Saturday, April 27, 2024
Novel

നിവാംശി : ഭാഗം 8

Spread the love

എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

” അതാരാണെന്ന് പറയാം…. പക്ഷേ അതിന് മുൻപ് എനിക്ക് കുറച്ച് ജോലി കൂടി ബാക്കിയുണ്ട്… ഇപ്പോ നീ ഉറങ്ങിക്കോ… ഗുഡ് നൈറ്റ്…. ”

ആനന്ദ് എണീറ്റ് പുറത്തേക്ക് നടന്നു…

“ടാ.. ആളാരാണെന്ന് പറഞ്ഞിട്ട് പോടാ….”

” നീ പേടിക്കണ്ട… എന്തായാലും നിന്റെ മായ അല്ല….”

” ചങ്കേ, അവള് നിനക്ക് നന്നായി ചേരുമെടാ… നി അവളെ കെട്ടിക്കോ.. ഞാൻ നടത്തി തരാടാ നിന്റെ കല്യാണം…. ”

ജിത്തു എണീറ്റ് വന്നു ആനന്ദിനെ ചേർത്തു പിടിച്ചു…

”വോ…. വേണ്ട…. മായ എന്റെ പെങ്ങള് തന്നാ….. ”

“ഇറങ്ങി പോടാ നാറീ എന്റെ റൂമീന്ന്…”

ജിത്തു ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു…

കട്ടിലിൽ ചെന്ന് കിടന്നപ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു….
ഒരു വശത്ത് മായ… മറുവശത്ത് ആനന്ദ്.. എന്നാലും ഇവനിപ്പോ ഇതാരെയാ…..
ഈശ്വരാ ഇനി അത് നിവാംശി ആവുമോ..
ഓരോന്ന് ചിന്തിച്ചപ്പോ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….

അങ്ങനെ കിടന്ന് എപ്പോഴോ അവനുറങ്ങി പോയി….

**********************

രാവിലെ മോണിംഗ് വാക്ക് കഴിഞ്ഞ് ജിത്തു തിരിച്ചെത്തിയപ്പോൾ പൂമുഖത്തിരുന്ന് പത്രവായനയിലായിരുന്നു മോഹൻ..

അയാളെ കാണാതെ അകത്തേക്ക് കയറാൻ ശ്രമിച്ച ജിത്തുവിനെ അയാൾ കണ്ടിരുന്നു…

അയാളും അവനെ കാണാത്ത ഭാവത്തിൽ തന്നെ ഇരുന്നു…

ജിത്തു ഓഫീസിലേക്കിറങ്ങാൻ തയ്യാറായി വന്നപ്പോഴേക്കും അയാൾ മഹേശ്വരനെ വിളിച്ച് മായയും ജിത്തുവുമായുള്ള കൂടിക്കാഴ്ച്ചക്ക് വഴിയൊരുക്കിയിരുന്നു….

കോളേജിലേക്ക് പോകും വഴി കാര്യം പറയാൻ അയാൾ ജീനാ ശാന്തിയെ ചുമതലപ്പെടുത്തി….

” ഇന്ന് വൈകിട്ട് തിരക്കെന്തേലും ഉണ്ടോടാ മോനേ… ”

” ഇല്ലമ്മേ… എന്താ?”

“അതോ… ഇന്നല്ലേ മായയെ കാണാൻ പോകാം എന്ന് പറഞ്ഞത്… അതുകൊണ്ട് ചോദിച്ചതാ..”

അമ്മ നൈസ് ആയിട്ട് പണി തന്നതാണെന്ന് ജിത്തുന് മനസിലായി..

“അമ്മേ ചിലപ്പോൾ എനിക്കിന്ന് ഈവെനിംഗ് ഒരു പ്രോഗ്രാം ഉണ്ടാകും.. ”

അവൻ രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി..

“അങ്ങനെ ഒരു പ്രോഗ്രാമും ഇന്ന് വേണ്ട.. ഈവെനിംഗ് ഫോർ ഓ ക്ലോക്ക് സുഭാഷ് പാർക്കിൽ പോകാനാ അച്ഛൻ പറഞ്ഞിട്ടുള്ളത്… മായ അവിടെത്തും… ”

“അമ്മേ ”

അവൻ ദയനീയമായി അവരെ നോക്കി…

“എന്താ നിന്റെ പ്രശ്നം ജിത്തു…. ഞങ്ങൾ നോക്കിയിട്ട് മായക്കൊരു കുറവും ഇല്ല…
സുന്ദരിയാണ്…. വിദ്യാഭ്യാസമുണ്ട്…. നല്ല കുടുംബവും ആണ്… നിന്റെ മനസ്സിൽ വേറെ ആരുമില്ലെന്നും നീ പറഞ്ഞു… പിന്നെന്താ ”

“ഒന്നുമില്ല….. ”

അവൻ ദേഷ്യം ആക്സിലറേറ്ററിൽ തീർത്തു… കാറിന്റെ സ്പീഡ് അവനറിയാതെ കൂടിക്കൊണ്ടിരുന്നു….

”ജിത്തൂ”

ജീനാ ശാന്തി ശബ്ദമുയർത്തിയപ്പോൾ അവൻ കാറിന്റെ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി….

” കോളേജെത്തി… അമ്മ ഇറങ്ങിക്കോ ”

” ഈവനിംഗ് ഫോർ ഒ ക്ലോക്ക്…. മറക്കണ്ട ”

അവൻ അത് കേൾക്കാതെ അതിവേഗം കാറോടിച്ചു പോയി…

***********************

പക്ഷേ അന്ന് വൈകുന്നേരം ജിത്തുവിന് മായയെ കാണാൻ പോകേണ്ടി വന്നില്ല..

പെട്ടെന്ന് വന്ന ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി അന്ന് തന്നെ അവന് ചെന്നൈയിലേക്ക് പോകേണ്ടി വന്നു….

ഒരാഴ്ച്ച കഴിഞ്ഞേ തിരിച്ച് വരാൻ പറ്റുകയുള്ളൂ എന്നറിഞ്ഞപ്പോൾ അവൻ ഏറെ സന്തോഷിച്ചു….
നിവാംശിയെ കാണാൻ കഴിയില്ലെന്ന സങ്കടം ഒരു വശത്തുണ്ടെങ്കിലും ഫോൺ ചെയ്ത് സംസാരിക്കാം എന്നവൻ ആശ്വസിച്ചു….

എല്ലാ ദിവസം അവൻ നിവാംശിക്ക് ഫോൺ ചെയ്യുമായിരുന്നു… സൂര്യന് കീഴെയുള്ള പലതിനെ കുറിച്ചും അവർ മണിക്കൂറ്കളോളം സംസാരിച്ചു…. എന്ത് വിഷയമാണെങ്കിലും അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കാനുളള അവളുടെ കഴിവ് അവനെ അദ്ഭുതപ്പെടുത്തി…. ആ ഒരാഴ്ച്ചക്കിടയിൽ പരസ്പരം അവർ വല്ലാതെ അടുത്തിരുന്നു…

അതിനിടയിൽ വന്ന മായയുടെ കോളുകൾ അവൻ കണ്ടില്ലെന്ന് നടിച്ചു…..

” എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു”

അവസാനത്തെ ദിവസം ഫോൺ കട്ട് ചെയ്യുന്നതിന് മുൻപായി നിവാംശി പറഞ്ഞു..

“താൻ പറയെടോ…. അതിനെന്തിനാ ഈ മുഖവുര ”

അവൾക്ക് തന്നോട് ഇഷ്ടമാണെന്നും അത് തുറന്ന് പറയാൻ പോകുകയാണെന്നും വിചാരിച്ച് അവൻ അവളെ പ്രോത്സാഹിപ്പിച്ചു…

“നേരിട്ട് പറയേണ്ട കാര്യമാണ്.. ”

“സീക്രെട് ആണോ ”

“യെസ് ”

“എങ്കിൽ നാളെ ഈവെനിംഗ് മീറ്റ് ചെയ്യാം… ”

” ഒകെ… ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക്… നാളെ ഞാൻ ലീവാണ്…”

” ഒകെ… ബൈ…ടേക് കെയർ.. ”

സംഭാഷണം അവസാനിപ്പിച്ചിട്ടും ജിത്തുവിന്റെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി…

***********************

പിറ്റേന്ന് രാവിലെ തന്നെ ജിത്തു വീട്ടിലെത്തി…

അപ്പോഴേക്കും മേഘ്ന തിരിച്ച് ഡെൽഹിയിലേക്ക് പോയിരുന്നു….
വിവാഹത്തെ സംബന്ധിച്ച് എല്ലാവരും ആലോചിച്ചൊരു തീരുമാനമെടുക്ക് എന്നാണ് അവൾ അഭിപ്രായം പറഞ്ഞത്…

മായയെ അവന് ഇഷ്ടപ്പെടാത്തതിന്റെ കാരണം കണ്ടുപിടിക്കാൻ പോകുന്നതിന് മുൻപ് അവൾ ആനന്ദിനോട് ആവശ്യപ്പെട്ടിരുന്നു..

ഒരാഴ്ച്ചത്തെ ചെന്നൈവാസം കാരണം അന്നവൻ ഓഫീസിൽ പോയില്ല….

വൈകുന്നേരം നിവാംശിയെ കാണാൻ പോകണം എന്നതായിരുന്നു ശരിക്കുമുള്ള കാരണം.. ഓഫീസിൽ ചെന്ന് തിരക്കുകൾക്കിടയിൽപ്പെട്ടാൽ അതിന് കഴിഞ്ഞില്ലെങ്കിലോ എന്നവൻ ഭയന്നിരുന്നു…

പക്ഷേ വേറൊരു കാര്യം അണിയറയിൽ ഒരുങ്ങുന്നത് അവൻ അറിഞ്ഞില്ല….

മായയുമായുള്ള കൂടിക്കാഴ്ച്ച….
അന്നേ ദിവസം വൈകുന്നേരം അത് നടന്നേമതിയാകൂ എന്ന് മോഹൻ പറഞ്ഞപ്പോൾ
ജിത്തുവിന് എതിർക്കാൻ കഴിഞ്ഞില്ല…

എത്രയും പെട്ടെന്ന് ചെന്ന് മായയെ കണ്ടിട്ട് വരാം അതിന് ശേഷം നിവാംശിയെ വിളിക്കാം എന്നവൻ മനസ്സിൽ കണക്ക് കൂട്ടി…

അതിനായ് മായയുമായുള്ള മീറ്റിംഗ് അവൻ മൂന്ന് മണിക്കാക്കി….

അതേ സമയം നിവാംശിയും ഒരു കുരുക്കിലായിരുന്നു….

എവിടെയെങ്കിലും എന്നെ ഔട്ടിംഗിന് കൊണ്ടുപോകുമോ അങ്കിൾ എന്ന് തനുമോൾ ഫോണിലൂടെ ആവശ്യപ്പെട്ടതിനെ തുടർന്ന് ആനന്ദ് അവളെയും കുഞ്ഞിനേയും കൂട്ടി സുഭാഷ് പാർക്കിലേക്കുള്ള യാത്രയിലായിരുന്നു…

ആനന്ദിനെ എങ്ങനെ ഒഴിവാക്കും എന്നാലോചിച്ചിട്ട് അവൾക്ക് ഒരു ഉത്തരവും കിട്ടിയില്ല….

തനുമോളുടെ മുഖം കാണുമ്പോൾ ആ യാത്ര ഒഴിവാക്കാനും അവൾക്ക് തോന്നിയില്ല… അത്രയും സന്തോഷത്തിലായിരുന്നു തനുമോൾ…

*********************

” ഇവിടിരിക്കാം വംശി… ”

ആനന്ദ് നിവാംശിയെ അവനരികിലായി ഇരിക്കാൻ ക്ഷണിച്ചു….

കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള റൈഡുകളിലൊക്കെ കയറി കളിക്കുകയായിരുന്നു തനുമോൾ…

” സുഭാഷ് പാർക്കിൽ നിന്ന് നോക്കിയാ കൊച്ചി തുറമുഖത്തിന്റെയും വേമ്പനാട്ട് കായലിന്റെയും ദൂരക്കാഴ്ചകൾ കാണം”

“ഓഹോ ”

അവൾ തല കുലുക്കി..

“വല്ലതും മനസ്സിലായോ”

ഇല്ലെന്ന് പറഞ്ഞവൾ ചിരിച്ചു.. കൂടെ അവനും.

” ഞാൻ തന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിച്ചിരിക്കയായിരുന്നെടോ…”

എന്താണെന്നർത്ഥത്തിൽ നിവാംശി ആനന്ദിനെ നോക്കി…

പക്ഷേ അവൻ വേറെവിടെയോ നോക്കി ഇരിക്കുകയായിരുന്നു…

അവൻ നോക്കിയ ഭാഗത്തേക്ക് അവളും നോക്കി..

“അളിയോ…”

ശബ്ദം കേട്ട ഭാഗത്തേക്ക് ജിത്തു തിരിഞ്ഞ് നോക്കി… ഒപ്പം മായയും….

“ദാ ഇവിടെ ”

ആനന്ദിനെയും നിവാംശിയെയും ഒരുമിച്ചവിടെ കണ്ടപ്പോൾ ജിത്തുവും ഞെട്ടിപ്പോയിരുന്നു….

” ആഹാ ഭാവിവധു നെയും കൂട്ടി കറങ്ങാൻ വന്നതാണല്ലേ ”

ആനന്ദ് അപ്പോഴേക്കും അവർക്കരികിലേക്ക് നടന്നെത്തി.. പിന്നാലെ നിവാംശിയും….

” വംശി , ഇത് മായ… ജിത്തൂന്റെ വൂട്ബി ആണ് ”

ആനന്ദ് പരിചയപ്പെടുത്തിയത് കേട്ടപ്പോൾ നിവാംശിയുടെ കണ്ണിലൊരു പിടച്ചിൽ ഉണ്ടായി…

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7