Saturday, May 4, 2024
LATEST NEWSTECHNOLOGY

പെണ്‍കുട്ടികള്‍ക്ക് വെബ് 3 സാങ്കേതിക വിദ്യയില്‍ പഠനാവസരം

Spread the love

പെൺകുട്ടികൾക്ക് വെബ് 3 സാങ്കേതികവിദ്യയിൽ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കി വനിതാ ഇന്‍റൻസ് എൻഎഫ്ടിയും ഗ്ലോബൽ ബ്ലോക്ക്ചെയിൻ വിമൻസ് അലയൻസും. ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

Thank you for reading this post, don't forget to subscribe!

വെബ് 3 മേഖലയിൽ കൂടുതൽ പെൺ കുട്ടികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലൂടെ തൊഴിൽ ശക്തിയിലെ ലിംഗ അസമത്വം കുറയുമെന്നാണ് പ്രതീക്ഷ. വുമൺസ് ഇന്‍റൻസ് എൻഎഫ്ടിയും ഗ്ലോബൽ ബ്ലോക്ചെയിൻ വിമൻസ് അലയൻസും സംയുക്തമായാണ് ഈ ആശയം നടപ്പാക്കുന്നത്. ഇതാദ്യമായാണ് ഏഷ്യ ആഫ്രിക്കയുമായി സഹകരിച്ച് ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിൽ 7,000 ത്തിലധികം പെൺകുട്ടികളെ പഠിപ്പിക്കുന്നത്.

ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതൽ പെൺകുട്ടികളെ ആകർഷിക്കാൻ വിന്നും ജിബിഡബ്ല്യുഎയും ലക്ഷ്യമിടുന്നു. വിന്‍, ബിയോണ്ട് പിങ്ക് ആപ്പ്, വുമെന്റര്‍ തുടങ്ങിയവയുടെ സ്ഥാപക ഡോ.ബിന്ദു ശിവശങ്കരന്‍ നായരും വിന്നിന്റെ സഹ സ്ഥാപകന്‍ താരക പ്രഭുവുമാണ് പദ്ധതിയുടെ അമരക്കാര്‍. ഒരു ക്രിപ്റ്റോകറൻസി കംപ്ലയൻസ് സ്പെഷ്യലിസ്റ്റായ മൊദുപേ അറ്റീപിയും ഉണ്ടാകും ഒപ്പം. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ പങ്കാളിത്തം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.