❣️പ്രാണസഖി❣️: ഭാഗം 6
രചന: ആമി
കാശി മുറിയിൽ ചെല്ലുമ്പോൾ പാർവതി അവിടെ ഉണ്ടായിരുന്നില്ല…. ബാത്രൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൾ അവിടെ ആണെന്ന് മനസിലായി….. അവളെ പറഞ്ഞയക്കണം എന്ന ചിന്തയിൽ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. പെട്ടന്ന് ആരോ ആയി കൂട്ടി ഇടിച്ചു…. തല ഉഴിഞ്ഞു നിൽക്കുന്ന പാറുവിനെ കണ്ടതും അവനു വീണ്ടും ദേഷ്യം വന്നു…. എവിടെ നോക്കിയാടി നടക്കുന്നെ….. അവനു മറുപടി കൊടുക്കാതെ അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ കിടക്കാൻ നിന്നു….
അവളുടെ പ്രവർത്തികൾ അവനെ രോഷം കൊള്ളിക്കുന്നതിനു ഒപ്പം അത്ഭുതപെടുത്തുകയും ചെയ്തു….. പിന്നെ എനിക്ക് വെളിച്ചം കണ്ടാൽ ഉറക്കം വരില്ല….. ആവശ്യം കഴിഞ്ഞാൽ കെടുത്തണേ…. അപ്പൊ ശരി ശുഭരാത്രി…. പാർവതി കിടക്കയിൽ കിടന്നു അവനോട് പറഞ്ഞു…. പിന്നെ കണ്ണുകൾ അടച്ചു കിടന്നു…. ഡീ മര്യാദക്ക് എഴുനേറ്റ് പൊയ്ക്കോ….. എന്റെ സ്വഭാവം അറിയാലോ….. അവന്റെ സംസാരം കേട്ട് ഇത് ഒരു നടയ്ക്ക് പോകില്ല എന്ന് മനസിലായി പാർവതിയ്ക്ക്….
അവൾ എഴുന്നേറ്റു ഇരുന്നു അവനോടായ് പറഞ്ഞു…. ഞാൻ നിങ്ങളുടെ ഭാര്യ ആണ്… അത് കൊണ്ട് നിങ്ങളുടെ കൂടെ ഇവിടെ ആണ് ജീവിക്കാൻ പോകുന്നത്…. പിന്നെ ഇവിടുന്ന് എങ്ങാനും എന്നെ ഇറക്കി വിട്ടാൽ ഞാൻ നേരെ പോകുന്നത് പോലിസ് സ്റ്റേഷനിൽ ആയിരിക്കും….. നീ പോടീ….. നിന്നെ കല്യാണം കഴിച്ചതിനു ഒരു തെളിവും ഇല്ല…. അത് എനിക്ക് അറിയാം…. ഞാൻ പോകുന്നത് എനിക്ക് നിങ്ങളുടെ ഭാര്യ പദവി വേണം എന്ന് പറഞ്ഞിട്ട് അല്ല…. പിന്നെ….. അവൻ സംശയത്തോടെ നോക്കി….
നിങ്ങൾ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു ആവും…. ഓ പിന്നെ നീ അങ്ങ് പോയി പറഞ്ഞാൽ അപ്പൊ എന്നെ അറസ്റ്റ് ചെയ്യും…. എന്റെ കയ്യിൽ തെളിവ് ഉണ്ട്….. നമ്മുടെ ബന്ധം കുറച്ചു പേർക്ക് എങ്കിലും അന്ന് അറിയാമായിരുന്നു…. അത് കൊണ്ട് തന്നെ പ്രണയം നടിച്ചു എന്നെ ഒരുപാട് തവണ പീഡിപ്പിച്ചു എന്ന് പറയും ഞാൻ…. അവൾ ശക്തമായ തീരുമാനത്തിൽ തന്നെ ആണ് വന്നത് എന്ന് കാശിക്ക് മനസിലായി…. അവനെ നോക്കാതെ പാറു വീണ്ടും കിടന്നു….
അവളോട് ഉള്ള ദേഷ്യം മനസ്സിൽ അലയടിക്കുമ്പോളും ഉള്ളിൽ അവളെ വേണം എന്ന് പറയുന്ന മനസ്സിനെ അവൻ അവഗണിച്ചു….. കുറച്ചു നേരം ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് തിരിഞ്ഞു നോക്കിയ പാറു കാണുന്നത് അവൾക്ക് തൊട്ട് അരികിൽ കിടക്കുന്ന കാശിയെ ആണ്….. അവൾ പേടിച്ചു വേഗം എഴുന്നേറ്റ്…… അവളുടെ വയറിൽ ചുറ്റി പിടിച്ചു അവന്റെ മുകളിൽ കിടത്തി വയറിൽ രണ്ടു കൈകൾ കൊണ്ടും വരിഞ്ഞു മുറുക്കി… അവളുടെ മുടി അവന്റെ മുഖത്തു വീണു…..
അത് കൈകൾ കൊണ്ട് വകഞ്ഞു മാറ്റി പാർവതി അവന്റെ കണ്ണുകളിൽ നോക്കി….പഴയ പ്രസരിപ്പ് നഷ്ടമായിരിക്കുന്നു….. എങ്കിലും അവയുടെ കാന്തിക ശക്തി ഒട്ടും കുറഞ്ഞിട്ടില്ല…. അവന്റെ നോട്ടം മുഴുവൻ അവളുടെ ചുവന്ന മൂക്കുത്തിയിൽ ആയിരുന്നു…. അതിനു താഴെ വിറയ്ക്കുന്ന അവളുടെ ചുണ്ടുകൾ അവന്റ സിരകളിൽ ചൂട് പിടിപ്പിച്ചു….. അവന്റെ നോട്ടത്തിലെ പന്തികേട് മനസിലാക്കി പാറു വേഗം എഴുന്നേറ്റു….. അപ്പോൾ ആണ് അവനും അബദ്ധം മനസ്സിലായത്…. എന്തോ ഓർത്തു കൊണ്ട് അവനും എഴുന്നേറ്റു…. എന്താടി….. പേടിച്ചു പോയോ…..
ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ…. അതല്ലേ ചേട്ടൻ….. ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു അവൻ പറഞ്ഞു…. അവന്റെ നോട്ടവും സംസാരവും കണ്ടു പാർവതിയ്ക്ക് അവിടെ കിടക്കുന്നത് ഒരു പേടി തോന്നി…. അവളെ അവനെ രൂക്ഷമായി നോക്കി കൊണ്ട് മുറിയിൽ നിന്നും പോയി….. കാശി മീശ പിരിച്ചു കൊണ്ട് അവളെ നോക്കി നിന്നു….. താഴെ മുറിയിൽ വന്നു കിടക്കുമ്പോൾ ആണ് പാർവതി കണ്ടത് ഉറങ്ങാതെ കിടക്കുന്ന ജാനകിയെ…… അമ്മ ഉറങ്ങിയില്ലേ….. ഏയ്…. ഓരോന്ന് ഓർത്ത്….
അല്ല എന്താ മോള് ഇങ്ങോട്ട് വന്നേ…. അമ്മയുടെ മോന് നല്ലോണം കുടിച്ചിട്ടുണ്ട്…. ബോധം ഇല്ലാതെ എന്നെ എന്തെങ്കിലും ചെയ്താൽ…. രക്ഷപെട്ടു പോന്നതാ… അവൾ ഒരു പായ എടുത്തു താഴെ വിരിച്ചു കിടന്നു….. ജാനകി താഴെ കിടക്കണ്ടേ എന്ന് കുറെ പറഞ്ഞെങ്കിലും അവൾ താഴെ കിടന്നു…. എന്റെ മോന്….. അങ്ങനെ ഇത് വരെ അവൻ കണ്ടിട്ടില്ല… അമ്മേ എന്ന് ഒന്ന് വിളിച്ചിട്ടില്ല…. ഞാൻ കാണുമ്പോൾ മുതൽ ഇങ്ങനെ എല്ലാത്തിനോടും ദേഷ്യം വാശി ഒക്കെ ആയി… ഒക്കെ ശരിയാവും….
അമ്മയുടെ മകൾ വന്നത് വെറുതെ ഒന്നും അല്ല… ആ പോത്തിനെ നമുക്ക് മെരുക്കി എടുക്കാമെന്നേ….. അവർ രണ്ടു പേരും ചിരിച്ചു കൊണ്ട് കിടന്നു…. അപ്പോളും കാശി ബാൽക്കണിയിൽ തന്നെ ആയിരുന്നു…. അവളെ താലി കെട്ടിയത് കൂടെ കൂട്ടാൻ തന്നെ ആണ്… പക്ഷെ തന്നെ ചതിച്ച അവളോട് ദേഷ്യവും ഉണ്ട്…. ഇന്നലെ വന്നാ ആ ഒരു ഫോൺ കാൾ കാരണം താൻ എന്തൊക്കെ ചെയ്തു…. അവളുടെ സമ്മതം പോലും ചോദിക്കാതെ…. കാശി രാവിലെ എഴുന്നേറ്റു ഒരു സിഗരറ്റ് എടുത്തു വലിക്കുമ്പോൾ ആണ് അവന്റെ ഫോൺ അടിച്ചത്….
അറിയാത്ത നമ്പർ ആയിരുന്നു….. നീ അവളെ സ്വന്തം ആക്കി എന്ന് അറിഞ്ഞു…. ഇത്രയും നാൾ നീ അവളെ ഒന്ന് കാണുക പോലും ചെയ്യില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് ഞാൻ നിന്നെ വെറുതെ വിട്ടത്…. ഇപ്പൊ നിന്റെ കൂടെ തന്നെ ആയി ലെ…. പിന്നെ….. ഞാൻ നിന്നോട് അന്നേ പറഞ്ഞത് അല്ലെ ഡാ അവൾ എന്റെ പെണ്ണ് ആണെന്ന്…. പിന്നേം ഒലിപ്പിച്ചു നടന്നതു നീ ആണ്…. അവൾക്കും അന്നും ഇന്നും ഇഷ്ടം എന്നോട് ആണ്…. ഓ…. പക്ഷെ അവളെ ഒന്ന് തൊടാൻ നിനക്ക് കഴിയില്ല…..
അവളെ ഞാൻ കൊണ്ട് വരും നോക്കിക്കോ നീ….. പോടാ…. കാശി ഫോൺ കട്ട് ചെയ്തു…. ദേഷ്യം കൊണ്ട് അവന്റ കണ്ണുകൾ ചുവന്നിരുന്നു….. ആ സമയം ആണ് പാർവതി ചായ കൊണ്ട് റൂമിൽ വന്നത്…. അവളെ കണ്ടതും ദേഷ്യം ഒന്ന് കൂടെ കൂടി….. നിന്നോട് ചായ കൊണ്ട് വരണം എന്ന് ഞാൻ പറഞ്ഞോ….അവളുടെ ഒരു ഭാര്യ ചമയൽ….. ഞാൻ പോകാൻ നിലക്കായിരുന്നു…. അപ്പൊ ചായ തന്നിട്ട് പോകാമെന്നു കരുതി അതാ….. എവിടെ പോകാൻ….. നീ എവിടെയും പോകില്ല…..
അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം…. കേട്ടോടി….. അപ്പൊ എനിക്ക് സ്കൂളിൽ പോകാൻ…. എവിടേക്കും പോകുന്നില്ല പറഞ്ഞില്ലേ….. അലറി കൊണ്ട് ഉള്ള കാശിയുടെ വാക്കുകൾ കേട്ട് പാർവതി പേടിച്ചു…. അവൻ മുറിയിൽ നിന്നും പുറത്തു പോയതും അവൾ ശ്വാസം നേരെ വിട്ടു…. ഇതെന്തു സാധനം…. ഇന്നലെ പറഞ്ഞു പോകാൻ…. ഇന്ന് പോകണ്ട…. നാളെ എന്താകുമോ എന്തോ…. പാർവതി……. കാശിയുടെ നീട്ടി ഉള്ള വിളി കേട്ട് പാറു പേടിച്ചു താഴെ പോയി…..
ഹാളിൽ ഇരിക്കുന്ന കാശിയുടെ അടുത്ത് പോയി നിന്നു….. പോയി എനിക്ക് ഒരു ചായ കൊണ്ട് വാ….. അപ്പൊ മുറിയിൽ വച്ചായിരുന്നു…. ചൂട് ഇല്ലാത്തത് നിന്റെ തന്തയ്ക്ക് കൊടുത്താൽ മതി….. എനിക്ക് നല്ല ചൂട് വേണം….. വേഗം പോയി ഇടേടി ഭാര്യയെ….. അവൾക് ഉള്ള പണി കൊടുപ്പ് ആണെന്ന് പാർവതിയ്ക്ക് മനസ്സിലായി…..അതിനു മറു പണി മനസ്സിൽ കരുതി അവളും ചായ ഇട്ടു….. അവനു കൊണ്ട് വന്നു കൊടുത്തു…. പേപ്പറിൽ നോക്കി ചായ ചുണ്ടോട് വെച്ച് കാശി വേഗം തന്നെ താഴെ വച്ചു…. അവൻ ദേഷ്യത്തിൽ പാർവതിയെ നോക്കി…. അവൾ ഇതൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നു….
എന്താടി ഇത്…. അല്ല ചൂട് വേണം എന്ന് പറഞ്ഞപ്പോൾ….. അവന്റെ നോട്ടം കണ്ടു വേഗം തന്നെ പാർവതി അവിടെ നിന്നും പോയി… അവൾക്ക് കൊടുക്കുന്ന പണി മുഴുവൻ തനിക്ക് തന്നെ പാര ആവുന്നല്ലോ എന്നോർത്ത് അവൻ ഇരുന്നു…. മോളെ പാറു….. എനിക്ക് നിന്നെ നന്നായി അറിയാം….നിന്നെ ഞാൻ ശരിയാക്കി തരാം…… പാർവതി…… കാശിയുടെ അടുത്ത വിളി എന്തിനാവോ എന്നോർത്ത് പാർവതി ചെല്ലുമ്പോൾ കാശി ഷർട്ട് ഒക്കെ ഊരി ഒരു മുണ്ട് മാത്രം ഉടുത്തു നിൽക്കിന്നു……
എന്തിനുള്ള പുറപ്പാട് ആവോ എന്നോർത്ത് അവൾ നിന്നു…. എനിക്ക് കുളിക്കണം…… കുളിച്ചോ….. അതിനു ഞാൻ എന്ത് വേണം….. മോള് ചെന്ന് കുറച്ചു വെള്ളം കോരി വെക്ക്…. അതിനു എന്തിനാ കോരുന്നത്….. ബാത്‌റൂമിൽ വെള്ളം ഉണ്ടല്ലോ….. പറഞ്ഞത് കേട്ടാൽ മതി…. എനിക്ക് ഇപ്പൊ കോരിയ വെള്ളം കൊണ്ട് കുളിക്കണം…. അവനെ തുറിപ്പിച്ചു നോക്കി പാർവതി വേഗം കിണറ്റിന് കരയിലേക്ക് വിട്ടു….. അത് കണ്ടു കാശി ഉള്ളിൽ ചിരിച്ചു…. അവിടെ അതെല്ലാം കണ്ടു ജാനകിയും സന്തോഷിച്ചു….
കാരണം ആ വീട്ടിൽ അവന്റെ ശബ്ദം കേൾക്കുന്നത് പോലും വളരെ അപൂർവം ആയിരുന്നു….. പാർവതിയുടെ വരവിൽ ആ അമ്മ ഒരുപാട് സന്തോഷം കൊണ്ടു…. പാർവതി വെള്ളം കോരുന്നത് നോക്കി സന്തോഷിച്ചു നിൽക്കുകയാണ് കാശി….. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്നൊക്കെ മനസ്സിൽ ഓർത്ത് അവൻ നിന്നു…. അവന്റെ നോട്ടം കണ്ടു പാർവതിയ്ക്ക് ദേഷ്യം വന്നു…… അവൾ സാരീ കുറച്ചു കയറ്റി വച്ചു…. കാൽ മുട്ട് വരെ…. അത് കണ്ടു കാശി ഒന്ന് പരുങ്ങി…. പാർവതി ഒന്ന് കൂടെ അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വയറിന്റെ ഭാഗത്ത് നിന്നും സാരീ കുറച്ചു താഴ്ത്തി…
.ഒന്നും അറിയാത്തതു പോലെ നിന്ന് അവൾ വീണ്ടും ജോലി തുടർന്നു…. ഡീ…. അത് ശരിയാക്ക്…. എന്ത്….. സാരീ ശരിക്ക് ഉടുക്കാൻ… നിങ്ങൾ എന്തിനാ ഇങ്ങോട്ട് നോക്കുന്നെ…. അത് കേട്ട് പരുങ്ങി കൊണ്ട് കാശി നിന്നു…. പിന്നെ ചുറ്റും നോക്കി..പിന്നെ അവളെ വലിച്ചു കൊണ്ട് കുളിമുറിയിൽ കയറി…. പെട്ടന്ന് ആയതു കൊണ്ട് തന്നെ പാർവതി പേടിച്ചു…..
ഭിത്തിയിൽ അവളെ ചേർത്ത് നിർത്തി കൂടുതൽ അവളോട് കൂടുതൽ ചേർന്ന് നിന്നു….അവളുടെ വയറിൽ അമർത്തി പിടിച്ചു… അവളിൽ ഒരു വിറയൽ ഉണ്ടായി….. അവന്റെ നോട്ടം കണ്ടു അവൾക്ക് ഹൃദയം വല്ലാതെ മിടിച്ചു.. ഞാൻ കാണാൻ വേണ്ടി അല്ലെ കാണിച്ചത്…. ഞാൻ മുഴുവൻ കണ്ടിട്ടേ പോകുന്നുള്ളൂ.. അത് പറയുമ്പോൾ അവന്റെ കൈകൾ അവളുടെ ജാക്കറ്റിന് പുറകിലെ വള്ളികൾ അഴിച്ചിരിന്നു……………. (തുടരും )
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…