Saturday, January 18, 2025
Novel

രുദ്രഭാവം : ഭാഗം 22

നോവൽ
എഴുത്തുകാരി: തമസാ

പോകേണ്ട ദിവസം രാവിലെ മുതൽ ഭാവ സന്തോഷം കൊണ്ട് മതി മറന്നു നടക്കുകയായിരുന്നു… നേരത്തെ ഒരുങ്ങി ഇറങ്ങി… പലവട്ടം കണ്ണാടിയിൽ നോക്കി..
എന്തിനധികം….

നെറ്റിയിൽ തൊട്ട, പൊട്ടിന്റെ ഡിഗ്രി വരെ ഇടയ്ക്കിടയ്ക്ക് പോയി നോക്കി… എന്നിട്ടും സമാധാനം ഇല്ല…

കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ ആദ്യമായിട്ട് കാണുകയല്ലേ.. അത്കൊണ്ട് വൃത്തിക്ക് അണിഞ്ഞൊരുങ്ങി…

മുറ്റത്തേക്ക് ഇറങ്ങി ചെന്നപ്പോൾ സ്വരൂപ്‌, ദാ നില്കുന്നു കറക്റ്റ് മുൻപിൽ….

എന്തുവാടേ ഇത്…. നെറുകയിൽ ഇൻഡിക്കേറ്റർ ഹിമാലയം വരെ വരച്ചു ചുവപ്പിച്ചിട്ടുണ്ടല്ലോ….. കെട്യോനെ കാണിക്കാനാണോ ഇതൊക്കെ… എന്ത് പ്രഹസനാണ് സജി…… അയ്യേ… ദേ കരി ഒക്കെ ഇരിക്കുന്നു മോന്തേല്… തൂത്തുകള….. അല്ലെങ്കിൽ കറിക്കലം തേച്ചു കഴുകിയപ്പോൾ മുഖത്തു പറ്റിയതാണോ എന്ന് നാട്ടുകാർ ചോദിക്കും…. ”

ദുഷ്ടൻ…. കിട്ടിയ അവസരം മൊതലാക്കുവാ…. തിരിച്ചു മറുപടി ഒന്നും പറയാനും പറ്റുന്നില്ലല്ലോ എന്റെ രുദ്രാ….. ആരും നോക്കണ്ട… ഞാൻ ഭഗവാനേ വിളിച്ചതാ…..

കുറച്ചു കഴിഞ്ഞ്, അച്ഛനും അമ്മയും ഇറങ്ങി വന്നു……. കാറിലാണ് യാത്ര… പോകുന്ന വഴിയാണല്ലോ നമ്മുടെ അമ്പലം…

എല്ലാരും നിർബന്ധിച്ചു വരാൻ… പോയില്ല…. ഇനി അവിടെ കയറുന്നത് എന്റെ രുദ്രന്റെ ഒപ്പം ആയിരിക്കണം… വാശി… അത് എനിക്കുമുണ്ട്….. എന്നെ കൊല്ലാൻ നോക്കിയവരല്ലേ…. എന്റെ മിക്ക ദിവസത്തെയും പേടി സ്വപ്നമാണ്,

ആ ദിവസവും അജയനും എല്ലാം…. ഞാൻ വശീകരിച്ചു കൊണ്ട് പോവും എന്ന് പറഞ്ഞ ആ ഭഗവാന്റെ മുന്നിൽ തന്നെ രുദ്രനോട് ചേർന്ന് നിന്നെനിക്ക് തൊഴണം….. 🦋

കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു…. എന്റെ ഓർമ്മകൾ പിന്നോട്ടും…. ഡോറിനോട് ചേർന്നിരുന്ന് ഞാൻ അതെല്ലാം ഒന്നുകൂടി മനസ്സിൽ കണ്ടു…. വണ്ടി ചലിക്കുന്നില്ലേ എന്ന് ഒരു വേള ഞാൻ സംശയിച്ചു…. ദൂരം കൂടുവാണോ ഇനി പോകും തോറും …..

പിന്നെ ഇതൊരു സർപ്രൈസ് യാത്ര ആണ്… രുദ്രനോട് പറഞ്ഞിട്ടില്ലല്ലോ എല്ലാവരും ചേർന്നാ വരുന്നതെന്ന് ….. എന്നെ കാണുമ്പോൾ ആ മുഖത്തെ ഭാവമെന്തായിരിക്കും….. അതിശയം… ശൃംഗാരം ….ശാന്തം…… ഇതൊക്കെ ആയിരിക്കും…..

ഓർത്തുകൊണ്ടിരിക്കെ ചിരിച്ചുകൊണ്ട് ഞാൻ മുഖം താഴ്ത്തി….. ചിരി ഒക്കെ കഴിഞ്ഞു തല പൊക്കി നോക്കിയപ്പോൾ അവരൊക്കെ എന്നെ നോക്കി കമന്റ്‌ പറഞ്ഞു ചിരിക്കുവാ….

ചിരിച്ചു കഴിഞ്ഞെങ്കിൽ ഇറങ്ങു മോളേ…. വിശന്നിട്ട് വയ്യ… വല്ലതും കഴിച്ചിട്ട് പോവാം…..

അച്ഛൻ അത് പറഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത്… വണ്ടി എപ്പോഴോ നിർത്തി… ഞാൻ മാത്രം ഇവിടെ ഇങ്ങനെ…. ഛെ… നേരം വെളുത്തപ്പോൾ തൊട്ട് നാണം കെടുന്നതാണല്ലോ ഭഗവാനേ….

ഭംഗി ആയിട്ടൊന്ന് ഇളിച്ചു കാണിച്ചിട്ട് ഞങ്ങൾ ഇറങ്ങി…. ദോശയും ചട്ണിയും കഴിച്ചു… ഇടയ്ക്ക് സ്വരൂപ്‌ ഏട്ടനോട് ഇന്ന് ഡ്യൂട്ടി ക് പോവരുത് എന്ന് പിന്നെയും വിളിച്ചു പറയുന്നത് കേട്ടു…

എറണാകുളത്തു ചെന്നപ്പോൾ സമയം ഉച്ച ആയി…. ഫ്ലാറ്റിലേക്ക് ചെല്ലാൻ എന്തോ ചളിപ്പ് പോലെ കാലുകൾക്ക്… പക്ഷെ മനസാണെങ്കിൽ ആണ് വാതിൽക്കൽ പോയി കോളിംഗ് ബെൽ അടിച്ച് കഴിഞ്ഞു….

കറക്റ്റ് ഫ്ലാറ്റിനു മുന്നിലെത്തിയപ്പോൾ ആണ് പുറകിൽ നിന്ന് ഭാവയാമീ എന്നൊരു വിളികേട്ടത്… നോക്കിയപ്പോൾ എന്റെ നാട്ടുകാരി ചേച്ചിയാ…

ഇവിടെ കെട്ടിച്ചു കൊണ്ട് വന്നതാ… കല്യാണ കാര്യം ഒക്കെ പണ്ടേക്ക് പണ്ടേ ഇവരൊക്കെ അറിഞ്ഞിട്ടുണ്ടാവും…

പിന്നെ അങ്ങോട്ട് ചെന്ന് സംസാരിച്ചു കൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ ഡോർ തുറന്നു രുദ്രഭഗവാൻ തിരുരൂപം കാട്ടി… ഞാൻ കണ്ടില്ല…രുദ്രൻ അകത്തല്ലേ…

ചേച്ചി പോരേട്ടോ എന്ന് പറഞ്ഞിട്ട് സ്വരൂപും കയറി….. ഞാൻ ആണെങ്കിൽ പുലി മടയിൽ കേറിയ അവസ്ഥയിൽ നട്ടത് മുതൽ മുളച്ചത് വരെ ഉള്ള ആണ് ചേച്ചിയുടെ ചോദ്യ ശരങ്ങൾ നേരിട്ടൊണ്ടിരികുവാ…..

പിന്നെ ഇടയ്ക്ക് പുള്ളിക്കാരി ഒന്ന് ശ്വാസം വിട്ട ഗ്യാപ്പിൽ ഇനി ചെന്നില്ലെങ്കിൽ പുള്ളി പിണങ്ങും..

അതുകൊണ്ട് പോകുവാ എന്നും പറഞ്ഞു ഞാൻ രുദ്രന്റെ ഫ്ലാറ്റിലേക്ക് ചെന്നു…

അതിശയവും ശാന്തവും ശൃംഗാരവും പ്രതീക്ഷിച്ചു ചെന്ന ഞാൻ കണ്ടത് ഭയാനകം ആയിരുന്നു…. ഹോ…. അവിടെ നിന്ന് തുള്ളുന്നുണ്ട് രുദ്രൻ….

” നിങ്ങളെന്തിനാ അവളെ ഒറ്റയ്ക്ക് ആക്കിയിട്ട് വന്നത്.. അല്ലെങ്കിൽ തന്നെ നാട് മുഴുവൻ ശത്രുക്കളാ….. അപ്പോഴാ…

നിങ്ങളുടെ ഒക്കെ തലയിലെന്താ….. കൂടെ കൂട്ടിക്കൂടായിരുന്നോ…. എന്റെ ഉള്ള സമാധാനം കളഞ്ഞപ്പോൾ എല്ലാവർക്കും തൃപ്തി ആയിക്കാണും… അവൾക്കും…. വല്ലതും പറ്റിയാലോ…

എന്തിനാ അവൾ അവിടെ ഒറ്റയ്ക്ക് നില്കാൻ സമ്മതിച്ചത്…. നിങ്ങളെ വിശ്വസിച്ചല്ലേ ഞാൻ ഇവിടെ ജീവിച്ചത്…. ഇനി ഞാൻ എന്താ ചെയ്ക….. ”

തിരിഞ്ഞു നിന്ന് വിറച്ചു ചാടുന്നത് കൊണ്ട് രുദ്രൻ എന്നെ കാണുന്നതേ ഉണ്ടായിരുന്നില്ല… എല്ലാവരും അന്താളിച്ചു നിൽകുവാ… ഇങ്ങനെ രുദ്രനെ അവർ കണ്ടിട്ടില്ലായിരിക്കുവോ ഇനി….

” എന്താ…..എന്താ കാര്യം ”

ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് നിന്ന് ചോദിച്ചു…. ശബ്ദം കേട്ട രുദ്രൻ എന്നെ നോക്കി… പിന്നെ തിരിച്ച് അവരെയും… എന്നിട്ട് വേഗം വന്ന് എന്നെ ആശ്ലേഷിച്ചു….. എന്തൊക്കെയോ സന്തോഷം പ്രകടിപ്പിക്കാൻ നോക്കുകയാണ്… എന്നിട്ടെന്റെ കവിളിൽ ഇടത് കൈ വെച്ചിട്ട് പതിയെ ചുംബിച്ചു…. കണ്ണ് നിറഞ്ഞിട്ടുണ്ട്……. കരുതൽ അറിയുന്നുണ്ടായിരുന്നു ഞാൻ…

“എന്തിനാ ഭാവേ എന്നെ തീ തീറ്റിച്ചത്? ”

ലഡ്ഡു ഒന്നും പൊട്ടിയില്ല.. പക്ഷേ ഞാൻ ആകെ അത്ഭുതപ്പെട്ടു…. ഇതുവരെ നെറ്റിയിൽ മാത്രേ ഉമ്മ വെച്ചിട്ടുള്ളു എന്ന് ഇന്നലെ വരെ ഞാൻ പറഞ്ഞ മനുഷ്യനാ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച്…..

പെട്ടെന്ന് സ്വരൂപ്‌ ഒന്ന് രണ്ടു ചുമ അങ്ങോട്ട് ചുമച്ചു…. അപ്പോഴാണെന്ന് തോന്നുന്നു രുദ്രന് ബോധം വീണത്…

” ഞാൻ… പെട്ടെന്ന്….. കണ്ടപ്പോൾ….. പിന്നെ അവളുടെ കവിളിൽ പൌഡർ ഇരിക്കുന്നുണ്ടായിരുന്നു… അത് തുടച്ചു കൊടുത്തതാ… ”

രുദ്രൻ നിന്ന് എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ നോക്കി പരാജയപ്പെടുകയാണ്…..

” ഏട്ടൻ ഇങ്ങു വന്നേ….. ”

സ്വരൂപ്‌ വിളിച്ചപ്പോൾ എന്താടാ എന്ന് ചോദിച്ചു കൊണ്ട് രുദ്രൻ അവന്റെ അടുത്തേക്ക് ചെന്നു…. അവൻ പോക്കറ്റിൽ നിന്ന് ടവൽ എടുത്ത് രുദ്രന്റെ ചുണ്ടിന് മീതെ തുടച്ചു…

എന്താടാ സ്വരൂപേ…..

അല്ലേട്ടാ….. ഭാവേച്ചിയുടെ കവിളിലെ പൌഡർ ഏട്ടന്റെ ചുണ്ടിൽ ഉണ്ടായിരുന്നു… ഞാൻ അത് തുടച്ചു തന്നതല്ലേ…..

സ്വരൂപ്‌ അത് പറഞ്ഞപ്പോഴേക്കും അവിടെ മൊത്തം ചിരി ആയി….

അകത്തേക്കുള്ള വഴി എങ്കിലും അറിയാമായിരുന്നെങ്കിൽ ഓടാമായിരുന്നു എന്ന അവസ്ഥയിൽ ഞാനും….. പറ്റിപ്പോയി എന്ന് പറഞ്ഞു രുദ്രനും…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21