Wednesday, September 18, 2024
Novel

തുലാമഴ : ഭാഗം 8

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

സൂരജ് കാറിലേക്ക് കയറി സ്റ്റീയറിംഗിൽ തല വെച്ച് കുറെ നേരം കിടന്നു…

നെഞ്ചിനുള്ളിൽ തീയാളുന്നു…

ഇത്രത്തോളം ആഴത്തിൽ അമ്മു തന്റെ മനസ്സിൽ പതിഞ്ഞിരുന്നുവോ…

മറ്റൊരാൾ ആ സ്നേഹത്തിന് അവകാശി ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല…..

സത്യം എന്താവും…
അവൻ കാർ മുൻപോട്ട് എടുത്തു…

വീട്ടിൽ ചെന്നു കയറിയപ്പോൾ തന്നെ ഒരുപാട് താമസിച്ചിരുന്നു.. ആരും ആഹാരം കഴിച്ചിട്ടില്ല..

എല്ലാവരും തന്നെ നോക്കി ഇരിക്കുകയാണ് ഒരു വറ്റു പോലും ഇറങ്ങില്ല…
പക്ഷേ ആരെയും വിഷമിപ്പിക്കാൻ വയ്യ..

ഞാൻ ഒന്ന് ഫ്രഷായി വരാം അമ്മേ…

അവൻ ആർക്കും മുഖം കൊടുക്കാതെ മുകളിലേക്ക് കയറി…

ഷവർ തുറന്ന് കുറെ നേരം
തണുത്ത വെള്ളം തലയിലേക്ക്
വീഴാനായി നിന്നു…

മനസ്സിലെ കനൽ ഒരു വെള്ളത്തിനും
തണുപ്പിക്കാനാവില്ല…

അവൻ വെളിയിലേക്കിറങ്ങി..
ഡ്രസ്സ് മാറ്റി താഴേക്കിറങ്ങി.

എല്ലാവരും ഡൈനിംഗ് ടേബിളിൽ ഉണ്ട്..

അവൻ ഒന്നും മിണ്ടാതെ കസേര വലിച്ചിട്ടിരുന്നു…

ഗായത്രി ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി..

ആഹാരം ഇറങ്ങുന്നില്ലെങ്കിലും എല്ലാവരെയും ബോധിപ്പിക്കാൻ
കഴിച്ചെന്നു വരുത്തി…

സതീഷ് അവനെ ശ്രദ്ധിച്ചു..

ഉള്ളിൽ അലയടിക്കുന്ന സങ്കടക്കടൽ കണ്ണിൽ തെളിഞ്ഞു കാണാമായിരുന്നു.

പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റ് പോകുന്ന സൂരജിനെ എല്ലാവരും നോക്കി…

എന്തുപറ്റി ഇവന്…

പോകുന്നതിന്റെ വിഷമമാകും അമ്മേ
ദീപ്തി പറഞ്ഞു….

അവനെ ആരും നിർബന്ധിച്ച് പറഞ്ഞു
വിട്ടത് അല്ലല്ലോ…

ഇവിടെ ബിസിനസ്സും നോക്കി നിൽക്കാൻ ഞാൻ പറഞ്ഞതല്ലേ…

അപ്പോൾ അവന് അല്ലായിരുന്നോ നിർബന്ധം ജോലി ചെയ്യണമെന്ന്.
പിന്നെ എന്തിനാ വിഷമിക്കുന്നത്.
സൂരജിന്റെ അച്ഛൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് കൈ കഴുകാനായി പോയി…..

റൂമിൽ ചെന്ന് സൂരജ് ബെഡിലേക്ക് കിടന്നു…

അമ്മുവിന്റെ മുഖം മനസ്സിലേക്ക് വന്നു. അവൻ കണ്ണുകൾ ഇറുക്കിയടച്ചു.

അമ്മു തന്നെ ചതിക്കുകയാണോ…

നെറ്റിയിൽ ആരോ തൊട്ടത്
പോലെ തോന്നി. അവൻ കണ്ണുകൾ
തുറന്നു.. ഏട്ടൻ..

അവൻ എഴുന്നേറ്റിരുന്നു…

സതീഷ്‌ അവനെയും വിളിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു…

എന്താടാ എന്തുപറ്റി??

സൂരജ് ഏട്ടനെ നോക്കി
പിന്നെ മുഖം കുനിച്ചിരുന്നു..

എടാ എന്തുപറ്റി..

അമ്മുവുമായി പിണങ്ങിയോ..
അതോ പോകുന്നതിന്റെ വിഷമം ആണോ…

സൂരജ് ഒന്നും മിണ്ടാതെ
ആലോചനയോടെ ഇരുന്നു..

പിന്നെ ഏട്ടന്റെ മുഖത്തേക്ക് നോക്കി അർജുൻ കണ്ട കാര്യം പറഞ്ഞു..

എല്ലാം കേട്ട സതീഷ് സൂരജിനെ നോക്കി…

നീ ഈ യുഗത്തിൽ ഒന്നും അല്ലേ ജീവിക്കുന്നത്…

ആർക്കാണ് കോളേജ് ലൈഫിൽ ഒരു പ്രേമമൊക്കെ ഇല്ലാത്തത്..

ഈ പറയുന്ന എനിക്കും നിനക്കും ഒക്കെ ഉണ്ടായിട്ടില്ലേ…

ഇപ്പോഴും ബാംഗ്ലൂരിൽ നിന്റെ പിറകെ നടക്കുന്ന ടീന ഇല്ലേ..

ഇതൊക്കെ അതിന്റെതായ സ്പിരിറ്റിൽ എടുത്താൽ പോരെ…

അതൊക്കെ ആണ് ഏട്ടാ..

പക്ഷേ അർജുൻ പറഞ്ഞത് അവർ തമ്മിൽ ഇഷ്ടത്തിലാണ് എന്നാണ്..

അവൾ വിവാഹത്തിനുമുൻപ് അവന്റെ കൂടെ ഇറങ്ങി ചെല്ലും എന്നാണ്…

അവൻ അങ്ങനെ പറഞ്ഞോ…

ഞാൻ വിഡ്ഢി ആകരുത് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം പിന്നെ എന്താണ്…

സതീഷ് ആലോചനയോടെ ഇരുന്നു..

സൂരജ് നീ അമ്മുവിനെ വിളിച്ചോ…

ഇല്ല ഏട്ടാ..

അതെന്താ ഇതൊക്കെ കേട്ടപ്പോൾ അവളോടുള്ള ഇഷ്ടം
ആവിയായി പോയോ..

ഒരിക്കലുമില്ല ഏട്ടാ…

എനിക്ക് അവളെ അങ്ങനെ
മറക്കാൻ പറ്റില്ല. അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയി അതാണ് ഇന്ന് ഇത്രയും കേട്ടപ്പോൾ എനിക്ക് ഇത്രയധികം വേദനിക്കുന്നത്…

സതീഷ് അവന്റെ തോളിൽ തട്ടി.

നീ ആദ്യം അമ്മുവിനോട് കാര്യങ്ങൾ ചോദിക്ക്..

ഞാൻ അവളോട് ആവർത്തിച്ചു
ചോദിച്ചതാ എന്തെങ്കിലും പ്രശ്നം
ഉണ്ടോ എന്ന്.. ഇല്ലെന്നാ പറഞ്ഞത്..

അത് നേരിട്ട് പറയാനുള്ള
ബുദ്ധിമുട്ട് കാണും. ഇപ്പോൾ വിളിക്ക്..

അർജുൻ പറഞ്ഞ കാര്യം പറയ്.. ആദ്യം അമ്മുവിന്റെ മറുപടി കേൾക്കാം. അത് കഴിഞ്ഞിട്ട് ആകട്ടെ ബാക്കി. ഞാൻ പിന്നെ ഇങ്ങോട്ട് വരാം…

ശരി ഏട്ടാ…

സൂരജ് ഫോണെടുത്ത് അമ്മുവിനെ
ഡയൽ ചെയ്തു…

കോളേജിൽ നിന്നും വന്നപാടെ അമ്മു കിടക്കയിലേക്ക് വീണതാണ്..

സന്ധ്യയായിട്ടും എഴുന്നേൽക്കാത്തത് കണ്ടതുകൊണ്ടാണ് മുത്തശ്ശി ചെന്ന് നോക്കിയത്…

നല്ല ഉറക്കത്തിലാണ്. നെറ്റിയിൽ കൈ വെച്ചപ്പോൾ പൊള്ളുന്ന ചൂട്. തട്ടി വിളിച്ചിട്ടും അമ്മു കണ്ണുതുറക്കുന്നുണ്ടായിരുന്നില്ല.

പെട്ടെന്ന് തന്നെ എല്ലാവരെയും വിളിച്ചു അവർ അമ്മുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.

104 ഡിഗ്രി പനിയുമായി ആണ് അമ്മുവിനെ അഡ്മിറ്റ് ചെയ്തത്..

പിച്ചും പേയും പറയുന്നുണ്ടായിരുന്നു..
ചൂട് കുറയാൻ ഇഞ്ചക്ഷൻ എടുത്തു..

ഇറങ്ങുന്നതിനിടയിൽ ആരും ഫോണെടുക്കാൻ ഓർത്തില്ല..

ഈ സമയം സൂരജ് അക്ഷമയോടെ അമ്മുവിനെ വിളിക്കുകയായിരുന്നു..

കുറെ വെയിറ്റ് ചെയ്തിട്ടും എടുക്കാതായപ്പോൾ ലാൻഡ്
ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തില്ല.
പിന്നീട് മുത്തശ്ശന്റെ മൊബൈലിലേക്കും. ആരും ഫോണെടുത്തില്ല അവന് എന്തെന്നില്ലാത്ത ഭയം തോന്നി..

സതീഷിനോട് പറയാനായി എഴുന്നേറ്റു. അപ്പോഴേക്കും റൂമിലേക്ക് അവൻ വന്നു. ഏട്ടാ അവിടെ ആരും ഫോണെടുക്കുന്നില്ല. എല്ലാവരെയും മാറി മാറി വിളിച്ചു…

അതെന്തുപറ്റി.

സതീഷ് അമ്പരപ്പോടെ ചോദിച്ചു…
അറിയില്ല ഏട്ടാ. അവൻ ടെൻഷനോടെ കട്ടിലിലേക്ക് ഇരുന്നു..

11 മണി ആയില്ലേ ചിലപ്പോൾ എല്ലാവരും കിടന്നു കാണും.. ടെൻഷൻ ആവാതെ..
അവൻ സൂരജിനെ ആശ്വസിപ്പിച്ചു..

എന്നാലും അമ്മു ഫോൺ എടുക്കണ്ടത് ആണല്ലോ.

ഉറങ്ങിപ്പോയി കാണും..

നീ കിടക്ക് രാവിലെ പോകേണ്ടതല്ലേ.
സതീഷ് വെളിയിലേക്ക്പോയി.

സൂരജിന് ഉറങ്ങാൻ പറ്റിയില്ല..
അവൻ ആലോചനയോടെ കിടന്ന് എപ്പോഴോ ഉറങ്ങി..

രാവിലെ എഴുന്നേറ്റ് ഫോണെടുത്തു മിസ്കോൾ വല്ലതും ഉണ്ടോ എന്നാണ് അവൻ നോക്കിയത്. വീണ്ടും നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു.

നിരാശയായിരുന്നു ഫലം..

രാവിലെ കണ്ണുതുറന്ന അമ്മുവിന് തലയ്ക്കു വല്ലാത്ത ഭാരം തോന്നി..

കണ്ണുകൾ തുറന്നപ്പോൾ വല്ലാത്ത
വേദന പോലെ. അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് നെറ്റി തടവി…

അമ്മമ്മയും മുത്തശ്ശിയും കൂടി അവളുടെ അരികിലേക്ക് വന്നു. പേടിപ്പിച്ചു കളഞ്ഞല്ലോ പൊന്നൂസ് ഞങ്ങളെ.

അമ്മമ്മ കണ്ണീരോടെ പറഞ്ഞു. എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ പറയണ്ടേ അമ്മൂട്ടിയെ..

ഒന്നും മിണ്ടാതെ വന്നു കിടക്കുകയാ വേണ്ടത് ..

രാവിലെ രണ്ടാളും കൂടി അമ്മൂട്ടിയെ
വഴക്ക് പറയുവാ..

മുത്തശ്ശനും അച്ഛച്ചനും
കട്ടിലിനരികിലേക്ക് വന്നു..

ഇപ്പോൾ എങ്ങനെയുണ്ട് കുട്ടിയെ.. കുറവുണ്ട് മുത്തശ്ശാ..

അവൾക്ക് പെട്ടെന്ന് സൂരജിനെ
ഓർമ്മവന്നു. ഈശ്വരാ സൂരജേട്ടൻ
പോയി കാണുമോ..

രാത്രിയിൽ തന്നെ വിളിച്ചു കാണുമല്ലോ. എന്റെ ഫോൺ എവിടെ…

സൂരജ് ചേട്ടൻ പോയി കാണുമോ..

ഫോണൊക്കെ വീട്ടിലാ അമ്മൂട്ടിയെ.. അപ്പോഴത്തെ വെപ്രാളത്തിനിടയിൽ അതൊന്നും ഓർത്തില്ല..

സൂരജ് ചേട്ടൻ വിളിച്ചു കാണും.
അവൾ വിഷമത്തോടെ പറഞ്ഞു.
ഞാൻ വീട്ടിലേക്ക് പോയി അത്യാവശ്യം ഡ്രസ്സും ആയി വരാം.
മോനെ ഞാൻ വിളിച്ചു പറയാം…

അവൾക്ക് അന്ന് ആദ്യമായി
സൂരജിനെ ഒന്ന് കണ്ടെങ്കിൽ എന്ന് അതിയായ ആഗ്രഹം തോന്നി…

11 മണിക്കാണ് ഫ്ലൈറ്റ്.
അമ്മുവിനെ വീണ്ടും വീണ്ടും
വിളിച്ചു കൊണ്ട് അവൻ കാറിൽ കയറി.

സതീഷാണ് കൊണ്ടുവിടാൻ ചെന്നത്.
ഗേറ്റ് കടന്ന് കാർ റോഡിലേക്ക്
ഇറങ്ങിയപ്പോൾ ആണ് സൂരജിന്റെ
ഫോൺ ശബ്ദിച്ചത്..

മുത്തശ്ശൻ ആണ്…

അവൻ പെട്ടെന്ന് ഫോൺ എടുത്തു
കാതോട് ചേർത്തു.

ഹലോ മുത്തശ്ശാ..

ഒറ്റ റിങ്ങിൽ തന്നെ ഫോണെടുത്ത
അവന്റെ സ്വരത്തിലെ വെപ്രാളം മുത്തശ്ശൻ തിരിച്ചറിയുന്നുണ്ടായിരുന്നു..

മോനെ അമ്മുട്ടന് പനി കൂടി സിറ്റി ഹോസ്പിറ്റലിൽ ആണ്..

സന്ധ്യക്കാ കൊണ്ടു പോയത്. ഫോൺ എടുക്കാൻ മറന്നു. രാവിലെ അമ്മുട്ടൻ പറഞ്ഞപ്പോഴാ ഓർത്തത്..

സൂരജിന് അത് കേട്ടപ്പോൾ
വിഷമം തോന്നി. എങ്ങനെയുണ്ട്
അമ്മുവിന് ഇപ്പോൾ. കുറവുണ്ട് മോനെ.
നല്ല ചൂടുണ്ടായിരുന്നു.

ശെരി മുത്തശ്ശാ. എയർപോർട്ടിൽ
പോകുന്ന വഴിയാ അവിടെ കയറിയിട്ട് പൊയ്ക്കോളാം. ശരി മോനെ.
റൂം നമ്പർ 301 ആണ് കേട്ടോ.
ശരി മുത്തശ്ശാ…

സംസാരത്തിൽ നിന്നും കാര്യം മനസ്സിലായ സതീഷ് കാർ സിറ്റി ഹോസ്പിറ്റലിലേക്ക് പായിച്ചു.

റൂമിൽ ചെന്നപ്പോൾ അമ്മമ്മയും മുത്തശ്ശിയും അമ്മുവിന്റെ അടുത്തുണ്ടായിരുന്നു.

കയ്യിൽ ക്യാനുല കുത്തിയിട്ടിരിക്കുന്നു.
വാടിക്കരിഞ്ഞിരിക്കുന്ന മുഖം കാണകെ സൂരജിനു നന്നേ വിഷമം തോന്നി…

അവൻ അവളുടെ അരികിലേക്ക് ചെന്നു. മയങ്ങുകയാണ് അമ്മമ്മ പറഞ്ഞു.

നീ സംസാരിക്ക്. വേഗം വേണം. ഞങ്ങൾ പുറത്തേക്കിറങ്ങി നിൽക്കാം. അവർ പുറത്തേക്കിറങ്ങി.

സൂരജ് അവളുടെ അരികിലേക്ക് കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു.

അമ്മൂസെ… അവൻ അവളുടെ കവിളിൽ തട്ടി. അമ്മു ഞെട്ടി കണ്ണുകൾ തുറന്നു.

സൂരജേട്ടൻ…

അവൾ ഒന്നു കൂടി അവനെ സൂക്ഷിച്ചുനോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു.

സൂരജേട്ടാ അവൾ ഇടറിയ ശബ്ദത്തോടെ വിളിച്ചു. സൂരജ് അവളുടെ കവിളിൽ തലോടി. കരയണ്ട പനി കൂടും..

സൂരജേട്ടാ ഞാൻ….

വേണ്ട ഒന്നും പറയണ്ട. എനിക്ക് ഒന്നും അറിയുകയും വേണ്ട.

ഒന്നു മാത്രം ഓർത്താൽ മതി.

ഞാൻ കാത്തിരിക്കുന്നുണ്ട്
എന്റെ അമ്മൂസിനായി……

കഴിഞ്ഞതെല്ലാം പോകട്ടെ. അത് എന്തായാലും…

അല്ല സൂരജേട്ടാ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…

ആയിക്കോട്ടെ….

ഇപ്പോൾ അതൊന്നും ചിന്തിക്കേണ്ട. അസുഖം ഭേദമാകട്ടെ. അവൻ അവളുടെ കവിളിൽ തട്ടി…

സൂരജിന് നെഞ്ചിനുള്ളിലെ ഭാരം
എങ്ങോ പോയ പോലെ തോന്നി..

അവൻ ഒന്ന് ദീർഘശ്വാസം വിട്ടു.

സതീഷ് അകത്തേക്ക് വന്നു.
എടാ ഇറങ്ങാം സമയം പോകുന്നു.

അവൻ അമ്മുവിന്റെ അടുത്തേക്ക് ചെന്നു എങ്ങനെയുണ്ട് അമ്മുക്കുട്ടി പനിയൊക്കെ…..

കുറഞ്ഞു ഏട്ടാ..

ഇന്നലെ ഇവൻ ഉറങ്ങിയിട്ടില്ല കേട്ടോ.

സതീഷ് ചിരിയോടെ പറഞ്ഞു.

ഇറങ്ങട്ടെ..

സൂരജ് അവളെ നോക്കി..

അവൾ തലയാട്ടി..

സൂരജ് യാത്ര പറഞ്ഞു വെളിയിലേക്ക് ഇറങ്ങി..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7