Wednesday, January 22, 2025
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 12

നോവൽ
എഴുത്തുകാരി: ശക്തി കല ജി

” അപ്പോൾ ഞാനാരാ…” എൻ്റെ ശബ്ദം പുറത്തേക്ക് വന്നില്ല….. സീമ ഓടി എൻ്റെയരുകിൽ വന്നിരുന്നു…

കൊച്ഛച്ചൻ സുരേന്ദ്രൻ്റെ ചുണ്ടിലെ നിഗുഢമായ ചിരി എന്നെ ഭ്രാന്ത് പിടിപ്പിച്ചു….

“കള്ളം.. എൻ്റെ അച്ഛനെ കൊന്നത് ഞാനറിയാതിരിക്കുന്നതിന് അയാൾ തന്ന കൂലി “..ഇനി ചോദിക്കേണ്ടവർ നേരിട്ട് ചോദിച്ചറിഞ്ഞോളും ” എന്ന് ഞാൻ പറഞ്ഞ് നിർത്തുമ്പോൾ മുറ്റത്ത് പോലീസ് ജീപ്പ് വന്നു നിന്നു….

അപ്പോഴേക്ക് കൊച്ഛച്ചൻ്റെ ഭാര്യ സേതുലക്ഷമി ഓടി വന്നു…

“നീ അവൻ്റെ മകളാണ് വിജയൻ്റെ…. നിൻ്റെ അമ്മയെ കുറച്ച് നാളു കൊണ്ടു നടന്നു മടുത്തപ്പോൾ അയാൾ വേറെ കല്യാണം കഴിച്ചു…. സ്വത്തുള്ള വീട്ടിലെ പെണ്ണിനെ കണ്ടപ്പോൾ നിൻ്റെ അമ്മയെ അയാൾ മനഃപൂർവ്വം മറന്നു…..

വിജയൻ്റെ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് നീ വയറ്റിലുണ്ട് എന്നറിയുന്നത്.

ഇദ്ദേഹത്തിൻ്റെ ഏട്ടൻ മഹിയേട്ടൻ ചാകാൻ പോയ നിൻ്റെ അമ്മയെ രക്ഷിച്ചു വിവാഹം കഴിച്ചു …

വിജയൻ ചതിച്ചതാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ നിൻ്റെ അമ്മ അയാളെ മറന്ന് മഹിയേട്ടൻ്റെ കൂടെ ജീവിക്കാൻ തുടങ്ങിയതാണ്… …

എന്നാലും നിൻ്റെയമ്മയ്ക്ക് നിന്നെ പ്രസവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു…..

വിജയനോട് പ്രതികാരം വിട്ടാൻ നിന്നെ പ്രസവിച്ച് വളർത്തണമെന്ന് പറയുമായിരുന്നു…

അത് സുരേന്ദ്രനേട്ടനാണ് വിജയൻ്റെ ചെവികളിലെത്തിച്ചത്…

പിന്നെ ചെക്കപ്പിന് ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്സിഡൻ്റ് പറ്റുന്നത്…

അപകടത്തിൽ മഹിയേട്ടൻ മരിച്ചു…

മഹിയേട്ടനെയും നിൻ്റെ അമ്മയേയും വയറ്റിലുള്ള നിന്നെയും ചേർത്ത് കൊല്ലാനായിരുന്നു തീരുമാനിച്ചത്….

പക്ഷേ ലോറി നിങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ വരുന്നത് കണ്ട് വണ്ടിയിൽ നിന്ന് നിൻ്റെ അമ്മയെ തള്ളിയിട്ടത് കൊണ്ട് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു….

അപകടത്തിൽ മഹിയേട്ടൻ മരിച്ച് പോയപ്പോൾ നിന്നെ പ്രസവിക്കും വരെ നിൻ്റെയമ്മ ഭ്രാന്താശുപത്രിയിലായിരുന്നു…..

.. മഹിയേട്ടനെ വണ്ടിയിടിപ്പിച്ച് കൊന്നതിന് നിൻ്റെയീ കൊച്ഛച്ചനാണ് സാക്ഷി….

ഇദ്ദേഹം വിജയൻ്റെ കൂടെ ലോറിയിലുണ്ടായിരുന്നു….

അതിൻ്റെ കൂലി തന്നെയാണ് വിജയനെ ഭീഷണിപ്പെടുത്തി ഇത് വരെ വാങ്ങിക്കൊണ്ടിരുന്നത്…..

നിന്നക്കും നിൻ്റെ അമ്മയ്ക്കും ചിലവിന് തന്നത് ഞങ്ങൾ ഇങ്ങനെ മുതലാക്കുന്നു….

വേറാരുമല്ലല്ലോ നിൻ്റെ അച്ഛൻ്റെയടുത്ത് നിന്നല്ലേ വാങ്ങുന്നത്…”.സേതുലക്ഷമി പറയുമ്പോൾ ഞാൻ ഫോൺ ഉയർത്തി കാണിച്ചു…

അവർക്ക് വേണ്ടി കുഴിക്കുന്ന കുഴിയാണെന്നറിയാതെ സ്വാതിയുടെ വായടപ്പിക്കാൻ വേണ്ടി പോലീസ് വന്നതറിയാതെ സേതുലക്ഷമി സത്യം വിളിച്ചു പറഞ്ഞു

“മതി എനിക്കിത്രയും അറിഞ്ഞാൽ മതി… ” ഫോണിൻ്റെ റെക്കോർഡിംഗ് സേവ് ചെയ്തു…

ഡോക്ടർ ഹേമന്തിൻ്റെ ഫോണിലേക്ക് ഷെയർ ചെയ്തു…. പിന്നെ സ്ഥലം എസ്.ഐ ദേവ് ൻ്റ ഫോണിലേക്കും അയച്ചു….

സേതുലക്ഷമി സ്വാതിയുടെ നേർക്ക് പാഞ്ഞടുത്തതു് കണ്ട് വനിതാ പോലീസ് അവരെ പിടിച്ച് മാറ്റി….

കൊച്ഛച്ചൻ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു….

എസ്. ഐ-ദേവ് സ്വാതിയ്ക്കരുകിൽ വന്നു…

“സ്വാതി ഹേമന്ത് ഡോക്ടർ വിളിച്ച് പറഞ്ഞിരുന്നു നിങ്ങൾ ഇവിടെയുണ്ട് എന്ന്…”

” ഇപ്പോൾ ചെന്നാൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിന് തെളിവ് കിട്ടുമെന്ന്…. ”

“അത് പോലെ തന്നെ സുരേന്ദ്രൻ്റെ ഭാര്യയുടെ നാവിൽ നിന്ന് തന്നെ നേരിട്ട് സത്യമറിഞ്ഞു… സ്വാതി അത് റക്കോർഡ് ചെയ്യുകയും ചെയ്തല്ലോ..

.. ” ഞങ്ങളാണ് നന്ദി പറയേണ്ടത്… വർഷങ്ങളായി ഈ കേസ് ഫയൽ ഒരുതുമ്പില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു…… ”

. ഈ സമയം വിജയനെയും ഞങ്ങളുടെ ഒരു സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടാവും… ” സ്വാതിയും കണ്ണനും സ്റ്റേഷനിലേക്ക് വരണം കുറച്ച് കാര്യങ്ങൾ വിശദമായി നിങ്ങൾ രണ്ട് പേരോടു് സംസാരിക്കാനുണ്ട്.. ” എന്ന് എസ് ഐ പറഞ്ഞു

” ശരി ഇപ്പോൾ തന്നെ വരാം നിങ്ങൾ പോയ്ക്കോളു… ” എന്ന് ഞാൻ പറഞ്ഞപ്പോൾ പോലീസുകാർ സുരേന്ദ്രൻ കൊച്ഛച്ചനെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി…

അയാൾ കയറി പോകുമ്പോഴും “നിന്നെ വെറുതെ വിടില്ല” എന്ന് അലറുന്നുണ്ടായിരുന്നു…..

ഇതിനേക്കാൾ ഇനി എന്ത് ദ്രോഹമാണ് എന്നോടു ചെയ്യാനുള്ളത്….

എൻ്റെ ജീവിതം തന്നെ ഇല്ലാതാക്കിയ ദുഷ്ടൻ….

ഇത്രയെങ്കിലും ചെയ്തിലെങ്കിൽ അച്ഛൻ്റെയും അമ്മയുടെയും ആത്മാവിന് ശാന്തി കിട്ടില്ല…..

എന്നാലും സ്വന്തം ഏട്ടനെ ആരേലും കൊല്ലാൻ ശ്രമിക്കുമോ എന്ന് എനിക്ക് അത്ഭുതം തോന്നി…..

ശരിയാണ് ഇയാൾ തീർച്ചയായും കൊല്ലാൻ ശ്രമിച്ച് കാണും…

കണ്ണേട്ടനുമായുള്ള വിവാഹ ദിവസം കൊച്ഛച്ചൻ പറഞ്ഞത് ഓർമ്മ വന്നു… സ്വത്ത് ഭാഗം വച്ചപ്പോൾ കുടുംബവീട് കൊച്ഛച്ചന് കിട്ടാത്തതിൽ ദേഷ്യമുണ്ട് എന്ന്….

എന്നാലും സ്വത്ത് വേണമെങ്കിൽ എല്ലാം കൊടുത്ത് അച്ഛൻ്റെ ജീവന് വേണ്ടി യാചിച്ചേനെ..

സേതുലക്ഷമി ചെറിയമ്മ എന്തോക്കെയോ ശാപവാക്കുകൾ എനിക്ക് നേരെ വർഷിക്കുന്നുണ്ടായിരുന്നു…

സീമ ആരുടെ ഭാഗത്ത് നിൽക്കണമെന്നറിയാതെ നിന്നു….

അവളുടെ വിഷമം മനസ്സിലാക്കിയത് കൊണ്ട് ഞാൻ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി….

വർഷങ്ങളായി സ്വന്തം അച്ഛൻ എന്ന് കരുതി ഫോട്ടോയിൽ കണ്ട് സംസാരിച്ച് കൊണ്ടിരുന്ന ഞാനാണ് വിഢ്ഡി…

മരിക്കുന്നതിന് മുന്നേ അമ്മയ്ക്കെങ്കിലും ഒന്ന് പറയാമായിരുന്നു….

ഞാൻ തളർച്ചയോടെ വീടിൻ്റെ പടിയിൽ ഇരുന്നു… അകത്ത് ചെറിയമ്മ എന്തോക്കെയോ ബഹളം കരഞ്ഞ് ബഹളം ഉണ്ടാക്കുന്നുണ്ട്… ഞാനാണത്രേ ചതിച്ചത്…

എനിക്ക് ദേഷ്യം വന്നു.. ഞാൻ ശരവേഗത്തിൽ അകത്തേക്ക് ചെന്നു…

എൻ്റെ വരവ് കണ്ടാവണം ചെറിയമ്മ ഒരു നിമിഷം വായടച്ചു…

“.ഈ ശാപവാക്കുകൾ ഒന്നും എനിക്ക് ഏൽക്കില്ല ചെറിയമ്മേ…അത്രയ്ക്ക് നിങ്ങൾ എന്നെ ദ്രോഹിച്ചു….

“..ഇത്രയും വർഷങ്ങൾ നിങ്ങൾ എന്നെയും അമ്മയെയും ദ്രോഹിച്ചിട്ടും നിങ്ങൾക്ക് സമാധാനമായില്ല അല്ലേ ”

“പറ എൻ്റെ അമ്മ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തിട്ടാ ജീവിതം ഇല്ലാതാക്കിയത്…”

ഞാൻ ജനിക്കും മുൻപേ നിങ്ങളെല്ലാരും കൂടി കൊന്ന് കളഞ്ഞില്ലെ എൻ്റെ അച്ഛനെ..

കൊന്നില്ലായിരുന്നെങ്കിൽ ഇപ്പോഴും എൻ്റെ കൂടെയുണ്ടാരുന്നേനെ..

ഞാൻ ഇങ്ങനെയൊരവസ്ഥയിൽ പെരുവഴിയിലാകില്ലായിരുന്നു….. ”

“.. എൻ്റെ അമ്മ പറഞ്ഞ് തന്നത് അതാണ് എൻ്റെ അച്ഛൻ എന്നാ…. ”

” എൻ്റെ അച്ഛൻ ആ വിജയനാണ് എന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല…. “.. എന്ന് ദേഷ്യത്തോടെ പറഞ്ഞു അവരുടെ കഴുത്തിൽ പിടിച്ച് ഭ്രാന്തിയെ പോലെ അലറി..

എൻ്റെ ഭാവം കണ്ട് അവരുടെ മുഖം ഭയം കൊണ്ട് നിറഞ്ഞു… അവരുടെ കണ്ണുകൾ പുറത്തേക്കുന്തി….

സീമ വന്ന് എൻ്റെ കൈയ്യിൽ പിടിച്ച് വലിച്ചപ്പോഴാണ് എനിക്ക് ഞാൻ എന്താ ചെയ്തതെന്ന് ബോധം വന്നത്… അവരുടെ കഴുത്തിൽ നിന്ന് പിടി വിട്ടു…. അവർ പ്രാണരക്ഷാർത്ഥം പുറകോട്ട് നീങ്ങി.. ചുമരിൽ തട്ടി നിന്നു….

” സത്യം പറഞ്ഞില്ലെൽ കൊന്നുകളയും ഞാൻ.. എനിക്കിനി മുന്നും പിന്നും നോക്കാനില്ല.. ” അറിയാല്ലോ” എൻ്റെ വാക്കുകൾ കേട്ട് അവരുടെ മുഖത്ത് ഭയം നിഴലിച്ചു….

” പറയാം… ഇനിയെന്നെ ഒന്നും ചെയ്യരുത്…. നീയറിയാത്ത ഒരു പാട് സത്യങ്ങളുണ്ട് നിനക്ക് ചുറ്റും ” എന്ന് സേതുലക്ഷമി പറയുമ്പോൾ കഴുത്തിലെ വേദന കൊണ്ട് മുഖം ചുളിഞ്ഞു…

” വിജയൻ പറഞ്ഞിട്ടാണ് കണ്ണനുമായുള്ള നിൻ്റെ വിവാഹം നടത്തുന്നത്.. കണ്ണൻ അധികകാലം ജീവിച്ചിരിക്കില്ല…കണ്ണൻ മരിച്ച് കഴിഞ്ഞാൽ നിന്നെയും ഒഴിവാക്കാൻ എളുപ്പത്തിനാണ് അങ്ങനെയൊരു എഗ്രിമെൻ്റ് തയ്യാറാക്കിയത്…”. …

നീ ജീവിച്ചിരുന്നാലും എന്നായാലും വിജയന് ഭീഷണിയാകും എന്ന് അയാൾ ഭയപ്പെട്ടിരുന്നു…. പക്ഷേ വിജയൻ്റെ കണക്കുകൂട്ടലുകൾ നീ തെറ്റിച്ചു…

മരിക്കാൻ കിടന്നവനെ നീ ജീവിപ്പിച്ചു എടുത്തപ്പോൾ വിജയൻ നിന്നെ ഒഴിവാക്കാനുള്ള വേറെ വഴി തേടി….

ഈ കഥകൾ ഒന്നും നിന്നെ അറിയിക്കാതിരിക്കാൻ വിജയൻ അയാളുടെ സഹോദരി ശ്യാമളയുടെ കൈയ്യിൽ പല തവണ പണം വീട്ടിൽ കൊണ്ടു തരീച്ചിട്ടുണ്ട്…

സഹോദര സ്നേഹം കൊണ്ട് ശ്യാമള വിജയൻ പറയുന്നതെല്ലാം അനുസരിച്ചു….

നിന്നെ ഒഴിവാക്കാനായി അയാൾ കണ്ടെത്തിയ മാർഗ്ഗമാണ് മകൾ ശ്വേത…. പഴയ പ്രണയത്തിന് വളം വച്ച് കൊടുത്തതു് അയാളാണ്….

ശ്വേതയ്ക്ക് വേണ്ടി നിന്നെ ഒഴിവാക്കാനും ശ്യാമള ആഗ്രഹിച്ചിരുന്നു…

അതു കൊണ്ടാണ് ശ്വേതയെ നീയില്ലാത്ത സമയങ്ങളിൽ കണ്ണനറിയാതെ വീട്ടിൽ വിളിച്ച് വരുത്തിയത്….. ” eശ്വതയുടെ മകൾ വൃന്ദയെ കൊണ്ട് ദിവസവും വരാറുണ്ട് എന്ന് പറയിച്ചതും…

“ശ്വേതയെ വച്ച് നാടകം കളിച്ചാൽ കണ്ണനെ വിട്ട് നീ പോയ്ക്കോളും എന്നൊക്കെ ശ്യാമള പണം ഞങ്ങൾക്ക് തരാൻ വരുമ്പോൾ പറഞ്ഞിട്ടുണ്ട്… ”

” ശരിക്കും ശ്യാമളയാണ് വിഢ്ഡി… ഭർത്താവിനെ വണ്ടിയിടിപ്പിച്ച് കൊന്നവൻ സ്വന്തം സഹോദരൻ വിജയനാണ് എന്നറിയാതെ അയാൾക്ക് വേണ്ടി നിന്നെ ഒഴിവാക്കാൻ നടക്കുകയാണ് “… എന്ന് പറയുമ്പോൾ ചെറിയമ്മയുടെ മുഖം താഴ്ന്നു…

” മതി എനിക്കിത്രയും അറിഞ്ഞാൽ മതി.. ഇത്രയുമെന്നെ ദ്രോഹിച്ചിട്ടും നിങ്ങളെ ഞാൻ വെറുതെ വിട്ടത് ദാ ഇവളെയോർത്താണ്…

എൻ്റെയൊരവസ്ഥ ഒരു പെൺകുട്ടിക്കും വരരുത് എന്ന് കരുതിയത് കൊണ്ട് മാത്രം ” എൻ്റെ വാക്കുകൾ കേട്ട് അവരുടെ മുഖം താഴ്ന്നു…

സീമ കരയുകയായിരുന്നു… പാവം തോന്നി.. കൂടുതൽ ഒന്നും പറയതെ ഫോണുമായി പുറത്തേക്ക് നടന്നു….

ഇന്നലെ മുറ്റത്ത് ചായ കുടിച്ച് കൊണ്ടു നിന്നപ്പോൾ ഹേമന്ത് സാറിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു….

കണ്ണേട്ടൻ്റെ ഓപ്പറേഷൻ്റെ ദിവസം ലാപ്പ് ടോപ്പിൽ വായിച്ചു കഴിഞ്ഞ് പിറ്റേ ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു….

കണ്ണേട്ടൻ്റെ അച്ഛൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുo അന്വഷിക്കണമെന്നും പരാതി കൊടുത്തിരുന്നു….

ആരുമറിയാതെ ഇടയ്ക്ക് കേസിൻ്റെ കാര്യത്തിന് ഒഫീസിലെ വക്കീലിനെ തന്നെ കേസ് ഏൽപ്പിച്ചിരുന്നു…

കേസന്വഷണം തീരുന്നത് വരെ കണ്ണേട്ടൻ അറിയാൻ പാടില്ലാ എന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു….

ഇന്നലെ ഹേമന്ത് സാറിനോട് പറഞ്ഞില്ലായിരുന്നേൽ കൊച്ഛച്ചനെയും അയാളെയും കുടുക്കാൻ കഴിയില്ലായിരുന്നു…

വിജയൻ അകത്ത് പോയാലും അയാളുടെ ഗുണ്ടകൾ പുറത്തുണ്ട്..ഇനി വളരെ സൂക്ഷിക്കണം എന്ന് മനസ്സിൽ കരുതി…

വീടിനകത്ത് നിന്ന് ചെറിയമ്മ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട്…

കുറച്ച് നേരം മുറ്റത്ത് തന്നെ നിന്നു… ഹേമന്ത് സാറിനെ ഞങ്ങൾ താമസിച്ചിരുന്ന കുടുംബ വീട്ടിലേക്ക് വരാൻ പറഞ്ഞു…

ഞാൻ അങ്ങോട്ടേക്ക് നടന്നു… ഇടവഴി കയറിയപ്പോഴെ വീടിൻ്റെ മുറ്റം കാണാം…

മുറ്റത്തേക്ക് കയറിയപ്പോൾ കണ്ണ് നിറഞ്ഞു പോയി…. നിറയെ കരിയിലകൾ മൂടി കിടക്കുന്നു…

വരാന്തയിൽ എന്നെയും കാത്ത് നിൽക്കുന്ന അമ്മയുടെ രൂപം തെളിഞ്ഞു വന്നു….

ഒന്ന് പൊട്ടിക്കരയാൻ മനസ്സ് കൊതിച്ചു…

ഹേമന്ത് സാറിൻ്റെ കാറിൻ്റെ ഹോണടി ശബ്ദം കേട്ടു…

ഹേമന്ത് സർ കാറിൽ നിന്നിറങ്ങി വന്നപ്പോൾ എനിക്കെന്നെ നിയന്ത്രിക്കാനായില്ല..

പൊട്ടിക്കരഞ്ഞു പോയപ്പോൾ അദ്ദേഹം മകളോടുള്ള കരുതലോടെ ചേർത്തു പിടിച്ചു…..

ആത്മാക്കളുടെ സന്തോഷo കൊണ്ടോ ദുഃഖം കൊണ്ടോ മഴത്തുള്ളികൾ എൻ്റെ നെറ്റിയിൽ പതിച്ചു…

വല്യ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ കരവലയത്തിൽ എന്നെ ഒതുക്കി കൊണ്ട് കാറിനടുത്തേക്ക് വേഗത്തിൽ നടന്നു…..

മുൻസിറ്റിൽ ഡോർ തുറന്ന് ഇരുത്തി ഡോർ അടച്ചു…..

അദ്ദേഹം ഡ്രൈവിoഗ് സീറ്റിൽ ഇരുന്നപ്പോൾ ഞാൻ കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു…

” ഞാൻ കണ്ണനെ വിളിച്ചു പറഞ്ഞിട്ടുണ്ട് സ്റ്റേഷനിലേക്ക് വരാൻ..” എന്ന് ഹേമന്ത് സർ പറഞ്ഞപ്പോൾ ഞാൻ കണ്ണ് തുറക്കാതെ മൂളുക മാത്രം ചെയ്തു….

പിന്നെ അദ്ദേഹം മിണ്ടാതെ ഡ്രൈവിംഗിൽ ശ്രദ്ധിച്ചു…

പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്ക് ഞാനുറങ്ങി പോയിരുന്നു…..

അദേഹം എന്നെ തട്ടിയുണർത്തുമ്പോൾ കണ്ണേട്ടൻ തൊട്ടു പുറകിലുണ്ടായിരുന്നു…

എനിക്ക് കണ്ണേട്ടൻ്റെ മുഖത്ത് നോക്കാൻ ധൈര്യം വന്നില്ല… തെറ്റിദ്ധരിച്ചതിൽ കുറ്റബോധം തോന്നി…..

എടുത്തു ചാടി എടുത്ത തീരുമാനo എൻ്റെ ഹൃദയത്തെ കുത്തിനോവിച്ചു….

ഒരു കുറ്റവാളിയെ പോലെ കണ്ണേട്ടൻ്റെ മുന്നിൽ കൂടി തല കുനിച്ച് സ്റ്റേഷനിലകത്തേക്ക് നടക്കുമ്പോൾ അമ്മായിയും സരസമ്മയും നിൽക്കുന്നതും കണ്ടു.

.. എന്തോ അമ്മായിയോട് ഒന്നും മിണ്ടാൻ തോന്നിയില്ല… എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട….

ആ ശ്വേതയുടെ പുറകെ പോകട്ടെ….

ഈ സരസമ്മയെ കൂടെ കൊണ്ടുവന്നതിൻ്റെ ഉദ്ദേശം എന്താണാവോ…. ഇനി എല്ലാരെയും അവരുടെ പരദൂഷഷണം കമ്മിറ്റിയിലെ അംഗങ്ങൾ അറിയിച്ചോളും…

അകത്ത് ചെന്നപ്പോൾ എസ്.ഐ.ദേവ് ഞങ്ങളെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു… അദ്ദേഹം ചൂണ്ടികാണിച്ച കസേരയിൽ ഇരുന്നു..

“സ്വാതി നിങ്ങളുടെ ഭർത്താവ് കണ്ണൻ്റെ അച്ഛൻ്റെ കൊല കേസ് അന്വഷിച്ചതിലാണ് നിങ്ങളുടെ അച്ഛൻ്റെ കൊലപാതകവും തെളിഞ്ഞത്….

എല്ലാം ഒരാൾ തന്നെയാണ് നടത്തിയിരിക്കുന്നത്…

വിജയനും പിന്നെ സുരേന്ദ്രനും ചേർന്ന് തന്നെയാണ് നിങ്ങളുടെ അച്ഛനെ വണ്ടിയിടിപ്പിച്ച് കൊന്നത്…

വിജയൻ്റെ വണ്ടി ഡ്രൈവർ കുറ്റം സമ്മതിച്ചിട്ടുണ്ട്….

. സ്വാതിയുടെ കൊച്ഛച്ചന് അയാൾക്ക് അവരുടെ പ്ലാനുകൾ എല്ലാത്തിനെയും കുറിച്ച് അറിവുണ്ടായിരുന്നു സ്വാതിയുടെ അച്ഛൻ്റെ കൊലപാതകത്തിൽ…..

പിന്നെ കണ്ണനെയും അച്ഛനെയും കൊല്ലാനാണ് വിജയൻ തന്നെയാണ് പ്ലാൻ ചെയ്തത്….

വിജയൻ്റെ ഡ്രൈവറോടൊപ്പം വിജയനും സ്വാതിയുടെ കൊച്ഛച്ചനുമുണ്ടായിരുന്നു വണ്ടിയിൽ….

ഉള്ള സ്വത്തിൽ കാൽ ഭാഗം നൽകാം എന്ന് പറഞ്ഞാണ് വിജയൻ ഇയാളെ കൂടി ഒപ്പം കൂട്ടിയത് “.. എന്ന് എസ്.ഐ പറയുന്നത് കേട്ട് നേരത്തെ കുറെ ഞെട്ടിയത് കൊണ്ട്..

എനിക്ക് ഞെട്ടലൊന്നു വന്നില്ല..

കണ്ണേട്ടനും അമ്മായിയും സരസമ്മയും ഞെട്ടലോടെ കേട്ടു നിൽക്കുന്നത് കണ്ടു സഹതാപമാണ് തോന്നിയത്..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11