Friday, April 26, 2024
Novel

മിഴിനിറയാതെ : ഭാഗം 15

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

Thank you for reading this post, don't forget to subscribe!

പ്രിയയുടെ കാൾ ആദിക്ക് അറ്റൻഡ് ചെയ്യാൻ തോന്നിയില്ല ,കുറച്ചു നാളുകൾ ആയി അവളുടെ തന്നോട് ഉള്ള പെരുമാറ്റം ഒരു ഫ്രണ്ടിനോട്‌ എന്ന പോലെ അല്ല എന്ന് അവനു തോന്നിയിരുന്നു , അതുകൊണ്ട് തന്നെ കുറച്ചു അകലം ഇട്ടാണ് ആദി പ്രിയയോട് ഇടപെടാറു , അതുകൊണ്ട് തന്നെ ആണ് അസമയത്ത് അവളുടെ കാൾ അറ്റൻഡ് ചെയ്യാഞ്ഞതും , **** ആദി കാൾ എടുക്കാത്തതിൽ പ്രിയക്ക് നല്ല സങ്കടം തോന്നി, അവൻ തന്നെ അവോയ്ഡ് ചെയ്യുന്നതായി അവൾക്ക് പലവട്ടം തോന്നിയിരുന്നു ,

എന്തായാലും തന്റെ ഇഷ്ട്ടം ഇനി ആദിയോട് പറയാൻ വൈകിക്കൂടാ എന്ന് അവൾ ഓർത്തു, വൈകും തോറും അവനെ നഷ്ടപ്പെടാൻ ഉള്ള അവസരം കൂടുക ആണ് , പത്മ മുറിയിലേക്കു വന്നപ്പോൾ ശേഖർ ഉറങ്ങിയിട്ടില്ലാരുന്നു “എന്താടോ സംസാരിച്ചോ മോളോട് ? അയാൾ ആവേശത്തോടെ ചോദിച്ചു. “മ്മ് പക്ഷെ ഒരു പ്രശ്നം ഉണ്ട് ശേഖേരേട്ട , “എന്താടോ ? “അവളുടെ മനസ്സിൽ ആരോ ഉണ്ട്, അത് എന്നോട് പറഞ്ഞു , “എനി ലവ് അഫാർ ? “അതെ “ആരാ? “അത് പറഞ്ഞില്ല ,ഉടനെ പറയാമെന്ന് പറഞ്ഞു, “മ്മ്മ് അയാൾ ഗൗരവത്തിൽ മൂളി ”

കിച്ചു ഒരുപാട് ആഗ്രിഹിച്ചു ഇരിക്കുവാന്, ഇത് അറിയുമ്പോൾ അവൻ എങ്ങനെ സഹിക്കും ? അത്രക്ക് ഇഷ്ട്ടം ആണ് അവനു അവളെ പത്മ തന്റെ സങ്കടം മറച്ചു വച്ചില്ല “അവൻ ഇപ്പോൾ ഇത് അറിയണ്ട , അവൾ ആളെ പറയട്ടെ എന്നിട്ട് പറയാം അയാൾ പറഞ്ഞു “മ്മ് അവർ മൂളി ***** ആദി കാലത്തെ തന്നെ എഴുന്നേറ്റ് കുളിയെല്ലാം കഴിഞ്ഞ് ജോഗിങ്ങിന് പോകാനായി നിൽക്കുമ്പോഴാണ് വാതിലിൽ ഒരു മുട്ടു കേട്ടത് , അത് സ്വാതി ആയിരിക്കുമെന്ന് അധിക ഉറപ്പായിരുന്നു അവൻ കതക് തുറന്നു മുൻപിൽ ഒരു കരിമ്പച്ച കളറിൽ കോട്ടൺ ചുരിദാർ അണിഞ്ഞ് സ്വാതി നിൽക്കുന്നു, അവൻറെ മുഖം വിടർന്നു ,

“ഇന്നെന്താ താമസിച്ചു പോയത് ഞാൻ കുറെ നേരമായി കാത്തിരിക്കുന്നു ആദി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അവളുടെ മുഖം നാണത്താൽ താഴ്ന്നു “ദാ പാൽ ….. അവൻറെ മുഖത്ത് നോക്കാതെ അവൾ ഒരുവിധം പറഞ്ഞു, “എന്തിനാ എന്നോട് ഇനിയും ഈ അകൽച്ച കാണിക്കുന്നത്, ഈ പാല് അകത്തു കൊണ്ടുപോയി ഒരു ഗ്ലാസ് ചായ ഇട്ട് എനിക്ക് കൊണ്ട് തന്നു കൂടെ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ആദി ചോദിച്ചു, അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി ചായ ഇടാൻ തുടങ്ങി, ആദിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു,

ചായ ഒരു ഗ്ലാസ്സിൽ പകർന്ന് അവൾ അവനു നേരെ നീട്ടി, അവനത് ചുണ്ടോടടുപ്പിച്ചു “കൈപ്പുണ്യം ഉണ്ട് അപ്പോൾ പാർവ്വതി അമ്മയുടെ അടുത്ത് തട്ടിമുട്ടി നിൽക്കാൻ പറ്റും “ആരാ പാർവതി അമ്മ ? “എൻറെ അമ്മ, തൻറെ ഭാവി അമ്മായി അമ്മ അവൾ വീണ്ടും മുഖം കുനിച്ചു, അവൻ അവളുടെ അടുത്തേക്ക് വന്ന് ആ മുഖം മുകളിലേക്കുയർത്തി കൊണ്ട് അവളോട് ചോദിച്ചു, “എന്താടോ ഇത്രയായിട്ടും എന്നെ വിശ്വസിക്കാൻ തനിക്ക് പറ്റുന്നില്ലേ? സ്നേഹിക്കാൻ കഴിയുന്നില്ല? എൻറെ സ്നേഹത്തിൽ കളങ്കം ഉണ്ടെന്നാണോ ഇപ്പോഴും താൻ വിശ്വസിക്കുന്നത്?

അതോ എന്നെ ഇഷ്ടപ്പെടാൻ കഴിയുന്നില്ലേ അവൻ അത് പറഞ്ഞതും അവൾ അവൻറെ ചുണ്ടിൽ വിരലമർത്തി, “അരുത് ഇനി അങ്ങനെ പറയരുത് , ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല, ഒരുപാട് ആഗ്രഹിച്ചിട്ട് ഒടുവിൽ ഒന്നും ലഭിക്കാതെ വന്നാൽ അതുകൂടി സഹിക്കാൻ മനസ്സിന് ശക്തിയില്ല, ഇപ്പോൾ തന്നെ വേണ്ടുവോളം സങ്കടങ്ങളുണ്ട്, “എനിക്കറിയാം നിൻറെ പേടി പക്ഷേ ഞാൻ പറഞ്ഞില്ലേ അങ്ങനെ ഒന്നും….. അങ്ങനെ ഒന്നും ഉണ്ടാവില്ല, സ്വാതി ആദിക്ക് സ്വന്തമാണ് ഈ ജന്മവും വരും ജന്മങ്ങളിലും, പോരേ …. അവളുടെ ചുമലിൽ ആദിയുടെ കൈകൾ പതിഞ്ഞപ്പോൾ അവളിൽ തനിക്ക് പരിചിതമല്ലാത്ത ഏതോ ഒരു വികാരം ഉണരുന്നത് അവളറിഞ്ഞു,

അവളെ തന്നോട് ചേർത്തു നെഞ്ചിലേക്ക് ചേർത്തുനിർത്തി ആദി ഒരിക്കൽ കൂടി പറഞ്ഞു , ” എൻറെ മനസ്സിൽ നിനക്ക് ഒരു ഇടമുണ്ട് വേറെ ആർക്കും കൊടുക്കാത്ത ഒരിടം അത് നീ അടുത്താലും അകന്നാലും അവിടെത്തന്നെ ഉണ്ടാകും ഒരിടത്ത് ഒരാളെ അല്ലേ പ്രതിഷ്ഠിക്കാൻ പറ്റൂ ഒരുപാട് പേരേ പറ്റില്ലല്ലോ, അറിയാതെ ഏതോ ഒരു നിമിഷത്തിൽ അവളുടെ കൈകളും അവനെ ആലിംഗനം ചെയ്തിരുന്നു, “കൂടെ ഉണ്ടാകും എന്ന് പറഞ്ഞിട്ട് അവസാനം വരെ കൂടെ ഉണ്ടാവാതെ ഇരുന്നാൽ പിന്നെ ഈ ലോകത്തിൽ സ്വാതി ഉണ്ടാവില്ല,

ഇനി ഒരു പ്രതീക്ഷകൾക്കും കാത്തു നിൽക്കാതെ പ്രതീക്ഷകൾ ഒന്നുമില്ലാത്ത ഒരു ലോകത്തേക്ക് ഞാൻ പോയിട്ടുണ്ടാവും പറയുന്നതിനിടയിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, “അങ്ങനെയൊന്നും പറയരുത്, ഞാൻ പറഞ്ഞല്ലോ,ഞാൻ ജീവനോടെയുള്ള കാലം വരെ നീ ഒറ്റയ്ക്ക് ആവില്ല, ഇതിൽ കൂടുതൽ ഉറപ്പ് എനിക്ക് തരാൻ കഴിയില്ല, “മതി, ഈ ഉറപ്പ് മാത്രം മതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ, “ഇനിമുതൽ ഞാനോ നീയോ ഇല്ല നമ്മൾ മാത്രമേയുള്ളൂ, അവൻ അവളുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ട് പറഞ്ഞു,കാച്ചെണ്ണയുടെ സുഗന്ധം അവൻറെ നാസിക തുമ്പിലേക്ക് അരിച്ച് കയറി,

അത് അവനിലെ പുരുഷൻറെ വികാരങ്ങളെ ഉണർന്നതായി അവനറിഞ്ഞു, “മതി ഇനി ഈ നിൽപ്പ് തുടർന്നാൽ നിന്നെ ഞാൻ അങ്ങോട്ട് വിടില്ല ഇന്നുതന്നെ കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടു പോകേണ്ടി വരും, അവൾ നാണത്താൽ അവനിൽ നിന്നും അടർന്നുമാറി, “ഞാൻ പോകുവാണ് പാല് കൊടുക്കാനുണ്ട്, “നിൽക്ക് ഞാനും നടക്കാൻ ഇറങ്ങുന്നുണ്ട് നമുക്കൊരുമിച്ചു പോകാം, “അയ്യോ അത് വേണ്ട എനിക്ക് പേടിയാ ആരെങ്കിലും കണ്ടാൽ “കണ്ടാലെന്താ “വല്യമ്മയോ മറ്റോ അറിഞ്ഞാൽ എന്നെ വഴക്ക് പറയും, “അയ്യടാ ഇനിയിപ്പോ പഴയപോലെ നിന്നെ അങ്ങനെ വഴക്ക് പറയാനൊന്നും പറ്റില്ല ഇപ്പോൾ ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്, “ഉണ്ടോ ?

“പിന്നില്ലാതെ എൻറെ പെണ്ണിനെ ഇനി എന്തെങ്കിലും പറഞ്ഞാൽ ഞാൻ വെറുതെ ഇരിക്കുവോ? സ്വാതി പുഞ്ചിരിച്ചു “എങ്കിലും ആർക്കും പറയാൻ നമ്മൾ ആയി ഒരു അവസരം ഉണ്ടാക്കി കൊടുക്കേണ്ട, “ശരി നിൻറെ ഇഷ്ടം അങ്ങനെയാണെങ്കിൽ അങ്ങനെ “എങ്കിൽ ഞാൻ പോകട്ടെ ” ഉം അവൾ പാലുകൊടുത്തു തിരികെ വരുമ്പോൾ ജോഗിങ് കഴിഞ്ഞ് ആദി തിരിച്ച് നടക്കുകയായിരുന്നു, “കുറച്ച് സമയം എൻറെ കൂടെ നടക്ക്, ഈ കുളിരേകിയ പ്രഭാതത്തിൽ ഇഷ്ടപ്പെട്ട പെണ്ണിനെ തോളുരുമ്മി നടക്കുന്നതും ഒരു രസമല്ലേ എൻറെ ഒരു ആഗ്രഹം അല്ലേ, പിന്നീട് സ്വാതി മറുത്തൊന്നും പറഞ്ഞില്ല രണ്ടുപേരും നടന്നു ,

” സാറിൻറെ വീട്ടിൽ അമ്മ മാത്രമേ ഉള്ളോ? “താൻ സാർ എന്ന് വിളിക്കരുത് , കല്യാണം കഴിക്കാൻ പോകുന്ന ആളെ ആരെങ്കിലും ഇങ്ങനെ വിളിക്കൂമോ…. “ഞാൻ വേറെ എന്ത് വിളിക്കാൻ ? “ആദിയേട്ടാ എന്ന് വിളിച്ചോ അവൾ നാണത്താൽ തലകുലുക്കി, “എൻറെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ അച്ഛൻ ചെറുതിലേ മരിച്ചത് ആണ്, ആദി പറഞ്ഞുതുടങ്ങി അവനെക്കുറിച്ച്, അവൻറെ അമ്മയെ കുറിച്ച്,ശ്രീ മംഗലത്തെ കുറിച്ച്, പിന്നെ ഹിമയെ കുറിച്ചും, എല്ലാം കേട്ട് കഴിഞ്ഞ് സ്വാതി ഒന്നും മിണ്ടാതെ നിന്നു, “എന്തേ ഹിമയെ പറ്റി അറിഞ്ഞപ്പോൾ ഒന്നും വേണ്ടായിരുന്നു തോന്നുന്നുണ്ടോ? സ്വാതി ഇല്ല എന്ന് തല ചലിപ്പിച്ചു,

“ഹിമ യെ ഞാൻ 100% ആത്മാർത്ഥമായി ആണ് സ്നേഹിച്ചത്, വേണമെങ്കിൽ ഈ കഥ എനിക്ക് തന്നോട് പറയാതിരിക്കാമായിരുന്നു പക്ഷേ താൻ അത് അറിയണമെന്ന് തോന്നി, എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ? “എന്തിന് ? ഒരാളെ സ്നേഹിക്കുന്നത് ഒരു കുറ്റമല്ലല്ലോ, പിന്നെ അന്ന് അങ്ങനെയൊക്കെ നടന്നത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ എന്നെ…… ” എന്നേ….? ബാക്കി പറ “അങ്ങനെ നടന്നതുകൊണ്ട് അല്ലേ ഇപ്പോ എനിക്ക് സ്വന്തമായി കിട്ടിയത്? “അപ്പോൾ സ്വന്തമാണെന്ന് ഉറപ്പിച്ചോ ? അവളുടെ നാണം മാർന്ന മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു “ഉറപ്പിച്ചു ,അവളുടെ ആ വാക്കുകൾ ദൃഢമായിരുന്നു.

‘”എങ്കിൽ ഉറപ്പിച്ചോളൂ അതെന്നും അങ്ങനെ തന്നെയായിരിക്കും എന്നും ഞാൻ നിനക്ക് മാത്രം സ്വന്തം ആയിരിക്കും, അവൻറെ കണ്ണിൽ പ്രണയം തിളങ്ങി, ദത്തൻ തിരിച്ചുപോയി കഴിഞ്ഞാണ് സ്വാതിക്ക് ആശ്വാസമായത് , ഗീതയും കുട്ടികളും അമ്പലത്തിൽ പോയിരിക്കുകയായിരുന്നു, മുത്തശ്ശി പലഹാരം ഉണ്ടാക്കുന്ന തിരക്കിലും, വാതിലിൽ മുട്ട് കേട്ടാണ് സ്വാതി അവിടേക്ക് ചെന്നത് , വാതിൽ തുറന്ന് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് സ്വാതി ഒന്ന് ഭയന്നു “ആദി” “അയ്യോ എന്താ ഇവിടെ ? സ്വാതി പേടിയോടെ ചോദിച്ചു ,

“അതെന്താ എനിക്ക് ഇവിടെ വന്നൂടെ ആദി മറുചോദ്യം ഇട്ടു “അതെല്ല, അങ്ങനെ പതിവില്ലല്ലോ “പതിവില്ലാത്ത പല കാര്യങ്ങളും നടന്നില്ലേ അവൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൾ മുഖം കുനിച്ചു , “മുത്തശ്ശി എവിടെ ഞാൻ മുത്തശ്ശിയെ കാണാൻ വേണ്ടി വന്നതാ , അവളുടെ സംശയത്തിന് അടിവരയിട്ടു കൊണ്ട് അവൻ പറഞ്ഞു , “ഞാൻ വിളിക്കാം അവൾ അകത്തേക്ക് പോയി “എന്താ കുട്ടിയെ? ദേവകിയുടെ അവശത ആ സ്വരം കേട്ടാണ് ആദി നോക്കിയത് “ഞാൻ മുത്തശ്ശിയെ കണ്ട ഒരു കാര്യം സംസാരിക്കാൻ വന്നതാ ആദി സംസാരത്തിന് തുടക്കം ഇട്ടു “പറഞ്ഞോളൂ ദേവകിയമ്മ അവശതയിലും ചിരിച്ചു അപ്പോഴേക്കും ഒരു ഗ്ലാസിൽ ചായയുമായി സ്വാതി അവിടേക്ക് വന്നു “എന്താ കുട്ടിയെ ഇത് കുടിക്കാൻ മാത്രമേ എടുത്തുള്ളൂ,

പലഹാരം കൂടി എടുക്കുക ആ കുട്ടി ആദ്യമായി വീട്ടിൽ വന്നതല്ലേ ദേവകി അമ്മ സ്വാതിയെ ശാസിച്ചു അവൾ തിരിച്ച് അടുക്കളയിലേക്ക് പോയി , “ഞാൻ മുഖവര ഇടാതെ കാര്യം പറയാം മുത്തശ്ശി , മുത്തശ്ശിടെ ചെറുമകളെ, സ്വാതി കുട്ടിയെ എനിക്ക് വിവാഹം കഴിച്ചു തരുമോ എന്ന് ചോദിക്കാൻ വന്നതാ ഞാൻ ആ കുട്ടിക്ക് ചോദിക്കാൻ മുത്തശ്ശി മാത്രമേ ഉള്ളൂ എന്ന് അറിയാം ആദിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുകയാണ് ദേവകിയമ്മ “എന്താ മുത്തശ്ശിക്ക് ഇഷ്ടമായില്ല എന്ന് ഉണ്ടോ ആദി ഒരിക്കൽ കൂടി എടുത്തു ചോദിച്ചു ,

“കുഞ്ഞേ നീ കാര്യമായിട്ട് പറയുന്നതാണോ എൻറെ കുട്ടിക്ക് ……. “ഒന്നും പറയണ്ട സ്വാതി പറ്റി എല്ലാ എനിക്കറിയാം എല്ലാം, ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണ് ,എൻറെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ പിന്നെ കുറച്ച് പ്രായം എനിക്ക് കൂടുതലാണ് സ്വാതി കൊച്ചു കുട്ടിയല്ലേ, സാധികേ 17 ആയിട്ടുള്ളൂ എനിക്ക് 28 ആയി , അത് ബുദ്ധിമുട്ടാവില്ലെങ്കിൽ, “മോനീ പറയുന്നത് ആത്മാർത്ഥമായിട്ട് ആണെങ്കിൽ ഒന്നും മുത്തശ്ശിക്ക് തടസ്സമല്ല , കുട്ടിയുടെ വീട്ടിലൊക്കെ സമ്മതിക്കുമോ? സ്വാതിയുടെ അച്ഛൻ ഒരു ക്രിസ്ത്യാനിയാണ് ,

“എൻറെ വീട്ടിൽ ഒരു സമ്മത കുറവുമില്ല എനിക്കിഷ്ടമുള്ളത് എന്തും എൻറെ അമ്മയ്ക്കും ഇഷ്ടമാണ് , ഞാൻ ഉടനെ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു അമ്മയെ കൂട്ടി വരാം ആദ്യം മുത്തശ്ശിയുടെ മനസ്സ് ഒന്ന് അറിയണമെന്ന് തോന്നി അതുകൊണ്ടാ ആദ്യം മുത്തശ്ശിയെ കാണാൻ വന്നത് , “എനിക്ക് സമ്മത കുറവ് ഒന്നുമില്ല കുട്ടിയെ ഞാൻ മരിക്കുന്നതിനു മുൻപ് എൻറെ കുട്ടിയെ നല്ല ആരുടെയെങ്കിലും കൈകളിൽ ഏൽപ്പിക്കണം എന്ന് മാത്രമേ എനിക്കുള്ളൂ , “എങ്കിൽ മുത്തശ്ശി പേടിക്കണ്ട എൻറെ കയ്യിൽ അവൾ സുരക്ഷിതയായിരിക്കും,

ഒരിക്കലും വിട്ടു കളയില്ല ഞാൻ, ഒരു കതകിനു അപ്പുറം എല്ലാം കേട്ട് മിഴിനീർ തുടയ്ക്കുക ആയിരുന്നു സ്വാതി ,അവളുടെ മനസ്സിൽ ഒരുപോലെ സന്തോഷവും ദുഃഖവും വന്നു , അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ച് പലഹാരവുമായി ഉമ്മറത്തേക്ക് വന്നു, അവൾ കൊണ്ടുവന്ന പലഹാരത്തിന് നിന്നും ഒരു ഉണ്ണിയപ്പം എടുത്തു അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു ആദി , “എങ്കിൽ ഞാൻ ഇറങ്ങട്ടെ മുത്തശ്ശി “ശരി കുഞ്ഞേ അങ്ങനെയാവട്ടെ , ആദി പോയപ്പോൾ ദേവകി അവളുടെ തലയിൽ തഴുകി പറഞ്ഞു “എൻറെ കുട്ടിയുടെ കഷ്ടപ്പാട് ഒക്കെ മാറാൻ പോവാ അവളിലും ഒരു ചിരി വിടർന്നു ,

വൈകുന്നേരമാണ് ദേവകിഅമ്മ രാമകൃഷ്ണ പണിക്കരുടെ അടുക്കലേക്ക് വന്നത് , “എന്താ ദേവകി അമ്മേ “ഒന്നു പ്രശ്നം വെച്ച് നോക്കണം അവർ സ്വാതിയുടെ കല്യാണക്കാര്യം അയാളോട് പറഞ്ഞു “പയ്യൻറെ ജാതകം വല്ലതും കയ്യിലുണ്ടോ “ഇല്ല മേടിക്കാം അയാൾ പ്രശ്നം വെച്ചു “ആദിത്യൻ എന്നാൽ സൂര്യൻ സ്വാതി എന്നാൽ സൂര്യൻറെ പത്നികളിൽ ഒരാൾ , പ്രശ്നത്തിൽ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല ആദിയും സ്വാതിയും ഒന്നു ചേരേണ്ടവർ തന്നെയാണ് പക്ഷേ ….. “എന്താണ് ഒരുപക്ഷേ ദേവകി വേവലാതിയോടെ ചോദിച്ചു “ഒരുപാട് പരീക്ഷണങ്ങൾ കാണിക്കുന്നുണ്ട് ദേവകി അമ്മേ അത്രപെട്ടെന്ന് നടക്കുന്ന കാര്യമല്ല പരീക്ഷണങ്ങൾ ഒരുപാടുണ്ട് അതും വളരെ ദുഷ്കരമായവ രാമകൃഷ്ണൻ പണിക്കരുടെ വാക്കുകൾ ഇടിത്തീ പോലെ അവരുടെ മനസ്സിൽ വീണു,

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 14