Thursday, November 21, 2024
Novel

വരാഹി: ഭാഗം 13

നോവൽ
ഴുത്തുകാരി: ശിവന്യ

എവിടെ നിന്ന് തുടങ്ങണം???? അന്ന കട്ടിലിൽ എഴുന്നേറ്റിരുന്നു….

അവൾ മനസ്സിൽ എന്തൊക്കെയോ കണക്ക്കൂട്ടലുകൾ നടത്തുന്നുണ്ടായിരുന്നു…..

“അതേ…. അരുന്ധതിയിൽ നിന്നും …. അവർക്കെന്തൊക്കെയോ ദുരൂഹതകൾ
ഉണ്ട് “….

അവൾ ഉടനെ ഫോണെടുത്തു അരുണിനെ വിളിച്ചു…

“എന്താടോ ഈ അസമയത്ത്….”

അരുണിന്റെ ഉറക്കച്ചടവോടെയുള്ള ശബ്ദം അന്ന കേട്ടു…

“അരുൺ ഉറങ്ങിയോ …”

“പിന്നെ ഉറങ്ങാതെ…. ടൈം ഇപ്പോൾ രണ്ടായിരിക്കുന്നു….”

അന്നയുടെ കണ്ണുകൾ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ക്ലോക്കിലേക്കു പാഞ്ഞു….

ശരിയാണ്….സമയം രണ്ടു മണി കഴിഞ്ഞിരുന്നു…

“സോറി അരുൺ …. ഞാൻ ബുദ്ധിമുട്ടിച്ചല്ലേ…. ആം എക്സ്ട്രീമിലി സോറി….”

“ആയിക്കോട്ടെ. .. താൻ വിളിച്ചതെന്തിനാ എന്ന് പറയു ….”

“അതു…. അരുൺ…. ”

അന്ന വിക്കി…

“പറയെടോ.. ”

“എനിക് ദേവശിഷിന്റെ കോണ്ടാക്റ്റ് നമ്പർ വേണം…. പിന്നെ അവരുടെയും ദേവിന്റെ അമ്മ അരുന്ധതിയുടെ….”

അതു പറയുമ്പോൾ അവളുടെ ശബ്ദത്തിൽ ചെറിയൊരു കടുപ്പം ഉണ്ടായിരുന്നു….

“എന്താടോ….എനി പ്രോബ്ലം”

“ഹേയ്…. ഇപ്പൊ ഒന്നുമില്ല. .. ഇനി എന്തേലും ഉണ്ടൊന്നു അറിയണം….”

അന്ന വളരെ നിസാരമായി പറഞ്ഞു…

“ഉം….”

അരുൺ അര്ഥഗര്ഭമായി ഒന്നു മൂളി….

” കോണ്ടാക്ട് ഡീറ്റയിൽസ് ഒക്കെ ആരാമത്തിൽ ഉണ്ടാകും ..”

“ഒക്കെ….. എങ്കിൽ എനിക്കതു നാളെ കിട്ടണം….”

” ഷുവർ ”

“എങ്കിൽ ഉറങ്ങിക്കൊളൂ…. ഗുഡ് നെറ്റ്… ഡിസ്റ്റേർബ് ചെയ്തതിൽ ഒരിക്കൽ കൂടി സോറി ട്ടോ….”

മറുപടിക്ക് കാത്തുനിൽക്കാതെ അന്ന കാൾ കട്ട് ചെയ്തു…

അവൾ തലച്ചെരിച്ചു അലക്സിനെ നോക്കി…
അവൻ നല്ല ഉറക്കമായിരുന്നു….

അവൾ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു….
എപ്പോഴോ അന്നയും ഉറങ്ങി പോയി….

അന്നെന്തോ പതിവ് സ്വപ്നം അന്നയിലേക്ക് വന്നില്ല …പകരം ആൾക്കൂട്ടത്തിൽ തനിച്ചായി പോയൊരു പെണ്കുട്ടിയെ ആയിരുന്നു അവൾ സ്വപ്നത്തിൽ കണ്ടത്….
അതു താൻ തന്നെയാന്നെന്ന് അവൾക്കു തോന്നി…..

***********************

പിറ്റേന്ന് രാവിലെ എന്നേറ്റപ്പോൾ മുതൽ അന്നയുടെ മനസ്സ് ആശാന്തമായിരുന്നു…. എന്തൊക്കെയോ ചിന്തകൾ അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു….

അന്ന ആരാമത്തിൽ എത്തുന്നതിനു എത്രയോ മുൻപേ അരുൺ എത്തിയിരുന്നു….ഒരവസരത്തിൽ അവൻ അന്നയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു….

അന്ന പതിവ് പോലെ റൗണ്ട്സ് കഴിഞ്ഞ് വന്നു….

വരാഹിയുടെ റൂമിന് മുൻപിലെത്തിയപ്പോൾ അവൾ ഒരു നിമിഷം നിന്നു….

ഏതോ പുസ്തകവും മടിയിൽ വെച്ചിരിക്കുകയായിരുന്നു വരാഹി….

വരാഹിയെ നോക്കിയ അന്നയുടെ കണ്ണുകൾ അവളറിയാതെ നിറഞ്ഞു പോയി….

പതിയെ പിൻതിരിഞ്ഞ് നടക്കാനൊരുങ്ങിയ അന്നയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വരാഹി പിന്നിൽ നിന്നും അവളെ വിളിച്ചു….

” ചേച്ചീ…. ” ആ വിളി കേട്ട അന്ന ഒരു നിമിഷത്തേക്ക് സ്തബദ്ധ ആയിപ്പോയി….

മിഴിച്ച കണ്ണുകളോടെ അന്ന അവളെ നോക്കി….

” ചേച്ചീ… ചേച്ചി എന്താ എന്നോടൊന്നും മിണ്ടാതെ പോകുന്നെ… ”

അവൾ ഓടി സെല്ലിന്റെ അഴികൾ പിടിച്ച് നിന്നു…

അന്ന പതിയെ ആ കൈകളിൽ തൊട്ടു…
പട്ടു പോലെ നനുത്ത കൈകൾ…

” മോള് ഫുഡ് കഴിച്ചോ…”

” ഉം”

“മരുന്നോ ”

” അതും കഴിച്ചു… ”

“മോളെന്താ ചെയ്യുന്നേ… ”

“ഈ ബുക്ക് വായിക്കുവാരുന്നു ചേച്ചീ… ”

അവൾ തന്റെ കയ്യിലുള്ള ബുക്ക് അന്നയ്ക്ക് നേരെ ഉയർത്തി കാട്ടി…

ബെന്യാമിന്റെ ആട് ജീവിതം ആയിരുന്നു അവളുടെ കയ്യിൽ….

“നാം അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകളാണ് ”

അന്ന അതിന്റെ കവർ പേജിൽ വായിച്ചു….

ഒരു നിമിഷം അന്നയുടെ മനസ്സിലേക്ക് നജീബും മസറയും ക്രൂരനായ അർബാബും ആടുകളുമൊക്കെ തെളിഞ്ഞ് വന്നു….

” ചേച്ചി ഇത് വായിച്ചിട്ടുണ്ടോ ”

വായിച്ചതാണെങ്കിലും കൂടി ഇല്ലെന്ന് അന്ന തലയാട്ടി….

”ചേച്ചി ഒരു കാര്യം ചോദിച്ചാൽ മറുപടി പറയുമോ വാഹി”

അന്ന നേർത്ത സ്വരത്തിൽ ചോദിച്ചു….

പൊടുന്നനെ വരാഹിയുടെ മുഖം മാറി….

“വാഹി…. ”

അവളാ പേര് പതിയെ ഉരുവിട്ടു….

പിന്നെ ഒന്നും പറയാതെ ചെന്ന് കട്ടിലിൽ കിടന്നു….

അന്നയ്ക്ക് വരാഹിയുടെ ഭാവമാറ്റത്തിന്റെ കാരണം മനസ്സിലായില്ലെനിലും അവൾ പിന്നീടവിടെ നിന്നില്ല…..

**********

അന്ന നേരെ പോയത് അരുണിനരികിലേക്കായിരുന്നു…,

വരാഹിയെ കണ്ടതും സംസാരിച്ചതുമൊക്കെ അവൾ അരുണിനോട് വിശദീകരിച്ചു….

“തനിക്കെങ്ങനെ ഈ പേര് കിട്ടി….വാഹി… ”

അരുൺ ആകാംക്ഷയോടെ ചോദിച്ചു….

“വാഹി എന്ന് വേറെ എവിടെ നിന്നും കിട്ടിയതല്ലെടോ…. അവളെ സ്നേഹത്തോടെ വിളിക്കണമെന്ന് തോന്നി…. വരാഹി എന്ന് വിളിച്ചാൽ ഒരു അകൽച്ച ഫീൽ ചെയ്താലോ…. അതാണ് വാഹി എന്ന് വിളിച്ചത്….. ”

” പക്ഷേ അങ്ങനെ വിളിക്കുന്ന ആരോ ഉണ്ടായിരുന്നിരിക്കണം…. മേബി ഹർഷനാവാം… ”

” അതേ ”യെന്ന് അന്ന തലയാട്ടി….

അരുൺ ഒരു ഫയലെടുത്ത് അന്നയ്ക്ക് നേരെ നീട്ടി….

”ഇതെന്താ…. ”

” വരാഹിയുടെ ഗാർഡിയൻസായി ഇവിടെ തന്നവരുടെ ഡീറ്റയിൽസ് ഇതിലുണ്ട്… ”

അന്ന കൈ നീട്ടി ആ ഫയൽ വാങ്ങി തുറന്ന് നോക്കി അതിലൂടെ കണ്ണോടിച്ചു…..

ദേവാശിഷ് റിലേഷൻ ഹസ്ബൻഡ് ഫോൺ നമ്പർ…

രാജിവ് മേനോൻ ,ഫാദർ , നമ്പർ…

അരുന്ധതി , മദർ ഇൻ ലാ, നമ്പർ….

ആ പേര് കണ്ടപ്പോൾ അന്നയുടെ കണ്ണുകളൊന്ന് കുറുകി…

അവളെ തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന അരുണിനത് എളുപ്പം മനസ്സിലായി…

“എന്താടോ ”

‘ഒന്നുമില്ല ….. ഞാനിതിലൊന്ന് വിളിച്ച് നോക്കട്ടെ”

അവൾ ഫയൽ എടുത്ത് റൂമിലേക്ക് നടന്നു….

ആദ്യം അരുന്ധതിയെ തന്നെ വിളിക്കാം….

തന്റെ മൊബൈലിൽ വിളിക്കുന്നതിന് പകരം അന്ന ലാന്റ് ലൈൻ ആണ് എടുത്തത്….

അവൾ പതിയെ അരുന്ധതിയുടെ നമ്പർ ഡയൽ ചെയ്തു…

മറുഭാഗത്ത് റിംഗ് ഉണ്ടായിരുന്നു…

അന്നയുടെ കൈകൾ മേശയിൻമേൽ താളം പിടിച്ചു..

“ഹലോ ”

ഗാംഭീര്യം കലർന്ന ഒരു ശബ്ദം അന്നയുടെ കാതിൽ പതിച്ചു….

” ഹലോ… ആരാ.. ”

വീണ്ടും ആ ശബ്ദം ഉയർന്നു…

“ഹലോ…. ഞാൻ അന്ന… ആരാമത്തിലെ ഡോക്ടറാണ്….. നിങ്ങളുടെ മരുമകൾ വരാഹിയെ ചികിൽസിക്കുന്ന ഡോക്ടർ…”

അന്ന ശാന്തമായി പറഞ്ഞു….

മറുഭാഗത്ത് നിന്നും അൽപസമയത്തേക്ക് അനക്കമില്ലായിരുന്നു….

അരുന്ധതിയിൽ ഒരു ഞെട്ടലുണ്ടായെന്ന് അന്നക്ക് തോന്നി….

” അരുന്ധതി മാഡം… ”

” പറയു ഡോക്ടർ…”

അരുന്ധതിയുടെ ശബ്ദം ഇടറിയിരുന്നു…

” എനിക്ക് താങ്കളെ ഒന്നു കാണണം… കൂടെ ദേവാശിഷിനേയും… പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് വരുമല്ലോ…”

” എന്താ ഡോക്ടർ കാര്യം….”

” അത് പറയാനല്ലേ വരാൻ ആവശ്യപ്പെട്ടത്…”

“പക്ഷേ ദേവൻ ഇവിടില്ല…”

അന്ന ഒന്നാലോചിച്ചു… പിന്നെ പറഞ്ഞു…

“സാരമില്ല… എങ്കിൽ മാഡം വരൂ… ഇറ്റ്സ് ആൻ അർജന്റ്..”

പൊടുന്നനെ മറുഭാഗത്ത് കാൾ കട്ടായത് അന്ന അറിഞ്ഞു..

അവളുടെ ചുണ്ടിൽ ചെറുചിരി വിടർന്നു….

അൽപസമയം കഴിഞ്ഞപ്പോൾ സെബാനച്ചൻ അന്നയുടെ റൂമിന് മുൻപിലെത്തി…

അരുന്ധതി അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാകുമെന്ന് അന്ന ഊഹിച്ചു…..

“ഫാദറിനെന്താണ് അറിയേണ്ടത്…”

അന്ന അദ്ദേഹത്തിന്റെ മുഖത്ത് അക്ഷമയോടെ നോക്കി….

“അന്നയുടെ ചികിൽസയൊക്കെ നന്നായി പോകുന്നുണ്ടല്ലോ …”

അദ്ദേഹം അവൾക്കു പിടി കൊടുത്തില്ല…

“യെസ്…..”

“സാവിത്രിയമ്മയുടെ കാര്യത്തിൽ ഇനി എന്നതാ നമ്മൾ ചെയ്യേണ്ടത്…”

“സാവിത്രിയമ്മക്കു ഇപ്പൊ ഒരു അസുഖംവും ഇല്ല…. പക്ഷെ അമ്മയെ കൊണ്ടുപോകാൻ മക്കളോ ബന്ധുക്കളോ ആരും തയ്യാറായില്ലല്ലോ …”

അന്ന വിഷമത്തോടെ പറഞ്ഞു….

“അതാണ്…. ഈ അസുഖം ഒരു തവണ വന്നാൽ അതു ഭേദമായാലും പിന്നെ സമൂഹം അംഗീകരിക്കില്ല….”

“”അതിനു ഇതൊരു അസുഖം അല്ലെന്നും മനസ്സിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണെന്നും ആരെങ്കിലും മനസ്സിലാകുന്നുണ്ടോ….. ചിലപ്പോൾ നാളെ എനിക്കോ ഫാദേറിനോ പോലും സംഭവിക്കാവുന്നതെയുള്ളൂ….”

അവൾ പറഞ്ഞതു ശെരിയാണ് എന്നു ഫാദർ തലകുലുക്കി…..

” വരാഹിയുടെ കാര്യത്തിൽ ഫാദറിന് ഒരു പ്രത്യേക താൽപര്യം ഉണ്ടല്ലേ…. ”

അത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി വിരിഞ്ഞു…

” ഞാൻ വരാഹിയുടെ മദർ ഇൻ ലായോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്.. അവരോട് ചില കാര്യങ്ങൾ ചോദിച്ചറിയണം…. അവളെ പഴയ വരാഹിയായി നമുക്ക് തിരിച്ച് നൽകണ്ടേ ഫാദർ..”

“വേണം… ”

“എങ്കിൽ അരുന്ധതി മേഡം ഇവിടെ വരണം…..”

” അന്നയുടെ താൽപര്യം അങ്ങനാണെങ്കിൽ പിന്നെ ഞാനെന്തു പറയാനാ…”

ഫാദർ എണീറ്റ് പുറത്തേക്ക് പോയി….

***********************

രണ്ട് ദിവസങ്ങൾ പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നു പോയി..

മൂന്നാമത്തെ ദിവസം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ആരാമത്തിന്റെ ഗേറ്റ് കടന്ന് ഒരു ലാന്റ് ക്രൂയിസർ ഒഴുകി വന്നു….

അൽപ നേരം കഴിഞ്ഞ് കാറിന്റെ പിൻസീറ്റിൽ നിന്നും അരുന്ധതി പുറത്തേക്കിറങ്ങി..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12