Sunday, December 22, 2024
Novel

തുലാമഴ : ഭാഗം 21 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

രാവിലെ ഉണരാൻ സൂരജും അമ്മുവും കുറച്ചു വൈകി…… മുത്തശ്ശിയുടെ വിളി കേട്ടാണ് ഉണർന്നത്…

ചാടി എഴുന്നേൽക്കാൻ തുടങ്ങിയ
അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്…

രണ്ടുകൈകൊണ്ടും മുറുകെ പിടിച്ച് നെഞ്ചോട് ചേർത്തിരിക്കുകയാണ്
സൂരജ്…. മുത്തശ്ശി വിളിച്ചതൊന്നും അറിഞ്ഞിട്ടേയില്ല…..

ദാ വരുന്നു മുത്തശ്ശി…. പറഞ്ഞു
കൊണ്ട് അവൾ സൂരജിന്റെ കൈ വിടുവിക്കാൻനോക്കി… പക്ഷെ മുറുക്കം കൂടുകയാണ് ഉണ്ടായത്…

അമ്മു സംശയത്തോടെ മുഖമുയർത്തി നോക്കി… കുസൃതിച്ചിരിയോടെ കണ്ണടച്ചു കിടക്കുകയാണ് സൂരജ്…. അമ്മു ചിണുങ്ങലോടെ വിളിച്ചു..സൂരജേട്ടാ
കഷ്ടം ഉണ്ട് കേട്ടോ…. അവൻ അവളെയും കൊണ്ട് ഒന്നു മറിഞ്ഞു കിടന്നു..

അവളുടെ മുകളിൽ കിടന്നു കൊണ്ട്കണ്ണുകളിലേക്ക് നോക്കി….

നോട്ടം നേരിടാനാവാതെ കണ്ണുകൾ
ഇറുകെ പൂട്ടി….

വീണ്ടും വാതിലിൽ മുത്തശ്ശിയുടെ
വിളികേട്ടു…. നിങ്ങളെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…. ഈ മുത്തശ്ശിയുടെ ഒരു
കാര്യം…. ആരാണാവോ രാവിലെ….

ഒന്നു റൊമാൻസിക്കാനും സമ്മതിക്കില്ല…

അമ്മുവിന്റെ മുകളിൽനിന്നും മാറി
അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കി
ഉടുത്തു സൂരജ്.. .അമ്മു ചിരിയോ
വാഷ് റൂമിലേക്ക് കയറി..

അമ്മു ഇറങ്ങുമ്പോൾ സൂരജ് എന്തോ ആലോചിച്ചു കൊണ്ട് കട്ടിലിൽ കിടപ്പുണ്ട്.. സൂരജേഏട്ടാ പോയി ഫ്രഷാവ്… അവൾ
ടവൽ അവന്റെ മുഖത്തേക്ക് ഇട്ടു….

അവൻ ചാടിയെഴുന്നേറ്റു…. അവളെ അവളെ ഇറുകെ പുണർന്നു….

മുഖം അവളുടെ മുഖത്തേക്കു അടുപ്പിച്ചു…

മുഖത്ത് പറ്റിയിരുന്നവെള്ളത്തുള്ളികൾ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.. പിന്നെഅവളുടെ ചുണ്ടുകളിലേക്ക് മുഖം അടുപ്പിച്ചു…

അമ്മു സൂരജിനെ തള്ളിമാറ്റി… പോയി പല്ലു തേച്ചിട്ട് വാ സൂരജേട്ടാ….

ആഹാ അത്രക്കായോ…. അവൻ അവളെ വലിച്ചടുപ്പിച്ചു….

അവളുടെ ചുണ്ടുകൾ
തന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു….

 

ശ്വാസം കിട്ടാതെ ആയപ്പോൾ അവളുടെ പിടിവിട്ടു….. അമ്മു അവനെ കൂർപ്പിച്ചു നോക്കി…..

സൂരജ് കള്ളച്ചിരിയോടെ വാഷ് റൂമിലേക്ക് കയറി…

അമ്മുവും സൂരജും താഴേക്ക്
ചെല്ലുമ്പോൾ പൂമുഖത്തുനിന്നും ആരുടെയോ സംസാരം കേട്ടു….സൂരജ് പൂമുഖത്തേക്ക് ചെന്നു…. പരിചയം
തോന്നിയില്ല ആരാണെന്ന്…..

മുത്തശ്ശനോടും അമ്മച്ഛനോടും സംസാരിക്കുന്നുണ്ട്…. ഒരുവേള
കണ്ണുകൾ സൂരജിൽ തങ്ങിനിന്നു…..

മുത്തശ്ശൻ പറഞ്ഞു ഇത് അമ്മുവിന്റെ ഭർത്താവാണ്..സൂരജ് … അപ്പോഴേക്കും അമ്മുവും മുത്തശ്ശിയും അമ്മയും കൂടി ചായയും പലഹാരങ്ങളും കൊണ്ടുവച്ചു….

മോൾക്ക് ഇത് ആരാണെന്ന് മനസ്സിലായോ… അമ്മു ആ മുഖത്തേക്ക് നോക്കി
തറഞ്ഞു നിന്നു… അർജുന്റെ അച്ഛൻ….

അന്ന് കോളേജിൽ വിളിച്ചപ്പോൾ
കണ്ടതാണ്…. അവൾ സൂരജിനെ നോക്കി…

എന്തോ ഓർമ്മയിൽ ഒരു നിമിഷം ആ കണ്ണുകളിൽ ഭയം ഉടലെടുത്തു… അർജുന്റെ അച്ഛൻ അവൾക്ക് അരികിലേക്ക് വന്നു….

മോളെ…….. പൊറുക്കാനാവാത്ത തെറ്റാണ് അവൻ നിന്നോട് ചെയ്തത്…… അവനുവേണ്ടി ഞാൻ മാപ്പു ചോദിക്കുകയാണ്… അയാൾ ഇരുകൈയും കൂട്ടി തൊഴുതു…. അവൾ ഞെട്ടലോടെ പിന്നോട്ട് മാറി…മുത്തശ്ശൻ പെട്ടെന്ന് എഴുന്നേറ്റു…. . എന്തായിത്…. പ്രശ്നങ്ങളൊക്കെ നമ്മൾ പറഞ്ഞു തീർത്തത് അല്ലേ….പിന്നെന്താ …….

പെട്ടെന്ന് അർജുന്റെ അച്ഛൻ മുത്തശ്ശൻറെ കൈ രണ്ടും കൂട്ടി പിടിച്ചു തൊഴുതു… എങ്ങനെ പറയണം എന്നറിയില്ല… പറയാതിരിക്കാൻ വയ്യ…. .ആരോടും ഒരു ദ്രോഹവും ഇന്നുവരെ ചെയ്തിട്ടില്ല…..

പക്ഷേ ജന്മം നൽകിയ മകൻ അതിന്റെയും ഇരട്ടി ദ്രോഹം ചെയ്തു…. ഒരു പെൺകുട്ടിയോട്…… ഒന്നല്ല രണ്ട് പെൺകുട്ടികളോട്….. അനുഭവിച്ചു… ഒരുപാടൊരുപാട്……

ഒടുവിൽ വേദനതിന്ന് ആ ജീവനും പോയി…

അവസാന സമയത്താ എന്നോട് എല്ലാം പറയുന്നത്…. എല്ലാം കേട്ടപ്പോൾ പിന്നെ തിരിഞ്ഞു നോക്കാൻ തോന്നിയില്ല…. അവസാനമായി ഒരിറ്റു വെള്ളം പോലും കൊടുത്തില്ല..

എല്ലാം മുജ്ജന്മ പാപം ആണ്.. അനുഭവിക്കുകതന്നെ….

മകനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മനുഷ്യൻ
പറയുമ്പോൾ ഒരു വേള തളർന്നു കസേരയിൽ ഇരുന്നു പോയി…….

പരവേശത്തോടെ അമ്മുവിൽ നിന്നും വാങ്ങിയ വെള്ളം കുടിച്ചു കൊണ്ട് ഒരു നിമിഷം നിശബ്ദമായിരുന്നു…….സൂരജ് ശ്വാസം പിടിച്ചിരുന്നു..

എന്താണ് പറയുന്നത് എന്ന് അറിയാൻ.. അർജുന്റെ അച്ഛൻ പറഞ്ഞു തുടങ്ങി……..

ഞാനും അർജുന്റെ അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് …ബാംഗ്ലൂരിലെ സമ്പന്നമായ ദേവര കുടുംബത്തിലെ ആയിരുന്നു അവന്റെ അമ്മ……

അവിടെയാണ് അർജുന്റെ അമ്മയുടെ ആൾക്കാർ…. അമ്മ അർജുന് ഇളയ അനുജത്തിക്ക് രണ്ടു വയസ്സുള്ളപ്പോൾ മരിച്ചതാണ്…. .

പിന്നെ രണ്ടാളും അവിടെയായിരുന്നു…

അവന് പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് നാട്ടിലേക്ക് വന്നത്…

വെക്കേഷൻ സമയത്തൊക്കെ രണ്ടാളും അങ്ങോട്ട് പോകുമായിരുന്നു….

മകളിൽ നിന്നാണ് അറിഞ്ഞത് ചേട്ടന് അവിടെ
കുറെ ചീത്ത കൂട്ടുകെട്ട് ഉണ്ടെന്ന്….

പിന്നെ അങ്ങോട്ട് വിടാതായി…. പക്ഷേ അച്ഛൻ അറിയാതെ അച്ഛനെക്കാളും
അനുജത്തിയെക്കാളുംഉപരിയായി അവരുമായുള്ള ബന്ധം വളർന്നു…

ആരും അറിഞ്ഞില്ല എന്ന് മാത്രം …..

പി ജി ക്ക് ചേർന്നപ്പോഴാണ് മോളെഇഷ്ടം ആണെന്ന് അനുജത്തിയോട് പറഞ്ഞത്… അത് ആത്മാർത്ഥവും ആയിരുന്നു..

പിന്നെ അവൻ ആളാകെ മാറുകയായിരുന്നു.. എപ്പോഴും സന്തോഷം ആയിരുന്നു…..

അപ്പോൾ മോൾ പറയുമായിരുന്നു അമ്മു ചേച്ചി ഈ വീട്ടിൽ വന്നാൽ നമ്മുടെ
വീട് ഒരു സ്വർഗ്ഗം ആയി മാറും എന്ന്…..

ആ ഇടയ്ക്കാണ് അവന്റെ അമ്മയുടെ
അമ്മ മരിക്കുന്നത്.. ഞങ്ങളെല്ലാവരും ബാംഗ്ലൂർക്ക് പോയി…രണ്ടാഴ്ച അവിടെ ആയിരുന്നു….

ആ സമയമാണ് അവൻ വീണ്ടും പഴയ കൂട്ടുകെട്ടിൽ പോയത്…. പക്ഷേ ആരും അറിഞ്ഞില്ല…

തിരികെ നാട്ടിൽ വന്ന് രണ്ടു ദിവസങ്ങൾക്കുശേഷം കോളേജിലേക്ക് പോയി തുടങ്ങി…. പക്ഷേ തിരികെ അർജുൻ വന്നത് ആകെ മദ്യപിച്ച് ലക്കുകെട്ട് ആയിരുന്നു…

പിന്നെ അവനെ ഞങ്ങൾക്ക് നഷ്ടമാവുകയായിരുന്നു…. സ്വബോധത്തോടെ ഒരിക്കലും വന്നിട്ടില്ല…. ഇതിനിടയിൽ ബാംഗ്ലൂർ ഉള്ള കൂട്ടുകാർ മയക്കുമരുന്നും എത്തിച്ചു തുടങ്ങി…

ഒരുവിധത്തിലും എന്റെ കയ്യിൽ നിന്നില്ല.. കാലുപിടിച്ചു…. അനിയത്തിയുടെ
ജീവിതം കൂടി നശിപ്പിക്കരുത് എന്ന്
കേട്ടില്ല…. വേണമെന്ന് വെച്ചാലും അവർ സമ്മതിക്കില്ല….

മോളെ വീട്ടിൽ നിർത്താൻ പേടിയായി…… ഹോസ്റ്റലിലേക്ക് മാറ്റി….

ആയിടയ്ക്കാണ് കോളേജിൽ നിന്നും വിളിക്കുന്നത്…….. വീട്ടിൽ വന്ന അന്നു
രാത്രി തന്നെ അവൻ വീടുവിട്ടിറങ്ങി….

ബാഗുമെടുത്ത്ഇറങ്ങാൻ തുടങ്ങിയപ്പോൾ എവിടേക്കാണ് എന്ന് ചോദിച്ചെങ്കിലും
മറുപടി ഒന്നും കിട്ടിയില്ല……

മാസങ്ങൾക്കു മുൻപാണ് ബാംഗ്ലൂരിൽ നിന്നും ഒരു ഫോൺ വന്നത്…

അർജുന്റെ അമ്മാവന്റെ മകൻ…. ഒരു കാർ ആക്സിഡന്റിൽ മരിച്ചെന്ന് ഒപ്പം അവനും ഉണ്ടായിരുന്നു എന്ന്….ഹോസ്പിറ്റലിൽ ചെന്ന് അവനെ കണ്ട് ഞാൻ തകർന്നു പോയി …

രണ്ടു കാലും മുറിച്ചു മാറ്റി.. പഴയ അർജുന്റെ പ്രേതം ആണെന്ന് തോന്നി…. എന്റെ ചോരയല്ലേ കണ്ടിട്ട് സഹിച്ചില്ല…

ഞാനും മോളും മാറി മാറി നിന്നു അവനെ സംരക്ഷിച്ചു…..പക്ഷേ മുറിച്ചുമാറ്റിയ
കാലിൽ നിന്നും പഴുപ്പ് കയറിത്തുടങ്ങി….

വേദന സഹിക്കാൻ കഴിയാതെ അലറിക്കരഞ്ഞു….

ഒടുവിലാണ് പറഞ്ഞത് അമ്മു മോളെ
കുറിച്ച്…. ഒരുപക്ഷേ പറഞ്ഞില്ലെങ്കിൽ മരിച്ചാലും സ്വസ്ഥത കിട്ടില്ല എന്ന് തോന്നിക്കാണും…..

അന്ന് ആക്സിഡന്റ് സംഭവിച്ചിടത്തു നിന്നും മോളെ ആംബുലൻസിൽ കയറ്റി ഭർത്താവ് ആണെന്നും പറഞ്ഞ് കൊണ്ടുപോയത് അർജുനും അവന്റെ അമ്മാവന്റെ മകൻ രംഗനാഥൻ കൂടിയായിരുന്നു എന്ന്…

അവരുടെ അവിടുത്തെ ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ടുപോയത്…

അന്ന് നിങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ റിസപ്ഷനിൽ ഉള്ള കുട്ടിയെ കൊണ്ട് പറയിച്ചതാണ് അവിടെ ഇല്ലെന്ന്…..

ഒരുപാട് നാൾ ഒന്നും
അമ്മുവിനെ അവിടെ കിടത്തിയില്ല… രാത്രിക്ക് രാത്രി അമ്മുവിനെ മൈസൂരിലെ ഒരു ഹോസ്പിറ്റലിലേക്ക് മാറ്റി…

അവിടെ നോക്കാൻ ആളെ നിർത്തി…….തിരികെ വന്ന് വീണ്ടും കള്ളും കഞ്ചാവും പെണ്ണും ആയി നടന്നു…. അപ്പോഴാണ് അമൃത മിസ്സിംഗ് കേസന്വേഷണം ശക്തമായത്….

ദേവര കുടുംബത്തിൽ വർഷങ്ങളായി ഒരു തമിഴ് കുടുംബമാണ് അടുക്കള ജോലിക്ക്….

അവരുടെ ഒരു ചെറുമകൾ ഉണ്ടായിരുന്നു.. ദേവി.. സുന്ദരി ആയിരുന്നു.. രൂപം ഒക്കെ ഇവിടുത്തെ അമ്മു മോളെ പോലെ….

കള്ളും കഞ്ചാവും അടിച്ച് കാമഭ്രാന്ത് മുഴുവൻ ആ പാവത്തിനോട്‌ തീർത്തു അവന്മാർ…. അതിനെയാ അന്ന് പകുതി കത്തിച്ചത്……

മോളുടെ ഡ്രസ്സും ആഭരണങ്ങളും അതിന്റെ ദേഹത്ത് ഇട്ടു ദുഷ്ടന്മാർ….

പോലീസ് ഒക്കെ രംഗനാഥന്റെ ആൾക്കാര്
ആയിരുന്നു… അവനറിയാതെ
അവരൊന്നും ചലിക്കില്ല…

അമ്മു
മോളുടെ നില ദിവസത്തിന് ദിവസം വഷളായി…

രംഗനാഥന്റെ നിർദ്ദേശപ്രകാരം ആയിരുന്നത്രേ എല്ലാം…..

അവന് മോളെ…….. എങ്ങനെയാ ഞാൻ പറയുക….അന്ന് കോളേജിൽ നടന്ന പ്രശ്നവും അവന്റെ നിർദ്ദേശമനുസരിച്ച് ആയിരുന്നു….. വിഷം കുത്തി വെക്കുകയായിരുന്നു അവന്റെ മനസ്സിൽ…..

എല്ലാം നഷ്ടപ്പെട്ടപ്പൊഴാ ഒക്കെ തിരിച്ചറിയുന്നത്..

ഒടുവിൽ മോൾ ഇനി ഒരിക്കലും എഴുന്നേൽക്കില്ല എന്ന് തോന്നിയപ്പോഴാണ് രംഗനാഥന്റെ
ആൾക്കാർ മോളെ മൈസൂർ മെഡിക്കൽ കോളേജിൽ ആക്കിയത്….

അന്ന് രാത്രിയിലാ ആക്സിഡന്റ് ഉണ്ടായത്.. സ്പോട്ടിൽ തന്നെ രംഗനാഥൻ മരിച്ചു… അവസാന സമയത്താ അവൻ എന്നോട് ഇതെല്ലാം പറഞ്ഞത്… ഞാൻ മൈസൂരിൽ പോയിരുന്നു… ഏതോ ഒരു ഡോക്ടർ
മോളെ വേറെ എങ്ങോട്ടോ മാറ്റി എന്ന് പറഞ്ഞു…

ഡോക്ടർ ഇപ്പോൾ നാട്ടിൽ ഇല്ലെന്നും അറിഞ്ഞു… .പിന്നെയാ വീട് തേടിപ്പിടിച്ച് ഇവിടെ വന്നത്…. എന്റെ മോനോട് ക്ഷമിക്കണം എന്ന് പറയാൻ പോലുമുള്ളഅർഹത ഇല്ല….

പക്ഷേ അവന് മോളെ ഒരുപാട് ഇഷ്ടമായിരുന്നു….

അവസാനം അവൻ എന്നോട് പറഞ്ഞത് അമ്മു എന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ
ഈ ലോകത്തിൽ ഏറ്റവും സന്തോഷവാൻ ഞാൻ ആയിരുന്നേനെ എന്നാണ്……

അർജുന്റെ അച്ഛൻ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മുവിന്റെ അടുത്തേക്ക് വന്നു… എന്റെ മകളുടെ സ്ഥാനത്താണ് നിന്നെ കാണുന്നത്…… ക്ഷമിക്കണം രണ്ടു കൈയും കൂപ്പി കൊണ്ട് കണ്ണുകൾ അടച്ചു നിന്നു…

കണ്ണു തുടച്ചു കൊണ്ട് ആ മനുഷ്യൻ യാത്രപറഞ്ഞ് ഇറങ്ങുന്നത് അമ്മു നിറ മിഴിയാലെനോക്കിനിന്നു…..

അമ്മമ്മ അവളുടെ നെറുകയിൽ
തലോടി…. സാരമില്ല മോളേ കരയണ്ട…

സൂരജിന്റെ കണ്ണുകൾ ചെമ്പക
ചുവട്ടിലേക്ക് നീണ്ടു…. എവിടെയോ ഉള്ള
ഒരു പെൺകുട്ടി കുറെ നരാധമന്മാരുടെ ക്രൂരതയ്ക്ക് ഇരയായി… പാവം അവൻ നെടുവീർപ്പെട്ടു……

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അഞ്ചു വർഷങ്ങൾക്കുശേഷം…..

അമ്മു രാവിലെ കുളിച്ചു വന്നു മുടി തുവർത്തി കൊണ്ട് നിന്നപ്പോഴാണ്
പിന്നിൽ നിന്നും സൂരജിന്റെ കൈകൾ അവളെ വരിഞ്ഞുമുറുക്കിയത്….

മുഖം അവളുടെ തോളിൽ വച്ചുകൊണ്ട് അവൻ കണ്ണാടിയിലേക്ക് നോക്കി….

ഓരോ ദിവസം കഴിയുംതോറും നിന്റെ സൗന്ദര്യം കൂടി വരികയാണല്ലോ പെണ്ണേ….

അവൾ ചിരിയോടെ സൂരജിനെ നോക്കി… ഒന്നു പോ സൂരജേട്ടാ.. അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് എന്തോ മന്ത്രിച്ചു…. അയ്യേ വഷളൻ…..

അവൾ അവന്റെ വയറിൽ കുത്തി… അവൻ ചിരിയോടെ അവളെ തിരിച്ചു നിർത്തി…. മൂക്കുകൊണ്ട് അവളുടെ മൂക്കിൽ ഉരസി…

നാണം കൊണ്ട് ചുവന്ന അവളുടെ മൂക്കും കവിളും ചുണ്ടും നോക്കിനിന്നു………

സത്യം പറയട്ടെ അമ്മൂസേ…. നിന്നെ
ഇപ്പോൾ കടിച്ചു തിന്നാൻ തോന്നുന്നുണ്ട്….

ദേ സൂരജേട്ടാ എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്…. രാവിലെ എഴുന്നേറ്റ് കുളിച്ചപ്പോൾ എവിടെയൊക്കെയാ
നീറ്റൽ എന്ന് അറിയില്ലായിരുന്നു…എന്നെ കാണുമ്പോൾ സൂരജേട്ടന് കുറച്ച് കടി കൂടുതലാ…..

എടീ അത് പിന്നെ എത്ര ദിവസങ്ങൾക്കു ശേഷമാ…

ഏട്ടനും ഏട്ടത്തിയും രണ്ടാഴ്ച ഇവിടെ ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് ആയിരുന്നു….. ഒന്നു തൊടാൻ ആ ചട്ടമ്പികല്യാണി സമ്മതിക്കുമോ…. നല്ല ടൈമിംഗ് അല്ലേ കാന്താരി…….

ഇനിയിപ്പോ സതീഷേട്ടന്റെ കാര്യം കട്ടപ്പൊക…. പറഞ്ഞുകൊണ്ട് സൂരജ് അമ്മുവിനെ നെഞ്ചോട് ചേർത്തു……. അവളുടെ ചുണ്ടിലേക്ക് ചുണ്ടുകൾ ചേർത്തതും വാതിലിൽ നിന്നും വിളി വന്നു…

അച്ചേ……. അമ്മു പെട്ടെന്ന് സൂരജിനെ തള്ളിമാറ്റി…. ആഹാ…. .അച്ഛയുടെ
ചിമ്മുസ് എത്തിയല്ലോ… അവൻ അവളെ വാരിയെടുത്തു കവിളിൽ ചുണ്ടുകൾ ചേർത്തു….

ആരുടെ മോളാ….
അച്ചേടെ മോളാ……

ഇന്നലെ അച്ചേ കളഞ്ഞിട്ട് എവിടാ
ചിമ്മുസ് പോയത്…

നാൻ വല്ലീടേം ദീയമ്മേടേം അവതാ ചാച്ചിയത്…… ആണോടാ ചക്കരേ …… ആം… അച്ഛേടെ പൊന്നു ഒരു ചക്കര ഉമ്മ തന്നെ
അച്ചക്ക്…. അവൾ സൂരജിന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി………

സൂരജിന്റെയും അമ്മുവിന്റെയും മകളാണ് ചിന്മയ എന്ന ചിമ്മു…… ചെമ്പകശ്ശേരി തറവാടിന്റെ കിലുക്കാംപെട്ടി ആണ്….

അമ്മുവിനെ പോലെ സുന്ദരിയായ ഒരു പൊന്നുമോൾ…. ആരുകണ്ടാലും ഒന്നു കൊഞ്ചിക്കും അവളെ…..

സതീഷ് രണ്ടാഴ്ച നാട്ടിൽ ഉണ്ടായിരുന്നില്ല… മുംബൈയിൽ ഒരു കോൺഫറൻസ് ഉണ്ടായിരുന്നു……. ദീപ്തിയും കൂടെ പോയിരുന്നു…

രണ്ടാളും എത്തിയപ്പോൾ രാത്രിയായിരുന്നു…. സതീഷിനെ കണ്ടാൽ പിന്നെ ആരെയും വേണ്ട….

വല്ലിടേം ദീയമ്മേടേം കൂടെ കിടന്നാൽ മതി….
സൂരജ് അവസരം നോക്കി ഇരിക്കുകയായിരുന്നു…..

പ്രഭാത ഭക്ഷണം തയ്യാറാക്കി വെച്ചിട്ട്
അമ്മു എല്ലാവരെയും കഴിക്കാനായി
വിളിച്ചു….. ഷോപ്പിലേക്ക് പോകാൻ ഡ്രസ്സ് മാറി ഇറങ്ങുമ്പോഴാണ് സതീഷും ഇറങ്ങി വന്നത്…

സതീഷ് സൂരജിനെ ചുഴിഞ്ഞു നോക്കി… നല്ല ക്ഷീണം ഉണ്ടല്ലോടാ
മുഖത്ത്… സൂരജ് ഒരു കള്ളച്ചിരിയോടെ സതീഷിനെ കണ്ണിറുക്കി…

ബാക്കിയുള്ളവന്റെ കഞ്ഞിയിൽ പാറ്റ
ഇട്ടിട്ട് നടക്കുവാ അവൻ…..ഉറങ്ങി എന്ന് വിചാരിച്ചാ ഇന്നലെ ദീപ്തിയുടെ
അടുത്തേക്ക് നീങ്ങിയത്… എവിടുന്ന് അപ്പോൾ തന്നെ നടുക്ക് വന്നുവീണു….

സൂരജ് പൊട്ടിച്ചിരിച്ചു… അനുഭവിച്ചോ… നീയല്ലേ അതിന്റെ പ്രൊഡ്യൂസർ….
അപ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി…

ഡൈനിംഗ് റൂമിലേക്ക് ചെന്ന രണ്ടാളും അവിടെ നടക്കുന്നത് കണ്ട് ചിരിയോടെ നിന്നു….

ദീപ്തിയും അമ്മുവും ബ്രേക്ക്
ഫാസ്റ്റ് നിരത്തുകയാണ് അതിനൊപ്പം
തന്നെ കസേരയിൽ കയറി നിന്ന്
ചിമ്മുട്ടനും എല്ലാം എടുത്തു വയ്ക്കുന്നു….

ദീയമ്മേ…. മോൾ ഇന്ന് വല്ലിടെ കൂടെയാ
ഇച്ചുന്നേ…. ആയിക്കോട്ടെ… ദീയമ്മേടെ പൊന്നു വല്ലിടെ കൂടെ ഇരുന്നാൽ മതി കേട്ടോ…..

ദേ…ചിമ്മുട്ടാ വല്ലിക്ക് ഹോസ്പിറ്റലിൽ പോകേണ്ടത….നീ
ഇങ്ങോട്ട് മാറി ഇരുന്നേ… വല്ലിടെ
ഡ്രസ്സിൽ മുഴുവനാക്കും നീ… മേണ്ട
അമ്മു ചീച്ചിയാ…. എനിച്ച്‌
വല്ലിടെ കൂടെ ഇന്നാ മതി..

അവൾ കുഞ്ഞി ചുണ്ടു പിളർത്തി…

സതീഷും സൂരജും പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു… അച്ഛേടെ ചിമ്മുസ് എന്തിനാ കരയുന്നത്…എനിച്ച്‌ വല്ലിടെ
കൂടെ ഇച്ചണം….

അമ്മു മേണ്ടാ പരഞ്ഞു… അച്ചോടാ… അച്ഛാ അമ്മുന് വഴക്ക് കൊടുക്കാം കേട്ടോ…. ഇല്ല അച്ഛാ അമ്മൂനെ ബക്ക് പരയത്തില്ല.. എപ്പഴും ഉമ്മയാ കൊക്കുന്നെ…

സൂരജ് ചമ്മലോടെ നിന്നു.അമ്മു പെട്ടെന്ന് അടുക്കളയിലേക്ക് വലിഞ്ഞു.

എന്റെ ഈശ്വരാ.. ഈ കുരുപ്പ് നാണം
കെടുത്തുമല്ലോ…. സൂരജ് ആരെയും നോക്കാതെ കസേര വലിച്ചിട്ട് ഇരുന്നു….

ദീപ്തി ചിരി അമർത്തിക്കൊണ്ട് സൂരജിന്റെ പ്ലേറ്റിലേക്ക് അപ്പം എടുത്തു വച്ചു…..

സതീഷ് ഒന്നു ചുമച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഇരുന്നു… എടാ പിടലി നോവും ഒന്നു നിവർന്നു കൂടി നോക്ക്….

അപ്പോഴാണ് സൂരജിന്റെ അച്ഛനുമമ്മയും അവിടേക്ക് വന്നത്…. സതീഷിന്റെ നാവ് അടങ്ങിയിരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് സൂരജ് പെട്ടെന്ന് തന്നെ കഴിച്ചു എഴുന്നേറ്റു….

അപ്പോഴും സതീഷിനെ
കഴിപ്പിക്കുകയായിരുന്നു ചിമ്മു….

അവന്റെ ഷർട്ടിലും മുഖത്തും എല്ലാം
ആ കുഞ്ഞു കയ്യിൽ നിന്നും വീണ കറിയായിരുന്നു… സതീഷ് തനിയെ
കഴിക്കാൻ തുടങ്ങിയപ്പോൾ കുറുമ്പി സമ്മതിച്ചില്ല…

അവളുടെ ആ കുസൃതി ആസ്വദിച്ച് അവൻ കഴിച്ചു….

സതീഷും ദീപ്തിയും ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തുടങ്ങി.. അപ്പോഴേക്കും
അചച്ചന്റെ കൂടെ ആന കളിക്കുകയായിരുന്ന ചിമ്മു ഓടിയെത്തി….

സതീഷിന്റെ തോളിലേക്ക് കയറാൻ കയ്യുയർത്തി….

വല്ലി എന്നേം…. സതീഷ് അവളെ വാരിയെടുത്തു … തെരുതെരെ ഉമ്മവച്ചു.. ഇപ്പോ വല്ലിടെ ചിമ്മുട്ടൻ അച്ഛച്ചയുടെ
കൂടെ കളിക്ക്…

വല്ലി ഹോസ്പിറ്റലിൽ
നിന്നും വരുമ്പോൾ ഡയറി മിൽക്ക് വാങ്ങി കൊണ്ടു വരാം കേട്ടോ… വല്ലി നിച്ച്
ദയറി മിക്ക് ചിക്കാ ഇസ്‌തം…

ആണോടാ… ദീപ്തി ചിരിയോടെ അവളെ തഴുകി…
ചിമ്മു വീണ്ടും അച്ചച്ഛന്റെ പുറത്ത് ആന കളി തുടങ്ങി…

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

സൂരജ് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്ക്
അമ്മു മുകളിലേക്ക് കയറിവന്നു….

പതിവുപോലെ അമ്മുവിനെ നെഞ്ചോട് ചേർത്തു.. പിന്നെ നെറുകയിൽ അമർത്തി ചുംബിച്ചു…. പെരുവിരലിൽ ഉന്തി നിന്ന് അവന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി…..

എന്റെ ചട്ടമ്പിക്കല്യാണി എവിടെ അമ്മൂസേ ……

അച്ചേ…

അപ്പോഴാണ് കുറുമ്പി ഓടിവന്നത്….
അച്ചേടെ പൊന്നേ…..

ആരുടെ മോളാ….
അച്ചേടെ മോളാ….

അവൻ അവളെ പൊക്കിയെടുത്തു… അവളുടെ രണ്ടു കവിളിലും അമർത്തി ചുംബിച്ചു..
ഇനി അച്ചയ്ക്ക് തന്നേ…

കേൾക്കാൻ ഇരുന്നതു പോലെ സൂരജിന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….

ഇവൾ അമ്മയുടെ മോള് തന്നെ…..
ഒന്ന് ചോദിച്ചാൽ ഒരായിരം തരും……..

സൂരജ് മറുകൈകൊണ്ട് അമ്മുവിനെ
വലിച്ച് നെഞ്ചോട് ചേർത്തു……….

സൂരജും അമ്മുവും അവരുടെ
ചിമ്മുസിന്റെ കുസൃതിയുമായി ഒരുപാടുകാലം ജീവിക്കട്ടെ…

അവസാനിച്ചു…………..

(ഒരു തുടക്കക്കാരിയായ എനിക്ക് നൽകിയ സപ്പോർട്ടിനും സ്നേഹത്തിനും എന്റെ പോരായ്മകൾ ഒക്കെ ഉൾക്കൊണ്ടുകൊണ്ട് എന്റെ കഥയെ സ്നേഹിച്ച എല്ലാവർക്കും ഒരുപാട് നന്ദി……. )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14

തുലാമഴ : ഭാഗം 15

തുലാമഴ : ഭാഗം 16

തുലാമഴ : ഭാഗം 17

തുലാമഴ : ഭാഗം 18

തുലാമഴ : ഭാഗം 19

തുലാമഴ : ഭാഗം 20