Thursday, May 2, 2024
Novel

ശ്രീശൈലം : ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

Thank you for reading this post, don't forget to subscribe!

“കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ അപ്രതീക്ഷിതമായി കേട്ടതും ഒരുകുളിർ കാറ്റേന്നെ തഴുകി തലോടി പോയത് ഞാനറിഞ്ഞു.അതിന്റെ ആലസ്യത്തിൽ ഞാൻ മതിമയങ്ങിയൊന്ന് നിന്നു.

” എടീ നിന്ന് സ്വപ്നം കാണാതെ ഇങ്ങോട്ട് വരുന്നുണ്ടോ?”

ശ്രീക്കുട്ടിയെന്നെ പിടിച്ചു വലിച്ചപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്.

“അതേ..മൂപ്പിൽസ് പോയിട്ട് മണിക്കൂറുകളായി.ഇനിയിവിടെ നിന്നാൽ ചേച്ചി അകത്ത് കയറ്റില്ല”

സ്വപ്നത്തിലെന്ന പോലെ ഞാൻ ശ്രീകുട്ടി യുടെ കൂടെ നടന്നു. അല്ല ഒഴുകി പോവുകയായിരുന്നു ശരിക്കും.

റൂമിലെത്തിയട്ടും ഞാൻ സ്വപ്ന ലോകത്തു തന്നെയായിരുന്നു.

“മട്ടും ഭാവവും കണ്ടാൽ തോന്നും നീ മാത്രമേ പ്രണയിക്കുന്നുള്ളൂന്ന്.അവളും അവളുടെ ഒരു ഓഞ്ഞ കാമുകനും”

ശ്രീക്കുട്ടി എന്നെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചു.

“ദേ എന്നെ പറഞ്ഞോ..എന്റെ സാറിനെ കളിയാക്കിയാലുണ്ടല്ലോ”

“ഒന്ന് പോടീ അവിടുന്ന്. നീയും നിന്റെയൊരു സാറും. ഇപ്പോൾ ഞാനാരായി ഇല്ലേ”

ഇടർച്ചയോടെ അവളുടെ സ്വരം കാതിലേക്ക് വീണതും ഞാൻ വല്ലാതായി.

“എന്തുവാടീ ഒരുതമാശ പറയാൻ പറ്റൂല്ലേ.അപ്പോഴേക്കും കണ്ണീരൊഴുക്കമല്ലോ”

ചിരിയോടെ ഞാൻ കൈവീശി.

“അയ്യേ പറ്റിച്ചേ..” കൊച്ചു കുട്ടികളെപ്പോലെ കയ്യടിച്ചു ചിരിക്കുന്ന ശ്രീയെ കണ്ടതോടെ എനിക്ക് സഹതാപം തോന്നി.

അമ്മയില്ലാതെ വളർന്നവളാണ്.തെറ്റും ശരിയും മനസിലാക്കേണ്ട പ്രായത്തിൽ ആര്യനെ പോലെയൊരു ചതിയന്റെ അടുത്ത് ചെന്നു പെട്ടത്.

അവൾക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

എനിക്ക് ശ്രീക്കുട്ടിയെ വളരെ ഇഷ്ടമാണ്. ഇതുപോലൊരു പാവം നാത്തൂനായി വരുന്നത് എനിക്ക് ഇഷ്ടമാണ്.

“വാടി ..ഫുഡ് തീരും മുമ്പേ ചെന്ന് കഴിക്കാം”

ശ്രീ എന്നെയും വലിച്ചു ആഹാരം കഴിക്കാനായി പോയി.

പിറ്റേന്ന് രാവിലെ പതിവുപോലെ ഞങ്ങൾ കോളേജിലേക്ക് പോയി. ജീവൻ സാറിന്റെ ക്ലാസ് ആയിരുന്നു ഫസ്റ്റ് .

സാറ് പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ആ മുഖത്തായിരുന്നു എന്റെ കണ്ണുകൾ. ഞാനതിൽ നോക്കി ലയിച്ചിരുന്നു.

“ഡീ..ഇത് ക്ലാസാ..വെറുതെ മറ്റുളളവരെക്കൊണ്ട് ഒന്നും പറയിക്കണ്ടാ”

ശ്രീ കാതിൽ അടക്കം പറഞ്ഞപ്പോൾ ഞാൻ ക്ലാസിൽ ശ്രദ്ധിച്ചിരുന്നു. എന്തിനാണ് വെറുതെ മറ്റുളളവരെക്കൊണ്ട് പറയിക്കുന്നത്.

ഇടക്ക് സാറിന്റെ നോട്ടം അറിയാത്ത ഭാവത്തിൽ എന്നെ തേടിയെത്തും‌.അപ്പോൾ എന്റെ മുഖം ഉദയസൂര്യനെ പോലെ ചുവന്ന് തുടുക്കും.

“ഡീ നിന്നെയിപ്പോൾ കണ്ടാൽ ശരിക്കും സിനിമാ നടിയെപ്പോലെയുണ്ട്”

“ങേ,,, ഞാനറിയാത്ത ഏത് നടി”

“സായി പല്ലവി”

“എന്റെ ശ്രീക്കുട്ടി മതി.ഞാൻ വല്ലാതെ മതി മറക്കും”

“ശൈലി ഞാൻ വെറുതെ പറഞ്ഞതല്ല സത്യം. ഇരുകവിളിലും പിംപിൾസ് കൂടി ആയപ്പോൾ ശരിക്കും സായി പല്ലവി തന്നെ”

“ഈശ്വരാ ഇവൾ പറഞ്ഞത് സത്യമാകുമോ? ഈ പിരീഡ് കഴിയുമ്പോൾ ഉറപ്പായും കണ്ണാടിയിൽ നോക്കി ഉറപ്പ് വരുത്തണം” ഞാൻ മനസിൽ കരുതി.

ക്ലാസ് കഴിഞ്ഞു ജീവൻ സാർ കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു ഇറങ്ങി.ഉടനെ ഞാനും ക്ലാസിനു പുറത്തേക്കിറങ്ങി സ്കൂട്ടർ പാർക്ക് ചെയ്യുന്ന ഇടത്തേക്കൊരു ഓട്ടമായിരുന്നു.. സ്കൂട്ടറിന്റെ മിററിൽ ഞാൻ എന്നെ ശ്രദ്ധിച്ചു.

“ശരിയാണ് സായി പല്ലവിയുടെ ചെറിയൊരു ഛായ കാച്ചിലുണ്ട്.നാളെ മുതൽ നന്നായി ഒരുങ്ങി വരണം.ഞാൻ ഇതുവരെ വലിയ മേക്കൊപ്പൊന്നും ഉപയോഗിച്ചിരുന്നില്ല.

ഒരുങ്ങുന്നത് കാണാൻ ഇപ്പോൾ ജീവൻ സാറ് ഉണ്ട്..

ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളു. ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി…

ജീവൻ സാറിന്റെ മൊബൈൽ നമ്പർ വാങ്ങണ്ടതായിരുന്നു.ഇടക്കിടെ വിളിച്ചൊന്ന് സൊളളാമായിരുന്നു.അതിൽ എനിക്ക് സങ്കടം ഉണ്ട്, ഹാ നാളെയാകട്ടെ സാറിന്റെ കയ്യിൽ നിന്ന് മൊബൈൽ നമ്പർ വാങ്ങണം.

വൈകുന്നേരം വരെ ഉറങ്ങി സമയം കളഞ്ഞു.ഏഴ് മണി കഴിഞ്ഞു കാണും ശ്രീക്കുട്ടി ഓടി എന്റെ അടുത്ത് വന്നു.

” ഡീ വീട്ടിലേക്ക് ചെല്ലാൻ പപ്പാ വിളിച്ചു പറഞ്ഞു”

“നാളെയല്ലേ പോവുകയുള്ളൂ”

“അല്ലെടീ ഉടനെ ചെല്ലണമെന്ന്.അർജന്റ് ആണത്രേ”

ശ്രീയുടെ മുഖത്ത് ആകെപ്പാടെയൊരു പരവേശം‌‌..

“എന്താടീ മാറ്റർ”

“അറിയില്ലെടീ”

അവൾക്ക് അറിയാമെങ്കിൽ എന്നോട് കൂടി ഷെയർ ചെയ്യുമായിരുന്നു.

“എങ്ങനെ പോകും നീ.സമയം ലേറ്റായല്ലോ?”

“പപ്പാ കാറ് അയക്കാമെന്ന് പറഞ്ഞു”

“ശരി നീ ഒരുങ്ങിക്കോ.സാധനങ്ങൾ ഞാൻ പായ്ക്ക് ചെയ്യാം”

ശ്രീ ഒരുങ്ങുന്ന സമയം കൊണ്ട് ഞാൻ അവൾക്ക് ആവശ്യമുളളതൊക്കെ ബാഗിലാക്കി.

“ഞാനേ വീട്ടിൽ ചെന്നിട്ട് വിളിക്കാം ശൈലി”

“ഓക്കെ ഡീ”

എട്ട് മണി കഴിഞ്ഞു ശ്രീയുടെ പപ്പാ കാറുമായി എത്താൻ.ബാഗും എടുത്തു ഞാനും കൂടെ ചെന്നു.

“ഹായ് അങ്കിൾ”

ഞാൻ അവളുടെ പപ്പയെ വിഷ് ചെയ്തു. അദ്ദേഹം തിരിച്ച് ഹായ് പറഞ്ഞു.

“കൂട്ടുകാരി കൂടി വരുന്നോ” അങ്കിൾ എന്നെ ക്ഷണിച്ചു.

“ഇല്ല അങ്കിളേ,, നാളെ ക്ലാസ് ഉണ്ട്. മറ്റൊരു ദിവസം വരാം”

ശ്രീക്ക് റ്റാറ്റയും കൊടുത്തു കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു. റൂമിലെത്തിയപ്പോൾ അപരിചിതമായൊരു ലോകത്ത് എത്തിയതു പോലെയായി.

ശ്രീയും ഞാനും തമ്മിലാണു ഏറ്റവും വലിയ സൗഹൃദവും അടുപ്പവും.ഞങ്ങൾ ഒരേ മുറിയിൽ ആയതിനാൽ നല്ലൊരു ആത്മ ബന്ധവും ഉണ്ടായിരുന്നു. പെട്ടന്നവൾ പോയപ്പോൾ ഞാൻ ഒറ്റക്ക് ആയതുപോലെ…

രാത്രിയിൽ ഫുഡ് കഴിക്കാൻ തോന്നിയില്ല.മാറി കിടന്നു.പതിവുപോലെ വീട്ടിലേക്ക് വിളിച്ചു. പിന്നെ ഏട്ടനെയും.

സമയം ഇഴഞ്ഞു നീങ്ങി.കുറെ സമയം മൊബൈലിൽ സമയം ചിലവഴിച്ചെങ്കിലും എനിക്ക് ബോറടിച്ചു.

രാത്രി പത്ത് മണി കഴിഞ്ഞിട്ടും ശ്രീയുടെ കോൾ വരാഞ്ഞതിനാൽ പതിനൊന്ന് മണി കഴിഞ്ഞു ഞാൻ അങ്ങോട്ട് വിളിച്ചു.

“Out of coverage area”

നിരാശയോടെ വീണ്ടും വിളിച്ചു. പതിവ് പല്ലവി തന്നെ. കുറച്ചു കഴിഞ്ഞു വിളിച്ചപ്പോഴും പഴയതു പോലെ.

പതിവില്ലാതെയൊരു ആശങ്ക എനിക്ക് തോന്നി. ഞാൻ അങ്കിളിന്റെ മൊബൈലിൽ വിളിച്ചു.

“സ്വിച്ച്ഡ് ഓഫ്”

ഈശ്വാരാ എന്ത് പറ്റി. ഒരാപത്തും സംഭവിക്കരുതേ”

കരഞ്ഞും കൂവിയും ഞാൻ നേരം വെളുപ്പിച്ചു. നല്ല തലവേദന രാവിലെ മുതൽ. ഉറങ്ങാത്തതിനാലാണ്..

ഞാൻ രണ്ടു പേരുടെയും നമ്പരിലേക്ക് മാറി മാറി വിളിച്ചു. സ്വിച്ച്ഡ് ഓഫ്.. ആധി കയറിയ ഞാൻ എന്തു ചെയ്യണമെന്ന് ആലോചിച്ചു.

ജീവൻ സാറിന്റെ മുഖം മനസിൽ വന്നു.കുളിച്ച് റെഡിയായി ഞാൻ കോളേജിലേക്ക് ഇറങ്ങി. ക്ലാസ് തുടങ്ങും മുമ്പേ സാറിന്റെ അടുത്തെത്തി വിവരം പറഞ്ഞു.

“എനിക്ക് ഒരു സമാധാനവും ഇല്ല” ഞാൻ കരഞ്ഞു തുടങ്ങി..

“ശൈലി കരയാതെ നമുക്ക് തിരക്കാം”

അദ്ദേഹം എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവർക്ക് എന്തോ അപകടം പറ്റി കാണുമെന്ന് മനസ് പറയുന്നതുപോലെ…

“ശൈലിക്ക് ശ്രീക്കുട്ടി യുടെ വീട് അറിയാമോ?”

“ഒരിക്കൽ ഞാൻ പോയിട്ടുണ്ട്. ഇവിടെ നിന്ന് രണ്ടു മണിക്കൂർ കൂടുതൽ യാത്ര ഉണ്ട്”

സാറ് കുറച്ചു സമയം എന്തോ ആലോചിച്ചു.

“ശൈലിക്ക് എന്റെ കൂടെ വരാൻ ബുദ്ധിമുട്ടില്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോയി തിരക്കാം”

ആലോചിക്കാൻ എനിക്ക് ഒന്നും ഇല്ലായിരുന്നു.. ഏറ്റവും പ്രിയപ്പെട്ട ചങ്കത്തിയാണ് ശ്രീ..

“ബുദ്ധിമുട്ടൊന്നും ഇല്ല”

“ശരി വാ”

ഞാനും സാറും കൂടി വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി.അദ്ദേഹം ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ഞാൻ പിന്നിൽ കയറി. വഴി ഞാൻ പിന്നിലിരുന്നു പറഞ്ഞു കൊടുത്തു…

ടൗണിലെ ട്രാഫിക് സിഗ്നലിൽ ബുളളറ്റ് നിർത്തി പച്ച ലൈറ്റ് തെളിയുന്നത് വരെ ഞങ്ങൾ കാത്തു.പെട്ടെന്ന് ഞങ്ങൾക്ക് അരികെ മറ്റൊരു ബുളളറ്റ് വന്നു നിന്നു.

വെറുതെ ഞാൻ അങ്ങോട്ട് നോക്കിയതും ഞെട്ടിപ്പോയി…

ബുളളറ്റിൽ ഏട്ടൻ ഇരിക്കുന്നു. ശ്രദ്ധ മുഴുവനും സിഗ്നലിൽ ആണ്. പെട്ടെന്ന് ഞാൻ ചുരീദാറിന്റെ ഷാൾ കൊണ്ട് തലവഴി മൂടി…

“ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഏട്ടൻ എന്താണ് ഇവിടെ ”

പച്ച ലൈറ്റ് തെളിഞ്ഞതോടെ ജീവൻ സാറ് ബുള്ളറ്റ് നേരെ വിട്ടു.ഏട്ടൻ വലത് വശത്തെ റോഡിലേക്കും തിരിഞ്ഞു.

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7

ശ്രീശൈലം : ഭാഗം 8

ശ്രീശൈലം : ഭാഗം 9

ശ്രീശൈലം : ഭാഗം 10