Tuesday, September 17, 2024
Novel

അഷ്ടപദി: ഭാഗം 4

രചന: രഞ്ജു രാജു

“അധികം അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ… നിന്റെ വിളവ് ഞാൻ എടുക്കും… പറഞ്ഞില്ലെന്നു വേണ്ട…”… അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു കൊണ്ട് ധരൻ പുറത്തേക്ക് ഇറങ്ങി പോയി. ഈശ്വരാ… ഇയാളുടെ അന്ത്യം എന്റെ കൈ കൊണ്ട് ആകും… കാർത്തു ബാഗും തോളിൽ ഇട്ടു ഓടി. ബസ് പോയി കാണും…. ശോ… അവൾ സമയം നോക്കി. 5.35… ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു. ചെന്നപ്പോൾ അറിഞ്ഞു ബസ് പോയെന്ന്.. അടുത്ത ബസ് 6.15നു അവൾ ഫോൺ എടുത്തു അച്ചുനെ വിളിച്ചു.

“എടി .. ഞാൻ ലേറ്റ് ആകും… ബസ് പോയി….അച്ഛനോട് ആ കവല വരെ വന്നു കാത്തു നിൽക്കാൻ പറയണേ…” .. “ശരി തുമ്പി…..ഞാൻ പറയാം..” അവൾ ഫോൺ കട്ട്‌ ചെയ്തു. അര മണിക്കൂർ സമയം ഉണ്ട്.. വിശന്നിട്ടു വയ്യാ… കോഫി ഡേ യിലേക്ക് ഒന്ന് പോയാലോ.. കാർത്തു നേരെ അവിടേക്ക് നടന്നു. എല്ലാ സീറ്റിലും ആളാണ്. ആ പ്രതീക്ഷയും അസ്തമിച്ചു. . പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും ആരോ വിളിച്ചു. “മാഡം.. അവിടെ സീറ്റ് ഉണ്ട്.. ഷെയർ ചെയ്യാമോ..” ഷോപ്പിലെ പയ്യൻ ആണ്..

“Ok……” ചെന്നു ഇരുന്നതും ഓപ്പോസിറ്റ് ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി. ധരൻ സാർ.. ഈശ്വരാ…. ഇയാൾ ആയിരുന്നോ… “വൺ soya cappuccino “ധരൻ ഓർഡർ കൊടുത്തിട്ട് നോക്കിയതും , വലിഞ്ഞ മുഖവുമായി ഇരിക്കുന്ന കാർത്തുനെ കണ്ടു .. “മാഡം.. ഓഡർ പ്ലീസ്..” .. “ഒരു ഫിൽറ്റർ കോഫി ” . “ok…. ” അവൾ ഫോൺ എടുത്തു വെറുതെ ഇൻസ്റ്റ, സ്ക്രോൾ ചെയ്ത് കൊണ്ട് ഇരുന്നു. അപ്പോളേക്കും അച്ഛൻ വിളിച്ചു.

“ഹെലോ.. അച്ഛാ.. “ആഹ്… എന്താ മോളേ ലേറ്റ് ആയത്…” “ഓഫീസിൽ കുറച്ചു വർക്ക്‌ pending ഉണ്ടായിരുന്നു…അതുകൊണ്ട് ആണ് ..” “മ്മ്….ഞാൻ കവലയിൽ ഉണ്ട്… നീ പോരേ കേട്ടോ ” . “ശരി അച്ഛാ…” ധരൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. തിരിച്ചു അവളും. കോഫി കുടിച്ച ശേഷം വേഗം തന്നെ കാർത്തു ബസ് സ്റ്റോപ്പിലേക്ക് പോയി.. എന്തൊരു ജാഡ ആണ് അയാൾക്ക്… അഹങ്കാരി… ധരനെ കുറിച്ച് ഓർക്കുമ്പോൾ അവൾക്ക് ദേഷ്യം കൂടി.. വീട്ടിൽ എത്തിയപ്പോൾ സമയം 8മണി കഴിഞ്ഞു.

“ഇനി കുളത്തിലേക്ക് ഒന്നും പോവേണ്ട… അസമയം ആണ് കേട്ടോ കാർത്തുവേ….” മുത്തശ്ശി ആണ്… “അതൊന്നും കുഴപ്പമില്ല….അമ്മ ഉണ്ട് ഒപ്പം . ഞാൻ വേഗം വരാം ” അതും പറഞ്ഞു കൊണ്ട് കാർത്തു അമ്മയെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.. “നല്ല നിലാവ് അല്ലേ അമ്മേ….”പാലൊളി തൂകി നിൽക്കുന്ന ചന്ദ്രനെ നോക്കി അവൾ പറഞ്ഞു “മ്മ്……നാളെ പൗർണമി ആണ്…” കട്ട മുല്ല നിറയെ മൊട്ടിട്ട് നിൽക്കുന്നു… കുറെ എണ്ണം വിരിഞ്ഞു തുടങ്ങുന്നുണ്ട്… ആ പരിമളം അവിടമാകെ നിറഞ്ഞു..

കുളത്തിലേക്ക് ഇറങ്ങി വേഗം ഒന്നു നീന്തി തുടിച്ചിട്ട് അവൾ പടവിലേക്ക് കയറി ഇരുന്നു.. “ആസ്വദിച്ചു കുളി ഒന്നും വേണ്ട… വേഗം വരാൻ നോക്ക് പെണ്ണേ ” സോപ്പ് പതപ്പിച്ചു ഇരിക്കുന്നവളെ നോക്കി വിമല ഒച്ച വെച്ചു. “ഇവിടെ ഇരിക്കെന്റെ വിമലാ ദേവി…. നമ്മൾക്ക് ഇത്തിരി വർത്താനം ഒക്കെ പറയാം ” . “പെണ്ണേ… കളിയ്ക്കാതെ വരുന്നുണ്ടോ… അച്ഛനും മുത്തശ്ശനും ഒക്കെ കഞ്ഞി കുടിക്കാറായി..” . “ചിറ്റയും മുത്തശ്ശിയും, അച്ഛൻ പെങ്ങളും ഇല്ലേ… അവർ കൊടുത്തോളും ”

ഒന്നൂടെ നീന്തി തുടിച്ച ശേഷം മറപ്പുര യിലേക്ക് കാർത്തു കയറി പോയി. മുട്ടൊപ്പം ഉള്ള ഒരു ട്രൗസറും, ഒറ്റ നോട്ടത്തിൽ ടെടി ബിയർ നെ പോലെ തോന്നിക്കുന്ന ഒരു ഇളം റോസ് നിറം ഉള്ള ബനിയനും ആണ് ഇട്ടിരിക്കുന്നത്….. അമ്മയോടൊപ്പം അകത്തേക്ക് കയറി ചെന്നപ്പോൾ കണ്ടു ഊണ് മേശമേൽ ആവി പറക്കുന്ന കഞ്ഞിയും ചെറുപയർ തോരനും കണ്ണിമാങ്ങ അച്ചാറും പിന്നെ കൊണ്ടാട്ടാവും ഒക്കെ നിരന്നു ഇരിക്കുന്നത്. അച്ഛനും മുത്തശ്ശനും ഇരുന്നു കഴിഞ്ഞു..

ചെറിയച്ഛൻ ആരെയോ ഫോൺ വിളിച്ചു കൊണ്ട് ഇരിക്കുന്നു.. കാർത്തു നേരെ അച്ചുവിന്റെ റൂമിലേക്ക് പോയി. “എടി അച്ചു….” “മ്മ്….” “നീ ബിസി ആണോ ” “അല്ല….. എന്താടി തുമ്പി ” ബനിയനിലെ തൊപ്പി എടുത്തു തലയിലേക് വെച്ച് കൊണ്ട് കാർത്തു തിക്കും പോക്കും നോക്കി.. “ഞങ്ങൾക്ക് പുതിയ എം ഡി ചാർജ് എടുത്തു.” “ആണോ…. ആൾ എങ്ങനെ ഉണ്ട്.. കിടു ആണോ ” “മ്മ്… പിന്നേ… കിക്കിടു അല്ലേ….. ” “പേരെന്താ ടി ” “ധരൻ കൃഷ്ണൻ ” “വൗ…. പൊളിച്ചു ല്ലോ മോളേ…..” . “അആഹ്… ആളെ നീ അറിയും…”

“ങ്ങേ… ഞാനോ… അങ്ങനെ ഒരു പേരുള്ള ആളോ…..” അവൾ ആലോചനയോടെ ചൂണ്ടു വിരൽ താടിയിൽ ചേർത്തു. “മ്മ്…… അതേ ” . “അതാരാ തുമ്പിപെണ്ണേ….. എനിക്ക് അങ്ങട് കിട്ടുന്നില്ലലോ ” “അത്.. നമ്മളു കാലത്തെ കണ്ട ആളില്ലേ.. വഴിയിൽ വെച്ചു ഞാൻ വെള്ളം തെറിപ്പിച്ച…..” .. “ഈശ്വരാ…. ആ സാറോ…” . “മ്മ്…. അതേടി ” . “ദൈവമേ…. നിന്നേ തിരിച്ചറിഞ്ഞോടി ” “അതെന്താ അവനു വല്ല അൽഷിമേഷർസ് സും ഉണ്ടോ… അത്ര പെട്ടന്ന് മറന്ന് പോകാൻ ..” “എന്നിട്ടോ… നിന്നോട് എന്ത് പറഞ്ഞു ” . “പ്രേത്യേകിച് ഒന്നും പറഞ്ഞില്ല…. എന്നാലും ആള് ഇത്തിരി കലിപ്പിൽ ആണ് ”

“ശോ…. എന്തൊരു അവസ്ഥ ആണ് അല്ലേ തുമ്പിയെ….” .. “ഓഹ്… എന്തോന്ന് അവസ്ഥ…. എന്നോട് വിളച്ചിൽ എടുത്താൽ അവന്നിട്ട് ഞാൻ രണ്ട് പെട കൊടുക്കും… അത്ര തന്നെ…” കഴിക്കാൻ വരുന്നില്ലേ പിള്ളേരെ….. ചിറ്റ വിളിച്ചപ്പോൾ രണ്ടാളും കൂടി എഴുന്നേറ്റു. *** അടുത്ത ദിവസം രാവിലെ അച്ചുവും കാർത്തുവും കൂടി ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ ആണ് ധരന്റെ കാർ അവരെ കടന്ന് പോയത്. “തുമ്പി… ഇതു ആ ചേട്ടന്റ വണ്ടി അല്ലേ….” “ഏത് ചേട്ടൻ ” “അല്ലടി… നിന്റെ എം ഡി…”

“ആഹ് അങ്ങനെ പറയു… അല്ലാതെ ചേട്ടൻ എന്നൊന്നും അയാളെ വിളിക്കേണ്ട കാര്യം ഇല്ല കേട്ടോ നിനക്ക്….” “ഞാൻ വെറുതെ ഒരു……” “വേഗം നടക്കു ഇങ്ങോട്ട്… ഇനി ലേറ്റ് ആയി എങ്ങാനും ചെന്നാൽ പിന്നെ അയാളുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും…” നടപ്പിന്റെ വേഗം കൂട്ടി കൊണ്ട് കാർത്തു പറഞ്ഞു. അപ്പോളാണ് ബ്രോക്കറ് ശിവൻ ചേട്ടൻ ആ വഴി വന്നത്.. “ആഹ് മക്കളെ… പൊന്നേ ഒള്ളു ല്ലേ ” . “കണ്ടിട്ട് എങ്ങനെ തോന്നുന്നു ” കാർത്തു മെല്ലെ പിറു പിറുത്തു കൊണ്ട് അയാളെ നോക്കി ചിരിച്ചു. .

“നിങ്ങളുടെ വീട്ടിലേക്ക് വരെ പോകുവാ ഞാന് ” .. “… ഒരു പട്ടാള ക്കാരനെ കൊണ്ട് വന്നതിന്റെ ക്ഷീണം മാറിയില്ല കേട്ടോ ചേട്ടാ….” കാത്തു പറഞ്ഞു. “അയ്യോ കുഞ്ഞേ… അതല്ല…. ഇതു വേറോരു കാര്യം ആണ്…” അപ്പോളേക്കും അയാളുടെ മൊബൈൽ ഫോൺ ശബ്ധിച്ചു. “ഹെലോ…. ആഹ് അങ്ങോട്ട് പോയി കൊണ്ട് ഇരിക്കുവാ… ചെന്നിട്ട് വിളിക്കാം ” വെളുക്കെ ചിരിച്ചു കൊണ്ട് പറയുന്ന അയാളെ നോക്കി കൈ കൊണ്ട് യാത്ര പറഞ്ഞു കാർത്തുവും അച്ചുവും നടന്നു. ഒരു ഇളം പിങ്ക് നിറം ഉള്ള സൽവാർ ആണ് കാർത്തു ഇട്ടിരിക്കുന്നത് കുളി കഴിഞ കൊണ്ട് മുടി ഇരു വശത്തു നിന്നും എടുത്തു കുളിപ്പിന്നൽ പിന്നി ഇട്ടിരിക്കുന്നു.

ചെറിയ ഒരു കറുത്ത പൊട്ടും കാവിൽ നിന്നു കിട്ടിയ ഗുരുതി പ്രസാദം അതിന്റ മുകളിലായും തൊട്ടിട്ടുണ്ട്… ഓഫീസിൽ എത്തിയതും പവിയും ഗിരിയും ഒക്കെ സ്ട്രിക്ട് ആയിട്ട് അവരവരുടെ സിസ്റ്റത്തിൽ നോക്കി വർക്ക്‌ ചെയ്യുക ആണ്. ഓഹ്… ഇവന്മാർ ഒക്കെ ഇത്രയും ഡീസന്റ് ആയോ.. അത്ഭുതം പൂണ്ടു കൊണ്ട് കാർത്തു അവരുടെ അടുത്തേക്ക് വന്നു.…തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…