Breaking
Novel

താദാത്മ്യം : ഭാഗം 31

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: മാലിനി വാരിയർ

“ഇന്ന് കണ്ടില്ലേ ഒരു സിനിമ.. അതിൽ നടന്നത് പോലെ…ദൈവം നമ്മുടെ കല്യാണം സമയത്ത് ഒരു സെക്കന്റ്‌ ചാൻസ് തന്നാൽ സിദ്ധുവേട്ടൻ എന്ത് ചെയ്യുമായിരുന്നു…” അവൻ എന്താണ് മറുപടി പറയാൻ പോകുന്നതെന്നറിയാൻ അവൾ അവനെ ആകാംഷയോടെ നോക്കി നിന്നു.. “ഈ കല്യാണം നടക്കുന്നതിന് മുൻപേ അങ്ങനെ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ഞാൻ തീർച്ചയായും ആ കല്യാണം നിർത്തും.. ” അവൻ വീണ്ടും പറയാൻ തുടങ്ങുമ്പോഴേക്കും മിഥുന അവിടെ നിന്നും നടന്നു തുടങ്ങിയിരുന്നു.. “പറഞ്ഞു തീരുന്നതിനു മുൻപേ നീ ഇതെവിടെ പോകുവാ… മിഥു… നിൽക്ക്… മിഥു… ”

അവന്റെ വാക്കുകൾ അവളുടെ ചെവിയിൽ എത്തിയിരുന്നില്ല.. അവൾ തന്റെ മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു. തലയിണയിലേക്ക് തലചായ്ച്ചവൾ കിടന്നു.അവളുടെ കണ്ണുകൾ ഒരു നീർച്ചോല പോലെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. “എനിക്കറിയാം സിദ്ധുവേട്ടാ…ഏട്ടന് ഈ കല്യാണത്തിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു എന്ന്… ഇനിയും എത്ര നാൾ കഴിഞ്ഞാലും എന്നെ അംഗീകരിക്കാൻ കഴിയില്ലെന്നും എനിക്കറിയാം.. കുടുംബത്തിന്റെ മാനത്തിനും അമ്മായിയുടെ സന്തോഷത്തിനും വേണ്ടി മാത്രമാണ് ഏട്ടൻ ഈ ബന്ധം തുടരുന്നതെന്ന് എനിക്ക് മനസ്സിലാകും.. പക്ഷെ ഞാൻ അങ്ങനെ അല്ല സിദ്ധുവേട്ടാ…ഇപ്പൊ ഏട്ടനെ ഞാനെന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്…”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.കരഞ്ഞു കരഞ്ഞു അവളെപ്പോഴോ ഉറങ്ങി പോയി. അവൾ നടന്നകന്ന ഭാഗത്തേക്ക്‌ നിശ്ചലനായി നോക്കി നിൽക്കുകയായിരുന്നു സിദ്ധു. “പറയാൻ വന്നത് എന്താണെന്ന് പോലും കേൾക്കാതെ പോയല്ലോ മിഥു.. അങ്ങനെ ഒരു സന്ദർഭം ഇല്ലാതെ, വളരെ ഭാഗിയായി നമ്മുടെ കല്യാണം നടക്കണമെന്നും നിനക്ക് ഇഷ്ടമില്ലാതെ നടന്ന ഈ വിവാഹം നിന്റെ പൂർണ്ണ സമ്മതത്തോടെ നടക്കേണ്ടതായിരിന്നെന്നും പറയാൻ വന്നതായിരുന്നു ഞാൻ.. എന്നാൽ അതൊന്നും കേൾക്കാതെ പോയതെന്തിനാ…” അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കികൊണ്ട്‌ തലയ്ക്കു പിന്നിലേക്ക് കൈ വെച്ചുകൊണ്ട് കിടന്നു.. അവന്റെ ജീവിതത്തിൽ നടന്നതെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു..ആ ഓർമ്മകൾ മുഴുവൻ കൂടുതൽ മനോഹരമായി അവന് തോന്നി.. “മിഥുന….” എന്ന ആ ഒറ്റ പേര് അവന്റെ മനസ്സിനെ മയക്കുന്നു എന്നത് അവനപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..

അമ്മയുടെ സന്തോഷത്തിനു വേണ്ടിയാണ് അവളുടെ കഴുത്തിൽ താലി ചാർത്തിയതെങ്കിലും നിറഞ്ഞ മനസ്സോടെ തന്നെയാണ് അവൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചത്. അവൾക്ക് ഒരു കുറവും വരാതെ നോക്കണം എന്ന് ആഗ്രഹിച്ചു. ഇന്ന് വരെ അങ്ങനെ തന്നെയാണ് അവൻ അവളെ നോക്കി പോരുന്നതും. അവന് അവളോടുള്ള വികാരം പ്രണയമായിരുന്നെന്ന് തിരിച്ചറിയാൻ അവന് കുറച്ചു നാളുകൾ വേണ്ടി വന്നു.. എന്നാൽ ആ പ്രണയം തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സ് സന്തോഷത്തിന്റെ അതിവരമ്പുകൾ താണ്ടിയിരുന്നു. എങ്കിലും അവളുടെ മനസ്സിലും അതുപോലൊരു ആഗ്രഹം വന്നതിന് ശേഷം തന്റെ പ്രണയത്തെ കുറിച്ച് പറയാമെന്ന് കരുതിയതാണ്. കല്യാണം അവളുടെ ഇഷ്ടമില്ലാതെയാണ് നടന്നതെങ്കിലും, അവളുടെ ജീവിതം അവൾ ആഗ്രഹിച്ചത് പോലെ തന്നെ വേണമെന്ന് വാശിപിടിച്ചവനാണ് സിദ്ധു.

വിവാഹം ചെയ്തു എന്ന കാരണത്താൽ അല്ലാതെ, അവൾ അവനെ അംഗീകരിച്ചാൽ മാത്രമേ ഈ ബന്ധം തുടരാവൂ എന്നും അവന് നിർബന്ധമുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞിരുന്ന ആ നാളുകളിൽ, അവളുടെ സാമിപ്യം അവൻ ആഗ്രഹിച്ചതാണ്. അവൾ വീണ്ടും തന്റെ വീട്ടിലേക്ക് വന്നതും അവൾ ചെയ്യുന്ന ഓരോ പ്രവർത്തികളും അവനും ഇഷ്ടമായിരുന്നു. എന്നിരുന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് അറിയാതെ ചില സമയങ്ങളിൽ അവൻ ആശയക്കുഴപ്പത്തിയായിട്ടുണ്ട്. ഇപ്പോഴും അവൾക്ക് അവനോടുള്ളത് പ്രണയമാണെന്ന് തിരിച്ചറിയാൻ അവനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒരു ജ്യോതി പോലെ അവളുടെ മുഖം മനസ്സിൽ തെളിഞ്ഞതും അതിൽ മതിമറന്ന് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. പ്രഭാത്തിലെ സൂര്യകിരണങ്ങൾ ആകാശസീമകളിൽ മുഴുവൻ പ്രകാശം പരത്തികൊണ്ടിരുന്നു, മിഥുന മെല്ലെ കണ്ണുകൾ തുറന്നു.

കഴിഞ്ഞ രാത്രിയിലെ ഓർമ്മകൾ അവളുടെ മനസ്സിനെ വേദനിപ്പിച്ചെങ്കിലും അതൊക്കെ മാറ്റി വെച്ച് മറ്റ് ജോലികളിൽ മുഴുകാൻ അവൾ തീരുമാനിച്ചു. രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയതും മീനാക്ഷി വിടർന്ന മുഖത്തോടെ അവളെ സ്വീകരിച്ചു.. “വാ മോളെ… നിനക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.. ഇരിക്ക് ഭക്ഷണം കഴിക്കാം..” കഴിക്കാൻ തോന്നിയില്ലെങ്കിലും മീനാക്ഷിക്ക് വേണ്ടി വെറുതെ കഴിച്ചെന്നു വരുത്തി.. ശേഷം അവൾ അവളുടെ ജോലികളിൽ ശ്രദ്ധചെലുത്തി.. പറ്റാവുന്നിടത്തോളം അവനെ കാണുന്നതും മിണ്ടുന്നതും കുറച്ചു കൊണ്ട് ഒഴിഞ്ഞു നടന്നു.അവൻ അവളുടെ ചെയ്തികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അതൊന്നും പുറത്ത് കാണിക്കാതെ നടന്നു. നാളുകൾ കഴിയുന്തോറും മിഥു അവനോട് സംസാരിക്കുന്നത് പൂർണ്ണമായും കുറച്ചു.

അന്ന് മിഥുവും സിദ്ധുവും അവളുടെ കൂട്ടുകാരിയുടെ വിവാഹത്തിന് ബാംഗ്ലൂരിലേക്ക് തിരിച്ചു.. മീനാക്ഷി അവരെ നിറമനസ്സോടെ യാത്രയാക്കി. ആ എട്ട് മണിക്കൂർ യാത്രയിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല..അവർ പ്രിയയുടെ വീട്ടിൽ എത്തുമ്പോഴേക്കും സമയം വൈകിട്ട് ആറ് കഴിഞ്ഞിരുന്നു. പെൺവീട്ടുകാർ സിദ്ധുവിനെയും മിഥുവിനെയും സന്തോഷത്തോടെ സ്വീകരിച്ചു. അടുത്ത ദിവസം രാവിലെയാണ് പ്രിയയുടെ കല്യാണം, പ്രിയയുടെ നിർബന്ധം കൊണ്ട് മാത്രമാണ് മിഥു ഒരു ദിവസം മുന്നേ തന്നെ എത്തിയത്.ആ സമയത്ത് തന്നെ മിഥുനയുടെ മറ്റ് സുഹൃത്തുക്കളും എത്തിയിരുന്നു. മിഥു അവളുടെ കൂട്ടുകാരികളെ ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നത് കൊണ്ട് തന്നെ വളരെ സന്തോഷത്തിൽ ആയിരുന്നു. സിദ്ധു ആകട്ടെ എല്ലാവരോടും പെട്ടെന്ന് അടുപ്പത്തിലായത് അവളെ കൂടുതൽ ആനന്ദിപ്പിച്ചു.

രാത്രി അത്തഴത്തിന് ശേഷം, സിദ്ധു ഒന്ന് കാറ്റ് കൊള്ളാം എന്ന ചിന്തയോടെ പ്രിയയുടെ വീട്ടിനരികിലുള്ള ഉദ്യാനത്തിൽ ഉലാത്തികൊണ്ടിരിക്കുകയിരിന്നു. “ഏട്ടോയ്…” മീരയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. “ഹാ… മീര…” അവൻ പുഞ്ചിരിയോടെ അവളെ നോക്കി.. “ഇവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യാ… അകത്തേക്ക് വാ.. അവിടെ ഒരുപാട് സെലിബ്രേഷൻസ് നടക്കുവാ…” അവൾ ഉത്സാഹത്തോടെ അവനെ വിളിച്ചു.. “ഞാൻ കുറച്ചു കഴിഞ്ഞ് വരാം.. കാറ്റ് കൊള്ളാലോ എന്നോർത്ത് വന്നതാ…” പുഞ്ചിരി കൈവിടാതെ അവൻ മറുപടി പറഞ്ഞു.. “ശരി ഏട്ടാ… പക്ഷെ അവിടെ ഏട്ടന്റെ ഭാര്യ ഏട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.. ഏട്ടൻ എവിടെയാണെന്ന് നോക്കി വാതിൽക്കൽ നിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി…” എന്ന് പറഞ്ഞ് മീര ചിരിച്ചതും അവൾ എന്താണ് പറയുന്നയുന്നതെന്ന് മനസ്സിലാവാതെ അവൻ ചെറുതായൊന്നു ചിരിച്ചു. .

“എങ്കിലും ഏട്ടനെ കുറിച്ച് പറയാതിരിക്കാൻ വയ്യാ.. ഏട്ടൻ ഗ്രേറ്റ്‌ ആണ്.. ഏട്ടൻ അവളെ ഒരുപാട് എൻകറേജ് ചെയ്യുന്നുണ്ട്.. ഏട്ടനെ പോലെ ഒരു ഹബെൻഡിനെ കിട്ടിയത് അവളുടെ ഭാഗ്യം തന്നാണ്..” മീര ആവേശത്തോടെ പറഞ്ഞു.. “ഞാനാണ് ഭാഗ്യം ചെയ്തവൻ മീരേ… അവളെ പോലൊരു ഭാര്യയെ കിട്ടാൻ ” മനസ്സിലുണ്ടായിരുന്ന കാര്യം അവൻ അവൾക്കുള്ള മറുപടിയായ് പറഞ്ഞു. “അതും ശരിയാ… അവളെ പോലെ ഏട്ടനെ പ്രണയിക്കാൻ വേറാർക്കും പറ്റില്ല…” മീര പുഞ്ചിരിയോടെ പറഞ്ഞതും സിദ്ധു അവളെ അതിശയത്തോടെ നോക്കി.. “എന്താ…? ” അവൻ ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി.. “എന്താന്നോ… മിഥു ഏട്ടനെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാത്ത പോലെ..! നിങ്ങളുടെ കല്യാണം കഴിഞ്ഞതും ആദ്യമൊക്ക എനിക്കും കുറച്ചു വിഷമമായിരുന്നു..തുടക്കത്തിൽ അവൾക്കും നല്ല വിഷയമായിരുന്നു..പക്ഷെ നാളുകൾ കഴിയുന്തോറും അവൾ ഏട്ടനെ പ്രണയിച്ചു തുടങ്ങി.

…അവളുടെ പഠിപ്പ് കഴിഞ്ഞ് ഏട്ടൻ അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നപ്പോ അവൾ എത്ര സന്തോഷിച്ചു എന്നറിയോ.. ഏട്ടൻ അവളുടെ സ്വപ്നം സാക്ഷാത്കരിക്കുവാനുള്ള ശ്രമം തുടങ്ങിയതും ആ പ്രണയം കൂടിയെന്നേ ഞാൻ പറയൂ.. ഇപ്പൊ തന്നെ ഏട്ടൻ ഇവിടെ വന്നിട്ട് ഒരു പത്തു മിനിറ്റേ ആയിട്ടുള്ളു.. ഒരു പത്ത് തവണയെങ്കിലും അവൾ ആ വാതിൽക്കൽ വന്ന് എത്തി നോക്കിയിട്ടുണ്ടാകും.അതാ ഏട്ടനെ ഇവിടെ കണ്ടതും ഞാൻ വന്ന് പറഞ്ഞേ.. ഇനിയും അവളെ വെയിറ്റ് ചെയ്യിക്കാതെ അവളെ പോയൊന്നു നോക്കെന്റെ ഏട്ടാ..” അവനെ കൂടുതൽ ആകാംഷാഭരിതനാക്കികൊണ്ട് മീര അവിടെ നിന്നും നടന്നകന്നു. “ഈ പെണ്ണിത് എന്താ പറയാഞ്ഞേ… മിഥു എന്നെ പ്രണയിക്കുന്നുണ്ടെന്നോ..? പക്ഷെ അവൾക്കെങ്ങനെ എന്നോട് പ്രേമം? ” അങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ ഉയർന്നെങ്കിലും അവൾ തന്നെ പ്രണയിക്കുന്നു എന്ന വാക്കുകൾ അവനെ ആനന്ദത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ചു.

……….ആ നിമിഷം അവളെ കാണാൻ തുടിച്ച മനസ്സ് അവനെ അവൾക്കരികിലേക്ക് നടത്തി. മീര പറഞ്ഞത് പോലെ തന്നെ അവൾ ഉമ്മറത്ത് നിന്നുകൊണ്ട് ആവലാതിയോടെ തിരയുകയാണ്. അവൾക്ക് ചുറ്റും അവളുടെ കൂട്ടുകാരികൾ ഉണ്ടായിരുന്നരെങ്കിലും അവളുടെ മനസ്സ് അവനെ തേടുകയാണെന്ന് അവളുടെ ചെയ്തികളിലൂടെ പ്രകടമായിരുന്നു. അവനെ കണ്ടതും, സൂര്യകിരണങ്ങൾ പതിച്ച സൂര്യകാന്തി പൂവിനെ പോലെ അവളുടെ മുഖം വിടർന്നു. “എവിടെ പോയതാ…” അവളുടെ കണ്ണുകൾ അവനോട് ചോദിച്ചുതും മറുപടിയൊന്നും പറയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് അവൻ നിന്നു. “മിഥു… അകത്തേക്ക് വാ പരിപാടി തുടങ്ങാൻ പോവാ…” അവളുടെ കൂട്ടുകാരി വിളിച്ചതും അവനെ തിരിഞ്ഞു നോക്കികൊണ്ട്‌ അവൾ അവരോടൊപ്പം നടന്നു. സിദ്ധുവും അവരെ പിൻതുടർന്നു. കൂട്ടുകാരികളുടെ നടുവിൽ ഒരു ദേവതയെ പോലെ ഇരിക്കുകയാണ് മിഥു. ..

സിദ്ധു അവളെ നോക്കിക്കൊണ്ട് അല്പം മാറി മറ്റൊരിടത്ത് ഇരുന്നു. ആട്ടവും പാട്ടുമായി അവിടം ഒരു ഉത്സവപ്രതീതി കൈവന്നിരുന്നു. മിഥു നിറമനസ്സോടെ അതൊക്കെ ആസ്വദിക്കുകയായിരുന്നു.. “അടുത്തതായി ആരാണ് പാടാൻ പോകുന്നത്..” ആ വേദിയിൽ നിന്നും ഒരാൾ മൈക്കിലൂടെ വിളിച്ചു ചോദിച്ചതും. “മിഥു…. മിഥു…..” അവിടെ ആരവം ഉയർന്നു.. “മിഥുന നന്നായിട്ട് പാടും…” അവളുടെ കൂട്ടുകാരികൾ കൈകൊട്ടികൊണ്ട് പറഞ്ഞു. “ചുമ്മാ ഇരിക്കുന്നുണ്ടോ…” മിഥുന അവരെ നോക്കി കണ്ണുരുട്ടി. “മോളെ മിഥു.. പോയ്‌ പാട്… പ്ലീസ്…” പ്രിയയുടെ അമ്മ നിർബന്ധിച്ചപ്പോൾ വിസ്സമ്മതിക്കാൻ കഴിയാതെ അവൾ വേദിയിലേക്ക് നടന്നു.സിദ്ധു അത്ഭുതത്തോടെ അവളെ നോക്കി.. “നിനക്ക് പാട്ട് പാടാനൊക്കെ അറിയോ.?” അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്ന വേളയിൽ, തേൻമധുരമുള്ള അവളുടെ മൃദുലമായ ശബ്ദം കാറ്റിൽ ലയിച്ചു അവന്റെ കാതുകളിൽ എത്തിയിരുന്നു.

കണ്ണുകൾ വിടർത്തികൊണ്ട് സിദ്ധു അവളെ ആശ്ചര്യത്തോടെ നോക്കി. ആ പാട്ടിലെ വരികൾ അവനെ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. “എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… അത്രമേ.ലിഷ്ടമാ.യ് നിന്നെയെൻ പുണ്യമേ. ദൂരെ തീ.രങ്ങളും മൂകതാ.രങ്ങളും സാക്ഷികൾ… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…” “എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. ഉം. ഉം. ഉം. ഉം. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ. ഉം. ഉം. ആ. ആ. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ… ഉം. ഉം. ഉം. ഉം. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. ഉം. ഉം. ഉം. ഉം.” ആ വരികൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി പാടിയതും അവൻ നിശ്ശബ്ദനായി അവളെ നോക്കി മിഴിച്ചു നിന്നു. “കാറ്റോടു മേഘം മെല്ലെ. ചൊല്ലി.

സ്നേഹാർദ്രമേതോ സ്വകാര്യം… മായുന്ന സന്ധ്യേ. നിന്നെ. തേടി. ഈറൻ നിലാവിൻ പരാഗം… എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമാ.യ് നിന്നെയും കാത്തു ഞാൻ നിൽക്കവേ… എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. ഉം. ഉം. ആ. ആ.” അവളുടെ മനസ്സിലെ നൊമ്പരം മുഴുവൻ ആ വരികളിൽ നിറഞ്ഞതും അവളുടെ ശബ്ദത്തിൽ അത് പ്രതിഫലിച്ചിരുന്നു.. “പൂവിന്റെ നെഞ്ചിൽ തെന്നൽ. മെയ്യും. പൂർണേന്ദു പെയ്യും വസന്തം… മെയ് മാസ രാവിൽ. പൂക്കും. മുല്ലേ. നീ തന്നു തീരാ സുഗന്ധം… ഈ മഞ്ഞും എൻ മിഴിയിലെ മൌനവും എൻ മാറിൽ നിറയുമീ മോഹവും നിത്യമാം സ്നേഹമായ് തന്നു ഞാ…ൻ” ഇത്തവണ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, മറ്റുള്ളവർ കാണാതെ അത് മറച്ചുകൊണ്ട് അവളെ പാട്ട് തുടർന്നു.. “എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. ഉം. ഉം. ഉം. ഉം. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ. ഉം. ഉം. ആ. ആ. ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ… ഉം. ഉം. ഉം. ഉം. ല ല ലാ ല ല ലാ” അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ അവൾ പാടി നിർത്തിയതും.. അവന്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും ആ പാട്ടിലൂടെ അവൾ അവന് നൽകിയിരുന്നു.

തന്റെ പ്രണയ തീവ്രത കൃഷ്ണനെ ബോധ്യപ്പെടുത്താൻ മനമുരുകി പാടുന്ന രാധയെ പോലെയായിരുന്നു അവളുടെ പാട്ടും. അവളുടെ മുഖഭാവങ്ങളും അതുപോലെ തന്നെ ആയിരുന്നു. അവളുടെ ശബ്ദം അവളുടെ മനസ്സിനെ വരച്ചു കാണിക്കും പോൽ മൃദുലമായി തോന്നിച്ചു. മധുരമുള്ള ശബ്ദം കൊണ്ട് അവളുടെ മനസ്സും, ഇടയിൽ എപ്പോഴോ പൊടിഞ്ഞ കണ്ണീരുകൊണ്ട് അവളുടെ പ്രണയവും അവൾ അവനോട് പങ്ക് വെച്ചു.പാട്ടിന്റെ അവസാനം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അവളുടെ മനസ്സിനെ വേദനിപ്പിച്ചോ എന്നോർത്ത് അവന്റെ മനസ്സും നീറി തുടങ്ങിയിരുന്നു.മിഴി ചിമ്മാതെ തന്നെ അവൻ അവളെ നോക്കിയിരുന്നു. പെട്ടെന്ന് ഒരു ഞൊടിയിൽ ഇരുവരുടെയും കണ്ണുകൾ കൂട്ടിമുട്ടി, ആ നോട്ടത്തിൽ നിന്ന് തന്നെ ഇരുവരും അവർക്ക് പരസ്പരമുള്ള പ്രണയം തിരിച്ചറിഞ്ഞിരുന്നു. ……….

മറ്റുള്ളവരുടെ കരഘോഷം ഇരുവരെയും സ്വബോധത്തിലേക്ക് കൊണ്ട് വന്നു. ഇരുവരും നോട്ടം പിൻവക്കിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് കണ്ണെറിഞ്ഞു. മീര വേദിയിലേക്ക് ഓടി ചെന്ന് മിഥുനയെ കെട്ടിപ്പിടിച്ചു.. “സൂപ്പർ മിഥു…” എന്ന് പറഞ്ഞ് അവളുടെ കവിളിൽ ചുംബിച്ചു. ഒരു ചെറു പുഞ്ചിരിയോടെ അവൾ വേദിയിൽ നിന്ന് താഴെ ഇറങ്ങി. എല്ലാവരും അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കണ്ണുകൾ തേടി നടന്നത് അവനെയായിരുന്നു. “വീണ്ടും ഇതെവിടെ പോയി… സിദ്ധുവേട്ടാ…” അവളുടെ കണ്ണുകൾ ആ മുറിമുഴുവൻ അവനെ തേടി നടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

Comments are closed.