Saturday, January 18, 2025
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 8

നോവൽ
എഴുത്തുകാരി: ശക്തി കല ജി

അതിലെ മെസ്സേജ് എടുത്ത് നോക്കി… “ഇന്നലെ എവിടെ പോയതാ ‘കണ്ണേട്ടൻ്റെ മെസ്സേജ്….

എനിക്ക് ദേഷ്യം വന്നു…
” പറയാൻ സൗകര്യമില്ല.. ആ ശ്വേതയുടെ കാര്യം പോയി അന്വഷിക്ക് ” എന്ന് സ്വാതിയുടെ മറുപടി കിട്ടിയപ്പോൾ അവന് സമാധാനമായി..

..പെണ്ണുങ്ങളുടെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല
എന്നവൻ മനസ്സിൽ ഓർത്തു…. അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

പക്ഷേ ഇപ്പോഴും അവളുടെ മുഖം ഗൗരവ ഭാവത്തിൽ തന്നെയാണ്…. ദുഃഖങ്ങളെ കണ്ണുകളിൽ ഒളിപ്പിച്ച് വയ്ക്കുന്നവൾ…..

ഡോക്ടർ നീരജയുടെയും അമ്മയുടെയും വാക്കുകൾ അനുസരിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഈവസ്ഥയിൽ താനൊരിക്കലും എത്തില്ലായിരുന്നു….

ആ ഒരു കടപ്പാട് എപ്പോഴും എൻ്റെ മനസ്സിൽ ഉണ്ടാവും….

അതു കൊണ്ടാണ് ഡോക്ടർ നീരജയോട് സ്വാതിയെ മകളായ് സ്വീകരിക്കാൻ പറഞ്ഞത്….

ഡോക്ടർക്ക് പ്രത്യേക ഇഷ്ട്ടമുണ്ട് സ്വാതിയോട്… ഒരു മകളോടെന്നപോൽ സ്നേഹവും ഉണ്ട്…..

… നല്ല കഴിവുള്ള കുട്ടി… സാഹചര്യം കൊണ്ട് എങ്ങും എത്താതെ പോയി…..

ഇനിയും തൻ്റെ എഗ്രിമെൻ്റിൽ തളച്ചിടാതെ അവളെ സ്വതന്ത്രമാക്കി വിടണം…. ഒരു നിസ്സഹായയ പെൺക്കുട്ടിയുടെ സ്വപ്നങ്ങളെ തല്ലി കെടുത്തി ഒരു താലി ചരടിൽ കൊരുത്തിട്ടു…..

അമ്മയുടെ നിർബന്ധo അവളുടെ കഴുത്തിൽ താലി കെട്ടിച്ചു എന്ന് വേണം പറയാൻ…സ്വയം കൈകൾ ഉയർത്താൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു….

ഒരു നഴ്സായി അവളുടെ പരിചരണത്തിൽ ആദ്യമായി പിച്ചവച്ചു തുടങ്ങിയപ്പോൾ ഒരിറ്റ് ദേഷ്യം അവളുടെ മുഖത്ത് കാണാൻ കഴിഞ്ഞില്ല…

അത്രയും ആത്മാർത്ഥയോടെ തന്നെ അവൾ പരിചരിക്കുമ്പോൾ മനസ്സിൽ കുറ്റബോധമായിരുന്നു….

അടുക്കളയിലെ ക്യാമറാ കണ്ണിലൂടെ അവളുടെ വിഷമങ്ങളും സ്വപ്നങ്ങളും അടുത്തറിഞ്ഞു.. വീടിൻ്റെ ഓരോ മൂലയിലും ക്യാമറാ സ്ഥാപിച്ചിട്ടുണ്ട്..

പിന്നെ ഓഫീസിലും സ്ഥാപിച്ചിരുന്നു…..

തൻ്റെ മുറിയിൽ ഇരുന്ന് കൊണ്ട് ഫോണിൽ കാണാനുള്ള സൗകര്യം ഡോക്ടർ നീരജയുടെ നിർദ്ദേശപ്രകാരo ചെയ്തതാണ്…..

കമ്പനിയും ഓഫീസും വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ നിയന്ത്രിച്ചു….

അവളുടെ ഇഷ്ട്ടങ്ങളും ലക്ഷ്യങ്ങളും ഡോക്ടറുടെ അടുക്കൽ നിന്നാൽ തീർച്ചയായും സാധിക്കും…..

ആശുപത്രിയിൽ വരുമ്പോൾ സ്വാതി തന്നെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് നോക്കുന്നത്….

വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു വർഷം അവൾ ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് നോക്കിയിരുന്നത്….

ശരിക്കും ഇത് തൻ്റെ പുനർജ്ജന്മoആണ്….

മരിച്ച അവസ്ഥയിൽ നിന്നും തന്നെ പുനർജ്ജനിപ്പിച്ചത് സ്വാതിയും അമ്മയും കൂടിയാണ്….
❤️
ശ്വേതയ്ക്ക് എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കണമെന്ന് പറഞ്ഞു….

അത് എന്താണെന്ന് പറയുന്നതിന് മുന്നേ സ്വാതി വന്നു ബഹളമുണ്ടാക്കി….

അവൾ പറഞ്ഞതും ശരിയാണ് ഒപ്പറേഷൻ കഴിഞ്ഞ് സംസാരിക്കുന്നതാണ് നല്ലത്… കാത്തിരുന്ന് കാണാം…

അന്നത്തെ ദിവസം മുഴുവൻ സ്വാതി കണ്ണേട്ടനെ വിട്ട് മാറിയതേയില്ല….

കൂടെ കൂടിയ ദിവസം തൊട്ട് ഏത് ഓപ്പറേഷൻ്റെ ദിവസം വന്നാലും ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെയുള്ള അവസ്ഥയാണ്…..

ഉച്ചയ്ക്ക് അവൻ ഉറങ്ങിയ സമയം അവൾ കണ്ണൻ്റെ അടുത്തിരുന്നു… കൈ പിടിച്ച് കൊണ്ട് അവനെ തന്നെ നോക്കിയിരുന്നു……

ഇനിയാർക്കും ഇവിടെ ഒരു ശല്യമാവാൻ പാടില്ല….

കണ്ണേട്ടൻ സംസാരിച്ച് തുടങ്ങുമ്പോൾ ഡോക്ടർ നീരജയുടെ കൂടെ അവരുടെ മകളായ് പോകണമെന്ന് തീരുമാനിച്ചു എന്ന് മൗനമായ് അവൻ്റെ കൈകളിൽ ചുംബിച്ച് കൊണ്ട് മനസ്സിൽ പറഞ്ഞു….

ഉച്ചയ്ക്ക് കണ്ണൻ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ സ്വാതി കട്ടിലിൽ തല വച്ച് കമഴ്ന്നു കിടക്കുകയായിരുന്നു….

അവൻ്റെ വലത് ഉള്ളംകൈയ്യിൽ അവളുടെ കഴുത്തിലെ താലി വച്ച് അതിൽ മുഖമമർത്തി കിടക്കുകയാണ്….

കണ്ണേട്ടൻ വിരലുകൾ ചലിപ്പിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്….

പരിഭ്രമത്തോടെ കണ്ണേട്ടൻ കിടക്കുന്ന ഭാഗത്തേക്ക് നോക്കാതെ എഴുന്നേറ്റു പുറത്തേക്ക് പോയി….

കുറച്ച് നേരം മുറിക്ക് പുറത്ത് തന്നെയിരുന്നു….

നഴ്സ് വന്നു കണ്ണേട്ടൻ്റെ വസ്ത്രം മാറണം..

ഐ സി യു വിൻ്റെ അടുത്ത മുറിയിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ അവരുടെ കൂടെ മുറിയിലേക്ക് കയറി…..

അമ്മായിയപ്പോഴേക്ക് വീട്ടിൽ പോയി അത്യാവശ്യ സാധനങ്ങളുമായി വന്നിരുന്നു…..

വസ്ത്രം മാറ്റി കൊടുക്കുമ്പോൾ കണ്ണേട്ടൻ്റെ കണ്ണുകൾ എന്നിലാണ്… ആ കണ്ണുകൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് തോന്നി…..

“എന്തേലും പറയാൻ ഉണ്ടോ കണ്ണേട്ടാ ” നഴ്സ് പോയി കഴിഞ്ഞതും ഞാൻ ചോദിച്ചു…

മേശമേൽ ഇരിക്കുന്ന ഫോണിലേക്ക് വിരൽ ചൂണ്ടി…..

ഞാൻ കണ്ണേട്ടൻ്റെ ഫോൺ എടുത്തു കൈയ്യിൽ കൊടുത്തു…..

ഓപ്പറേഷൻ തിയറ്ററിൽ പോകുന്നതിന് മുന്നേ ഫോണിൽ കണ്ണേട്ടൻ്റെ സന്ദേശം വന്നു.. ‘

”ഇതു വരെയുള്ള എന്നെ അറിയാൻ എൻ്റെ ലാപ് ടോപ്പിൽ ശ്വേത എന്ന ഫയൽ ഓപ്പൺ ചെയ്ത് നോക്കണം…

എൻ്റെ ഇത് വരെയുള്ള ജീവിതത്തിലെ നല്ലതും ചീത്തയും കുറ്റങ്ങളും കുറവുകളും എല്ലാം അതിൽ ഉണ്ട്…

. ഈ ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ നീ എന്നെ വിട്ടു പോകുമെന്ന് എനിക്കറിയാം…. നമ്മൾ തമ്മിലുള്ള എഗ്രിമെൻ്റ് അത്രയുള്ളു…..

പോകുന്നതിന് മുന്നേ നീയതിലുള്ള വിവരങ്ങൾ മുഴുവൻ വായിക്കണം… അപേക്ഷയാണ്… ലോകത്തിൻ്റെ ഏത് മൂലയിൽ പോയാലും ദിവസവും ഈ കണ്ണേട്ടൻ്റെ പ്രാർത്ഥന നിൻ്റെ കൂടെയുണ്ടാവും…” എന്ന സന്ദേശം വായിക്കുമ്പോൾ ആ ഫയലിൽ എന്താവും എന്ന ആകാംക്ഷയായിരുന്നു…..

മുറിയിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ ലാപ് ടോപ്പ് ഓൺ ചെയ്തു ശ്വേത എന്ന പേരിലുള്ള ഫയൽ ഓപ്പൺ ചെയ്തു….. ലാപ്പ്ടോപ്പ് മടിയിൽ വച്ച് കൊടുത്തു….

കണ്ണേട്ടൻ അമ്മായിയുടെ കൂടെ മുറിയിൽ നിന്ന് പോയി…. ഞാൻ ഫയലിൽ ക്ലിക്ക് ചെയ്തു… അതിലുള്ള വിവരങ്ങൾ വല്യ സ്ക്രീനിൽ കാണാം..

ഫയലിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു……

സ്വാതി വായിച്ചു തുടങ്ങി…

“ശ്വേതയും ഞാനും ഒരുമിച്ച് കളിച്ച് വളർന്നവരാണ്….

ബാല്യം കഴിഞ്ഞ് കൗമരത്തിലേക്കെത്തിയപ്പോൾ ശ്വേത കണ്ണനുള്ളതാണ് എന്ന് അമ്മയുടെ നാവിൽ നിന്നാണ് ആദ്യമായി കേട്ടത്…

അന്ന് മുതൽ അവളുടെ നിഴൽ പോലെ നടന്നു…..

അവൾ ആവശ്യപ്പെടും മുന്നേ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുത്തു..

കോളേജിൽ ഒരുമിച്ച് പോകുമ്പോൾ പലരും അസുയയോടെ നോക്കും….

പക്ഷേ പ്രണയത്തെ കുറിച്ച് പരസ്പരം സംസാരിച്ചിട്ടില്ല…..

വിവാഹം കഴിക്കുന്നതിലും എതിർപ്പുമില്ലായിരുന്നു…..

ഡിഗ്രി കഴിഞ്ഞ് അച്ഛൻ്റെ കൂടെ കമ്പനി ഓഫീസിലേക്ക് പോയി തുടങ്ങി..

വിവാഹം ഉറപ്പിച്ചപ്പോഴാണ് പരസ്പരം കുറച്ച് സ്വാതന്ത്ര്യത്തോടെ പെരുമാറാൻ തുടങ്ങിയത്…. എങ്കിലും അവൾ ഒരകലം ഇട്ട എപ്പോഴും നിൽക്കാൻ ശ്രമിച്ചിട്ടുള്ളു….

ഒരുമിച്ച് സ്വപ്നങ്ങൾ നെയ്ത്തുടങ്ങി…. തടസങ്ങളേതുമില്ലാതെ പ്രണയമങ്ങനെ പുഴയായ് ഒഴുകി…..

വിവാഹം ഉറപ്പിച്ച് കഴിഞ്ഞാണ് അവൾ എം ബി എ യ്ക്ക് ചേരാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞത്…

തനിക്കോ തുടർന്ന് പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ല… ശ്വേതയെങ്കിലും തുടർന്ന് പഠിക്കട്ടേ എന്ന് കരുതി….

ബംഗ്ലൂരിലെ നല്ല കോളേജിൽ തന്നെ അഡ്മിഷൻ ശരിയാക്കി കൊടുത്തു….

രണ്ടു വർഷത്തിൽ ഒരിക്കൽ പോലും അവൾ നാട്ടിലേക്ക് വന്നില്ലേ…

വിവാഹം കഴിയുന്നതിന് മുന്നേ ഒരുമിച്ചുള്ള കറക്കം വേണ്ടാ എന്ന് അമ്മാവൻ പറഞ്ഞിരുന്നത് കൊണ്ട് അങ്ങോട്ട് ചെന്ന് കാണാൻ ശ്രമിച്ചുമില്ല….

ഫോണിൽ കൂടി ദിവസവും വിശേഷങ്ങൾ കൈമാറി…..

രചന:ശക്തി കല ജി.

പിന്നെ കമ്പനി ഓഫീസിൽ കുറച്ച് തൊഴിലാളി പ്രശ്നങ്ങൾ വന്നപ്പോൾ അതിൻ്റെ ടെൻഷനിലായിരുന്നത് കൊണ്ട് അവളോട് സംസാരിക്കാൻ ദിവസങ്ങളുടെ ഇടവേള വന്നു….

എങ്കിലും സമയം കിട്ടുമ്പോൾ സംസാരിക്കാൻ ശ്രമിച്ചിരുന്നു…. കുഞ്ഞു പരിഭവങ്ങൾ ഒരു ഫോൺ വിളിയിൽ തീരുമായിരുന്നു…..

ഇടയ്ക്ക് അവൾക്ക് എന്തോ സുഖമില്ലാ എന്ന് അമ്മായിയും അമ്മാവനും ബാംഗ്ലൂർക്ക് പോയിരുന്നു….

അന്ന് അവൾ വിളിച്ച് ഒരു പാട് കരഞ്ഞു…. എന്താ കാരണമെന്ന് ചോദിച്ചിട്ടും പറയാതെ ഫോൺ വച്ചു….. പിന്നീടുള്ള ദിവസങ്ങളിൽ ഇങ്ങോട്ട് വിളി കുറഞ്ഞു….

അവർ പറഞ്ഞില്ലെങ്കിലും ശ്വേതയ്ക്ക് ഗർഭപാത്രം നീക്കം ചെയ്യുന്നതിൻ്റെ സർജറിയാണ് ചെയ്തത് എന്ന് അറിഞ്ഞിരിന്നു…

പഠിപ്പ് കഴിഞ്ഞ് നാട്ടിലേക്ക് വന്ന ഉടനെ വിവാഹം നടത്തണമെന്ന് വീട്ടിൽ അമ്മയോട് നിർബന്ധം പറഞ്ഞു….

അച്ഛനുമമ്മയും അമ്മാവൻ്റ വീട്ടിൽ പോയി വിവാഹം സംസാരിച്ചു തീരുമാനിച്ചു….

അമ്മായി എന്തോ താൽപര്യമില്ലായ്മ പറഞ്ഞു എന്ന് അച്ഛൻ പറഞ്ഞപ്പോൾ കരുതിയത് ശ്വേതയുടെ സർജറി നടത്തിയത് കാരണമാണ് എന്നാണ്…

വിവാഹ തിയതി കുറിച്ചിട്ടും ശ്വേതയ്ക്കിങ്ങനെയൊരു സർജറി നടന്നത് അവർ പറഞ്ഞില്ല….

ശ്വേത ഫോണിൽ വിളിച്ചാലും എടുക്കാറില്ലായിരുന്നു….

ചിലപ്പോൾ സത്യം പറഞ്ഞു പോകുമോ എന്ന ഭയമായിരിക്കുo…

എന്ത് തന്നെ സംഭവിച്ചാലും അവളെ കൈവിടില്ലെന്ന് തീരുമാനിച്ചിരുന്നു…..

വിവാഹത്തിന് കുറിയിടിച്ച് വിളിയുo തുടങ്ങി…

വിവാഹ ദിവസത്തിനു് രണ്ടാഴ്ച മുന്നേ ശ്വേത വീട്ടിൽ വന്നത് പോലും അമ്മ പറഞ്ഞാണ് അറിഞ്ഞത്…..

ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം….

അച്ഛൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ വിവാഹം ക്ഷണിച്ചിട്ട് അവരുടെ വീട്ടിൽ നിൽക്കുമ്പോഴാണ് ശ്വേത കുറെ നാളുകൾക്ക് ശേഷം അച്ഛൻ്റെ ഫോണിലേക്കാണ് തന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് വിളിക്കുന്നത്….

അച്ഛനോട് എവിടെയാണ് നിൽക്കുന്നത് എന്ന് ശ്വേത ചോദിച്ചപ്പോൾ കൂട്ടുകാരൻ്റെ വീട്ടിൽ വിവാഹം ക്ഷണിക്കാനാണ് വന്നത് എന്ന് അച്ഛൻ പറഞ്ഞു ഫോൺ വച്ചു.. .

അവൂടുന്ന് വീട്ടലേക്ക് മടങ്ങുന്ന വഴിയാണ് ആക്സിഡൻ്റ് സംഭവിക്കുന്നത്…. ആക്സിഡൻറിൽ അച്ഛൻ മരിച്ചു എന്നറിയുന്നത് മൂന്ന് മാസം കഴിഞ്ഞ് ബോധം വരുമ്പോഴാണ്….

പിന്നെയും ഒരുപാട് സർജറികൾ എൻ്റെ ശരീരത്തിൽ നടത്തി…

വിരലുകൾ ചലിപ്പിച്ച് തുടങ്ങിയപ്പോഴാണ് ഡോക്ടർ നീരജ ഫോൺ മുൻപിൽ വച്ച് തന്നത്….

വളരെയധികം പ്രയാസപ്പെട്ടാണെങ്കിലും അതിൽ ടൈപ്പ് ചെയ്തു….

ആദ്യം കുറെ നാളുകൾ അക്ഷരങ്ങൾ മാത്രമായിരുന്നു……

പിന്നെ രണ്ടക്ഷരം ചേർത്ത് വാക്കുകൾ ടൈപ്പ് ചെയ്തു….

പതിയെ വാക്യങ്ങൾ ടൈപ്പ് ചെയ്ത് സന്ദേശമയക്കാൻ വിരലുകളെ പരിശീലിപ്പിച്ചു….

അമ്മാവൻ ഒരിക്കൽ മാത്രം അമ്മയില്ലാത്ത സമയം ആശുപത്രിയിൽ കാണാൻ വന്നു…..

“ശ്വേതയും വിവാഹം കഴിഞ്ഞു…. തന്നെക്കാൾ യോഗ്യനായ പയ്യനാണ്…

രചന:ശക്തി കല ജി.

രണ്ടാംകെട്ട് കാരനെങ്കിലും അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർ….

ഒരു മകളുo കൂടിയുണ്ടെന്നെയുള്ളു…….

എൻ്റെ നഷ്ട്ടത്തിൽ പോയിക്കോണ്ടിരുന്ന ബിസ്സിനസ്സ് വീണ്ടും ശരിയായി നടത്താൻ ശ്വേതയുടെ ഭർത്താവ് പണം നൽകി….

അല്ലെങ്കിലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്ത അവൾക്ക് നിന്നെ വേണ്ടത്രേ..

ഒരു കുഞ്ഞുള്ള അവനെ മതിന്ന് ശ്വേതയും പറഞ്ഞു…

അത് കൊണ്ട്. അവളുടെ വിവാഹം നടത്തി കൊടുത്തു..

.. ഇനി അവൾക്ക് ശല്യമായി വരില്ലാന്ന് എനിക്കറിയാം….

എന്നാലും ഒരു തക്കീത് നേരിട്ട് നൽകണമെന്ന് തോന്നി എന്ന് പറഞ്ഞ് അമ്മാവൻ മുറിയിൽ നിന്ന് ഇറങ്ങി പോയി…..

അമ്മാവൻ പോയി കഴിഞ്ഞ് വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു…..

ശ്വേതയുടെ വിവാഹം കഴിഞ്ഞു എന്ന് അമ്മ പറഞ്ഞില്ലായിരുന്നു….

ഞാൻ വിഷമിക്കും എന്ന് കരുതിയാവും…..

അവൾ എനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് അത് വരെ കരുതിയത്…..

അവൾ ഏത് അവസ്ഥയിലാരുന്നെങ്കിലും നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നു….

. എന്നിട്ടും അവൾ തന്നെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം കഴിച്ചു എന്നത് മനസ്സ് കൊണ്ട് അംഗിക്കരിക്കാൻ കുറച്ച് നാളുകൾ എടുത്തു….

അതിൽ നിന്ന് മോചനം നേടാൻ കുറെ നാളുകൾ വേണ്ടിവന്നു…. ഏകദേശം ഒരു വർഷത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വന്നു…..

അമ്മ ഒരു കുറവും വരുത്താതെ എന്നെ നോക്കി..

അമ്മ ഒരു ദിവസം എൻ്റെ കൺമുന്നിൽ നെഞ്ചിൽ കുഴഞ്ഞ് വീണപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആദ്യം പരിഭ്രമിച്ചു പോയി… –

കിടന്ന കിടപ്പിൽ താഴെ വീണു കിടക്കുന്ന അമ്മയെ ഒന്നു കൈയുയർത്തി തൊടാൻ പോലുമാവാതെ കിടന്നു….

ഫോണിൽ ഡോക്ടർ നീരജയ്ക്ക് സന്ദേശമയച്ചു…

രചന:ശക്തി കല ജി.

ഡോക്ടർ നേരിട്ട് ആംബുലൻസുമായി വന്നാണ് തന്നെയും അമ്മയെയും ആശുപത്രിയിൽ കൊണ്ടുപോയത്…..

തനിച്ച് ഒന്നും ചെയ്യാൻ പറ്റാതെ വല്ലാത്ത വിഷമം അനുഭവിച്ച നിമിഷങ്ങളായിരുന്നു…

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ മുറിയിലേക്ക് വന്നു…

”അമ്മയുടെ ഹൃദയo ചെറിയ രീതിയിൽ പ്രശ്നമുണ്ടാക്കി തുടങ്ങിയിരുന്നു…. വിശ്രമം ആവശ്യമാണ്…

നിങ്ങൾക്ക് രണ്ട് പേർക്കും കൂടി ഒരു ഹോം നഴ്സിനെ വച്ചാൽ മതി” എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അത് തന്നെയാണ് നല്ലത് എന്ന് തോന്നി….

അമ്മയാണ് പറഞ്ഞത് വിവാഹമായി നടത്തിയാൽ മതിയെന്ന്…

അമ്മയുടെ അകന്ന ബന്ധുവായ ഒരു പെൺകുട്ടിയുണ്ട്.. അച്ഛനുമമ്മയുമില്ലാത്തതാണ്…..

നഴ്സിംഗ് കഴിഞ്ഞ് ഡോക്ടർ നീരജയുടെ ആശുപത്രിയിൽ ജോലിക്ക് പോകുന്നുണ്ട്…..

അവളുടെ കൊച്ഛച്ചൻ മുഖേനയാണ് ആലോചന മുൻപോട്ട് കൊണ്ടുപോയത്…

. ബന്ധം വച്ച് നോക്കിയാൽ അവൾ തൻ്റെ അകന്ന ബന്ധത്തിലുള്ള അമ്മാവൻ്റെ മകൾ ആണ്…

എഗ്രിമെൻറിൻ്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു…..

പക്ഷേ ആരേയും വിശ്വസിക്കാൻ കഴിയില്ല…

അഞ്ചു വർഷത്തെ എഗ്രിമെൻ്റുണ്ടെങ്കിൽ അതനുസരിച്ച് ഇവിടെ തന്നെ നിൽക്കും എന്ന് ഡോക്ടർ നീരജ പറഞ്ഞതിൽ പ്രകാരമാണ് എഗ്രിമെൻ്റ് അവളുടെ കൊച്ഛച്ചൻ്റെ കൈയ്യിൽ കൊടുത്ത് വിട്ടത്…..

. ശ്വേതയുടെ അച്ഛൻ അറിയാതെയാണ് ആലോചന നടത്തിയത് ….

കാരണം അമ്മാവനും സ്വാതിയുടെ അച്ഛനും അദ്ദേഹത്തിൻ്റെ അനിയനും പണ്ട് ബിസിനസ്സുകൾ ഒരുമിച്ച് ചെയ്തിരുന്നു..

അവർ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടന്നിരുന്നു…..

സ്വാതിയുടെ അച്ഛൻ ആക്സിഡൻ്റിൽ മരിച്ചപ്പോൾ അമ്മാവൻ അവർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കിയെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്…

സ്വാതിയുടെ അച്ഛൻ്റെ മരണത്തിൽ അമ്മാവനും പങ്കുണ്ടോ എന്ന് ആർക്കും അറിയില്ല… .. സ്വാതിയുടെ കൊച്ഛച്ചൻ കേസ് കൊടുത്തെങ്കിലും അമ്മാവൻ്റെ സ്വാധീനമുപയോഗിച്ച് കേസ് ഇല്ലാതാക്കി…..

അമ്മയ്ക്ക് ഇപ്പോൾ ഭയമുണ്ട് ഇക്കാര്യങ്ങളെല്ലാം സ്വാതിയറിഞ്ഞാൽ ചിലപ്പോൾ പ്രതികാരത്തിനിറങ്ങുമോ എന്ന്………
….
ഞാൻ ഒരിക്കലും സ്വാതിക്ക് ചേരുന്ന ഭർത്താവല്ല…. … ഒരു പെണ്ണിന് മനസ്സ് കൊടുത്തിട്ട് മറ്റൊരു പെണ്ണിൻ്റെ ജീവിതം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…

അവളുടെ ജീവിതം ഒരിക്കലും ഒരു താലി ചരടിൽ കൊരുത്ത് വീട്ടു തറവറയിൽ ഇടാൻ ആഗ്രഹിക്കുന്നില്ല……

രചന:ശക്തി കല ജി.

സ്വാതിക്ക് പറ്റിയ ചെറുക്കനെ ഡോക്ടർ നീരജയോട് നോക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു…….

അവർ സ്വാതിക്ക് പറ്റിയ ചെക്കനെ കണ്ടു പിടിച്ചിട്ടുണ്ട്….

അവരുടെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മനോഹർ….

എൻ്റെ എല്ലാ ആശംസകളും എൻ്റെ സ്വാതിക്ക്….. വിരിയും മുന്നേ അടർന്നു പോയ സ്വപ്നങ്ങൾ വീണ്ടും തളിരിട്ട് പൂവിടട്ടെ…”

ഇത്രയും വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞൊഴുകി….. കാര്യങ്ങളുടെ സത്യവസ്ഥയറിയാതെ പുർവ്വ കാമുകി എന്നൊക്കെ പറഞ്ഞ് കളിയാക്കി…, കണ്ണേട്ടനെ കുറ്റപ്പെടുത്തി സംസാരിച്ചതിൽ കുറ്റബോധം തോന്നി…..

ലാപ്ടോപ്പ് അടച്ച് വച്ച് എഴുന്നേറ്റ് മേശമേൽ വച്ചു……

വേഗം മുറിയിൽ നിന്നിറങ്ങി… കാലുകൾ ഐ സി യു വിൻ്റെ അടുത്ത മുറിയിലേക്ക് നീങ്ങി…. ആദ്യം നടന്നു…

. പിന്നീട് വേഗത്തിൽ ഓടുകയായിരുന്നു……

ഐ സി യു വിൻ്റെ അടുത്ത മുറിയിൽ ചെന്ന് അന്വഷിച്ചപ്പോൾ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി എന്ന് പറഞ്ഞു…..

ഈ ആശുപത്രിയിലെ ഓരോ കോണും പരിചിതമാണ്….

ഓപ്പറേഷൻ തിയറ്ററിലേക്ക് വീൽചെയറിലിരുത്തി കണ്ണേട്ടൻ്റെ കൊണ്ടു പോകുന്നത് കണ്ടു…

കണ്ണേട്ടാ ന്ന് ഒന്നുറക്കെ വിളിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ശബ്ദം തൊണ്ടയിയിൽ കുരുങ്ങി കിടക്കുന്നത് പോലെ. …..

എൻ്റെ സാന്നിദ്ധ്യം അറിഞ്ഞത് പോൽ ഓപ്പറേഷൻ തിയറ്ററിൻ്റെ വാതിൽ അടയുന്നതിന് മുന്നേ കണ്ണേട്ടൻ തിരിഞ്ഞ് നോക്കി…..

ഞാൻ അടുത്തേക്ക് ചെല്ലും മുന്നേ ആ വാതിൽ അടഞ്ഞു…..

അമ്മായി ഞാൻ കരഞ്ഞ് കൊണ്ട് ഓടി വരുന്നത് കണ്ടപ്പോൾ പരിഭ്രമത്തോടെ തിരിഞ്ഞ് നോക്കി….

അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്ന് മുഖം പൊത്തി കരഞ്ഞു…..

ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലാന്ന് തോന്നിയെപ്പോൾ അമ്മായിയുടെ തോളിലേക്ക് ചാഞ്ഞു…..

അമ്മായിയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാനറിഞ്ഞു….

തളർന്ന് വീഴുമെന്ന് തോന്നിയ സമയത്ത് ഡോക്ടർ നീരജ അവളുടെ മുന്നിൽ എത്തിയിരുന്നു…..

തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് അവർ ഓപ്പറേഷൻ തിയേറ്ററിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് പോവുന്നതും നോക്കിയിരുന്നു….

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7