Friday, April 12, 2024
Novel

നിവാംശി : ഭാഗം 5

Spread the love

എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

ജ്യൂസും കൊണ്ട് മായ ജിത്തൂന്റെ മുൻപിലെത്തിയത് അവൻ അറിഞ്ഞില്ല…

ജീനാ ശാന്തി പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു അവന്റെ മനസ്സ്….

”ടാ….ജ്യൂസെടുക്ക് ‘”

ആനന്ദ് അവനെ തോണ്ടി വിളിച്ചു..

“ഈശ്വരാ വല്ലാത്ത ചതി ആണല്ലോ എല്ലാരും കൂടി തന്നോട് ചെയ്തത്..”

അവൻ മനസ്സിൽ പറഞ്ഞു…
പക്ഷേ ആനന്ദ് ഒന്നും അറിഞ്ഞിട്ടില്ലെന്ന് അവന്റെ മുഖഭാവത്ത് നിന്നും ജിത്തൂന് മനസ്സിലായി…

അവനറിയാതെ തന്നെ ട്രേയിൽ നിന്നും ഒരു ഗ്ലാസ്സെടുത്തു…

“നിങ്ങൾക്ക് പരസ്പരം എന്തേലും സംസാരിക്കാനുണ്ടാകില്ലേ…. മഹേശ്വരൻ ചോദിച്ചു…

“സംസാരിക്കാനോ…. എന്ത്…. ആർക്ക്… ”

ആനന്ദിന് ഒന്നും മനസ്സിലായില്ല… അവൻ അമ്പരപ്പോടെ ജിത്തൂനെ നോക്കി…

ജ്യുസ് ഗ്ലാസ്സ് കയ്യിൽ പിടിച്ച് മുള്ളിൻമേൽ ഇരിക്കുന്ന മുഖഭാവവുമായി ജിത്തൂനെ കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്നവന് തോന്നി…

” എക്സ്ക്യുസ് മീ.. ഒരു കാൾ വിളിച്ചിട്ട്
വരാം ”

ആനന്ദ് പതിയെ അവിടെ നിന്നും മുങ്ങി…

” അവര് സംസാരിക്കട്ടെ ” എന്നും പറഞ്ഞ് ബാക്കിയുള്ളവരും അവിടെ നിന്നെണീറ്റപ്പോൾ പിന്നെ ജിത്തുവും മായയും മാത്രമായി….

“ജിത്തു വരൂ… നമുക്ക് മുകളിലേക്ക് പോകാം”..

മായ പിൻതിരിഞ്ഞ് സ്റ്റയർകേസിനരികിലേക്ക് നടന്നു.. എന്തു ചെയ്യണം എന്നറിയാതെ പിന്നാലെ ജിത്തുവും…

മായ നേരെ പോയത് അവളുടെ റൂമിലേക്കാണ്…

അവൾ അകത്ത് കയറിയിട്ട് ജിത്തുവിനെ റൂമിലേക്ക് ക്ഷണിച്ചു…

വളരെ വിശാലമായ അതിയായ വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ബെഡ് റൂം ആയിരുന്നു അത്…

ചുമരിൽ അവർ നാല് പേരും ഒരുമിച്ച് നിക്കുന്ന ഒരു വലിയ ഫോട്ടോ ഉണ്ടായിരുന്നു…

ജിത്തു ചുറ്റും നോക്കി..

ചുമരിനും കർട്ടനുമൊക്കെ ഇളം നീല നിറം…

“ഇവളുടെ ഫേവറിറ്റ് കളർ നീല ആയിരിക്കും ”

ജിത്തു മനസ്സിൽ പറഞ്ഞു…

“ജിത്തു എന്താ ആലോചിക്കുന്നെ… ”

” എയ്… നതിംഗ്…”

മായ റൂമിൽ നിന്നും പുറത്തേക്കിങ്ങുന്ന വാതിൽ തുറന്നു..

വീടിന്റെ തെക്ക് ഭാഗത്തെ ബാൽക്കണി ആയിരുന്നു അവിടം.. ജിത്തു അങ്ങോട്ടിറങ്ങി ചെന്നു… പിന്നാലെ മായയും…

അവിടെ നിന്ന് താഴേക്ക് നോക്കിയാൽ നേരെ കാണുന്നത് വലിയ ഒരു പൂന്തോട്ടമായിരുന്നു….

വിവിധ തരത്തിലുള്ള റോസും ഓർക്കിഡും ജമന്തിയും മല്ലിയുമൊക്കെ നിറഞ്ഞ് നിന്നിരുന്ന ഒരു പൂന്തോട്ടം…

” അതാരുടെയാ പൂന്തോട്ടം”

ജിത്തു ചോദിച്ചു…

“അതെന്റെയാ… മായ ആവേശത്തോടെ പറഞ്ഞു… ഞാൻ ഉണ്ടാക്കിയതാ അത്…
എനിക്കെന്നും കണ്ടോണ്ടിരിക്കാൻ വേണ്ടിയാ ഇവിടെ ഇങ്ങനൊരു ബാൽക്കണി… ”

പൂന്തോട്ടം, ഇളം നീല നിറം മൊത്തത്തിൽ ഒരു സോഫ്റ്റ് കാരക്ടറാണെന്ന് തോന്നുന്നു….

ജിത്തു മനസ്സിൽ പറഞ്ഞു…

അപ്പോഴാണ് അവൻ മായയെ ശരിക്ക് ശ്രദ്ധിച്ചത്.. നല്ല വെളുത്ത നിറത്തിൽ മെലിഞ്ഞൊരു പെൺകുട്ടി…. കണ്ടാൽ അതിസുന്ദരിയാണ്….

ആ സൗന്ദര്യം നേരിയ മേക്കപ്പിനാൽ ഒന്നുകൂടി പൊലിപ്പിച്ചിരിക്കുന്നു… ചുവന്ന സാരിക്ക് മാച്ച് ചെയ്യുന്ന വലിയ കമ്മൽ, ശൂന്യമായ കഴുത്ത്…

അതിസുന്ദരിയായ മായ മുന്നിൽ നിന്നിട്ടും പേര് പോലും അറിയാത്ത കുറച്ച് സമയം മാത്രം കൂടെയുണ്ടായിരുന്ന വേറൊരു മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു….

ഒരിക്കലും മറക്കാനാകാതെ ആ മുഖം തന്റെ മനസ്സിൽ വേര് പിടിച്ചത് പോലെ തോന്നി അവന്… ആ മുഖം ഒന്ന് കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ….

”ഹലോ ”

മായയുടെ ശബ്ദം അവനെ ഓർമ്മയിൽ നിന്നും ഉണർത്തി..

“മായ എന്താ ചെയ്യുന്നെ”

എന്തെങ്കിലും ചോദിക്കണ്ടെന്ന് കരുതി ജിത്തു ചോദിച്ചു..

” അപ്പോൾ എന്നെ കുറിച്ചൊന്നും അറിയില്ലേ… ”

” അത്… ആരും ഒന്നും പറഞ്ഞില്ല.. ”

ചമ്മലോടെ ജിത്തു മറുപടി പറഞ്ഞു…

” ഇപ്പോ ബിഎ ഫൈനൽ ഇയറാണ്… ഇവിടെ തെരേസാസിൽ..”

“മായ..

ജിത്തു എന്തോ ചോദിക്കാൻ വരുമ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു…

പുറത്ത് നിന്നും ആനന്ദായിരുന്നു…

“ടാ… ഞാൻ വിട്ടിലേക്ക് വിളിച്ചു… ഇതൊരു കെണിയാ… നി വാ… നമുക്ക് പോകാം”

” ഒകെ… ഐ വിൽ കം നൗ… ”

“എന്ത് പറ്റി ”

ജിത്തു അത്രയും പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചപ്പോൾ മായ ചോദിച്ചു…

“അർജെന്റായി ഒരാളെ കാണാനുണ്ട്… ഐ ഹാവ് ടു ഗോ നൗ.. സോറി മായ..”

“ഇറ്റ്സ് ഓകെ ”

മായ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലാതായിരുന്നു…. പക്ഷേ അവനത് കണ്ടില്ലെന്ന് നടിച്ചു….

വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന ഉപചാരത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് അവരിറങ്ങി..

************************

” ആ പെണ്ണ് കൊള്ളാം… പക്ഷേ മേഘയുടെ പയ്യൻ അത്ര പോര ”

പെണ്ണ് കാണൽ ചടങ്ങിന് ശേഷം വീട്ടിലെത്തി സംസാരിക്കുകയായിരുന്നു ആനന്ദ്…

“പെണ്ണ് കൊള്ളാമെങ്കിൽ നീ തന്നെ കെട്ടിക്കോ… എനിക്ക് വേണ്ട.. ”

പറഞ്ഞ് പറ്റിച്ചു പെണ്ണ് കാണാൻ അയച്ചതിന്റെ കലിപ്പിലായിരുന്നു ജിത്തു….

” അതിന് മായക്കെന്താ മോനേ ഒരു കുറവ് ”

ജീനാ ശാന്തി മുന്നോട്ട് വന്നു…

“ഒരു കുറവുമില്ല…. ദാ കെട്ടാൻ തയ്യാറായി നിക്കുന്നു… അവൻ ആനന്ദിനെ ചൂണ്ടി കൊണ്ട് പറഞ്ഞു… ഇവനെ കൊണ്ട്
കെട്ടിക്ക് ”

“എനിക്ക് സമ്മതാട്ടോ ആന്റി ”

“അതെങ്ങനാ ശരിയാകുന്നെ… ഒരു മാറ്റക്കല്യാണമാ അവരാവശ്യപ്പെടുന്നത്… നീ സമ്മതിച്ചില്ലേൽ മേഘേടതും നടക്കില്ല”

“നടക്കില്ലെങ്കിൽ വേണ്ട…. അല്ലെങ്കിലും ആ പയ്യനെ മേഘക്ക് ചേരില്ല…. അല്ലേടാ..”

അവൻ ആനന്ദിനെ നോക്കി…

“മേഘക്ക് ചേരില്ല.. പക്ഷേ മായ നിനക്ക് ചേരുമെടാ…”

ആനന്ദ് കയ്യൊഴിഞ്ഞു…

“എന്തായാലും ശരി…. എനിക്ക് വേണ്ട ”

അവൻ റൂമിലേക്ക് നടന്നു..

കട്ടിലിൽ ചെന്ന് വീണപ്പോൾ വീണ്ടും ആ മുഖം അവന്റെ മനസ്സിലേക്ക് വന്നു…

നെറ്റിയിൽ വീണ് കിടക്കുന്ന മുടി കൈകൊണ്ട് മാടിയൊതുക്കാൻ ശ്രമിക്കുന്ന നിഷ്കളങ്കമായൊരു മുഖം..

**************************

ദിവസങ്ങൾ പോകവേ നിവാംശിയും തനുമോളും കേരളവുമായി പൊരുത്തപ്പെട്ടു
തനു മോൾക്ക് ആനന്ദിന്റെ ശുപാർശയിൽ തന്നെ സ്കൂളിൽ അഡ്മിഷൻ കിട്ടി….

അന്ന് ഓഫീസിൽ നിവാംശിയുടെ ആദ്യ ദിവസമായിരുന്നു…

എല്ലാവരെയും പരിചയപ്പെടുന്ന കൂട്ടത്തിൽ മെറിനും ഉണ്ടായിരുന്നു….

മെറിൻ ആഷിയാന റോസ് എന്ന പേര് കേട്ടപ്പോൾ നിവാംശിയുടെ മുൻപിൽ വേറൊരു മുഖം തെളിഞ്ഞു…

വെളുത്ത മുഖവും വെള്ളാരം കണ്ണുകളും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയും അവളുടെ മനസ്സിലേക്ക് ഓടി വന്നു…

അവൾ ഒരിക്കൽ കൂടി കാണണമെന്നാഗ്രഹിക്കുന്നൊരു മുഖം…

വളരെയേറെ മാന്യതയോടെ തന്നോട് പെരുമാറിയ ആ വ്യക്തിയോട് ചെറുതെങ്കിലും ഒരു നുണ പറഞ്ഞതിൽ അവളുടെ മനസ്സ് വിങ്ങി….

ഇനി എന്നെങ്കിലും കാണുകയാണെങ്കിൽ സത്യം പറയണം എന്ന് അവൾ ഉറപ്പിച്ചു..

*********************

ഒരാഴ്ചത്തെ ലീവ് ഒരുമിച്ച് കിട്ടിയപ്പോൾ മേഘ്ന നാട്ടിൽ എത്തിയിരുന്നു…

അതിനാൽ തന്നെ ജിത്തുവിന്റെ തീരുമാനത്തിന് വീട്ടിൽ സമ്മർദ്ദം ഏറി
വന്നു..

ഇന്ന് പറയാമെന്ന് അവൻ ഉറപ്പ് കൊടുത്തു….

അന്ന് ജിത്തൂന് തിരക്ക് പിടിച്ച ദിവസമായിരുന്നു..

ജയമോഹനം ഗ്രൂപ്പിന്റെ പുതിയ ബിൽഡിംഗിന് ശ്രീപത്മം ബിൽഡേർസിൽ നിന്നും കൊടുത്തയച്ച പ്ലാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു….

പക്ഷേ പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു ജിത്തുവിന്റെ അഭിപ്രായം..

അതിനായെത്തിയതായിരുന്നു അവൻ ശ്രീ പത്മത്തിന്റെ ഓഫീസിൽ…

ആർക്കിടെക്ട് ഒരു പെണ്ണാണെന്ന് അവന് അറിയാമായിരുന്നു..

പേര് നിവാംശി…. ആനന്ദിന്റെ അടുത്ത സുഹൃത്ത്…

നിവാംശിയുടെ ക്യാബിൻന്റെ
ഡോർ തള്ളി തുറന്ന് അവൻ അകത്ത് കയറി..

 

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4