവൾ ആണെന്ന യാഥാർഥ്യം സാവധാനം ഞാൻ അംഗീകരിച്ച തുടങ്ങി..എന്റെ മനസിനെ പകപ്പെടുത്തി.. മിഴിനീർ തുടച്ചു കൊണ്ട് അവൾ മഹിയെ നോക്കി പറഞ്ഞു.. ഒരു നശിച്ച ജന്മം ആയി പോയി ഏട്ടാ ഞാന് ..എന്ത് ചെയ്യാനാ അല്ലേ….. അതു പറഞ്ഞതും ഗൗരി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. “ഗൗരി…..” മഹി അവളുടെ തോളിൽ കൈ വെച്ച്. പെട്ടന്ന് അവൾ അവന്റെ നെഞ്ചിലേക്ക് വീണു. അതുവരെയും അടക്കി പിടിച്ച സങ്കടം മുഴുവൻ അവന്റെ നെഞ്ചിലൂടെ ഒരു പേമാരിയായി പെയ്തു. അവൻ എത്രയൊക്കെ ആശ്വാസവാക്കുകൾ പറഞ്ഞിട്ടും ഗൗരി അത് ഒന്നും കേട്ടില്ല….

“എന്നെ ആർക്കും വേണ്ട….. എല്ലാവർക്കും എന്നോട് വെറുപ്പ് ആണ്…..” എന്തൊക്കെയോ പുലമ്പി അവന്റെ നെഞ്ചിൽ മുഖം ചേർത്തു അവൾ നിൽക്കുക ആണ്. “ഗൗരി…. എടി…. നി ഇങ്ങനെ കരയാതെ….. എനിക്ക് കൂടി സങ്കടം ആകും കേട്ടോ ‘ മഹി അല്പം ബലമായി അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. എന്നിട്ട് അവളുടെ മിഴിനീർ എല്ലാം തുടച്ചു “ആരോരും ഇല്ലാത്തവൾ ആണെന്ന് ഉള്ള വിഷമം ഒന്നും വേണ്ട കെട്ടോ… നിനക്ക് മതിയാവോളം സ്നേഹിക്കാനും നിന്നേ സ്നേഹിക്കാനും ഉള്ള അധികാരവും അവകാശവും ഉള്ളത് ആണ് ഇതു…. .. അവളുടെ മാറിൽ കിടന്ന താലി മാല ഒന്നു ഉയർത്തി കൊണ്ട് മഹി അവളെ ചേർത്തു പിടിച്ചു ബെഡിലേക്ക് ഇരുത്തി..

അത്രയും ചെറുതായി കാണേണ്ട കെട്ടോ ഈ താലിയെ.. തണ്ടും തന്റെടവും ഉള്ളവൻ തന്നെ ആണ് ഇതിന്റെ അവകാശി ഇതു വെറും ഒരു മഞ്ഞ ലോഹം മാത്രം അല്ല… എന്റെ ജീവനോളം ആയുസ് ഉള്ള വസ്തു ആണ്.. എന്നിൽ നിനക്ക് ഉള്ള പൂർണ അവകാശം ആണ് ഈ കാണുന്നത് കേട്ടല്ലോ…. ആ തലിമാല അവൻ തന്റെ വലം കൈകയാൽ എടുത്തു പിടിച്ചു ഗൗരി കുട്ടി…. വിഷമ ഒന്നും വേണ്ടടോ .. പരിഹാരം ഇല്ലാത്ത എന്ത് പ്രശ്നം ആണ് ഈ ഭൂമിയിൽ ഉള്ളത് പെണ്ണേ… നി ഇങ്ങനെ വിഷമിക്കാൻ തുടങ്ങിയാൽ പിന്നെ അതിന് അല്ലേ നേരം കാണൂ… കുറെ ഏറെ കാര്യങ്ങൾ മഹി അവളോട് പറഞ്ഞു മനസിലാക്കി.. അവൻ പറയുന്നത് എല്ലാം കേട്ട് കൊണ്ട് മഹിയോട് ചേർന്നു ഇരിക്കുക ആണ് ഗൗരി അപ്പോളും..ഒരു അനുസരണ ഉള്ള സ്കൂൾ കുട്ടിയെപ്പോലെ.. തിരയും ഓളവും ഒക്കെ കെട്ടടങ്ങി….. അവസാനം കടൽ ശാന്തം ആയി. അതുപോലെ ആണ് മഹിയ്ക്ക് ഗൗരി യുടെ അവസ്ഥ ഓർത്തപ്പോൾ തോന്നിയത് പോലും..…..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…