Sunday, December 22, 2024
Novel

സൂര്യതേജസ്സ് : ഭാഗം 24

നോവൽ
******
എഴുത്തുകാരി: ബിജി


പർണ്ണശാലയിലേക്കുള്ള സൂര്യന്റെ വരവും കാതോർത്ത് അവനേറ്റവും വേണ്ടപെട്ടൊരാൾ കാത്തിരിക്കുകയാണ്……
ഇനി ആ ആളിലൂടെയാണ് സൂര്യന്റെ ജീവിതം മുന്നോട്ട് പോകുന്നത്…..”

പർണ്ണശാലയിൽ എത്തിയതും സൂര്യന്റെ കണ്ണുകൾ ആ വ്യക്തിയിൽ ചെന്നു പതിച്ചു….

“മേഘനാഥൻ…!!!

സൂര്യന്റെ ചുണ്ടുകൾ മന്ത്രിച്ചു…
കല്യാണി ആ പേരു കേട്ടതും ഭയചകിതയായി സൂര്യനെ ഇറുമ്പടക്കം പിടിച്ചു

അഗ്നി വല്ലാത്തൊര്യ ഭാവത്തോടെ മേഘനാഥനെ നോക്കി
നല്ല ഒത്ത ഉയരവും അതിനുതക്ക വണ്ണവും സൂര്യന്റെ ചെറിയ ഛായ ഉള്ള പോലെ. എന്നാൽ സൂര്യന്റെ ചുണ്ടിൽ എപ്പോഴും കാണുന്ന പുഞ്ചിരി ആ ചുണ്ടിലില്ല.

സൂര്യൻ കാറിന്റെ ഡോർ തുറന്ന് ഇറങ്ങാൻ പോയതും കല്യാണി തടഞ്ഞു. സൂര്യാ… എനിക്കു പേടിയാ അവൾ കരഞ്ഞു.
ഒന്നും സംഭവിക്കില്ല പുഞ്ചിരിയോടെ സൂര്യൻ അവളെ സമാധാനിപ്പിച്ചു.

സൂര്യൻ നടന്ന് മേഘനാഥന്റെ അടുത്ത് ചെന്നു അവർ പരസ്പരം ഒന്നു പുഞ്ചിരിച്ചിട്ട് കെട്ടിപ്പിടിച്ചു
ഈ സമയം വീടിനുള്ളിൽ നിന്ന് സേതുനാഥും നീലാംബരിയും പുറത്തേക്ക് വന്നു.

സൂര്യനെയും കല്യാണിയേയും കുഞ്ഞിനേയും കണ്ടു മതിമറന്നു നിന്നപ്പോൾ ആരും മേഘനാഥനെ ശ്രദ്ധിച്ചതേയില്ല പേരക്കുട്ടിയെ താലോലിക്കുന്നതിനിടയിൽ അവരെല്ലാം മറന്നു…… കുറച്ചു സമയത്തിനുശേഷമാണ് മേഘനാഥനെ അവർ ശ്രദ്ധിച്ചത്

സൂര്യൻ മേഘനാഥനേയും കൂട്ടി വീട്ടിനുള്ളിലേക്ക് കയറി സേതുനാഥും നീലാംബരിയും മേഘനാഥനെ നോക്കിനിന്നു സൂര്യന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു അവൻ അഗ്നിയെ വിളിച്ച് തനിച്ചു മാറിനിന്ന് സംസാരിക്കുന്നുണ്ടായിരുന്നു

സേതുനാഥ് റൂമിലേക്ക് നടക്കാൻ തുടങ്ങിയതും സൂര്യൻ വിളിച്ചു അച്ഛൻ പോകാൻ വരട്ടെ കുറച്ച് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് ഇവിടെ ഇരിക്കൂ
സൂര്യൻറെ വാക്കുകളിലെ ചൂട് സേതുനാഥ് തിരിച്ചറിയുന്നുണ്ടായിരുന്നു

ഇവിടെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ സേതുനാഥിന് ഉളവായി അയാൾ വേവലാതിയോടെ സോഫയിൽ അമർന്നിരുന്നു

മേഘനാഥൻ ആരെയും ശ്രദ്ധിക്കാതെ അവിടെ നിന്നു. സൂര്യൻ നിർബന്ധിച്ചിട്ടും അയാൾ ഇരുന്നില്ല.
നീലാംബരി തൂണും ചാരി എന്താണ് സൂര്യന് പറയാനുള്ളതെന്ന് ആലോചിച്ചു.
സൂര്യന്റെ കണ്ണുകളിൽ കനൽ എരിഞ്ഞു.
അവനെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന സേതുനാഥിനോടായി അവൻ പറഞ്ഞു
കുറച്ചു പഴക്കം ചെന്ന കഥയാണ് പക്ഷേ ഇവിടെയുള്ളവർക്ക് അറിയാവുന്ന കഥ പഴയ കണക്കുകൾ എണ്ണി എണ്ണി ചോദിക്കുമ്പോൾ ഇതിനെല്ലാം ചുക്കാൻപിടിച്ച ആ ആൾ ഇവിടെ ഇല്ലാണ്ടായാൽ കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമാകും
വർഷങ്ങൾക്കു മുൻപ് കുഴിച്ചുമൂടിയതൊക്കെ മറനീക്കി വന്നു കഴിഞ്ഞു.

എന്തൊക്കെയാ മേനേ നീ ഈ പറയുന്നത്
ആരാ ഈ വന്നിരിക്കുന്നത്
നിന്റെ കൂട്ടുകാരനാണോ
ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ
നീലാംബരി ഒന്നും മനസ്സിലാകാതെ സൂര്യനോട് ചോദിച്ചു

ആ അതേ സിനിമയിൽ ചില കഥാപാത്രങ്ങൾക്ക് ആദ്യം ഒരു പ്രാധാന്യവും ഇല്ലെന്നു തോന്നും
അവസാനം ആകഥാപാത്രമായിരിക്കും ആ സിനിമയുടെ ആണിക്കല്ല്.

സൂര്യൻ ഒരു മിനിട്ട് ഒന്നും മിണ്ടാതെയിരുന്നു പിന്നെ കല്യാണിയോട് പറഞ്ഞു
കല്യാണി കുഞ്ഞിനെയും കൊണ്ട് അകത്തു പൊയ്ക്കൊള്ളു
സൂര്യന്റെ ഗൗരവമുള്ള മുഖം കണ്ടപ്പോഴേ അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

ആ നേരം തന്നെ അഗ്നി ഒരാളെ കൂട്ടീട്ടു വന്നു.
മേഘനാഥനേയും സൂര്യനേയും കണ്ടയാൾ ഞെട്ടി വിറച്ചു.
സേതുനാഥിന്റെയും നീലാംബരിയുടേയും മുഖത്ത് അമ്പരപ്പ് തെളിഞ്ഞു….

ആഹാ…. കോറം തികഞ്ഞു.
സൂര്യൻ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.
കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞു പോയ നീഗൂഢ രഹസ്യങ്ങൾ.

ഈ കൂടിയവരിൽ ഒരാൾ ചെയ്ത നരവേട്ട ….
“പത്തുതലയുള്ള രാക്ഷസൻ….
അയാൾ ഇത്രകാലം മുഖം മൂടിയിൽ ഒളിഞ്ഞിരുന്നു പൈശാചികമായി ചിരിക്കുകയായിരുന്നു.
അടുത്ത നരനായാട്ടിനായി…. ഒരവസരം കാത്തിരിക്കുകയായിരുന്നു.

സൂര്യൻ പറഞ്ഞു നിർത്തി…
അമ്മയ്ക്കും അച്ഛനും ഇതാരാന്നെന്നല്ലേ അറിയേണ്ടത്
ഇത് മേഘനാഥൻ അഭയന്റെ സഹോദരി ആദിലക്‌ഷ്മിക്ക് സേതുനാഥിൽ ജനിച്ച മകൻ.

എന്താമ്മേ അമ്മയ്ക്ക് ആദി ലക്‌ഷ്മിയെ ഓർമ്മയുണ്ടോ
താൻ ആഗ്രഹിച്ച പുരുഷന് മറ്റൊരു അവകാശി ഉണ്ടെന്നറിഞ്ഞിട്ടും അവൾ അയാളിൽ നിന്ന് ഗർഭിണി ആണെന്നറിഞ്ഞിട്ടും അയാളെ സ്വന്തമാക്കുന്നതിനായി തന്റെ സ്വന്തം സഹോദരനെ നിയോഗിക്കുന്നു
നീലാംബരി ശ്വാസം പോലും വീടാനാകാതെ സൂര്യനെ നോക്കി അവരുടെ മുഖത്ത് ഭയം നിഴലിച്ചു

നമ്മൾ ചെയ്തു കൂട്ടിയ കൊടുംപാതകങ്ങൾ നമ്മുടെ നേരെ കാലം കൊടും വാളായി കൊണ്ടു നിർത്തും.
കല്ലോട്ടു തറവാട്ടിലെ മഹാദേവൻ സഹോദരി നീലാംബരിക്ക് ആശിച്ച ആളെ നേടാൻ എന്തൊക്കെ ചതികൾ ചെയ്തു കൂട്ടിയതെന്ന് അറിയുമോ
മഹാദേവന് വളരുന്ന ബിസിനസ്സ്മാനേ ആദ്യമെ ഒരു നോട്ടമുണ്ടായിരുന്നു.
കൂടെ കൂടെ സേതുനാഥിനെ കല്ലോട്ടു വീട്ടിൽ കൂട്ടീട്ടു വരുമായിരുന്നു. അങ്ങനെയാണ് നീലാംബരി സേതുനാഥിൽ ആകൃഷ്ടയാകുന്നത്

സഹോദരിയുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കുന്ന നല്ല സഹോദരനായി ചമഞ്ഞിരുന്ന കല്ലോട്ടു തറവാട്ടിലെ മഹാദേവിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. കല്ലോട്ടു തറവാടിന്റെ പകുതി സ്വത്തിന്റെ അവകാശി നീലാംബരിയായിരുന്നു.
കാരണവരുടെ തീരുമാനത്തിൽ മക്കൾക്കെല്ലാം എതിർപ്പായിരുന്നു.
ഒസ്യത്തു പ്രകാരം നീലാംബരി വിവാഹിതയായി അതിലുള്ള കുട്ടിക്കായിരിക്കും ആ സ്വത്തിന്റെ പൂർണ്ണ അവകാശം.

മഹാദേവന് പകയായി ഈ സ്വത്തുക്കൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നീലാംബരിക്ക് ഇഷ്ടപ്പെട്ട ആളെത്തന്നെ അവൾക്ക് നേടി കൊടുത്തു.
തന്റെ കണക്കൂട്ടലുകളെല്ലാം പിഴയ്ക്കും അഭയൻ തനിക്ക് പിന്നീട് പ്രശ്നമാകുമെന്നറിഞ്ഞതും
അഭയനെ മഹാദേവൻ കൊലപെടുത്തി

സൂര്യന്റെ നാവിൽ നിന്നതു കേട്ടതും സേതുനാഥ് നടുങ്ങി
അഭയൻ കൊല്ലപ്പെട്ടു എങ്കിലും അവനോട് എതിർപ്പുള്ള ആരോ ചെയ്തതാകാം എന്നാണ് കരുതിയിരുന്നത്.
മഹാദേവൻ ഇങ്ങനെ ഒരു അരുംകൊല ചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല.

കുറച്ചു വർഷങ്ങൾക്കു ശേഷം
മേഘനാഥൻ പകയുമായി അച്‌ഛനായ സേതുനാഥിനെ തേടിയിറങ്ങിയപ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് കൂടെ നിർത്തിയത് അമ്മാവനാണ്
മഹാദേവന്റെ ഉദ്ദേശ്യം മേഘനാഥനിലൂടെ സേതുനാഥിന്റെ കുടുംബത്തെ കൊന്നുതള്ളുക എന്നിട്ട് അവരുടെ സ്വത്ത് കൈക്കലാക്കുക
അതിനു ശേഷം മേഘനാഥനേയും കൊല്ലണം
അമ്മാവന്റെ നിർദ്ധേശപ്രകാരമാണ് മഹാദേവൻ തീർത്ഥനേയും തപസ്സിയേയും അവരു സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പ് കൊണ്ടിടിച്ച് കൊല്ലുന്നത്
തീർത്ഥന്റെ മരണത്തിൽ വിഷമിച്ച് സാരംഗി ആത്മഹത്യയും ചെയ്തു

ഞാൻ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് ഇറങ്ങി ജീവിതം നശിപ്പിച്ചപ്പോൾ ഒന്നൊതുങ്ങി മഹാദേവൻ എന്നാൽ ഞാൻ കല്യാണിയെ വിവാഹം കഴിച്ചപ്പോൾ
വീണ്ടും മഹാദേവൻ മേലനാഥനെ ഇറക്കി
അച്ഛന്റെ ആക്സിഡന്റും കല്യാണിയുടെ നേരെയുള്ള വിഷപ്രയോഗവും ഇതിന്റെയൊക്കെ പിൻതുടർച്ചയാണ്

മേഘനാഥനെ തേടി ഇറങ്ങിയ ഞാൻ മഹാദേവന്റെ താവളത്തിൽ എത്തിച്ചേർന്നു.
അവിടെ നിന്നാണ് അമ്മാവനാണ് ഇതിനെല്ലാം പിന്നിലെന്ന് മനസ്സിലായത്

പിന്നീട് ഞാനും മേഘനാഥനും ഒന്നിക്കുന്നു എന്നു മനസ്സിലായതും അമ്മാവൻ എന്നെ കൊല്ലാൻ തീരുമാനിക്കുന്നു.
അങ്ങനെയാണ് അമ്മാവന്റെ അനുയായികൾ മർദ്ധിച്ച് അവശനാക്കി കൊക്കയിൽ കൊണ്ട് തള്ളുന്നത്.
ഇതൊക്കെ കേട്ട് സേതുനാഥും നീലാംബരിയും അഗ്നിയും നടുങ്ങി അവർക്ക് കേട്ടതൊന്നും വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നിന്നു

നീലാംബരി ദേഷ്യം കൊണ്ട് വിറച്ച് മഹാദേവന്റെ മുഖത്ത് കൈവീശി ആഞ്ഞടിച്ചു
എന്റെ മകനെ നിനക്ക് കൊല്ലണം അല്ലേ
നീ കാരണം എന്റെ മകൾ…..
നീലാംബരി ചങ്കു തകരുന്ന വേദനയോടെ പൊട്ടിക്കരഞ്ഞു

അഗ്നിയും കോപം കൊണ്ട് ജ്വലിച്ചു നില്ക്കുകയായിരുന്നു
അവൻ ഓടി വന്ന് സൂര്യനെ കെട്ടിപ്പിടിച്ചു
സൂര്യൻ അവനെ ചേർത്തുപിടിച്ചു
സൂര്യ… ഈ നീചനെ വെറുതേ വിടരുത്
ഇയാൾക്കുള്ള ശിക്ഷ കൊടുക്കണം
അഗ്നി ദേഷ്യത്തോടെ മഹാദേവനെ നോക്കി
നിങ്ങളെ….. നിങ്ങളെ അഗ്നി കോപം കൊണ്ട് തിളച്ചു.
നിങ്ങളുടെ മകനായി ജനിച്ചതിൽ
ലജ്ജ തോന്നുന്നു.
തന്റെ മകൻ പോലും തന്നെ തള്ളി പറഞ്ഞപ്പോൾ മഹാദേവന്റെ മുഖം കുനിഞ്ഞു

സൂര്യാ…. ഞാനെന്തു വേണമെടാ
നീ എന്തു പറഞ്ഞാലും ഞാൻ ചെയ്യും ഇയാളെ വെറുതെ വിടരുത്
അതു പറഞ്ഞതും അഗ്നിയുടെ കണ്ണു നിറഞ്ഞു

സൂര്യൻ അവന്റെ തോളിലൂടെ കൈ ചേർത്തിട്ട് പറഞ്ഞു ഒന്നും വേണ്ടെടാ
സൂര്യൻ ക്ഷമിക്കാൻ പഠിക്കുവാടാ
ശിക്ഷിക്കാനാണേൽ എല്ലാരേയും ശിക്ഷിക്കണം
സൂര്യന് ജീവിക്കണം സൂര്യനെ സ്നേഹിക്കുന്നവർക്കുവേണ്ടി
ആശ്രയിക്കുന്നവർക്കു വേണ്ടി സൂര്യന് ജീവിച്ചെ മതിയാകൂ

എന്റെ ചേട്ടന് ക്ഷമിക്കാൻ കഴിയുമോ എന്നറിയില്ല. സൂര്യൻ മേഘനാഥനെ നോക്കിപ്പറഞ്ഞു.
സൂര്യാ നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ
നിന്റെ സ്നേഹം മനസ്സിലാക്കിയില്ലായിരുന്നെങ്കിൽ എല്ലാം തകർത്തേനെ ഞാൻ….

ഈ സമയം SP യും കുറച്ചു പോലിസുകാരും അങ്ങോട്ടു വന്നു
മഹാദേവനേയും മേഘനാഥനേയും അറസ്റ്റ് ചെയ്തു.
മേഘനാഥനോട് സൂര്യൻ പറഞ്ഞു
പോയിട്ട് വരൂ ചേട്ടാ ഈ അനിയൻ ഇവിടെ കാത്തിരിക്കും.

അനാഥനായി വളർന്നതിനാലായിരിക്കും സൂര്യന്റെ സ്നേഹത്തിൽ മേഘനാഥന്റെ കണ്ണുനിറഞ്ഞു അവൻ പോലീസുകാരോടൊപ്പം പുറത്തേക്ക് പോയി.

പിന്നെ സൂര്യൻ സേതുനാഥിനോട് പറഞ്ഞു അച്ചനോട് എനിക്കൊരു കാര്യത്തിൽ നന്ദിയുണ്ട് കല്യാണി പർണ്ണശാലയിൽ വന്നപ്പോൾ റെയ്ഡ് നടത്താൻ പോലീസിനെ ഇൻഫോം ചെയ്തതിന്.
സേതുനാഥിന്റെ മുഖം വീണ്ടും താഴ്ന്നു

അത് അന്നേ ഞാനറിഞ്ഞതാ പിന്നെ ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചുകളിക്കെണ്ടെന്നു വിചാരിച്ചാ അന്നവളെ കെട്ടിയത് പക്ഷേ ഇന്നവൾ കൂടെയില്ലെങ്കിൽ സൂര്യൻ പിന്നെയില്ല. എനിക്കു ചെയ്തു തന്ന ഏറ്റവും വലിയ ഉപകാരമാണവൾ.
സൂര്യൻ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നു.

കുറച്ചു നാളുകൾക്കു ശേഷം തേജസ്വിനി എന്ന അമ്മണുവിന്റെ കളിചിരികളൽ പർണ്ണശാലയിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് അയവുവന്നിരുന്നു.

സേതുനാഥും നീലാംബരിയും കടുത്ത മാനസീകാവസ്ഥയിലൂടെ കടന്നുപോയിരുന്നു എന്നാൽ സൂര്യൻ പിന്നീടൊരിക്കലും പഴയതിനെ കുറിച്ചോർമ്മിപ്പിച്ച് അവരെ കുറ്റപ്പെടുത്തുകയോ അവരെ ഒഴിവാക്കി നിർത്തുകയോ ചെയ്തില്ല പഴയ പോലെ അവരെ ചേർത്തുപിടിച്ചു.

മേഘനാഥൻ തിരിച്ചെത്തുമ്പോൾ S&S ഗ്രൂപ്പ് അവനെ എല്പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സൂര്യൻ സ്വത്തും പണവും ഒന്നും ആഗ്രഹിച്ചിട്ടില്ല പർണ്ണശാലയിലെ ഈ ചെറിയ ജീവിതം അവനേറെ ആസ്വദിക്കുകയാണ്.

ഈയിടെയായി അവന് ചില്ലറ പരിഭവങ്ങളും ഉണ്ട് ചട്ടമ്പിയെ തനിച്ചു കിട്ടുന്നില്ല.
കല്യാണിയും അമ്മണുവും വേറൊരു മുറിയിലാണ്
പ്രസവത്തിനു ശേഷമുള്ള ശരീര രക്ഷയുടെ ഭാഗമായിട്ടാണ് ഈ മാറ്റം

പെട്ടത് പാവം തല്ലുകൊള്ളിയും
വൈദ്യമഠത്തിലെ ചികിത്സ കഴിഞ്ഞപ്പോഴേക്കും ചട്ടമ്പിയുടെ പ്രസവം
ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെയായി
ആ റൂമിലേക്ക് ചെല്ലുമ്പോഴേ അമ്മ ഗറ്റൗട്ട് അടിക്കുകയാണ്

കല്യാണിക്ക് സൂര്യന്റെ മട്ടും ഭാവവും കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്.
ടി പുല്ലേ കൂടുതൽ നെഗളിക്കല്ലേ
അവളെ നോക്കി കലിപ്പിച്ചിട്ടു പോകും

അമ്മ കുഞ്ഞുമായി അച്ഛന്റെ മുറിയിലിരിക്കുന്നത് കണ്ടിട്ടാണ് സൂര്യൻ കല്യാണിയുടെ അടുത്തേക്ക് ചെല്ലുന്നത്
കുഞ്ഞിന്റെ ഡ്രെസ്സുകൾ അടുക്കി വെയ്ക്കുകയായിരുന്നു കല്യാണി

സൂര്യൻ മെല്ലെ അവളുടെ പിന്നാലെ ചെന്നു നിന്നു. പിന്നിലൂടെ കൈയ്യിട്ട് അവളെ ചേർത്തുപിടിച്ചു. കല്യാണി ഒന്നു കുതറിയതും അവൻ
അവളുടെ പിൻകഴുത്തിൽ ചുണ്ട് ചേർത്തു അവന്റെ ചൂടു നിശ്വാസത്തിൽ അവളൊന്നു പിടഞ്ഞു. ചട്ടമ്പി….. എനിക്ക്….. എനിക്ക് നിന്നെ വേണമെടി…..
ശ്ശി…. വഷളൻ…..
പോടാ തെമ്മാടി……
സൂര്യനെ അവൾ തള്ളി മാറ്റി…..
മോൻ പോയേ….
അമ്മ കണ്ടാൽ അതു മതി…..

അവൻ പെട്ടെന്ന് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു
അവന്റെ കണ്ണുകളിൽ തന്റെ പെണ്ണിനോടുള്ള അടങ്ങാത്ത അഭിനിവേശം കാണാമായിരുന്നു.
അവന്റെ മിഴികളെ നേരിടാനാവാതെ കല്യാണി കണ്ണടച്ചു.
ഈ നേരം കൊണ്ടവന്റെ ചുണ്ട് അവളുടെ അധരങ്ങളെ തഴുകി തലോടി ഒരു ശലഭത്തെപ്പോൽ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ

ടാ….. തെമ്മാടി ഒന്നു കണ്ണു തെറ്റിയപ്പോഴേക്കും നീ ഇതിനകത്തു കയറിയോ
നീലാംബരി അവനെ വഴക്കുപറഞ്ഞു കൊണ്ട് അകത്തു കയറി

സൂര്യൻ ചമ്മലോടെ പുറത്തേക്കിറങ്ങി പോയി
അത്…. അമ്മേ ഞാനല്ല….
കല്യാണി നിന്ന് വിക്കി
രണ്ടും കൊള്ളാം ചിരിച്ചോണ്ട് പറഞ്ഞിട്ട് അമ്മയിറങ്ങിപ്പോയി.
ശ്ശോ…. ഈ തല്ലുകൊള്ളി കാരണം നാണം കെട്ടു. കല്യാണി നാക്കു കടിച്ചു.

പിന്നെ കുറച്ചു ദിവസം സൂര്യൻ കല്യാണിയോട് പിണങ്ങി നടന്നു അമ്മണുവിനെ എടുത്ത് കൊഞ്ചിച്ചോണ്ട് നടക്കും. തന്റെ മകളെ നെഞ്ചോട്‌ ചേർത്ത് കിടക്കുമ്പോൾ അവനിൽ പിതൃവാത്സല്യം നിറഞ്ഞു നിന്നു.

വൈകുംന്നേരം അവൻ ലൂസിഫറും എടുത്ത് കൂട്ടുകാരുടെ അടുത്തേക്ക് പോയി
കുറേ നാളുകൾക്കുശേഷം അവരുടെ കൂടെ അല്പ്പം മദ്യപിച്ചു.
വേണു ചേട്ടനും ഒട്ടോ സുഹൃത്തുക്കളും അവന്റെ വരവ് ഒരു ആഘോഷമാക്കി
കല്യാണിയോടുള്ള പിണക്കത്തിൽ ഒന്നു പിടിപ്പിച്ചതാ

അവളുടെ കുറുമ്പുള്ള മുഖം മനസ്സിലേക്ക് ഇരച്ചുകയറുകയാണ്.
അവളെ ഓർത്തു കൊണ്ട് ആ പുൽത്തകിടിൽ കിടന്നു. കൂടെ വേണു ചേട്ടനും ഉണ്ണിയും
അവൻ മെല്ലെ ഒന്നു മൂളി മനസ്സിൽ നിറഞ്ഞുനിന്ന കല്യാണിയെ ഓർത്തു കൊണ്ട്

🎵ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ…ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..ഭാവം താളം…രാഗം..ഭാവം താളം…

🎵ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
.ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം
..ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..ഭാവം താളം…രാഗം..ഭാവം താളം…

ചിറകിടുന്ന കിനാക്കളിൽഇതൾ വിരിഞ്ഞ സുമങ്ങളിൽ നിറമണിഞ്ഞ മനോജ്ഞമാംകവിത നെയ്‌ത വികാരമായ്…നീയെന്റെ ജീവനിൽ ഉണരൂ ദേവാ..🎵🎵

ആഹാ….. വിരഹ ഗാനമാണല്ലോ സൂര്യാ….
വേണുച്ചേട്ടൻ കളിയാക്കി
എന്താടോ കല്യാണിയുമായി പിണങ്ങിയോ….

അവളൊരു മാലാഖയാ വേണുച്ചേട്ടാ…..
സൂര്യനൊരു കുഞ്ഞുമാലാഖയെ തന്ന സൂര്യന്റെ മാത്രം മാലാഖ….

പിന്നെ പിണക്കം അതൊക്കെ അവളുടെ കുറുമ്പു കാണാനുള്ള നമ്പറല്ലേ……
എന്നാല് ഞാനിറങ്ങുവാ സൂര്യൻ പതിയെ എഴുന്നേറ്റു….
കല്യാണി നട അടയ്ക്കുന്നതിന് മുൻപ് അമ്മണുവിനെ ഒന്നു കണ്ടിട്ട് കിടക്കണം

ഓ…. ലൂസിഫറിന് ഉത്തരവാദിത്വമൊക്കെ വന്നു.
റോഡിന്റെ സൈഡിൽ കിടക്കുന്ന മുതലാരുന്നു.
ഒന്നു പോടെ…..
സൂര്യൻ ചിരിച്ചോണ്ട് വണ്ടി എടുത്തു.

പതിവില്ലാതെ കല്യാണിയെ പുമുഖത്ത് കണ്ടപ്പോൾ അവനൊന്ന് അമ്പരന്നു.
ഇനി ഈ പോലീസ് നായ മണത്തു കണ്ടുപിടിക്കുമോ…..????
സൂര്യൻ ആത്മഗതിച്ച് അവളെ നോക്കാതെ അകത്തേക്ക് കടന്നു.

എടോ…. എങ്ങോട്ടാ ഈ തള്ളിക്കയറി പോകുന്നെ….
വെള്ളമടിച്ച് വന്നേക്കണു
അവൾ ദേഷ്യപ്പെട്ട് റൂമിൽ കയറി വാതിൽ അടച്ചു

ഈ സമയത്താണ് ഒരു കാറ് പർണ്ണശാലയിലേക്ക് ഇറങ്ങിവരുന്നത് സൂര്യൻ കണ്ടത് ഈ സമയത്ത് ഇതാരാണാവോ
അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും സൂര്യനൊന്നു ഞെട്ടി സായന്തന….. ഇവൾ എന്താണാവോ ഇപ്പോൾ ഇവിടെ…..

തുടരും
ബിജി
വില്ലനൊക്കെ എത്തി…. ഇത്തിരി ലേറ്റായി ക്ഷമിക്കണേ…. അടുത്ത ഒരു പാർട്ടു കൂടി….
കൂടെയുണ്ടാവണം

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18

സൂര്യതേജസ്സ് : ഭാഗം 19

സൂര്യതേജസ്സ് : ഭാഗം 20

സൂര്യതേജസ്സ് : ഭാഗം 21

സൂര്യതേജസ്സ് : ഭാഗം 22

സൂര്യതേജസ്സ് : ഭാഗം 23