Thursday, December 19, 2024
Novel

പ്രണയമഴ : ഭാഗം 15

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ രണ്ടു പേരും സത്യം പറയോ?? ” പ്രിയ ഹിമയോടും വരുണിനോടും ആയി ചോദിച്ചു.

“പിന്നെ എന്താ പറയാല്ലോ… മോൾ ചോദിക്ക്”… ഹിമ പറഞ്ഞു….പക്ഷേ പ്രിയയുടെ ചോദ്യം കേട്ടു വരുണും ഹിമയും മുഖത്തോടു മുഖം നോക്കി ഇരുന്നു പോയി.

“സത്യം പറ ഹിമ ചേച്ചി…. എന്റെ ഈ പുന്നാര ചേച്ചി എത്ര പേരെ അടിച്ചിട്ടാ വന്നിരിക്കുന്നത്???”

പ്രിയയുടെ ചോദ്യം കേട്ടു വരുണും ഹിമയും ഇവൾ ഇതെങ്ങനെ അറിഞ്ഞു എന്ന മട്ടിൽ മുഖത്തോടു മുഖം നോക്കി.

” അടിക്കാനോ??….അടി കണ്ടു തലകറങ്ങി വീഴുന്ന ഈ തൊട്ടാവാടി ആരെയെങ്കിലും അടിക്കൊന്നു മോൾക്ക്‌ തോന്നുന്നോ??” ഹിമ അന്തരീക്ഷം ഒന്നു തണുപ്പിക്കാൻ ശ്രെമിച്ചു.

” എന്റെ ചേച്ചി ആയോണ്ട് ആണു തോന്നുന്നത്… ഒന്നുകിൽ ആരെലും അടിച്ചിട്ട് അല്ലെങ്കിൽ ആരുടെന്ന് എങ്കിലും വാങ്ങിട്ടു ആയിരിക്കും വന്നിരിക്കുന്നത്….പക്ഷേ ഇങ്ങോട്ട് മാത്രം വാങ്ങിട്ടു വന്നു എന്റെ ചേച്ചിക്ക് ശീലം ഇല്ലാത്തത് ആണല്ലോ….

ഇങ്ങോട്ട് ഒന്നു കിട്ടിയാൽ അങ്ങോട്ട് പത്തു കൊടുക്കുന്ന ശീലം ആയിരുന്നു…ഇന്നു പിന്നെ എന്തു പറ്റിയത് ആണോ എന്തോ??” പ്രിയ നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു.

പ്രിയ പറഞ്ഞത് കേട്ടു വരുൺ വായും തുറന്നു ഇരുന്നു പോയി…. ‘നാട്ടുകാരെ പിടിച്ചിട്ട് തല്ലുന്നത് ഇവളുടെ ഹോബി ആയിരുന്നോ ദൈവമേ!!….ആ കാട്ടുപോത്തിനെ ഇവൾ പിടിച്ചു ബീഫ് കറി വെയ്‌ക്കോലോ എന്റെ ശബരിമല മുരുകാ… എന്റെ ചങ്കിന്റെ ജീവിതം നീ തന്നെ കാത്തോണേ….അവന്റെ ജീവനു ഒരു ആപത്തും ഇല്ലാതെ 10 കൊല്ലം ഇവളുടെ കൂടെ തികച്ചാൽ ഞാൻ കാർത്തിയെയും രാഹുലിനെയും കൊണ്ടു കാവടി എടുപ്പിച്ചോളാം. ‘ വരുൺ മനസ്സിൽ നേർച്ച ഇട്ടു.

“അതെന്താ മോളേ നീ അങ്ങനെ പറഞ്ഞത്??” നിന്റെ ചേച്ചിക്ക് നാട്ടുകാരെ തല്ലുന്ന ഹോബി വല്ലതും ഉണ്ടോ?? ” ഹിമ പ്രിയയോട് ചോദിച്ചു…അതാണ് നമ്മുടെ ഹിമ വരുൺ മനസ്സിൽ കണ്ടത് അവൾ മാനത്ത് കണ്ടു.

“ഹോബി ഒന്നും ഇല്ല….പക്ഷേ കരോട്ടയും കളരിയും അത്യാവശ്യം ബോക്സിങ്ങും ഒക്കെ പഠിച്ചിട്ട് ഉള്ളോണ്ട് ആരെങ്കിലും അടിക്കാൻ വന്നാൽ പോലും എന്റെ ചേച്ചി പേടിച്ചു ഓടാതെ തിരിച്ചു അടിക്കും… അങ്ങനെ ഉള്ള എന്റെ ചേച്ചി അടി കണ്ടു വീണെന്ന് പറഞ്ഞാൽ ഞാൻ വിശ്വാസിക്കോ??? പിന്നെ 9th സ്റ്റാൻഡേർഡിൽ എങ്ങാണ്ടു പഠിക്കുമ്പോൾ അവിടെയും ഇവിടെയും ഒക്കെ വെച്ചു കുത്തി ആളെ നിലത്തു ഇടുന്ന ഒരു ഐറ്റം ഉണ്ടല്ലോ? അതും പഠിച്ചായിരുന്നു…അതിന്റെ പേരു ഞാൻ മറന്നു പോയി…ന്തോന്നു മർണവിദ്യയോ?? അങ്ങനെ എന്തോന്നോ ആണ് ”

“മർണവിദ്യ അല്ല മോളേ….മർമവിദ്യ”…വരുൺ പ്രിയയുടെ തെറ്റ് തിരുത്തി കൊടുത്തു.

“ഇതെന്തോന്ന് ഗുണ്ടായിസത്തിന്റെ ഹോൾ സെയ്യ്ൽ പാക്കേജ് ആണോ ഈ നെത്തോലി?? ” പാവം ഹിമ പകച്ചു പണ്ടാരമടങ്ങി പോയി…ഹിമയുടെ ചോദ്യം കേട്ടു ഗീതു നന്നായിട്ട് ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു.

“ലുക്കിൽ അല്ല ഹിമചേച്ചി വർക്കിൽ ആണ് കാര്യം….ഇനി പറ എത്ര പേരെ തല്ലിട്ടാണ് മഹി ചേച്ചി ഐ മീൻ ഗീതു ചേച്ചി ഇങ്ങനെ ഇരിക്കുന്നത്??” പ്രിയയുടെ വായിൽ നിന്നു മഹി എന്നുള്ള പേരു കേട്ടു ഒരു നിമിഷം ഗീതുവിന്റെ ഉള്ളൂ പിടഞ്ഞു… അതു അവൾക്കുള്ളിൽ വളരുന്ന പകയെ വീണ്ടും ആളി കത്തിച്ചു…പക്ഷേ ഗീതുവിൽ ഉണ്ടായ ഈ ഭാവ വ്യത്യാസം ഒന്നും ഹിമയും വരുണും അറിഞ്ഞില്ല എന്നു മാത്രം.

“ഒരുപാട് പേരെ ഒന്നും അടിച്ചില്ല….ഒരുത്തനെ ചന്നോപിന്നോന്നും പറഞ്ഞു വാരിപ്പിറക്കി ഇട്ടു അടിച്ചു…. അതു കഴിഞ്ഞു അടുത്ത സെക്കൻഡിൽ പടക്കൊന്നും പറഞ്ഞു നിലത്തു വീണു…എല്ലാം വളരെ പെട്ടന്നായൊണ്ട് അടി ഒന്നും എണ്ണാൻ പറ്റിയില്ല.” വരുൺ വളരെ നിഷ്കളങ്കതയോടെ പറഞ്ഞു.

“അതു ചേച്ചിക്ക് ദേഷ്യം ആണേലും ടെൻഷൻ ആണേലും കൂടുതൽ ആയിട്ട് വന്നാൽ തലചുറ്റി വീഴും…. അതു പണ്ടേ ഉള്ളതാ…. അല്ല എന്തിനാ ആ ചെക്കനെ അടിച്ചത്… ഒരു കാര്യവും ഇല്ലാണ്ട് ചേച്ചി ഒന്നും ചെയ്യില്ല. എന്താ ഏട്ടാ കാര്യം? ” പ്രിയ വീണ്ടും ഓരോന്ന് ചോദിച്ചു.

“അതു സ്കൂളിൽ ഇന്നു സ്പോർട്സ് ഡേ അല്ലായിരുന്നോ?? അപ്പോൾ പുറത്ത് നിന്ന ഒരുത്തൻ നമ്മുടെ കൂട്ടത്തിൽ ഒരു പെണ്ണിനെ കേറി പിടിക്കാൻ നോക്കി…അവനുള്ളത്‌ ശിവ കൊടുത്തതു ആണ്….പക്ഷേ അവൻ വീണ്ടും ശിവയെ അടിക്കാൻ വന്നു….അതു കണ്ടിട്ട് ആകും ഇവൾ ആ ചെക്കനെ വാരി പിറക്കിയിട്ട് അടിച്ചു….പിടിച്ചു മാറ്റാൻ പെട്ടപാട് നമുക്കെ അറിയൂ.. “വരുൺ തലയിൽ കയ്യും വെച്ചു പറഞ്ഞു.

വരുൺ പറഞ്ഞ കാരണം കേട്ടു പ്രിയ ഒരു നിമിഷം ഞെട്ടി…കാരണം വരുണിനും ഹിമക്കും അറിയുന്ന ഗീതുവിനെക്കാളും നന്നായി പ്രിയക്ക് തന്റെ മഹി ചേച്ചിയെ അറിയാം….അവളുടെ ദേഷ്യവും പകയും ആ പകയ്ക്ക് ഉള്ള കാരണവും അറിയാം….വൈകാതെ ഗീതു എന്ന ഈ പാവം പെണ്ണിന്റെ വേഷമഴിച്ചു മാറ്റി തന്റെ ചേച്ചി പഴയ മഹി ആകും എന്നു ഓർത്തപ്പോൾ പ്രിയക്ക് ഒരുപാട് സന്തോഷം തോന്നി…പക്ഷേ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ ഓർത്തു അതിനേക്കാൾ ഏറെ പേടിയും അവളുടെ ആ കുഞ്ഞു മനസ്സിൽ നിറഞ്ഞു.

പ്രിയ കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപ് അമ്മ ഹിമക്കും വരുണിനും വെള്ളവും പലഹാരങ്ങളും ഒക്കെ ആയിട്ട് എത്തി….അതെല്ലാം കഴിച്ചിട്ട് ഇരുവരും പെട്ടെന്ന് ഇറങ്ങി….ഇറങ്ങാൻ നേരം ശിവേട്ടനെ തിരക്കി എന്നു പറയാൻ പ്രിയ വരുണിനെ പറഞ്ഞു ഏൽപ്പിച്ചു.

ഗീതുവിന്റെ വീട്ടിൽ നിന്നും ഹിമ നേരെ വീട്ടിലേക്ക് പോയി… സ്കൂളിൽ കേറീട്ടു പോകാൻ നിന്നാൽ വീണ്ടും ഒരുപാട് താമസിക്കും. വരുൺ നേരെ സ്കൂളിലേക്കും പോയി… അവിടെ കാർത്തിയും രാഹുലും ശിവയും അവനെ കാത്തുനിൽപ്പുണ്ടായിരുന്നു…

“ടാ എന്തായി…. അവളെ കൊണ്ടു വീട്ടിൽ ആക്കിയോ?? അവൾക്കിപ്പോൾ എങ്ങനെ ഉണ്ട്?? ഇവിടുന്ന് പോയപ്പോൾ നല്ല ക്ഷീണം ഉണ്ടായിരുന്നു… അവളോട്‌ നന്നായിട്ട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് തന്നെ ആണോ നീ വന്നത്??”… വരുണിനെ കണ്ടതും ചോദ്യത്തിന്റെ ഒരു മലപ്പടക്കത്തിന് തന്നെ ശിവ തിരി കൊളുത്തി.

“കണ്ട്രോൾ അളിയാ…. കണ്ട്രോൾ…. ഞാൻ എങ്ങോട്ടും ഓടി ഒന്നും പോകില്ലല്ലോ? നീ സമാധാനം ആയിട്ട് ഓരോന്ന് ഓരോന്നായി ചോദിക്ക് ചങ്കേ… ” ശിവയുടെ വെപ്രാളം കണ്ടു വരുൺ ഇടക്ക് കേറി പറഞ്ഞു.

“ടാ അതു പിന്നെ അവൾ വയ്യാണ്ട് പോയിട്ട് എനിക്ക് ഒന്നു നേരെ നോക്കാൻ പോലും പറ്റിയില്ല… ആ ടെൻഷനിൽ ചോദിച്ചു പോയത് ആണ്…. നീ പറ അവൾക്കു ഇപ്പോൾ എങ്ങനെ ഉണ്ട്??”ശിവ സമാധാനം ആയിട്ട് ചോദിക്കാൻ തുടങ്ങി

“ടാ അവൾക്കു ഇപ്പോൾ കൊഴപ്പം ഒന്നും ഇല്ല… ഞാനും ഹിമയും അവളെ വീട്ടിൽ ആക്കിട്ടു ആണ് വന്നത്….നമ്മൾ ഇറങ്ങുമ്പോൾ നിന്റെ കുട്ടിയക്ഷി ബിസ്‌ക്കറ്റും തിന്നോണ്ട് ഇരിക്കുവായിരുന്നു. ഹിമ അവിടെന്ന് നേരെ അങ്ങു വീട്ടിൽ പോയി…. ഞാൻ ദ ഇങ്ങോട്ടും വന്നു…. അതൊക്കെ പോട്ടെ മാച്ച് എന്തോന്ന് ആയി?? ആ ചെറുക്കന്റെ സ്കൂളുകാരു പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ?? വരുൺ കുറച്ചു ടെൻഷനോടെ ആണത് ചോദിച്ചത്.

“ഇല്ലടാ…. അവന്മാർ പ്രശ്നം ഒന്നും ഉണ്ടാക്കില്ല…. എങ്ങനെ ഉണ്ടാക്കാൻ ആണ്…. നമ്മടെ പിള്ളേർസ് ഫുൾ സെറ്റ് ആയിട്ട് നിക്കുവല്ലായിരുന്നോ! സിംഹത്തിന്റെ മടയിൽ വന്നു ആരേലും സിംഹതെ പ്രൊവോക്ക് ചെയ്യോടാ കൊരങ്ങാ…. പിന്നെ മാച്ചിന്റെ കാര്യം… അതു പിന്നെ പറയാൻ ഉണ്ടോ?? നമ്മടെ ടീം ജയിച്ചു…. ഞങ്ങൾക്ക് എല്ലാർക്കും ഗീതുന്റെ കാര്യം ആയിരുന്നു ടെൻഷൻ… ദ ഈ ചെക്കന്റെ മുഖം ഇപ്പോഴാണ് ഒന്ന് തെളിഞ്ഞത്” കാർത്തി ശിവയുടെ തോളിൽ തട്ടികൊണ്ടു പറഞ്ഞു.

“അഹ്…. അതും ശെരിയാണ്…. ടാ പിന്നെ പ്രിയ ശിവേട്ടനെ പ്രത്യേകം തിരക്കിന്നു പറയാൻ പറഞ്ഞു…. പ്രിയയുടെ കാര്യം പറഞ്ഞപ്പോൾ ആണ് വേറെ ഒരു കാര്യം ആലോചിച്ചതു… നമ്മുടെ പെങ്ങളൂട്ടി ഉണ്ടല്ലോ കരോട്ട മുതൽ മർമവിദ്യ വരെ പഠിച്ച ഐറ്റം ആണ്”…. വരുൺ പറഞ്ഞതു കേട്ടു ബാക്കി മൂന്നുപേരും മുഖത്തോടു മുഖം നോക്കി.

“അതു നിനക്ക് എങ്ങനെ അറിയാം??? പോണ വഴിക്ക് പെങ്ങൾ എടുത്തിട്ട് പെരുമാറിയോ?? ” ശിവയുടേത് ആയിരുന്നു ചോദ്യം.

“എന്നെ എടുത്തിട്ട് പെരുമാറിട്ടു ഒന്നു ഇല്ല….നിനക്ക് ഇട്ടു കിട്ടാതെ സൂക്ഷിച്ചോ… എന്നോട് പ്രിയ പറഞ്ഞതാണ് ഇതു……….. ” വരുൺ പ്രിയ പറഞ്ഞത് മുഴുവൻ ശിവയോടും കാർത്തിയോടും രാഹുലിനോനോടുമായി പറഞ്ഞു. വരുൺ പറഞ്ഞത് കേട്ടു ശിവ പകച്ചു പണ്ടാരമടങ്ങി പോയി…. കാരണം ഇതുപോലത്തെ ഒരു കൊലകൊല്ലി ഐറ്റത്തെ ആണല്ലോ കക്ഷി പിടിച്ചു ഉമ്മ വെച്ചത്…. എന്തോ ദൈവ ഭാഗ്യം കൊണ്ടു അന്നു രക്ഷപ്പെട്ടുന്നു പറഞ്ഞാൽ മതീല്ലോ… അല്ലേൽ ചെലപ്പോൾ ശിവയുടെ സകല മർമങ്ങളും ഗീതു ഒരു പരുവം ആക്കി കൊടുത്തേനെ…

“ശിവക്ക് പറ്റിയ ലൈഫ്പാർട്ണർ….. ഇവരു രണ്ടും കൂടി ചേർന്ന് ഭാവിയിൽ ഒരു കൊള്ള സംഘത്തെ തന്നെ ഉണ്ടാക്കോല്ലോ! ഈ കാട്ടുപോത്തിന്റെ കലിപ്പ് അവൾ കുറയ്ക്കൊന്നു കരുതിയത് ആയിരുന്നു…. പക്ഷേ ഇതിപ്പോൾ ഇവനെക്കാളും പ്രശ്നം ആണല്ലോ അവൾ… ” രാഹുൽ തലയിൽ കൈ വെച്ചു പോയി.

“പിന്നെ….അവളുടെ കരോട്ട ഒക്കെ കയ്യിൽ ഇരിക്കത്തെ ഉള്ളൂ….എന്റെ അടുത്ത് അതും കൊണ്ടു വന്നാൽ അവൾ വിവരം അറിയും…..ആ യക്ഷിയെ തളയ്ക്കാൻ ഉള്ള മന്ത്രവും പലമരവും എനിക്ക് നന്നായിട്ട് അറിയാം..(‘ഒരു ഉമ്മ കൊടുത്താൽ പേടിച്ചു അങ്ങു നിന്നോളും എന്റെ പെണ്ണ്’…ഇതു ശിവ മനസ്സിൽ ആണ് പറഞ്ഞത്.) പിന്നെ ഗുണ്ട സംഘത്തിന്റെ കാര്യം…അവൾ സഹകരിക്കോങ്കിൽ ഞാൻ ഒരു 10 ഗുണ്ടസംഘത്തെ ഉണ്ടാക്കാൻ റെഡി ആണ്….പക്ഷേ അവളുടെ സമ്മതം കൂടി വേണ്ടേ…പിന്നെ അവൾക്കു കുറച്ചു ആരോഗ്യവും…ദൈവം സഹായിച്ചു അതു അവൾക്കു ഒട്ടും ഇല്ല..അതോണ്ട് നിങ്ങളുടെ ഈ ആഗ്രഹം നടത്തി തരാൻ എനിക്ക് ചെലപ്പോൾ പറ്റിയെന്നു വരില്ല…നിങ്ങൾ എന്നോട് ക്ഷമിക്കണം…പ്ലീസ്…” ശിവ തൊഴുതൊണ്ടു പറഞ്ഞു.

“അയ്യടാ……അവന്റെ ഗുണ്ടസംഘം….ആദ്യം മോൻ ഞങ്ങളുടെ പെങ്ങൾടെ മനസ്സിൽ കേറാൻ നോക്കു…എന്നിട്ടു മതി ഫാമിലി പ്ലാനിങ്…”ശിവയുടെ ഫാമിലിപ്ലാനിങ്ങിനു ഇടയ്ക്കു കേറി കാർത്തി പറഞ്ഞു.

“അഹ് അവളുടെ മനസ്സിൽ കേറും…അവളെ കൊണ്ടു തന്നെ അവളുടെ ഇഷ്ടം പറയിപ്പിക്കേം ചെയ്യും…. നിങ്ങൾ കണ്ടോ…. ജസ്റ്റ്‌ വെയിറ്റ് ആൻഡ് വാച്ച് മാൻ”….ശിവ വലിയ ഹീറോ സ്റ്റൈലിൽ ഒക്കെ തട്ടി വിട്ടു. ( അവളെ കാണുമ്പോൾ ബലൂണിന്റെ കാറ്റഴിച്ചു വിട്ട പോലെ ഹീറോയിസം എല്ലാം ആവി ആയി പോക്കൊന്നേ ഉള്ളൂ…)

“അതൊക്കെ നമ്മൾ കണ്ടോളാം….ഇപ്പോൾ തല്ക്കാലം വീട്ടിലോട്ട് പോയാലോ മിസ്റ്റർ റൊമാന്റിക് ഹീറോ? “….വരുണിന്റെ ചോദ്യം കേട്ടാണ് എല്ലാരും നേരം ഒരുപാട് വൈകി എന്നു ഓർത്തതു… പിന്നെ ഒട്ടും വൈകിച്ചില്ല…. പിറ്റേന്ന് കാണാം എന്നും പറഞ്ഞു നാലു പേരും പിരിഞ്ഞു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14