രുദ്രഭാവം : ഭാഗം 27
നോവൽ
എഴുത്തുകാരി: തമസാ
രാവിലെ ഭാവയേ വിളിച്ചെഴുന്നേൽപ്പിച്ചിട്ട് രുദ്രൻ ക്ഷേത്രത്തിലേക്ക് പോവാൻ ഒരുങ്ങി…. ആദ്യമായി ഭാവ അവന്റെ ഒപ്പം ഓരോന്നും നോക്കിക്കണ്ടു കൂടെ നിന്നു….
ഇല്ലത്തിനു താഴെ ഒരു കുഞ്ഞിക്കുളം ഉണ്ട് ……
തച്ചൻ പണിത കുളം ആണെന്നാ പറച്ചിൽ….
ഓരോ വശത്തു നിന്ന് നോക്കിയാൽ ഓരോ ആകൃതി തോന്നുന്ന തരത്തിലാണ് അതിന്റെ സൃഷ്ടി……
അതിനുള്ളിലെ വെള്ളത്തിനു പകൽ വെളിച്ചത്തിൽ കടും പച്ച നിറമാണ്….
അതുകൊണ്ട് തന്നേ ആഴവും കാണാൻ പറ്റില്ല…. ഈ നാല് മണി വെളുപ്പിനത്തെ കാര്യം പിന്നെ പറയണ്ട ആവശ്യം ഇല്ലല്ലോ…..
രുദ്രൻ എണീറ്റ് പല്ലും തേച്ചു വന്നപ്പോഴേക്കും എന്റെ കുളി വരെ കഴിഞ്ഞിരുന്നു… അതുകൊണ്ട്, രുദ്രന് ഇപ്പോൾ ഇട്ടുമാറാനുള്ള ഒരു കാവി മുണ്ടുമായി ഞാനും കുളക്കരയിൽ ചെന്നിരുന്നു…
നാളുകൾ കൂടി രുദ്രൻ പൂജയ്ക്ക് പോകുന്നത്, അതും ഇന്ന് വിശേഷ ദിവസം ആയതു കൊണ്ട് ഞാനും ഒരു നേര്യതൊക്കെ ഉടുത്തു….
പിന്നെ അമ്മയ്ക്ക് ബലി ഇടാനും ഉള്ളത് കൊണ്ട് അടുക്കള ഭരണം മൊത്തത്തിൽ എനിക്കാണ്.. ഒരിക്കലാണ് അമ്മയ്ക്ക്…
അതുകൊണ്ട് ഒരു നേരമേ അരിയാഹാരം പാടുള്ളു..
അപ്പോൾ ഞാൻ രാവിലെ അരിയിട്ട് വേവിച്ചു വെക്കണം.. …
സൗകര്യം ഉണ്ടേൽ കർമം ചെയ്യാനുള്ളവർ അന്ന് അരിയിടരുത്… ചിലപ്പോൾ ഉദേശിച്ചത് ഒരു പണിയും ചെയരുതെന്നാവും…
ക്ഷീണം കാണുമല്ലോ ഒരിക്കൽ നോക്കുന്നവർക്ക്… ആ… പഴമക്കാരോട് ചോദിച്ചാൽ അറിയാം…
ഇത്രയും നാൾ അമ്മ ഒറ്റയ്ക്കാണ് ഇതൊക്കെ ചെയ്തത്….
പക്ഷേ ഞാനുണ്ടായിട്ടും അമ്മ അടുക്കളയിൽ കേറി കഷ്ടപ്പെട്ടാൽ അതിന്റെ കുറച്ചിൽ എനിക്കല്ലേ…
അതുകൊണ്ട് രുദ്രനെ വിട്ടിട്ട് വേണം അത് നോക്കാൻ…
കുളത്തിനടുത്തെ ഇഷ്ടിക കല്ലിൽ മുന്താണി വിരിച്ചിട്ട് ഞാനും ഇരുന്നു… സാധാരണ തന്നെ ചെയുന്നതാ ഓരോന്നും…
ഇതിപ്പോൾ സോപ്പ്, തോർത്ത്, എണ്ണ ഒക്കെ ആയി ഞാൻ പുറകെ പോകേണ്ടി വന്നു….
രുദ്രൻ കുളത്തിൽ മുങ്ങി നിവരുമ്പോഴും ഞാൻ മായാറായ നിലാവ് നോക്കി ഇരിക്കുകയായിരുന്നു..
നേർത്തൊരു മഞ്ഞു കണം കണ്ണിന് മീതെ പതിഞ്ഞപ്പോഴാണ് സത്യത്തിൽ ഈ പുലർച്ചെയുടെ ഭംഗി ഞാൻ ഇത്ര ആസ്വദിച്ചത്…. എന്ത് ഭംഗിയാണ് …
ഡീ… ആ തോർത്തിങ്ങെടുത്തേ…………
രുദ്രന്റെ വിളിയാണ് എനിക്ക് പരിസര ബോധം തിരിച്ചു കൊണ്ട് വന്നു തന്നത്….
അത് കൊണ്ട് ചോദിച്ചത് കൊണ്ട് പോയി കൊടുത്തിട്ട് ഞാൻ മാറി നിന്നു…പൂജയ്ക്ക് പോകുവാ….. അതുകൊണ്ട് തമാശ പറഞ്ഞു പോലും ഞാൻ അടുത്തേക്ക് പോയില്ല……..
ഒരു ഗ്ലാസ് ചായ ഇട്ട് തരട്ടെ….?… രാവിലെ തണുപ്പിൽ കുളിച്ചു കേറിയതല്ലേ……..
വീട്ടിൽ എത്തിയപ്പോൾ ചോദിച്ചു.
വേണ്ട……… നീ ഒരു എട്ട് മണി ആകുമ്പോഴേക്കും കാപ്പി ഒക്കെ ഉണ്ടാക്കി വെച്ചിട്ട് അങ്ങോട്ട് പോരെ…. തിരിച്ചു വരാം പത്തൊക്കെ ആകുമ്പോഴേക്കും… എന്നിട്ട് അരിയിടാം………
രുദ്രൻ പറഞ്ഞതൊക്കെ ഞാൻ തലകുലുക്കി കേട്ടു…. കസവു പുതച്ചു കൊണ്ട് രുദ്രൻ ഇറങ്ങി പോവുന്നത് ഞാൻ നോക്കി നിന്നു….
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
ഭാവ ഉദ്ദേശിച്ചതിലും നേരത്തേ ക്ഷേത്രത്തിൽ എത്തി….
ശിവരാത്രി ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു അമ്പലത്തിൽ…
നാടിന്റെ എല്ലാ കോണിൽ നിന്നും ഉള്ള ആളുകൾ വന്നു ചേർന്നിട്ടുണ്ട്….
നെയ്യും പാലും ഒടുവിൽ ജലം കൊണ്ടും അഭിഷേകം ചെയ്ത് എന്റെ രുദ്രൻ ഈ നാടിന്റെ രുദ്രനെ സുന്ദരനാക്കിയിരുന്നു…..
നെറുകയിൽ കുത്തിയ ഭസ്മത്തിന്റെ ഭംഗിയിൽ ലയിച്ചു ഞാനും ആ ഭഗവാനേ നമിച്ചു….
അർച്ചന കഴിക്കാൻ കൊടുത്തിരുന്നു….
അകത്തു നിന്നും രുദ്രൻ ഭഗവാന് മുന്നിൽ ഓരോ അർച്ചനയും നാമം ചൊല്ലി കഴിപ്പിക്കുന്നത് കേൾക്കാമായിരുന്നു പുറത്തേക്ക് …
കണ്ണടച്ച് പിടിച്ചു ഞാൻ തൊഴുതു തന്നേ നിന്നു…..
രണ്ടച്ഛന്മാരെയും രണ്ടമ്മമാരുടെയും രണ്ടനിയന്മാരുടെയും ഒരു ഭർത്താവിന്റെ പേരിലും കൂടി അർച്ചന എഴുതിച്ചിരുന്നു ഞാൻ …
അകത്തു നിന്ന് ആദ്യം തിരുമേനി അച്ഛന്റെ പേരിൽ തുടങ്ങി ഓരോരുത്തരുടെയും പേരും അർച്ചന കഴിച്ചു വിടുന്നുണ്ട്…… അവസാനം…..
ഭാവയാമി രുദ്രൻ…… മകം നക്ഷത്രം……
എന്ന് അകത്തു നിന്ന് കേട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു…. രുദ്രൻ എന്ന് കൂടെ ഞാൻ ചേർത്തിരുന്നില്ലല്ലോ…..മ്മ്മ്…. തന്നേ ചേർത്ത് തന്നെ വായിക്കുവാല്ലേ……
എനിക്ക് ചിരി പൊട്ടി….
പൂജകളും വഴിപാടുകളും നേദ്യവും കഴിഞ്ഞു നടയടച്ചു…..
ഇനി രുദ്രന് പൂജയില്ല… അച്ഛൻ വന്നു…… ഇനി അച്ഛന്റെ തിരക്ക് കഴിയുമ്പോൾ നാളെ നേരം വെളുക്കും…..
തിരിച്ചു വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ, ഞാനും വരുന്നുണ്ട്ട്ടോ ഭാവേ…. നിക്ക്… എന്ന് രുദ്രൻ വിളിച്ചു പറഞ്ഞു…
പിന്നെ ഞങ്ങളൊരുമിച്ചിറങ്ങി….
പൂജയൊന്നും ഇനി ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഭാവയുടെ കയ്യിൽ പിടിച്ചു വലിച്ചു രുദ്രൻ കുളപ്പടവിലേക്കിരുന്നു….
ഭാവ…. നീ ഓർക്കുന്നുണ്ടോ… നമ്മുടെ കഴിഞ്ഞ വർഷത്തെ ശിവരാത്രി….?….. മഞ്ഞുകൊണ്ട്… കുളിരണിഞ്ഞ്….
അന്ന് പ്രതീക്ഷിച്ചിരുന്നോ ഭാവ, നീ ഇങ്ങനെ ഈ വർഷം എന്റെ പാതിയായി ഈ നടയ്ക്കൽ എത്തുമെന്ന്….?
ഇല്ല രുദ്രാ…… ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലലോ അന്ന് ഇങ്ങനെ ഒരു ദിവസം പോലും…….
പക്ഷേ അന്ന് എനിക്ക് മേടിച്ചു തന്ന ചുക്കുകാപ്പിയുടെ രുചി ദേ… ഇപ്പോഴും എന്റെ നാവിലുണ്ട്…
ഓർമകളിൽ ഭാവയാമി വാചാലയായി…
ഇപ്പോഴും ഉണ്ടോ?
രുദ്രനും ഒപ്പം കൂടി…
ഉണ്ടെന്നേ….. ചെറു ചൂടോടെ …. മധുരം ഇത്തിരി ചേർത്ത്…. എന്ത് ടേസ്റ്റ് ആയിരുന്നു…. രുദ്രൻ അതൊന്നും ഓർക്കൂല അല്ലേലും…
ഒരു വർഷം ആയില്ലേ…. ഇത്രയും പറഞ്ഞപ്പോൾ ഒരു കൊതി….. ഞാനും ഒന്ന് നോക്കട്ടെ മധുരം ഉണ്ടോന്ന്…
എന്നാന്ന്….????
നാവിൽ ചുക്കുകാപ്പിയുടെ മധുരം ഉണ്ടോന്ന്….
ദേ രുദ്രാ…. അമ്പലനടയിൽ വന്നിരുന്നു തോന്ന്യാസം പറഞ്ഞാൽ കുളത്തിലേക്കൊരു തള്ള് വെച്ച് തരും ഞാൻ…..
ഭാവ പടവിൽ നിന്നും ചാടി എണീറ്റു…
ഡീ നിൽക്കടീ……
രുദ്രനും ഭാവയുടെ പുറകെ എത്തിപ്പിടിച്ചു….അവർ ആൽമരം കഴിഞ്ഞു ചെന്ന് നിന്നത് അജയന്റെ മുൻപിലായിരുന്നു…..
മുണ്ടും മടക്കിക്കുത്തി ഭാവയേയും രുദ്രനെയും അയാൾ പരിഹസിച്ചു നോക്കി.. .. തിരിച്ചു രൗദ്രഭാവത്തിൽ രുദ്രൻ അവനെയും …
(തുടരും )