Wednesday, January 22, 2025
Novel

പ്രണയവീചികൾ : ഭാഗം 20

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ തന്റെ തല മടിയിലേക്ക് വച്ച് കട്ടിലിൽ ചാരിയിരുന്ന് ഉറങ്ങുന്ന ഏട്ടനെയാണവൾ കണ്ടത്.

ഇനിയൊരിക്കലും സാധ്യമാകില്ലെന്ന് വിചാരിച്ചിരുന്ന നിമിഷമാണ് ഇതെന്നവൾ ചിന്തിച്ചു. ഒന്നുകൂടി ഏട്ടന്റെ വയറിലേക്ക് പറ്റിക്കൂടി കൈകൾ ചുറ്റി ഋതു.

പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന ഋഷി തന്നോട് പറ്റിച്ചേർന്ന് കിടക്കുന്ന അനിയത്തിയെ കണ്ടു. അവനവളോട് ആ നിമിഷം വല്ലാത്ത വാത്സല്യം തോന്നി.

എട്ട് വയസ്സുള്ളപ്പോഴാണ് ഋതുവിനെ കിട്ടുന്നത്.

കൂട്ടുകാരുടെ മുൻപിൽ എനിക്കൊരു അനിയത്തിയുണ്ടെന്ന് അഭിമാനത്തോടെയാണ് പറഞ്ഞു നടന്നത്. വീട്ടിലെല്ലാവരുടെയും വാത്സല്യകനി.

ഋതുമതി ആകുന്നതുവരെ ഏട്ടന്റെ നെഞ്ചോടൊട്ടി കിടന്ന കുട്ടി.

വല്യ കുട്ടിയായി ഇനി ഏട്ടന്റെ കൂടെ കിടക്കേണ്ടെന്ന് പറഞ്ഞപ്പോഴും തന്റെ കണ്ണുകൾ നിറയുന്നതിനുമുമ്പേ അവളുടെ മിഴികൾ നിറഞ്ഞു.

എന്നിട്ടും അവൾ പലപ്പോഴും ഏട്ടന്റെ നെഞ്ചോടൊട്ടി കിടക്കുന്ന ആ കുഞ്ഞിപ്പെങ്ങൾ തന്നെയായിരുന്നു.
മഹാകുറുമ്പി.

കണക്കിൽ ഹോംവർക്ക് വരുമ്പോൾ ചെയ്യാൻ അറിയാമായിരുന്നിട്ടും അവൾ തന്നെക്കൊണ്ടത് സോൾവ് ചെയ്തിരുന്നു.

അവധിക്കാലത്ത് തറവാട്ടിൽ പോകുമ്പോഴും അവൾ ഏട്ടനോടൊപ്പം നിന്നു. വേദുo താനുമായിരുന്നു അവളെ കൂടെ കൊണ്ടു നടക്കുന്നത്.

എനിക്ക് രണ്ട് ഏട്ടന്മാരാണ് എന്ന് പറഞ്ഞായിരുന്നു അവൾ അന്ന് നടക്കുന്നത്.

പക്ഷേ അവന്റെ കണ്ണിൽ അവളുടെ സ്ഥാനം തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ല.

അതോർത്തപ്പോൾ അവന് വീണ്ടും കണ്ണ് നിറഞ്ഞു .

അവളെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നും അവളുടെ ഭൂതകാലം പ്രശ്‌നമല്ലെന്നും അവൻ പറഞ്ഞപ്പോൾ അവനോട് സ്നേഹത്തിലുപരി ബഹുമാനമാണ് തോന്നിയത് .

എല്ലാമറിഞ്ഞുകൊണ്ട് അവളെ സ്വീകരിക്കാൻ മനസ്സ് കാട്ടിയതിന്. പക്ഷേ എല്ലാം അവന്റെ അഭിനയം മാത്രമായിരുന്നു.

അവളെ വീണ്ടും ദ്രോഹിക്കാൻ അവന്റെ വരുതിയിലാക്കാൻ അവൻ ആസൂത്രണം ചെയ്ത നാടകം.

തന്റെ കുഞ്ഞിപ്പെങ്ങളെ ക്രൂരമായി പീഡിപ്പിച്ച.. അവളുടെ സന്തോഷം തകർത്ത… അവളിൽ നിന്നും എല്ലാവരെയും അകറ്റിയ അവനോട് ഋഷിക്ക് അതിയായ ദേഷ്യം തോന്നി.
ആ ദേഷ്യം പകയിലേക്ക് ചുവടുമാറി.

അവളുടെ രക്തം കല്ലിച്ചു നീലിച്ചുകിടന്ന ചുണ്ടുകളും കഴുത്തും അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

അതിശക്തമായ ഹൃദയവേദനയിൽ അവന്റെ മിഴികൾ നിറഞ്ഞു തൂകി.

ഏട്ടന്റെ കണ്ണുനീർ കവിളിൽ പതിച്ചപ്പോൾ ഋതു ഞെട്ടി മിഴികൾ തുറന്നു .
അവൾ ചാടിയെഴുന്നേറ്റ് അവനെ നോക്കി.

ഏട്ടന്റെ മിഴികൾ നിറയുന്നത് അവൾക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു.
സങ്കടത്തോടെ അവളവനെ നോക്കി അരുതെന്ന് തലയാട്ടി.

തന്റെ കൈകൾ നീട്ടി അവന്റെ കണ്ണുനീർ തുടച്ചു മാറ്റി.

ഏട്ടനോട് എന്റെ മോൾ ക്ഷമിക്കണേ. ഏട്ടനും മോളെ ഒരുപാട് വേദനിപ്പിച്ചു. എന്റെ മോളെ അറിയാൻ ഏട്ടൻ ശ്രമിച്ചില്ല.

അവനെ കൊല്ലും ഞാൻ എന്റെ അനിയത്തിയുടെ ജീവിതം ഇനിയും ചവിട്ടിയരയ്ക്കാൻ ഞാൻ സമ്മതിക്കില്ല… സങ്കടം മാറി ഞൊടിയിടയിൽ അവന്റെ കണ്ണുകളിൽ പക നിറഞ്ഞു .

അവന്റെ നാവിൽനിന്ന് തന്നെ എല്ലാവരും സത്യം അറിയും. അതും ഉടനെ തന്നെ.
എന്റെ ഏട്ടനെ എനിക്ക് വേണം.

എനിക്കേട്ടൻ വാക്ക് നൽകിയതാണ് അവിവേകം കാണിക്കില്ലെന്ന്.. അവൾ ഓർമ്മപ്പെടുത്തി.

പിന്നെ.. പിന്നെ എന്ത് ചെയ്യും.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എൻഗേജ്മെന്റ് ആണ്. അവന്റെ മുൻപിൽ തലകുനിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…

അവന്റെ സ്വരം ഉറച്ചതായിരുന്നു.

അവന്റെ മുൻപിൽ അവനിടുന്ന മോതിരത്തിനായി ഞാൻ കൈനീട്ടില്ല ഏട്ടാ..

ഋതു തലകുനിക്കുന്നെങ്കിൽ അതിനി ഒരു ആണിന് മുൻപിലാകും.. അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.

അവളുടെ മുഖത്ത് നിമിഷനേരം കൊണ്ട് വിരിഞ്ഞ പുഞ്ചിരിയുടെ അർത്ഥവും വാക്കുകളുടെ പൊരുളും അവന് മനസ്സിലായി.

ആരാ.. എന്റെ ഋതൂട്ടിയുടെ മനസ്സിൽ ഉള്ള ചെക്കൻ.. സാരംഗിന്റെ ചോദ്യം കേട്ടവൾ അവനെ നോക്കി ചിരിച്ചു.

സാരംഗ്.. സാരംഗ് ചന്ദ്രശേഖർ.എന്റെ സീനിയർ ആണ്.

ഋതികയുടെ ഭൂതകാലം അറിഞ്ഞിട്ടും എന്നോടുള്ള ഇഷ്ടം തരിമ്പും കുറയാത്തവൻ.

മിഴികളിൽ വാത്സല്യവും കരുതലും നിറച്ചവൻ.

എന്റെ അഭിമാനം രക്ഷിച്ചവൻ. അവനെ കണ്ട നിമിഷം മുതലുള്ളവ ഏട്ടനോട് പറഞ്ഞു.

കേട്ടുകഴിഞ്ഞപ്പോൾ ഋഷിക്ക് സാരംഗിനോട് ബഹുമാനവും ഇഷ്ടവും തോന്നി.

അവനെക്കാൾ യോഗ്യനായ ഒരുവനെ തന്റെ പെങ്ങൾക്ക് കിട്ടില്ലെന്ന്‌ അവന് ബോധ്യമായിരുന്നു.

പക്ഷേ വേദ് ആണ് ആ വ്യക്തി എന്നവൻ അറിഞ്ഞാൽ..? ഋഷിയുടെ ആ ചദ്യം അപ്പോഴാണ് അവളിലും നിറഞ്ഞത്. ആശങ്കയോടെ ഇരുവരും പരസ്പരം നോക്കി.

ഇന്നലെ ഫോൺ പോലുമെടുക്കാതെ ആണ് വന്നത് .

അമ്പുവും നീരവും വൈശുവും ഇന്നലെ ഒരുപാട് ടെൻഷൻ അടിച്ചു കാണുമെന്ന് അവൾക്ക് തോന്നി.

പഴയതുപോലെ കളിയും ചിരിയുമായി കഴിക്കാനിരുന്ന മക്കളെക്കണ്ട് ശ്രീദേവിയുടെ മനസ്സ് നിറഞ്ഞു.

സാഹോദരങ്ങൾ തമ്മിൽ സന്തോഷമായിരിക്കുമ്പോൾ അല്ലെങ്കിലും അമ്മമാർക്ക് സംതൃപ്തി തോന്നുമല്ലോ.

എന്നാൽ നന്ദന് അത് അദ്ഭുതമായിരുന്നു.

അന്നത്തെ സംഭവത്തിനുശേഷം അധികം ആരോടും സംസാരിക്കാത്തവനാണ് ഋഷി. തന്റെ വാക്കുകൾ ശിരസ്സാ വഹിക്കുന്നവൻ.

എന്നാലിന്ന് ആ പഴയ ഋഷിയും ഋതുവുമാണ് തനിക്ക് മുൻപിലെന്നയാൾക്ക് തോന്നി.
കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നോ എന്നയാൾ ശങ്കിച്ചു.

നന്ദന്റെ മനസ്സിൽ എന്തിനെന്നറിയാതെ തണുപ്പ് വീണു.

കോളേജിൽ ഋതുവിനെ ഋഷിയാണ് ബൈക്കിൽ കൊണ്ടാക്കിയത്.
ഏട്ടനോടൊപ്പമുള്ള ആ യാത്ര അവളെ ഒരുപാട് സന്തോഷിപ്പിച്ചു.

കോളേജിൽ ഇറങ്ങിയപ്പോഴേ കണ്ടു അവരെ അത്ഭുതത്തോടെ നോക്കുന്ന കൂട്ടുകാരെ.

ഋഷിക്ക് അവരെ പരിചയപ്പെടുത്തുമ്പോഴും അവൻ പൂർണ്ണ സന്തോഷത്തോടെ അവരെ പരിചയപ്പെട്ടു. വൈശുവിനെ മാത്രമേ അവന് അറിയാമായിരുന്നുള്ളൂ.

ഗുൽമോഹർ ചുവട്ടിൽ അവരെയും വീക്ഷിച്ചു കൊണ്ടിരുന്ന സാരംഗിനെ അവനുവേണ്ടി പരതിക്കൊണ്ടിരുന്ന അവളുടെ മിഴികൾ കണ്ടെത്തി.

ഏട്ടനോട് അവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

ഋതുവിന്റെ മുഖത്തെ സന്തോഷം കൂട്ടുകാരിലും സന്തോഷം നിറച്ചു.

ഋഷി സാരംഗിനടുത്തേക്ക് നടന്നു. പിന്നാലെ കൂട്ടുകാരും.

ഞാൻ ഋഷികേശ്. ഋതുവിന്റെ ഏട്ടനാണ് പരിചയപ്പെടുത്തിക്കൊണ്ടവൻ തന്റെ കൈകൾ സാരംഗിനായി നീട്ടി.

നിറഞ്ഞ സന്തോഷത്തോടെ അവൻ കൈയിൽ കൈചേർത്തു.

ഋതുവിന്റെ മുഖത്തിൽ തെളിഞ്ഞുനിന്ന സന്തോഷത്തിൽ അവന്റെ മിഴികളിൽ സന്തോഷം പകരുന്നത് ഋഷി ശ്രദ്ധിച്ചു. അവന് സാരംഗിനോട് മതിപ്പ് തോന്നി.

ഋതു പറഞ്ഞിരുന്നു എല്ലാമറിഞ്ഞിട്ടും അവളോട് പ്രണയമാണെന്ന് പറഞ്ഞ അവളുടെ ഹീറോയെപ്പറ്റി…

സാരംഗിന്റെ നോട്ടത്തിൽ അവൾ നാണത്തോടെ മിഴികൾ താഴ്ത്തി. അവളുടെ ആ ഭാവം അവന് പുതിയതായിരുന്നു. അതവന് നവ്യമായ ഒരനുഭൂതി ഉണർത്തി.

എന്റെ അനിയത്തി ആദ്യമായി ഇഷ്ടപ്പെട്ട വ്യക്തി യോഗ്യനാണെന്ന് എനിക്ക് മനസ്സിലായി. നിന്നെക്കാൾ നന്നായി ഇവളെ ആരും മനസ്സിലാക്കില്ല..

ആരും സ്നേഹിക്കില്ല. ഒരു പെണ്ണിന്റെ സൗന്ദര്യം അവളുടെ ശരീരമല്ല മനസ്സാണെന്ന് വിശ്വസിക്കുന്ന ആണാണ് നീ.

പൂർണ്ണ സന്തോഷത്തോടെ അവളെ ഞാൻ സാരംഗിനെ ഏൽപ്പിക്കുകയാണ്.

ഒരുപാട് അനുഭവിച്ചവളാണ് കണ്ണുകൾ നിറയ്ക്കരുതെന്ന് ഞാൻ പറയില്ല പക്ഷേ സന്തോഷം കൊണ്ടല്ലാതെ കണ്ണുകൾ നിറയരുത്.

ഇവളെന്റെ പ്രണയമാണ്.. പ്രാണനാണ്. എന്റെ ജീവിതം പൂർണമാകണമെങ്കിൽ ഋതിക കൂടിയേ തീരൂ.

സന്തോഷം കൊണ്ടല്ലാതെ അവളുടെ മിഴികൾ നിറയില്ല.

ആ മിഴികൾ വേദന കൊണ്ട് ആരെങ്കിലും നിറച്ചാൽ പിന്നെയവൻ കാണില്ല ഈ ഭൂമിയിൽ.

സാരംഗിന്റെ വാക്കാണ്.. ആ വാക്കുകൾ മതിയായിരുന്നു ഏട്ടനെന്ന നിലയിൽ ഋഷിയുടെ മനസ്സ് നിറയാൻ..

യാത്ര പറഞ്ഞ് ഋഷി പോയി.

അപ്പോൾ ഇനി നിങ്ങൾ സംസാരിക്ക്. സ്വർഗ്ഗത്തിൽ ഞങ്ങൾ കട്ടുറുമ്പാകുന്നില്ല.. ചിരിയോടെ പറഞ്ഞിട്ട് അമ്പു തിരിഞ്ഞു നടന്നു.

ഗുൽമോഹർ ചുവട്ടിൽ അവർ തനിച്ചായി.

നാണത്തോടെ ഋതു തല താഴ്ത്തി.

അവളുടെ മുഖത്തെ നാണം കൗതുകപൂർവ്വം നോക്കിക്കാണുകയായിരുന്നു സാരംഗ്.

ലെറ്റ്‌ മീ ടച്ച് യു.. അവനവളുടെ അനുവാദത്തിനായി മുഖത്തേക്ക് നോക്കി.

അത്ഭുതത്തോടെ അവളവന്റെ മുഖത്തേക്ക് നോക്കി .

സ്നേഹിക്കുന്ന പെണ്ണിനെപ്പോലും തൊടുന്നതിന് അവളുടെ അനുവാദം വാങ്ങുന്നത് അവൾക്കവനോട് മതിപ്പ് തോന്നി.

തന്റെ കൈകൾ അവൾ അവനിലേക്ക് നീട്ടി.
വെളുത്ത് നീണ്ട കൈകൾ അവൻ പ്രണയപൂർവ്വം പിടിച്ചു.

അവന്റെ കൈകളിലെ ഇളംചൂട് അവളിലേക്ക് അരിച്ചിറങ്ങി.

അവളുടെ കൈകൾ പിടിച്ചവൻ ഗുൽമോഹർ ചുവട്ടിലേക്ക് ഇരുന്നു.

വിശ്വസിക്കാനാകുന്നില്ല പെണ്ണേ.. നീ എന്റേതാകുന്നെന്ന്.. സാരംഗ് അവളെ നോക്കി.

പ്രണയപൂർവ്വം അവളവനെ നോക്കി .

അവന്റെ മിഴികളിൽ ആഞ്ഞടിടിക്കുന്ന പ്രണയത്തിരമാലകൾ അവൾ തിരിച്ചറിഞ്ഞു.
അങ്ങനൊരു അനുഭൂതി ആദ്യമായാണ്.

അവളുടെ ശരീരം കുളിരുകോരി.

അവളുടെ വെള്ളാരം മിഴികളിലേക്ക് മിഴികൾ നട്ടിരിക്കുമ്പോൾ ആ പ്രണയത്തിന് കൂടുതൽ പൂർണ്ണത പകരാനെന്നപോൽ ഗുൽമോഹർ തന്റെ പൂക്കളെ അവർക്കിടയിലേക്ക് വർഷിച്ചു കൊണ്ടിരുന്നു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19