Wednesday, December 25, 2024
Novel

വാസുകി : ഭാഗം 9

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

വാതിൽക്കലേക്ക് നോക്കിയ വാസുകി അമ്പരന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത മുഖം. അയാൾ പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ടു അകത്തേക്ക് വന്നു.

പേടിക്കണ്ടഡോ… ശത്രു അല്ല.

എനിക്ക് മനസിലായില്ല. .. ആരാ.. എന്നെ എങ്ങനെ അറിയാം.

പറയാലോ… ഇങ്ങനെ ദൃതി വക്കാതെ. ഞാൻ ഒന്നു ഇരിക്കട്ടെ.

അയാൾ കസേര വലിച്ചിട്ടു സുഭദ്രക്കരികിൽ ഇരുന്നു.

അമ്മക്ക് എങ്ങനെ ഉണ്ട് ഇപ്പോൾ.?

കുഴപ്പമില്ല… അമ്മ ഓക്കേ ആണ്.

അപ്പോൾ അരക്ക് കീഴ്പോട്ട് തളർന്നു പോയെന്നും സംസാരിക്കാൻ കഴിയില്ലന്നുമൊക്കെ ആണല്ലോ ഞാൻ കേട്ടത്.

ഹ്മ്മ്… അത് ശെരിയാണ്. ഇപ്പോഴും താൻ ആരാണെന്നു പറഞ്ഞില്ല.

അമ്മയോടു നല്ല ദേഷ്യം ഉണ്ടല്ലേ വാസുകിക്ക്.. ശെരിക്ക് പറഞ്ഞാൽ അടങ്ങാത്ത പക. ആ ദേഷ്യത്തിന് താൻ തള്ളി ഇട്ടതാണോഡോ ഇവരെ?

എന്റെ കാര്യങ്ങൾ എല്ലാം ഇയാൾക്കു നന്നായിട്ട് അറിയാം… ആരായിരിക്കും അയാൾ. വാസുകി അയാളെ അടിമുടി നോക്കി. മുൻപ് എവിടെയും വച്ചു കണ്ടതായി ഓർക്കുന്നില്ല.

താനിപ്പോൾ ഞാൻ ആരാണെന്നു അല്ലേ ആലോചിക്കുന്നേ.. പറഞ്ഞാൽ ചിലപ്പോൾ താൻ അറിയും. ഞാൻ യതീഷ് .. എല്ലാവരും ഡോക്ടർ താനൂർ എന്ന് വിളിക്കും.. ഹ്മ്മ്… വാസുകിക്കും എന്നെ അങ്ങനെ തന്നെ വിളിക്കാം.

ഓഹ്…അപ്പോൾ നിങ്ങൾ ആണ് ഡോക്ടർ താനൂർ അല്ലേ. എന്താ ഡോക്ടറെ… ഹോസ്പിറ്റലിൽ എനിക്കുള്ള ബെഡ് ശെരിയായി എന്നു പറയാൻ വന്നതാണോ.?

വാട്ട്‌…? ബെഡ്… ഹോസ്പിറ്റൽ… തനിക്ക് എന്താടോ വട്ടായോ?

ഉരുണ്ടു കളിക്കണ്ട ഡോക്ടറെ… നിങ്ങളുടെ ഹോസ്പിറ്റലിൽ എനിക്കൊരു ബെഡ് പറഞ്ഞു വച്ചിട്ടുണ്ട്ന്ന് ദാ ഇവരും ഇവരുടെ മകനും കൂടി പറയുന്നത് ഞാൻ കേട്ടതാണ്.

യതീഷ് ഒന്നും മനസിലാകാതെ അമ്പരന്നു വാസുകിയെ നോക്കി

അറിയാത്ത പോലെ നടിക്കുകയൊന്നും വേണ്ട ഡോക്ടറെ.. .

ഈ വാസുകിയെ പറ്റിക്കാമെന്നു ആരും കരുതണ്ട.. ഇതു വാസുകിയാ… വാസുകി. നിങ്ങളുടെ ഉദ്ദേശം ഒന്നും നടക്കാൻ പോകുന്നില്ല.

 

മനോരോഗവും ചികിത്സ വേണ്ടതും ഒക്കെ തന്റെ ആ ഫ്രണ്ട് ഉണ്ടല്ലോ മനു.. അവനാണ്.. ഡോക്ടർ പോയി ആദ്യം അയാളെ ചികിത്സിക്ക്.. ഇപ്പോൾ പോണം…

തന്റെ മൂഡ് ശെരിയല്ലന്ന് തോന്നുന്നു.. ഞാൻ പിന്നെ വരാം.. അപ്പോ ഓക്കേ.
യതീഷ് യാത്ര പറഞ്ഞു ഇറങ്ങി.

കണ്ടില്ലേ സുഭദ്രമ്മേ.. . കള്ളത്തരം കണ്ടു പിടിച്ചപ്പോൾ വാലും ചുരുട്ടി ഓടുന്നത്…ഇതുപോലെയുള്ള ആളുകളെയാണല്ലോ നിങ്ങൾക്ക് കൂടെ കൂട്ടാൻ തോന്നിയത്.. കഷ്ടം തന്നെ.

ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അപ്പോഴാണ് അവളുടെ ശ്രെദ്ധയിൽ പെട്ടത്.അവൾ ഫോൺ കാതോട് ചേർത്തു.

ഹലോ… അച്ഛാ..

എന്താ മോളെ ഫോൺ എടുക്കാൻ ഇത്ര താമസം. കുറേ നേരമായി വിളിക്കുന്നു.

സോറി അച്ഛാ… ഇവിടെ ഒരാൾ ഉണ്ടായിരുന്നു അതാ.

മോളെ… രാവിലെ നീ വിളിച്ചപ്പോൾ ഇവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ.. ഓർക്കുന്നുണ്ടോ

ഉവ്വ് അച്ഛാ.. അങ്കിളിനെ കാണാൻ വന്നത് അല്ലേ.

അതെ…അത് തന്നെ.. ഞങ്ങൾക്ക് ഒരു ആഗ്രഹം.. അവനെ മോൾക് വേണ്ടി ഒന്നാലോചിച്ചാലോന്ന്..

അച്ഛൻ എന്താ ഈ പറയുന്നത്?അതൊന്നും നടക്കുന്ന കാര്യമല്ല.

നമ്മുടെ കാര്യങ്ങൾ ഒക്കെ അവനറിയാം മോളെ..അതോർത്തു നീ പേടിക്കണ്ട.അവൻ നിന്നെ പൊന്നു പോലെ നോക്കികൊള്ളും.

ഞങ്ങൾക്ക് എന്തായാലും
അവനെ ഇഷ്ടപെട്ടു..ഇനി ഒരു തീരുമാനം എടുക്കെണ്ടത് മോളാണ്.

അച്ഛാ… പക്ഷേ ഈ അവസ്ഥയിൽ…

ഞാൻ ഇപ്പോൾ മനുവിന്റെ ഭാര്യയാണ്. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയാ..

അതൊക്കെ അവനറിയാം മോളെ…കാത്തിരിക്കാൻ അവൻ തയ്യാറാ.. . അവൻ മോളെ സഹായിക്കും.

ദേവന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു.

ഇനി എനിക്ക് സ്വന്തംന്ന് പറയാൻ നീ മാത്രമേ ഉള്ളു മോളെ…

നിന്നെ സുരക്ഷിതമായോരു കൈയിൽ എൽപ്പിക്കാൻ അച്ഛന് ആഗ്രഹം ഉണ്ട്. അവൻ എന്തായാലും ഇപ്പോൾ അങ്ങോട്ട്‌ വരും. കണ്ടിട്ട് മോള് തീരുമാനിക്ക് എന്താ വേണ്ടത് എന്ന്..

ഇനിയും കുരുതി കൊടുക്കാൻ എനിക്ക് മോളില്ല… നീയെങ്കിലും ജീവിച്ചു കാണണം ഈ അച്ഛന്. പറഞ്ഞു തീരുമ്പോഴേക്കും അയാൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

മറുതലക്കൽ ഫോൺ കട്ട്‌ ആയിട്ടും വാസുകി ഫോൺ ചെവിയോട് ചേർത്തു വച്ച് ആലോചനയിൽ ആയിരുന്നു.

ഒരു വിവാഹം… ഒരിക്കലും അതിനെ പറ്റി ചിന്തിച്ചിരുന്നില്ല. ജീവനോടെ തിരിച്ചു ചെല്ലാൻ പറ്റുമോ എന്ന് പോലും അറിയാത്ത ഞാൻ എങ്ങനെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കും. വരുന്ന ആൾ മനുവിനെ പോലെ ആണെങ്കിലോ.

അവളുടെ ചിന്തകൾ കാടു കയറി തുടങ്ങിയിരുന്നു.

എന്തായാലും അയാൾ ഇപ്പോൾ ഇങ്ങോട്ട് വരുമെന്നല്ലേ പറഞ്ഞത്.

വരട്ടെ… വന്നിട്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കാം.

അശ്വതി എന്താ കണ്ണു തുറന്നു വച്ച് സ്വപ്നം കാണുകയാ..?

നൈസ് ആയിരുന്നു അത്.

വന്നല്ലോ അടുത്ത കുരിശ്. വാസുകി ഉള്ളിൽ പറഞ്ഞു.

താൻ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്..? അവൾ ദേഷ്യത്തോടെ ചോദിച്ചു.

എന്റെ പെണ്ണിനെ കാണാൻ. അല്ലാതെ എന്തിനാ. നൈസ് ഒരു കള്ള ചിരിയോടെ പറഞ്ഞു.

എന്നെയാണ് നൈസ് ഉദ്ദേശിച്ചത് എങ്കിൽ തന്റെ ഉദ്ദേശം നടക്കാൻ പോകുന്നില്ല. നിന്ന് നേരം കളയാതെ പോകാൻ നോക്ക്.

ഹ… താൻ ചൂടാവാതെഡോ. മനുവിന്റെ ഫ്രണ്ട് അല്ലേ ഞാൻ. സുഭദ്രാമ്മയെ കാണാൻ എനിക്കിവിടെ ഇരിക്കാമല്ലോ. എന്താ… പ്രശ്നം ഉണ്ടോ.

നോക്ക് നൈസ് തന്റെ ഉദ്ദേശം എന്താന്ന് ഒക്കെ എനിക്ക് നന്നായിട്ട് അറിയാം . ഒക്കെ ഞാൻ മനുവിനോട്‌ പറയണ്ട താമസമേ ഉള്ളു… പിന്നെ തന്റെ കാര്യം അയാൾ നോക്കികൊള്ളും.

ആഹാ… കൊള്ളാലോ . മനു എന്നോ. അപ്പോൾ ഹസ്ബൻഡ്നോട്‌ അത്രയൊക്കെ ബഹുമാനമേ ഉള്ളു അല്ലേ.. അതെനിക് ഇഷ്ടപ്പെട്ടു. താൻ മാറി തുടങ്ങി അശ്വതി..

എനിക്ക് സന്തോഷമായി. റിയലി ഐ ലവ് യൂ..

ശല്യം… സഹിക്കാൻ പറ്റാതെ വന്നാൽ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് നൈസ്.

താൻ ദേഷ്യപെട്ടോഡോ… അപ്പോ ദേഷ്യം മാറ്റാൻ ഞാൻ വന്നു കെട്ടി പിടിച്ചോളാം. ദാ ഇതുപോലെ.

പെട്ടന്ന് നൈസ് വാസുകിയെ വട്ടം ചേർത്തു പിടിച്ചു. കുതറി മാറിയ വാസുകി കൈയിൽ കിട്ടിയ ഗ്ലാസ്‌ എടുത്തു നൈസ്നെ ഒരേറു കൊടുത്തു.

തൊട്ടു പോകരുത് എന്നെ… തൊട്ടാൽ കൊല്ലും ഞാൻ.

നെറ്റിയും തടവി നിൽക്കുന്ന നൈസനെ കടുപ്പി ച്ചു നോക്കിയിട്ട് വാസുകി പുറത്തേക്കു പോകാൻ ഒരുങ്ങി.

ഹാ… പോവല്ലേ. നിക്ക്.

നൈസ് അവളുടെ കൈയിൽ പിടിച്ചു നിർത്തി. അവൾ കൈ വിടുവിക്കാൻ നോക്കി.

അച്ഛന്റെ സൂമോൾക്ക് എന്താ.. ദേഷ്യം.

ഇനി അച്ഛന്റെ അസുഖം മോൾക്ക് പകർന്നു കിട്ടിയത് ആണോ.. അല്ല… ഞാൻ കണ്ടപ്പോൾ അങ്ങേരുടെ അസുഖം മാറിയായിരുന്നേ.. അതുകൊണ്ട് ചോദിച്ചതാ.

സൂമോള്… ആ പേര് തനിക് എങ്ങനെ അറിയാം?

തന്നെ കുറിച്ച് എല്ലാം എനിക്കറിയാം. ഞാൻ പോയിരുന്നെഡോ തന്റെ അച്ഛനെ കാണാൻ.

ഓഹ്… അപ്പോൾ അച്ഛൻ പറഞ്ഞത് നൈസ്നെ പറ്റിയാണ്.

പാവം അച്ഛൻ… ഇയാളുടെ ശെരിയായ മുഖം എന്താണ്ന്ന് അവർക്ക് അറിയില്ലല്ലോ.

ഒന്നുമറിയാതെയാണ് അച്ഛൻ നൈസുമായിട്ടു കല്യാണം ആലോചിക്കുന്നത്.

എന്താ നൈസ്ന്റെ ഉദ്ദേശം?അവൾ ഈർഷ്യയോടെ ചോദിച്ചു

സിംപിൾ… എനിക്ക് തന്നെ ഇഷ്ടമാണ്.. കല്യാണം കഴിക്കണം അത്രേ ഉള്ളു.

അത് നടക്കില്ല നൈസ്.

എന്തുകൊണ്ട് നടക്കില്ല…?

തന്നെ പോലെ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറല്ല നൈസ്. തന്നെ പോലെ ഇത്ര ചീപ് മൈൻഡ് ഉള്ള ഒരാളെ ഏതെങ്കിലും പെണ്ണ് ഇഷ്ടപെടുമോ?

എല്ലാം നിനക്ക് വേണ്ടി ചെയ്യുന്നതാണ് വാസുകി.. നിന്നോടുള്ള സ്നേഹം കൊണ്ട്.

എന്തൊക്കെ പറഞ്ഞാലും എനിക്ക് തന്നെ അംഗീകരിക്കാൻ കഴിയില്ല നൈസ്.

പിന്നെ എന്റെ പിന്നാലെ നടന്നു ശല്യം ചെയ്താൽ താനാണ് അമ്മയെ തള്ളിയിട്ടതെന്ന സത്യം ഞാൻ മനുവിനെ അറിയിക്കും..

അതോടെ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.

അതുകേട്ടു നൈസ് ഉറക്കെ ചിരിക്കാൻ തുടങ്ങി.

എന്നെ താൻ ഒറ്റി കൊടുക്കില്ല വാസുകി..

താൻ വാസുകി ആണെന്നും ഓർമ്മ വന്നിട്ടും അഭിനയിക്കുകയാണ്ന്നും ഒക്കെ ഞാൻ മനുവിനെ അറിയിച്ചാൽ എന്തായിരിക്കും പിന്നെ തന്റെ അവസ്ഥ എന്ന് താൻ ആലോചിച്ചു നോക്ക് …

തന്റെ അച്ഛനും അങ്കിളും സുരക്ഷിതമായി കഴിയുന്ന ആ ബംഗ്ലാവ് ഞാൻ കാണിച്ചു കൊടുത്താൽ പിന്നെ പാവങ്ങൾ ബാക്കി ഉണ്ടാകില്ല..

എന്താ വാസുകി ഞാൻ പറയട്ടെ മനുവിനോട്‌.

നൈസ്ന്റെ വാക്കുകൾ വാസുകിയിൽ ഞെട്ടൽ ഉണ്ടാക്കി. തന്റെ മാത്രമല്ല… അച്ഛന്റെയും ജീവൻ അപകടത്തിൽ ആക്കാൻ നൈസ്ന് കഴിയും. തത്കാലം ഇയാളെ കൂടെ നിർത്തിയെ പറ്റൂ.

അരുത് നൈസ് .. എടുത്തു ചാടി അബദ്ധം ഒന്നും കാണിക്കരുത്.. എനിക്ക് ആലോചിക്കാൻ കുറച്ചു സമയം തരണം.

ഓക്കേ… ഇഷ്ടം പോലെ സമയം ഉണ്ട്.. വാസുകി എത്ര വേണമെങ്കിലും ആലോചിചോ…പക്ഷേ ഞാൻ പറഞ്ഞത് എല്ലാം ഓർമ്മയിൽ ഉണ്ടാകണംന്ന് മാത്രം. ഞാൻ ഇടക്ക് വരാം

നൈസ് പോയി കഴിഞ്ഞപ്പോൾ വാസുകി തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു.

അപകടങ്ങൾ തന്റെ പിന്നാലെ തന്നെയുണ്ട്.. മനുവും നൈസും…

ഇപ്പോൾ ഡോക്ടർ താനൂറും. അയാളുടെ വരവിന്റെ ഉദ്ദേശം മാത്രം എത്ര ആലോചിച്ചിട്ടും അവൾക് പിടി കിട്ടിയില്ല.

സുഭദ്ര മൂളുന്നത് പോലെ തോന്നിയ വാസുകി അവരുടെ നേരെ നോക്കി.അവളെ നോക്കി അവർ പുച്ഛത്തോടെ ചിരിച്ചു.

ഞാൻ പെട്ടുന്നു കരുതുന്നുണ്ടാകും സുഭദ്രാമ്മ..പക്ഷേ വെറുതെയാ..ഇതിൽ നിന്ന് ഒക്കെ ഊരി പോരാൻ ഈ വാസുകിക്ക് അറിയാം.

അവരുടെ മുൻപിൽ വച്ച് അങ്ങനെ പറഞ്ഞെങ്കിലും വാസുകിയുടെ ഉള്ളു നിറയെ ഭയമായിരുന്നു.അച്ഛനോട് നൈസ്നെ കുറിച്ചുള്ള സത്യങ്ങൾ എല്ലാം തുറന്നു പറയണം..

അവൾ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.

ഞാൻ വിളിക്കാൻ തുടങ്ങുകയായിരുന്നു മോളെ.മോളെന്തു തീരുമാനിച്ചു?

പ്രതീക്ഷയോടെയുള്ള ആ ചോദ്യം അവളെ തളർത്തി കളഞ്ഞു.

എനിക്ക്… എനിക്ക് സമ്മതമാണ് അച്ഛാ.

മതി മോളെ… എനിക്ക് സമാധാനമായി..

എന്ത് ആവശ്യം ഉണ്ടെങ്കിലും മോള് മോനെ വിളിക്കണം. പിന്നെ മോളെ…

ഞാൻ കേൾക്കുന്നുണ്ട് അച്ഛാ… പറഞ്ഞോളൂ

മോൾക് അറിയാത്ത മറ്റൊരു സത്യം കൂടി ഉണ്ട്.. .

അച്ഛൻ ഇന്ന് ജീവനോടെ… സ്വബോധത്തോടെ ഇരിക്കാൻ കാരണം ആ ചെറുപ്പക്കാരൻ ആണ്. അതിന്റെ നന്ദിയും കടപ്പാടും നമുക്ക് ഇല്ലേ മോളെ.

എനിക്ക് സന്തോഷമേ ഉള്ളു അച്ഛാ.മനു വരാറായി ഞാൻ പിന്നെ വിളിക്കാം. അവൾ ഫോൺ കട്ട് ചെയ്തു.

അച്ഛനെ രക്ഷിച്ചത് നൈസ് ആണോ..
വാസുകിക്ക് അത് പുതിയ അറിവ് ആയിരുന്നു.
ശെരിക്കും നൈസ് ആരാണ്.. ശത്രുവോ? മിത്രമോ?

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8