മിഴിയോരം : ഭാഗം 5

Spread the love

എഴുത്തുകാരി: Anzila Ansi

ഡോർ തുറന്ന് പുറത്തിറങ്ങിയതും എന്നെ വീക്ഷിക്കുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കണ്ടു…….. എന്നിലെ പക ആളിക്കത്തി… 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 വേറെയാരുമല്ല ബ്രോക്കർ അരവിന്ദാക്ഷൻ.. അയാളോടാണ് അമ്മ എനിക്ക് ചെറുക്കനെ നോക്കാൻ ഏൽപ്പിച്ചത്.. അയാളോട് എനിക്ക് ഇപ്പോൾ കല്യാണം നോക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പുള്ളി ഇപ്പോഴും എനിക്ക് വേണ്ടി ചെറുക്കനെ തപ്പലാണ് പ്രധാന ജോലി… അയാളുടെ വെപ്രാളം കണ്ടാൽ തോന്നും എന്റെ കല്യാണം കഴിഞ്ഞാലെ അയാളുടെ മോളുടെ കല്യാണം നടത്താൻ പറ്റത്തൊള്ളൂ എന്ന പോലെയാണ്….. ഏട്ടനോട് പറഞ്ഞു രണ്ട് ഇടി വാങ്ങിച്ചു കൊടുക്കാം……

ഹ്മ്മ്മ്മ്…………… നിവി ഇന്ന് നിന്റെ ഏട്ടന്റെ കല്യാണമാണ്.. വേറെ ഒന്നിലും ശ്രദ്ധിക്കരുത്… കോൺസെൻട്രേറ്റ് നിവി കോൺസെൻട്രേറ്റ് ….. കാറിനിന്ന് ഇറങ്ങിയപ്പോൾ ഏട്ടൻ എന്നെ ചേർത്തു നിർത്തി കയ്യിൽ ഇറുക്കി പിടിച്ചു…. ഒന്ന് തിരിയാൻ പോലും ഏട്ടൻ സമ്മതിച്ചില്ല എന്നെയും കൊണ്ട് അങ്ങനെ നടന്നു… എല്ലാരും പോയി പാറുവിനെ കണ്ടു….. എനിക്ക് മാത്രം കാണാൻ പറ്റിയില്ല…. ഏട്ടാ…. ഞാൻ പാറുവിനെ പോയി ഒന്ന് കണ്ടിട്ട് വരട്ടെ….(നിവി ) അവള് ഇങ്ങോട്ട് അല്ലേ വരുന്നത്……. നമുക്ക് ഒരുമിച്ച് കാണാം…(ഏട്ടൻ ) മുഹൂർത്തം ആയപ്പോൾ അവർ ഏട്ടനും മണ്ഡപത്തിലേക്ക് ക്ഷണിച്ചു…

(ഇപ്പോഴും ഏട്ടന്റെ കൈ എന്റെ കയ്യിൽ തന്നെ) ചില്ലി റെഡ് സാരിയിൽ പാറു അതീവ സുന്ദരിയായിരുന്നു… മണ്ഡപതേ വലംവെച്ച് അവൾ ഏട്ടന്റെ വാമഭാഗത്ത് ചേർന്നിരുന്നു….. അച്ഛൻ ഏട്ടന് താലി എടുത്തു കൊടുത്തു….. താലികെട്ടി ഏട്ടന്റെ പേരിലെ സിന്ദൂരം അവളുടെ നെറ്റിയിൽ ചാർത്തി ഏട്ടൻ പാറുവിനെ സ്വന്തമാക്കി…… അവളുടെ അച്ഛൻ പാറുവിന്റെ കൈ പിടിച്ച് ഏട്ടൻ ഏൽപ്പിച്ചു… ഒരു കൈയിൽ പാറുവിനെയും മറുകൈയിൽ എന്നെയും ഏട്ടൻ ചേർത്തു പിടിച്ചു….. പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു…….. സദ്യ കഴിക്കാൻ ഞങ്ങൾ മൂവരും വനിരുന്നു ഏട്ടന്റെ ഇടവും വലവുമായി…… ഫോട്ടോ എടുക്കുന്ന ചേട്ടൻ വന്നു ഏട്ടനോട് പാറുവിന്ന് വാരി കൊടുക്കാൻ പറഞ്ഞു….

ഏട്ടൻ ചിരിച്ചുകൊണ്ട് ആദ്യ ഉരുള എനിക്ക് നേരെ നീട്ടി….. ചുറ്റും നിന്നവർ എന്നെയും ഏട്ടനെയും പാറുവിനെയും മാറിമാറി നോക്കി… ഞാൻ പാറുവിനെ ഒന്നു നോക്കി ചിരിച്ചിട്ട് ഏട്ടനോട് പതിയെ പറഞ്ഞു…. ഏട്ടാ പാറുവിന് കൊടുക്ക്…..(നിവി ) ഏട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു… എന്റെ മരണം വരെ ആദ്യ ഉരുളയ്ക്ക് അവകാശം എന്റെ ഭൂമിക്ക് മാത്രമാണ്.. അത് അവർക്കും അറിയാം…… ഏട്ടൻ പാറൂനെ നോക്കി ഒന്ന് ചിരിച്ചു…. കണ്ണുനിറഞ്ഞുപോയി…. ഞാൻ പാറുവിനെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറയുവാ…… ഡി നിവി എനിക്ക് നിന്നോട് കുശുമ്പഡി എന്തിനാണെന്ന് അറിയുമോ നിങ്ങൾക്ക്……

ഞാൻ ഇല്ലെന്ന് കണ്ണുചിമ്മി കാണിച്ചു…. എന്റെ ഭർത്താവ് എന്നെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്നതില്ല മറിച്ച് ഇതുപോലൊരു ഏട്ടനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഓർത്തിട്ടാണ്…. നിന്റെ ഏട്ടനോട് ഞാൻ അടുക്കാൻ തന്നെ കാരണം നീയാണ് നിവി…. നീന്നോട് ഈ മനുഷ്യൻ കാണിക്കുന്ന സ്നേഹമാണ്… കല്യാണം കഴിഞ്ഞ് എല്ലാ ഭർത്താക്കന്മാരും പറയും അനിയത്തിയും ഭാര്യയും ഒരുപോലെയാണെന്ന് വേർതിരുവല്ല.. എന്നൊക്കെ. പക്ഷേ നിന്റെ ഏട്ടൻ എന്നോട് പറഞ്ഞത് എന്താണെന്ന് നിനക്കറിയുമോ? എനിക്ക് എന്റെ ഭൂമ കഴിഞ്ഞെ വേറെ ആരുമുള്ളൂ…..

അവൾക്ക് നീ ഒരു നല്ല അമ്മയാകാൻ കഴിയുമെങ്കിൽ മാത്രം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാമതി ഞാൻ അവൾക്ക് ഏട്ടൻ മാത്രമല്ല അച്ഛനും കൂടിയാണ്… നീ അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകുമെങ്കിൽ എന്നും ഞാൻ നിനക്ക് ഒരു നല്ല പാതിയായിരിക്കും… നിനക്കിപ്പോൾ ഒരു സംശയം കാണും എന്തുകൊണ്ട് ഞാൻ അവൾക് നീ ഒരു അമ്മയാകാൻ പറഞ്ഞതെന്ന് വേറൊന്നും കൊണ്ടല്ല…. ഒരു അമ്മ ഒരിക്കലും തന്റെ മക്കളെ അവരുടെ അച്ഛനിൽ നിന്ന് അകറ്റില്ല (ഞാൻ ഏട്ടനെ ഒന്ന് നോക്കി… ആ കണ്ണിലൊരു നീർ തിളക്കമുണ്ട്….) നിവി ഞാൻ നിനക്ക് വാക്ക് തെരുവ് എന്റെ മരണം വരെ നീ എന്റെ മൂത്ത മകൾ ആയിരിക്കും…….(പാറു )

കണ്ണു നിറച്ച് അവളെ നോക്കി…. അവൾ കണ്ണു ചിമ്മി കാണിച്ചു…… അങ്ങനെ സദ്യ കഴിഞ്ഞ് ഇറങ്ങി…. പാറു ഇറങ്ങാൻ നേരം കരഞ്ഞു കുളമാക്കി, അപ്പോൾ ഞാൻ തന്നെ അങ്ങ് ഇടപെട്ടു.. ഞാൻ ഏട്ടനെ തോണ്ടി വിളിച്ചു…. പാറുവിന് കേൾക്കാൻ പാകത്തിന് ഏട്ടനോട് പറഞ്ഞു… ഏട്ടത്തിയമ്മയ്ക്ക് നമ്മുടെ വീട്ടിൽ വരാൻ താല്പര്യം ഇല്ലെന്നു തോന്നുന്നു ഏട്ടാ….(നിവി ) ആണോ?…( ഏട്ടൻ ) അതെ….. പാവം ഏട്ടത്തി കരയുന്ന കണ്ടില്ലേ…..വാ ഏട്ടാ നമുക്ക് പോകാം..(നിവി ) എങ്കിൽ ശരി പാറു നീ വീട്ടിൽ പൊയ്ക്കോ…..(ഏട്ടൻ ) കരിഞ്ഞു നിന്ന് പാറു അത് കേട്ടപ്പോൾ പെട്ടെന്ന് തന്നെ കരച്ചിൽ നിർത്തി…..

ഞാൻ ഏട്ടനെ നോക്കി ഒന്നു സൈറ്റ് അടിച്ചു കാണിച്ചു…. ഞാൻ മുന്നിലെ ഡോർ തുറക്കാൻ ആഞ്ഞാതും പാറു എന്റെ കയ്യിൽ കയറി പിടിച്ചു തടഞ്ഞു… എന്താണെന്ന് പുരികമുയർത്തി ചോദിച്ചു…. നീ ഞങ്ങളുടെ കൂടെ ഇരുന്നാൽ മതി….. ഞാനും പാറുവും ഏട്ടന്റെ ഇടവും വലവും ഇരുന്നു (പതിയെ ഞാൻ ഏട്ടനോട് ചെവിയിൽ പറഞ്ഞു.) എനിക്ക് തെറ്റിയില്ല അല്ലേ ഏട്ടാ….. പാറു നമ്മുടെ ഭാഗ്യമാണ്…… ഏട്ടൻ എന്നെ കപട ദേഷ്യത്തോടെ നോക്കി ഞാൻ ഒന്നു ഇളിച്ചു കാണിച്ചു…. സോറി ഏട്ടത്തി…… അമ്മ പാറുവിനെ വിളക്കു കൊടുത്ത് അകത്തേക്ക് വിളിച്ചു വലതുകാൽ വെച്ച് കേറി വാ മോളെ(അമ്മ) പാറു നിലവിളക്ക് വാങ്ങി വലതുകാൽ വെച്ച് വൃന്ദാവനത്തിലേക്ക് കേറി മധുരം കൊഴുപ്പ് കഴിഞ്ഞു….

ഞാൻ പാറൂനെ ഏട്ടന്റെ മുറിയിൽ കൊണ്ടുചെന്നാക്കി അവളുടെ പൂവും ഓർണമെൻസും അഴിക്കാൻ സഹായിച്ചു പിന്നെ ഫ്രഷ് ആകാൻ പറഞ്ഞിട്ട് ഞാൻ എന്റെ മുറിയിലേക്ക് പോയി…. രാവിലെ തൊട്ട് ചുമന്നുകൊണ്ട് നടക്കുവാ ഇത് ഒന്ന് അഴിച്ചു കളയട്ടെ ചൂടെടുത്തിട്ട് വയ്യ.. ഇതെല്ലാം ചുറ്റി 24 മണിക്കുറും നടക്കുന്ന അമ്മയെ ഒക്കെ സമ്മതിക്കണം…. റിസപ്ഷന് വേണ്ടി എടുത്ത ഡ്രസ്സ് ഇട്ടു……. റിസപ്ഷൻ ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒൻപതു മണിയായി പാറൂനെ എന്റെ റൂമിലോട്ടു കൂട്ടിക്കൊണ്ടുവന്നു അവളെ അവിടെ ഇരുത്തി അമ്മയെ വിളിക്കാൻ പോയി (അല്ല ഇന്ന് അവളുടെ ഫസ്നൈറ്റ് അല്ലേ..

സെറ്റ് സാരി ഉടുപ്പിക്കാൻ എനിക്ക് അറിയത്തില്ല അതുകൊണ്ട് അമ്മയെ വിളിക്കാൻ പോയത്) അമ്മ വന്ന് അവൾക്ക് സാരി ഉടുപ്പിച്ചു കൊടുത്തു കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്തു……. ഞാൻ അവളെ ഏട്ടന്റെ മുറിയിൽ കൊണ്ടാക്കി ഞാൻ എന്റെ മുറിയിൽ വന്നു…. ഫ്രഷ് ആയി വന്നപ്പോൾ വാതിൽ ആരോ മുട്ടുന്നു… ഞാൻ പോയി വാതിൽ തുറന്നപ്പോൾ ഏട്ടനും പാറുവും ദേ നിൽക്കുന്നു മുന്നിൽ.. ഞാൻ ഞെട്ടി കണ്ണും തള്ളി നോക്കുന്നത് കണ്ടപ്പോൾ പാറു എന്നോടായി പറഞ്ഞു… നിർമ്മൽ ഏട്ടൻ നാട്ടിലുള്ളപ്പോൾ നീ ഏട്ടനും കൂടിയല്ലേ കിടന്നു ഉറങ്ങുന്നേ….(പാറു ) അതിന്….???? (നിവി )

ഇന്ന് നമുക്ക് ഏട്ടന്റെ അപ്പുറത്തും ഇപ്പുറത്തും കടക്കാം…(പാറു ) നിനക്ക് വട്ടാണോ ടീ.. അത് ഇന്ന് തന്നെ വേണോ……(നിവി ) അതിനെന്താ ടി……(പാറു ) ഡീ പെണ്ണെ ഇന്ന് നിങ്ങളുടെ ഫസ്നൈറ്റ് അല്ലയോ ടി പൊട്ടി…? ആരെങ്കിലും അറിഞ്ഞാൽ തന്നെ നാണക്കേട് പെണ്ണെ… നീ വേഗം ഏട്ടനെ കൊണ്ട് നിങ്ങളുടെ മുറിയിൽ പോയേ….. എനിക്ക് ഉറങ്ങണം….(നിവി) നിവി…..ഞാനിപ്പോൾ നിന്റെ വെറും കൂട്ടുകാരി മാത്രമല്ല ഏട്ടത്തിയമ്മ കൂടിയാണ് ഞാൻ പറയുന്നത് കേട്ടാൽ മതി… മാറി നിൽക്കങ്ങോട്ട്….(പാറു ) (വാ ഏട്ടാ…. എന്നും പറഞ്ഞ് എന്നെ മാറ്റിനിർത്തി കൊണ്ട് അവൾ ഏട്ടനെയും കൊണ്ട് എന്റെ ബെഡിൽ കയറി കിടന്നു) ഇനി പറഞ്ഞിട്ടും കാര്യമില്ല എന്നതുകൊണ്ട് ഞാനും പോയി കിടന്നു ഇപ്പോൾ ഞങ്ങൾ രണ്ടും ഏട്ടന്റെ ചിറകിനടിയിൽ ആണ്…… 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

രാവിലെ അമ്മ വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് ഉണർന്നത്…. ഞാൻ വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മ കരയാൻ പോകുന്നപോലെ നിൽക്കുന്നത…. എന്തുപറ്റി അമ്മേ.? (നിവി ) മോളെ പാറൂയും നിർമ്മലിനെയും കാണുന്നില്ല…. എനിക്കെന്തോ പേടി ആകുന്നു രണ്ടുംകൂടി എവിടെ പോയേക്കുവാ…. ആ കൊച്ചിന്റെ അച്ഛനോടും അമ്മയോടും ഞാൻ ഇനി എന്തോ പറയും…(അമ്മ ) ഞാൻ അന്തം വിട്ട് നിൽക്കുവാ അമ്മയോട് എന്തോ പറയും… കണ്ണു തള്ളി നിൽക്കുവാ ( ഇത്തവണ ഞാനല്ല അമ്മയാണ്)) എന്താ അമ്മേ രാവിലെ..(പാറു ) നിർമ്മൽ എന്തേ മോളെ…(അമ്മ ) അപ്പോൾ ദ ഏട്ടനും വന്നു…. അമ്മ എന്നെ ഒന്നു കൂർപ്പിച്ചു നോക്കി..

. ഇതിൽ എനിക്ക് ഒരു പങ്കുമില്ല അമ്മേ… ഞാൻ രണ്ടിനോടും ആവുന്നേ പറഞ്ഞതാ… രണ്ടും കൂടി ഇങ്ങോട്ട് വന്ന് കയറിയത….(നിവി ) ഇതുവരെ രണ്ടെണ്ണത്തിന്റെ കോപ്രായങ്ങൾ കണ്ടാൽ മതിയായിരുന്നു ഇനിയിപ്പോ ഒന്നിനെയും കൂടി സഹിക്കണമല്ലോ…. എന്തായാലും കൊള്ളാം…. ദൈവം ചക്കിക്കൊത്ത ചങ്കരനെ തന്നെയാണല്ലോ കൊടുത്തത്(അമ്മ പറഞ്ഞിട്ട് താഴേക്ക് പോയി) വേഗം ഞാനും ഏട്ടനും പാറുവും ഫ്രഷ് ആയി താഴേക്കിറങ്ങി….. ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു….. ഏട്ടനാണ് പോയി നോക്കിയത് തിരികെ വന്ന് എന്നെ വിളിച്ചു കണ്ണുപൊത്തി പുറത്തേക്ക് കൊണ്ടുവന്നു….. പുറത്തുകൊണ്ടുവന്ന് എന്റെ കണ്ണിൽ നിന്നും ഏട്ടൻ കൈമാറ്റി കണ്ണുതുറന്ന് നോക്കിയതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി നിന്നുപോയി എന്നെപ്പോലെ തന്നെ സെയിം എക്സ്പ്രഷൻ ആയിരുന്നു അച്ഛനും അമ്മക്കും…..🔥 അൻസില അൻസി ❤️

മിഴിയോരം : ഭാഗം 4

-

-

-

-

-