Tuesday, September 17, 2024
Novel

നിവാംശി : ഭാഗം 11

എഴുത്തുകാരി: ശിവന്യ


ജീനാ ശാന്തി വിളിച്ച് കാര്യങ്ങർ ഏൽപ്പിക്കുമ്പോൾ ആനന്ദ് നല്ല ഉത്സാഹത്തിലായിരുന്നു… എങ്കിലും ചെയ്യാൻ പോകുന്ന കാര്യം പിടിക്കപ്പെടുമോ എന്നൊരു പേടി അവനില്ലാതിരുന്നില്ല….

മേഘയെ വിളിച്ച് സംസാരിച്ചപ്പോൾ അവൾ അവന് ധൈര്യം നൽകി..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….

ഉടനെ തന്നെ മായയുടെ വീട്ടിൽ ചെന്ന് രണ്ടു ജാതകങ്ങളും കരസ്ഥമാക്കി നേരത്തെ തീരുമാനിച്ചത് പോലെ പരിചയത്തിലുണ്ടായിരുന്ന ഒരു ജ്യോത്സ്യന്റെ അടുത്തേക്ക് യാത്രയായി….

അയാളോടും നേരത്തെ തന്നെ കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചിരുന്നു… അതു കൊണ്ട് തന്നെ എല്ലാം വളരെ വേഗത്തിൽ നടന്നു…..

ജീനാ ശാന്തിയേയും കൊണ്ട് അവരുടെ കുടുംബജ്യോത്സ്യനെ കാണാനായി എത്ര വിളിച്ചിട്ടും ആനന്ദ് ചെന്നില്ല…..

അദ്ദേഹം തന്റെ കള്ളകളികൾ എന്തേലും മനസ്സിലാക്കുമോ എന്നവൻ ഭയന്നു…. അതു കൊണ്ട് തന്നെ മോഹനും ജീനാ ശാന്തിയും അനിതയും കൂടിയാണ് പോയത്…..

പക്ഷേ ആനന്ദ് ഭയന്നതുപോലൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അവരുടെ പ്ലാൻ പോലെ തന്നെ എല്ലാം നടക്കുകയും ചെയ്തു….

വിവാഹം നടക്കില്ലെന്ന സന്തോഷ വാർത്ത അറിഞ്ഞുടനെ അവൻ മേഘയേയും ജിത്തുവിനേയും വിളിച്ചറിയിച്ചിരുന്നു….. അവരും അവനെ പോലെ മുള്ളിൽ മേൽ നിൽക്കുക ആയിരുന്നു…..

ജാതകം നോക്കിയതിന് ശേഷം മഹേശ്വരനയെയും മോഹൻ വിളിച്ച് കാര്യങ്ങൾ അറിയിച്ചു…. അയാൾക്കതൊരു വലിയ ഷോക്കായിരുന്നു…

ആ വിവാഹം നടക്കണം എന്ന് അയാൾക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു….

”പക്ഷേ ജാതകം ചേരില്ലെങ്കിൽ പിന്നെന്തു ചെയ്യാനാ.. ”

അയാൾ വിഷമത്തോടെ കാൾ കട്ടാക്കി…..

********************************

മായയുടെ കാർ ഗേറ്റ് കടന്ന് പാഞ്ഞ് വരുന്നത് കണ്ട് പൂമുഖത്തുണ്ടായിരുന്ന പത്മിനി ഒന്നമ്പരന്നു….

കാർ ഒരു ഇരമ്പലോടെ സഡൻ ബ്രേക്കിട്ടു….

വലിഞ്ഞ് മുറുകിയ മുഖവുമായി കാറിൽ നിന്നും ഇറങ്ങി ഓടി വരുന്ന മായയെ കണ്ടപ്പോഴെ എന്തോ കുഴപ്പമുണ്ടെന്ന് പത്മിനി ഊഹിച്ചു…

” എന്താ.. എന്തു പറ്റി മോളേ ”

അവർ വേഗം അവളുടെ അടുത്തേക്ക് വന്നു…

മായ അത് ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി….

” അച്ചാ…. അച്ചാ…..”

അവൾ മുകളിലെ നിലയിലേക്ക് നോക്കി അലറി…

” അച്ചൻ ഇവിടില്ല…. ജ്വല്ലറീൽ പോയിരിക്കുവാ മോളേ… ”

അവൾക്ക് പിന്നാലെ അകത്തേക്ക് കയറി വന്ന പത്മിനി പറഞ്ഞു..

“ഞാനവിടെ പോയിരുന്നു…. അച്ചനവിടില്ല… ”

അപ്പോഴാണ് പുറത്ത് വേറൊരു കാർ ശബ്ദം കേട്ടത്…

പത്മിനി ചെന്ന് നോക്കാനൊരുങ്ങുമ്പോഴേക്കും മഹേശ്വരൻ അകത്തേക്ക് കയറി വന്നിരുന്നു… പിന്നാലെ മിഥുനും….

അവരെ കണ്ട ഉടനെ മായ ഓടി മഹേശ്വരന് മുൻപിൽ വന്നു..

” അച്ചനെ മോഹനങ്കിൾ വിളിച്ചിരുന്നുവോ ”

ദേഷ്യത്തോടെയുള്ള മായയുടെ മുഖം കണ്ടപ്പോഴേ എന്തോ പന്തികേടുണ്ടെന്ന് അയാൾക്ക് തോന്നിയിരുന്നു…..

“പറ അച്ചാ…. അവിടുന്ന് വിളിച്ചിരുന്നുവോ.. ”

അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു….

“ഉവ്വ്… ”

” എന്നിട്ട്…. എന്നിട്ടവരെന്താ പറഞ്ഞത് ”

“മോളേ അത്… നീയെങ്ങനെ…. ”

“മതി… മായ കയ്യുയർത്തി അയാളെ തടഞ്ഞു.

“ജാതകം ചേരില്ലെന്നും കല്ല്യാണം നടക്കില്ലെന്നും അവർ പറഞ്ഞത് ഞാനറിഞ്ഞു…”

” നോക്ക് മോളേ.. ഏട്ടന്റേയും മേഘയുടേയും ജാതകം ഒരുതരത്തിലും കൂട്ടി ചേർക്കാൻ പറ്റില്ലെന്നാണത്രേ ജ്യേത്സ്വൻ പറഞ്ഞത്… അതാണ് അവരീ കല്യാണത്തിൽ നിന്നും പിൻമാറിയത് ”

“നിർത്ത്…”

മായയുടെ ഭാവപകർച്ച കണ്ട് മഹേശ്വരൻ ഭയന്നു…

“കല്യാണത്തിന്ന് പിൻമാറിയെന്നോ? ആര് പിൻമാറി…?… ഞാൻ പിൻമാറിയിട്ടില്ല…. ഈ കല്യാണം നടക്കണം…. നടക്കും….

ഒരു കിതപ്പോടെ അവൾ നിർത്തി….. പിന്നെ മുഖം വെട്ടിച്ചു കൊണ്ട് സ്റ്റയർകേസിനരികിലേക്ക് ഓടി…..

ഒരു നിമിഷം എന്തോ ആലോചിച്ചെന്ന വണ്ണം നിന്നിട്ട് അവൾ തിരിഞ്ഞ് നോക്കി….

“ജിത്തുവിന്റെ വധുവായി ആ വീട്ടിലേക്ക് വലത് കാലെടുത്ത് വെച്ച് കയറുന്നത് മായ സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കണം…. നടന്നിരിക്കും… മായയാ പറയുന്നത്…. അല്ലെങ്കിൽ അറിയാലോ എന്നെ “…..

വെല്ലുവിളിക്കും പോലെ ഓരോരുത്തരെയും നോക്കിയിട്ട് മായ സ്റ്റയർകേസ് കയറി പോയി….

പത്മിനിക്ക് അപ്പോഴും ഒന്നും മനസ്സിലായിരുന്നില്ല….

അവർ മഹേശ്വരനരികിലേക്ക് വന്നു…. ചോദ്യഭാവത്തിൽ അയാളെ നോക്കി…..

“ഈ വിവാഹം നടക്കില്ലെടോ…. മേഘയുടെ യും മിഥുൻന്റെയും ജാതകം ചേരാത്തത് കൊണ്ട് ഇനി മായയും ജിത്തുവുമായുള്ള വിവാഹം വേണ്ടെന്ന് വെക്കാം എന്നാ അവര് പറയുന്നത്….”

പത്മിനിയുടെ മുഖത്തു ഒരു ഞെട്ടലുണ്ടായി..

മിഥുൻന്റെ മുഖത്തു വെറും നിസ്സംഗത മാത്രമേ ഉണ്ടായിരുന്നുള്ളൂ…

“മാറ്റ കല്യാണം അല്ലെടോ നമ്മൾ ആവശ്യപ്പെട്ടത് … അവർക്കും അതായിരുന്നു താല്പര്യം… ഇതിപ്പോ ഒന്ന് നടക്കാതിരിക്കുമ്പോൾ മറ്റേതു നടത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ”

“അവര് പറയുന്നത് ന്യായമല്ലേ അച്ഛാ.. ജസ്റ്റ്‌ ഒന്ന് കണ്ടു എന്നല്ലാതെ വേറെ ഒന്നും ഉണ്ടായില്ലല്ലോ.. ”

മിഥുൻ അയാളുടെ അടുത്ത് വന്നിരുന്നു…..

“ശെരിയാ മോനെ… പക്ഷെ മായ… അറിയാലോ അവളുടെ സ്വഭാവം… എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടി എടുക്കാതെ അവൾക്കു സമാധാനം ഉണ്ടാകില്ല.. ഇപ്പോൾ തന്നെ പറഞ്ഞിട്ട് പോയത് കണ്ടില്ലേ… ”

അയാൾ വല്ലാത്ത വിഷമത്തിൽ ആയിരുന്നു …

” അങ്ങനെ നിർബന്ധ ബുദ്ധിയോടെ നടത്തേണ്ട ഒന്നാണോ അച്ഛാ വിവാഹം.. അവർക്ക് ഇഷടമില്ലെങ്കിൽ പിന്നെ നമ്മളെന്തു ചെയ്യും ”

ജാതകം ചേരില്ല എന്നറിഞ്ഞപ്പോഴോ മിഥുന് കല്യാണത്തിന് താൽപര്യമുണ്ടായിരുന്നില്ല..

“പക്ഷെ മായ… ”

“ഒരു കുഴപ്പവും ഉണ്ടാകില്ല… അച്ഛൻ സമാധാനിക്ക്.. ”

അച്ഛനെ അങ്ങോനൊക്കെ പറഞ്ഞാശ്വസിപ്പിച്ചെങ്കിലും മായയുടെ കാര്യത്തിൽ മിഥുനും നല്ല ഭയം ഉണ്ടായിരുന്നു… കാരണം ആഗ്രഹിച്ചത് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ അത് നശിപ്പിച്ച് കളയുക എന്നതാണ് അവളുടെ സ്വഭാവം എന്ന് അവനും നന്നായ് അറിയാം…..

മുകളിലെ മായയുടെ റൂമിൽ നിന്ന് എന്തൊക്കെയോ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് പോകാനൊരുങ്ങിയ പത്മിനിയെ മഹേശ്വരൻ തടഞ്ഞു…

“വേണ്ട… ഇപ്പോ അങ്ങോട്ട് പോയാൽ ചിലപ്പോൾ അവൾ നിന്നെയും തല്ലും… അമ്മയാണെന്നൊന്നും അവൾ നോക്കില്ല…”

വിറക്കുന്ന ശബ്ദത്തോടെ അയാൾ തുടർന്നു…

“ഒരു കണക്കിന് അവളെ ഇങ്ങനെ ആക്കിയതും നമ്മൾ തന്നെയാ… അവളുടെ എല്ലാ വാശിക്കും താന്തോന്നിത്തരങ്ങൾക്കും നമ്മൾ കുട പിടിച്ചു കൊടുത്തു…അവൾക്കത് വളമായി… ഇനി എല്ലാം അനുഭവിക്കുക അല്ലാതെ വേറൊന്നും ചെയ്യാനില്ല”

എല്ലാം കേട്ട് കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പോകുന്ന പത്മിനിയെ നോക്കി നിൽക്കാൻ മാത്രമേ അച്ചനും മകനും കഴിഞ്ഞുള്ളൂ….

****************************

ആനന്ദ് ആവശ്യപ്പെട്ടതനുസരിച്ച് മറൈൻ ഡ്രൈവിൽ നിവാംശി എത്തിയപ്പോൾ സന്ധ്യ ആകാറായിരുന്നു… അവൾക്കു കൊച്ചിയിലുള്ള സ്ഥലങ്ങളൊക്ക പരിചയം ആയി വരുന്നതേ ഉള്ളൂ…

സന്ധ്യ ആയതിനാലാവണം നല്ല തിരക്കുണ്ടായിരുന്നു അവിടെ…. അസ്തമയം കാണാൻ വരുന്ന കുടുംബങ്ങളും പ്രണയസല്ലാപങ്ങൾക്കായി വരുന്ന കമിതാക്കളെയും നോക്കി നിവാംശി നടന്നു….

മമ്മിയെയും നിയയേയും അവൾക്കോർമ്മ വന്നു….

അവർ രണ്ട് പേരും അവളും മാത്രമായുണ്ടായിരുന്ന ഒരു ലോകം അവളുടെ മനസ്സിലേക്ക് വന്നു….
കളി ചിരികളും കൃസൃതികളും കുഞ്ഞ് പരിഭവങ്ങളും അടങ്ങിയൊരു ലോകം….

എല്ലാം തനിക്ക് നഷ്ടമായെന്ന് ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു…

ആദ്യമായ് തനിക്ക് തോന്നിയ പ്രണയത്തിനും അവകാശിയായ് വേറൊരു പെണ്ണുണ്ടെന്നോർത്തപ്പോൾ അവളുടെ സങ്കടത്തിന് ആക്കം കൂടി…..

നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച പോലെ അവൾ വീർപ്പുമുട്ടി….

കയ്യിലുണ്ടായിരുന്ന കർച്ചീഫിനാൽ അവൾ മുഖം അമർത്തി തുടച്ചു…..

ഇത് പോലെ തന്റെ മനസ്സിൽ നിന്നും ജിത്തുവിനേയും തുടച്ചു കളയണം…..

എവിടെ നിന്നോ വന്നൊരു കാറ്റ് അവളുടെ മുടിയിഴകളെ തലോടികൊണ്ട് പോയി…..

” വംശീ…. ”

പുറകിൽ നിന്ന് വിളിയൊച്ച കേട്ടപ്പോൾ അവർ തിരിഞ്ഞ് നോക്കി….

മുൻപിൽ ചിരിച്ച് കൊണ്ട് ആനന്ദ് നിൽക്കുന്നു…

എന്തുകൊണ്ടോ അവനെ കണ്ടപ്പോൾ അവളുടെ മനസ്സ് അസ്വസ്ഥമായി…

”ഒരു കാര്യം പറയാനുണ്ടെന്ന് ആനന്ദ് പറഞ്ഞത് തന്നെ അവൻ പ്രണയിക്കുന്നു എന്നാന്നോ…. ഇല്ല…. തന്നെയാരും പ്രണയിക്കണ്ട… ആരെയും പ്രണയിക്കാൻ തനിക്ക് കഴിയില്ല…

പക്ഷേ ആനന്ദിന്റെ സ്ഥാനത്ത് ജിത്തു ആണെങ്കിൽ ഇഷ്ടമല്ലെന്ന് പറയാൻ തനിക്ക് പറ്റുമോ….”

അവളുടെ മനസ്സിൽ ഒരു വടംവലി തന്നെ നടന്നു കൊണ്ടിരുന്നു….

“ടോ… താനെന്താലോചിച്ചു നിക്കുവാ ”

ആനന്ദിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നും ഉണർത്തി….

” എന്നെ കാണണം എന്നാവശ്യപ്പെട്ടതെന്തിനാ… ആനന്ദ് അത് പറയൂ…”

” ശരി പറയാം… താൻ വാ…. നമുക്കൽപം നടക്കാം…. ”

അവർ മ്യൂസിക്ക് വാക്ക് വേയിലൂടെ നടന്നു…. ആളൊഴിഞ്ഞൊരു കോണിൽ എത്തിയപ്പോൾ അവൻ നിന്നു….

“വംശി… കനത്ത നിശ്ശബ്ദതയെ അവന്റെ ശബ്ദം ഭേദിച്ചു…

“എടോ…. എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട്…. അവൻ മുഖവുരയോടെ തുടങ്ങി….

ഞാൻ തന്നെ….. ”

“സ്റ്റോപ് ആനന്ദ്….

ആനന്ദിനെ പറയാൻ അവൾ അനുവദിച്ചില്ല….

“നീയെന്താ ആനന്ദ് എന്നെകുറിച്ച് കരുതിയത്… നീ എനിക്ക് ഒരു പാട് സഹായം ചെയ്തെന്ന് വിചാരിച്ച് ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ…

അങ്ങനെ ഒരാളെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ…. നിന്നെ എന്റെ ഏറ്റവും നല്ല സുഹൃത്തായാ ഞാൻ കണ്ടത്… എന്നിട്ട് നീ…”

നിവാംശി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു….

അവൾ പറഞ്ഞതൊക്കെ കേട്ട് അമ്പരന്ന് നിക്കുകയായിരുന്നു ആനന്ദ്…..

” ഞാൻ തന്നെ എന്റെ ആത്മമിത്രത്തിന് വേണ്ടി വിവാഹം ആലോചിക്കട്ടെ എന്ന് ചോദിക്കാൻ വന്നതായിരുന്നു അവൻ…. ഈശ്വരാ ഇവളിപ്പോ എന്താ ഈ വിളിച്ചു പറഞ്ഞതൊക്കെ…. ”

അവൻ അകെ വിളറി വെളുത്തു….

“വംശി പ്ലീസ്…. ഞാൻ പറയുന്നത് താനൊന്ന്…”

” വേണ്ട… നീ ഒന്നും പറയണ്ട…. നിനക്കറിയുമോ ഞാനാരാണെന്ന്…. എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന്…. ഞാനെന്റെ അച്ഛനെ തേടി വന്നതാ..

എന്റെ മമ്മിയ്ക്ക് എന്നേയും ചേച്ചിയേയും കൊടുത്തിട്ട് കളഞ്ഞിട്ട് പോയ എൻറച്ഛനെ തേടി….”

നിവാംശി നിന്ന് കിതച്ചു….

പക്ഷേ അവൾ പറഞ്ഞത് കേട്ട് ആനന്ദിന് അമ്പരപ്പായിരുന്നു…

” താൻ…. താൻ പറയുന്നത് സത്യമാണോടോ… താൻ തന്റെ അച്ഛനെ തേടി വന്നതാണോ…. ”

”അതെ…. മരണക്കിടക്കയിൽ വെച്ച് മമ്മിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി….. തനു മോൾക്ക് വേണ്ടി…..”

അവളുടെ കണ്ണ് നിറഞ്ഞൊഴുകി….

“വംശി…. താൻ കരയല്ലേ… നോക്ക് ആളുകൾ ശ്രദ്ധിക്കുന്നു…. ”

അവൾ വേഗം തന്നെ കണ്ണുകൾ തുടച്ചു….

”ഇനി പറ… എന്താ കാര്യം…. എന്തായാലും നമുക്ക് പരിഹാരമുണ്ടാക്കാം…. ഒരേട്ടന്റെ സ്ഥാനത്ത് നിന്ന് ഞാനുണ്ടാകും എന്നും തന്റെ കൂടെ ”

“എട്ടനോ..അപ്പോ തന്നെ ഇവൻ പ്രേമിക്കുന്നില്ലേ…”

നിവാംശി മനസ്സിൽ ചോദിച്ചു….

” മോളേ…. അവൻ വാത്സല്യത്തോടെ അവളെ വിളിച്ചു….

ബാക്കി ഒക്കെ അവിടെ നിൽക്കട്ടെ… താനിത് പറ… എന്താ യഥാർത്ഥത്തിൽ
സംഭവിച്ചത്….. ”

അവൾ സംശയത്തോടെ അവനെ നോക്കി..

” നീ സംശയിക്കണ്ട… എന്ത് വേണമെങ്കിലും നിനക്കെന്നോട് പറയാം.. ”

“അച്ചനില്ലാത്ത മക്കളായിട്ടായിരുന്നു ഞങ്ങൾ, ഞാനും ചേച്ചിയും വളർന്നത്…. ചേച്ചിക്ക് രണ്ടു വയസ്സും എന്നെ മമ്മി പ്രഗ്നന്റും ആയിരിക്കുമ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ട് പോയതെന്ന് മമ്മി കുഞ്ഞുനാളിലേ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു…

അപ്പോ ഞങ്ങള് ബോംബെയിലായിരുന്നു താമസം…. മമ്മി വലിയ തറവാട്ടിലെ പെണ്ണായിരുന്നു… അച്ഛനെ സ്നേഹിച്ച് കൂടെ ഇറങ്ങിപ്പോയത് കൊണ്ട് മമ്മിയെ അവർ ഉപേക്ഷിച്ചു….

ഒരു ദിവസം നാട്ടിൽ പോയി വരാം എന്ന് പറഞ്ഞ് പോയ അച്ഛൻ പിന്നെ തിരിച്ച് വന്നില്ല….ഒരുപാട് നാൾ മമ്മി കാത്തിരുന്നു….

എന്നെ പ്രസവിക്കുമ്പോഴൊന്നും മമ്മിക്ക് ആരും കൂട്ടിനുണ്ടായിരുന്നില്ല…. കുറേ നാളുകൾ കഴിഞ്ഞിട്ടും അച്ഛൻ തിരിച്ച് വരാതയപ്പോൾ മമ്മി അന്വേഷിച്ചു…

അച്ഛൻ നാട്ടിൽ വേറെ വിവാഹം ചെയ്തതന്ന വാർത്ത കിട്ടിയപ്പോൾ മമ്മി അന്വേഷണം അവസാനിപ്പിച്ചു….
പിന്നീടങ്ങോട്ട് ജീവിക്കാനുള്ള വാശി ആയിരുന്നു മമ്മിക്ക്…

പക്ഷെ ബോംബെയിൽ ജീവിക്കാനുള്ള സാഹചര്യം മമ്മിക്ക് ഉണ്ടായില്ല… മമ്മിയുടെ ശരീരത്തിന് വില പറയാൻ വന്നവരെ പേടിച്ചു അവിടെ നിന്നും ഒളിച്ചോടി..

അങ്ങനാണ് ഞങ്ങളെയും കൊണ്ട് മമ്മി ഡൽഹിയിൽ എത്തിയത്..

എഡ്യൂക്കേറ്റഡ് ആയത് കൊണ്ട് മമ്മിക്കു ബി എസ് എൻ എല്ലിൽ ജോലി കിട്ടി…

ഞങ്ങളെ നന്നായി വളർത്തി.. കേസ് നടത്തി മമ്മിയുടെ ഷെയർ വാങ്ങിച്ചു…പക്ഷെ നിയയുടെ കാര്യത്തിൽ മമ്മി തോറ്റു പോയി… അന്ന് തളർന്നതാ…

മമ്മി കൂടി പോയാൽ ഞങ്ങൾ ഒറ്റക്കാകും എന്ന ഭയം ആയപ്പോഴാ നാട്ടിലേക്ക് പോയി അച്ഛനെ കാണണമെന്ന് മമ്മി ആവശ്യപ്പെട്ടത്…

ഞാൻ തനിച്ചു വളർത്തിയാൽ തനുമോളും നിയയെ പോലെ ആയേക്കും എന്ന് മമ്മി പേടിച്ചു…

അല്ലെങ്കിൽ ഞാൻ ഒരു വിവാഹം കഴിച്ചാൽ അവൾ തനിച്ചാകുമെന്നു…

അതുമല്ലെങ്കിൽ അവൾ കാരണം എനിക്കൊരു ജീവിതം ഉണ്ടാകില്ലെന്ന്…

ഇങ്ങനൊയൊക്കെ ഉള്ള മമ്മിയുടെ ഭയമാണ് എന്നെ ഇവിടെ എത്തിച്ചത്…

അവൾ പറഞ്ഞു നിർത്തി…

പക്ഷെ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ ആനന്ദിന്റെ മനസ്സിൽ വേറൊരു സംശയം വന്നിരുന്നു…

നിവാംശി ജിത്തുവിന്റെ ഇളയച്ഛൻ ഗോപന്റെ മകൾ ആണോന്നു…

” അങ്ങനാണേൽ ജിത്തു ഇവൾക്ക് ഏട്ടനായല്ലേ വരിക… കുഴപ്പിക്കല്ലേ
ഭഗവാനേ ”

അവൻ അറിയാതെ പ്രാർത്ഥിച്ചു പോയി…

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 8

നിവാംശി : ഭാഗം 9

നിവാംശി : ഭാഗം 10