Sunday, December 22, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23

നോവൽ
IZAH SAM


അന്നും കടന്നു പോയി. ഞാൻ അമ്പലത്തിൽ പോകാനായി അമ്മുവിനെ വിളിച്ചു അവളുടെ ശബ്ദത്തിൽ ഒട്ടും ഊർജ്ജമില്ലായിരുന്നു. എനിക്കും കാശിക്കും കൂടെ അച്ഛൻ ഒരു സ്കൂട്ടി വാങ്ങിത്തന്നിരുന്നു.

വീഡിയോ വന്നതിൽ പിന്നെ അന്ന് ഞാൻ ആദ്യമായി ആണ് പുറത്തിറങ്ങുന്നത്.. ഞാൻ സ്കൂട്ടിയിൽ അമ്മുവിന്റെ വീട്ടിൽ പോയി.

അമ്മവും ഞാനും സ്കൂട്ടിയിലാണ് അമ്പലത്തിൽ പോയത്….ശരിക്കും വർത്തമാനം പറഞ്ഞു അമ്പലത്തിൽ നടന്നു പോകുന്ന സുഖം അത് ഒന്ന് വേറെ തന്നയാ ..

അമ്പലത്തിൽ എത്തീട്ടും അമ്മു ഒന്നും മിണ്ടുന്നില്ല. ഞാൻ ഇന്നലെ ആദിയേട്ടൻ വന്ന കാര്യമൊക്കെ നേരത്തെ പറഞ്ഞിരുന്നു.

പക്ഷേ പുള്ളിക്കാരിയുടെ കിളികളെയൊക്കെ അഴിച്ചു വിട്ടിരിക്കുവാണു എന്ന് തോന്നുന്നു. എന്തായാലും പ്രാര്ഥിച്ചിട്ടു ചോദിക്കാം…ഞാൻ നന്നായി കണ്ണടച്ച് പ്രാർത്ഥിച്ചു…

ഞാൻ ആഗ്രഹിക്കുമ്പോഴൊയൊക്കെ എനിക്ക് എന്റെ ആദിയേട്ടനെ കാണിച്ചു തരുന്നതിൽ….എൻ്റെ അച്ഛനെയും അമ്മയെയും എനിക്ക് തന്നതിൽ…എന്ന് തുടങ്ങി എനിക്ക് തന്ന ഒരോ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറഞ്ഞു…

ഞാൻ അധികവും ദൈവത്തോട് നന്ദി പറച്ചിലാ…പിന്നെ ഒരുപാട് കാര്യങ്ങൾ പ്രാര്ഥിക്കാനുണ്ടായിരുന്നു…ഞാൻ വല്ലപ്പോഴുമേ വരാറുള്ളൂ….വന്നാൽ പിന്നെ കണ്ണടച്ച് ഒരു നിലപാ…

അങ്ങനെ നിൽക്കുമ്പോ ദാ ഒരു ശബ്ദം…..ഏങ്ങിക്കരിച്ചിലിന്റെ ശബ്ദം…..ഇതാരാ…ഞാൻ വിഗ്രഹത്തിലോട്ടു നോക്കി….ഞാൻ മാത്രമേ കേട്ടുള്ളൂ…അമ്മു കേട്ടോ എന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ …ഈ ശ്വരാ….തൊഴാൻ വന്നവരൊക്കെ അമൂനെ നോക്കി നിൽക്കുന്നു.

ഞാൻ അല്പപം മുന്നോട്ടാ നിന്നിരുന്നതേ..കാര്യം ഒന്നുമല്ല…..അണക്കെട്ടു തുറന്നു വിട്ട പോലെ പുള്ളിക്കാരി കണ്ണടച്ച് കര യുവാ…. അധരങ്ങൾ ചലിക്കുന്നുണ്ട്…എന്തോ പറയുന്നു….ഇവൾക്കു മന്ത്രമൊക്കെ അറിയാവോ …എപ്പോ പഠിച്ചോ ആവോ …..പൂജാരി പ്രസാദം കൊണ്ട് വന്നു…

അമ്മു അറിഞ്ഞില്ല പ്രാർത്ഥന തന്നെ.. ഒരു അമ്പതു വയസ്സിനോളം പ്രായം വരുന്നയാളാണ് പൂജാരി. പുള്ളി അമ്മുനെ ഭക്തിസാന്ദ്രമായി നോക്കി.

ചിലർ സഹതാപത്തോടെയും പരിഹാസത്തോടെയും നോക്കി. പരിഹാസത്തോടെ നോക്കിയവരെ ഞാൻ നോക്കി പേടിപ്പിച്ചു .ഞാൻ കുറച്ചുമാറി അമ്മുന്നേ കാത്തിരിപ്പായി.

ഒരുപാടുനേരമായി…..ഈശ്വരാ….ഇവളുടെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അസുഖം ഉണ്ടോ…ഇവൾക്ക് ഇനി വല്ല കാന്സറോ മാറ്റോ ….കൃഷ്ണാ എന്റെ അമ്മുനെ കാത്തോളണമേ …ഒടുവിൽ കരച്ചിൽ യഗ്ഞനം അവസാനിപ്പിച്ചു എന്റെ അമ്മു എത്തി.

മുഖം കരഞ്ഞു ചുവന്നു വീർത്തു…വേറെയാരെയോ പോലുണ്ട്. ഞാൻ ഒന്നും ചോദിച്ചില്ല…പുള്ളിക്കാരി ഒന്ന് ശ്വാസം വിടട്ടെ. ഞങ്ങൾ അമ്പലകുളത്തിലേക്കു പോയി. മന്ദം മന്ദം എന്നെ അനുഗമിക്കുന്നു.. കുളത്തിലെ വെള്ളമെടുത്തു മുഖം കഴുകി എന്റയടുത്തിയിരുന്നു.

“ആനന്ദേട്ടന് വേറെ പ്രണയം ഉണ്ട്….” അമ്മുവാണ്…കുളത്തിൽ നോക്കിയിരിക്കുവായിരുന്ന ഞാൻ ഞെട്ടി അവളെ നോക്കി. എന്നെ തന്നെ നോക്കിയിരിക്കുന്നു..അണക്കെട്ടു നിറയുന്നുണ്ട്…ഇപ്പൊ പൊട്ടും.

“ആര് പറഞ്ഞു.?” ഞാൻ ചോദിച്ചു. സീതമ്മയി അച്ഛനോട് പറഞ്ഞു. ആനന്ദേട്ടന് കല്യാണം നോക്കണ്ട വേറെയൊരു ഇഷ്ടമുണ്ട് എന്ന് അമ്മായിയോട് പറഞ്ഞത്രേ…”

.എനിക്ക് ശെരിക്കും സമാധാനമാണ് തോന്നിയത്…കാരണം ഇവളുടെ കരച്ചിൽ കണ്ടപ്പൊ ഞാൻ വിചാരിച്ചു……ആ പോട്ടെ പോട്ടെ……ആരും അറിഞ്ഞില്ല…

“നീ എന്താ ഒന്നും മിണ്ടാത്തെ …..” അമ്മുവാണ്. അണകെട്ട് ചോരാൻ തുടങ്ങി…ഇത്രമാത്രം ജലസ്രോതസ്സ് ഈ കുഞ്ഞുശരീരത്തിൽ എവിടാണാവോ.

ഞാൻ അവളെ ചേർത്തുപിടിച്ചു.”അമ്മു……ആ പ്രണയം നീയായിക്കൂടെ…?”

“അല്ല….കൂടെപഠിച്ചിരുന്ന കുട്ടിയാ എന്നാ അമ്മായി പറഞ്ഞതു.” വിതുമ്പലോടെ എന്റെ അമ്മു പറഞ്ഞു.

“ആനന്ദേട്ടന്റെ കൂടെ പഠിച്ച പെൺപിള്ളാരൊക്കെ കല്യാണം കഴിച്ചിട്ടുണ്ടാവും……

ഇത്രയും നാൾ കാത്തിരിക്കേണ്ടേ ആവശ്യമൊന്നുമില്ലലോ…..പുള്ളിക്ക് അങ്ങനെ പ്രാരാബ്ധം ഒന്നുമില്ലലോ…ജോലിയുമുണ്ട്….നീയായിരിക്കും അമ്മു ആ പ്രണയം.”

ഞാനവളെ ആശ്വസിപ്പിച്ചു.

“അല്ല …വെറയാരോ ….എന്നെ നോക്കുന്ന കണ്ണുകളിൽ പ്രണയമാണ് എന്ന് ഞാൻ വെറുതെ തെറ്റുധരിച്ചതാ…”

അതും പറഞ്ഞു വിതുമ്പുന്നു. “ശെരി …. എങ്കിൽ പിന്നെ അത് ഇന്ന് തന്നെ അറിയണം?”. ഞാൻ ഉറപ്പിച്ചു പറഞ്ഞു.

“എന്ത് അറിയാനാ…ശിവാ…ഞാനൊരു മണ്ടിയാണ്…..ഈ വിഡിതം വിളമ്പി നാണംകെടാനോ ?”

വീണ്ടും കരച്ചിൽ തന്നെ… “എന്റെ അമ്മു നീ ഒന്ന് സമാധാനപ്പെടു….നമുക്ക് വഴിയുണ്ടാക്കാം….”

ഒന്ന് നിർത്തി എന്നെ നോക്കി ,”എന്ത് വഴി ?”

“ഒരു വഴിയുണ്ട്.” ഞാൻ കുറച്ചു മാറിയിരുന്ന് ആദിയേട്ടനെ വിളിച്ചു. അവർ തമ്മിൽ സുഹൃത്തുക്കൾ ആണല്ലോ…..

“ശിവാ….നീ ആരെയാ വിളിക്കുന്നേ….? ആരോടായാലും എന്റെ കാര്യം പറയണ്ടാട്ടോ?” അമ്മുവാനെ……മഴ തോർന്നിട്ടുണ്ട്.

റിങ് പോവുന്നുണ്ട്…..എടുക്കുന്നില്ല….തിരക്കാണോ…ആവോ. ഞാൻ വീടിനും വിളിച്ചു. ഉടനെ എടുത്തു.

“എന്താ ശിവകോച്ചേ….. കോളജിൽ പോവാണ്ടിരുന്നു ചെക്കന്മാരെ വിളിച്ചു പഞ്ചാര ആണോ….?”

ചെക്കന്മാര് പോലും….എനിക്ക് ദേഷ്യം വന്നു…ആവശ്യം എൻ്റെ ആയി പോയില്ലേ.

“ആണെങ്കിൽ…?”

“വെരി സോറി മോളെ ഒട്ടും സമയമില്ല……”

“അയ്യോ…വെക്കല്ലേ ” ചിലപ്പോ അങ്ങനെ വെക്കാറുണ്ടെ.

“ഇല്ലാന്നെ…..കാര്യ വേഗം പറ എന്റെ ശിവാ …”

“അതേ ആനന്ദേട്ടന് പ്രേമം എന്തെങ്കിലും ഉണ്ടോ…..?”

“ന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ.? പണി വല്ലതും ആണോ ശിവകോച്ചേ…..?” ഒരു കുസൃതി നിറഞ്ഞ ശബ്ദം ആയിരുന്നു.

“എന്ത് പണി…..അയാൾക്ക് ഗുണം ഉള്ള ഒരു കാര്യത്തിനാ…” ഞാൻ നിഷ്കളങ്കമായി പറഞ്ഞു.

“മോളെ ശിവാ ഈ നിഷ്കുഭാവം എനിക്കത്ര വിശ്വാസം പോരാ….”

“എന്റെ പൊന്ന് ആദിയേട്ടനല്ലേ….. പണിയൊന്നുമില്ല…ഒന്ന് പറ….സത്യമേ പറയാവുള്ളൂ….”

“ഉവ്വ് ഉവ്വ്….അവനു പണ്ടൊരു പ്രണയം ഉണ്ടായിരുന്നു…അവന്റെ സ്കൂളിൽ ജൂനിയറായിട്ടു പഠിച്ച കുട്ടിയാ …പിന്നീട് എന്റെ ജൂനിയറായിരുന്നു…അവന്റെ അയൽക്കാരിയുമായിരുന്നു…..”

അയ്യോ എന്റെ അമ്മു…..സത്യമായിരുന്നോ ആനന്ദേട്ടന്റെ പ്രണയം……ഞാൻ അവളെ നോക്കി…പ്രതീക്ഷയോടെ എന്നെ നോക്കുന്നു. “എന്നിട്ടു ….”

“എന്നിട്ടെന്താ….വൺ വേ ട്രാഫിക് ആയിരുന്നു….. അവൾ അറിഞ്ഞുമില്ല…..കൂടെ പഠിച്ച ഒരാളെ കല്യാണം കഴിച്ചു സുഖായി ജീവിക്കുന്നു.”

“ആണോ…..അത് നന്നായി…..” എന്റെ സംസാരത്തിലെ സന്തോഷം കെട്ടിട്ടാവണം…..

“എന്ത് നന്നായി…..അവൻ ഭയങ്കര ഡെസ്പ് ആയിരുന്നു….ഇപ്പൊ ഓ കെ ആയി….. ”

“അപ്പൊ വേറെ പ്രണയം ഒന്നുമില്ല….”

” ഒന്ന് പറ ശിവാ…. വേഗം ”

“ഒന്നൂല്ല ആദിയേട്ട …. അങ്ങനയിപ്പോ ആനന്ദേട്ടൻ ഫ്രീ ആയി നടക്കണ്ടാ…..ഒരു ലൈഫ് ലോങ്ങ് പണി കൊടുക്കാനുണ്ടേ …..”

“ഹഹ…..നിന്റെ ചങ്കു അമ്മുവാണോ …..?”

“അതേല്ലോ …?”

“നടക്കട്ടെ ……

ഞാൻ പെട്ടന്ന് ഫോൺ വെചു. അമ്മു കുളത്തിൽ നോക്ക്കിരിപ്പുണ്ട്. ഇവളെ വിട്ടാൽ പറ്റില്ല…ഒരു പണി കൊടുക്കണം….ഇല്ലേൽ ഇവള് പോസ്റ്റാവും. ഞാനവളുടെ അടുത്തിരുന്നു.

“അമ്മു…….” അവൾ എന്നെ നോക്കി.

“അമ്മുക്കുട്ടി…..നീ ബോധംകെട്ടൊന്നും വീഴരുത്….” അവൾ എന്റെ കയ്യിൽ പിടിച്ചു.കണ്ണ് നിറയുന്നുണ്ട്.

“അത് പിന്നെ……ഡീ ജന്തു …. ആനന്ദേട്ടന്റെ പ്രണയം നീയാണ്.” അവളുടെ കണ്ണിൽ അവിശ്വസനീയത…വീണ്ടും അണക്കെട്ടു നിറയുന്നു ഒഴുകുന്നു…..ചിരിക്കുന്നു.

മുഖം പൊത്തുന്നു…..എന്നെ കെട്ടി പിടിക്കുന്നു…. എന്നെ കാത്തോളണമേ ….കൃഷ്ണാ…ഒരു പ്രണയസാക്ഷാത്കാരത്തിനു ഒരു കൊച്ചു കള്ളമൊക്കെ ആവാം കൃഷ്ണാ…നീയാണ് എന്റെ ഗുരു.

അമ്മു കരച്ചിൽ മാറി ചിരി ആയി…പിന്നെ സംശയമായി….”നിന്നോട് ആദിയേട്ടനാണോ പറഞ്ഞെ …..ആനന്ദേട്ടൻ അങ്ങനെ പറഞ്ഞോ….?”

ചോദ്യങ്ങളുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു.

“അമ്മു ആനന്ദേട്ടൻ വിചാരിച്ചുവെച്ചിരിക്കുന്നതു നിനക്കിഷ്ടമില്ലാ എന്നാണു….നീ എന്നെങ്കിലും പറയും എന്ന് കാത്തിരിക്കുവാണു ” അമ്മു നീണ്ട ആലോച്ചനയിലാണ്.

“ഞാൻ കാത്തിരുന്നൊളാ…… ആനന്ദേട്ടൻ പറയട്ടെ……” പണി പാളിയോ…. ഇവള് കാത്തിരുന്നു വേരിറങ്ങുകയേയുള്ളൂ..

“എന്റെ അമ്മു ….. പുള്ളി ഒരിക്കലും നിന്റടുത്തു വന്നു പറയില്ല….പണ്ട് പുള്ളി ആരെയോ പ്രേമിച്ചിരുന്നു….ആ കുട്ടിയോട് പറഞ്ഞപ്പോൾ അത് നിരസിച്ചത്രേ…അങ്ങനെ ഡെസ്പ് ആയി…..അതുകൊണ്ടു നീ പറയണം…..” എന്റെ കൃഷ്ണാ……എന്നോട് പൊറുക്കനേ…. ഈ പിശാശു അല്ലേൽ പോസ്റ്റ് ആയി പോവും.

അമ്മു എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാൻ അത്യധികം സംയമനം പാലിച്ചു കുളത്തിൽ കല്ലെറിഞ്ഞു കൊണ്ടിരുന്നു..ഇടയ്ക്കു ഇടയ്ക്കു അവളെ ഇടകണ്ണിട്ടു നോക്കി.

“എനിക്ക് പേടിയാ ശിവാ…..”

“ആണോ…എങ്കിൽ പുള്ളിയെ മറന്നേക്കൂ…ഞാൻ പോണു…..” ഞാൻ എണീറ്റ് പടവുകൾ കയറി.

“ഡി …ശിവാ……നിക്ക്”

“ഇല്ല …എനിക്ക് പോണം….സമയമായി…..” ഞാൻ ധൃതി കൂട്ടി. സാഹചര്യം നമ്മൾ മുതലെടുക്കണം കേട്ടിട്ടില്ലേ.

“നിക്ക് ശിവാ…ഞാൻ പറയാം….ഫോണിൽ പറയാം….”

“ഇല്ല…നീ പോയി കാത്തിരുന്നു പോസ്റ്റ് ആയിക്കോ…അയാളെ നല്ല പെമ്പിള്ളേര് കൊണ്ടോട്ടെ …”

എൻ്റെ കൈപിടിച്ച് ഒന്നാലോചിച്ചു……”ശെരി…..”

“സത്യം “….ഞാനവളെയും വലിച്ചെടുത്തു സ്കൂട്ടിയിൽ കയറി വായനശാലയിലേക്കു പോയി.

“ഇവിടെയെന്തിനാ വന്നത്…..” അമ്മുവാണ്.

“ആനന്ദേട്ടനെ കാണണ്ടേ…..?”

“ഇന്നോ …എനിക്ക് പേടിയാ…..” ഞാനവളെ ഒന്ന് ഇരുത്തി നോക്കി.

“ശിവാ എന്റെ കാലു വിറയ്ക്കുന്നു…..പ്ളീസ് ഡീ .”

ഞാനൊന്നും മിണ്ടാതെ വായനശാലയിലേക്കു കയറി…ആനന്ദേട്ടൻ ഇരിപ്പുണ്ട്.ഒറ്റക്കാണ്…..ഞാൻ തിരിഞ്ഞു നോക്കി…ഭവതി നടന്നു വരുന്നുണ്ട്. ഞാൻ ആനന്ദേട്ടന്റെ അടുത്തേക്ക് പോയി….അയാൾ ഏതോ പുസ്തകത്തിനകത്താ…..ഞാൻ മുരടനക്കി…..എന്നെ ഒന്ന് നോക്കി…സാധാരണ മുഖം വെട്ടി തിരിക്കാറാ …..പക്ഷേ അന്ന് എന്നെ നോക്കി ചിരിച്ചു.

“അതാണോ എനിക്ക് തരാൻ പോണ ലൈഫ് ലോങ് പണി….?” അമ്മുനെ നോക്കി ചോദിച്ചു….ശെരിക്കും എന്റെ കിളികളൊക്കെ പറന്നു പോയി….ആദിയേട്ടാ …വഞ്ചകാ….അപ്പൊതന്നെ വിളിച്ചു പറഞ്ഞു കൊടുത്തിരിക്കുന്നു….എന്തോ വലിയ പ്ലാനുമായി വന്ന ഞാൻ ശശിയായി….

“ഓഹോ…അപ്പൊ ആത്മമിത്രം വിളിച്ചിരുന്നു…..?”

“മ്മ് …” ആനന്ദേട്ടൻ അമ്മുനെ നോക്കി മൂളി. പുള്ളിക്കാരി ഞങ്ങളുടെ അടുത്തെത്തി.

ഞാൻ പതുക്കെ പുസ്തകമെടുക്കാനെന്നോണം ഷെൽഫിലേക്കു നടക്കാൻ തുടങ്ങി…. അമ്മു വേഗം എന്റെ കയ്യിൽ പിടിച്ചു എന്നിട്ടു വളരെ ഔപചാരികതയോടെ , “എനിക്ക് ആനന്ദേട്ടനെ ഇഷ്ടാണ്… ഒരുപാട്…ചെറുതിലെ ഇഷ്ടാണ് ….” കഷ്ട്ടപ്പെട്ടു…ഇത്രയും പറഞ്ഞിട്ട്….ഞങ്ങളെ രണ്ടുപേരെയും നോക്കാണ് ….മതിയോ എന്ന ഭാവം.

“എനിക്കിഷ്ടമാണ് അമ്മുനെ…..ഒരു അനിയത്തിയെപോലെ…” ഈശ്വരാ …പണി വീണ്ടും പാളിയോ……

അമ്മു എന്നെ നോക്കുന്നു……ദൈന്യത മാറി രോഷം നിറയുന്നു…..പെട്ട് ജാങ്കോ ഞാൻ പെട്ട്. ഞാൻ അവളെ ഒന്ന് ദൈന്യതയോടെ നോക്കി. ആനന്ദേട്ടൻ ഞങ്ങളെ കടന്നു പോയി.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“എവിടായിരുന്നു ശിവാ ഇത്ര നേരം……?” അമ്മയാണെ.

“ഞാൻ ഒന്ന് വായനശാലയിലും അമ്മുവിന്റെ വീട്ടിലും പോയിരുന്നു…..അതാ?”

“മ്മ് …പണ്ടത്തെ പോലെ കറക്കം ഒന്ന് വേണ്ടാട്ടോ……”

ഞാൻ ഒന്ന് മിണ്ടാതെ വെള്ളവും കുടിച്ചു വന്നെന്റെ ബെഡിൽ കിടന്നു. മനസ്സ് നിറച്ചു അമ്മുവായിരുന്നു. വായനശാലയിൽ നിന്ന് മിന്നൽ പോലെ അമ്മു തിരിച്ചു പോയി..എന്റെ സ്കൂട്ടിയിലും കയറിയില്ല.

പിന്നെ ഞാൻ സ്കൂട്ടിയും അവിടെ വെച്ച് അവളോടൊപ്പം വീട് വരെ …ഒരക്ഷരം മിണ്ടിയില്ല…എന്നെ ഒന്ന് വഴക്കു പോലും പറഞ്ഞില്ല….ഞങ്ങൾ പണ്ടെപ്പോഴോ പിണങ്ങിയതാണ്.

പിന്നീടിതുവരെയും പിണങ്ങീട്ടില്ല……വീട്ടിൽ ചെന്ന് എന്നെ റൂമിൽ കയറ്റാതെ ഡോർ അടയ്ക്കാനായിരുന്നു പ്ലാൻ ….ഞാൻ ഓടിക്കയറി……വീണ്ടും മിണ്ടുന്നില്ല…ഒടുവിൽ….”നീയും എന്നെ വിഡ്ഢിയാക്കി…..ഞാൻ പറഞ്ഞില്ലേ ഞാൻ കാത്തിരുന്നോളാം സഹിച്ചോളാം …നാണംകെടാൻ വയ്യാ എന്ന്…ഇപ്പൊ സമാധാനമായല്ലോ ”

ഞാനെന്തു പറഞ്ഞിട്ടും ഒരു രെക്ഷയില്ലായിരുന്നു. കരച്ചിൽ തോർന്നു…..പക്ഷേ ഞാനും അവളെ പറഞ്ഞു പറ്റിച്ചു എന്ന ഭാവമായിരുന്നു. ഒരുപ്പാടുനേരം ഞാൻ ശ്രമിച്ചു ഒടുവിൽ ഫലം കണ്ടു. എന്നോടൊപ്പം ഭക്ഷണം ഒക്കെ കഴിക്കാൻ വന്നു.

“സാരമില്ല ശിവാ…അത് നന്നായി..ഇല്ലേൽ ഞാൻ ഇപ്പോഴും ആ മൂഢസ്വർഗത്തിൽ ആയിരുന്നെനെ.നീ പൊക്കോ….”

“അമ്മുക്കുട്ടി….. നീ ആത്മഹത്യ ഒന്നും ചെയ്യരുത് കേട്ടോ ….?” അവൾ എന്നെ മിഴിച്ചു നോക്കി. അയ്യോ ഞാൻ വെറുതേ അവൾക്കു ഒരു പുതിയ ആശയത്തെ പറഞ്ഞു കൊടുത്തോ….

“അങ്ങനല്ല…..അങ്ങനെ എന്തെങ്കിലും തോന്നിയാൽ ഞാൻ നിന്റയ് ആത്മഹത്യക്കു കാരണം ആനന്ദേട്ടനാണ് എന്ന് പോലീസിനോട് പറയും….”

“അത് വേണ്ടി വരില്ല….ഞാൻ ഇവിടെ ഒരു കുറിപ്പ് എഴുതി വെച്ചിട്ടുണ്ടാകും…അതിൽ നിന്റെ പേരെ ഉണ്ടാവുള്ളു……പോരെ…” അവൾ ചിരിച്ചു ഒപ്പം ഞാനും…..എനിക്കറിയാം ഞാൻ പോയാൽ അവൾ ഹൃദയം പൊട്ടിക്കരയും എന്ന്…എനിക്ക് ആനന്ദേട്ടനോട് എന്തെന്നല്ലാത്ത ദേഷ്യം തോന്നി……..

ഞാൻ തിരിച്ചു വായനശാലയിലേക്കു വന്നു എന്റെ സ്കൂട്ടിയെടുത്തു .

അമ്മുന്നേയാലോചിച്ചു ഞാൻ കിടന്നുറങ്ങിപോയി….വൈകിട്ട് അമ്മുനെവിളിച്ചിട്ടും ഫോൺ എടുത്തില്ല…ആദിയേട്ടനെ വിളിക്കാൻ തോന്നീല്ല കള്ളൻ…രണ്ടു ആത്മമിത്രങ്ങൾ വന്നിരിക്കുന്നു….പാവം എന്റെ അമ്മു. ഞാൻ വെറുതെ ബാല്കണിയിൽ വന്നിരുന്നു…നേരം ഇരുട്ടി വരുന്നുണ്ട്….മൊബൈൽ റിങ് ചെയ്തു…..ആ ഗജപോക്കിരിയാനേ ….”ഹലോ …”

” എന്താ…കേൾക്കാൻ പറ്റുന്നില്ല…. …”

” ഹാലോ……….”ഞാൻ അലറി വിളിച്ചു….

“ചെവി പൊട്ടൂലോ പെണ്ണേ ……..”

“ആനന്ദേട്ടൻ പോലും…ദുഷ്ടൻ വെറുതെയല്ല അയാളെ ആ പെൺകുട്ടി ഇട്ടിട്ടു പോയത്…അനിയത്തികുട്ടിയാത്രെ……………..”

“എന്റെ ശിവകൊച്ചേ നീ ഒന്ന് അമ്മുനെ ഇപ്പൊ വിളിച്ചു നോക്ക്…..?”

“എന്തിനാ…..” ഞാൻ സംശയത്തോടെ ചോദിച്ചു. അപ്പോൾ ദാ ഗേറ്റ് തുറന്നു വരുന്നു അമ്മു അവളുടെ അച്ഛനും അമ്മയും ഉണ്ട്. അമ്മുന്നു നല്ല പ്രസരിപ്പും സന്തോഷവും ….ഇത്ര പെട്ടന്നോ ……

“ശിവാ…നീ പോയോ…..”

“ദേ അമ്മു വരുന്നു…..”

“എങ്കിൽ പിന്നെ നീ വെചോ …”

“ടാ …ഗജപോക്കിരി….തന്റെ വല്ല പണിയുമുണ്ടോ…..”

“വെച്ചിട്ടുപോടീ …..ലിപ്ലോക്ക് ശിവാനി ….”

ഞാൻ എന്തെങ്കിലും പറയുന്നേനുമുന്നേ കാൾ കട്ട് ആയി.

ഞാൻ ബാല്കണിയിൽ നിന്നു. അമ്മു എന്നോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചിരുന്നു. അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു……”തങ്ക യു ശിവാ……തങ്ക യു…..നീയാണ് എന്റെ ചങ്കു.” ഇവൾക്കെന്തു പറ്റി .

“ആനന്ദേട്ടൻ വിളിച്ചോ?” ഞാനാണ് …..

“നീ പോയ ഉടനെ വന്നിരുന്നു…അച്ഛനോടും അമ്മയോടും എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞു…..”

“ശെരിക്കും…..” സന്തോഷം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു.

” പഠിത്തം കഴിഞ്ഞിട്ട് മതി എന്ന്….”

“നിന്നോട് സംസാരിചോ ?”

“മ്മ് …. കുറച്ചൂടെ ധൈര്യമായിട്ടു വേണം ഒരാണിന്റെ മുഖത്തുനോക്കി ഇഷ്ടാണ് എന്ന് പറയാൻ….അല്ലാണ്ട് പേടിച്ചിട്ടല്ലാ..എന്ന്.” ഇതുക്കെ പറയുമ്പോൾ എന്റെ അമ്മു നല്ല ചുവന്നു തുടുത്തു ഒരു റോസാപ്പൂ പോലുണ്ടായിരുന്നു.

“അതുകൊണ്ടാണോ അങ്ങനെ പറഞ്ഞത്….?”

“അതുകൊണ്ടു മാത്രല്ല ….നിന്റെ വക്കീൽ പറഞ്ഞിട്ട്…നിന്നെ ഒന്ന് വട്ടാക്കാൻ ……”

കണ്ടോ…ഞാൻ വിചാരിച്ചതു പോലെ ….എവിടെയൊക്കെ എനിക്കിട്ടു പണി തരാം എന്ന ഒറ്റ ചിന്ത അത്രേയുള്ളു…….

“ഈശ്വരാ……എന്റെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ….ഇതിനൊക്കെ ഞാൻ ആ വക്കീലിനെ കൊണ്ട് എണ്ണി എണ്ണി സമാധാനം പറയിപ്പിച്ചിരിക്കും.”

(കാത്തിരിക്കുമല്ലോ)

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22