Friday, June 14, 2024
Novel

ആദ്രിക : ഭാഗം 6

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

Thank you for reading this post, don't forget to subscribe!

അപ്പോഴും മനസിൽ നിറയെ അഭിയേട്ടൻ ആയിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ഒരു ശില കണക്കെ ഞാൻ ഇരുന്നു …….

അപ്പോഴാണ് ഞാൻ സുദേവിന്റെ അച്ഛനെ ശ്രദ്ധിക്കുന്നത് എവിടെയോക്കെയോ എന്റെ അച്ഛന്റെ മുഖമായി ഒരുപാട് സാദൃശ്യം ഉള്ളത് പോലെ

എന്നെ കണ്ടപാടെ കൂടെ ഉണ്ടായിരുന്ന അമ്മൂമ്മ വന്നു എന്നെ കെട്ടിപിടിച്ചു എന്റെ എന്റെ നെറ്റിയിൽ അമർത്തി മുത്തി…

“മോൾക്ക് ഞങ്ങളെ എല്ലാം മനസിലായോ?? ”

ഇല്ല എന്ന രീതിയിൽ ഞാൻ തലആട്ടി ….

“മോൾടെ അച്ഛമ്മയാ…… ദേ ഇത് മോൾടെ അച്ചാച്ചൻ വല്ല്യച്ചൻ വല്യമ്മ മോൾടെ അപ്പുവേട്ടൻ…. “എല്ലാരേയും നോക്കി ആയിരുന്നു അച്ഛമ്മ പറഞ്ഞത്.

“മോളെ…… ഈ അച്ചാച്ചനോട്‌ മോൾ ക്ഷമിക്കില്ലേ…. ഇത്രയും നാൾ അഭിമാനം പറഞ്ഞു നടന്നു. ചെയ്തത് എല്ലാം തെറ്റായിപോയി എന്നറിയാൻ വൈകി പോയി.

സ്വന്തം മോന്റെ മക്കളെ വരെ ഒന്ന് കാണാൻ കൂടെ ശ്രമിച്ചില്ല…. “(അപ്പോഴേക്കും അച്ചാച്ചന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു… എന്ത് പറയണം എന്ന് അറിയാതെ ഞാനും നിന്നു. ജീവതത്തിൽ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു നിമിഷം )

അപ്പോഴേക്കും സുദേവും എന്റെ അടുത്തേക്ക് വന്നു…

“പെട്ടന്നു അന്ന് ചെറിയച്ഛനെ അവിടെ വെച്ച് കണ്ടപ്പോൾ ആദ്യം അത്ഭുതം ആയിരുന്നു. നീ എന്റെ സ്വന്തം അനിയത്തികുട്ടി ആണെന്ന് അറിയാൻ വൈകി പോയി. നേരിട്ട് കണ്ടു ഓർമ്മ ഇല്ലെങ്കിലും ചെറിയച്ഛനെ ഫോട്ടോയിലൂടെ ഒരുപാട് കണ്ടിട്ടുണ്ട്…

ചെറിയച്ഛനെ കണ്ടു എന്ന് വീട്ടിൽ പറഞ്ഞപ്പോ എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു… പിന്നെ എത്രയും പെട്ടെന്ന് നിങ്ങളെ ഒക്കെ കാണണം എന്നായി….

അപ്പോഴാണ് ബിന്ദു ചേച്ചി നിങ്ങൾ അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞത്… എങ്കിൽ പിന്നെ ഇവിടെ വെച്ച് തന്നെയാകാം കണ്ടുമുട്ടൽ എന്ന് കരുതി..”

ബിന്ദു ചേച്ചിക്കും അത്ഭുതം ആയിരുന്നു സുദേവ് എന്റെ ചേട്ടൻ ആണെന്ന് അറിഞ്ഞപ്പോൾ ചേച്ചിയോടും വീട്ടുകാരോടും യാത്രയും പറഞ്ഞു ഞാൻ സുദേവ് ചേട്ടന്റെയും അച്ചാച്ചന്റെയും അച്ഛമ്മയുടെയും വല്ല്യയച്ഛന്റെയും വല്ല്യമ്മയുടെയും കൂടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

അച്ഛമ്മ എന്നെ വിടാതെ പിടിച്ചിരിക്കുകയാണ്… പാവം പേരകുട്ടിയെ ആദ്യമായി കാണുകയല്ലെ..

സുദേവ് ഞാൻ പറഞ്ഞു കൊടുത്ത വഴിയെ ഒക്കെ പോയി ഞങ്ങൾ വീട്ടിൽ എത്തി…. അവധി ദിവസം ആയതിനാൽ എല്ലാവരും വീട്ടിൽ ഉണ്ട്…

പതിവില്ലാതെ വണ്ടിയുടെ ഒച്ച കേട്ടിട്ടാണെന്ന് തോന്നുന്നു.. എല്ലാവരും പുറത്തെത്തിയിട്ടുണ്ട് ….

ഞാനാണ് ആദ്യം ഇറങ്ങിയത്… എന്നെ കണ്ടതും അച്ഛൻ അടുത്തേക്ക് വന്നു കാര്യങ്ങൾ തിരക്കി.. ഞാൻ ഒന്നും പറയാതെ കാറിലേക്ക് തന്നെ നോക്കി നിന്നതും…

കാറിൽ നിന്ന് അച്ചാച്ചനും അച്ഛമ്മയും ഇറങ്ങി…. പുറകെ മഹാദേവൻ വല്യച്ഛനും ദേവകി വല്യമ്മയും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് വന്നു..

പിന്നീട് അങ്ങോട്ട് അവരുടെ സ്നേഹ പ്രകടനങ്ങൾ ആയിരുന്നു അച്ഛന്റെയും അച്ഛമ്മയുടെയും കണ്ണൊക്കെ നിറഞ്ഞു… എങ്ങനെ കരയാതെ ഇരിക്കും…

സ്വന്തം മകനെ കണ്ടിട്ട് വർഷങ്ങൾ ആയില്ലേ.. എല്ലാം കണ്ടപ്പോൾ എനിക്കും വിഷമമായി..

അമ്മയും അച്ഛനും എല്ലാവരെയും അകത്തേക്കു കൊണ്ടു പോകുന്ന തിരക്കിൽ ആണ്…

അപ്പോഴാണ് സുദേവിനെ അവിടെ കണ്ടില്ലല്ലോ എന്നോർത്തത്… ആള് ആരോ ആയിട്ട് ഫോണിൽ സംസാരിക്കുകയാണ്…

“അല്ല മാഷേ ഇവിടെ നിൽക്കുവാണോ അകത്തേക്ക് വരുന്നില്ലേ…”

“ആഹ് ആദു ഞാൻ ഫോൺ ചെയ്യുവായിരുന്നു… ”

“അത് മനസിലായി.. കഴിഞ്ഞു എങ്കിൽ അകത്തേക്ക് വാ.. ”

അപ്പോഴാണ് അപ്പുണ്ണി ഞങ്ങളുടെ അടുത്തേക്ക് വന്നത്..

“”ചേച്ചി ഇതാരാ….”””

“ചേച്ചി തന്നെ പറയണോ ഞാൻ പറഞ്ഞാലും പോരെ…”( സുദേവ് അവനോടായിട്ട് പറഞ്ഞു… )

“”മോന്റെ പേരെന്താ””(സുദേവ് അവന്റെ തോളിൽ കൂടെ കൈ ഇട്ടു കൊണ്ട് അവനെ ചേർത്തു പിടിച്ചുകൊണ്ട് അവനോടായി ചോദിച്ചു )

“””” ആദർശ് അപ്പുണ്ണി എന്ന് വിളിക്കും… ചേച്ചി മാത്രം അനിയൻകുട്ടനെന്നും “”

“”ആഹാ നല്ല പേരാണല്ലോ.. എങ്കിൽ ഞാനും ഇനി മുതൽ അനിയൻകുട്ടാ എന്ന് വിളിക്കാം…

മോന് ഞാൻ ആരാണെന്ന് അറിയോ.. മോന്റെ ഏട്ടൻ ആണ്…
മോന്റെ അച്ഛന്റെ ചേട്ടന്റെ മകൻ.. ഇപ്പൊ അനിയൻകുട്ടന് മനസിലായോ…”””””

(കുറച്ചു നേരം അവൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അതെ എന്ന രീതിയിൽ ഞാൻ കണ്ണടച്ച് കാണിച്ചു )

“”മ്മ്.. മനസിലായി…”സുദേവിനെ നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്

പിന്നെ ഞങ്ങൾ എല്ലാവരും കൂടി അകത്തേക്ക് ചെന്നു അവിടെ പരിഭവം പറച്ചിൽ കഴിഞ്ഞിട്ടില്ലായിരുന്നു…

“”മാധവൻ എന്റെ മോനെ കണ്ടില്ലല്ലോ ഇതാണ് എന്റെ മോൻ സുദേവ്…”(അകത്തേക്ക് വന്ന സുദേവിനെ നോക്കി വല്യച്ഛൻ പറഞ്ഞു )

സുദേവിനെ കണ്ടപ്പോ അച്ഛനു ആശ്ചര്യം… അച്ഛനു അന്ന് സുദേവിനെ കണ്ടിട്ട് പരിചയം തോന്നിയത് വെറുതെ അല്ല…

“ചെറിയച്ഛനു എന്നെ അന്ന് മനസിലായില്ലല്ലേ..

എങ്ങനെ മനസിലാവും കുഞ്ഞിലേ കണ്ടതല്ലേ പക്ഷേ എനിക്ക് ഫോട്ടോയിൽ കണ്ടു ചെറിയച്ഛനെ അറിയാമായിരുന്നു… ”

“എനിക്കും നിന്നെ എവിടെയോ കണ്ടതായിട്ട് തോന്നിയിരുന്നു .. കുഞ്ഞിലേ കുറെ എടുത്തോണ്ട് നടന്നിട്ടുള്ളതല്ലേ…”

പിന്നെ അങ്ങോട്ട്‌ സ്നേഹം പ്രകടനം ആയിരുന്നു. അച്ചാച്ചൻ ഒരുപാട് തവണ ക്ഷമ പറഞ്ഞു ചെയ്തു പോയതിനു എല്ലാം.

ഒരു സങ്കടം തന്നപ്പോൾ ദൈവം ഒരു സന്തോഷവും തന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും ആ സന്തോഷത്തിൽ പങ്കു ചേരാൻ പറ്റാത്ത പോലെ.

ഞാൻ അവിടുന്ന് വേഗം മുറിയിലേക്ക് ചെന്നു..ജനൽ കമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി ഞാൻ നിന്നു…..

“എല്ലാവരും പറഞ്ഞിരുന്നു അഭിയേട്ടന് വേറെ കുടുംബം ഒക്കെ ആയിട്ടുണ്ടാവും എന്ന് പക്ഷേ എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

അവസാനമായി സംസാരിച്ചപ്പോൾ ആ കണ്ണുകളിൽ കണ്ട നീർതിളക്കം ഇന്നും മനസ്സിൽ നിന്ന് പോവുന്നില്ല… ”

ശരിക്കും അഭിയേട്ടനും എന്നെ സ്നേഹിച്ചിരുന്നില്ലേ… പറയാതെ പറഞ്ഞ ആ സ്നേഹവും കരുതലും അല്ലേ ഏട്ടനിലേക്ക് ഇത്രയും ആഴത്തിൽ ഞാൻ ആഴ്നിറങ്ങാൻ കാരണം..

പലരും ചോദിച്ചിട്ടുണ്ട്… ഒരു വാക്ക് പോലും പറയാതെ, കാത്തിരിക്കണ്ട എന്ന് പറഞ്ഞു പോയ ആൾക്ക് വേണ്ടി എന്തിനാണ് ഈ കാത്തിരിപ്പെന്നു…

വേറെ ആരെയെങ്കിലും നോക്കിക്കൂടെ എന്നൊക്കെ.. അതിനു എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല എന്റെ അഭിയേട്ടനെ ഞാൻ എങ്ങനെ മറ്റൊരാളിൽ കാണും…

പക്ഷേ ഇന്ന്‌ എന്റെ അഭിയേട്ടൻ മറ്റാരുടെയോ ആണ്….

ഒരു ജോലിയൊക്കെ ആയപ്പോ എങ്കിലും അല്ലെങ്കിൽ ഇനിയൊരു കൂട്ടാവാം എന്ന് ചിന്തിച്ചപ്പോ എങ്കിലും അഭിയേട്ടന് എന്നെ ഓർക്കാമായിരുന്നില്ലേ….

അത്രയും ആത്മാർത്ഥതയോടെയല്ലേ ഞാൻ അഭിയേട്ടനോട് എന്റെ ഇഷ്ടം പറഞ്ഞത്.. എന്നിട്ടും….

മനസ്സ് വല്ലാതെ നീറുന്നുണ്ട്…. ഇനി എത്ര നാൾ എല്ലാവരുടെയും മുന്നിൽ ഇങ്ങനെ സന്തോഷം അഭിനയിക്കും…

കാലം മായ്ക്കാത്ത മുറിവുകൾ ഒന്നുമില്ലെന്ന് പറയുന്നത് വെറുതെയാ… ചില മുറിവുകൾ കാലം മാറും തോറും വീര്യം കൂടും…

ഓരോന്ന് ആലോചിച്ചു നിന്നപ്പോ ആരോ വാതിൽ തുറക്കുന്നതായിട്ട് തോന്നിയത്.. സുദേവ് ആയിരുന്നു…

“”ആദു നീ ഇവിടെ നിൽക്കുവാണോ… അവിടെ നിന്നെ തിരക്കുന്നുണ്ട്..””

“””ഞാൻ ഇപ്പൊ വരാം മാഷേ… “”””

“മാഷേ എന്നോ ഏട്ടാ എന്ന് വിളിക്കടി.. ” മീശയും പിരിച്ചു ആള് കുറച്ചു ഗൗരവം നടിച്ചു പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്…

“””എന്താ ആദു നീ ചിരിക്കുന്നത് .. “”

“””ഏയ് ഒന്നുമില്ല അപ്പുവേട്ടാ.. .. അന്ന് എന്നോട് മിണ്ടിയത് ഒഴിച്ചാൽ ഏട്ടൻ ഇപ്പോഴാണ് എന്നോട് ഒന്ന് ശരിക്കും മിണ്ടുന്നത്…അതും ഒരു അധികാരത്തോടെ ഒക്കെ..

ഓഫീസിൽ എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഏട്ടൻ എന്നോട് മാത്രം ആയിരുന്നു അകൽച്ച കാണിച്ചിരുന്നത്… “””

“””നീ ഇത് ചോദിക്കും എന്ന് എനിക്ക് അറിയാമായിരുന്നു ആദു ഇതിനുള്ള ഉത്തരം ഞാൻ നിനക്ക് തരാം ഞങ്ങൾ കുറച്ചു ദിവസം ഇവിടെ ഉണ്ടാവും അപ്പൊ വഴിയെ പറഞ്ഞു തരാം… “””

“””അല്ല ഇതെന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞു ഇരിക്കുന്നുണ്ടല്ലോ… ഞാൻ കുറെ ആയി ശ്രദ്ധിക്കുന്നു നിനക്ക് കാര്യമായി എന്തോ സങ്കടം ഉണ്ട്..

നിന്നെ മനസ്സറിഞ്ഞു ഒന്ന് ചിരിച്ചു കണ്ടിട്ടില്ല ഞാൻ…അപ്പോഴൊന്നും അത് വന്നു ചോദിക്കാൻ ഉള്ള അധികാരം എനിക്ക് ഇല്ലായിരുന്നു…
ഇനി ഏട്ടന്റെ കുട്ടി പറ എന്താണ് നിന്റെ വിഷമം.. “””

(അപ്പോഴാണ് അപ്പുണ്ണി അങ്ങോട്ട്‌ വരുന്നത് )

“””ആദു ചേച്ചി വാ അവിടെ വല്യമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു… “”””

“”””അപ്പുവേട്ടാ വാ.. “”
അനിയൻകുട്ടൻ ഏട്ടന്റെ കൈയിൽ പിടിച്ചു തൂങ്ങി താഴേക്ക് പോയി..

അനിയൻകുട്ടന് ഒരു ഏട്ടനെ കിട്ടിയ സന്തോഷം ആണെന്ന് തോന്നുന്നു.. ഇപ്പൊ നമ്മൾ ഒന്നും വേണ്ട.

എന്റെ വിഷമങ്ങൾ ഒക്കെ തൽക്കാലം മാറ്റി ഒരു ചെറു ചിരിയോടെ ഞാനും അവരുടെ പുറകെ താഴേക്ക് ചെന്നു..

അച്ഛനും അമ്മയും വലിയ സന്തോഷത്തിൽ ആണ് നഷ്ടപെട്ട പലതും തിരിച്ചു കിട്ടിയ സന്തോഷം പക്ഷേ എനിക്ക് ഇന്ന്‌ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു…

തിരിച്ചു കിട്ടും എന്നൊരു പ്രതീക്ഷ പോലും ഇനി ഉണ്ടാവാൻ പാടില്ല .. അഭിയേട്ടന് ഇപ്പോൾ പുതിയ അവകാശികൾ ഒക്കെ ആയി ഇനി ആ മനസ്സിൽ എനിക്കൊരു സ്ഥാനവും ഉണ്ടാവില്ല…

മോൾ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ വാ കഴിക്കാം.. വല്യമ്മ വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്..

പിന്നെ ഞാനും അവരുടെ കൂടെ കൂടി എല്ലാവരും ചിരിച്ചു കളിച്ചു ഓരോന്ന് പറയുമ്പോ ഞാനും എങ്ങനെയൊക്കെയോ പിടിച്ചു നിന്നു…

എല്ലാവരും ഒക്കെ ആയി വീട് ആകെ ഒന്ന് ഉണർന്നു….
രാത്രി ആയപ്പോൾ അപ്പുണ്ണിക്ക് ഏട്ടന്റെ കൂടെ കിടക്കണം എന്നായി… ഇങ്ങേരു എന്റെ ചെക്കന് എന്ത് കൈവിഷം ആണാവോ കൊടുത്തത്…

എന്റെ വാലേൽ തൂങ്ങി നടന്നിരുന്നവനാണ് ഇപ്പൊ ഏട്ടനെ മതി…

അങ്ങനെ എല്ലാവരും ഉറങ്ങാൻ പോയി… ഞാനും എന്റെ മുറിയിലേക്ക് ചെന്നു..

നമ്മുടെ സങ്കടങ്ങൾ ഒക്കെ ഏറ്റവും കൂടുതൽ അറിഞ്ഞിട്ടുള്ളത് നമ്മുടെ തലയിണകൾ ആവും… ഓരോ ദിവസവും തകർത്ത് അഭിനയിച്ചു പിന്നീട് അന്നത്തെ വിഷമങ്ങൾ ഒക്കെ തീർക്കുന്നത് രാത്രി ഈ തലയിണകളോടാണ്..

എന്നെക്കാൾ ഏറെ എന്റെ സങ്കടങ്ങൾ മനസ്സിലാക്കിയിട്ടുള്ളത് ഒരു പക്ഷെ ഈ ജീവനില്ലാത്ത മുറി ആയിരുന്നിരിക്കണം….

ഓരോന്ന് ആലോചിച്ചു തലയിണയും കെട്ടിപിടിച്ചു കിടന്നപ്പോൾ ആണ് ആരോ തലയിൽ തലോടുന്നതായിട്ട് തോന്നിയത്… തിരിഞ്ഞു നോക്കിയതും അച്ഛമ്മ….

(ഞാൻ വേഗം എഴുനേറ്റ് ഇരുന്നു… )

അല്ല അച്ഛമ്മ ഇതുവരെ ഉറങ്ങിയില്ലേ….

ഇല്ല മോളെ ഇന്ന്‌ ഞാൻ എന്റെ ആദു മോളുടെ കൂടെ കിടക്കാം…

എനിക്കും ഇതൊക്കെ ഒരു പുതിയ അനുഭവം ആയിരുന്നു… അച്ഛമ്മയെ കുറിച്ച് അച്ഛൻ പറഞ്ഞുള്ള അറിവേ എനിക്ക് ഉള്ളൂ….

അപ്പോഴാണ് വാതിൽ തുറന്നു അനിയൻകുട്ടനും അപ്പുവേട്ടനും ഇങ്ങോട്ട് വന്നത്..

അല്ല നിങ്ങളും ഉറങ്ങിയില്ലേ (അച്ഛമ്മയാണ് )

അപ്പുണ്ണി :- ഇല്ല അച്ഛമ്മേ ഉറക്കം വന്നില്ല…

അച്ഛമ്മ ആദു ചേച്ചിയുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു.. അങ്ങനെ അച്ഛമ്മ ചേച്ചിയുടെ കൂടെ മാത്രം കിടക്കണ്ട…എനിക്കും കിടക്കണം…

അത്രയേ ഉള്ളൂ കാര്യം അച്ഛമ്മയുടെ മോൻ ഇവിടെ കിടന്നോട്ടോ ….

ഓഹോ അപ്പൊ നിങ്ങൾ അച്ഛമ്മയും പേരകുട്ടികളും ഇപ്പൊ ഒന്നായി ഇത്രയും നാൾ അച്ഛമ്മയെ പൊന്നു പോലെ നോക്കിയ ഞാൻ ഔട്ട്‌ അല്ലെ..ഹ്മ്മ് ശരി അങ്ങനെ ഒക്കെ ആവട്ടെ…. (സങ്കടം നടിച്ചു അപ്പുവേട്ടൻ പറയുന്നത് കേട്ട് ഞങ്ങൾക്ക് ചിരി വന്നു )

ടാ മോനെ നീ കൂടുതൽ സങ്കടം അഭിനയിക്കണ്ട വാ ഇവിടെ കിടന്നോ… .

എന്റെ മക്കളെല്ലാവരും എന്റെ അടുത്ത് വേണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം..

കേൾക്കേണ്ട താമസം അപ്പുവേട്ടൻ അനിയൻകുട്ടന്റെ അടുത്ത് സ്ഥലം പിടിച്ചു…..

എല്ലാം വിഷമങ്ങളും മറന്നു ഞാൻ അച്ഛമ്മയെ കെട്ടിപിടിച്ചു കിടന്നു….

തുടരും..

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5